കഴിഞ്ഞ ദിവസം 135 മത് അംബേദ്കർ ജയന്തി നാം ആഘോഷിക്കുകയുണ്ടായി,
Dr. ബി. ആർ. അംബേദ്കർ എന്ന(ഭീംറാവു രാംജി അംബേദ്കർ) ഇന്ത്യൻ ഭരണഘടനയുടെ ശില്പി, ഇന്ത്യയുടെ ചരിത്രത്തിൽ അതുല്യമായ വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം ഒരു നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവും രാഷ്ട്രീയ നേതാവുമായിരുന്നു.
മധ്യപ്രദേശിൽ 1891 ഏപ്രിൽ 14-ന് ദളിത് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം താഴ്ന്ന ജാതിക്കാരനായതിനാൽ വിദ്യാഭ്യാസത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും, കൊളംബിയ സർവകലാശാലയിൽ നിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റും നേടി.
ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.🙏
അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ്. 1947-ൽ ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1949-ൽ ഭരണഘടന നിർമ്മാണസഭയിൽ ഭരണഘടന അംഗീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സമൂഹിക നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭരണഘടനാ ദർശങ്ങൾ.
ജാതിവ്യവസ്ഥയ്ക്കും തൊടുകൂടായ്മയ്ക്കും എതിരെ അംബേദ്കർ ശക്തമായി പോരാടി. 1927-ൽ മഹദ് സത്യാഗ്രഹം നടത്തി, ദളിതുകൾക്ക് പൊതു ജലസ്രോതസ്സുകളിൽ പ്രവേശനം ഉറപ്പാക്കാൻ ശ്രമിച്ചു. 1936-ൽ ഇൻഡിപ്പെന്റൻറ് ലേബർ പാർട്ടി സ്ഥാപിച്ച് അധഃസ്ഥിതരുടെ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കാൻ ശ്രമിച്ചു.
1956-ൽ, ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരെ പ്രതിഷേധമായ അംബേദ്കറും അദ്ദേഹത്തിന്റെ 3.65 ലക്ഷം അനുയായികളും ബുദ്ദമതത്തിൽ ചേർന്നു.
അംബേദ്ക്കർ ഭയപ്പെട്ടിരുന്നത്, മുൻകൂട്ടി കണ്ടിരുന്നത് സംഭവിച്ചു കൊണ്ടിരിക്കയാണ്..
വർഗ്ഗ സമരമെന്നത് ജാതി വിരുദ്ധപ്പോരാട്ടം കൂടിയാണ്…… ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ നാം ഉയർത്തിപ്പിടിക്കേണ്ട പ്രഥമ ക്രാന്ത ദർശിത്വമാണ് മഹാനായ അംബേദ്ക്കറുടേത്..
ഭാരതരത്നം, ഇന്ത്യയുടെ പരമോന്നത പൗരബഹുമതി, മരണാനന്തര ബഹുമതിയായി അദ്ദേഹത്തിനു നൽകപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം 2000-ൽ പുറത്തിറങ്ങിയ “ഡോ. ബാബാസാഹിബ് അംബേദ്കർ” എന്ന ചലച്ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
Dr.അംബേദ്കറിന്റെ ജീവിതം സാമൂഹിക നീതിക്കായുള്ള അക്ഷീണമായ പോരാട്ടത്തിന്റെ ഉദാത്ത മാതൃകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ നവോത്ഥാനത്തിൽ അദ്ദേഹത്തിൻറെ സംഭാവനകൾ അനശ്വരമാണ്.
ഒരു സാധാരണക്കാരൻ ആകാംഷയും അശ്രാന്തമായ പരിശ്രമവും കൊണ്ട് എത്ര ഉയരങ്ങൾ കീഴടക്കാനാകുമെന്നതിന് അദ്ദേഹം ഉത്തമ ഉദാഹരണമാണ്.
ദളിത് വിഭാഗത്തിൽ പിറന്ന്, ജാതി വ്യവസ്ഥ കൊണ്ട് വിദ്യാഭ്യാസത്തിൽ അനവധി തടസ്സങ്ങൾ നേരിട്ടിട്ടും, ലോകത്തിലെ പ്രമുഖ സർവകലാശാലകളിൽ പഠിച്ചു, ഇന്ത്യയുടെ ഭരണഘടനയുടെ പിതാവായി, സാമൂഹ്യനീതിക്ക് ശബ്ദമായ് ഉയർന്ന അദ്ദേഹം നമ്മെ പഠിപ്പിക്കുന്നത് വലിയ പാഠമാണ്.
സ്വപ്നങ്ങൾ കാണാൻ നാമൊരിക്കലും ഭയപ്പെടരുത്.
പശ്ചാതലമല്ല ഒരുവന്റെ ഭാവിയെ നിർണ്ണായിക്കേണ്ടത്. സ്വപ്‌നങ്ങൾ പൂവണിയാൻ ജ്ഞാനം നേടി കഠിനമായി പരിശ്രമിക്കുക. ❤️❤️


1 Comment
നല്ല രചന. Informative write up.
👍👏