Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹരികൃഷ്ണൻസ് മൂവിക്ക് മറ്റൊരു ക്‌ളൈമാക്സ്
പ്രണയം സിനിമ സൗഹൃദം

ഹരികൃഷ്ണൻസ് മൂവിക്ക് മറ്റൊരു ക്‌ളൈമാക്സ്

By ജിനാസ് വേലാണ്ടിMarch 11, 2026Updated:April 3, 20266 Comments3 Mins Read2,280 Views
Bookmark Now
Please login to bookmark Close

No account yet? Register

1998 ൽ റിലീസ് ആയ, മമ്മൂക്കയും ലാലേട്ടനും തുല്യ വേഷത്തിൽ അഭിനയിച്ച ഹരികൃഷ്ണൻസ്.. 

ഗുപ്തൻ എന്നൊരാളുടെ കൊലപാതകവും, ആ കൊലപാതകത്തിന്റെ കേസന്വേഷണം, ഹരിയുടെ അനിയത്തി മുഖേന, ഹരികൃഷ്ണൻസ് അസോസിയേഷൻസിൽ എത്തുന്ന ഇടത്ത് നിന്നാണ് കഥയുടെ തുടക്കം.. 

കേസന്വേഷണത്തിന്റെ ഭാഗമായി മീര(ജൂഹിചൗള )എന്ന യുവതിയുമായി ഹരിയും(മമ്മൂട്ടി)കൃഷ്ണനും(മോഹൻലാൽ )പരിചയപെടുന്നതും. തുടർന്ന് രണ്ട് പേരും മത്സരിച്ചു അവളെ പ്രണയിക്കുന്നതും ഒക്കെ ആണ് സിനിമയെ രസകരമായി മുമ്പോട്ട് കൊണ്ട് പോകുന്നത്.. 

പ്രണയവും ചമ്മലും പാട്ടും ഡാൻസും ഒക്കെ ആയി മോഹൻലാലിന്റെ മാനറിസങ്ങൾക്ക് ചേർന്ന സിനിമ ആണെങ്കിലും മമ്മൂട്ടിയും ഒട്ടും മോശമാക്കിയിട്ടില്ല.. 

“എന്താ വലിയ കാമദേവൻ ആണെന്നാ വിചാരം.. ആ വിടവുള്ള പല്ലുകളും മോണ കാട്ടിയുള്ള ചിരിയും പിന്നെ ത്രികോണം ത്രികോണം എന്നുള്ള നടപ്പും കണ്ടാൽ ഏത് പെണ്ണ് വരുമെന്നാ.. “

ഹരിയെ കളിയാക്കി കൊണ്ടുള്ള കൃഷ്ണന്റെ ഡയലോഗ്.. 

“ആ മത്തങ്ങാ കവിളും ചളുങ്ങിയ മൂക്കും പിന്നെ ആമവാതം പിടിച്ച പോലെയുള്ള തോളും തൂക്കിപിടിച്ചുള്ള നടപ്പും കണ്ടാൽ പെമ്പിള്ളേര് പ്ലെയിൻ കയറി വരും, അങ്ങ് ഈജിപ്തിൽ നിന്ന്. “

ഇങ്ങനെ ഹരിയും(മമ്മൂട്ടി)കൃഷ്ണനും(മോഹൻലാൽ)പരസ്പരം കളിയാക്കിയും പാട്ട് പാടിയും എല്ലാറ്റിനു ഉപരിയായി അവരുടെ കളങ്കമില്ലാത്ത പരസ്പര സ്നേഹവും എല്ലാം രണ്ട് പേരുടെയും ഫാൻസുകാർ മാത്രം അല്ല, എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്തപ്പോൾ ഹരികൃഷ്ണൻസ് വലിയൊരു വിജയം ആയി മാറി.. 

ഹരിയുടെയും കൃഷ്ണന്റെയും തന്നോടുള്ള പ്രണയം ആത്മാർത്ഥമാണോ എന്നറിയാൻ മീര ചില പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എരിവുള്ള ഭക്ഷണം ഹരിക്കും, പുളിക്കുന്ന ഭക്ഷണം കൃഷ്ണന് നൽകിയും അങ്ങനെ പലവിധം. പക്ഷേ പരീക്ഷണത്തിൽ മീര തോറ്റു.. 

അവിടെ മീര ഹരിയോടും കൃഷ്ണനോടും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.. 

“നിങ്ങൾ രണ്ട് പേരും മത്സരിച്ചു രണ്ട് പേരും ഒരു പോലെ ജയിച്ചു വരുമ്പോൾ ആരുടെ നേർക്കാണ് ഞാൻ എന്റെ ജീവിതം വെച്ചു നീട്ടേണ്ടത്.. എനിക്കൊരു ജീവിതമേ ഉള്ളൂ. അത് പാതി പാതി കീറി തരാൻ പറ്റില്ലെന്ന്.”

ഇതോടെ കളി കാര്യമായി.. ഇവിടെ ഒരു തീരുമാനം എടുക്കാൻ ഹരിയും കൃഷ്ണനും തമ്മിൽ ഒരു സംഭാഷണ രംഗം ഉണ്ട്.. 

“വളരെ പ്രധാനപെട്ട കാര്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ ഞാനത് ഹരിക്ക് വിടുകയാ പതിവ്. ആ പതിവ് ഞാൻ തെറ്റിക്കുന്നില്ല. ഹരി പറഞ്ഞോളൂ”, എന്ന് കൃഷ്ണൻ പറയുമ്പോൾ ഹരി നൽകുന്ന മറുപടി. 

“എന്റെ ഉള്ള് തിരിച്ചറിയുന്നുണ്ട്. എന്നെക്കാൾ അതിയായി കിണ്ണന് മീരയെ ഇഷ്ടമാണെന്ന്. ഇനി ഒരു ഉപചാരത്തിനു വേണ്ടി മാത്രം കിണ്ണനെന്നോട് ഒരു വാക്ക് പറഞ്ഞാൽ മതി ഹരീ മാറി തരണമെന്ന്. നിറഞ്ഞ മനസ്സോടെ മാറി തരാൻ ഈ ഹരി കൊതിച്ചു നിക്കുകയാണ്.”

കൃഷ്ണൻ : “ഹരീ ഞാനങ്ങനെ പറയും എന്ന് ഹരി വിചാരിക്കുന്നുണ്ടോ? എന്നേ ഇപ്പോഴും ഹരിക്ക് അറിയില്ല അല്ലേ, മീരയെ മറക്കാൻ എനിക്ക് കുറെയൊക്കെ വിഷമം വന്നേക്കാം. അതിനേക്കാൾ ആയിരമിരട്ടി വിഷമം ഹരിക്ക് ഉണ്ടെന്ന് എനിക്കറിയാം. അത് ഞാൻ പറയണോ. ഹരി എനിക്ക് വേണ്ടി മാറിതരണം എന്ന് ഞാൻ പറയണോ?”

ഹരി : “പറയണം പറഞ്ഞേ തിരൂ.. എന്റെ ഈ നെഞ്ചിന്റെ നടുഭാഗത്തുണ്ടല്ലോ. കണ്ടു മുട്ടിയ നിമിഷം മുതൽ കയറി കൂടിയ ഒരേ ഒരാളെ ഉള്ളൂ. അത് മീരയല്ല. വേറെ ആരുമല്ല. ഈ നിൽക്കുന്ന കൃഷ്ണനാണ്. എന്റെ കിണ്ണൻ. എന്റെ പ്രാണനേക്കാൾ വലുത്. “

മമ്മൂട്ടിക്കും, മോഹൻലാലിനും ഉള്ള ഈ സിനിമയിലെ ഏക സെന്റി സീൻ ആയിരുന്നു ഇത്. കോമഡി ആയാലും സെന്റിമെൻസ് ആയാലും മമ്മൂട്ടിയും മോഹൻലാലും മത്സരിച്ചു അഭിനയിച്ച ഒരു സിനിമയായിരുന്നു ഹരികൃഷ്ണൻസ്. 

ഒരു, കേസന്വേഷണവും, പ്രണയ കഥയും ഒരു പോലെ ചേർത്ത് ജനപ്രിയമായി ഒരുക്കിയ സിനിമയാണ് ഹരികൃഷ്ണൻസ്. കൊല്ലപ്പെട്ട ഗുപ്തൻ. ആ ഗുപതന്റെ അച്ഛന്(നെടുമുടിവേണു)ഹരി കൊടുത്ത വാക്ക് ഗുപ്തനെ കൊന്നവരെ പിടിച്ചു കൊടുക്കും എന്നാണ്.. എന്നാൽ കൃഷ്ണൻ കൊടുത്ത വാക്ക് ഗുപ്തനെ തന്നെ തിരിച്ചു കൊടുക്കും എന്നായിരുന്നു.. 

സിനിമയുടെ ക്‌ളൈമാക്സിൽ ഹരിയും കൃഷ്ണനും വാക്ക് പാലിച്ചു.. ഗുപ്തനെ കൊന്നവരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു.. ഗുപ്തന് പകരം കുഞ്ചാക്കോ ബോബനെ മകന്റെ സ്ഥാനത്ത് തിരിച്ചു കൊടുത്തു.. 

കൊലപാതകം തെളിഞ്ഞു. പക്ഷേ മീരയെ സ്വന്തമാക്കിയത് ഹരിയാണോ, കൃഷ്ണനാണോ എന്നതിന് ഒരു വ്യക്തമായ ഉത്തരം സിനിമയുടെ ക്‌ളൈമാക്സ് തരുന്നില്ല.. 

രണ്ട് കള്ളികൾ വരച്ചു ഒന്നിൽ ഹരി എന്നും മറ്റൊന്നിൽ കൃഷ്ണൻ എന്നും എഴുതി ഇല കൊണ്ട് ടോസ്, ഇടുമ്പോൾ ഇല ഹരിയിൽ വീണാൽ ഹരി സുഹൃത്ത് ആകും. കൃഷ്ണനിൽ വീണാൽ കൃഷ്ണൻ സുഹൃത്ത് ആകും.. ആ സുഹൃത്തിനാണ് മീരയുടെ ഭർത്താവ് ആരാകണം എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം.. ഇതായിരുന്നു സിനിമയുടെ ക്‌ളൈമാക്സ്.. 

സുഹൃത്ത് ആയി തിരഞ്ഞെടുക്കുന്ന ആൾക്ക് വേണമെങ്കിൽ മീരയെ സ്വന്തമാക്കാം. അല്ലെങ്കിൽ കൂട്ടുകാരന് വിട്ട് കൊടുക്കാം. രണ്ടിനും ടോസ് നേടി സുഹൃത്ത് ആയ ആൾക്ക്, അധികാരം ഉണ്ട്.. ഇവിടെ ആര് സ്വന്തമാക്കി എന്നതിന് വ്യക്തമായ ഉത്തരം സിനിമയുടെ ക്‌ളൈമാക്സ് നൽകുന്നില്ല.. 

ഇനി എന്റെ ഭാവനയിൽ ഞാൻ ഒരു ക്‌ളൈമാക്സ് എഴുതുന്നു. 

***************************

മീര കള്ളിയിൽ ഹരി എന്നും കൃഷ്ണൻ എന്നും എഴുതി ടോസ് ഇടുന്നു.. 

ഇല ചെന്നു വീഴുന്നത് പകുതി ഭാഗം ഹരിയിലും, പകുതി ഭാഗം കൃഷ്ണനിലും.. അതോടെ ആരെ തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിൽ ആയി മീര.. 

“ആറ് മാസങ്ങൾക്ക് ശേഷം”

ഇന്ന് ഹരിയും കൃഷ്ണനും ഒരു കല്യാണത്തിന് പോകുകയാണ്.. 

കൂടെ ഹരിയുടെ ഭാര്യയും(ശോഭന)കൃഷ്ണന്റെ ഭാര്യയും(മീന)ഉണ്ട്.. 

ഹരി സ്നേഹിച്ച പെണ്ണിനെ കൃഷ്ണനും, കൃഷ്ണൻ സ്നേഹിച്ച പെണ്ണിനെ ഹരിക്കും വേണ്ടാ എന്നായിരുന്നു അവരുടെ തീരുമാനം.. 

അത് കൊണ്ട് തന്നെ രണ്ടാളുടെയും സുഹൃത്തായി മീര മാറി.. ഹരിയും കൃഷ്ണനും അവരുടെ ഭാര്യമാരും പോകുന്നത്, മീര(ജൂഹിചൗള)യുടെ കല്യാണത്തിന് ആണ്. 

 വരന്റെ വേഷത്തിൽ എത്തുന്നത് ഷാരൂഖ് ഖാനും.. 

കല്യാണ വീട്ടിൽ എത്തിയ ഹരിയെയും, കൃഷ്ണനെയും അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി മീര സ്നേഹത്തോടെ സ്വീകരിക്കുന്നു.. 

അവസാന സീൻ ഷാരൂഖ് ഖാൻ തന്റെ മൊബൈൽ ഫോണിൽ ഒരു ഗ്രൂപ്പ്‌ സെൽഫി ഫോട്ടോ എടുക്കുന്നു.. ആ ഫോട്ടോയിൽ ഷാരൂഖ് ഖാൻ, ജൂഹി ചൗള, മമ്മൂട്ടി, മോഹൻലാൽ, പിന്നെ അവരുടെ ഭാര്യമാർ.. 

ആ ഗ്രൂപ്പ്‌ സെൽഫി ഫോട്ടോയിൽ, ഡയറക്ടർ ഫാസിൽ എന്ന് എഴുതി കാണിക്കുന്ന ഇടം സിനിമ അവസാനിക്കുന്നു.. 

✍️

ജിനാസ് വേലാണ്ടി. 

Post Views: 2,368
3
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

6 Comments

  1. Shreeja R on April 5, 2026 5:41 AM

    👌👌

    Reply
    • ജിനാസ് വേലാണ്ടി on April 5, 2026 5:53 AM

      ശ്രീജ ❤️❤️

      Reply
  2. ജിനാസ് വേലാണ്ടി on March 15, 2026 3:34 PM

    നീതുകൃഷ്ണൻ ❤️❤️

    Reply
  3. നീതു കൃഷ്ണൻ on March 15, 2026 10:03 AM

    അത് എന്തായാലും നന്നായി 😃

    Reply
  4. ജിനാസ് വേലാണ്ടി on March 14, 2026 7:59 PM

    എന്നാലും, മോഹൻലാൽ ഫാൻസ്‌ മമ്മൂട്ടി ഫാൻസ്‌ തമ്മിൽ ഉള്ള തർക്കം അവസാനിക്കുമല്ലോ ജോയ്സ് വർഗീസ്
    🤣🤣

    Reply
  5. Joyce Varghese on March 13, 2026 12:03 AM

    ജൂഹിക്ക് ഷാരൂഖ് ഖാൻ. പഴയ ജോഡികൾ👌. എന്നാലും മലയാളികൾക്ക് മൊത്തം ശോകമാകില്ലെ?
    എഴുത്ത് നല്ല രസമുണ്ടായിരുന്നു.
    👏👏👏👏👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.