മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അങ്ങനെ മലയാള സിനിമയിലെ താരങ്ങൾ എല്ലാം ഒന്നിച്ചു വന്ന സിനിമയാണ് ട്വന്റി ട്വന്റി..
2008 ൽ ആണ് ഈ സിനിമ റിലീസ് ആയത്.. റിലീസ് ആയി 18 വർഷങ്ങൾ കഴിഞ്ഞിട്ടും, മോഹൻലാൽ ആണ് നായകൻ എന്നും അല്ല മമ്മൂട്ടിക്കാണ് പ്രാധാന്യം എന്നുമുള്ള ഫാൻസുകാരുടെ തർക്കങ്ങൾ അവസാനിച്ചിട്ടില്ല.
പോലീസ് വേഷത്തിൽ സുരേഷ് ഗോപി, വക്കീൽ വേഷത്തിൽ മമ്മൂട്ടി, മുണ്ട് മടക്കി കുത്തി മരണമാസ് ആയി മോഹൻലാൽ..
നായകന്മാരിൽ ആദ്യത്തെ എൻട്രി സുരേഷ് ഗോപിയുടേത് ആയിരുന്നു. നല്ലൊരു ഫൈറ്റ് സീനിലൂടെ എത്തിയ സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ തീയേറ്ററിൽ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു..
പിന്നെ വരുന്നത് മമ്മൂട്ടിയാണ്..
പോലീസ് ബാരിക്കേഡ് തകർത്തു വക്കീലിന്റെ കാർ മുമ്പോട്ട് പോയപ്പോൾ, തീയേറ്ററിൽ ആർപ്പ് വിളികൾ ഉയർന്നു..
എന്നാൽ മോഹൻലാലിന്റെ ഫസ്റ്റ് എൻട്രി ശോകം ആയിരുന്നു..
തന്നെ രക്ഷിക്കണം എന്ന് വക്കീലനോട് കേണപേക്ഷിക്കുന്ന ദേവൻ.. ഇത് മോഹൻലാൽ ഫാൻസിനെ നിരാശയിലാക്കിയിരുന്നു.
ഒരു കൊലകേസിൽ പ്രതിയായ ദേവനെ(മോഹൻലാൽ )എസ്പി പുന്നക്കാടൻ(സുരേഷ് ഗോപി)അറസ്റ്റ് ചെയ്യുന്നു..ദേവൻ നിരപരാധിയാണെന്ന്, ദേവന്റെ അമ്മയും പെങ്ങളും അഡ്വക്കേറ്റ് രമേശൻനമ്പ്യാരോട്(മമ്മൂട്ടി)പറയുന്നു..
വക്കീൽ ദേവനെ കേസ് വാദിച്ചു, കുറ്റവിമുക്തനാക്കുന്നു..
എന്നാൽ അമ്മയെയും, പെങ്ങളെയും വാടകക്ക് എടുത്തു, ദേവൻ തന്നെ ചതിക്കുകയായിരുന്നു, എന്ന് കോടതി വരാന്തയിൽ നിന്ന് വക്കീൽ മനസിലാക്കുന്നു. ഇവിടെയാണ് മോഹൻലാലിന്റെ മരണമാസ് സെക്കന്റ് എൻട്രി..
ഇന്റർവെല്ലിന് തൊട്ട് മുമ്പ്,മുണ്ടും മടക്കി കുത്തി ദേവരാജ പ്രതാപ വർമ്മയുടെ ആ ഒന്നൊന്നര വരവ് മോഹൻലാൽ ഫാൻസിനു ആഘോഷിക്കാൻ മാത്രം മരണമാസ് ആയിരുന്നു.
വക്കീലിനോട് മാസ് ഡയലോഗ് അടിച്ചു കൂളിങ്ങ് ഗ്ലാസ് ഇട്ട് വെല്ലുവിളിക്കുന്ന ദേവൻ (മോഹൻലാൽ )ദേവനോട്, കാണാം കാണണം എന്ന് വക്കീലും (മമ്മൂട്ടി )പറയുന്നു.. പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന ഈ സീനിലാണ് സിനിമയുടെ ഇന്റർ വെൽ.
ഇന്റർവെല്ലിന് മുമ്പ് ഇന്ദ്രജിത്തിനെ കൊലപെടുത്തിയ ദേവന് (മോഹൻലാൽ ) ഇനിയും രണ്ട് പേരെ കൂടി കൊല്ലാൻ ഉണ്ട്..
എന്തിനാണ് ദേവൻ ഈ കൊലപാതകങ്ങൾ ചെയ്യുന്നത്.. ദേവൻ ആരാണെന്നും, എന്താണ് അയാളുടെ ലക്ഷ്യം എന്നും, വക്കീലിനും(മമ്മൂട്ടി)ഒപ്പം പ്രേക്ഷകർക്കും അറിയില്ലായിരുന്നു.
ജയറാം വരുന്നതോടു കൂടിയാണ് സിനിമയുടെ കഥ എന്താണ് എന്ന് പ്രേക്ഷകർ അറിയുന്നത്.
ജയറാം പറയുന്ന,ദേവന്റെ(മോഹൻലാൽ)ഫ്ലാഷ്ബാക്ക് കഥയിലാണ് ദിലീപിന്റെ എൻട്രി.. ദേവന്റെ പ്രിയപ്പെട്ട അനിയൻ കാർത്തിക് എന്ന കഥാപാത്രം ആയിരുന്നു ദിലീപിന്.. നാല് പ്രധാന താരങ്ങൾ ഉള്ള ഈ സിനിമയിൽ ഗാനരംഗം ഉള്ളത് ദിലീപിന് മാത്രമായിരുന്നു (ഓ പ്രിയാ )
മോഹൻലാലിന്റെ അനിയനും(ദിലീപ്) മമ്മൂട്ടിയുടെ അനിയത്തിയും(ഭാവന)തമ്മിൽ ഉള്ള പ്രണയത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്.
തനിക്കെതിരെ സാക്ഷി പറഞ്ഞവളെ പീഡിപ്പിച്ച ഇന്ദ്രജിത്തുമായി ഏറ്റുമുട്ടുമ്പോൾ ആണ് ദിലീപ് കൊല്ലപ്പെടുന്നത്..
ചുരുക്കത്തിൽ, മമ്മൂട്ടിയുടെ പെങ്ങൾക്ക് വേണ്ടിയാണ്, മോഹൻലാലിന്റെ അനിയൻ കൊല്ലപ്പെടുന്നത്..
ഈ സത്യം പരസ്പരം അറിയുന്നത് വരെ മമ്മൂട്ടിയും മോഹൻലാലും ശത്രുക്കൾ ആയിരുന്നു..
അതുവരെ ദേവന്റെ വഴി തടഞ്ഞ വക്കീൽ തന്നെ, ദേവന് പ്രതികാരം ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നു..
ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളുടെ കമെന്റ് ബോക്സിൽ, പെങ്ങളെ പീഡിപ്പിച്ചവനെ രക്ഷിക്കാൻ വരുന്ന വക്കീൽ രമേശൻ നമ്പ്യാർ എന്ന് ട്രോളി കൊണ്ട് മോഹൻലാൽ ഫാൻസും, രക്ഷപെടാൻ അമ്മയെയും, പെങ്ങളെയും വാടകക്ക് എടുത്ത ദേവൻ എന്ന് മമ്മൂട്ടി ഫാൻസും തമ്മിൽ കളിയാക്കിയും, കലഹിച്ചും ഉള്ള കമെന്റുകൾ ഇപ്പോഴും കാണാം..
ഒരു കാര്യം ഓർക്കണം. സിനിമയുടെ തുടക്കത്തിൽ തന്നെ, മമ്മൂട്ടിയും മോഹൻലാലും തമ്മിൽ തിരിച്ചറിഞ്ഞാൽ, മോഹൻലാൽ ഫാൻസ് കയ്യടികളോടെ സ്വീകരിച്ച കോടതിയിൽ മോഹൻലാൽ, മമ്മൂട്ടിയോട് പറയുന്ന, മാസ് ഡയലോഗ് സിനിമയിൽ ഉണ്ടാകുമോ?
ഫ്ലാറ്റിൽ നിന്നുള്ള മമ്മൂട്ടി, മോഹൻലാൽ ഫൈറ്റ് സീൻ ഉണ്ടാകുമോ?
വക്കീല് വെളവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ഞാൻ എന്ന ലാലേട്ടന്റെ, ഡയലോഗും, എന്നെ പൂട്ടാനുള്ള പൂട്ടൊന്നും നിന്റെ കയ്യിലില്ല മോനേ ദിനേശാ എന്ന മമ്മൂക്കാന്റെ ഡയലോഗും കേൾക്കാൻ പറ്റുമോ, ഇല്ല..ചുരുക്കത്തിൽ അവർ പരസ്പരം തിരിച്ചറിയാത്തത് ആണ് സിനിമയുടെ രസം. ഹരികൃഷ്ണൻസ് പോലെ ഒന്നിച്ചു നടക്കുന്ന നായകന്മാർ അല്ല ഇതിൽ ഉള്ളത്. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു ഒരേ വഴിയിൽ, ഒരേ ലക്ഷ്യത്തിൽ എത്തുന്ന നായകന്മാരുടെ കഥയാണ് ട്വന്റി ട്വന്റി.
കൂടുതലായി ഈ സിനിമയെ കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.. ഇനി എന്റെ വിഷയത്തിലേക്ക് കടക്കാം..ഈ സിനിമയുടെ ക്‌ളൈമാക്സ് എല്ലാവർക്കും തൃപ്തി നൽകിയ ക്‌ളൈമാക്സ് ആണെങ്കിലും,സിനിമയുടെ തുടക്കത്തിലും, ക്‌ളൈമാക്സിലും ചില മാറ്റങ്ങൾ എന്റെ ഭാവനയിൽ ഞാൻ എഴുതുകയാണ്..
സിനിമയുടെ തുടക്കത്തിൽ തന്നെ ദിലീപ് കൊല്ലപ്പെടുന്ന സീൻ കാണിക്കണം.. എന്നാൽ ആരാണ് കൊല്ലപ്പെട്ടത് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകാൻ പാടില്ല..
സ്‌ക്രീനിൽ ആരോ കൊല്ലപ്പെടുന്നുണ്ട്, എന്നല്ലാതെ കൊല്ലപ്പെട്ടത് ദിലീപ് ആണെന്നുള്ള കാര്യം പ്രേക്ഷകർ അറിയരുത്. അത് സസ്പെൻസ് ഇല്ലാതാക്കും..ഒരു കൊലപാതകം നടക്കുന്നു, ഡെഡ് ബോഡിയുടെ ശരീര ഭാഗങ്ങൾ ആരോ എവിടെയൊക്കെയോ കളയുന്നു..
ഇങ്ങനെ കുറച്ചു രംഗങ്ങളിലൂടെ സിനിമ തുടങ്ങിയാൽ തന്നെ പ്രേക്ഷകനിൽ ഒരു ആകാംക്ഷ ഉണ്ടാകും..
അതിന് ശേഷം സിനിമയുടെ അണിയറ പ്രവർത്തകരുടെ പേരുകൾ കാണിച്ചു സിനിമ തുടങ്ങുക..
ബാക്കി എല്ലാം സിനിമയിൽ ഉള്ളത് പോലെ തന്നെ.. ക്‌ളൈമാക്സിൽ കോടതി വളപ്പിൽ നിന്നും ശ്രീനിവാസൻ കൈ വിലങ്ങ് അഴിച്ചു, മോഹൻലാലിന് രക്ഷപെടാൻ അവസരം നൽകുന്ന സീനിന് ശേഷം, എന്റെ ഭാവനയിൽ ഒരു ക്‌ളൈമാക്സ് ഞാൻ കുറിക്കട്ടെ..
***************************
എന്റെ ഭാവനയിലെ ക്‌ളൈമാക്സ്
ശ്രീനിവാസൻ മോഹൻലാലിന്റെ കൈ വിലങ്ങ് അഴിക്കുന്നു..
കോടതി വളപ്പിൽ നിന്നും രക്ഷപ്പെട്ടു റോഡിൽ എത്തിയ മോഹൻലാലിനെ ജയറാം ഒരു കാറിൽ രക്ഷപ്പെടുത്തുന്നു..
പിന്നാലെ പോലീസ് വാഹനത്തിൽ സുരേഷ് ഗോപി അവരെ ഫോളോ ചെയ്യുന്നു.. അമിത വേഗതയിൽ ഓടിയ വണ്ടി ആക്സിഡന്റ് ആകുന്നു. ജയറാമിന് പരിക്ക് പറ്റുന്നു. വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ മോഹൻലാൽ പുറത്തേക്ക് ഓടുന്നു.
പോലീസ് വാഹനം ഒരു സൈഡിൽ പാർക്ക് ചെയ്ത്, മോഹൻലാലിന് പിറകേ സുരേഷ് ഗോപി ഓടുന്നു..
തനിക്ക് നേരെ തോക്ക് ചൂണ്ടിയ സുരേഷ് ഗോപിക്ക് മുന്നിൽ രണ്ട് കൈകൾ ഉയർത്തി മോഹൻലാൽ കീഴടങ്ങുന്നു.. പോലീസ് ജീപ്പിലേക്ക് കയറും മുമ്പ് മോഹൻലാൽ, സുരേഷ് ഗോപിയുടെ തോക്ക് തട്ടി തെറുപ്പിക്കുന്നു. ശേഷം, മോഹൻലാലും, സുരേഷ് ഗോപിയും തമ്മിൽ സംഘട്ടനം. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം..
ആരും ജയിക്കാതെ രണ്ട് പേരും തളർന്നു വീഴുന്നു.
തളർന്നു വീണ അവരെ മറ്റൊരു വാഹനത്തിൽ എത്തിയ ഗുണ്ടകൾ, വാനിലേക്ക് കയറ്റി രഹസ്യ സങ്കേതത്തിൽ കൊണ്ട് പോകുന്നു..
അവിടെ ഒരു തൂണിൽ, മോഹൻലാലിനെയും, സുരേഷ് ഗോപിയേയും കയറിൽ ബന്ധിക്കുന്നു..
സിദ്ധിക്ക്, മനോജ് കെ ജയൻ, ഷമ്മി തിലകൻ അങ്ങനെ സിനിമയിലെ പ്രധാന വില്ലന്മാർ എല്ലാം ആ രഹസ്യ സങ്കേതത്തിൽ ഉണ്ട്..
മുമ്പൊരിക്കൽ, തന്റെ ഫ്ലാറ്റിൽ മോഹൻലാലിനെ പൂട്ടിയിട്ട്, മനോജ് കെ ജയനെയും, ഷമ്മി തിലകനെയും ഫോൺ വിളിച്ചു അറിയിച്ച വക്കീലിനോട് ഉള്ള നന്ദി സൂചകമായി ,, ഈ സന്തോഷ വാർത്ത വില്ലന്മാർ ഫോൺ വിളിച്ചു മമ്മൂട്ടിയെ അറിയിക്കുന്നു..
മമ്മൂട്ടി ഈ രഹസ്യ സങ്കേതത്തിൽ എത്തുന്നു..
തന്റെ പെങ്ങളെ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ആണ് മോഹൻലാലിന്റെ അനിയൻ കൊല്ലപ്പെട്ടത് എന്ന്, ആദ്യമേ മനസ്സിലാക്കിയ മമ്മൂട്ടി, സൂത്രത്തിൽ മോഹൻലാലിനെയും, സുരേഷ് ഗോപിയേയും കയറിൽ നിന്ന് മോചിപ്പിക്കുന്നു..
തുടർന്നു മൂന്ന് പേരും (മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി )ചേർന്ന് വില്ലന്മാരോട് ഏറ്റു മുട്ടുന്നു..
ഇവിടെ,രഹസ്യ സങ്കേതത്തിൽ മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും രക്ഷകൻ ആയി മമ്മൂട്ടി വരുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം, മോഹൻലാലിനെക്കാൾ കുറച്ചു മുകളിലേക്ക് പോകും.ഇത് മോഹൻലാൽ ഫാൻസിന്റെ അതൃപ്തിക്ക് കാരണമായേക്കാം.
അത് കൊണ്ട് ഫൈറ്റ് സീനിൽ മമ്മൂട്ടിയെ വില്ലന്മാർ എല്ലാം ചേർന്ന് കയ്യും കാലും അനക്കാൻ പറ്റാത്ത വിധം പിടിച്ചു വെക്കുന്നതും,മറ്റൊരു വില്ലൻ കത്തിയുമായി കൊല്ലാൻ വരുന്നതും,അവിടെ മമ്മൂട്ടിയുടെ രക്ഷകനായി മോഹൻലാൽ എത്തുന്നതുമായ ഒരു സീൻ വേണം. എന്നാലേ രണ്ട് താരങ്ങളുടെയും ഫാൻസിനു ഒരു പോലെ തൃപ്തിയാകൂ..
ശേഷം ഉള്ളതെല്ലാം സിനിമയിൽ ഉള്ളതുപോലെ തന്നെ.. മനോജ് കെ ജയനെയും, ഷെമ്മി തിലകനെയും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് കൊല്ലുന്നു.
ഒറിജിനൽ സിനിമയിൽ ഉള്ളതിൽ നിന്ന് ഞാൻ എഴുതിയ ക്‌ളൈമാക്സിൽ ഉള്ള വ്യത്യാസം മോഹൻലാൽ, മമ്മൂട്ടിക്ക് ഒപ്പം സുരേഷ് ഗോപിയും ക്‌ളൈമാക്സ് ഫൈറ്റ് സീനിൽ ഉണ്ടാകുന്നു എന്നതാണ്.. മാത്രമല്ല, രണ്ടാം പകുതിയിൽ ഫ്ലാറ്റിൽ നിന്നും മോഹൻലാൽ, മമ്മൂട്ടി ഫൈറ്റ് സീൻ ഉള്ളത് പോലെ, ക്‌ളൈമാക്സിൽ മോഹൻലാൽ, സുരേഷ് ഗോപി ഫൈറ്റ് സീൻ,ഉള്ളത്,പ്രേക്ഷകരിൽ ഒരു ആവേശം ഉണ്ടാക്കുകയും ചെയ്യും..
ക്‌ളൈമാക്‌സിലെ ലാസ്റ്റ് സീനിൽ പോലീസും ആ രഹസ്യ സങ്കേതത്തിൽ എത്തുന്നു..ശേഷം, ലാലു അലക്സ്, മമ്മൂട്ടിയെയും, മോഹൻലാലിനെയും അറസ്റ്റ് ചെയ്യാൻ, സുരേഷ് ഗോപിയോട് പറയുന്നു.. മോഹൻലാലിനെ കൊല്ലാൻ ശ്രമിച്ച സിദ്ധിക്കിനെ സുരേഷ് ഗോപി വെടിവെച്ചു കൊല്ലുന്നു.. അവസാനത്തെ എല്ലാവരും ഒന്നിച്ചുള്ള നടത്തത്തിൽ സ്‌ക്രീനിൽ ഡയറക്ടർ ജോഷി എന്നെഴുതി കാണിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു..
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
ഈ ക്‌ളൈമാക്സ് ആർക്കും ഇഷ്ടമായില്ലേ 🤔
താങ്ക്സ് കൂട്ടക്ഷരങ്ങൾ.