Author: Nisha Pillai

 “അവളെപ്പോഴും ഏകാകിനിയാണ്. ആരോടും ഒന്നും മിണ്ടില്ല. ഒരു ജാഡ തെണ്ടി.”  ലൈബ്രറിയിൽ അവളുടെ പിറകിലിരിക്കുന്ന ആൺകുട്ടികളിൽ ഒരാൾ അവളെ ചൂണ്ടി പറഞ്ഞു. അവർ എഴുന്നേറ്റു പോയപ്പോൾ അവളവരെ ശ്രദ്ധിച്ചു. അതിലൊരാളുടെ മുഖം കണ്ടവളുടെ മനസ്സ് തകർന്നു.   “നീയോ കൃഷ്ണാ എൻ്റെ ശത്രു പക്ഷത്ത്.”  കോളേജിൽ സീനിയർ ആയിരുന്ന ഹരികൃഷ്ണനെ ഭാമയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവേ ആരോടും മിണ്ടാത്ത അന്തർമുഖിയായ ഭാമയെ കോളേജിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അവൾക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.    അവളുടെ അടുത്ത സുഹൃത്തുക്കളായ കാവ്യയും ദിവ്യയും സ്ഥിരമായി ഒരു ചെറുപ്പക്കാരനെ പിന്തുടരുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ സീനിയറായ ഹരികൃഷ്ണൻ, ബിഎസ് സി മാത്സ് അവസാന വർഷ വിദ്യാർത്ഥി. നല്ല ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ. അവളുടെ മനസ്സിലൊരു കൃഷ്ണനായി, അവനൊരു വൃന്ദാവനം സൃഷ്ടിച്ചു.   ആ കൃഷ്ണനാണ് ഇപ്പോൾ തൻ്റെ നാട്ടുകാരനായ സൂരജിനോട് തനിക്ക് ജാഡയാണ് എന്ന് പറഞ്ഞു കൊടുക്കുന്നത്.   ഭാമയ്ക്ക് ദേഷ്യം തോന്നി. എന്നിട്ടും അവൾക്ക് കൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല. ഭാമയുടെ മനസ്സിലെ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   നനഞ്ഞ വേഷത്തിൽ അവർ വരാന്തയിൽ കയറി നിന്നു.  “മാമായി പെയ്യിച്ച മഴയായിരിക്കുമോ. ” “അല്ല, മാമായിയ്ക്ക് എതിരെ ഒരാളുണ്ട്, നമ്മളെ സംരക്ഷിക്കാൻ നമ്മുടെ അപ്പനുണ്ട്. ഞാൻ നിന്നെ സംരക്ഷിക്കണമെന്നത് അപ്പൻ്റെ ആഗ്രഹമാകും. ” വീടിൻ്റെ വരാന്തയിൽ നിന്ന് മഴ കാണുകയാണ് ഡാനിയേല. പെട്ടെന്ന് ഗബ്രിയേലിന് ഒരു കുസൃതി തോന്നി, അവൻ ഡാനിയേലയെ മുറ്റത്തേക്ക് തള്ളി ഇറക്കി. ആദ്യത്തെ പ്രതിഷേധത്തിനും കരച്ചിലിനും ഒടുവിൽ അവൾക്ക് മഴ ഇഷ്ടമായി, മഴ അവൾ ആസ്വദിച്ചു. മഴ നനഞ്ഞു കൊണ്ട് അവൾ നൃത്തം വെച്ചു, തുള്ളി ചാടി.  ഡാനിയേല ഇത്രയും സന്തോഷിക്കുന്നത് ആദ്യമായിട്ടാണ് ഗബ്രിയേൽ കാണുന്നത്. നിർവികാരമായ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. ഡാനിയേലെയെ മാമായിൽ നിന്നും മോചിപ്പിക്കാൻ സമയമായി. ഗബ്രിയേൽ ഗാഢമായി അതിനെ കുറിച്ച് ചിന്തിച്ചു.  ഡാനിയേലയുടെ മനസ്സിലും ജീവിതത്തിലെ പുതിയ ആഹ്ലാദത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. അവൾ പതിനഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. ഇത്രയും നാൾ മഴ പെയ്യുന്ന സമയത്ത് വീടിനുള്ളിൽ അടച്ചിരിക്കുകയാണ്…

Read More

 മനീഷിൻ്റേയും ദീപയുടേയും കല്യാണം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞു. ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഇത് വരെ അവർക്ക് ഉണ്ടായില്ല. രാത്രികളിൽ ദീപ കട്ടിലിൽ കമഴ്ന്നു കിടന്ന് കരയാറുള്ളത് മനീഷ് കാണുന്നുണ്ടായിരുന്നു.  “ദീപേ നമുക്കൊരു നല്ല ഡോക്ടറെ കാണാം. ” മനീഷും ദീപയും വീട്ടുകാരറിയാതെ നഗരത്തിലെ ഒരു പ്രശസ്തമായ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയി. രണ്ട് പേരും ടെസ്റ്റുകൾക്ക് വിധേയമായി.  “റിപ്പോർട്ട് എപ്പോൾ കിട്ടും മനീഷേട്ടാ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ, അങ്ങനെയാണെങ്കിൽ മനീഷേട്ടൻ വേറെ കല്യാണം കഴിക്കണം. ” പിറ്റേ ദിവസം ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടി. മനീഷിനാണ് കുഴപ്പം അവൻ്റെ അഭിമാനം ആകെ തകർന്നു, ഇത് ദീപയറിഞ്ഞാൽ അവളുടെ പ്രതികരണമോർത്ത് മനീഷ് വിങ്ങി പൊട്ടി.  അവൾ തന്നെ ആശ്വസിപ്പിക്കുമോ, അതോ തള്ളി പറയുമോ. എന്തായാലും അവളോട് എല്ലാം തുറന്ന് പറയാമെന്ന് മനീഷ് തീരുമാനിച്ചു.  അവൻ റിപ്പോർട്ട് ദീപയെ കാണിച്ചു. അത് കണ്ട് അവൾ ഞെട്ടി, അവൾക്ക് സങ്കടമായി, മനീഷേട്ടനെ പോലെയൊരു കുഞ്ഞ്…

Read More

 രാവിലെ, ജോബി ഉണർന്നു വന്നപ്പോൾ ലീനയും മാധവേട്ടനും പൂന്തോട്ടത്തിലായിരുന്നു. ജോബിയുടെ അപ്പൻ്റെ പ്രതാപകാലം മുതലുള്ള ഡ്രൈവറാണ് മാധവേട്ടൻ. അപ്പൻ്റെ കോണ്ടെസ്സാ കാർ മാധവേട്ടനല്ലാതെ വേറെയാരും തൊടുന്നത് പോലും അപ്പനിഷ്ടമല്ലായിരുന്നു.   ജോബി ചാരുകസേരയിൽ കിടന്ന് ലീനയെ ശ്രദ്ധിച്ചു. മണവാട്ടിയായി തൻ്റെ കൈ പിടിച്ചു വന്നവൾ, സൗന്ദര്യം മാത്രമല്ല നല്ല കഠിനാദ്ധ്വാനി കൂടിയാണവൾ. അവളും മാധവേട്ടനും കൂടി വലിയ ചെടിച്ചട്ടികൾ മതിലരികിൽ നിന്നും മാറ്റി മാവിന് ചുറ്റും ഭംഗിയായി നിരത്തി വച്ചു.   “അച്ചായാ നമ്മുടെ പൂന്തോട്ടത്തിൽ ഒരു കിളിക്കൂട് കൂടി വേണം. ”  ലീന ജോബിയോട് വിളിച്ചു പറഞ്ഞു.   ശോശാമ്മ ചേട്ടത്തി കൊണ്ട് കൊടുത്ത ഫിൽറ്റർ കോഫി ജോബി ആസ്വദിച്ചു കുടിച്ചു. അമ്മച്ചിയുടെ ചെറുപ്പത്തിൽ നാട്ടിൽ നിന്നും കൂടെ കൊണ്ട് വന്നതാണ് ശോശാമ്മ ചേട്ടത്തിയെ. നല്ല കൈപ്പുണ്യമുള്ളവളാണ് ശോശാമ്മ ചേട്ടത്തി. കൈ തുടച്ച് കൊണ്ട് ചേട്ടത്തി ലീനയെ സഹായിക്കാൻ മുറ്റത്തേക്കിറങ്ങി.   “ഇവള് വന്ന് കയറിയതിൽ പിന്നെ ഒരു സ്വൈര്യം കിട്ടുന്നില്ല അല്ലേ മാധവേട്ടാ. ഷോപ്പിംഗ്,…

Read More

 “ചാരൂ…, എന്താ നിൻ്റെ മുഖം വല്ലാതിരിക്കുന്നത്.”   ചാരുലത ജോണിൻ്റെ കാറിൽ ചാരി നിന്നു. അവൾ വലത്തേ കൈ ജോണിനെ ഉയർത്തി കാണിച്ചു.    “അയാൾ, ആ ആനന്ദൻ എൻ്റെ കയ്യിൽ പിടിച്ചു.”   ജോണിൻ്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു.    “നീ പൊയ്ക്കോ.”   “ജോൺ, നീ അയാളോട് വഴക്കിനൊന്നും പോകല്ലേ.”   “നീ ജോൺ മാത്തൻ്റെ പെണ്ണാണ്.”   ചാരുലത ജോണിൻ്റെ കയ്യിൽ പിടിച്ചു. ജോൺ കാറിൻ്റെ ഡോർ അടച്ച് അവളോട് വീട്ടിൽ പോകാൻ ആംഗ്യം കാട്ടി. അയാൾ തിരികെ ഓഫീസിലേക്ക് പോകുന്നത് അവൾ നോക്കി നിന്നു. അവൾ നിസഹായതയോടെ സ്കൂട്ടർ സ്റ്റാർട്ടാക്കി.    വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മച്ചിയുടെ മുഖം ചുവന്ന് വീർത്തിട്ടുണ്ട്.    “നേരം ഇരുട്ടിയിട്ടും വീട്ടിൽ കയറണമെന്ന തോന്നലില്ല, എൻ്റെ ജോമോൻ ജീവിച്ചിരുന്നെങ്കിൽ… ഇവിടെ ഇതൊന്നും നടക്കത്തില്ല.”   ഇനി ഇന്ന് മുഴുവൻ അവർ സദാചാര പ്രസംഗം നടത്തും. തള്ളയുടെ ഈ നാക്ക്…

Read More

രവിശങ്കറിൻ്റെ ഹൃദയത്തില്‍ കുട്ടിക്കാലം മുതലേ പതിഞ്ഞ് പോയൊരു പേരാണ് റീമ, ഓർമ്മ വച്ച നാൾ മുതല്‍ ഈ നിമിഷം വരെ അവൻ്റെ മനസ്സിൽ അവളുണ്ട്. ഗ്രാമത്തിലെ ചെറിയ വീട്ടിൽ നിന്നും നഗരത്തിന്റെ തിരക്കുള്ള തെരുവിലെ മുറിയിൽ വരെ അവൾ അവനെ പിന്തുടർന്നു.    പുതിയ നഗരത്തിലേക്ക് വന്നപ്പോൾ ആരും അവനെ തിരിച്ചറിഞ്ഞില്ല. അവനൊരു മദ്ധ്യവയസ്കനായി മാറിയിരുന്നു. ദാരിദ്ര്യം മൂലം ചെലവ് ചുരുങ്ങിയ ജീവിതമായിരുന്നു അവൻ്റേതെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നു. എന്നിട്ടും രാത്രികളിൽ അവൻ സഞ്ചരിക്കുന്ന വഴികളിലൊക്കെ അവനവളെ തേടി, അവൻ്റെ റീമയെ. ഹോട്ടലുകളിലും, തെരുവിലെ തമിഴ്‌ വീടുകളിലും അവന്‍ ആവളെ തേടി അലഞ്ഞു.    റീമ എന്ന പേരിലുള്ള എല്ലാ പെൺകുട്ടികളേയും അവൻ നോട്ടമിട്ടിരുന്നു. അതിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളും കോളേജ് കുമാരികളും വീട്ടമ്മമാരും ഉണ്ടായിരുന്നു. എവിടെയെങ്കിലും റീമ എന്ന പേര് കേൾക്കുമ്പോഴൊക്കെ അവന്റെ സപ്ത നാഡികളും തളർന്നുപോകും, പിന്നെ അവരുടെ പിന്നാലെ പോകും.    “റീമ എൻ്റേതാണ്. ”   നഗരത്തിൽ,…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം     നാണത്തോടെ ഡാനിയേല നഖം കടിച്ചു.    “ഇനി കണ്ണപ്പൻ വരുമ്പോൾ, അവനെ കാണാൻ എന്നേം കൂടി കൊണ്ട് പോകുമോ ഗബ്രിയേൽ. ”   “വേണ്ട വേണ്ട നീ മാമായിയോട് എല്ലാം പറഞ്ഞ് കൊടുക്കില്ലേ. ”   “ഇല്ല സത്യമായും പറയില്ല. ”   “ഉറപ്പാണോ. വ്യാഴാഴ്ച അവൻ വരും. മാമായി പ്രാർത്ഥിക്കുന്ന സമയത്ത്. ”   “അത് രാത്രി ഏഴ് മണിക്കല്ലേ. ”   “എന്താ പേടിയുണ്ടോ?ആ ഒരു മണിക്കൂർ സമയത്ത് ബോംബ് പൊട്ടിയാൽ പോലും. മാമായി അറിയില്ലല്ലോ. ”   “കണ്ണപ്പന് മാമായിയെ പേടിയില്ലേ. ”   “മാമായിയെ കുറെ ദിവസമായി കാണാനില്ലായെന്ന് കണ്ണപ്പൻ അറിഞ്ഞിരുന്നു, അതാണ് എന്നെ കാണാൻ വന്നത്. പക്ഷേ ഈ മല ചവിട്ടാൻ അവനിപ്പോഴും പേടിയാണ്. കണ്ണപ്പനും റീത്തയും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. റീത്ത പറഞ്ഞിട്ട് അവൻ ഈ മല ചവിട്ടാതെ അരുവിയുടെ അടുത്ത് എന്നെ കാണാൻ വന്നു…

Read More

ആ കോളേജ് ക്യാമ്പസിൽ കിരണിനെ അറിയാത്തവർ ആരുമില്ല, ക്ലാസ്സിൽ ഒന്നാമൻ. കളിക്കളത്തിലും കലോൽസവ വേദിയിലും അവനെ കാണാം. വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു കിരൺ.   അതേ ക്ലാസ്സിൽ കിരണിനൊരു എതിരാളി ഉണ്ടായിരുന്നു, ലക്ഷ്മി. അധികം ആരോടും മിണ്ടാത്ത പ്രകൃതം,  നൃത്തമായിരുന്നു അവളുടെ ജീവൻ. വലിയ വീട്ടിലെ പെണ്ണായത് കൊണ്ട് മറ്റുള്ളവരോട് അവൾക്ക് പുച്ഛമായിരുന്നു.   കലോത്സവത്തിൻ്റെ പ്രാക്ടീസ് ഹാളിൽ കിരൺ വലിയ ശബ്ദത്തിൽ പാട്ട് വെച്ചു. അടുത്ത മുറിയിൽ പ്രാക്ടീസ് ചെയ്ത് കൊണ്ട് നിന്നിരുന്ന ലക്ഷ്മിയുടെ താളം തെറ്റി, ചുവടുകൾ പിഴച്ചു.    അവൾ പതുക്കെ തിരിഞ്ഞു.    “ശബ്ദം ലേശം കുറയ്ക്കാമോ. ”   കിരൺ ലക്ഷ്മിയെ കളിയാക്കി.    “ഇത് ലൈബ്രറി അല്ല, യൂത്ത് ഫെസ്റ്റിവൽ നടക്കുകയാണെന്നറിയില്ലേ. നല്ലൊരു കലാകാരിക്ക് ഏകാഗ്രത മുഖ്യമായും വേണം. ”   എല്ലാവരും ചിരിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ച കിരണിനോട് ലക്ഷമിയ്ക്ക് പക തോന്നി.    ഒരു മുറിയിൽ കോളേജ് ഡേ പരിപാടികളുടെ, പ്രാക്ടീസ്…

Read More

മരണവും പ്രണയവും പരസ്പരം അലിഞ്ഞു ചേർന്ന അതിമനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം. ഒരു പ്രണയ കവിത പോലെ മനോഹരമായ ചിത്രം.   മാജിക് ഷോ സമയത്ത്, സ്റ്റേജിൽ വച്ചുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന്, ശരീരം പൂർണ്ണമായും തളർന്നുപോയ, മാന്ത്രികനായിരുന്ന ഈഥൻ മസ്‌കാരൻഹാസിന്റെ കഥ പറയുന്ന നാടകീയ ചിത്രം. ഈഥൻ മസ്കാരൻഹാസ് എന്ന മജീഷ്യൻ തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട്, ഒരു കാലത്ത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചിരുന്ന ഒരാളായിരുന്നു.   ഈ സിനിമയിൽ ചിത്രീകരിക്കുന്നത് ഈഥൻ്റേയും സോഫിയയുടേയും തീവ്രമായ പ്രണയത്തെയാണ്. അതൊരു ശരീരാത്മകമായ പ്രണയമല്ല, മറിച്ച് ജീവച്ഛവമായി മാറിയ ഒരു മാന്ത്രികന്റെയും അയാളുടെ ശ്വാസമായി മാറിയ ഒരു നേഴ്സിന്റെയും ആത്മബന്ധമാണ്.   14 വർഷത്തെ ചലനമില്ലായ്മയാണ് അപകടം ഈഥന് സമ്മാനിച്ചത്. ഈഥൻ ഒരു റേഡിയോ അവതാരകനായും എഴുത്തുകാരനായും വിജയം കണ്ടെത്തിയ ആളാണ്. യുത്താൻസിയ എന്ന് അറിയപ്പെടുന്ന ദയാവധത്തിനായി ഈഥൻ കോടതിയിൽ അപ്പീൽ നൽകുന്നു. അയാളുടെ ജീവിതത്തിലെ യഥാർത്ഥ ധാർമ്മിക പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്.   അന്തസ്സോടെ മരിക്കാനുള്ള…

Read More

 കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി.  മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു. അവളുടെ കണ്ണുകൾ മാത്രമായിരുന്നു ആ പുസ്തകത്തിൽ, മനസ്സ് വളരെ അകലെയായിരുന്നു.    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പേര് അവളുടെ ചിന്തകളിൽ തെളിഞ്ഞു വന്നിരുന്നു, മഹാദേവൻ, ദേവിയുടെ അച്ഛൻ, ഒരു വിഭാര്യൻ. ശാന്തനായ ഒരു മനുഷ്യൻ.    എന്തിനാണ് അയാളുടെ മുഖം എപ്പോഴും തൻ്റെ ചിന്തകളിൽ തെളിയുന്നത്. അയാളെ ആദ്യമായി കണ്ട ദിവസം അവൾക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.    അഡ്മിഷൻ സമയത്ത് അയാൾ വളരെ വിനയത്തോടെ ക്ലാസ് കൗൺസിലറായ മന്യയോട് പറഞ്ഞു:   “ടീച്ചർ, ദേവി എപ്പോഴും മൗനത്തിലാണ് അമ്മയുടെ മരണശേഷം ഒന്നിലും അവൾക്ക് ഒരു ശ്രദ്ധയുമില്ല. എന്നെക്കാൾ അടുപ്പം അവൾക്ക് അമ്മയോട് ആയിരുന്നു. ”   ആ വാക്ക് കേട്ടപ്പോൾ മന്യയുടെ ഹൃദയം ചെറുതായി വേദനിച്ചു. കാരണം അവൾക്കും ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടാലുള്ള വേദന…

Read More