“അയ്യോ എന്നെ തല്ലികൊല്ലുന്നേ” എന്നും അയൽ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി അഷ്‌റഫ് കേൾക്കാറുണ്ടായിരുന്നു.. അഷ്‌റഫ് ആ നാട്ടിലെ പുതിയ താമസക്കാരൻ ആയിരുന്നു.. അയൽവീട്ടുകാരുമായി ഒന്നും പരിചയപ്പെട്ടിട്ടില്ല.. ഏത് ദുഷ്ടൻ ആണ് സ്വന്തം ഭാര്യയെ ഇങ്ങനെ ദിവസവും തല്ലണത്.. അഷ്‌റഫിന്റെ ഭാര്യ ആമിന ആ നിലവിളി ശബ്ദം കേട്ട് പരിഭവം പറഞ്ഞു. എന്താ ചെയ്യാ.. നമുക്കും ഇല്ലേ ഒരു മകൾ.. ഒരു ദിവസം അവളെയും ഇങ്ങനെ കല്യാണം കഴിച്ചു പറഞ്ഞയക്കണ്ടേ.. സുരക്ഷിതമായ ഒരു കരങ്ങളിൽ ഏൽപ്പിച്ചു എന്ന സമാധാനം ഉണ്ടാകണ്ടേ..അവളെ ഇങ്ങനെ ഭർത്താവ് തല്ലുന്നത് നമുക്ക് സഹിക്കുമോ? ഈ നിലവിളിക്കുന്ന പെണ്ണും എത്ര പ്രതീക്ഷയോടെ ആകും ഭർത്താവിന്റെ വീട്ടിൽ കയറി വന്നിട്ടുണ്ടാകുക.. എനിക്ക് ആ നിലവിളി കേട്ടിട്ട് സഹിക്കണില്ല അഷ്‌റഫ് സങ്കടത്തോടെ പറഞ്ഞു.. മിക്ക ദിവസവും രാത്രി പെണ്ണിന്റെ കരച്ചിൽ ആ വീട്ടിൽ നിന്നുയർന്നു. ഒരു ദിവസം നിലവിളി ശബ്ദം വല്ലാതെ അധികം,കേട്ടപ്പോൾ അഷ്‌റഫ് ആ വീട്ടിലേക്ക് മുണ്ടും മടക്കി…
Author: ജിനാസ് വേലാണ്ടി
“അമ്മേ, അച്ഛാ, ഏട്ടാ..” ലേബർ റൂമിന്റെ അടഞ്ഞ വാതിലുകൾക്കിടയിലൂടെ പുറത്തേക്ക് അരിച്ചെത്തിയ, ആതിരയുടെ നിലവിളി ജയന്റെ ചങ്ക് പിളർക്കുന്നതായിരുന്നു. ഓരോ കരച്ചിലും അവന്റെ ഉള്ളിൽ ഒരു ഭയമായി പടർന്നു. ആ കസേരയിൽ ഇരിക്കാൻ അവന് കഴിഞ്ഞില്ല. ഇടനാഴിയിലൂടെ അവനങ്ങോട്ടും മിങ്ങോട്ടും നടന്നു. ആദ്യായിട്ടാണ് ഒരു പ്രസവത്തിന് ഹോസ്പിറ്റലിൽ പോകുന്നതും, പ്രസവ സമയത്തുള്ള നിലവിളി കേൾക്കുന്നതും. ഇത്രയും വേദന സഹിച്ചാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. ജയൻ സ്വന്തം അമ്മയെ മനസ്സിൽ ഓർത്തു. ഹോസ്പിറ്റലിൽ കൂടേ ഉള്ളത്, തന്റെ ഇളയമ്മയാണ്. എന്റെ ആതിര ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവിക്കാനായി, ഇളയമ്മ അപ്പുറത്ത് മാറി നിന്ന് പ്രാർത്ഥിക്കുന്നുണ്ട്. ഏറെ നേരത്തേ നിലവിളികൾക്കൊടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ജയൻ,ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. അല്പ സമയത്തിനുള്ളിൽ നേഴ്സ് ഡോർ തുറന്നു അറിയിച്ചു. ആതിര പ്രസവിച്ചു പെൺകുട്ടി. അപ്പോൾ തന്നെ ജാനകിയമ്മ, സന്തോഷത്തോടെ ബന്ധുക്കളെയൊക്കെ ഫോൺ വിളിച്ചു വിവരമറിയിക്കാൻ തുടങ്ങി. “ഹലോ ആതിര പ്രസവിച്ചു. പെൺകുഞ്ഞാണ്. സുഖപ്രസവം. “…
എയർപോർട്ടിൽ ഭർത്താവിനെ പ്രവാസത്തിലേക്ക് യാത്രയാക്കാൻ വരുന്ന ഭാര്യ.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ യാത്രയാക്കുന്നു. പുറമേ കണ്ണീർ ഒന്നും കാണാൻ ഇല്ലെങ്കിലും ആ മനസ്സ് കരയുന്നുണ്ട് എന്ന് മനസ്സിന്റെ കണ്ണാടിയായ മുഖത്ത് പ്രതിഫലിക്കുന്നത് ഭർത്താവിന്റെ മുഖത്ത് കാണാം.. ഇത് പോലത്തെ സീൻ ഒരു പാട് റീൽസിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ ഒരു സീൻ ഉണ്ടാകാതിരിക്കാൻ പലപ്പോഴും ഭാര്യയെ എയർപോർട്ടിൽ കൂട്ടാതെ ആയിരിക്കും നമ്മളിൽ പലരും എയർപോർട്ടിൽ വരിക. എത്ര തവണ പോയി വന്നാലും ആ പ്രവാസത്തിലേക്കുള്ള മടക്കം ഏറ്റവും വലിയ വേദന തന്നെ ആണ്.. അത് പോലെ എത്ര തവണ നാട്ടിലേക്ക് പോയാലും, നാട്ടിലേക്കുള്ള മടക്ക യാത്ര വലിയൊരു സന്തോഷവും ആണ്.. ഇത് പോലെ അക്കരെയും ഇക്കരെയും നിന്ന് വീണ്ടുമൊരു പുനസമാഗമ ദിനത്തിനായി കാത്തിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വിരഹം അനുഭവിക്കുന്നത് ഭർത്താവ് ആയിരിക്കുമോ? അല്ലെങ്കിൽ ഭാര്യ ആയിരിക്കുമോ? നമ്മൾ പറയുക ഭർത്താവിന് ആയിരിക്കും എന്നാണ്.. കാരണം ഭാര്യക്ക് അടുത്ത് മക്കളും…
നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ന് മൂസക്ക നാട്ടിലേക്ക് പോകുകയാണ്. വിമാനത്തിലേക്ക് കയറും മുമ്പ് മൂസക്ക എയർപോർട്ട് ഒന്ന് കൂടി വീക്ഷിച്ചു. ഇനി ഈ എയർപോർട്ട് കാണില്ല. പ്രവാസം അവസാനിപ്പിക്കുകയാണ്. ഇവിടുന്നു നാല് മണിക്കൂർ നേരം വിമാനത്തിൽ യാത്ര ചെയ്‌താൽ നാട്ടിൽ എത്താം. പക്ഷേ ആ യാത്രക്കുള്ള കാത്തിരിപ്പിനു രണ്ട് വർഷത്തെ ദൂരമുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധികാലത്തിനു വേണ്ടി ദിവസങ്ങൾ എണ്ണി തീർത്തപ്പോൾ തീർന്നു പോയത് ആയുസ്സിന്റെ നല്ലൊരു ഭാഗം ആയിരുന്നു. വിമാനത്തിന്റെ പടവുകൾ കയറും മുമ്പ് മൂസക്ക ഒന്ന് കൂടി തിരിഞ്ഞു നോക്കി. ആ വിമാന താവളം വെറുമൊരു കെട്ടിടമായിരുന്നില്ല തനിക്ക്. വിരഹത്തിന്റെയും പ്രതീക്ഷകളുടെയും ആയിരം കഥകൾ ഒളിപ്പിച്ചു വെച്ചൊരു ഇടമായിരുന്നു. ഇനിയൊരു മടക്കമില്ല. ഇത്രയും കാലം തന്നെ പോറ്റിയ, വളർത്തിയ ഈ മണ്ണ് ഇന്ന് വിടപറയുകയാണ്. മൂസക്ക വിമാനത്തിനുള്ളിൽ കയറി. സീറ്റ് നമ്പർ നോക്കി ഇരുന്നപ്പോൾ വിൻഡോ ഗ്ലാസിനു അടുത്ത് തന്നെയായിരുന്നു സീറ്റ്.…
ഹരിയേട്ടാ. ഇന്ന് നമ്മുടെ മോളുടെ ജന്മദിനമാണ്. ഹരിയേട്ടൻ മറന്നു അല്ലേ, ഈ ഹരിയേട്ടന്റെ ഒരു കാര്യം. എല്ലാം ഞാൻ ഓർമിപ്പിക്കണം.. അതും പറഞ്ഞു നിർമല പൊട്ടിചിരിച്ചു.. ഹരിദാസ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ്, നിർമലയെ സ്വപ്നത്തിൽ കാണുന്നത്. ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ. അതായിരിക്കും അവൾ സ്വപ്നത്തിൽ വന്നത്.. മകളുടെ ജന്മദിനം എന്നാണെന്നു ഒക്കെ മറന്നിരിക്കുന്നു.. ഏപ്രിൽ മാസം ആണെന്ന് മാത്രം ഓർമ്മയുണ്ട്.. തീയതി ഏതാണെന്നൊന്നും ഓർമ്മയില്ല. നിർമല കൂടെ ഉള്ളപ്പോൾ മകളുടെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട്.. ആകെ രണ്ട് ജന്മദിനം ആഘോഷിക്കാനെ അവൾ ഉണ്ടായിട്ടുള്ളൂ. എന്റെ രണ്ടാമത്തെ കുഞ്ഞിനെ, പ്രസവിക്കുമ്പോളായിരുന്നു നിർമലയുടെ മരണം. ഒപ്പം, കുഞ്ഞും മരിച്ചു.. എന്നെയും മൂന്ന് വയസ്സ് പ്രായം മാത്രം ഉള്ള ആതിരയെയും തനിച്ചാക്കി അവള് പോയി. നിങ്ങൾ മറന്നോ ഹരിയേട്ടാ. ഇന്ന് നമ്മുടെ ആതിരമോളുടെ ജന്മദിനമല്ലേ. അവളുടെ ആ ചോദ്യം നീറ്റലായി നെഞ്ചിൽ, പടർന്നു.…
പുറത്തു പെയ്യുന്ന മഴയെ നോക്കി, വീടിന്റെ വാതിൽക്കൽ അബ്ബാസ് ഇരുന്നു. അകത്തു നിന്ന്, ഭാര്യആമിന ഒരു ഗ്ലാസ് കട്ടൻ ചായയുമായി വന്നു. മഴയത്ത് കട്ടൻ ചായയും കുടിച്ചു പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റെ വൈബ് ഒന്ന് വേറെ തന്നെയാണ്. എങ്കിലും അതൊന്നും ആസ്വദിക്കാൻ ഉള്ള മൂഡിലല്ല ഇപ്പോൾ അബ്ബാസ് ഉള്ളത്. നല്ല മഴയാണ്. എങ്ങനെ പള്ളിയിൽ പോകും. ഇന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരം ഉള്ളതാണ്. മാത്രമല്ല ഉപ്പാന്റെ ഖബറിനടുത്തു പോയി പ്രാർത്ഥിക്കേണ്ടതാണ്. ഉപ്പ മരിച്ചിട്ട് ഒരാഴ്ചയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപ്പ നമ്മോട് വിട പറഞ്ഞു പോയത്. ഉപ്പാനെ കുറിച്ചുള്ള ഓർമ്മകൾ അബ്ബാസിന്റെ മനസ്സിൽ നിറഞ്ഞു. ഉപ്പാന്റെ മൂന്ന് മക്കളിൽ മൂത്തവൻ ഞാനായിരുന്നു. രണ്ടാമത്തെ മകൻ ബഷീർ ഫാമിലിയായി ഖത്തറിൽ ആണ്. ഇളയ മകൾ ബുഷ്‌റയും ഭർത്താവിനൊപ്പം അമേരിക്കയിലാണ്. മൂത്ത മകൻ ഞാൻ മാത്രം നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്നു. ഉപ്പാക്ക് ഏറ്റവും ഇഷ്ട്ടം ഇളയ മക്കളെയാണ്. എന്നെ കുട്ടിക്കാലം മുതൽ ഉപ്പാക്ക്…
തീക്ഷ്ണാനുഭവം എന്ന് പറയുമ്പോൾ, കഴിഞ്ഞ 45 വർഷത്തിനുള്ളിൽ, ഒരു പാട് തീക്ഷ്‌ണാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം പങ്ക് വെക്കാൻ ആഗ്രഹിക്കുന്നില്ല. പല ആത്മഹത്യ വാർത്തകൾ കേൾക്കുമ്പോഴും, തോന്നാറുള്ള കാര്യം, ഇങ്ങനെ ആണെങ്കിൽ ഞാനൊക്കെ ഒരു അഞ്ചാറു തവണ ആത്മഹത്യ ചെയ്യേണ്ട സമയം ആയി എന്നാണ്. ജീവിതം സുഖദുഃഖ സമ്മിശ്രം ആയിരിക്കും എല്ലാവർക്കും. എല്ലാം തരണം ചെയ്യണം. എന്നാലേ മനസ്സിന് ബലം കിട്ടൂ. ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കാത്തവർ ആണ് നിസ്സാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നത്. കഷ്ടപ്പാട് അനുഭവിക്കണം, ദുഃഖങ്ങൾ അറിയണം, കാരണം ഏറ്റവും വലിയ ഗുരുനാഥൻ അനുഭവങ്ങൾ ആണ്. പങ്ക് വെക്കാൻ പറ്റുന്ന, തീക്ഷ്‌ണാനുഭവം, എഴുതുകയാണെങ്കിൽ, ഒരു പാടുണ്ട്. ആദ്യമായി വിവാഹം കഴിഞ്ഞു ഉമ്മയെയും ഭാര്യയെയും മറ്റു ഉടയവരെയും പിരിഞ്ഞു ഗൾഫിലേക്ക് വന്നത്. മലയാള മണ്ണിനോട് വിടപറഞ്ഞു, ആദ്യമായി അറബി മണ്ണിൽ കാല് കുത്തിയപ്പോൾ, അതിനോട് പൊരുത്തപ്പെട്ടു വരുന്നത് വരെയുള്ള മാനസികസംഘർഷം. ഇന്നത്തെ പോലെ മൊബൈൽ ഫോൺ സജീവമല്ലാത്ത കാലത്ത് കത്തുകൾ അയച്ചു അതിന്റെ…
അന്ന് രാത്രി സന്തോഷിന് ഉറക്കം വന്നില്ല. ഓരോന്ന് ഓർത്തു ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലരാറായിരിക്കുന്നു. നാളത്തെ ദിവസം തന്റെ രണ്ടാം വിവാഹം ആണ്. മനസ്സിന് ധൈര്യം പോരാ. ജീവന് തുല്യം സ്നേഹിച്ച ആദ്യ ഭാര്യ അശ്വതി തന്നെ വഞ്ചിച്ചു കാമുകനോടൊപ്പം ഇറങ്ങി പോയതിന്റെ നടുക്കം മനസ്സിൽ നിന്ന് ഇത് വരെ വിട്ടു പോയിട്ടില്ല. അവൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം നൽകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ അത്രയും സുന്ദരി അല്ലാത്ത അവളുടെ ചേച്ചി, വിവാഹം കഴിഞ്ഞു ഭർത്താവിനോടൊപ്പം ഗൾഫിലാണ്. ചേച്ചിയുടെ ഭർത്താവും എന്നെ പോലെ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. വിവാഹ ശേഷം ഗൾഫിലേക്ക് വിസ കിട്ടുകയും, നല്ല ജോലിയും കൂലിയും ഒക്കെ ഉള്ളത് കൊണ്ട്, ഫാമിലിയെ അയാൾ ഗൾഫിലേക്ക് കൊണ്ട് പോയി. ഗൾഫിൽ പോകാൻ ഒന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഓട്ടോ ഓടിച്ചു കിട്ടുന്ന ക്യാഷ് കൊണ്ട് തട്ടീം മുട്ടീം പോകുന്നു. അതിനിടയിൽ ഉള്ള…
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അങ്ങനെ മലയാള സിനിമയിലെ താരങ്ങൾ എല്ലാം ഒന്നിച്ചു വന്ന സിനിമയാണ് ട്വന്റി ട്വന്റി.. 2008 ൽ ആണ് ഈ സിനിമ റിലീസ് ആയത്.. റിലീസ് ആയി 18 വർഷങ്ങൾ കഴിഞ്ഞിട്ടും, മോഹൻലാൽ ആണ് നായകൻ എന്നും അല്ല മമ്മൂട്ടിക്കാണ് പ്രാധാന്യം എന്നുമുള്ള ഫാൻസുകാരുടെ തർക്കങ്ങൾ അവസാനിച്ചിട്ടില്ല. പോലീസ് വേഷത്തിൽ സുരേഷ് ഗോപി, വക്കീൽ വേഷത്തിൽ മമ്മൂട്ടി, മുണ്ട് മടക്കി കുത്തി മരണമാസ് ആയി മോഹൻലാൽ.. നായകന്മാരിൽ ആദ്യത്തെ എൻട്രി സുരേഷ് ഗോപിയുടേത് ആയിരുന്നു. നല്ലൊരു ഫൈറ്റ് സീനിലൂടെ എത്തിയ സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ തീയേറ്ററിൽ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.. പിന്നെ വരുന്നത് മമ്മൂട്ടിയാണ്.. പോലീസ് ബാരിക്കേഡ് തകർത്തു വക്കീലിന്റെ കാർ മുമ്പോട്ട് പോയപ്പോൾ, തീയേറ്ററിൽ ആർപ്പ് വിളികൾ ഉയർന്നു.. എന്നാൽ മോഹൻലാലിന്റെ ഫസ്റ്റ് എൻട്രി ശോകം ആയിരുന്നു.. തന്നെ രക്ഷിക്കണം എന്ന് വക്കീലനോട് കേണപേക്ഷിക്കുന്ന ദേവൻ.. ഇത് മോഹൻലാൽ ഫാൻസിനെ…
ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ദോഹ. സമയം ഉച്ച 12 മണി ആയിട്ടും ഒരു സന്ധ്യാ സമയം പോലെ പ്രകൃതി ഇരുട്ട് പിടിച്ചിരുന്നു. മഴ തുള്ളികൾ വണ്ടിയുടെ ഗ്ലാസിൽ വീണു പുറത്തെ കാഴ്ചകൾ അവ്യക്തമായപ്പോൾ, അജ്നാസ് വൈപ്പർ വേഗത്തിൽ ചലിപ്പിച്ചു. മഴ ഒരു പാട് ഇഷ്ട്ടമുള്ള, മനസ്സിനും ശരീരത്തിനും കുളിരുള്ള ഒരു അനുഭൂതി ആണെങ്കിലും ഇവിടെ ദോഹയിൽ മഴ പെയ്യുമ്പോൾ പേടിയാണ്. ഡ്രൈവിംഗ് ചെയ്യാനുള്ള ബുദ്ധിമുട്ട്, പിന്നെ വണ്ടിക്ക് എന്തെങ്കിലും പണി തരാതെ മഴ അവസാനിക്കില്ല. ഇന്ന് ഒരു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ സമാധാനം ആയി. ഇന്നത്തോടെ എന്റെ ഡ്യൂട്ടി കഴിഞ്ഞു. നാളെ അവധി. മറ്റന്നാൾ നാട്ടിലേക്ക്. അതോർത്തപ്പോൾ അജ്നാസിന്റെ മനസ്സിൽ കുളിര് കേറി. അജ്നാസിന്റെ വാൻ ബിൻ ഉമ്രാനിലെ ഒരു ബക്കാലക്ക് മുമ്പിൽ നിന്നു. നിസർക്കാ എന്തൊക്കെയാ സാധനം വേണ്ടത്. കടയിൽ കയറി അജ്നാസ് ചോദിച്ചു. ഇന്ന് എല്ലാം ഉണ്ട് അജ്നാസേ, നീ രണ്ട് ദിവസം കഴിഞ്ഞു വാ. ഞാൻ…
