Author: Nisha Pillai

ആദ്യഭാഗം രാത്രിയിൽ രണ്ട് പോലീസ് ജീപ്പുകൾ, മാത്യുവിൻ്റെ വീടിന് മുന്നിലൂടെ കടന്നു പോയി. ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും, ഇരുട്ടിൽ, പത്ത് പന്ത്രണ്ട് പോലീസുകാർ മാത്യുവിൻ്റെ വീട് വളഞ്ഞു. വീടിനകത്ത് അനക്കമൊന്നുമില്ല. മുൻ വാതിലിൽ ഒരാൾ മുട്ടി വിളിച്ചു, രണ്ട് പേർ മുകളിലെ ബാൽക്കണിയുടെ പുറത്ത് ഒളിച്ച് നിന്നു. വാതിൽ തുറന്നതും ഒരു രൂപം ഇറങ്ങി ഓടി, പെട്ടെന്നാണ് അയാൾക്ക് പിന്നിൽ നിന്നും തലയ്ക്ക് പ്രഹരമേറ്റത്. മറിഞ്ഞ് വീണയാളെ പോലീസുകാർ ജീപ്പിൽ കയറ്റി, അത് നീലായിരുന്നു. നീലിനെ വിലങ്ങണിയിച്ചു. വാതിൽ തുറന്ന്, തോക്കും പിടിച്ച് മൂന്ന് പോലീസുകാർ അകത്ത് കയറി പരിശോധിച്ചു. താഴത്തെ നില ഒഴിഞ്ഞ് കിടന്നു. മുകളിലത്തെ നിലയിൽ പരിശോധിക്കാൻ കയറവേ, ഒരു യുവാവ് ബാൽക്കണി വാതിൽ തുറന്നു പുറത്തേയ്ക്ക് ചാടാൻ ശ്രമിച്ചു. പെട്ടെന്ന് ഇരുട്ടിൽ പതുങ്ങി നിന്ന പോലീസുകാരിൽ ഒരുവൻ ചാടാൻ ശ്രമിച്ചവനെ തടഞ്ഞ് നിർത്തി, അറസ്റ്റ് ചെയ്തു. നീലും ഡെന്നിയും പോലീസ് കസ്റ്റഡിയിലായി. പിന്നേയും പോലീസ് ജീപ്പുകൾ…

Read More

ആദ്യഭാഗം  മാലതിയെ ഒരു ബെഡ് റൂമിലേക്ക് മാറ്റി കിടത്തി, ഫാൻ കൂട്ടിയിട്ടു.    “സലീമേ കുഴപ്പമായോ? ബ്ലഡ് പ്രഷർ എങ്ങാനും കൂടി കാണുമോ.. ”   “പ്രശ്നമൊന്നും കാണില്ല സർ, അവർ കുറച്ച് നേരം ഒന്ന് മയങ്ങട്ടെ, പിന്നെ ശരിയാകും. ”   മാലതിയെ മുറിയിൽ തനിച്ചാക്കി സലീമും രാഹുലും ഹാളിൽ വന്നിരുന്നു. മുറിയിലെ ഓണാക്കി വച്ച ക്യാമറാ ദൃശ്യങ്ങൾ അവർക്ക് ഹാളിലിരുന്ന ലാപ്ടോപ്പിൽ കാണാമായിരുന്നു. ഏ സിയുടെ തണുപ്പിൽ അവർ മയങ്ങി കിടന്നു.    “സാറേ ആ ധന്യയെ കൂടി പൊക്കണം. പക്ഷേ ഇവിടെ ഇവരെ ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെ നമ്മൾ? വേറെ ആരും നമ്മുടെ സഹായത്തിനില്ലല്ലോ. ”   “വേറെ ആരും വേണ്ട, നമ്മൾ മതി, ആള് കൂടിയാൽ പാമ്പ് ചാകില്ല എന്നറിയില്ലേ. ”   രാഹുൽ ഒരു സിഗററ്റിന് തീ കൊളുത്തി, ആഞ്ഞ് വലിച്ചു. സലീം ആലോചനയിൽ മുഴുകി.    “രാഹുൽ സാറേ ഇതൊന്ന് നോക്കിയേ. ”  …

Read More

  നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ്. വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ സുഷ ഇരുന്നു. അവളുടെ ഊഴമെത്തി. അവളെ മുറിയിലേക്ക് വിളിച്ചു. മുന്നിലിരിക്കുന്ന മിടുക്കനായ ഒരു മധ്യവയസ്‌കൻ, കട്ടി കണ്ണട, ഫ്രഞ്ച് താടി, മനോഹരമായ പുഞ്ചിരി. ഇരിക്കാൻ പറഞ്ഞു. അവളുടെ മുഖത്തെ ആകുലതകൾ ഡോക്ടർ വായിച്ചെടുത്തു.    “പറയൂ സുഷാ, എന്താണ് പ്രശ്നം. ഉറക്ക ക്കുറവുണ്ടെന്ന് എഴുതിയിരുന്നു. എല്ലാം തുറന്നു പറയൂ, പരിഹാരം നമുക്കുണ്ടാക്കാം. ”   “ഡോക്ടർ ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു, കഴിഞ്ഞ നാലു വർഷമായി എനിക്കയാളെ ഇഷ്ടമാണ്. അയാൾക്ക്‌ പലരിൽ ഒരാളു മാത്രമാണ് ഞാനെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്, സ്കൂളിൽ വച്ചേ പല പെൺകുട്ടികളുമായി അവനു ബന്ധമുണ്ടായിരുന്നു. അതൊക്കെ അവൻ തുറന്നെന്നോട് പറഞ്ഞിരുന്നു. അതൊക്കെ വളരെ പോസിറ്റീവായി തന്നെ ഞാൻ സ്വീകരിച്ചത്. അതൊക്കെ അവന്റെ കൗമാരത്തിന്റെ ചപലതകൾ മാത്രമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഈയിടെയായി…

Read More

ആദ്യഭാഗം  മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും ബന്ധിച്ചില്ല. തൻ്റെ മുന്നിലിരിക്കുന്ന ക്യാമറ ഓണാക്കിയിരിക്കുന്നത് മാലതി ശ്രദ്ധിച്ചു.  ഇനി രക്ഷയില്ല, എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. മാലതി ക്യാമറയിൽ നോക്കി, ശബ്ദം ശരിയാക്കി സംസാരിക്കാൻ തയാറെടുത്തു.  “ഞാൻ മാലതി, നിർഭാഗ്യവശാൽ ഞാൻ ചില തെറ്റുകൾ ചെയ്തു. ” “എന്താണ് ആ തെറ്റ്? വിശദമാക്കൂ. ” സലീം ആവശ്യപ്പെട്ടു.  “ഞാൻ ഒരാളെ കൊല്ലണമെന്ന് ആഗ്രഹിച്ചു. വേറെയാരെയുമല്ല, എൻ്റെ ആദ്യ ഭർത്താവായ ബ്രഹ്മദത്തനെ. എനിക്കയാളെ പേടിയായിരുന്നു. അയാളെൻ്റെ ജീവിതം നശിപ്പിച്ചു. എൻ്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റി, ദേവി മോളെ എനിക്കിഷ്ടമായിരുന്നു. അവളെ മറ്റൊരാൾ സ്നേഹിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. ” മാലതി ഒരു കവിൾ വെള്ളം കുടിച്ചു.  “അവളെ ഞാൻ എന്നിലേക്ക് അടുപ്പിക്കാൻ ആയി എല്ലാ വേലയും ചെയ്തു. പക്ഷേ അവളൊരു അച്ഛൻ മകളായിരുന്നു. അവൾ…

Read More

ആദ്യഭാഗം  രാവിലെ രാഹുലിൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു. അപരിചിതമായ നമ്പർ ആയിരുന്നു.  “സർ പ്രൊഫസർ മാലതിയെ കാണാനില്ല. ” “എപ്പോൾ. ” മറുപടി പറയാതെ ഫോൺ കട്ടായി.  ശബ്ദത്തിൻ്റെ ഉടമ അനുപമയാണെന്ന് മനസ്സിലാക്കി. രാഹുൽ ടിവി ഓൺ ചെയ്തു.  “നഗരത്തിലെ പ്രശസ്തമായ മഹാരാജാ കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ മാലതി(68) വയസ്സ് ഇന്നലെ രാത്രി മുതൽ കാണാതായി. രാവിലെ ചായയുമായി മുറിയിൽ ചെന്ന ജോലിക്കാരിയാണ് മാലതിയുടെ തിരോധാനം ആദ്യമറിഞ്ഞത്, ഫോൺ മുറിയിലെ മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു. ” ചാനലുകളിൽ വാർത്ത നിറഞ്ഞു. ദേവിയുടെ കായൽക്കരയിലെ വീട് വാർത്തയിൽ നിറഞ്ഞു. മാലതിയുടെ പഴയ ചിത്രങ്ങൾ ചാനലിൽ പ്രദർശിപ്പിച്ചു.  രാഹുൽ വേഷം മാറി പുറത്തിറങ്ങി. സ്റ്റേഷനിലും തട്ടുകടയിലും പരിസരത്തും ഒന്ന് കറങ്ങി.  “സലിം സാർ ഇന്ന് വന്നിട്ടില്ല. ” തട്ടു കടക്കാരൻ്റെ സഹായി ചെവിയിൽ പറഞ്ഞു. രാഹുൽ അവനെ തിരിഞ്ഞ് നോക്കി.  “നിൻ്റെ മുതലാളി എവിടെ. ” “അച്ചായൻ വാർത്ത കേട്ടപ്പോൾ ബൈക്കുമെടുത്ത്…

Read More

 ഒരേ ദിവസം ജോലിയിൽ ചേരാൻ വന്നവരാണ്, സ്വസ്തിക അയ്യരും ജീൻ ജോസും. രണ്ടു പേരും നഗരത്തിലെ വ്യത്യസ്ത എൻജിനീയറിങ്ങ് കോളേജിൽ നിന്ന് ടോപ്പേഴ്‌സ് ആയി വിജയിച്ചു, ഒരേ കമ്പനിയിൽ ഒന്നിച്ച് നിയമിതരായവർ. രണ്ടു വ്യത്യസ്തമായ കുടുംബ പശ്ചാത്തലമുള്ളവർ. രണ്ടു വ്യത്യസ്തമായ ഭക്ഷണ രീതി പിന്തുടരുന്നവർ. സ്വസ്തിക പക്കാ വെജിറ്റേറിയനും, ജീനാകട്ടെ മീനും ഇറച്ചിയുമൊന്നുമില്ലാതെ ഭക്ഷണം കഴിക്കാത്തവളുമായിരുന്നു.    സ്വസ്തിക അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയിട്ടേ ഓഫീസിൽ വരാറുള്ളൂ. ജീനാകട്ടെ ഉണർന്നു അര മണിക്കൂറിനുള്ളിൽ ഒരു കാക്കകുളി കഴിഞ്ഞ്, പെട്ടെന്ന് തയാറായി ഓഫീസിലേയ്ക്ക് ഓടുന്നവളും.    ജോലിയിൽ പ്രവേശിച്ചത് ഒന്നിച്ചാണെങ്കിലും അവരുടെ ഇടയിൽ ഒരു മത്സരം നിലനിന്നിരുന്നു. ആരാണ് മിടുക്കി എന്നത്, അവരിരുവരും മത്സരബുദ്ധിയോടെ ജോലിയിൽ തെളിയിച്ചു കൊണ്ടേയിരുന്നു. ഈഗോ ക്ലാഷ് കാരണം ഓഫീസിലെ മറ്റുള്ളവരുടെ മുൻപിൽ വച്ച് അവരിരുവരും വഴക്കിടാറുണ്ടായിരുന്നു.    അങ്ങനെ പരസ്പരം ശത്രുതയോടെ, എന്നാൽ അവർ ആത്മാർത്ഥതയോടെ ജോലി ചെയ്തു കൊണ്ടേയിരുന്നു.    ഒരിക്കൽ ജീനിനെ അത്ഭുതപ്പെടുത്തി…

Read More

ആദ്യഭാഗം  പെട്ടെന്ന് അവരുടെ മുന്നിൽ നടന്ന ഡെന്നി അപ്രത്യക്ഷമായി. അവനെവിടെ പോയി എന്ന് കണ്ട് പിടിക്കാൻ മുന്നോട്ട് നടന്ന രാഹുലിനെ സലീം തടഞ്ഞു.  “വേണ്ട സാർ അത് കെണിയാണ്. ” “തന്നെ പോലെ പരിചയമുള്ള ഒരാൾ കൂടെ ഉണ്ടായത് നന്നായി. ഞാനിപ്പോൾ വല്ല അബദ്ധവും കാട്ടി കൂട്ടിയേനെ. ” “ഇനി ഒരടി മുന്നോട്ടു പോകണ്ട സർ, നമുക്ക് തിരികെ മടങ്ങാം. ” ദൂരെ നിന്നും മാത്യുവിൻ്റെ വീട് കാണാം. വീടിൻ്റെ താഴത്തെ നിലയിൽ വെളിച്ചം കാണുന്നുണ്ട്.  മാത്യുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ അവർ വളരെ വേഗത്തിൽ സൈക്കിളിൽ പാഞ്ഞു. സലിം കൂടെ ഉണ്ടായത് കൊണ്ട് ഒരു ധൈര്യം തോന്നി.  സലീമിനെ വീട്ടിലാക്കി മടങ്ങുമ്പോൾ രാഹുൽ ആകെ നിരാശിതനായി.  രാവിലെ തന്നെ ഫോറൻസിക് ലാബിൽ ജോലി ചെയ്യുന്ന സുഹൃത്ത് വഴി രഹസ്യമായി സാമ്പിൾ മുടിയുടെ ഡി എൻ എ പരിശോധിക്കാൻ ഏർപ്പാടാക്കി. റിസൾട്ട് കിട്ടാൻ കാലതാമസമുണ്ട്, അത് വരെ തന്റേതായ രീതിയിൽ അന്വേഷിക്കാൻ…

Read More

ആദ്യഭാഗം  രാഹുൽ ബൈക്കും എടുത്ത് കുരിശടിയുടെ അടുത്തെത്തി. ആളുകൾ അവിടെ കൂട്ടം കൂടി നിൽക്കുന്നു.    “എപ്പോഴായിരുന്നു സംഭവം?.”   “വെളുപ്പിനെ, വള്ളത്തിൽ പോകുന്നതിന് മുൻപ് കുരിശടിയിൽ പ്രാർത്ഥിക്കാൻ വന്നവരാണ് കണ്ടത്. മണ്ണിൽ കമഴ്ന്നു കിടക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തം ഒഴുകിയിട്ടുണ്ടായിരുന്നു.”   രാഹുലിനെ കണ്ടപ്പോൾ ഒരു കോൺസ്റ്റബിൾ ഓടി വന്നു.    “അസാധാരണ മരണമാണ്.”   “എന്താടോ. വേഗം പറ ആളുകൾ കൂടുന്നു. ഇനി ഞാനിവിടെ നിന്നാൽ ശരിയാകില്ല. പുതിയ സർക്കിൾ ഇൻസ്പെക്ടർ എൻ്റെ വിരോധി യാണ്.”   “സാറേ, കപ്യാര് മരിച്ച് കിടന്നത് കുരിശടിയുടെ മുന്നിലാണ്. രാവിലെ പ്രാർത്ഥിക്കാൻ വന്നവരാണ് മൃതദേഹം കമഴ്ന്നു കിടക്കുന്നത് കണ്ടത്. അയാളുടെ മുന്നിൽ നേർച്ചപ്പെട്ടി മറിഞ്ഞ് കിടന്നിരുന്നു. അതിൻ്റെ താക്കോൽ അയാൾ മുറുക്കി പിടിച്ചിരുന്നു. മുറ്റത്ത് പിടിവലി നടന്നതിൻ്റെ ലക്ഷണമുണ്ട്.”   “വേറെ എന്തെങ്കിലും പരിസരത്ത് നിന്നും കിട്ടിയോ.”   പുതിയ സർക്കിൾ ഇൻസ്പെക്ടറെ ദൂരെ കണ്ട് രാഹുൽ ഹെൽമറ്റ് എടുത്ത് മുഖം…

Read More

    നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ. എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ നെയ്റോസ്റ്റും സാമ്പാറും ഏലയ്ക്ക ചേർത്ത് കടുപ്പത്തിലൊരു ചായയും കുടിച്ച് സുഖമായി കിടന്നൊന്ന് ഉറങ്ങണം. പിള്ളേരെയും ഭാര്യയേയും പറഞ്ഞയച്ചിട്ട്, ഇന്ന് മുഴുവൻ വിശ്രമിക്കണം.    ചെല്ലുമ്പോൾ തലയിൽ ഉലക്ക കൊണ്ട് അടി കിട്ടാൻ ചാൻസുണ്ട്. ഒരു ദിവസത്തേയ്ക്ക് മൂന്നാറിലേയ്ക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരനൊത്ത് ഖത്തറിലേക്ക് വിമാനം കയറിയത്. അല്ലെങ്കിൽ അവൾ സമ്മതിക്കില്ല. എൻ്റെ ഫുട്ബോൾ ഭ്രാന്ത് അവളെ മടുപ്പിച്ഛിട്ടുണ്ട്. അക്കോമഡേഷൻ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ് മാത്രം മതിയെന്ന് കേട്ടാണ് ചാടിയത്. വീട്ടിലറിയാതെ രണ്ടാഴ്ചത്തെ ലീവ് എടുത്തു. ടിക്കറ്റിനൊക്കെ നല്ല ചാർജ്ജ് ആയത് കൊണ്ട് രേഖയുടെ നാല് വളകൾ പണയം വച്ചിരിക്കുന്നു. സ്വർണ്ണത്തിന് ഇപ്പോൾ വില കൂടുതലായത് കൊണ്ട് ആവശ്യത്തിന് പണവും കിട്ടി. ഇനി പി എഫ് ലോണെടുത്ത് പൈസ തിരിച്ചടച്ച്, വള എടുത്ത് കൊടുക്കണം.…

Read More

ആദ്യഭാഗം  നീലിൻ്റെ പഴയ വീട്ടിൽ വച്ചാണ് എനിക്കും ധന്യയ്ക്കും അയാളെ കാണാൻ കഴിഞ്ഞത്. ഞങ്ങൾ ചെന്നപ്പോൾ അയാളൊരു കടലാസ് വച്ച് നീട്ടി. അത് പള്ളിയിലേയ്ക്കുള്ള നിവേദനമായിരുന്നു, നേർച്ചപ്പെട്ടി തുറന്നപ്പോൾ കപ്യാർക്ക് കിട്ടിയത്. അതിലെഴുതിയത് മിസ് ഒലീവിയ, ഇൻസ്പെക്ടർ സഞ്ജീവ് എന്നിവരുടെ ശല്യം ഭൂമിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കാൻ പുണ്യാളനുള്ള അപേക്ഷ ആയിരുന്നു.  “അതാരപ്പാ ഒരു ഡ്യൂപ്ലിക്കേറ്റ് പരാതിക്കാരി. ” ഞാൻ നീലിനോട് ചോദിച്ചു.  “അറിയില്ല, പക്ഷേ ഈ കയ്യക്ഷരം എനിക്ക് നല്ല പരിചയമുള്ളതാണ്. ” “ആളെ നമുക്കൊന്ന് കണ്ട് പിടിക്കണമല്ലോ നീൽ. ” “മഹേഷ് സാറെ അതത്ര എളുപ്പമല്ല. വികാരിയച്ചൻ്റെ അനുമതി വേണം. ഇത് ഒഫീഷ്യലി പള്ളിയുടെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയല്ല. പള്ളി ഇടവകയിലെ പിള്ളേർക്ക് വേണ്ടി നടത്തുന്ന ഒരു മാര്യേജ് ബ്യൂറോ ആണ്. നമ്മൾ പള്ളി അറിയാതെയാണ് ഈ സേവനം ചെയ്യുന്നത്. ഈയിടെ വിവാഹമോചനങ്ങൾ ഇടവകയിൽ കൂടിയപ്പോൾ മുമ്പിരുന്ന വികാരിയച്ചൻ്റെ ഐഡിയ ആണ്, കല്യാണത്തിന് മുൻപ് ചെക്കനേയും പെണ്ണിനേയും കുറിച്ച്…

Read More