Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഭൂപടം
  • പ്രണയം
  • കഥ
  • ഹൗസ് വൈഫ്‌ ബുക്ക്‌ റിവ്യൂ
  • ചരിത്രത്തിന്റെ ഭാരം
  • മദർ മേരി കമ്സ് ടു മീ
  • ബാലദുർഗ്ഗ
  • പരിഭവം സുഗുണൻ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, October 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിശബ്ദരായ വായനക്കാർ
പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ

നിശബ്ദരായ വായനക്കാർ

By Binu VargheseOctober 2, 202616 Comments2 Mins Read174 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.

ഈ കാരണത്താൽ മാത്രമാണ് തൂലികയുമായി ഒറ്റയ്ക്ക് പൊരുതാതെ “കൂട്ടക്ഷരങ്ങൾ ” പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സാമൂഹിക ജീവികളായി ഒത്തൊരുമിച്ചു കൂടുന്നതും. പക്ഷെ തങ്ങളുടെ ലേഖനങ്ങൾ നൂറിലധികം ആളുകൾ വായിച്ചു എന്ന് കാണിക്കുമ്പോഴും ലൈക്കുകൾ വിരലെണ്ണാവുന്നതിലേക്ക് ഒതുങ്ങുകയും കമന്റ് ബോക്സ് തികച്ചും ശൂന്യമായി കിടക്കുകയും ചെയ്യുന്നതു കാണുമ്പോൾ മണിക്കൂറുകളെടുത്ത് ചിന്തയും വികാരങ്ങളും വാക്കുകളാക്കി മാറ്റി വായനക്കാരുടെ മുന്നിലേക്ക് വയ്ക്കുന്ന ആ പരിശ്രമത്തിന് തിരികെ ലഭിക്കുന്നത്, ഈ നിശബ്ദതയാണെങ്കിൽ ഇത്തരം കൂട്ടായ്മകളിൽ തുടരാൻ ഏതൊരു എഴുത്തുകാരന്റെയും ആത്മവിശ്വാസം തളർന്നുപോകുക സ്വാഭാവികമാണ്.

എന്തുകൊണ്ടാണ് വായിച്ചു കഴിയുന്ന ഭൂരിഭാഗം ആളുകളും ഒരു വാക്ക് പോലും തിരികെ പറയാതെ കടന്നുപോകുന്നത് എന്നത് ഡിജിറ്റൽ കാലഘട്ടത്തിൽ ഏറെ ആലോചിക്കേണ്ട ഒരു വിഷയമാണ്.

​വായനക്കാർ കമന്റ് ചെയ്യാൻ മടിക്കുന്നതിന് പിന്നിൽ വെറുമൊരു മടി മാത്രമല്ല ഉള്ളത്. ഞാൻ ഈ കഥ വായിച്ചു എന്ന് മറ്റുള്ളവർ അറിയേണ്ട എന്ന അനാവശ്യമായ ഭയമോ ലജ്ജയോ ചിലരെ തടയുന്നു. ഇതൊക്കെയെന്ത് ലേഖനം, ഇതിലും നല്ലതു എനിക്ക് എഴുതാൻ കഴിയും എന്ന രീതിയിലുള്ള മത്സരബുദ്ധിയും ഈഗോയും മറ്റു ചിലരിൽ ഉണ്ടാകാം. അയാൾ എന്റെ പോസ്റ്റുകളിൽ വന്ന് കമന്റ് ചെയ്യാറില്ലല്ലോ പിന്നെ ഞാൻ എന്തിന് അങ്ങോട്ട് ചെയ്യണം എന്ന രീതിയിലുള്ള ചില കണക്കുപറച്ചിലുകളും ഇതിന് പിന്നിലുണ്ട്. മറ്റൊരാളുടെ എഴുത്തിനെ പരസ്യമായി അഭിനന്ദിച്ചാൽ സ്വന്തം അന്തസ്സോ അറിവോ കുറഞ്ഞുപോകുമോ എന്ന് തെറ്റിദ്ധരിക്കുന്നവരും, കമന്റ് ഇടാൻ എനിക്ക് വേറെ പണിയില്ലേ എന്ന് കരുതി തികഞ്ഞ അലസത കാണിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

​ഡിജിറ്റൽ ലോകത്ത് ഈ നിശബ്ദത ഒട്ടും ആരോഗ്യകരമായ ഒരു പ്രവണതയല്ല. ഓൺലൈൻ മാധ്യമങ്ങളിൽ ഒരു എഴുത്തുകാരന്റെയോ ക്രിയേറ്ററുടെയോ നിലനിൽപ്പ് വായനക്കാരുടെ പ്രതികരണങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അനവധി കഴിവ് തെളിയിച്ച പ്രഗത്ഭരായ പലരും ഈ കൂട്ടായ്മയിൽ നിശബ്ധരായിരിക്കുന്നത് ഈ അവഗണന ഒന്ന് കൊണ്ടു മാത്രമാണ്.. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പോലും ഒരു സൃഷ്ടി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത് അതിൽ വരുന്ന ലൈക്കുകളും കമന്റുകളും അടിസ്ഥാനമാക്കിയാണ്

അതുകൊണ്ട് തന്നെ വായിച്ചിട്ടും മിണ്ടാതെ കടന്നുപോകുമ്പോൾ ആ എഴുത്തുകാരന്റെ പ്രയത്നത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, ആ സൃഷ്ടിയുടെ വളർച്ചയെ, ഈ കൂട്ടായ്മയുടെ തന്നെ വളർച്ചയെ അത് വഴി സ്വന്തംതന്നെ വളർച്ചയെ നാം തടയുകയാണ്. ഒരു എഴുത്തുകാരന് തന്റെ അടുത്ത സൃഷ്ടിക്കുള്ള ഏറ്റവും വലിയ ഇന്ധനം വായനക്കാരുടെ പ്രതികരണങ്ങളാണ്.

​നമ്മുടെ കഥകൾ മറ്റുള്ളവർ വായിക്കണമെന്നും പ്രൊമോട്ട് ചെയ്യണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നമ്മൾ മറ്റുള്ളവരുടെ എഴുത്തുകളെ മാനിക്കാനും പിന്തുണയ്ക്കാനും പഠിക്കേണ്ടതുണ്ട്. ഒരു നല്ല കഥയോ ലേഖനമോ വായിച്ചാൽ അവിടെ രണ്ടു വരി അഭിനന്ദനം കുറിക്കുന്നത് ആ എഴുത്തുകാരന് നൽകുന്ന ഊർജ്ജം അളക്കാനാവാത്തതാണ്. നമ്മൾ മറ്റുള്ളവരുടെ എഴുത്തുകൾ വായിച്ച് അഭിപ്രായം പറയുമ്പോൾ സ്വാഭാവികമായും അവരും നമ്മുടെ എഴുത്തുകൾ തേടിയെത്തും. വെറുതെ നല്ലത് എന്ന് പറയുന്നതിനേക്കാൾ ആ എഴുത്തിൽ നമ്മെ സ്പർശിച്ച ഒരു ഭാഗത്തെക്കുറിച്ച് കുറിക്കുന്നത് എഴുത്തുകാരന് വലിയ വഴിവിളക്കാവുകയും ചെയ്യും, പ്രത്യേകിച്ച് എഴുത്തിന്റെ തുടക്കക്കാർക്ക്..

​ഈ വായനാസംസ്കാരത്തിൽ വലിയൊരു മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ ചെലവഴിക്കുന്ന ആ രണ്ട് സെക്കൻഡ് കൊണ്ട് മറ്റൊരാളുടെ എഴുത്തുജീവിതത്തിന് വലിയൊരു ഊർജ്ജം നൽകാൻ സാധിക്കുമെങ്കിൽ അതിൽ നമ്മൾ പിശുക്ക് കാണിക്കേണ്ടതില്ല. ഒരു വായനക്കാരൻ എന്ന നിലയിൽ വായിച്ചിട്ടും കമന്റ് ചെയ്യാതെ കടന്നുപോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നും, ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്തരം നിശബ്ദത നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും തുറന്നുപറഞ്ഞ് ഈ ചർച്ചയിൽ പങ്കുചേരുമല്ലോ.

7
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

16 Comments

  1. Thara Subhash on October 5, 2026 6:26 PM

    ബിനു പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ഞാൻ ഈ കൂട്ടായ്മയിൽ കഴിവതും സജീവമായിരിക്കാൻ ശ്രമിക്കാറുണ്ട് . വീട്ടിൽ അസൗകര്യങ്ങളോ , ആരോഗ്യപ്രശ്നങ്ങളോ അലടുമ്പോളൊഴികെ കൂട്ടക്ഷരങ്ങളിൽ എഴുതാനും വായിച്ചു കമൻ്റിടാനും ശ്രമിക്കാറുണ്ട് . പക്ഷേ ഇവിടെ കാണുന്ന ഒരു പ്രവണത, ഇതു കുറച്ചു പേരുടെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുന്നു എന്നതാണ് . ബിനുവിൻ്റെ എഴുത്തിനോടു പ്രതികരിച്ച ആളുകളെ തന്നെ നോക്കൂ….. ഈ പേരുകൾ തന്നെയാവും എല്ലാബ്ലോഗുകളുടെയും കമൻ്റ് സെക്ഷനിലുണ്ടാകുക. എന്തു ചെയ്യാൻ പറ്റും?മാറ്റം വരും എന്നു പ്രത്യാശിക്കാം. എഴുതിക്കൊണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടുമിരിക്കാം. തളരരുത് രാമൻകുട്ടി. നമ്മളൊക്കെയുണ്ടല്ലോ.😄 എഴുതിക്കൊണ്ടേയിരിക്കൂ ……..!

    Reply
  2. Ramachandran TV on October 4, 2026 3:27 PM

    ബിനു വർഗീസ് പറയുന്നത് വളരെ ശരിയാണ്. നമ്മൾ എല്ലാവരും എഴുതുന്നത് മറ്റുള്ളവർക്ക് അത് എങ്ങനെ അനുഭവപ്പെട്ടു എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിയ്ക്കുമ്പോൾ പലരും വായിക്കുന്നുണ്ട് എങ്കിലും ഒന്നോ രണ്ടോ ആളുകൾ മാത്രമേ എന്തെങ്കിലും ഒരു കമൻ്റ് കുറിയ്ക്കാറുള്ളൂ. ഞാൻ വായിക്കുന്നവയ്ക്കൊക്കെ എന്തെങ്കിലും അഭിപ്രായം എഴുതാൻ ശ്രമിക്കാറുണ്ട്. അത് പോലെ അഭിപ്രായം പറഞ്ഞവർക്ക് എല്ലാം നന്ദിയും കടപ്പാടും പറയാറുണ്ട്. പക്ഷേ നമ്മുടെ രചനകൾ വായിച്ച് അവരൊക്കെ മിണ്ടാതെ പോകാറുമുണ്ട് പലരും. ആര് വായിച്ചാലും വായിച്ചില്ലെങ്കിലും സമ്മാനം ലഭിച്ചാലും ഇല്ലെങ്കിലും എഴുതും. അത് സ്വയം വിലയിരുത്തൽ ആണ്.
    നല്ല ലേഖനം. വളരെയധികം വിജ്ഞാനപ്രദം.

    Reply
  3. Suma Jayamohan on October 4, 2026 11:07 AM

    വായിക്കുന്നവയ്ക്കെല്ലാം Like ചെയ്യാനും Comment ചെയ്യാനും മറക്കാറില്ല മടിക്കാറുമില്ല. സമയമുണ്ടാക്കി site ൽക്കയറി വായിക്കാൻ ശ്രമിക്കാറുണ്ട്.
    നമ്മൾ കഷ്ടപ്പെട്ടെഴുതുന്നത് മറ്റുള്ളവർ നിസ്സാരമാക്കി അവഗണിക്കുന്നതു കാണുമ്പോൾ നല്ല വിഷമം തോന്നും. പക്ഷേ എന്തു ചെയ്യാം ? എന്നെയല്ലേ എനിക്കു നന്നാക്കാൻ പറ്റൂ❤️

    Reply
  4. Joyce Varghese on October 3, 2026 6:05 PM

    പറയേണ്ടത് പറഞ്ഞു., 👌
    വായനക്കാരുടെ ഒരു Like അല്ലെങ്കിൽ കമന്റ് എഴുത്തുകാർക്ക് പ്രോത്സാഹനമാണ്. എല്ലാവർക്കും എല്ലാ പോസ്റ്റുകളും വായിക്കാൻ സാധിച്ചുവെന്ന് വരികയില്ല. പലവിധ തിരക്കുകൾ, ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കാം. എങ്കിലും പറ്റുമെങ്കിൽ, മറ്റുള്ളവർക്കു വേണ്ടി, കുറച്ചു സമയം നീക്കിവെയ്ക്കാൻ ശ്രമിക്കുന്നത് സഹൃദയത്വമാണ്.

    Reply
  5. silvymichael73@gmail.com on October 3, 2026 2:00 PM

    ഈ കൂട്ടായ്മ വളരണം. ഞാൻ കമെന്റുന്നു. ചിന്തിപ്പിക്കുന്ന, പ്രതികരണം ആവശ്യപ്പെടുന്ന എഴുത്ത് ❤️

    Reply
  6. Seby Joseph on October 3, 2026 11:45 AM

    നല്ല വിശകലനം

    Reply
    • Binu Varghese on October 3, 2026 11:54 AM

      thank you

      Reply
  7. SHEEJITH C K on October 3, 2026 10:25 AM

    ക്ഷമിക്കണം ബിനു, എഴുതി വന്നപ്പോൾ ജിനാസ് എന്നാണ് എഴുതിയത്. അറിയാതെ വന്ന തെറ്റാണ്. ഹരി അറിയിച്ചപ്പോഴാണ്. തെറ്റ് മനസ്സിലായത്. ബിനു വർഗ്ഗീസ് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ❤️🙏

    Reply
    • Binu Varghese on October 3, 2026 11:54 AM

      its ok brother …

      Reply
  8. Hari Pulloor on October 3, 2026 10:23 AM

    വായിക്കുന്നവർ നല്ലതോ ചീത്തയോ ആയ എന്തെങ്കിലും ഒരഭിപ്രായം പറയുകയോ ഒരു like ഇടുകയോ ചെയ്താൽ നമുക്കൊരു പ്രോത്സാഹനം ആണ്. ഈ ബ്ലോഗ് വായിച്ചിട്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത്രയുമായി

    Reply
    • Binu Varghese on October 3, 2026 12:00 PM

      താങ്കളുടെ ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി! വായനക്കാരുടെ ഒരു കൊച്ചു അഭിപ്രായമോ ലൈക്കോ ആണ് ഏതൊരു എഴുത്തുകാരനും മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ പ്രോത്സാഹനം. ഈ ബ്ലോഗ് വായിച്ച് നമ്മുടെ അംഗങ്ങൾക്ക് പുതിയൊരു മാറ്റമോ ചിന്തയോ ഉണ്ടാക്കാൻ സാധിച്ചാൽ, അത് ഈ കൂട്ടായ്മയുടെ വലിയൊരു വിജയമായി ഞാൻ കരുതുന്നു.

      Reply
  9. Vishnu K K on October 3, 2026 9:54 AM

    ഇതെഴുതിയ താങ്കൾക്ക്👏👏
    പറഞ്ഞതെല്ലാം കൃത്യമാണ്.

    വായിക്കപ്പെടുക എന്നുള്ളത് ഏതൊരെഴുത്തുകാരൻ്റെയും ആഗ്രഹമാണ്.

    കൊടുത്താലേ കിട്ടൂ എന്നറിയാമെങ്കിലും, കമൻ്റും ലൈക്കും (ഇഷ്ടപ്പെട്ടക്കു മാത്രം) പറ്റുന്നപോലെ നൽകാറുണ്ട്.

    അവനവൻ്റെ എഴുത്ത് ആരും വായിക്കാതാകുമ്പോൾ രണ്ട് കാര്യങ്ങളാണ് എനിക്ക് തോന്നാറുള്ളത്. രചന മോശമായതുകൊണ്ടാകാം. അല്ലെങ്കിൽ ആർക്കും ഇതിലൊന്നും താത്പര്യമില്ല.
    രണ്ടായാലും തത്കാലം എഴുതേണ്ടതില്ല എന്ന നിലയിലേക്ക് എത്തും.

    സന്തോഷം സമാധാനം, പിന്നെ വീണ്ടും ഒരു ത്വര വീണ്ടും തുടങ്ങും റിപ്പീറ്റ്🙂

    Reply
    • Binu Varghese on October 3, 2026 12:10 PM

      താങ്കളുടെ ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി! വായനക്കാരുടെ ഒരു കൊച്ചു അഭിപ്രായമോ ലൈക്കോ ആണ് ഏതൊരു എഴുത്തുകാരനും മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ പ്രോത്സാഹനം. ഈ ബ്ലോഗ് വായിച്ച് നമ്മുടെ അംഗങ്ങൾക്ക് പുതിയൊരു മാറ്റമോ ചിന്തയോ ഉണ്ടാക്കാൻ സാധിച്ചാൽ, അത് ഈ കൂട്ടായ്മയുടെ വലിയൊരു വിജയമായി ഞാൻ കരുതുന്നു.

      Reply
  10. SHEEJITH C K on October 3, 2026 9:39 AM

    ജിനാസിൻെറ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഏത് കാര്യമായാലും വായിച്ചാൽ മനസ്സിൽ തോന്നിയ അഭിപ്രായം അറിയിക്കണം. എഴുതിയ ആൾക്ക് കൂടതൽ എഴുതാനും പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്താനും സാധിക്കും. വായിച്ച് ഒന്നും പ്രതികരിക്കാതെ പോകുന്നത് എഴുത്തുകാരൻ/ എഴുത്തുകാരി- യോടുചെയ്യുന്ന ക്രൂരതയാണ്. ചെറിയതായാലും ഒരഭിപ്രായം ഒരഭിനന്ദനം അവർ ആഗ്രഹിക്കുന്നുണ്ട്. അത് അവർ അർഹിക്കുന്നതുമാണ്. എല്ലാവരും മനപ്പൂർവ്വം അഭിപ്രായം അറിയിക്കാതിരിക്കുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിലർ അങ്ങിനെയുണ്ടാവാം. തുറന്നു പറയട്ടെ ഞാൻ പറ്റുമ്പോഴൊക്കെ അഭിപ്രായം അറിയിക്കാറുണ്ട്. ചിലപ്പോഴൊക്കെ തിരക്കിനിടയിൽ വായിച്ച് ലൈക്ക് മാത്രം ചെയ്ത് പോകാറുണ്ട്. ജിനാസിൻെറ എഴുത്ത് വായിച്ചപ്പോൾ എനിക്ക് കുറ്റബോധവും ഉണ്ട്. ഇപ്പോൾ തന്നെ ഓഫീസിലിരുന്നാണ് ഇതെഴുതുന്നത്. തിരക്കായാൽ അത് പറ്റാതെ വരും. ക്ഷമിക്കുക. എങ്കിലും ഈ കൂട്ടായ്മയിലെ എല്ലാവരും ജിനാസിൻെറ എഴുത്ത് വായിച്ച് ഒരു മാറ്റം കൊണ്ടുവരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു❤️👍

    Reply
    • Binu Varghese on October 3, 2026 12:14 PM

      താങ്കളുടെ ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി!

      Reply
  11. Editorial Team on October 2, 2026 4:03 PM

    എല്ലാ വായനക്കാരും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ…

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.