ഏകദേശം 40-45 വയസ്സ് പിന്നിടുമ്പോൾ, പല സുഹൃത്തുക്കളും ആൺപെൺ ഭേദമന്യേ കുടുംബജീവിതത്തിൽ വല്ലാത്തൊരു മടുപ്പനുഭവിക്കാറുണ്ട്. നമ്മുടെ കുടുംബജീവിതം അമ്പേ പരാജയത്തിന്റെ വക്കിലേക്കെത്തുന്ന ആ നിമിഷങ്ങളിൽ നമ്മിൽ പലരും തളർന്നു പോകാറില്ലേ? ഇത്തരം പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന നിങ്ങളുടെ സുഹൃത്തുക്കളോ അടുത്ത വേണ്ടപ്പെട്ടവരോ അവരുടെ ഗതികേട് കൊണ്ട് നിങ്ങളോട് ഒരുപദേശം ചോദിച്ചാൽ, അതു നിങ്ങളുടെ എളിയ ശ്രദ്ധയിൽ പെട്ടാൽ എന്താവും നിങ്ങളുടെ പ്രതികരണം? ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ എനിക്കു വെറുതെ കൈകെട്ടി നോക്കിനിൽക്കാറില്ല. ഔദ്യോഗികമായി ഫാമിലി കൗൺസിലിംഗ് സർട്ടിഫിക്കറ്റ്ഒന്നും കിട്ടിയിട്ടില്ലെങ്കിലും, എന്റെ വല്യമ്മച്ചി വഴി പകർന്നു കിട്ടിയ ചില നാടൻ ടിപ്സുകൾ അവർക്ക് നൽകി, ആ പ്രിയപ്പെട്ടവരെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് തിരികെ നടത്താൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.. കൂടുമ്പോൾ ഇമ്പമുള്ള അവരുടെ കുടുംബ ജീവിതത്തിന്റെ മഹത്വം ഞാനവർക്ക് എളിയ ഭാഷയിൽ പറഞ്ഞു കൊടുക്കാൻ ശ്രമിക്കും… അങ്ങനെ എന്റെ ഉപദേശങ്ങൾ കേട്ട് ജീവിതം തിരിച്ചുപിടിച്ചവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ, ആ…
Author: Binu Varghese
ചെറുപ്പം മുതൽക്കേ ഭക്ഷണക്രമങ്ങളിൽ കൃത്യത പാലിച്ചിരുന്ന എനിക്കു ഉദരസംബന്ധമായ പ്രശ്നങ്ങൾ വെറും കേട്ടു കേൾവി മാത്രമായിരുന്നു! പണ്ടാരോ പറഞ്ഞതുപോലെ സെലിബ്രിറ്റികൾ, പ്രത്യേകിച്ച് സുന്ദരികളായ നടിമാർ കക്കൂസിൽ പോകില്ല എന്ന തെറ്റിദ്ധാരണ പോലും ഡിഗ്രിക്ക് പഠിക്കുന്നത് വരെ ഞാൻ വെച്ച് പുലർത്തിയിരുന്നു! എല്ലാം തകിടം മറിഞ്ഞത് ഈ വയസാംകാലത്തു തെലുങ്ക് നാട്ടിൽ ഒരു കല്യാണത്തിന് പങ്കെടുത്തപ്പോഴാണ്! വാട്ടർലൂ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട നെപ്പോളിയനെപ്പോലെ കളി കൈവിട്ടു പോരേണ്ടി വന്ന ഒരു ഹതഭാഗ്യൻ, ഈ ഭൂഗോളത്തിൽ എന്നെപ്പോലൊരുത്തൻ കാണില്ല! കഴിഞ്ഞ വർഷം ഏതാണ്ട് ഈ സമയത്തായിരുന്നു ഹൈദരാബാദിൽ നടന്ന ആ “മഹാ സംഭവ കഥ” ഓർക്കുമ്പോൾ എന്റെ അടിവയറ്റിൽ ദേ ഇപ്പോഴും ഒരു മിന്നൽ പിണർ! ഹൈദരാബാദിലേക്കുള്ള ആ വിളി ഇന്നും എനിക്കൊരു നെഞ്ചിടിപ്പാണ്. ”അച്ചാച്ചാ ഇന്നേ വരെ ഹൈദരാബാദ് വരാതിരുന്നത് ഞങ്ങൾ ക്ഷമിക്കും, പക്ഷെ ഈ പ്രാവശ്യം എന്റെ കല്യാണത്തിന് വരാതിരുന്നാൽ…” അമ്മയുടെ രണ്ടാമത്തെ അനിയത്തിയുടെ ഹൈദരാബാദിൽ സെറ്റിൽ ആയ മൂത്ത മകൻ…
കൂട്ടാക്ഷരത്തിലെ ആദ്യരാത്രി ടോപിക്കിൽ എഴുതാൻ അഡ്മിൻ പ്രോത്സാഹിപ്പിക്കുമ്പോൾ ആദ്യരാത്രിയിലെ ചടങ്ങുകളേക്കാൾ എന്റെ മനസ്സിൽ തിങ്ങി വന്നത് ആദ്യ രാത്രിയോടാനുബന്ധിച്ചു ഞാൻ വാങ്ങി കൂട്ടിയ ‘എട്ടിന്റെ പണി’യുടെ ഓർമ്മകളാണ്. മെഡിക്കൽ ഫീൽഡ് കലക്കി കുടിച്ച ഭാര്യയുടെ പ്രഭാവത്തിലും സ്കൂളിൽ സീനിയർ ആയി പഠിച്ച നാട്ടിലെ രണ്ട് ടീമുകളുടെ കയ്യിൽ നിന്ന് വമ്പൻ പണി മേടിച്ചു കൂട്ടിയ ആ ദുർനിമിഷം ദേ നിങ്ങൾക്കായി… “ലാർജോ… അതോ എക്സ്ട്രാ ലാർജോ?” കെട്ടിയോളുടെ വീട്ടിൽ ആദ്യരാത്രിക്ക് തൊട്ടുമുമ്പുള്ള വൈകുന്നേരം. മനസ്സ് നിറയെ പ്രണയവും പ്രതീക്ഷയുമായി ചുറ്റിതിരിയുമ്പോൾ, ആ സന്ധ്യ സമയത്തു “കുടുംബാസൂത്രണം ” എന്ന വിഷയം മനസിലേക്ക് പറന്നുവന്നു. ”ഡോ താൻ വരുന്നോ, നമുക്കൊന്ന് പുറത്തുപോയി ചുറ്റി വരാം, വെറുതെ കവലയിൽ ” എന്ന് ഭാര്യയോട് പറഞ്ഞ് ഞാൻ ബൈക്ക് എടുത്തു. നേരെ അടുത്തുള്ള പരുമലയിലെ ഒരു പ്രശസ്ത മെഡിക്കൽസിലേക്ക്… കട അടുക്കാറായപ്പോൾ അത്യാകാംഷത്തോടെയുള്ള വരവിന്റെ ഉദ്ദേശം അവൾ എന്റെ ശുഷ്‌കാന്തിയിൽ നിന്നും മനസിലാക്കി… ഞങ്ങൾ നേരെ…
ഒരു ബിസിനസ് ഡെവലപ്മെന്റ് മാനേജർ എന്ന നിലയിൽ, ശ്രീ മദൻ മോഹൻ ജിയുടെ ഗിർ അമൃത്ഫാൽ എ2 പശു ഫാമിലും, ചായ് പേ, എൻ സി അറിലെ ഏറ്റവും വല്യ റെസ്റ്റോറന്റായ 21 ഗൺ സല്യൂട്ട് റെസ്റ്റോറന്റ്, മറ്റു ഹോട്ടലുകൾ, ആഗോളതലത്തിൽ പ്രശസ്തമായ 21 ഗൺ സല്യൂട്ട് ഇന്റർനാഷണൽ വിന്റേജ് കാർ റാലി വരെയുള്ള വൈവിധ്യമാർന്ന സംരംഭങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹത്തിനായി എന്റേതായ സംഭാവന നൽകിയതിൽ ഞാൻ എന്നും വളരെയധികം അഭിമാനിക്കുന്നു. വളരെ എളിമയോടു കൂടിയുള്ള നേതൃത്വ രീതിയും, ലാളിത്യവും ആഗോള വേദിയിൽ ഇന്ത്യയെ അഭിമാനിപ്പിക്കാനുള്ള പ്രതിബദ്ധത, പൈതൃകം, സംസ്കാരം, നൂതനത്വം എന്നിവ സംയോജിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവും എന്നെ മദൻ ജീയിലേക്ക് വളരെ അധികം ആകർഷിച്ചു. അന്തരിച്ച ശ്രീ രത്തൻ ടാറ്റയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം എന്നെ പലപ്പോഴും അത്ഭുതസ്തബ്ദനാക്കി. ഇദ്ദേഹത്തിന്റെ ആയിരത്തോളം വരുന്ന വിൻടേജ് കാർ ശേഖരങ്ങൾ ശ്രീ ടാറ്റക്ക് പോലും എന്നും അത്യത്ഭുതമായിരുന്നു. മികച്ച സ്വാധീനം, പാരമ്പര്യം, മികവ് പുലർത്തുന്ന…
എഴുത്തുകാരൻ എന്നത് മലയാള സിനിമയിൽ എന്നുമൊരു സർഗാത്മക ശില്പിയായിരുന്നു. സമൂഹത്തെ ആഴത്തിൽ മനസ്സിലാക്കി സ്വതന്ത്ര ചിന്തയോടെ തിരക്കഥ ചിട്ടപ്പെടുത്തുകയും, അതിനെ ആത്മാർഥതയോടെ സംവിധായകർക്കു മുൻപിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ആ പഴയ കാലഘട്ടം, ജി അരവിന്ദൻ, പദ്മരാജൻ, ഭരതൻ,സത്യൻ അന്തിക്കാടു, ജയരാജ്, പ്രിയദർശൻ, ആക്കിത്തം, ജയിംസ്, ലൊഹിതദാസ്, അടൂർ ഗോപാലകൃഷ്ണൻ, ഐ വി ശശി, എം ടി, ജോഷി, വിൻസെന്റ്, കമൽ, സിദ്ദിഖ് ലാൽ, ഷാജി എൻ കരൂൺ, രഞ്ജിത്ത് തുടങ്ങി ആശയപരമായി എന്നും ശക്തമായ കഥകളെ സിനിമയാക്കി പ്രേക്ഷകരിലേക്ക് നിരന്തരം നിർഭയം എത്തിച്ചിരുന്ന ആ സംവിധായകർ, അവരുടെ ചലച്ചിത്രങ്ങൾ , എഴുത്തിന്റെ ആത്മാവിനും പൂർണ്ണ മൂല്യവും എന്നും കൽപ്പിച്ചിരുന്നു. കാലം മാറി കഥ മാറി ഇപ്പോൾ സിനിമയുടെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ അതിപ്രസരം എന്നും സാധാരണ സിനിമകൾക്ക് വെല്ലുവിളിയാവുന്ന കാഴ്ച എങ്ങും പ്രകടമാണ്. പല സംവിധായകരുടെയും ഉദ്ദേശ്യം മികച്ച കാഴ്ചകൾ കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച്, അതിവേഗം ലാഭം കൊയ്യുക എന്നു…
കഴിഞ്ഞ ദിവസം 135 മത് അംബേദ്കർ ജയന്തി നാം ആഘോഷിക്കുകയുണ്ടായി, Dr. ബി. ആർ. അംബേദ്കർ എന്ന(ഭീംറാവു രാംജി അംബേദ്കർ) ഇന്ത്യൻ ഭരണഘടനയുടെ ശില്പി, ഇന്ത്യയുടെ ചരിത്രത്തിൽ അതുല്യമായ വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം ഒരു നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവും രാഷ്ട്രീയ നേതാവുമായിരുന്നു. മധ്യപ്രദേശിൽ 1891 ഏപ്രിൽ 14-ന് ദളിത് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം താഴ്ന്ന ജാതിക്കാരനായതിനാൽ വിദ്യാഭ്യാസത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും, കൊളംബിയ സർവകലാശാലയിൽ നിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റും നേടി. ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.🙏 അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ്. 1947-ൽ ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1949-ൽ ഭരണഘടന നിർമ്മാണസഭയിൽ ഭരണഘടന അംഗീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സമൂഹിക നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭരണഘടനാ ദർശങ്ങൾ. ജാതിവ്യവസ്ഥയ്ക്കും തൊടുകൂടായ്മയ്ക്കും എതിരെ അംബേദ്കർ ശക്തമായി പോരാടി. 1927-ൽ…
