Author: Nisha Pillai

  പള്ളിപ്പറമ്പിൽ, സെമിത്തേരിയുടെ അതിരുകളിൽ നട്ടു പിടിപ്പിച്ചിരുന്ന തേക്കിൽ നിന്നും താഴെ വീണ ഉണക്ക ഇലകളെ ശബ്ദത്തോടെ, ചവിട്ടി മെതിച്ചു നാരായണേട്ടൻ നടന്നു. ഇല്ലത്തെ നായർക്ക് പള്ളിപ്പറമ്പിൽ എന്താ കാര്യമെന്ന് നാട്ടുകാർ ചോദിക്കുമെന്ന് പേടിച്ചു, എപ്പോഴും ഒരു തോർത്ത് മുണ്ട് തലയിൽ ചുറ്റുന്ന പതിവുണ്ടായിരുന്നു. ഇന്ന് മുഖം മറയ്ക്കാതെ, ആത്മവിശ്വാസത്തോടെയാണ് ചെറിയാനെ കാണാൻ എത്തിയത്. ആ ആത്മാവിനോട് ഒരു തുറന്ന് പറച്ചിൽ ആവശ്യമാണ്.    നാരായണൻ നായർ, ദൂരെ പള്ളിയിലെ പാരിഷ് ഹാളിലേക്ക് തെല്ലു നേരം നോക്കി നിന്നു. ആണ്ട് പൂജ കഴിഞ്ഞു, വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു ആളുകൾ നാട്ടു വഴിയിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു. കാറുകൾ വളച്ചെടുക്കാൻ പാകത്തിന് ഹാളിന്റെ മുറ്റത്തു തന്നെ വിശാലമായ സ്ഥലമുണ്ട്. മിന്നുവും അമ്മുവും അവരുടെ കെട്ടിയോന്മാരും അതിഥികളെ യാത്രയാകുന്നത് അവിടെ നിന്നും കാണാം.    നാരായണൻ മുന്നോട്ടു നോക്കി, ചെറിയാന്റെ മൂന്നാമത്തെ ആണ്ട് പൂജയാണ്. അവന്റെ കല്ലറ വൃത്തിയാക്കാനും പൂക്കൾ കൊണ്ട് അലങ്കരിക്കാനും, ഈ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മടങ്ങുന്ന വഴിയിൽ, ഒരു സ്വർണ്ണ നിറമുള്ള ഓഡി കാർ ഇറച്ചിക്കടയുടെ മുന്നിൽ കിടക്കുന്നത് കണ്ടു. സൈമണും മൂന്ന് സുഹൃത്തുക്കളും ഡോറുകൾ തുറന്നിട്ട്, അതിലിരുന്ന് മദ്യപിക്കുകയായിരുന്നു.    “ജാൻസിയെ കാണാതായത് ഒന്നും അവനൊരു പ്രശ്നമേയല്ല അല്ലേ. ”   ഗബ്രിയേൽ സ്വയം പറഞ്ഞു.    കാറിന്റെ മുൻസീറ്റിൽ ചാരിയിരുന്നു പുകവലിക്കുകയായിരുന്നു സൈമൺ. കൂടെയുള്ളവരിൽ ഒരുവൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. ഗബ്രിയേൽ ഇരുട്ടിൽ, പതുങ്ങി മറഞ്ഞ് നിന്ന ഇലക്ട്രിക്ക് പോസ്റ്റിന്റെ അരികിലേക്കവൻ മുള്ളാനായി നീങ്ങി നിന്നു. പരിപാടി തുടങ്ങി പകുതി ആയപ്പോളാണവൻ ഗബ്രിയേലിന്റെ നിഴൽ കണ്ടത്. അവൻ കൂകി നിലവിളിച്ചു.    “അയ്യോ, പ്രേതം… ”   അവന്റെ നിലവിളി കേട്ട് സൈമണും മറ്റു രണ്ടു സുഹൃത്തുക്കളും ഓടിയെത്തി.    “എന്താടാ… ”   ഭയന്ന് വിറച്ചു നിന്ന അവന്റെ അടുത്തെത്തി സൈമൺ ചോദിച്ചു.    “അവൻ, ആ വെള്ളക്കാരൻ, മരിച്ചു പോയവൻ…. ”   അവൻ ചൂണ്ടിക്കാട്ടിയ ഭാഗത്തേയ്ക്ക്…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം പള്ളിയുടെ ഭൂഗർഭ അറയിൽ മയങ്ങി കിടന്ന ഗബ്രിയേൽ ഒരു സ്വപ്നം കണ്ടു, വിയർത്തു ഞെട്ടിയുണർന്നു.    “വെള്ളം വെള്ളം…. ”   അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അവിടമാകെ പൂർണ്ണ നിശബ്ദത. ഗബ്രിയേലിന്റെ തേങ്ങൽ അവിടമാകെ മാറ്റൊലി കൊണ്ടു. അവൻ ചുറ്റും നോക്കി, അടുത്തുള്ളതൊന്നും കാണാൻ പറ്റുന്നില്ല. ഒരു കറുത്ത നിഴൽ അവന് ചുറ്റും വലം വച്ചു.    ദൂരെ വലിയ തടികഷണങ്ങൾ കത്തിയമർന്ന ചാര കൂമ്പാരം, ഇരുട്ടിൽ ചെന്നായയുടെ കണ്ണുകൾ പോലെ തിളങ്ങിയിരുന്നു. ആ ചുവന്ന തിളക്കം അവനെ പരിഭ്രാന്തനാക്കി.    ഗബ്രിയേൽ കണ്ണുകളടച്ചു കിടന്നു. വല്ലാത്ത ദാഹം തോന്നി. ദേഹവും ദേഹിയും ഒരേ പോലെ തളർന്ന അവസ്ഥ. നീർച്ചോലയിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടി കൂടി വന്നു. വെള്ളം ഭ്രാന്തമായ വേഗതയിൽ കര കവിഞ്ഞൊഴുകി. അത് ഗബ്രിയേലിന്റെ പാദങ്ങളെ നനച്ചു. വെള്ളത്തിന്റെ കളകളാരവത്തിനായി ഗബ്രിയേൽ ചെവിയോർത്തു.    “ഇല്ല അധിക ദൂരത്തല്ല നീർച്ചാൽ. ”   ഗബ്രിയേൽ നിലത്തു…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം “അവനിവിടെ നമ്മുടെ ഒപ്പം തന്നെയുണ്ട്.”   കണ്ണപ്പൻ പിറുപിറുത്തു. ഇരുട്ടിൽ നാലു പേരും ചെവിയോർത്തു. പിറകിലൂടെ ആരോ വേഗത്തിൽ പാഞ്ഞ് പോകുന്നു. കണ്ണപ്പൻ അവരുടെ കൈയിൽ പിടിച്ച് താഴേയ്ക്ക് വലിയ്ക്കുന്നു. മൂന്ന് പേരും തല കുമ്പിട്ടു നിലത്തിരുന്നു പോയി. ഗബ്രിയേൽ മാത്രം കുനിയാൻ ലേശം വൈകി പോയി.    “ഠപ്പേ.”   ഗബ്രിയേലിൻ്റെ തലയിൽ മാരകമായ ആയുധം കൊണ്ട് ഒരടി കിട്ടി.  ഗബ്രിയേൽ ബാലൻസ് തെറ്റി താഴേക്ക് വീഴാൻ പോയി. പിന്നേയും കാൽ പെരുമാറ്റം അടുത്തടുത്ത് വരുന്നു. കണ്ണടച്ച് ശബ്ദം ശ്രവിച്ച കണ്ണപ്പന് തക്കസമയത്ത് ഡാനിയേലയെ ഒരു വശത്തേക്ക് പിടിച്ചു മാറ്റാൻ കഴിഞ്ഞു. വീണ്ടും അവർ കൈ കോർത്തു പിടിച്ചു. ആ സമയം അവരുടെ കൂട്ടത്തിൽ ജാൻസി ഉണ്ടായിരുന്നില്ല.    “ജാൻസി എവിടെ.”   വീണ്ടും കാറ്റിലെ നേരിയ മർമ്മരങ്ങൾ, ആരോ അടുത്തേക്ക് വായുവിൽ ഒഴുകിയെത്തുന്ന പ്രതീതി. പെട്ടെന്ന് കണ്ണപ്പൻ അവരെ നിലത്തു പിടിച്ചു കിടത്തി. അവരുടെ…

Read More

കല്യാണ വീടുകളിൽ സാധാരണ കാണാറുള്ള തിരക്കൊന്നും ആ പൂമംഗലം തറവാട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണ ചെക്കനായ നിഖിൽ ഓഡിറ്റോറിയത്തിൽ നിന്നും മടങ്ങി വന്നത് മുതൽ സുഹൃത്തുക്കൾക്കൊപ്പമാണ്. മണവാട്ടിയായ ആരതിയ്ക്കാകട്ടെ പൂമംഗലം വീട് തീരെ ഇഷ്ടപ്പെട്ടതേയില്ല. എന്തൊരു പത്രാസാണ് ഇവിടെയുള്ളവർക്കെല്ലാം. താനിവിടെ പുതിയതാണെന്നും, ഈ വീട്ടിൽ ആരെയും അത്ര പരിചയമായിട്ടില്ല എന്നും അവർക്കറിയില്ലേ. എന്തൊരു ഒറ്റപ്പെടലാണിവിടെ, എന്തൊരു വിരസത, ഈ വീട്ടിൽ എങ്ങനെ കഴിയും. അവൾ കയ്യിലിരുന്ന ഫോണിൽ കൈ കൊണ്ട് അമർത്തി പ്രതിഷേധിച്ചു. ആദ്യ ദിവസം തന്നെ ഫോണിൽ നോക്കിയിരുന്നാൽ അതും അവർക്കൊരു കുറ്റമാകും. അവൾ ജനലിലൂടെ മുറ്റത്തെ പന്തലിലേക്ക് നോക്കി. വീട്ടിലെ ആണുങ്ങളൊക്കെ കയ്യിൽ ഓരോ ഗ്ലാസും പിടിച്ചു നിൽക്കുകയാണ്. പെണ്ണുകാണൽ സമയത്ത് കൂടെ ഉണ്ടായിരുന്ന മല്ലിക അമ്മായി എല്ലാവരോടും എന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ഫാൻ ഉണ്ടായിട്ടു കൂടി ആരതി ഇരുന്നു വിയർക്കാൻ തുടങ്ങി. “ഇതെന്താ ഇവൾ മുഖവും വീർപ്പിച്ചു വല്ലാതെ ഇരിക്കുന്നത്. ഇനിയിപ്പോൾ ഇവൾക്ക് വേറെ ഏതെങ്കിലും റിലേഷൻഷിപ്പ്…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം വലിയൊരു ശബ്ദത്തോടെ പെരേര ഓടി വരുന്നത് ജാൻസി കണ്ടു. അയാളുടെ കയ്യിൽ ആളി കത്തുന്ന ഒരു തീ പന്തം. മുറിയിലേക്ക് കയറാൻ വയ്യ, കയറിയാൽ മാർട്ടിൻ അച്ചൻ്റെ മാന്ത്രിക വലയത്തിൽ അകപ്പെടുമോയെന്ന് ഭയം തോന്നി.    “നിൽക്കൂ പെരേര. ”   ജാൻസി പെരേരയെ തടയാൻ നോക്കി.    “സാരമില്ല എന്നെ നോക്കണ്ട, എനിക്ക് പ്രായമായി വരികയല്ലേ. എൻ്റെ പിള്ളേരെ രക്ഷിക്കണമെനിക്ക്. ആ ശവശരീരം നശിപ്പിച്ചു കളഞ്ഞാൽ, ഒരു പക്ഷെ… നമുക്ക് ഈ മാന്ത്രിക കെട്ടിൽ നിന്നും അവരെ രക്ഷിക്കാൻ കഴിയും.    പെരേര ജാൻസിയുടെ ചെവിയിൽ മന്ത്രിച്ചു.    പെരേര തൻ്റെ കയ്യിലിരുന്ന തീപ്പന്തം എഡ്വേർഡിൻ്റെ ശവശരീരത്തെ ലക്ഷ്യമാക്കി എറിഞ്ഞു. വെള്ളതുണിയിൽ പൊതിഞ്ഞ ആ ഉണങ്ങിയ ശരീരത്തിൽ തീ പിടിച്ചു തുടങ്ങി. തീ ആളിക്കത്തി തുടങ്ങി. ഡാനിയേലയുടെ മുന്നിൽ കൊതിയോടെ നോക്കി നിന്ന, നഗ്നനായ അലോഷി പെരേരയുടെ അടുത്തേക്ക് കുതിച്ചു.    തീ ആളി പടർന്നപ്പോൾ,…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം കണ്ണപ്പൻ ഉടുത്തിരുന്ന മുണ്ട് മടക്കി, തട്ടുടുത്തൊരു അങ്കത്തിന് തയാറെടുത്തു. മുഖം മൂടിയ ആൾരൂപം, കയ്യിൽ മൂർച്ചയുള്ള, മൂന്ന് തലയുള്ള ആയുധവുമായി മുന്നോട്ട് അടുത്തു. അരണ്ട വെളിച്ചത്തിൽ ആ കാഴ്ച ഭയാനകമായിരുന്നു. പെട്ടെന്ന് ചുറ്റുമുള്ള പ്രകൃതി കൂടുതൽ വന്യമായി, അരികിൽ ഏതോ അദൃശ്യ ശക്തിയുടെ സാമീപ്യം പോലെ. കാട്ടിൽ നിന്നും മൃഗങ്ങളുടെ അസുഖകരമായ ശബ്ദങ്ങൾ കേട്ടു തുടങ്ങി. കാറ്റ് ആഞ്ഞ് വീശി, തീ നാളങ്ങൾ കാറ്റിൽ ആടിയുലയാൻ തുടങ്ങി. ആൾരൂപം കണ്ണപ്പന് നേരെ ആഞ്ഞടുത്തു, മൂർച്ചയുള്ള ആയുധം അവൻ്റെ നേരെ വീശി. അത് കണ്ട് ജാൻസി അലറി കരഞ്ഞു.    പിന്നിൽ നിന്ന് ജാൻസിയുടെ നിലവിളി കേട്ട് ആ രൂപം തിരിഞ്ഞു നോക്കി. പെട്ടെന്നായിരുന്നു പിറകിൽ നിന്നുള്ള ഗബ്രിയേലിന്റെ ആക്രമണം. അവൻ്റെ അടി കൊണ്ട്, ആ രൂപം നിലത്തു വീണു പിടഞ്ഞു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കണ്ണപ്പനും ഗബ്രിയേലും കൂടെ അയാളെ തള്ളി താഴെയിട്ടു. അയാളുടെ കരുത്ത് അപാരമായിരുന്നു, പെട്ടെന്ന്…

Read More

 “എങ്ങോട്ടാടീ നമ്മൾ പോകുന്നത്.”  രാമചന്ദ്രൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ചോദ്യം ആവർത്തിച്ച് കൊണ്ടിരുന്നു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അയാൾ ചോദിക്കുന്നത്. സൗമ്യ മറുപടി ഒന്നും പറയുന്നില്ല.    “നിൻ്റമ്മേടെ….”   “എന്താ അച്ഛാ നാവുളുക്കിയോ.”   ചുറ്റുമുള്ള ആളുകളെ വക വയ്ക്കാതെ രാമചന്ദ്രൻ ദേഷ്യപ്പെട്ട് സൗമ്യയെ നോക്കി. സൗമ്യയുടെ കയ്യിലിരുന്ന കുട്ടി വിശന്നിട്ട് കരയുകയാണ്.    “അവളെക്കുറിച്ച് മിണ്ടാൻ പോലും ഞാനില്ല. വഞ്ചകി.”   “അച്ഛാ ഒന്ന് പതുക്കെ ആരെങ്കിലും കേൾക്കും, ബാബാജിയുടെ ആശ്രമം വരെ നമുക്കൊന്ന് പോകാം. കുറച്ച് ദിവസത്തേക്ക് പുതിയൊരു സ്വാമിനി ഇവിടെ വന്നിരിക്കുന്നു, ഇപ്പോൾ പോയാൽ നമുക്ക് ദർശനം കിട്ടും.”   “ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് നിനക്ക് അറിയില്ലേ കൊച്ചേ. ആരാ ഇതിന് പിന്നിൽ?നിൻ്റെ ഭർത്താവ് വിളിച്ചു പറഞ്ഞതാണോ. എൻ്റെ കുടി നിർത്താൻ, ആശ്രമത്തിൽ പോയി സ്വാമിനിയെ കാണാൻ. ഇങ്ങനേയും ഓരോ അന്ധവിശ്വാസങ്ങൾ. ഞാനിപ്പോൾ കഴിയുന്നത് അവൻ്റെ ചെലവിലായി പോയി. ഇല്ലെങ്കിൽ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേലിനെ കണ്ട് ജാൻസി അതീവ സന്തോഷവതിയായി. അവൾ ഗബ്രിയേലിനടുത്തേക്ക് ഓടി വന്നു.    “നിങ്ങളെന്താ ഇവിടെ ഈ നേരത്ത്, ജാൻസി ചേച്ചി ഇവിടെ.”   “ജാൻസി ചേച്ചി മല കയറി വരുന്നത് കണ്ട് ഞാൻ കൂടെ കൂട്ടിയതാണ്, നിന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ…”   ഗബ്രിയേലിൻ്റെ ശ്രദ്ധ മുഴുവൻ റീത്തയിലായിരുന്നു. തൻ്റെ അങ്കിളായ ഡെന്നിസിൻ്റെ മകളാണ് റീത്ത എന്ന് അറിഞ്ഞതിന് ശേഷം ആദ്യമായാണ് അവളെ നേരിൽ കാണുന്നത്.    “”ഗബ്രിയേലെ, ഞാൻ പോകുവാണ്. ഇപ്പോൾ പഴയ പോലെയല്ല, വൈകിയാൽ അമ്മച്ചി ഭയങ്കര സീനാണ്, നിൻ്റെ പെരേരയുടെ സ്വാധീനമാണ് കാരണം.”   “ശരി ശരി നീ പൊയ്ക്കോ, ഞാൻ മടങ്ങി വന്നാൽ നമുക്ക് കാണാം.”   “നീയെവിടെ പോകുന്നു.”   “ഡാനിയേലയെ രക്ഷിക്കാൻ ചൂരൽ മലയിലേക്ക്, അതിനിടയിൽ ജാൻസി ചേച്ചിയെ കൂടെ.”   റീത്ത മടങ്ങി പോയി.    ജാൻസിയെ കണ്ടെങ്കിലും ഈ സമയത്ത് അവൾ മല കയറി…

Read More

 ഇന്ദു ജോലിക്ക് പോകാനായി ഇറങ്ങിയിട്ടും ഗോപൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. പുറത്ത് നല്ല മഴ പെയ്യുന്നു, തോരാത്ത മഴ.    വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഗോപൻ ഉണർന്നത്.    “ഇന്ദൂ, നീ ഇത് വരെ പോയില്ലേ. ” കട്ടിലിൽ കിടന്നു, തല പൊക്കി ഗോപൻ ചോദിച്ചു.    “ഇല്ല ഗോപേട്ടാ, ഞാൻ നടന്ന് പകുതി വഴി എത്തിയതാ, എൻ്റെ ചെരുപ്പ് പൊട്ടി പോയി. ”   “ഇനിയിപ്പോൾ നീ എന്താ ചെയ്യുക, സമയം ഏറെ വൈകിയല്ലോ, പുതിയതൊരെണ്ണം വാങ്ങാൻ പറഞ്ഞാൽ നീ കേൾക്കുകയുമില്ല. ”   “തൽക്കാലം അപ്പുറത്തെ ശരണ്യയുടെ ചെരുപ്പ് ഇടാം. ”   കണ്ണാടിയിൽ നോക്കി ചുണ്ടിൽ ലിപ്സ്റ്റിക് ഒരിക്കൽ കൂടി പുരട്ടുന്നതിനിടയിൽ ഇന്ദു പറഞ്ഞു.    “എന്തായാലും നിന്റെ മുതലാളിയുടെ പോളിസി കൊള്ളാം, ചെരുപ്പ് പൊട്ടിയാലും കുഴപ്പമില്ല. ചുണ്ട് എപ്പോഴും ചുവന്നിരിക്കണം. ”   “അതൊക്കെ പുതിയ ട്രെൻഡ് അല്ലെ ഗോപേട്ടാ, കസ്റ്റമേഴ്സിനെ ആകർഷിക്കാൻ. ”  …

Read More