കണ്ണുകൾ തമ്മിൽ കഥ പറയുന്നതാണു പ്രണയമെന്നൊരുവൾ.
അകലങ്ങളിലാവുമ്പോൾ വിരഹത്തിലുരുകുന്നതാണു പ്രണയമെന്നു മറ്റൊരുവൾ.
വിട്ടു കൊടുക്കലാണ് പ്രണയമെന്നു ഇനിയൊരുവൾ
മരണത്തിലും മായാത്തമുദ്രയെന്നു കേട്ടുനിന്നവൾ.
ഇല്ലായ്മയിലും ഇഷ്ടത്തോടെയുള്ള ചേർത്തുനിർത്തലെന്നൊരു അനുഭവസ്ഥ.
മുഖം പൊള്ളിയടർന്നവൾ, മരണത്തിന്റെ കയത്തിൽ നിന്നും പ്രാർത്ഥനയാൽ തിരികെ വന്നവൾ, അവർ ചേർന്നു ചൊല്ലി “ജീവന്റെ വിലയാണു പ്രണയം , ജീവിതത്തിന്റേയും”
★★★നിഷിബ എം നിഷി★★★
