Author: Nisha Pillai

ബ്ലാക്ക് ഡാലിയ ആദ്യഭാഗം  കോഴി കുഞ്ഞുങ്ങളെ കൂട്ടിലാക്കിയിട്ട് ഡാനിയേല തിരിഞ്ഞ് നോക്കുമ്പോൾ മലഞ്ചെരുവിലൂടെ ഗബ്രിയേൽ ഒരു പെണ്ണിൻ്റെ കൈയും പിടിച്ചു വരുന്നു.    “ആരാ ഗബ്രിയേലെ ഇത്. ”   അവർ നടന്ന് അടുത്തെത്തിയപ്പോൾ ഡാനിയേല ചോദിച്ചു.    സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ ഡാനിയേലയ്ക്ക് പുറം ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല. അവളുടെ ലോകം ഇത് വരെ മാമായിയും ഗബ്രിയേലും മാത്രമാണ്, പിന്നെ അകാലത്തിൽ മരിച്ച അപ്പൻ കണാരനും.    ഡാനിയേലയെ കണ്ടപ്പോൾ ഗബ്രിയേൽ കൈ വീശി കാണിച്ചു.    “ഡാനിയേല ഇത് റീത്ത. നിനക്ക് വേണ്ടി കോഴിക്കുഞ്ഞുങ്ങളെ തന്നത് ഈ റീത്തയുടെ അമ്മയാണ്. ”   റീത്ത ഡാനിയേലയുടെ കൈ പിടിച്ച് അടുക്കളയിൽ കയറി. ചെറുതായി അരിഞ്ഞ ആടിൻ്റെ കരൾ, റീത്ത എണ്ണയിൽ വറുത്തെടുത്തു. കപ്പ ചെറിയ കഷണങ്ങളാക്കി വേവിച്ച് എടുത്തു. ഡാനിയേലയും ഗബ്രിയേലും റീത്ത യുടെ വേഗതയാർന്ന കര ചലനങ്ങൾ നോക്കി നിന്നു.    ചെറുതായി അരിഞ്ഞ ചെറിയ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം  ഗബ്രിയേൽ കിളിവാതിലിലൂടെ നേരെ നോക്കി.  “അതേ, ചേട്ടായി, നിങ്ങളവളുടെ വായിൽ ചെന്ന് പെടണ്ട. അവളുടെ വാക്കുകളുടെ ചൂര് പോകാൻ ആറ്റിൽ പോയി ഏഴ് പ്രാവശ്യം മുങ്ങി കുളിക്കേണ്ടി വരും. ഓർത്തോ” “നിനക്കെന്താ അവളോട് ഒരിത്. ” “എനിക്കൊരിതും ഇല്ല. അവൾ മൂന്നാമത്തെ കാമുകനെ കാത്താണ് ആ സർവ്വേക്കല്ലിൽ ഇരിക്കുന്നത്. ” സൈമൺ വീണ്ടും റീത്തയെ നോക്കി. റീത്ത ലാസ്യഭാവത്തിൽ റോഡിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. കണങ്കാൽ വരെയെത്തുന്ന വെളുത്ത ഞൊറിയുള്ള പാവാടയും ചുവപ്പിൽ കറുത്ത പൂമ്പാറ്റകൾ ഉള്ള ക്രോപ്പ് ടോപ്പുമാണ് അവളുടെ വേഷം. കറുത്തിരുണ്ട ചുരുണ്ട മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു.  ദൂരെ നിന്നും പാഞ്ഞ് വരുന്ന ഒരു ബൈക്കിൽ ചെമ്പൻ മുടിയും, നീല കൂളിംഗ് ഗ്ലാസും വച്ച് ഒരുത്തൻ ഇരിക്കുന്നു. ഒരു ചെവിയിൽ നീളൻ വെള്ളി കമ്മൽ തൂക്കിയിട്ടിരുന്നു. അവൻ ബൈക്ക് റീത്തയുടെ അരികിൽ നിർത്തി, നാലുപാടും നോക്കി. ഇട്ടിരുന്ന ഓവർക്കോട്ട് ഊരി ബൈക്കിന് മുകളിലേക്ക് എറിഞ്ഞു.…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം  ഫ്രാൻസിസ്കയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു. മാമായിയോടൊപ്പം ഒരു മുറിയിൽ ഉറങ്ങാൻ കിടന്നതാണ് ഗബ്രിയേലും ഡാനിയേലയും. രാവിലെ ഉണർന്നപ്പോൾ മാമായിയെ കാണാനില്ല. ഉച്ചവരെ കാത്തിരുന്നു. വൈകുന്നേരം വരെ ഗബ്രിയേൽ അടുത്തുള്ള മലകളിലൊക്കെ തെരഞ്ഞു നടന്നു. മുട്ട് വേദന കാരണം കൂടുതൽ ദൂരം മാമായിക്ക് നടക്കാൻ സാധിക്കില്ലായെന്നറിയാം. പക്ഷേ മക്കൾക്ക് ഒരു സൂചന പോലും ബാക്കി വയ്ക്കാതെ ഫ്രാൻസിസ്ക അപ്രത്യക്ഷമായി.  രണ്ടാം ദിവസം പട്ടിണി ആയിരുന്നു. വിശന്നപ്പോൾ ഗബ്രിയേൽ അടുക്കളയിൽ കയറി. അവന് വിശന്നാൽ ഭ്രാന്ത് പിടിക്കും. ലേശം കറുത്ത പൂപ്പൽ കയറിയ ബ്രഡ് ഗബ്രിയേൽ കണ്ട് പിടിച്ചു. പകുത്ത് ഡാനിയേലയ്ക്ക് നൽകി. അവൾ കഴിച്ചില്ല, വെള്ളം മാത്രം കുടിച്ച് വിശപ്പ് മാറ്റി. പൂപ്പൽ ഇളക്കി മാറ്റി അവളുടെ ഭാഗം കൂടി ഗബ്രിയേൽ കഴിച്ചു.  ഒന്നര മണിക്കൂർ സമയം കഴിഞ്ഞ് കാണും, വയറിനകത്തൊരു പെരുമ്പറ കൊട്ടി, നാലഞ്ച് പ്രാവശ്യം നടന്ന് കക്കൂസിൽ പോയി. പിന്നെ ഒന്നും ഓർമ്മയില്ല, ഇടയ്ക്ക്…

Read More

നെല്ലിക്കൽ തറവാടിൻ്റെ പടി കടന്ന് തുളസി ചെല്ലുമ്പോൾ വല്യമ്മായി മുറുക്കാൻ ചെല്ലം അടുത്ത് വച്ച്, ചാരു കസേരയിൽ കിടക്കുകയായിരുന്നു. വല്യകിടക്കുകയായിരുന്നു. വല്യമ്മാൻമ്മാൻ മരിച്ചതിന് ശേഷം വല്യമ്മായി തറവാട്ട് കാരണവരെ പോലെയാണ്. വല്യമ്മായിയുടെ അഹമ്മതി വല്ലാതെ കൂടിയിട്ടുണ്ട്.  “അമ്മായി ഹരിയേട്ടൻ കോളേജിൽ നിന്നും വന്നില്ലേ, ഈ പോസ്റ്റ് ഒന്നേൽപ്പിക്കാൻ പോസ്റ്റ് മാൻ തന്ന് വിട്ടു, എന്തോ ഉദ്യോഗക്കാര്യമാണ്. ഞാൻ സ്കൂളീന്ന് വരുന്ന വഴി ഇങ്ങോട്ട് കയറി. ഹരിയേട്ടനെ കണ്ട് കുറെക്കാലമായി. ” “നീ അവിടെ വച്ചിട്ട് പൊയ്ക്കോ, ഞാനവന് കൊടുത്തേക്കണ്. ” “പിന്നെ എന്തുണ്ട് വിശേഷം, രേഖ ഇവിടില്ലേ. ” “ഈടെ ഒര് വിശേഷവുമില്ല, നീ പോയേന്ന്, എൻ്റെ ചെക്കനെ കണ്ണും കവിളും കാട്ടി വശീകരിക്കാതെ. ” നിറഞ്ഞ കണ്ണുകൾ മറച്ച് തുളസി ഇറയത്ത് നിന്നും എഴുന്നേറ്റു. അവിടെ ഭിത്തിയിൽ മാലയിട്ട് നിരത്തി വച്ചിരിക്കുന്ന പിതൃക്കളുടെ ഛായാചിത്രങ്ങൾ തനിക്കൊപ്പം കരയുന്നത് പോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞ് നിന്ന് കണ്ണീർ തുടച്ച് കൊണ്ട്…

Read More

ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിൽ തൻ്റെ കാലുകൾ പതിയുന്നതിനുസരിച്ച് കുളക്കോഴികൾ ഓടി മറയുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു. ആദ്യമൊക്കെ ഈ കാഴ്ചകൾ ഗബ്രിയേലിനെ ത്രസിപ്പിച്ചിരുന്നു. കുളക്കോഴികളെ പിടിച്ച് ചാക്കിലാക്കി മാമായിയെ ഏൽപ്പിക്കുമായിരുന്നു. അത്താഴത്തിന് അപ്പത്തിനൊപ്പം മാമായിയുടെ സ്പെഷ്യൽ കുളക്കോഴിക്കറിയും, സ്ഥിരമായപ്പോൾ അതും മടുത്തു.    ഈ കാഴ്ചകൾ പതിവായപ്പോൾ എല്ലാത്തിനും ഒരു മടുപ്പുപോലെ. ജീവിതമിപ്പോൾ വരണ്ടുണങ്ങിയ ഉപ്പ് തടാകം പോലെയാണ്. കണ്ണെത്താദൂരം വിളറിയ ധവള വർണ്ണം മാത്രം. ജീവിതത്തിലെ വർണ്ണ കാഴ്ചകൾ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പുതിയൊരു താവളം തേടാൻ സമയമായി.    വലിയ ചേമ്പിലകൾ നോക്കി പറിച്ചടുക്കി കുട്ടയിൽ വച്ചു. നൂറ് നൂറ്റമ്പതു കിലോ ഇറച്ചി മാത്രമേ വിൽക്കാൻ ബാക്കിയുള്ളൂ, ഇലകൾ ഇത് മതിയാകും. ഇനി ഇലകൾ വേണമെങ്കിൽ വീണ്ടും ഈ ചതുപ്പിൽ ഇറങ്ങേണ്ടി വരും. അവൻ വെള്ളത്തിലൂടെ മുന്നോട്ട് നടന്നു. മടന്തകൾ ധാരാളം ഉള്ള ഒരു സ്ഥലത്ത് അവൻ കാൽ ഉറപ്പിച്ച് നിന്നു. അമ്പതോളം ഇലകൾ കൂടി വെട്ടി അറുത്ത് അവൻ കുട്ടയിൽ…

Read More

വീടിൻ്റെ ബാൽക്കണിയിൽ ഇരുന്ന്, പേയിംഗ് ഗസ്റ്റുകളായ ശ്രുതിയും ആനിയും പാർവ്വതിയും ചർച്ച ചെയ്യുന്നത് വീട്ടുടമസ്ഥയായ മീര അടുക്കളയിൽ നിന്നും ശ്രദ്ധിക്കുകയായിരുന്നു.  “എൻ്റെ ശ്രുതി ചേച്ചി, നമ്മുടെ പുതിയ ജിം ട്രെയിനറെ ശ്രദ്ധിച്ചോ, അങ്ങേരുടെ ബോഡി, പിന്നെയാ ചിരി, എന്ത് രസമാണല്ലേ കാണാൻ. ” “എന്തുണ്ടായിട്ടെന്താ ആനി, അയാളുടെ ഒരു ജാഡ, പുള്ളി പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ലല്ലോ. ” “എന്നാലും എനിക്കിഷ്ടമായി, ഒരാഴ്ച കൊണ്ട് ഞാനയാളുടെ ആരാധികയായി മാറി. ” ആനി പറഞ്ഞു.  “എന്തൊരു പൊക്കമാണ്, മീശയില്ലാത്ത മുഖം, അതൊക്കെ എനിക്കും ഇഷ്ടമായി. ” അത് വരെ ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന പാർവ്വതി പറഞ്ഞു.  ” എനിക്കാളുടെ ആ നീല മറുകാണ് ഇഷ്ടമായത്. അവിടെ ഒരുമ്മ കൊടുക്കാൻ തോന്നി.” “മറുകോ, അതെവിടെ? ” ശ്രുതിയും ആനിയും ഒരുമിച്ച് ചോദിച്ചു.  “അങ്ങേരുടെ വയറിൻ്റെ വലത് ഭാഗത്ത്, കൈ ഉയർത്തിയപ്പോൾ കണ്ടതാണ്. എന്തൊരു ഭംഗിയാണ് അതിന്, നീല നിറത്തിൽ ഒരെണ്ണം. ” “നീ ആള് കൊള്ളാമല്ലോ,…

Read More

  “നീ എന്താ പെണ്ണേ ഇന്ന് വൈകിയത്. നിനക്ക് മാനേജരുടെ വായിൽ നിന്നും തെറി കേൾക്കേണ്ടി വരും. ”   “എന്റെ സുധേച്ചി, വീട്ടിലെ സ്ഥിതി അറിയാല്ലോ. അമ്മ രാവിലെ വലിയ സെന്റിമെന്റ്സ്. അടുത്ത വീട്ടിലെ സന്തോഷേട്ടൻ ഭാര്യയ്ക്കും മക്കൾക്കും ഇന്നലെ ഓണക്കോടി വാങ്ങി. അത് കണ്ടപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു. ഇന്നലെ മുഴുവൻ കരഞ്ഞു കിടന്നു, ഒന്നും കഴിച്ചതുമില്ല. ഞാൻ പറഞ്ഞിട്ടില്ലേ അച്ഛന്റെയും അമ്മയുടേം ബന്ധത്തിന്റെ ആഴം. ഒരു പോള കണ്ണടച്ചിട്ടില്ല. ഉണർന്നപ്പോൾ വൈകി പോയി. അമ്മ ഇപ്പോഴും എണീറ്റിട്ടില്ല. ഞാനിങ്ങു പോന്നു. കരഞ്ഞും കൊണ്ട് കിടന്നാൽ വയറ്റിലേക്ക് ഒന്നും പോകില്ല. ”   “ഒന്നോർത്താൽ… അമ്മ ഭാഗ്യവതിയല്ലേ, മരിക്കുന്നത് വരെ അച്ഛൻ പൊന്ന് പോലെ നോക്കിയില്ലേ, ഇപ്പോൾ നീയും അവരെ സംരക്ഷിക്കുന്നു, നിൻ്റെ കഷ്ടപ്പാടുണ്ടോ അവരറിയുന്നു. ”   മേഘ്നയുടെ കണ്ണ് നിറഞ്ഞത് കണ്ട് സുധ നിർത്തി.    “എന്തൊരു അമ്മയാണവർ, സ്വന്തം കാര്യം മാത്രമേ അവർക്കുള്ളൂ. “…

Read More

ആദ്യഭാഗം  ആരോ പുറത്ത് കൂടെ നടക്കുന്ന ശബ്ദം. ഈ വീട്ടിലിപ്പോൾ നാല് സ്ത്രീകൾ മാത്രമേയുള്ളൂ.    “ലീന സാറെ, എണീയ്ക്കൂ. ”   മെഹർ ലീനയെ വിളിച്ചുണർത്തി ചെവിയിൽ കാര്യം പറഞ്ഞു.    ലീനയ്ക്ക് പ്രശ്നത്തിൻ്റെ ഗൗരവം അറിയാമായിരുന്നു. ഈ അറസ്റ്റും ചോദ്യം ചെയ്യലും ഔദ്യോഗികമായിട്ടുള്ളതല്ല. ഇവരിവിടെയുണ്ടെന്ന് പുറത്ത് ആർക്കും അറിയില്ല. ഇവിടെ വച്ച് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ തൻ്റെയും സലീമിൻ്റേയും തൊപ്പി തെറിക്കും. രാഹുൽ സാറിപ്പോൾ സസ്പെൻഷനിലാണ്, അയാൾക്ക് ആരോടും മറുപടി പറയേണ്ട ആവശ്യമില്ല.    ലീന രാഹുലിനേയും സലീമിനേയും മാറി മാറി വിളിച്ചു, രണ്ട് പേരും ഫോണെടുക്കുന്നില്ല.    “ഇവരെ രക്ഷിക്കാൻ എന്ത് ചെയ്യണം. ”   മെഹർ ലീനയോട് ചോദിച്ചു.    “ആ മുറിയുടെ വാതിൽ ഇലക്ട്രിക് ഫെൻസിങ് കൊടുക്കാം. പക്ഷെ ധന്യയും മാലതിയും നമ്മളെ അറ്റാക്ക് ചെയ്യാതെ സൂക്ഷിക്കണം. ”   “നമ്മളെ പുറത്തുള്ളവർ ആക്രമിച്ചാൽ. ”   “പരമാവധി പിടിച്ച് നിൽക്കണം. നേരം വെളുക്കുനത്…

Read More

ആദ്യഭാഗം    രാവിലെ ടിവിയിലെ ഫ്ലാഷ് ന്യൂസ് വഴിയാണ് നീലിൻ്റെ അറസ്റ്റ് വിവരം ദേവി അറിയുന്നത്. മാലതിയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു, ത്വരിതഗതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും ഇത് വരെ ഒരു തുമ്പും അവർക്ക് ലഭിച്ചില്ല. ദേവിയും നിധിനും അഡ്വക്കേറ്റ് രാഹുലും കൂടി സ്വന്തം രീതിയിൽ മാല@തിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു.    ദേവിയെ അത്ഭുതപ്പെടുത്തിയ കാര്യം അമ്മയോടൊപ്പം അമ്മയുടെ കാറും വീട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു എന്നതാണ്. മാലതി ചെറുപ്പത്തിൽ ഡ്രൈവ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്വയം കാറെടുക്കാറില്ല. പിന്നെ ആരാണ് ആ രാത്രിയിൽ ഡ്രൈവ് ചെയ്ത്, അമ്മയെ വീടിന് പുറത്ത് കൊണ്ട് പോയത് ആരാണ്, അമ്മയെ സഹായിച്ചത് ആരാണ് ?സുമതിയെ ചോദ്യം ചെയ്തെങ്കിലും അവർ ഒന്നുമറിയില്ലായെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.    മാലതിയെ കാണാതായ വിവരമറിഞ്ഞ് ടീച്ചറമ്മ ദേവിയെ ആശ്വസിപ്പിക്കാനെത്തി.    “വിഷമിക്കണ്ട ദേവി മോളെ, അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യമായിട്ടിരിക്കൂ. ”   ഉച്ച…

Read More

 വിദൂര പഠന കേന്ദ്രത്തിൽ വച്ചാണ് അർജുൻ ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. ക്യൂവിൽ നിൽക്കുകയായിരുന്ന പത്തിരുപത് വിദ്യാർത്ഥികളുടെ ഇടയിലേക്ക് അവൾ ഇടിച്ചു കയറി നിന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്ന അർജുൻ ഞെട്ടി, പെട്ടെന്ന് ആൺകുട്ടികൾ നാലുപാടും ചിതറി മാറിയത് ശ്രദ്ധിച്ചു. വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള നിശബ്ദത ഫീസ് കൗണ്ടറിൽ ഇരുന്ന ചേച്ചിയെ തല ഉയർത്തി നോക്കാൻ പ്രേരിപ്പിച്ചു.  “കാര്യം മനസിലായി” എന്ന അർത്ഥത്തിൽ വാ പൊത്തി, തലകുലുക്കി അവർ കുനിഞ്ഞിരുന്നു.  സാധാരണ പെൺകുട്ടികളുടെ ആഗമനത്തിൽ ഉണ്ടാകേണ്ട “ദർശന സുഖം സ്പർശന സുഖം” വേണ്ടെന്നു വയ്ക്കാനുള്ള കാരണമാണ് അർജുൻ അന്വേഷിച്ചത്. ഒരു തമിഴ് ലുക്കുള്ള ഇരു നിറത്തിലുള്ള പൊക്കം കുറഞ്ഞ സാമാന്യത്തിലധികം തടിയുള്ളൊരു പെണ്ണ്.    കാക്ക എന്ന് വിശേഷിപ്പിക്കാനുള്ള കറുപ്പ് അവൾക്കുണ്ടായിരുന്നില്ല. അവിടെ കൂടി നിന്ന പലരും അവളെക്കാൾ കറുപ്പ് നിറമായിരുന്നു. അല്ലെങ്കിലും നിറം കൊണ്ടൊരാളെ പേരെടുത്തു വിശേഷിപ്പിക്കുന്നത് അർജുൻ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ ശരീര വണ്ണം കൂടുതലായിരുന്നു. “ഗോപുര ശരീരിണി” എന്നൊക്കെ വിശേഷിപ്പിക്കാം. ഒരു…

Read More