വളരെ ചെറിയൊരു കഥയാണ് ഇന്നിവിടെ ഞാൻ അവതരിപ്പിക്കുന്നത്… വിഷമവസ്ഥയിലും ചിരി പടർത്തുന്ന ഈ കഥ ആരും വായിക്കാതിരിക്കരുതേ 🙏🏻
ഉത്തർപ്രദേശിലെ കാസന ഗ്രാമത്തിൽ വളരെ കാലം മുൻപ്നടന്നൊരു രസകരമായ സംഭവമാണിത്.
വടക്കേ ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ, വീട് എത്ര ദൂരെയാണെങ്കിലും ആംബുലൻസിലോ മറ്റ് വണ്ടികളിലോ ഒന്നും കൊണ്ടുപോകാതെ, മൃതദേഹം തോളിൽ ചുമന്നുകൊണ്ടാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്.
അങ്ങനെയിരിക്കെ ആ ഗ്രാമത്തിലെ രാം സിംഗിന്റെ ഭാര്യ മരിച്ചു. നാട്ടുകാരെല്ലാം ചേർന്ന് മൃതദേഹം മഞ്ചലിൽ കെട്ടി തോളിലേറ്റി ശ്മശാനത്തിലേക്ക് നടക്കുകയാണ്. മുന്നിൽ മഞ്ചലുമായി ആളുകൾ നടക്കുന്നു, ഏറ്റവും പിന്നിലായി ഭർത്താവും വളരെ സങ്കടത്തോടെ നടക്കുന്നുണ്ട്. “രാം നാം സത്യ ഹേ…” എന്ന് എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യാത്ര.
വഴിയിലൂടെ ഇങ്ങനെ നടന്നുപോകുന്നതിനിടെ, മുന്നിൽ നടന്നവരുടെ ശ്രദ്ധയൊന്ന് പാളി, മഞ്ചൽ വഴിയരികിലുണ്ടായിരുന്ന ചരിഞ്ഞു കിടന്ന ഒരു ഇലക്ട്രിക് പോസ്റ്റിൽ ചെന്ന് ശക്തിയായി ഇടിച്ചു! ഇടിയുടെ ആഘാതത്തിൽ മഞ്ചൽ മറിഞ്ഞ് മൃതദേഹം താഴെ വീണു.
വീഴ്ചയുടെ ഷോക്കിലാണോ എന്തോ, മരിച്ചെന്നു കരുതിയ ഭാര്യ പെട്ടെന്ന് ദീർഘമായി ഒന്ന് ശ്വാസമെടുത്ത് കണ്ണുതുറന്നു! സംഭവം കണ്ട നാട്ടുകാർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, പിന്നീട് എല്ലാവർക്കും സന്തോഷമായി. അവർ അവരെയും കൂട്ടി തിരികെ വീട്ടിലേക്ക് പോയി.
അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഏകദേശം ഏഴു വർഷത്തിന് ശേഷം ആ സ്ത്രീ വീണ്ടും മരിച്ചു.
ഇത്തവണയും പഴയതുപോലെ തന്നെ നാട്ടുകാർ മൃതദേഹം തോളിലേറ്റി ശ്മശാനത്തിലേക്ക് നടക്കാൻ തുടങ്ങി. എല്ലാവരും പതിവുപോലെ “രാം നാം സത്യ ഹേ…” എന്ന് ചൊല്ലി മുന്നോട്ട് നീങ്ങുകയാണ്.
കൃത്യം ആ ചരിഞ്ഞു കിടക്കുന്ന പോസ്റ്റ് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.ഏറ്റവും പിന്നിൽ നടന്നിരുന്ന ഭർത്താവ് ഇത് കണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു:
“ഏയ്, എല്ലാവരും ശ്രദ്ധിച്ചു നടക്കണേ… മുന്നിൽ ആ പോസ്റ്റ് ഉണ്ട്! പോസ്റ്റിൽ തട്ടാതെ നോക്കണേ!”😛😛
Happy International Men’s Day.🍺 Wishing you continued strength, kindness, patience and steady support every day.
