മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അങ്ങനെ മലയാള സിനിമയിലെ താരങ്ങൾ എല്ലാം ഒന്നിച്ചു വന്ന സിനിമയാണ് ട്വന്റി ട്വന്റി.. 2008 ൽ ആണ് ഈ സിനിമ റിലീസ് ആയത്.. റിലീസ് ആയി 18 വർഷങ്ങൾ കഴിഞ്ഞിട്ടും, മോഹൻലാൽ ആണ് നായകൻ എന്നും അല്ല മമ്മൂട്ടിക്കാണ് പ്രാധാന്യം എന്നുമുള്ള ഫാൻസുകാരുടെ തർക്കങ്ങൾ അവസാനിച്ചിട്ടില്ല. പോലീസ് വേഷത്തിൽ സുരേഷ് ഗോപി, വക്കീൽ വേഷത്തിൽ മമ്മൂട്ടി, മുണ്ട് മടക്കി കുത്തി മരണമാസ് ആയി മോഹൻലാൽ.. നായകന്മാരിൽ ആദ്യത്തെ എൻട്രി സുരേഷ് ഗോപിയുടേത് ആയിരുന്നു. നല്ലൊരു ഫൈറ്റ് സീനിലൂടെ എത്തിയ സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ തീയേറ്ററിൽ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.. പിന്നെ വരുന്നത് മമ്മൂട്ടിയാണ്.. പോലീസ് ബാരിക്കേഡ് തകർത്തു വക്കീലിന്റെ കാർ മുമ്പോട്ട് പോയപ്പോൾ, തീയേറ്ററിൽ ആർപ്പ് വിളികൾ ഉയർന്നു.. എന്നാൽ മോഹൻലാലിന്റെ ഫസ്റ്റ് എൻട്രി ശോകം ആയിരുന്നു.. തന്നെ രക്ഷിക്കണം എന്ന് വക്കീലനോട് കേണപേക്ഷിക്കുന്ന ദേവൻ.. ഇത് മോഹൻലാൽ ഫാൻസിനെ…
Author: ജിനാസ് വേലാണ്ടി
ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ദോഹ. സമയം ഉച്ച 12 മണി ആയിട്ടും ഒരു സന്ധ്യാ സമയം പോലെ പ്രകൃതി ഇരുട്ട് പിടിച്ചിരുന്നു. മഴ തുള്ളികൾ വണ്ടിയുടെ ഗ്ലാസിൽ വീണു പുറത്തെ കാഴ്ചകൾ അവ്യക്തമായപ്പോൾ, അജ്നാസ് വൈപ്പർ വേഗത്തിൽ ചലിപ്പിച്ചു. മഴ ഒരു പാട് ഇഷ്ട്ടമുള്ള, മനസ്സിനും ശരീരത്തിനും കുളിരുള്ള ഒരു അനുഭൂതി ആണെങ്കിലും ഇവിടെ ദോഹയിൽ മഴ പെയ്യുമ്പോൾ പേടിയാണ്. ഡ്രൈവിംഗ് ചെയ്യാനുള്ള ബുദ്ധിമുട്ട്, പിന്നെ വണ്ടിക്ക് എന്തെങ്കിലും പണി തരാതെ മഴ അവസാനിക്കില്ല. ഇന്ന് ഒരു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ സമാധാനം ആയി. ഇന്നത്തോടെ എന്റെ ഡ്യൂട്ടി കഴിഞ്ഞു. നാളെ അവധി. മറ്റന്നാൾ നാട്ടിലേക്ക്. അതോർത്തപ്പോൾ അജ്നാസിന്റെ മനസ്സിൽ കുളിര് കേറി. അജ്നാസിന്റെ വാൻ ബിൻ ഉമ്രാനിലെ ഒരു ബക്കാലക്ക് മുമ്പിൽ നിന്നു. നിസർക്കാ എന്തൊക്കെയാ സാധനം വേണ്ടത്. കടയിൽ കയറി അജ്നാസ് ചോദിച്ചു. ഇന്ന് എല്ലാം ഉണ്ട് അജ്നാസേ, നീ രണ്ട് ദിവസം കഴിഞ്ഞു വാ. ഞാൻ…
ചാറ്റൽ മഴയുള്ള ഒരു രാത്രി. തണുത്ത കാറ്റ് വീശിയടിക്കുന്നു. അരണ്ട വെളിച്ചത്തിൽ പുഴയുടെ തീരങ്ങളിലെ തേങ്ങോലകൾ ആടി കളിക്കുന്നത് കാണാമായിരുന്നു. മോന്താൽ പുഴയുടെ പാലത്തിലൂടെ ബഷീർ നടന്നു. മീൻ പിടിക്കാൻ വന്നവരും പാലത്തിന്മേൽ നിന്ന് കാറ്റ് കൊണ്ട് സൊറ പറഞ്ഞിരുന്നവരും ഒക്കെ പിരിഞ്ഞു പോയി കൊണ്ടിരുന്നു. ബഷീർ ചുറ്റും നോക്കി. കുറച്ചു തെരുവ് നായകൾ മാത്രമേ ഇപ്പോൾ അങ്ങാടിയിൽ അവശേഷിക്കുന്നുള്ളൂ. മഴ കാരണം അവറ്റകളും പീടികതിണ്ണയിലേക്ക് അഭയം പ്രാപിച്ചു. പരിചയം ഉള്ള ആരും തന്നെ കാണരുതേ എന്ന് ബഷീർ മനസ്സിൽ ആഗ്രഹിച്ചു. ബഷീർ പുഴയിലേക്ക് നോക്കി. കുട്ടിക്കാലം മുതൽ കണ്ട് വളർന്ന മോന്താൽ പുഴ. ഈ പുഴയിൽ ഞാൻ എന്റെ ജീവിതം ഇന്ന്, അവസാനിപ്പിക്കുകയാണ്. ബഷീർ കണ്ണുകളടച്ചു മനസ്സിന് ധൈര്യം സംഭരിച്ചു. പുഴയുടെ, പാലത്തിന്റെ, കൈവേലിയിൽ കാലെടുത്തു വെച്ചു. പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ ഒരാൾ ഓടി വന്നു ബഷീറിനെ റോഡിലേക്ക് വലിച്ചിട്ടു. തന്റെ ആത്മഹത്യ ശ്രമം തടഞ്ഞ ആളെ ബഷീർ തുറിച്ചു…
1998 ൽ റിലീസ് ആയ, മമ്മൂക്കയും ലാലേട്ടനും തുല്യ വേഷത്തിൽ അഭിനയിച്ച ഹരികൃഷ്ണൻസ്.. ഗുപ്തൻ എന്നൊരാളുടെ കൊലപാതകവും, ആ കൊലപാതകത്തിന്റെ കേസന്വേഷണം, ഹരിയുടെ അനിയത്തി മുഖേന, ഹരികൃഷ്ണൻസ് അസോസിയേഷൻസിൽ എത്തുന്ന ഇടത്ത് നിന്നാണ് കഥയുടെ തുടക്കം.. കേസന്വേഷണത്തിന്റെ ഭാഗമായി മീര(ജൂഹിചൗള )എന്ന യുവതിയുമായി ഹരിയും(മമ്മൂട്ടി)കൃഷ്ണനും(മോഹൻലാൽ )പരിചയപെടുന്നതും. തുടർന്ന് രണ്ട് പേരും മത്സരിച്ചു അവളെ പ്രണയിക്കുന്നതും ഒക്കെ ആണ് സിനിമയെ രസകരമായി മുമ്പോട്ട് കൊണ്ട് പോകുന്നത്.. പ്രണയവും ചമ്മലും പാട്ടും ഡാൻസും ഒക്കെ ആയി മോഹൻലാലിന്റെ മാനറിസങ്ങൾക്ക് ചേർന്ന സിനിമ ആണെങ്കിലും മമ്മൂട്ടിയും ഒട്ടും മോശമാക്കിയിട്ടില്ല.. “എന്താ വലിയ കാമദേവൻ ആണെന്നാ വിചാരം.. ആ വിടവുള്ള പല്ലുകളും മോണ കാട്ടിയുള്ള ചിരിയും പിന്നെ ത്രികോണം ത്രികോണം എന്നുള്ള നടപ്പും കണ്ടാൽ ഏത് പെണ്ണ് വരുമെന്നാ.. ” ഹരിയെ കളിയാക്കി കൊണ്ടുള്ള കൃഷ്ണന്റെ ഡയലോഗ്.. “ആ മത്തങ്ങാ കവിളും ചളുങ്ങിയ മൂക്കും പിന്നെ ആമവാതം പിടിച്ച പോലെയുള്ള തോളും തൂക്കിപിടിച്ചുള്ള നടപ്പും കണ്ടാൽ പെമ്പിള്ളേര്…
അന്ന് രാത്രി മുഴുവൻ അവൾ അയാളുടെ നെഞ്ചിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട് നനഞ്ഞു കുതിർന്നു. നാളെ രാവിലെ വീണ്ടും, അയാൾ ഖത്തറിലേക്ക് പോകുകയാണ്. ഇനി ഒന്നര വർഷം നീളുന്ന പ്രവാസ ജീവിതം. ഇന്ഷാ അല്ലാഹ് അതിന് ശേഷമേ, ഇനി നാട് കാണുകയുള്ളൂ. “ഇക്കാ, അവിടെ എത്ര തിരക്കാണെങ്കിലും എല്ലാ ദിവസവും, വീഡിയോ കാൾ വിളിക്കണേ. എനിക്കും മോൾക്കും കാണാലോ. ഫോണിലൂടെ ആണെങ്കിലും എപ്പോഴും കാണുമ്പോൾ അത്ര വിഷമം ഉണ്ടാകില്ല.” അവൾ കരച്ചിലിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു. അയാൾ എല്ലാം കേട്ടു കൊണ്ടിരുന്നു. ഒന്ന് കരയാൻ പോലും ആകാതെ മനസ്സ് കല്ല് പോലെ ആയിരിക്കുന്നു. എത്ര തവണ ഇങ്ങനെ വരികയും പോകുകയും ചെയ്തിരിക്കുന്നു. നാളെ രാവിലെ ഉപ്പ പോകുകയാണ് എന്നറിയാതെ പ്രിയപ്പെട്ട മകൾ നല്ല ഉറക്കത്തിൽ ആണ്. മൂത്ത മകൻ അപ്പുറത്തെ മുറിയിൽ ഉറങ്ങുകയാണ്. അയാൾ മകളെ എടുത്തു നെഞ്ചിൽ കിടത്തി. ഇനി എന്റെ മകളെ ഇങ്ങനെ നെഞ്ചിൽ…
അല്ലാ സുബേറേ ഇങ്ങള മോൻക്ക് പെണ്ണ് ശരിയായോ? ഇല്ല മൂസക്കാ ഒന്നും ശരിയായില്ല.. കുറേ ആയി നോക്കുന്നു. ഒന്നും ശരിയായില്ല. കാലം മാറിപോയി, സുബേറേ. പണ്ടൊക്കെ പെൺമക്കൾ ഉള്ള വീട്ടുകാർക്ക് പേടിയായിരുന്നു.. എന്തായിരുന്നു അന്നത്തെ കാലത്തെ പുയ്യാപ്ലയുടെ ഡിമാൻഡ്.. സ്ത്രീധനം വേണം. പൊന്ന് വേണം. ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കുമ്പോഴേക്കും, കുട്ടിയുടെ ഉപ്പ കടത്തിൽ മുങ്ങി പോകും. ആ എന്തിനും ഒരു തിരിച്ചടി ഉണ്ടാകും അതാണ് പ്രപഞ്ച സത്യം. കല്യാണ വീട്ടിൽ കൂടിയവർ തമ്മിൽ സൊറ പറയുകയാണ്.. ഇന്ന് അബ്ബാസിന്റെ മകൾ അമീറയുടെ വിവാഹം ആണ്. അല്ലാ നമ്മളെ അന്ത്രൂക്കാക്ക് അടി കിട്ടി എന്ന് പറയുന്ന കേട്ടല്ലോ.. ഇടയിൽ കയറി നജീബ് ചോദിച്ചു.. ആ മൂപ്പർക്ക് നല്ലോണം അടി കിട്ടിയിന്.. മൂപ്പരെ മോൻക്ക് പെണ്ണ് കിട്ടാത്തത് കൊണ്ട് മൂപ്പര് കോളേജിന് മുമ്പിൽ പോയി നിന്നു.. നല്ല ഏതെങ്കിലും കുട്ടിയെ കണ്ടാൽ വീട്ടിൽ പോയി അന്വേഷിക്കാം എന്നാ കരുതിയത്.. പക്ഷേ വായ്നോട്ടം ആണെന്ന് കരുതി…
കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള പുതു പുതു മണവാട്ടീ, നിന്റെ അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ ഇത ഇതാ ഇതാ വരുന്നേ, പെണ്ണേ ഇത ഇതാ ഇതാ വരുന്നേ കല്യാണ വീട്ടിൽ സ്ഥിരമായി പാട്ട് പാടുന്ന മുജീബ് മൈക്കിൽ പാട്ട് പാടിക്കൊണ്ടിരുന്നു. കൂട്ടുകാർ കയ്യടിച്ചു പ്രോത്സാഹനം നൽകി. വീടിന്റെ മുമ്പിലെ രണ്ട് തെങ്ങ് മരത്തിൽ കൂട്ടി കെട്ടിയ, ബാനറിൽ, BASHEER AND BUSHRA WEDDING എന്ന് വലുതായി എഴുതിയിട്ടുണ്ടായിരുന്നു. വലിയ ഒരു ആഘോഷം ഒന്നും ഇല്ലാതെ ലളിതമായ വിവാഹം ആയിരുന്നു അത്. പാട്ടും, ബാനറും ഒക്കെ കൂട്ടുകാർ സംഘടിപ്പിച്ചതാണ്. രാത്രിയാണ് കല്യാണം. ഇഷാഹ് നിസ്കാരം കഴിഞ്ഞു പെണ്ണ് വീട്ടുകാർ ബഷീറിന്റെ വീട്ടിൽ എത്തി. നികാഹ് കർമ്മം നടന്നു. ശേഷം കുറച്ചു ചോക്ലേറ്റ് ലഡു വിതരണം. പെണ്ണ് വീട്ടുകാർ തിരിച്ചു പോയി. അടുത്തത് പുയ്യാപ്ലയെ ചമയിക്കൽ ആണ്. മുൻഭാഗത്ത് ചെറുതായി മുടി കൊഴിഞ്ഞു കഷണ്ടി പുറത്തു കാണുന്നത് കൂട്ടുകാർ നന്നായി മുടി ചീകി…
ദൈവത്തെ കുറിച്ചും പരലോകത്തെ കുറിച്ചും എല്ലാം വിശ്വാസം എന്നാണ് പറയുക. ഞാൻ അമേരിക്ക കണ്ടിട്ടില്ല, റഷ്യ കണ്ടിട്ടില്ല, ചൈന കണ്ടിട്ടില്ല.. പക്ഷേ ഞാൻ അമേരിക്ക, ചൈന, റഷ്യ ഉണ്ടെന്ന് വിശ്വസിക്കുന്നു എന്ന് ആരും പറയാറില്ല. കണ്ടില്ലെങ്കിലും ആ രാജ്യങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.. അത് കൊണ്ട് വിശ്വസിക്കുന്നു എന്നാരും പറയില്ല. എന്നാൽ ദൈവത്തെ കുറിച്ച് പറയുമ്പോൾ വിശ്വസിക്കുന്നു എന്നേ പറയൂ.. കാരണം ആരും കണ്ടിട്ടില്ല. മരിച്ചു പോയ ആരും തന്നെ തിരിച്ചു വന്നു ദൈവത്തെ കണ്ടു എന്നും പറഞ്ഞിട്ടില്ല. കാണാത്ത ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ശക്തി എല്ലാം കാണുന്നവനും അറിയുന്നവനും ആണെന്ന ബോധത്താൽ തെറ്റുകളിൽ നിന്ന് മാറി നിക്കുന്നു. നിങ്ങൾ സിസിടിവിയുടെ നിരീക്ഷണത്തിൽ ആണെന്ന് എന്നത് പോലെ നിങ്ങൾ ദൈവത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെ തെറ്റ് ചെയ്യാൻ പറ്റും.. അതാണ് വിശ്വാസം.. ഡോക്ടർമാരും സിസ്റ്റർമാരും ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചു ഒടുവിൽ ആ…
#കുരുക്ക് കുരുക്ക് രണ്ട് വിധത്തിൽ ഉണ്ട്. ഒന്ന് നമ്മൾ തന്നെ സ്വയം ഉണ്ടാക്കുന്ന കുരുക്ക്.. രണ്ടാമത്തേത് അറിയാതെ ചെന്ന് പെടുന്ന കുരുക്ക്.. നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ഒന്ന് വിശദീകരിക്കാം. വലിയ പണക്കാരുടെ വീട് കണ്ട്, അത് പോലെ ഉള്ള ഒരു വലിയ വീട് ബാങ്കിൽ നിന്ന് ലോൺ എടുത്തും പലരോടും കടം വാങ്ങിയും ഒക്കെ പണിയുക..അവസാനം ലോൺ അടവ് തെറ്റി പലിശ കയറി വരിക.. കടം തന്നവർ പണം തിരിച്ചു കിട്ടാതെ വരുമ്പോൾ വീട്ടിൽ വന്നു ബഹളം വെക്കുക.. അങ്ങനെ കടകുരുക്കിൽ പെട്ട് അതിൽ നിന്ന് ഊരാൻ പറ്റാതെ കുരുക്ക് കൂടി കൂടി വരിക. അവസാനം ഒരു മുഴം കയറിൽ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കുക.. ഇത് നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ആണ്.. നമ്മുടെ വരുമാനവും നമ്മുടെ പരിമിതികളും ഒക്കെ സ്വയം ഓർത്ത് വേണം ഏതൊരു കാര്യത്തിലേക്കും ഇറങ്ങേണ്ടത്.. അറിയാതെ ചെന്ന് പെടുന്ന കുരുക്കുകളും ഉണ്ട്.. കൗമാര പ്രായത്തിൽ ചെന്ന്…
“ഇല്ല. ഞാൻ സമ്മതിക്കില്ല. ഞാൻ ഉള്ളപ്പോൾ വീണ്ടും ഒരു ഭാര്യയോ? എനിക്ക് വേറൊരു ഭർത്താവ് കൂടി വേണം എന്ന് പറഞ്ഞാൽ ഇക്കാക്ക് പറ്റുമോ?” നസീറ ഫോണിലൂടെ പൊട്ടിതെറിച്ചു. “എടീ ഇസ്ലാമിൽ പുരുഷന് മൂന്ന് കല്യാണം കഴിക്കാം. ഞങ്ങൾ തമ്മിൽ സ്നേഹിച്ചു പോയി. പിരിയാൻ പറ്റില്ല. നിനക്ക് ഒരു കുറവും വരില്ല.” അബ്ബാസ് നസീറയെ സമാധാനിപ്പിച്ചു. “ഇല്ല ഇക്കാ ഞാൻ സമ്മതിക്കില്ല. എന്നെ കൊന്നിട്ട് നിങ്ങൾ വേറെ കെട്ടിക്കോ. ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.” ആയിഷ ഫോൺ വെച്ച് കട്ടിൽ വീണു പൊട്ടി കരഞ്ഞു. “എന്താ മോളേ പ്രശ്നം?” സുലൈഖ ഉമ്മ വന്നു ചോദിച്ചു. മറുപടിയായി നസീറ അമ്മായിഉമ്മയുടെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു. “എന്ത് പറ്റി എന്റെ മോൾക്ക്. അബ്ബാസ് വഴക്ക് പറഞ്ഞോ?” റൂമിലേക്ക് വന്നു കൊണ്ട് അബ്ബാസിന്റെ ഉപ്പ ചോദിച്ചു. നസീറ മറുപടി ഒന്നും പറയാതെ കരച്ചിൽ തുടർന്നു. “മോൾക്ക് എന്തോ സങ്കടം ഉണ്ട്, അത് കുറച്ചു കരഞ്ഞു തീർക്കട്ടെ. അത് കഴിഞ്ഞിട്ട്…
