Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നാക്കും വാക്കും
  • അപമാനം
  • നാഗനന്ദിനി അധ്യായം 3
  • ഒരു പോസ്റ്റ്‌
  • അദൃശ്യം
  • അവസാനിക്കാത്ത യാത്ര
  • കനിവിന്റെ ലോകം
  • തോൽക്കാൻ വിധിക്കപ്പെട്ടവൻ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 23
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാക്കും വാക്കും
നര്‍മം പാചകം വീട്

നാക്കും വാക്കും

By Nisha PillaiNovember 22, 2026No Comments7 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

സുദർശനൻ പണിക്കർക്ക് അറുപത് വയസ്സായി, അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കുകയാണ്. ഏകദേശം മുപ്പത് വർഷത്തോളം സർക്കാർ ഫയലുകൾ കൈകാര്യം ചെയ്ത മനുഷ്യനാണ്. അയാളുടെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ ഭാര്യ ഗീതയുടെ പാചകത്തിലും മക്കളുടെ ജീവിതത്തിലും നാട്ടുകാരുടെ വീട്ടുകാര്യങ്ങളിലും പിന്നെ രാഷ്ട്രീയത്തിലുമാണ്. 

സുദർശനന് അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് കൂടുതൽ ഇഷ്ടം. നാട്ടിലൊരു കല്യാണത്തിന് പോയാൽ ഭക്ഷണത്തിലെ കുറ്റങ്ങൾ കണ്ടു പിടിക്കുക, അത് വിളിച്ചു പറയുക, പാചകം ചെയ്തവരെ അറിയിക്കുക, ആ വീട്ടുകാരെ വിഷമിപ്പിക്കുക ഇതാണ് സ്ഥിരം പരിപാടി. 

ഇനി വീട്ടിലായാലോ? കറിക്കു ഉപ്പു കുറഞ്ഞാലോ, എരി കൂടിയാലോ, ഉള്ളിക്കു മൂപ്പു കുറഞ്ഞാലോ, അന്ന് ഗീതയെ അയാൾ ഉറക്കത്തില്ല. കുറ്റം പറഞ്ഞവരെ കരയിക്കും, പിന്നെ കുറച്ചു കഴിഞ്ഞു അവരോടു മാപ്പു ചോദിക്കും, ഇതാണ് പതിവ് രീതി. പിറ്റേ ദിവസം തനിയാവർത്തനം. 

മറ്റുള്ളവരുടെ കാര്യങ്ങളിൽ കയറി ഇടപെടുക, അഭിപ്രായം പറയുക, എന്നൊരു ദുശ്ശീലം കൂടി അയാൾക്കുണ്ട്. ആരെങ്കിലും തിരിച്ചു എന്തെങ്കിലും പറഞ്ഞാൽ അവരെ കുടുംബ ശത്രുവായി പ്രഖ്യാപിച്ചു കളയും. കുടുംബത്തിലുള്ള ആരും പിന്നെ അവരോട് മിണ്ടാൻ പാടില്ല എന്നാണ് ചട്ടം. 

സുദർശനൻ വീട്ടിലെ എല്ലാവർക്കും ഓരോ വിളിപ്പേര് ഇട്ടിട്ടുണ്ട്. ഭാര്യ ഗീതയെ മടിച്ചി എന്നും മകൾ വിനയയെ വായാടിയെന്നും, മകനെ ബുദ്ധിജീവിയെന്നും, വീട്ടിൽ വാരാന്ത്യം മാത്രം വന്ന് പോകുന്ന മരുമകൻ അനന്തനെ പെൺകോന്തനെന്നുമാണ് അയാൾ വിളിക്കുന്നത്. 

അന്നൊരു തിങ്കളാഴ്ച ആയിരുന്നു, രാവിലെ ആറര കഴിഞ്ഞതേയുള്ളൂ. ഗീത വെളുപ്പിനെ എഴുന്നേറ്റു അടുക്കളയിൽ അങ്കം വെട്ട് തുടങ്ങി. സാമ്പാർ അടുപ്പിൽ തിളയ്ക്കുന്നു. ഗീത ദോശക്കല്ലിൽ ദോശമാവൊഴിച്ചു പരത്തി. ഒരടുപ്പിൽ ചായയ്ക്കുള്ള വെള്ളം തിളയ്ക്കുന്നു. മകൻ വിവേകിന് ഏഴരയ്ക്ക് ഓഫീസിൽ പോകണം, അതിനാൽ പ്രാതൽ നേരത്തെ തന്നെ തയാറാക്കണം. സുദർശനൻ ചേട്ടനുള്ള ചായയ്ക്ക് സമയമായി. 

സുദർശനൻ ചേട്ടൻ അന്നത്തെ പത്രവുമായി സ്വീകരണ മുറിയിൽ ഇരിക്കുകയാണ്. 

“ഗീതേ… ചായ…”

“ദേ വരുന്നു…”

വേഗം വാ. ചായ കുടിച്ചില്ലേൽ…. എനിക്ക് ടോയ്‌ലറ്റിൽ പോകണമെന്നറിയില്ലേ. സമയത്തിന് ചായയും തരില്ല.”

ഗീത ചായ കപ്പ്, സുദർശനൻ്റെകയ്യിൽ കൊടുത്തു. സുദർശനൻ ഒരു സിപ്പ് കുടിച്ചു. 

“ശേ..”

“എന്ത് പറ്റി ചേട്ടാ.”

“ഇതിൽ നീ മധുരം ഇട്ടിട്ടുണ്ടോ?”

“ഉണ്ടല്ലോ.”

“എന്നിട്ടും മധുരമില്ലല്ലോ. വല്ല ലാബിലും കൊണ്ട് പോയി ഇതിൻ്റെ പഞ്ചസാര പരിശോധിക്കേണ്ടി വരും.”

ഗീത കപ്പെടുത്തു ചായ കുടിച്ചു നോക്കി. അവർ സുദർശനനെ തുറിച്ചു നോക്കി. 

“മധുരമുണ്ടല്ലോ ചേട്ടാ.”

“നിന്റെ നാവിന്റെ കുഴപ്പമാണോ.”

രാവിലെ ജിം കഴിഞ്ഞെത്തിയ വിവേക് കപ്പ് കയ്യിലെടുത്തു. 

“ഞാൻ കുറച്ചു മധുരം കൂടി ഇട്ടു തരാം അച്ഛാ.”

“നിനക്ക് ഓഫീസിൽ പോകണ്ടേ, നീ ഇതിൽ ഇടപെടേണ്ട.”

“അപ്പോൾ അച്ഛന് മധുരമല്ല പ്രശ്നം. രാവിലെ അമ്മയോട് വെറുതെ വഴക്കുണ്ടാക്കണം.”

മകൾ വിനയ കൈക്കുഞ്ഞുമായി മുറിയിൽ നിന്ന് പുറത്തേക്ക് വന്നു. 

ഗീതയും വിവേകും ചിരി അടക്കാൻ പാടുപെട്ടു. 

ഇതേ പോലെ തന്നെയാണ് സുദർശനൻ ഭക്ഷണം കഴിക്കാൻ വരുമ്പോഴത്തെ അവസ്ഥയും. കറികളുടെ നിറവും രുചിയും ഗന്ധവുമൊക്കെ പരിശോധിച്ച് മാർക്കിട്ടിട്ടാണ് ഊണ് കഴിക്കുന്നത്. ഗീത മേശ മേൽ ചോറ്, സാമ്പാർ, അവിയൽ, തോരൻ, പപ്പടം, അച്ചാർ എന്നിവ പത്രങ്ങളിൽ നിരത്തി വച്ചു. 

സുദർശൻ ചോറിൽ ഒരു തവി സാമ്പാർ ഒഴിച്ച് കുഴച്ച് ഒരുരുള ചോറ് രുചിച്ചു നോക്കി. 

“ഇതെന്താ സാമ്പാറോ? അതോ പച്ചക്കറി സൂപ്പോ?”

“ചേട്ടൻ ഇന്നലെ എരി കൂടി എന്ന് പറഞ്ഞിരുന്നില്ലേ.”

“അത് കൊണ്ട് ഇന്ന് മുളക് ഇട്ടില്ല, അല്ലെ.”

പിന്നീട് അവിയൽ കഴിച്ചു നോക്കി. 

“ഇവിടെ പറമ്പിൽ തേങ്ങയ്ക്കു എന്തെങ്കിലും കുറവുണ്ടോ, അതോ ഞാൻ അറിയാതെ നീ വിറ്റ് സമ്പാദിക്കുകയാണോ?”

“ആവശ്യത്തിന് തേങ്ങയും ജീരകവും ഒക്കെ ചേർത്തിട്ടുണ്ട്.”

“എന്നിട്ടെവിടെ?”

“കണ്ണട വച്ചിട്ട് കഴിക്കൂ.”

ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞിട്ട് ഗീത പിണങ്ങി മാറിയിരുന്നു. സുദർശനൻ പപ്പടം കയ്യിലെടുത്തു. 

“ഇതെന്താ റബ്ബറാണോ? ഇതിൽ ഉഴുന്ന് ചേർത്തിട്ടില്ലേ.”

“അതെ ഇന്ന് റബർ വെട്ടിയപ്പോൾ ഉണ്ടാക്കിയെടുത്തതാണ്.”

“ചോറിൽ മുടി.”

“ചെറിയ മുടി അച്ഛൻ്റെ തന്നെയാകും.”

വിനയ ചുമച്ചു കൊണ്ട് കുനിഞ്ഞിരുന്നു. 

“ഇവിടെ എന്റെ വാക്കിന് വല്ല വിലയുമുണ്ടോ. കളിയാക്കാൻ വന്നിരിക്കുന്നു അമ്മയും മോളും.”

“എന്റെ അച്ഛാ, അച്ഛന്റെ വാക്കിന് ഇവിടെ നല്ല വിലയാണ്. പക്ഷെ വിലയുടെ കൂടെ ജി എസ് ടി കൂടെ തരാൻ വയ്യ.”

ഗീത ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നത് കൊണ്ട് ഒരു യുദ്ധം ഒഴിവാക്കി. 

വൈകിട്ടൊരു നടത്തം സുദർശനന് പതിവാണ്, ആ സമയത്ത്, നാട്ടിലെ വാർത്തകൾ മുഴുവൻ ശേഖരിച്ചു കൊണ്ട് വരുന്നത് ഒരു ഹോബ്ബിയാണ്. 

മടങ്ങി വരുമ്പോൾ, ഗേറ്റിനടുത്തു വച്ചേ “ഗീതേ..”എന്ന് നീട്ടി വിളിച്ചാൽ, ഗീതയ്ക്ക് മനസിലാകും ഇന്ന് എവിടെ നിന്നോ പരദൂഷണത്തിനുള്ള സാമഗ്രികൾ സ്വന്തമാക്കി കൊണ്ടാണ് വരവെന്ന്. 

“എടീ, ആ രാജന്റെ മോന് ജോലി കിട്ടിയെന്നു പറഞ്ഞില്ലേ, അതൊക്കെ സത്യമായിരുന്നു, പക്ഷെ അവൻ എൻജിനീയറൊന്നുമല്ല, അവിടെ ക്ലറിക്കൽ ജോലിയാണ്, പിന്നെ വാസന്തീടെ മോള്, ഇറങ്ങി പോയത് ഒരു ലോറി ഡ്രൈവറിനൊപ്പമാണ്, എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം, കുടുംബത്തിന് ഈ നാണക്കേടിൽ നിന്നും രക്ഷപെടാൻ പറ്റുമോ?”

സ്വന്തം അനിയത്തിയുടെ വീട്ടിൽ ചെന്ന് ഭാര്യയുടെയും മക്കളുടെയും കുറ്റം സ്വന്തം അമ്മയുടെ മുന്നിൽ വിളമ്പാനും സുദർശനൻ മടിയില്ല. അമ്മയ്ക്കാണേൽ മരുമകൾ ഗീതയുടെ കുറ്റം കേൾക്കുന്നത് നല്ല ഇഷ്ടമാണ്. 

“എന്ത് പറയാനാണ് അമ്മേ, എന്റെ വിധി അല്ലാതെന്ത്. ആ വീട്ടിൽ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യണം, ഗീതയ്ക്കാണേൽ ഒന്നിനും ഒരു ഉത്തരവാദിത്വവുമില്ല.”

“അത് പിന്നെ പറയാനുണ്ടോ സുദർശാ, അമ്മയ്‌ക്ക് നിൻ്റെ വിഷമമെല്ലാം അറിയാം.”

ഇത് കേട്ട് അനിയത്തി സുജാത പറയും. 

“ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ, ആ പാവം ഗീത ചേട്ടത്തി ഇത്രേം വർഷം അമ്മയെയും ചേട്ടനേയും സഹിച്ചില്ലേ, അത് തന്നെ ചേട്ടത്തിയുടെ മഹാമനസ്കതയല്ലേ. രണ്ടും ചെറിയ പുള്ളികളാണോ. വിനയ പ്രസവിച്ചു കിടന്നപ്പോൾ അല്ലേ അമ്മ ഇങ്ങോട്ട് വന്നത്. അത് വരെ ചേട്ടത്തി അല്ലേ അമ്മയെ നോക്കിയത്. കുറച്ച് നന്ദി ഒക്കെ ആകാം.”

സുദർശനൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ സുജാത, ഗീതയെ ഫോണിൽ വിളിച്ചു. 

“എന്റെ ചേട്ടത്തി, ചേട്ടന്റെ നാക്കിനു ഇൻഷുറൻസ് വല്ലതുമെടുക്കണം. ചേട്ടത്തിയുടെ കുറ്റം കുറെ പറഞ്ഞു കേൾപ്പിച്ചു അമ്മയെ സന്തോഷിപ്പിച്ചിട്ടു പോയിട്ടുണ്ട്. ഇന്ന് അവർ രണ്ടു പേരും സുഖമായി ഉറങ്ങുമെന്നു തോന്നുന്നു.”

സുജാത പറഞ്ഞത് കേട്ട്, ഗീത ഫോണിലൂടെ പൊട്ടിച്ചിരിച്ചെങ്കിലും, കൺകോണുകളിലൂടെ ഉരുണ്ടിറങ്ങുന്ന കണ്ണുനീർ തുള്ളികൾ വിവേക് കണ്ടു. അവനു സങ്കടം വന്നു, എന്തൊരു അച്ഛനാണ് തനിക്കുള്ളതെന്നോർത്തു അവന് സങ്കടം വന്നു. താനൊരിക്കലും തൻ്റെ ഭാര്യയോട് ഇങ്ങനെ കാട്ടില്ല എന്നവൻ മനസ്സിൽ പ്രതിജ്ഞ എടുത്തു. അമ്മയെ അവൻ പിറകിലൂടെ ഓടി ചെന്ന് കെട്ടിപിടിച്ചു, ഉമ്മ കൊടുത്തു ആശ്വസിപ്പിച്ചു. 

“പോട്ടമ്മേ, ഈ അച്ഛനെ നമുക്ക് എവിടെങ്കിലും കൊണ്ട് കളയാം. അമ്മ വിഷമിക്കാതെ, നല്ലൊരാളെ അമ്മയ്ക്ക് വേണ്ടി കണ്ട് പിടിക്കാം.”

“പോടാ, ഞാൻ ഒരടി വച്ച് തരും.”

രണ്ടു ദിവസം കഴിഞ്ഞു ഒരു പ്രഭാതത്തിൽ വീടാകെ നിശബ്ദമാണ്. ഗീതയ്ക്ക് ചെറിയൊരു പനി പിടിച്ചു. ശരീരമാസകലം കുളിരു കോരുന്ന അവസ്ഥ. അവർ പുലർച്ചെ എഴുന്നേറ്റു അടുക്കളയിൽ കയറിയില്ല. മകൻ ജിമ്മിൽ പോകാനിറങ്ങിയപ്പോൾ അടുക്കളയിൽ വെളിച്ചം കാണാഞ്ഞു അമ്മയെ അന്വേഷിച്ച് ചെന്നപ്പോൾ അമ്മയ്ക്ക് നല്ല ചൂട്. ആശുപത്രിയിൽ പോകാൻ വിളിച്ചപ്പോൾ, വേണ്ടെന്നും കുറച്ചു നേരം കൂടി ഉറങ്ങിയാൽ ശരിയാകുമെന്നും പറഞ്ഞു ഗീത കട്ടിലിൽ തന്നെ തിരിഞ്ഞ് കിടന്നു. മകൻ ജിമ്മിലേയ്ക്ക് പോകുമ്പോൾ ഇതൊന്നുമറിയാതെ പത്രവുമായി സുദർശനൻ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. ചൂട് ചായയും പ്രതീക്ഷിച്ചു കൊണ്ട്…. വിവേക് ദേഷ്യം കടിച്ചമർത്തി ബൈക്ക് സ്റ്റാർട്ട് ചെയ്തു. അവനന്ന് ജിമ്മിൽ പോകാൻ വൈകിയിരുന്നു. 

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ… 

“ഗീതേ..”

വിളിക്ക് മറുപടി കാണാഞ്ഞു സുദർശനൻ ഗീതയെ തിരക്കി ആദ്യം അടുക്കളയിലും പിന്നെ ബെഡ് റൂമിലും എത്തി. 

“രാവിലത്തെ ചായ കിട്ടിയില്ല.”

“എനിക്ക് തീരെ വയ്യ ചേട്ടാ, ഇത്തിരി ചായ തനിയെ ഉണ്ടാക്കി കുടിച്ചൂടേ.”

“എന്ത്? ഞാൻ അടുക്കളയിൽ കയറണമോ?”

“അതെന്താ നിങ്ങൾ അടുക്കളയിൽ കയറാൻ പാടില്ലായെന്നു നിയമം വല്ലതുമുണ്ടോ?”

ഗീതയ്ക്ക് ദേഷ്യം വന്നു. 

“പിന്നെ ഞാൻ റിട്ടയർ ചെയ്‌തെങ്കിലും, ഞാനൊരു സർവ്വേ ഓഫീസർ ആയിരുന്നു.”

ഗീത മറുപടി പറയാതെ പുച്ഛത്തോടെ കണ്ണുകളടച്ചു കിടന്നു. 

ഒടുവിൽ സുദർശനൻ അടുക്കളയിൽ കയറി. ഭാഷ അറിയാതെ ഭാരത പര്യടനത്തിന് എത്തിയ വിദേശിയുടെ അവസ്ഥയായിരുന്നു അയാൾക്ക്. 

ചായപ്പാത്രം എവിടെ? തേയിലപ്പൊടി എവിടെ? ഗ്യാസ് എങ്ങനെ കത്തിക്കണം. എത്ര സ്പൂൺ തേയില ഇടണം. ഒന്നും അറിയില്ല. ചായ തിള തുടങ്ങിയപ്പോൾ നിറം പോരാ. വീണ്ടും തേയില ഇടാൻ പോയപ്പോഴേക്കും ചായ തിളച്ചു സ്റ്റൗവിൽ മുഴുവൻ വീണു. 

“ഗീതേ..”

“എന്താ ?”

“ചായ തിളച്ചു തൂവി പോയി.”

അപ്പോഴേക്കും വിവേക് മടങ്ങി വന്നു. അവൻ അവർക്കു മൂന്ന് പേർക്കുമായി രുചികരമായ ചായ റെഡി ആക്കി. 

“ആഹാ ഇതൊക്കെ നിനക്ക് അറിയാമായിരുന്നോ?”

വിവേക് ചിരി തൂകി. 

“അത്യാവശ്യം അടുക്കള ജോലിയൊക്കെ എനിക്ക് അറിയാം.”

“ആവശ്യമായ കാര്യങ്ങൾ ഞാൻ എന്റെ മകനെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ അമ്മമാരും അവരുടെ ആൺമക്കളെ സ്വയം പ്രാപ്തരാക്കിയാൽ കുടുംബ കലഹം കുറഞ്ഞു കുടുംബത്തിൽ സമാധാനം ഉണ്ടായേനെ.”

അപ്പോഴേക്കും വിനയ കൈക്കുഞ്ഞുമായി അവിടെത്തി. 

“ഇതെന്താ ഇവിടെ ഒരു യുദ്ധം നടന്ന മട്ടുണ്ടല്ലോ.”

“നിന്റെ അച്ഛനൊരു ചായ ഉണ്ടാക്കിയതാണ്, കഴിഞ്ഞ മുപ്പതു വർഷമായി എന്റെ ചായയ്ക്ക് കുറ്റം കണ്ടെത്താൻ നടന്നതാണ്. സ്വന്തമായി ഒരു ചായ ഉണ്ടാക്കാൻ ഇത് വരെ പറ്റിയിട്ടില്ല.”

ഗീത പരിഹസിച്ചു. 

“ഞാൻ ഈ വീട്ടിലെ കാരണവർ അല്ലേ. എനിക്കിവിടെ ഒന്നിനും സ്വാതന്ത്ര്യമില്ലേ.”

“അച്ഛനാണ് ഈ വീട്ടിലെ കാരണവർ, അച്ഛൻ തന്നെയാണ് ഞങ്ങളെ സംരക്ഷിക്കുന്നതും. അച്ഛന് ഞങ്ങളിൽ അധികാരമുണ്ടെന്ന് കരുതി അച്ഛന് ഞങ്ങളെ മാനസികമായി വേദനിപ്പിക്കാനുള്ള അവകാശമൊന്നുമില്ല.”

വിനയ അച്ഛനെ നോക്കി ദുഖത്തോടെ പറഞ്ഞു. 

“ഇതിനെല്ലാം കാരണം അച്ഛൻ്റെ ഈഗോയാണ്.”

രണ്ടു മൂന്നു ദിവസമായി സുദർശനൻ വല്ലാത്തൊരു മൗനത്തിലാണ്. അയാൾ ഇപ്പോൾ നടക്കാനൊന്നും പുറത്തു പോകാറില്ല. അയാൾക്ക് ആകെയൊരു വല്ലായ്മ തോന്നിയത് കൊണ്ട് വിവേക് നിർബന്ധിച്ചയാളെ ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്ടർ വിശദമായി പരിശോധിച്ചു. 

“ടെസ്റ്റ് ഒക്കെ ഓക്കേയാണ്. ഭക്ഷണം ഒക്കെ കൃത്യമായി കഴിക്കാറില്ലേ.”

“എന്തെങ്കിലും ചെറുതായി കഴിക്കും. ജീവൻ നിലനിർത്തണ്ടേ. ഭക്ഷണത്തിനിപ്പോൾ യാതൊരു രുചിയും തോന്നാറില്ല.”

“പാചകത്തിന്റെ പ്രശ്നമോ? അതോ നാവിന്റെ പ്രശ്നമോ?”

സുദർശനൻ മറുപടി പറയാതെ ഗീതയെ ഒന്ന് നോക്കി. 

“വിവാഹം കഴിച്ചിട്ട് എത്ര കാലമായി.”

“മുപ്പതു വർഷം.”

“ഇത്രയും നാൾ ഭാര്യ വച്ച് വിളമ്പി തന്നത് തന്നെയല്ലേ കഴിച്ചിരുന്നത്. ഇനി വല്ലപ്പോഴും അടുക്കളയ്ക്കും പാചകക്കാരിക്കും ഒരു അവധിയൊക്കെ കൊടുക്കണം. യാത്രകളൊക്കെ പോകണം. പുറത്തു നിന്നും വ്യത്യസ്തങ്ങളായ ഭക്ഷണം ഒക്കെ രുചിച്ചു നോക്കണം.”

അന്ന് രാത്രി, പതിവിന് വ്യത്യസ്തമായി സുദർശനൻ ഗീതയുടെ അടുത്താണ് ഉറങ്ങാൻ കിടന്നത്. 

“ഗീതേ…”

ഗീത മൂളി. 

“നിന്നെ ഞാൻ കുറെ വിഷമിപ്പിച്ചുണ്ടെന്നു എനിക്കറിയാം. എന്നാലും നിനക്ക് ഏറ്റവും സങ്കടമായത് എന്താണ്.”

ഗീത കരഞ്ഞു കൊണ്ട് അയാളുടെ വശത്തേയ്ക്ക് തിരിഞ്ഞു കിടന്നു. 

“അറിയാമല്ലോ, ഞാൻ പഴയ പ്രീഡിഗ്രിക്കാരിയാണ്. കല്യാണം കഴിഞ്ഞത് കൊണ്ടാണ് എനിക്ക് ഡിഗ്രി പൂർത്തിയാക്കാൻ പറ്റാഞ്ഞത്. നിങ്ങളെന്നെ, മക്കളുടെ മുന്നിൽ വച്ച് മടിച്ചി, മഠയി എന്നൊക്കെ വിളിക്കുമ്പോളെന്റെ നെഞ്ച് തകർന്നു പോകും ചേട്ടാ.”

“സോറി നിന്നെ ഞാൻ ഇത് വരെ മനസിലാക്കാൻ ശ്രമിച്ചില്ല. എന്നോട് ക്ഷമിക്കൂ ഗീതേ.”

“ഇങ്ങേർക്കിതെന്ത് പറ്റി “

എന്നോർത്തു ഗീത അത്ഭുതപ്പെട്ടു. 

അടുത്ത ദിവസം രാവിലെ സുദർശനൻ ചായയ്‌ക്കായി വിളിച്ചില്ല, പകരം അടുക്കളയിൽ വന്ന് ചായയെടുത്തു കുടിച്ചു. 

“ഗീതേ നീ ചമ്മന്തി ഉണ്ടാക്കൂ, ഞാൻ ദോശ ചുടാം.”

ഒരു കഷ്ണം ദോശ ചമ്മന്തിയിൽ മുക്കി സുദർശനൻ വായിൽ വച്ചു. 

“ഈ ചമ്മന്തി…”

“എന്താ ചേട്ടാ…”

“നല്ല രുചിയുണ്ട്.”

വിവേക് മടങ്ങി വന്നപ്പോൾ അച്ഛനും അമ്മയും ഒന്നിച്ചിരുന്നു പ്രാതൽ കഴിക്കുന്നു. 

“ഇന്നെന്താ നേരത്തെ.”

“ഇനി മുതൽ അങ്ങനെയാ. നീ ഇരിക്ക് നല്ല മൃദുവായ ദോശയും എരിവുള്ള ചമ്മന്തിയും…”

“ഏഹ്ഹ് അച്ഛൻ നല്ലതെന്നൊക്കെ പറയാൻ തുടങ്ങിയല്ലോ.”

“നല്ലതിനെ നല്ലത് എന്ന് പറയാൻ തുടങ്ങി അത്ര തന്നെ..”

മൂന്നുപേരും ചിരിച്ചു. സുദർശനൻ അവർ മൂന്നു പേരും കഴിച്ച പ്ലേറ്റുകൾ കഴുകി വച്ചു. 

“അയ്യോ ഇന്ന് സൂര്യൻ പടിഞ്ഞാറ് ആണോ ഉദിച്ചത്.”

പിന്നിൽ നിന്നും വിനയയുടെ വക കമന്റ് കേട്ട് എല്ലാവരും ചിരിച്ചു. 

“എന്താ ഞാൻ പാത്രം കഴുകി വച്ചാൽ ഭൂമി ഇടിഞ്ഞു വീഴുമോ.”

“ഭൂമി ഇടിഞ്ഞില്ലേലും അച്ഛന്റെ ഈഗോ ഇടിഞ്ഞു പോകില്ലേ.”

വിവേക് ഇടപെട്ടു. 

“ഇനി മുതൽ ഈ വീട്ടിൽ പുതിയ നിയമം, ഭക്ഷണത്തിനു കുറ്റം പറയുന്നവർ അടുത്ത ദിവസത്തെ ഭക്ഷണം മുഴുവൻ പാകം ചെയ്യണം. 

അന്ന് അവിയലിനു ഉപ്പു ഇത്തിരി കൂടുതൽ ആയിരുന്നുവെങ്കിലും സുദർശനൻ ഒന്നും പറയാതെ ഊണ് കഴിച്ചു. 

“അച്ഛാ അവിയലിനു ഉപ്പു കൂടുതൽ ആണല്ലോ, എന്നിട്ടും അച്ഛൻ പരാതിയൊന്നും പറഞ്ഞില്ലല്ലോ. 

“ഇനി അച്ഛൻ അങ്ങനൊന്നും പറയില്ല മോളെ, കുടുംബത്തിലെ നല്ല അന്തരീക്ഷം നില നിർത്താൻ സ്നേഹവും പരസ്പര ബഹുമാനവും ആവശ്യമാണ്. എന്റെ ഭാര്യ നല്ലൊരു പാചകക്കാരിയാണ്, ഒരു ദിവസം അബദ്ധത്തിൽ ഉപ്പു കൂടിയാൽ അത് പറഞ്ഞു അവളെ തളർത്തരുത്.”

അച്ഛൻ ഭാര്യയെയും മക്കളെയും നോക്കി. 

“പണ്ടുള്ളവർ പറയാറുണ്ട് നാവിനു എല്ലില്ലെന്ന്. പക്ഷെ ഈ നാവു കൊണ്ട് നമുക്കൊരാളെ കൊല്ലാൻ കൂടി കഴിയും. ദേഷ്യത്തിൽ നമ്മൾ പറയുന്ന പലതും മറ്റുള്ളവരെ ആത്മഹത്യയിൽ കൊണ്ടെത്തിക്കും. അത് കൊണ്ട് നാവിന്റെ ഉപയോഗം കുറയ്ക്കാനാണ് എന്റെ തീരുമാനം.”

“അച്ഛന്റെ ആ പ്രസ്താവനയെ ഞാൻ പിന്തുണയ്ക്കുന്നു.”

അമ്മയും മകളും കൈയടിച്ചു പിന്താങ്ങി. 

✍️നിഷ പിള്ള. 

 

1
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.