Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • തണൽ മരം ചായുമ്പോൾ
  • നിശബ്ദരായ വായനക്കാർ
  •  🤱അതിജീവിത🤱
  • മാപ്പ് മുറിവുണക്കുമോ
  • ഗാന്ധി ചിരിക്കട്ടെ…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണമെത്തും മുമ്പേ
ആരോഗ്യം ഓർമ്മകൾ കഥ കുട്ടികൾ ഗർഭം ജീവിതം പ്രണയം മാനസികാരോഗ്യം വിവാഹം

മരണമെത്തും മുമ്പേ

By ജിനാസ് വേലാണ്ടിOctober 2, 20267 Comments9 Mins Read37 Views
Bookmark Now
Please login to bookmark Close

No account yet? Register

മഹല്ല് നിവാസികളുടെ ശ്രദ്ധക്ക്, വടക്കേ പറമ്പത്ത് അസീസിന്റെ ഭാര്യ നജ്മ മരണപ്പെട്ടു.. 

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. 

പള്ളിയിൽ നിന്നും മൈക്കിലൂടെ ഉസ്താദ് വിളിച്ചു പറഞ്ഞു.. കേട്ടവരിൽ പലരും ആ വീട്ടിലെത്തി.. മയ്യത്ത് വീട്ടിലെത്തിയിട്ടില്ല.. 

ആംബുലൻസിൽ മയ്യത്ത് വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

എന്തായിരുന്നു രോഗം.. കൂടി നിന്നവരിൽ ആരോ അന്വേഷിച്ചു.. 

ക്യാൻസറായിരുന്നു.. കുറച്ചു കാലമായിട്ട് ചികിത്സയിലായിരുന്നു.. വലിയ പ്രായം ഒന്നുമില്ല. എന്താ ചെയ്യാ പടച്ചോൻ വിളിക്കുമ്പോൾ പോകണ്ടേ.. മയ്യത്ത് അവിടെ നിന്നും ആംബുലൻസിൽ ഇങ്ങോട്ട്, പുറപ്പെട്ടിട്ടുണ്ട്.. ആരോ വിശദീകരിച്ചു കൊടുത്തു. 

മോന്താൽ പുഴയുടെ പാലം കടന്നു ആംബുലൻസ് പാഞ്ഞു വന്നു.. ആംബുലൻസിനുള്ളിൽ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, അസീസും മകൻ നജീബും ഇരിപ്പുണ്ട്. 

ആംബുലൻസ് വീട്ടിലെത്തി. നാട്ടുകാർ മയ്യത്ത് വീടിനുള്ളിലെ മുറിയിലേക്ക് കയറ്റിവെച്ചു. 

അകത്തെ മുറിയിൽ നജ്മ അവസാനമായി ഉറങ്ങുകയാണ്. വെളുത്തതുണിയിൽ പൊതിഞ്ഞ ആ മുഖത്തേക്ക് നോക്കിനിക്കാൻ അസീസിന് കഴിഞ്ഞില്ല. അല്പ സമയം കഴിഞ്ഞു മയ്യത്ത് കുളിപ്പിക്കാൻ എടുത്തു. മയ്യത്ത് കുളിപ്പിച്ചു കഴിഞ്ഞു, കഫൻപുടവ ചുറ്റി പള്ളിയിലേക്ക് എടുക്കുമ്പോൾ, മഴ പെയ്യാൻ തുടങ്ങി. കുട ചൂടിയും മഴകൊണ്ടും ആൾക്കാർ മയ്യത്തിനെ അനുഗമിച്ചു. ആൾക്കൂട്ടത്തിനൊപ്പം അസീസും മകനും നടന്നു.. ഇടക്ക് അസീസും മയ്യത്ത് കട്ടിൽ പിടിച്ചു. പ്രിയപ്പെട്ടവളുടെ അവസാനയാത്രയാണ്. 

മുന്നിൽ നീങ്ങുന്ന പച്ചപുതപ്പിച്ച, ആ മയ്യത്ത് കട്ടിലിന്റെ ഒരു അറ്റത്ത് തന്റെ ചുമൽ ചേർത്ത് പിടിപ്പിക്കുമ്പോൾ, അസീസിന്റെ ഉള്ള് പൊള്ളുകയായിരുന്നു. നജ്മ എന്നും കാത്ത് നിൽക്കാറുള്ള ആ ബസ്സ്സ്റ്റോപ്പിനും, അവൾ പഠിച്ച കോളേജിന് മുമ്പിലൂടെയും, അവളുടെ മൃതദേഹം ചുമലിൽ താങ്ങി നടക്കുമ്പോൾ, അസീസിന്റെ നെഞ്ചിലേക്ക് ഓർമ്മകളുടെ ഒരു വലിയ കടൽ ഇരച്ചുകയറി. ഇതേ കോളേജിന്റെ ഗേറ്റിന് മുന്നിലാണ് ഞാൻ ആദ്യമായി അവളെ കണ്ടത്. കയ്യിൽ പുസ്തകവും നെഞ്ചിൽ പ്രണയവുമായി ഇതേ വഴിയിലൂടെയാണ് അവൾ നടന്നിരുന്നത്. ഈ കോളേജ് ചുവരുകൾക്ക് മുന്നിൽ വെച്ചാണ് ഞാൻ എന്റെ നജ്മയോട് തന്റെ പ്രണയം തുറന്നു പറഞ്ഞത്. പ്രണയിച്ചു സ്വന്തമാക്കി ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നവളെ, ഇന്ന് സ്വന്തം ചുമലിലേറ്റി, അതേ കോളേജിന് മുമ്പിലൂടെ അവസാനയാത്രയാക്കുമ്പോൾ അസീസിന്റെ നെഞ്ച്, പിടയുകയായിരുന്നു.. 

ഖബർസ്ഥാനിലെ നനഞ്ഞ മണ്ണിൽ നജ്മക്കായി ആറടി മണ്ണ് ഒരുങ്ങിയിരുന്നു. മഴവെള്ളം വീണ് കുതിർന്ന ആ മണ്ണിലേക്ക് നജ്മയെ ഇറക്കി വെക്കുമ്പോൾ അസീസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉപ്പ കരയുന്നത് കണ്ടപ്പോൾ നജീബും ഉപ്പയോട് ചേർന്ന് നിന്ന് വിതുമ്പി. ഖബറടക്കം കഴിഞ്ഞു ആൾക്കാർ പിരിഞ്ഞു പോയി.. 

*************************

അന്ന് രാത്രിയിൽ അസീസിന് ഉറക്കം വന്നില്ല. മകൻ നജീബ് അസീസിനെ കെട്ടിപിടിച്ചു ഉറങ്ങുന്നുണ്ട്. നജ്മയെ പള്ളിക്കാട്ടിൽ അടക്കം ചെയ്ത് തിരിച്ചെത്തി, നാട്ടുകാരും ബന്ധുക്കളും ഒക്കെ പിരിഞ്ഞു പോയ ശേഷം തുടങ്ങിയ ചിന്തകൾ ആണ്, അസീസിന്. 

ക്യാൻസർ രോഗം കാരണം, ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞിട്ടും വന്നു കാണാത്ത നജ്മയുടെ ആങ്ങളമാർ, അവളുടെ മരണവിവരം അറിഞ്ഞു വന്നിരുന്നു.. ഖബറടക്കത്തിന് മയ്യിത്തിനൊപ്പം പള്ളിയിലേക്ക് വരികയും ചെയ്തു.. 

ജീവിച്ചിരിക്കുമ്പോൾ മാറാത്ത പിണക്കം മരണശേഷം മാറി.. 

പക്ഷേ ആ പിണക്കം മാറിയത് നജ്മ അറിഞ്ഞില്ലെന്നു മാത്രം. അല്ലെങ്കിലും പൊറുക്കാൻ പറ്റാത്ത തെറ്റ് അല്ലേ ഞാനും നജ്മയും അവരോട് ചെയ്തത്.. 

അസീസിന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പോയി. 

സ്കാഫ് ധരിച്ചു കോളേജിലേക്ക് പോകുന്ന നജ്മയെ വഴിയിൽ കാത്ത് നിന്നത്.. പ്രണയലേഖനങ്ങൾ കൈമാറിയത്. ഒടുവിൽ പിരിയാൻ പറ്റാത്തവിധം അടുത്ത്പോയത്. 

പെണ്ണ് അന്വേഷിച്ചു അവളുടെ വീട്ടിൽ പോയപ്പോൾ അവളുടെ വീട്ടുകാർക്ക് താല്പര്യം ഇല്ല.. തന്റെ ഉപ്പ ഒരു മീൻകാരനായത് കൊണ്ടും, അവരുടെ അത്രയും തറവാട് മഹിമ ഞങ്ങൾക്ക് ഇല്ലാത്തത് കൊണ്ടുമാണത്രേ അവർക്ക് താല്പര്യം ഇല്ലാത്തത്.. 

ആ സമയത്ത്, നജ്മക്ക് അവർ വേറെ വിവാഹലോചനകൾ നോക്കുന്നുണ്ടായിരുന്നു. നജ്മയുടെ അയൽവാസിയും എന്റെ കൂട്ടുകാരനുമായ ഹാഷിം മുഖേന അപ്പോഴും ഞാൻ നജ്മക്ക് പ്രണയലേഖനം കൈമാറി കൊണ്ടിരുന്നു. അവനാണ് പറഞ്ഞത് നജ്മയുടെ കല്യാണം ശരിയായി എന്ന്.. 

നജ്മയുടെ കല്യാണത്തിന്റെ തലേ ദിവസം രാത്രി, ഹാഷിമിന്റെ സഹായത്തോടെ ഞാനും നജ്മുവും ഒളിച്ചോടി വിവാഹം കഴിച്ചു.. അന്ന് മുതൽ നജ്മയുടെ വീട്ടുകാർ അവളോട് പിണക്കത്തിലായിരുന്നു. ഇപ്പോൾ അവളുടെ മരണവാർത്ത അറിഞ്ഞപ്പോൾ മാത്രമാണ് അവർ വന്നത്.. 

സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു തന്റെ കൂടെ ഇറങ്ങി വന്ന നജ്മക്ക് ഞാൻ സന്തോഷകരമായ ഒരു ജീവിതം നൽകിയോ?

അസീസ് സ്വന്തം മനസാക്ഷിയോട് ചോദിച്ചു. എനിക്ക്, അവൾ, പ്രിയപ്പെട്ടവളായിരുന്നു. ഒരു പാട് ഇഷ്ട്ടമായിരുന്നു എനിക്കവളെ.. 

പക്ഷേ എത്ര സ്നേഹം, 

ഉണ്ടായിരുന്നുവെങ്കിലും ഞാനവളോട് വിശ്വാസവഞ്ചന കാണിച്ചിരുന്നു.. ആദ്യമായി ഞാൻ പിടിക്കപ്പെട്ടത്, ഒരു സ്ത്രീക്ക് ഞാൻ അയച്ച വാട്സാപ്പ് മെസ്സേജ് അവൾ കണ്ടതാണ്. സുഖമാണോ, ഭക്ഷണം കഴിച്ചോ, അങ്ങനെയുള്ള കുറേ മെസ്സേജ്കൾ അവൾ കണ്ടു.. അന്നവൾ, പൊട്ടികരഞ്ഞു. ഇക്കാ നിങ്ങളെ മാത്രം വിശ്വസിച്ചു എന്റെ കല്യാണ ദിവസം ഇറങ്ങി വന്നവളാ ഞാൻ.. എനിക്ക് വേണ്ടി കല്യാണ പന്തൽ ഒരുക്കി, ആൾക്കാരെ ക്ഷണിച്ചു, എന്റെ വിവാഹം നടത്താൻ ഒരുങ്ങിയ, ഉപ്പയെയും, ഉമ്മയെയും, ആങ്ങളമാരെയും എല്ലാം പറ്റിച്ചു നിങ്ങളെ കൂടെ ഇറങ്ങി വന്ന എന്നെ മറന്നു നിങ്ങൾ ഒന്നും ചെയ്യല്ലേ.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. 

ഇനി ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല. നിന്നെ മറന്നു ജീവിക്കില്ല. മാപ്പ് തരണം എന്ന് ഞാനവളോട് കെഞ്ചി.. 

ഞാൻ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിനേറ്റ മുറിവുകൾ ഉണക്കിയോ, എന്തോ?

അന്ന് മുതൽ അവൾ എന്നെ സംശയിക്കാൻ തുടങ്ങി.. ഞാൻ എന്റെ മൊബൈൽ ഫോണിന്റെ സ്ക്രീൻ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്ത് ലോക്ക് ആക്കിയത്, അവളിൽ സംശയം കൂടുതലാക്കി.. 

കുട്ടിക്കാലം, മുതൽ, ചീത്തകൂട്ടുകെട്ടുകളോടൊപ്പം കൂടിയത് കൊണ്ടാണോ എന്നറിയില്ല, തനിക്ക് ഇങ്ങനെ ഒരു മോശം സ്വഭാവം ഉണ്ടാകാൻ കാരണം. തെറ്റുകൾ തിരുത്തി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല.. അതിനിടയിൽ നജ്മ ഗർഭിണിയായെങ്കിലും ആ ഗർഭം അലസിപോയി. ഉമ്മയുടെയും ഉപ്പയുടെയും മരണത്തിന് ശേഷം വീട്ടിൽ ഞാനും നജ്മയും മാത്രമായി.. 

നജ്മ അറിയാതെ പിന്നെയും എനിക്ക് സ്ത്രീകളുമായി, ബന്ധങ്ങൾഉണ്ടായി.. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറഞ്ഞ പോലെ, ഗൾഫിലായിരുന്ന ഒരു പ്രവാസിയുടെ വീട്ടിൽ നിന്ന് അയാളുടെ ഭാര്യയോടൊപ്പം ഞാൻ പിടിക്കപ്പെട്ടു.. നാട്ടുകാരുടെ തല്ല് കൊണ്ടാണ് ഞാൻ വീട്ടിലെത്തിയത്.. മരിച്ചു പോയ എന്റെ ഉമ്മയോടും ഉപ്പയോടും ഉള്ള നാട്ടുകാരുടെ സ്നേഹം കാരണം കേസ് ആയില്ല എന്ന് മാത്രം. പക്ഷേ ആ പ്രവാസിയായ ഭർത്താവ് നാട്ടിൽ എത്തി, അയാളുടെ ഭാര്യയുമായി പിരിഞ്ഞു. അങ്ങനെ ഞാൻ കാരണം ഒരു കുടുംബം തകർന്നു.. 

നജ്മക്ക് പോകാൻ ഒരിടം ഇല്ല.. സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു എന്റെ കൂടെ ഇറങ്ങി വന്ന അവൾ എവിടേക്ക് പോകാനാണ്. നജ്മ എന്നെ സഹിക്കുകയായിരുന്നു.. ആ സഹനത്തിനിടയിൽ അവൾ ഗർഭിണിയായി.. എനിക്ക് സന്തോഷമായി.. ഇത് എങ്കിലും അലസിപോകാതിരിക്കാൻ ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു.. 

നാട്ടുകാരുടെ തല്ല് കിട്ടിയതോടെ എനിക്ക് പേടി തുടങ്ങി.. അതോടെ ഞാൻ നല്ലവനായി ജീവിക്കാൻ തുടങ്ങി.. 

ഒമ്പത് മാസങ്ങൾക്ക് ശേഷം നജ്മ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി.. എന്റെ പ്രിയപ്പെട്ട നജീബ് മോൻ.. അസീസ് ഉറങ്ങി കിടക്കുന്ന മകനെ നോക്കി.. പാവം എന്റെ മോൻ ഇനി അവന് ഞാൻ മാത്രമേ ഉള്ളൂ.. അസീസ് മനസ്സിൽ ചിന്തിച്ചു.. 

നജീബ് മോൻ ഉണ്ടായി നാല് വർഷങ്ങൾ കഴിഞ്ഞാണ് നജ്മ ക്യാൻസർ രോഗിയായത്.. രോഗം തിരിച്ചറിയാൻ വൈകിയത് കൊണ്ട് ചികിൽസിച്ചു ഭേദമാക്കാനും കഴിഞ്ഞില്ല. അവസാനകാലം സ്വന്തം വീട്ടുകാരെ കാണാൻ നജ്മക്ക് ആഗ്രഹം ഉണ്ടായിരുന്നു. 

നജ്മ ക്യാൻസർ രോഗിയാണെന്നും, ഇനി അധിക കാലം ഉണ്ടാകില്ല എന്നും, അവസാനമായി നിങ്ങളെ ഒക്കെ കാണാൻ ആഗ്രഹം ഉണ്ടെന്നുമൊക്കെ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഞാനാണ്.. ഒരു സഹോദരൻ മാത്രം വന്നു അവളെ കണ്ടു.. അവളുടെ ഇളയ സഹോദരൻ മാത്രം.. പെങ്ങളെ ഏറെ സ്നേഹിച്ച ആങ്ങളയായിരുന്നു അത്.. ബാക്കിയുള്ള കൂടപിറപ്പുകൾക്ക് ഒന്നും അവളെ അവസാനമായി കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല.. കാലം അത്രയും കഴിഞ്ഞിട്ടും, അന്ന് അവരെ ഒക്കെ പറ്റിച്ചു കൊണ്ട് എന്റെ കൂടെ പോന്ന പെങ്ങളോടുള്ള ദേഷ്യം അവർക്ക് മാറിയില്ല.. ചില തെറ്റുകൾക്ക് എത്ര മാപ്പ് പറഞ്ഞാലും ചിലരുടെ മനസ്സിനേറ്റ മുറിവ് ഉണക്കാൻ പറ്റില്ല.. നജ്മയുടെ ഉമ്മയും ഉപ്പയും മരിച്ചു പോയിരുന്നു. അല്ലെങ്കിൽ അവരെങ്കിലും വന്നു അവസാന നിമിഷം മോളെ കണ്ടേനേ. 

അസീസ് ഓർമ്മകളിൽ നിന്നുണർന്നു.. 

മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് നജ്മ പറഞ്ഞ വാക്കുകൾ അസീസിന് ഓർമ്മ വന്നു.. 

ഇക്കാ.. എന്റെ “മരണമെത്തും മുമ്പേ”ഇക്കയോട് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു.. 

എന്താ നജ്മാ പറയൂ.. ഞാൻ ആവശ്യപ്പെട്ടു.. 

എനിക്ക് അസുഖം വന്നു, ഉറക്കത്തിൽ എന്റെ മരണം സ്വപ്നം കണ്ടു ഞാൻ ഞെട്ടി ഉണർന്നു തുടങ്ങിയ നാളിൽ ഞാൻ ഇക്കാക്ക് വായിക്കാനായി ഒരു ഡയറിയിൽ കുറച്ചു കാര്യങ്ങൾ എഴുതിയിരുന്നു.. പക്ഷേ അതൊക്കെയും എന്റെ മരണശേഷമേ ഇക്ക വായിക്കാവൂ.. 

അവൾ പറഞ്ഞത് കേട്ടപ്പോൾ, ആ ഡയറിയിൽ എന്താണെന്ന ആകാംക്ഷ മനസ്സിലുണ്ടായെങ്കിലും, രോഗത്തിനോട് മല്ലിടുന്ന അവളോട് അപ്പോൾ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല.. രാത്രിയും പകലും ഒക്കെ അവളോടൊപ്പം ഹോസ്പിറ്റലിൽ ആയത് കൊണ്ട് വീട്ടിൽ വന്നു ഡയറി തപ്പി നോക്കാൻ സമയവും കിട്ടിയില്ല.. 

എന്റെ മരണശേഷമേ ആ ഡയറി വായിക്കാവൂ എന്ന് അവൾ പറഞ്ഞത് കൊണ്ട്, അവളുടെ അവസാന ആഗ്രഹമല്ലേ അത് എന്ന് കരുതി മനസ്സിൽ നിന്ന് അത് വിട്ടു.. ഇപ്പോളാണ് ആ ഡയറിയുടെ കാര്യം ഓർമ്മ വന്നത്.. 

അസീസ് അലമാര തുറന്നു, തുണികൾ ഒക്കെ വാരിവലിച്ചിട്ടു.. അതിനിടയിൽ നിന്നും അസീസിന് ആ ഡയറി കിട്ടി.. 

ഇക്കാ ഈ എഴുത്ത് ഞാൻ എഴുതുമ്പോൾ ഇക്ക ഇത് വായിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ല.. എന്റെ മരണശേഷം ഇക്ക ഇത് വായിക്കണം എന്നാണ് എന്റെ ആഗ്രഹം.. മരിക്കുന്നതിന്റെ മുമ്പ് ഇങ്ങനെ ഒരു എഴുത്ത് ഞാൻ എഴുതിവെച്ചിട്ടുണ്ട് എന്ന് ഇക്കാനെ അറിയിക്കണം.. പക്ഷേ മരണം എപ്പോൾ, എങ്ങനെ എന്ന് പറയാൻ പറ്റില്ലല്ലോ.. അത്കൊണ്ട് അറിയിക്കാൻ പറ്റിയില്ലെങ്കിലും, എന്നെങ്കിലും ഇക്ക ഈ എഴുത്ത് വായിക്കും എന്ന പ്രതീക്ഷയോടെ ഞാൻ എഴുതുന്നു.. 

ഇക്കാക്ക് ഓർമ്മയുണ്ടോ, ഞാൻ കോളേജിൽ പോകുന്ന വഴിയിൽ കാത്തിരുന്നു ഇക്ക എന്റെ സ്നേഹം പിടിച്ചെടുത്തത്.. അങ്ങനെ എന്റെ ഹൃദയം ഇക്ക പറിച്ചെടുത്തത് കൊണ്ടാ, മറ്റൊരാളുമായി എന്റെ കല്യാണം ഉപ്പ നടത്താൻ നോക്കുമ്പോൾ, ആ, കല്യാണദിവസം ഞാൻ ഇക്കാനോടൊപ്പം ഒളിച്ചോടി വന്നത്.. 

എന്റെ കൂടെ പഠിച്ച ആതിരയും, ആമിനയുമൊക്കെ പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിക്കാൻ തുടങ്ങിയപ്പോൾ, അവരെക്കാളൊക്കെ നന്നായി പഠിക്കുന്ന ഞാൻ ഇക്കാന്റെ അടുക്കളക്കാരിയായി ഒതുങ്ങിയത് ഇക്കയോടുള്ള എന്റെ അതിര് കവിഞ്ഞ സ്നേഹം കൊണ്ടാ.. 

ഞാൻ കോളേജിൽ പോകുന്ന വഴിക്ക് കാത്തിരുന്ന് എന്നോട് പഞ്ചാരവർത്തമാനം പറയുന്നതിനിടയിൽ, വിവാഹശേഷവും പഠിക്കാൻ പോകാം എന്ന് വാക്ക് തന്നത് ഇക്ക മറന്നെങ്കിലും എനിക്ക് അതൊക്കെ, ഓർമ്മയുണ്ട്. ഭാര്യ പഠിച്ചു ജോലി നേടി പൈസ ഉണ്ടാക്കി കൊണ്ട് വരണ്ട.. ആണുങ്ങളെ അന്തസിനും അഭിമാനത്തിനും അത് ചേർന്നതല്ല എന്ന് വിവാഹശേഷം ഇക്ക മാറ്റിപറഞ്ഞപ്പോൾ, ഞാൻ അത് വരെ ഉറക്കമൊഴിഞ്ഞു പഠിച്ചതെല്ലാം മറന്നു, എന്റെ ആഗ്രഹങ്ങൾ മനസ്സിനുള്ളിൽ കുഴിച്ചു മൂടിയത് ഇക്കാന്റെ അഭിമാനത്തിന് കോട്ടം വരാതിരിക്കാനാ.. 

എന്റെ ഉമ്മയും ഉപ്പയും കൂടപിറപ്പുകളും എല്ലാം എന്നിൽ നിന്ന് അകന്നു പോയപ്പോൾ മനസ്സ് നൊന്ത് കരഞ്ഞു പോയെങ്കിലും, എല്ലാം ഇക്കാനെ സ്വന്തമാക്കാൻ വേണ്ടിയാണല്ലോ എന്നോർത്താണ് ഞാൻ സമാധാനിച്ചത്.. 

എന്റെ ഉമ്മയും ഉപ്പയും മരിക്കുന്നതിന് മുമ്പ് അവരെ കണ്ടൊന്ന് മാപ്പ് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല.. അവരുടെയൊക്കെ മനസ്സ് മുറിപ്പെടുത്തി, നിങ്ങളോടൊപ്പം, ഇറങ്ങി, പോരുമ്പോൾ, മറ്റൊരാളെ കൂടി ഞാൻ ചതിക്കുകയായിരുന്നു. 

എന്നെ നികാഹ് കഴിക്കാൻ, ഒരുങ്ങി നാട്ടുകാരെയും ബന്ധുക്കളെയും എല്ലാം, കല്യാണത്തിന് ക്ഷണിച്ചു, ഒടുവിൽ കെട്ടാൻ പോകുന്ന പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടി പോയി എന്നറിഞ്ഞപ്പോൾ ആൾക്കാരുടെ മുമ്പിൽ മാനം കെട്ട ഒരു മനുഷ്യന്റെ ശാപം കൂടി, എനിക്കുണ്ട്.. 

എന്നാലും ആ മനുഷ്യൻ ഒരു അനാഥ പെൺകുട്ടിയെ കല്യാണം കഴിച്ചു, ആ പെണ്ണ് അവനോടൊപ്പം സ്ഥിരമായി ഗൾഫിലാണെന്നു, എന്റെ കൂട്ടുകാരി പറഞ്ഞു ഞാനറിഞ്ഞപ്പോൾ, ഞാൻ കാരണം ഒരു പെൺകുട്ടിക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്നൊരു വലിയ സന്തോഷവും ആശ്വാസവും എനിക്കുണ്ട്.. എനിക്ക് കിട്ടേണ്ടിയിരുന്ന സൗഭാഗ്യമായിരുന്നു അത് എന്ന് ചിലപ്പോൾ ഒക്കെ ഓർത്ത് പോയിരുന്നു.. അങ്ങനെ എന്തൊക്കെ സൗഭാഗ്യങ്ങൾ, ഇക്കയോടൊപ്പം ഇറങ്ങി പോന്നപ്പോൾ എനിക്ക് നഷ്ടമായി എന്ന് ഇക്കാക്ക് അറിയാമോ?

എന്നിട്ട് ഇക്ക എനിക്ക് എന്ത് തിരിച്ചു തന്നു.. അന്യ സ്ത്രീകളുമായി ചാറ്റിങ്ങും ഫോൺ വിളിയും ഒക്കെ ആയി ഇക്ക എന്നെ മറന്നുജീവിച്ചു.. 

എന്റെ വീട്ടുകാരെ ഒക്കെ വെറുപ്പിച്ചു നിങ്ങളുടെ കൂടെ വന്ന ഞാൻ എങ്ങോട്ട് പോകാൻ.. ഓരോ, തെറ്റുകളും,, പിടിക്കപ്പെടുമ്പോൾ “മാപ്പ്”എന്ന രണ്ടക്ഷരം ഇക്ക പറയും.. മാപ്പ് പറഞ്ഞത് കൊണ്ട് മനസ്സിനേറ്റ മുറിവ് ഉണങ്ങുമോ ഇക്കാ.. അങ്ങനെ ഒരു പാട് മനസ്സ് വേദനിച്ചത് കൊണ്ടാ എനിക്ക് ഈ അസുഖം പോലും വന്നത് എന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്.. 

മക്കളില്ലാത്തതിന്റെ വേദന എന്നെ പോലെ നിങ്ങളും ഒരു പാട് അനുഭവിച്ചതല്ലേ.. നജീബ് മോനെ ഇക്കാക്ക് വലിയ ഇഷ്ടമല്ലേ.. ആ നജീബ് മോൻ നിങ്ങളുടെ മകൻ അല്ല എന്നറിഞ്ഞാൽ ഇക്കാക്ക് സഹിക്കുമോ?. സഹിക്കില്ലെന്നു അറിയാം.. പക്ഷേ, സത്യം അതാണ്‌. നജീബ് മോന്റെ ഉപ്പ നിങ്ങളല്ല.. 

അത് വരെ വായിച്ച അസീസിന്റെ നെഞ്ചിലൂടെ ഒരു വിറയൽ കടന്നു പോയി. അസീസ് ബാക്കി വരികൾ കൂടി എങ്ങനെയോ വായിച്ചു. 

ഇടക്കൊക്കെ ഇക്ക തമാശരൂപത്തിൽ പറയാറില്ലേ, എന്റെ മോന് എന്റെ ഛായ ഇല്ലാ എന്ന്, അപ്പോഴെല്ലാം ഞാൻ മനസ്സിൽ ചിരിക്കുകയായിരുന്നു.. നിങ്ങളുടെ മകൻ അല്ലാത്തത് കൊണ്ടാ നിങ്ങളുടെ ഛായ ഇല്ലാത്തത്. നജീബ് മോനെ നിങ്ങൾക്ക് ഒരു പാട് ഇഷ്ടമാണെന്ന് എനിക്കറിയാം.. പക്ഷെ ആ മോൻ നിങ്ങളുടെ ചോര അല്ലെന്ന് അറിയുമ്പോൾ നിങ്ങളുടെ സ്നേഹം ഇല്ലാതാകുമോ എന്നൊരു പേടി എനിക്കുണ്ട്.. 

പക്ഷേ സത്യങ്ങൾ നിങ്ങൾ അറിയണം.. അറിയിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.. 

നിങ്ങൾ ഒരു പാതിരാത്രിയിൽ ഒരു പ്രവാസിയുടെ വീട്ടിൽ പോയില്ലേ.. അന്ന് നാട്ടുകാരുടെ തല്ല് കൊണ്ട് വീട്ടിൽ വന്നില്ലേ.. വണ്ടിയിൽ നിന്ന് വീണതാണെന്ന് നിങ്ങൾ കള്ളം പറഞ്ഞെങ്കിലും പിന്നീട്,, നിങ്ങൾ ഒരു സ്ത്രീയുമായി അന്തിയുറങ്ങാൻ പോയതാണെന്ന സത്യം ഞാനറിഞ്ഞു. 

ആ സ്ത്രീയുടെ ഭർത്താവ് ഈ വീട്ടിൽ വന്നിരുന്നു.. അയാളുടെ മനസ്സിനേറ്റ മുറിവ് ഉണക്കാൻ.. അയാളുടെ അതേ

, മാനസികാവസ്ഥയിലായിരുന്ന ഞാൻ അയാൾക്ക് കീഴ്പെട്ടു പോയി.. അയാളുടെ മോനാ നജീബ്

എനിക്ക് പറ്റിയ തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നില്ല.. മാപ്പ് പറഞ്ഞാൽ മനസ്സിനേറ്റ മുറിവ് ഉണങ്ങില്ല എന്ന് അനുഭവത്തിൽ നിന്ന് അറിഞ്ഞവളാ ഞാൻ.. 

എനിക്ക് അങ്ങനെ ഒരു തെറ്റ് പറ്റാൻ കാരണം നിങ്ങളാ.. നിരന്തരം നിങ്ങളെന്നെ വഞ്ചിച്ചു, കൊണ്ടിരുന്നതല്ലേ.. അതിന്റെ മാനസിക വേദനകൾക്കിടയിൽ എനിക്ക് പറ്റിയ തെറ്റ്. അതിന് കാരണക്കാരൻ നിങ്ങള് തന്നെയാ.. 

അയാളുടെ, ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടും ഞാൻ പോകാതിരുന്നത് ഇനിയുമൊരു, പരീക്ഷണത്തിനു വയ്യാത്തത് കൊണ്ടാണ്.. അയാൾ നല്ലൊരു, മനുഷ്യനായിരുന്നുവെങ്കിൽ എന്നെ നികാഹ് ചെയ്ത് ഭാര്യയാക്കിയ ശേഷമായിരുന്നു എന്റെ ദേഹത്ത് തൊടേണ്ടത്. എനിക്ക് ആണുങ്ങളെ ഒക്കെ പേടിയാ.. 

അയാളുടെ ഭാര്യ തെറ്റ് ചെയ്തപ്പോൾ, അയാൾ മാപ്പ് കൊടുത്തോ, ഇല്ല.. വിശ്വാസവഞ്ചനക്ക് മാപ്പ് പറഞ്ഞാൽ, മനസ്സിലെ മുറിവ് ഉണങ്ങില്ല.. അങ്ങനെ തോന്നും പോലെ അവിഹിതത്തിന് പോകാനാണെങ്കിൽ എന്തിനാ വിവാഹം എന്നൊരു ഉടമ്പടി. നികാഹിനും, താലികെട്ടിനും ഒക്കെ എന്താ അർത്ഥം ഉള്ളത്. 

ഒരു ഗതിയും ഇല്ലാത്ത എന്നെ, പോലെയുള്ള സ്ത്രീകൾ, എല്ലാം സഹിച്ചു ജീവിക്കും. വേറെ വഴിയില്ലാത്തത് കൊണ്ട് മാത്രം. 

നിങ്ങൾ എന്നോട് ചെയ്ത തെറ്റുകൾക്ക് പകരമായി നജീബ് മോനെ നിങ്ങൾ സ്വന്തം മകനായി തന്നെ വളർത്തണം.. അതിന് പറ്റില്ലെങ്കിൽ അയാളെ എൽപ്പിക്കാം.. ഭാര്യയെ ഒഴിവാക്കിയിട്ട് അയാൾ മക്കൾക്ക് വേണ്ടി ജീവിക്കുന്നുണ്ട്.. അയാളിൽ നല്ലൊരു അച്ഛനുണ്ട്.. അയാളുടെ മോനാണെന്ന് അറിഞ്ഞാൽ അയാൾ സ്വീകരിക്കും എനിക്ക് ഉറപ്പുണ്ട്.. 

എന്തൊക്കെ ന്യായം പറഞ്ഞാലും പടച്ചോന്റെ കോടതിയിൽ ഞാൻ തെറ്റ് ചെയ്തവളാണ്.. അത്കൊണ്ട് തന്നെ ആകും പടച്ചോൻ എനിക്ക് ഇങ്ങനെ ഒരു രോഗം തന്നത്.. ഈ അസുഖത്തിന്റെ വേദനയിൽ ചെയ്ത പാപങ്ങൾ കഴുകി പോകണേ എന്നൊരു പ്രാർത്ഥനയാ എന്റെ മനസ്സ് നിറയെ.. 

ഇനിയെങ്കിലും നല്ല മനുഷ്യനായി ജീവിക്കുക.. മനുഷ്യന്റെ ആയുസ്സ് ഒക്കെ അത്രയേ ഉള്ളൂ.. ആയുസ്സ് ഇനി എത്ര കാലം ബാക്കി ഉണ്ടെന്ന് ഒരു നിശ്ചയവും ഇല്ല.. ചെയ്ത തെറ്റുകൾക്ക് തൗബ ചെയ്ത് പടച്ചോനോട് കരഞ്ഞു പ്രാർത്ഥിക്കുക.. 

നജ്മയുടെ എഴുത്ത് വായിച്ചു അസീസ് കട്ടിലിൽ തളർന്നു കിടന്നു.. മനസ്സാകെ കീറിമുറിഞ്ഞ പോലെ വല്ലാത്തൊരു വേദന. എന്നാലും എന്റെ നജ്മക്ക് എങ്ങനെ പറ്റി എന്നെ, ചതിക്കാൻ.. എനിക്ക് ഈ ലോകത്തിൽ ഏറ്റവും വിശ്വാസം അവളെയായിരുന്നു.. ആ അവള് എന്നെ വഞ്ചിച്ചു. മാപ്പ് പറഞ്ഞാൽ മുറിവ് ഉണങ്ങില്ല എന്നവൾ പറഞ്ഞത് ശരിയാ.. മാപ്പ് പറഞ്ഞാലും വിശ്വാസവഞ്ചനയുടെ മുറിവ് ഉണങ്ങില്ല.. 

അപ്പോൾ നീ ഇത്രയും നാള് അവളോട് ചെയ്തത് വിശ്വാസവഞ്ചന അല്ലായിരുന്നോ. ? അയാളുടെ ഉള്ളിലെ നീതിമാൻ അയാളോട് തന്നെ ചോദിച്ചു.. അസീസിന്റെ കണ്ണുകൾ നിറഞ്ഞു. 

അടുത്ത് കിടക്കുന്ന നജീബ് മോനെ അസീസ് നോക്കി.. ഇല്ല നീ എന്റെ മോൻ തന്നെയാ.. എന്റെ സ്വന്തം മോനായി തന്നെ ഞാൻ നിന്നെ വളർത്തും.. 

ചെയ്ത് പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമായി, നീ എന്റെ മോനായി തന്നെ വളരണം.. ആർക്കും അറിയില്ലല്ലോ, നീ എന്റെ മകനല്ല എന്ന സത്യം.. പടച്ചോനും, എനിക്കും, നജ്മയുടെ ആത്മാവിനും മാത്രമറിയാവുന്ന സത്യം.. 

അസീസ് അടുക്കളയിൽ പോയി നജ്മ എഴുതിയ ഡയറി കുറിപ്പ് കത്തിച്ചു കളഞ്ഞു.. കത്തി കഴിഞ്ഞതിന്റെ ശേഷം കുറച്ചു ഭാഗം കത്താതെ കിടക്കുന്നുണ്ടായിരുന്നു. കത്താതെ ബാക്കിയായ ഡയറികുറിപ്പിലെ, അരികുകൾ കരിഞ്ഞുണങ്ങിയ, പേപ്പറിലെ തീ പടരാതെ ബാക്കിയായ, അക്ഷരങ്ങൾ അസീസ് കൂട്ടി വായിച്ചു.. 

മാപ്പ് പറഞ്ഞാൽ മനസ്സിനേറ്റ, മുറിവുകൾ ഉണങ്ങുമോ?

മയ്യത്ത് (ശവശരീരം)

നികാഹ് (താലികെട്ട് പോലെ വിവാഹ ഉടമ്പടി )

തൗബ (പശ്ചാത്താപം )

#എന്റെരചന

#കൂട്ടക്ഷരങ്ങൾ

വിഷയം : മാപ്പ് മുറിവുണക്കുമോ?

 

1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

7 Comments

  1. Sayara on October 3, 2026 3:14 AM

    നല്ല എഴുത്ത് 👌🥰

    Reply
  2. Sreekumary on October 2, 2026 10:04 PM

    കൊള്ളാം

    Reply
    • ജിനാസ് വേലാണ്ടി on October 2, 2026 10:10 PM

      ശ്രീകുമാരി ❤️❤️❤️

      Reply
  3. ജിനാസ് വേലാണ്ടി on October 2, 2026 8:07 PM

    അതേ ജോയ്സ് വിശ്വാസ വഞ്ചനക്ക് മാപ്പ് കൊടുക്കാൻ പറ്റില്ല.

    Reply
  4. Joyce Varghese on October 2, 2026 7:02 PM

    വിവാഹത്തിന്റെ പവിത്രത സൂക്ഷിക്കാൻ ആഗ്രഹിച്ച ഭാര്യ, അവളെ മാറ്റി മറിച്ച സംഭവങ്ങൾ, മാപ്പ് എന്ന ഒരൊറ്റ വാക്കിൽ മാഞ്ഞു പോകാത്ത നൊമ്പരങ്ങൾ എല്ലാം നന്നായെഴുതി.👍

    Reply
  5. Thara Subhash on October 2, 2026 5:50 PM

    👌👏♥️

    Reply
    • ജിനാസ് വേലാണ്ടി on October 2, 2026 6:38 PM

      ❤️❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.