Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • വിസ്‌മൃതി
  • “നീ കേൾക്കുന്നുണ്ടോ”
  • മറവി നിന്നെ എന്നിൽ അടയാളപ്പെടുത്തുമ്പോൾ- ഒരു ബ്ളോഗ്
  • കവിത
  • പേടിക്കണ്ട, മാറും” എന്ന് പറഞ്ഞ ഡോക്ടർമാരും, പേടിച്ചോടിയ ഒരു കല്യാണാലോചനയും
  • കണ്ണിമകൾ ചിമ്മാത്ത രാത്രികൾക്ക് ശേഷം..!!!
  • 🌹മൗനസാക്ഷി🌹
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, July 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അബ്ബാസിന്റെയും ആമിനയുടെയും പത്താം വിവാഹ വാർഷികം
കഥ നര്‍മം വിവാഹം

അബ്ബാസിന്റെയും ആമിനയുടെയും പത്താം വിവാഹ വാർഷികം

By ജിനാസ് വേലാണ്ടിJune 22, 2026Updated:July 13, 20268 Comments2 Mins Read182 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നൊരു വ്യാഴാഴ്ച, വൈകുന്നേരം 4 മണിക്ക്, അബ്ബാസ്സും ഭാര്യ ആമിനയും ഒന്ന് നടക്കാൻ ഇറങ്ങി. നാളെ വെള്ളിയാഴ്ച, ആമിനയുടെയും അബ്ബാസിന്റെയും പത്താം വിവാഹ വാർഷികം ആണ്. അത്യാവശ്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചു ഒരു പാർട്ടി തന്നെ നടത്താൻ അബ്ബാസ്സും ആമിനയും തീരുമാനിച്ചിരുന്നു. നടത്തത്തിനിടയിൽ നാളത്തെ വെഡ്ഡിംഗ് ആനിവേഴ്സറിയെ കുറിച്ചാണ് ആമിന സംസാരിച്ചു കൊണ്ടിരുന്നത്. 

 

ക്ഷണിച്ചു എത്തിയവരുടെ ഇടയിൽ നിന്ന് ഇക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് സ്റ്റാറ്റസ് വെക്കണം. എന്റെ ജീവന്റെ പാതി കൂടെ കൂടിയിട്ട് 10 വർഷം ആകുന്നു. എന്നൊരു ക്യാപ്‌ഷനും വേണം. 

വാട്സാപ്പ് സ്റ്റാറ്റസ് മാത്രം പോരാ fb, യിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഷെയർ ചെയ്യണം.. ലോകം കാണട്ടെ നമ്മുടെ സ്നേഹം. ആമിന പറഞ്ഞു കൊണ്ടിരുന്നു. അബ്ബാസ് എല്ലാം കേട്ടു കൊണ്ടിരുന്നു. 

 

ആമിന സോഷ്യൽ മീഡിയകളിൽ സജീവമാണ്. അബ്ബാസിനു അത്തരം കാര്യങ്ങളിൽ ഒന്നും താല്പര്യം ഇല്ല. ഒരാഴ്ച മുമ്പാണ് ഫാദർ ഡേ കഴിഞ്ഞത്. അന്ന് fb, യിൽ പോസ്റ്റാൻ ഒരു വീഡിയോ എടുക്കണം എന്ന് ആമിന പറഞ്ഞു. മൂന്ന് മക്കളെയും ഉൾപ്പെടുത്തി, ‘എന്റെ ഉപ്പ കൊണ്ട വെയിലാണ്, ഞാൻ കൊള്ളും തണല്, എന്റെ ഉപ്പ കൊണ്ട മഴയാണ് ഞാൻ കൊള്ളും കുളിര്’ എന്ന ഗാനം ഷൂട്ട്‌ ചെയ്തു. 

 

ഒരു തവണ വീഡിയോ എടുത്തപ്പോൾ ആമിനക്ക് അങ്ങട് തൃപ്തി ആയില്ല. ഇളയ മോൾ പൊക്കം കുറവായത് കൊണ്ട് ക്യാമറയിൽ ശരിക്ക് പതിഞ്ഞില്ലത്രേ. 

 

ദേ മനുഷ്യാ ഒന്നിങ്ങട് വന്നേ. ആമിന വിളിച്ചപ്പോൾ അടുക്കളയിൽ ചപ്പാത്തി ചുടുന്ന അബ്ബാസ് ഹാളിൽ എത്തി. ഹാളിൽ, മക്കളുടെ ഷൂട്ടിംഗ് നടക്കുകയാണ്. 

 

നിങ്ങൾ ഒന്ന് അവിടെ നിലത്തു കിടന്നേ. ഭാര്യ പറഞ്ഞപ്പോൾ കാര്യം മനസ്സിലാകാതെ അബ്ബാസ് നിലത്തു കിടന്നു. ഇളയ മകൾ അബ്ബാസിന്റെ പുറത്ത് കയറി നിന്നു. ഇപ്പോൾ മൂന്ന് മക്കളും ഒരേ പൊക്കം ആയി. 

എന്റെ ഉപ്പ കൊണ്ട വെയിലാണ് ഞാൻ കൊള്ളും തണല് എന്ന ഗാനം ഷൂട്ട്‌ കഴിയുമ്പോഴേക്കും അബ്ബാസിനു നടുവിന് നല്ല വേദന തുടങ്ങിയിരുന്നു. 

 

എന്റെ മോള് ചവിട്ടിയ ചവിട്ടാണ്, ഞാൻ അനുഭവിക്കും നടു വേദന, എന്ന് ഡോക്ടറുടെ അടുത്ത് പോയി പാട്ട് പാടേണ്ട അവസ്ഥയായിരുന്നു പിറ്റേന്ന് അബ്ബാസിന്. 

പടച്ചോനെ നാളെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് എന്തൊക്കെ വീഡിയോ ആയിരിക്കും ലെവള് പ്ലാൻ ചെയ്തിട്ടുണ്ടാകുക. എന്റെ നടു വീണ്ടും ഒടിയുമോ. നടത്തത്തിനിടയിൽ അബ്ബാസ് അതൊക്കെയായിരുന്നു ഓർത്തത്. 

 

അബ്ബാസും, ആമിനയും നടത്തം തുടർന്നു. അപ്പോഴാണ് ഒരു കള്ള് കുടിയൻ, കുടിച്ചു ആടി ആടി അവരുടെ മുന്നിലൂടെ നടന്നു പോയത്. കള്ള് കുടിയന്റെ മുഖം കണ്ടതും ആമിന അബ്ബാസിനെ തോണ്ടി കൊണ്ട് പറഞ്ഞു. ഇക്കാ അയാൾ പണ്ട് എന്നെ പെണ്ണ് കാണാൻ വന്നതാണ്. എന്റെ ഭാഗ്യത്തിന് അന്ന് ആ വിവാഹം നടന്നില്ല. അല്ലെങ്കിൽ ഞാൻ കഷ്ടപ്പെട്ടു പോയേനെ. 

 

അതുവരെ മിണ്ടാതിരുന്ന അബ്ബാസ്, ആ കള്ള് കുടിയനെ നോക്കി കൊണ്ട് പറഞ്ഞു. ‘ഹോ ഭാഗ്യവാൻ. ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടതിന്റെ ആഘോഷം ഇതുവരെ നിറുത്തിയിട്ടില്ല. ഇപ്പോഴും കുടിച്ചു ആഘോഷിക്കുകയാണ്. കണ്ടിട്ട് എനിക്ക് അസൂയ മൂത്ത് സഹിക്കണില്ല. ‘

 

പെട്ടെന്ന് മനസ്സിൽ ഉള്ളതെല്ലാം അബ്ബാസിനോട് പറഞ്ഞു പോയി. പിന്നീട് അവിടെ എന്താണ് നടന്നത് എന്ന് അറിയില്ല. പിറ്റേന്ന് വിവാഹ വാർഷികത്തിൽ പങ്കെടുക്കാൻ വന്നവർ, തലക്കും കൈക്കും പരിക്ക് പറ്റി ബാൻഡെജിൽ പൊതിഞ്ഞ ശരീരവുമായി നിൽക്കുന്ന അബ്ബാസിനെയാണ് കണ്ടത്. നടക്കാൻ പോയപ്പോൾ പാർക്കിൽ വീണു, എന്നാണ് അബ്ബാസ്സും ആമിനയും അതിഥികളോട് പറഞ്ഞത്. സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്കും അറിയില്ല. 

✍️

ജിനാസ്. വി

 

5
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

8 Comments

  1. മിനി സുന്ദരേശൻ on June 28, 2026 7:32 PM

    ചില സത്യങ്ങൾ മൂടിവയ്ക്കപ്പെടേണ്ടതാണ് ….. നമ്മുടെ ആരോഗ്യമാണ് നമുക്ക് പ്രധാനം….. നന്നായെഴുതി👍❤️

    Reply
  2. Nishiba M on June 25, 2026 1:21 PM

    😀😀

    Reply
  3. Vishnu K K on June 23, 2026 9:10 PM

    ഇതൊരു ആത്മകഥാശകലമല്ലേ?🫣🙂

    Reply
    • ജിനാസ് വേലാണ്ടി on June 23, 2026 9:13 PM

      വിഷ്ണു
      😂😂😂

      Reply
  4. Suma Jayamohan on June 23, 2026 4:24 PM

    ആമിന അങ്ങനെയൊന്നും ചെയ്യൂല്ല ഓൾക്ക് അല്പം ഹ്യൂമർ സെൻസൊക്കെ ഉണ്ട്. അബ്ബാസ് വീണതു തന്നെയാ😀😂

    Reply
    • ജിനാസ് velandi on June 23, 2026 6:11 PM

      സുമ ജയമോഹൻ 😂😂😂

      Reply
  5. ജിനാസ് വേലാണ്ടി on June 23, 2026 8:12 AM

    ഹരിpulloorb😂😂😂

    Reply
  6. haripulloor on June 23, 2026 8:02 AM

    🤣🤣🤣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.