“കുട്ടേട്ടൻ്റെ ചായക്കട”, അതായിരുന്നു വെള്ളിമലയിലെ ഏറ്റവും പ്രശസ്തമായ സൂപ്പർ മാർക്കറ്റ്. ചായക്കട എന്നത് നാടൻ പ്രയോഗമായിരുന്നു, ഒരു കിടുക്കാച്ചി ഗ്രാമീണ ഹോട്ടൽ. പാചകം നാട്ടിൽ കുട്ടേട്ടൻ എന്നറിയപ്പെടുന്ന കുട്ടൻ നായരുടെ ഭാര്യ ശാന്ത ചേച്ചിയാണ്, അവിടുത്തെ ചായയടി സ്പെഷ്യലിസ്റ്റ് കുട്ടൻ നായരുമായിരുന്നു. തൊട്ടപ്പുറത്തെ സൂപ്പർ മാർക്കറ്റ് ആയ പലചരക്ക് കട നടത്തുന്നത് മൂത്ത മകൻ കണ്ണൻ നായരായിരുന്നു. ആ കടയിൽ കിട്ടാത്ത സാധനങ്ങൾ ഭൂമിയിൽ കുറവായിരുന്നു. അതിനടുത്ത് മകളുടെ ജൗളിക്കട, പ്രഭാത് ടെക്സ്റ്റയിൽസ്. അതിനോട് ചേർന്നുള്ള തുന്നൽക്കട മകളുടെ ഭർത്താവ് പത്മനാഭൻ നടത്തുന്നു. അങ്ങനെ ആ സ്ഥലത്തെ പ്രമുഖ സ്ഥാപനങ്ങളുടെ നടത്തിപ്പ്കാർ മൂക്കോത്ത് തറവാട്ടുകാരാണ്. മൂക്കോത്തെ മൂത്ത മകനായ കണ്ണൻ നായരുടെ ഏക മകൾ പാർവതി എം ബി എ കഴിഞ്ഞ് പൂനയിൽ ജോലിയുടെ ട്രെയിനിങ് പൂർത്തിയാക്കി വന്നപ്പോഴാണ് അവൾക്ക് കല്യാണ പ്രായമായെന്നും അനുയോജ്യനായ ഒരു വരനെ കണ്ടെത്തേണ്ടതുണ്ടെന്നും വീട്ടുകാർക്ക് ബോധം വന്നത്. അതിസുന്ദരിയായ പെൺകുട്ടി ആയിരുന്നു പാർവതി, നല്ല നിരീക്ഷണ…
Author: Nisha Pillai
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ആ രൂപം ഇടയ്ക്ക് തിരിഞ്ഞ് നോക്കിയാണ് മല കയറിയത്. അയാൾ പോകുന്ന സ്ഥലങ്ങളിലെ പ്രകൃതി മാറുന്ന പോലെ, കൂടുതൽ വന്യമാകുന്നു. “എന്നാലും ആരായിരിക്കും ഈ സന്ധ്യാ നേരത്ത്. മാമായിയെ പേടിച്ചു ഈ മല കയറി വരാൻ ആരും ധൈര്യപ്പെടില്ല. അപ്പോൾ ഇതാര്? ഇവിടെ വരാൻ ധൈര്യപ്പെട്ടുവെങ്കിൽ മാമായിയെക്കാൾ കരുത്തുറ്റ ആരോ ഒരാളാണിത്. ” കറുത്ത ളോഹ പോലെയൊരു വേഷം, കറുത്ത കരിമ്പടം കൊണ്ട് ദേഹം പകുതി മറച്ചിരിക്കുന്നു, കയ്യിലൊരു റാന്തൽ വിളക്ക്. പ്രയാസപ്പെട്ട് ഏന്തി വലിഞ്ഞുള്ള നടത്തം, കൂനി വളഞ്ഞ് പോയ തോളുകൾ, പ്രായമുള്ള ആരോ ആണെന്ന് തോന്നിപ്പിച്ചു. അതൊരു പാതിരിയാകണം. നടപ്പ് കണ്ടിട്ട് പ്രായമിപ്പോൾ എഴുപതു പിന്നിട്ടിട്ടുണ്ടാകണം. ഗബ്രിയേലും ഡാനിയേലയും പരസ്പരം നോക്കി നിന്നു. അടുക്കളയിൽ ആളനക്കം, പാത്രങ്ങളുടെ കിലുകിലുക്കം. ഡാനിയേല എത്തിയപ്പോഴേക്കും ഫ്രാൻസിസ്ക അത്താഴം വിളമ്പാൻ തുടങ്ങിയിരുന്നു. “മാമായി, ഇന്നെന്താ ഇത്ര നേരത്തെ അത്താഴം കഴിക്കുന്നത്.…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ” എന്താ ഡാനിയേല നിനക്ക് പറ്റിയത്. ഞാൻ കുറെ നേരമായി നിന്നെ വീക്ഷിക്കുകയായിരുന്നു. നീ വേറെ ഏതോ ലോകത്തായിരുന്നു. ” ഡാനിയേല തൻ്റെ പിറകിൽ നിൽക്കുന്ന ഫ്രാൻസിസ്കയെ അപ്പോഴാണ് കാണുന്നത്. “മാമായി… എനിക്ക് കുഴപ്പമൊന്നുമില്ല. രാവിലെ ഉണർന്നപ്പോൾ മുതൽ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ” “നീ ഒരു വിച്ച് ആകാൻ നിയോഗിക്കപ്പെട്ടവളാണ്, അതോർമ്മ വേണം. ഇനി മുതൽ കുറെ നാളത്തേക്ക് വൈൻ, മദ്യം ഇതൊന്നും നിനക്ക് പാടില്ല. ” ഡാനിയേല തലയാട്ടി. “ശരി മാമായി. ” ഡാനിയേലക്ക് സന്തോഷം തോന്നി. താൻ പിടിക്കപ്പെട്ടില്ല. മാത്രമല്ല, മാമായി പഴയ പോലെ അടുക്കളയിൽ കയറി പാചകം തുടങ്ങിയിരിക്കുന്നു. “തനിക്കെന്താണ് പറ്റിയത്. ” താൻ കണ്ണപ്പനെക്കുറിച്ചാണ് ചിന്തിച്ചത്. ഇരുട്ടിൽ ഏതാനും നിമിഷം മാത്രം, അത്ര വ്യക്തമല്ലാതെ കണ്ട കണ്ണപ്പൻ്റെ മുഖം… കൂടെ കൂടെ ആ മുഖം മനസ്സിൽ കയറി…
എന്നിലെ പ്രണയം ഞാൻ മരിക്കുവോളം നിലനിൽക്കും… നീ എത്ര അകലെയാണെങ്കിലും… നീ അകന്ന് പോയിട്ടും, ഞാൻ ഒരിക്കലും നിന്നെ പ്രണയിക്കുന്നത് നിർത്തിയില്ല. അകലെ നിന്ന് ഒരാളെ സ്നേഹിക്കുന്നത് ഒരുതരം നിശബ്ദ വേദനയാണ്… നിന്നെ എന്റേത് എന്ന് വിളിക്കാൻ എനിക്ക് അവകാശമില്ലെങ്കിലും, നിന്നോടുള്ള എന്റെ കരുതൽ ഇപ്പോഴും യഥാർത്ഥമാണ്. അത് അദൃശ്യമായിരിക്കാം… പക്ഷേ അത് ഇപ്പോഴും ഇവിടെയുണ്ട്, എന്റെ ഹൃദയത്തിൽ……. ✍️നിഷ പിള്ള
അമ്മുവിന് ഒരു മോഹം, ചേച്ചി അനുവിൻ്റെ യൂട്യൂബ് ചാനലിനെ കടത്തി വെട്ടണം. അനുവിൻ്റെ ചാനലായ ഡാൻസ് ക്യൂൻ 1M ഫോളോവേഴ്സ് പിന്നിട്ടു. അമ്മുവിനും ഒരു യൂട്യൂബ് ചാനൽ തുടങ്ങണം, സ്വന്തമായി കാശുണ്ടാക്കണം. അവൾ ചാനലും തുടങ്ങി ഒരു പേരുമിട്ടു, ട്രാവൽ ക്വീൻ. പക്ഷെ തുടക്കം കുറിക്കാൻ ഒരു കിടിലൻ കണ്ടൻ്റ് വേണം. ചാറ്റ് ജിപിറ്റി, ജെമിനി ഒക്കെ പരതി നോക്കി, ഒരു സബ്ജക്ടും ഇഷ്ടായില്ല. ഒടുവിൽ അവളൊരു തീരുമാനമെടുത്തു. ഒരു ട്രെക്കിങ്ങ്, അതും ഒരു പെൺകുട്ടി തനിച്ച്. ആദ്യം നെഗറ്റീവ് കമൻ്റുകൾ വരും, എന്നാലും സാരമില്ല. കാട്, പ്രകൃതി, റീലുകൾ, ലൈക്കുകൾ കൂടും. കോളേജിൽ സ്റ്റാർ ആകാം. പക്ഷേ അമ്മു ഇത് വരെ കാട് കണ്ടിട്ടില്ല, കാട്ടിൽ പോയിട്ടില്ല. ഒരു ദിവസം ആരും അറിയാതെ, രാവിലെ 4 മണിക്ക് അവൾ വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങി. ട്രെക്കിങ്ങിന് പോകുന്ന ടീമിൻ്റെ കൂടെ അവൾ കാട്ടിലേക്ക് പുറപ്പെട്ടു. പുതിയ ഷൂസ്, ക്യാപ്പ്, കാടിന്…
ആര്യയുടെ ലോകം അവളുടെ അമ്മയെ ചുറ്റി പറ്റിയായിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു അവളെയൊരു ടീച്ചറാക്കണമെന്നത്. അച്ഛൻ്റെ വേർപാടിന് ശേഷം അമ്മയൊരു ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് അവളെ വളർത്തി വലുതാക്കിയത്. ഗ്രാമത്തിലെ വലിയൊരു സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആയി ആര്യ തൻ്റെ ജീവിതം ആരംഭിച്ചു. ഇംഗ്ലീഷ് സാഹിത്യം അവൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. കുട്ടികൾക്ക് സാഹിത്യം പരിചയപ്പെടുത്തുക, അവരെ നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുക, വൈകിട്ട് സ്കൂളിൽ നിന്നും മടങ്ങി വന്ന് അമ്മയുമൊത്ത് കടൽക്കരയിൽ പോയി കാറ്റ് കൊള്ളുക, നല്ല ആഹാരം വാങ്ങി കഴിക്കുക, ഇതൊക്കെ ആയിരുന്നു അവളുടെ പ്രധാന വിനോദങ്ങൾ. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ചാർജ്ജ് ആര്യയ്ക്ക് ആയിരുന്നു. നാഷണൽ സർവീസ് സ്കീമിൻ്റെ സംസ്ഥാന തല പരിപാടിയായിരുന്നു, കുട്ടികളിലൂടെ ഉൾനാടൻ ജലാശയങ്ങളുടെ പരിപാലനം. അതിനായി ആര്യ വോളൻ്റിയർമാരുമായി കൊച്ചിയിലേക്ക് പോകേണ്ടി വന്നു. ആ പരിപാടിയിൽ വച്ച് അവളൊരു മനുഷ്യനെ പരിചയപ്പെട്ടു, സിദ്ധാർത്ഥ് നായർ. ആദ്യം അയാളുമായി ഉടക്കി പിന്നീട് അയാളുടെ സഹായം തേടി. ഒരു…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ആ വൈകുന്നേരം ഡാനിയേല തിരക്കിലായിരുന്നു. ഗബ്രിയേൽ കുളി കഴിഞ്ഞ് വന്നപ്പോൾ, അടുക്കളയിൽ നല്ല വെളുത്തുള്ളിയിലും ഉള്ളിയിലും കിടന്ന് വേവുന്ന ബീഫിൻ്റെ മണം വീടിനുള്ളിൽ പരന്നു. അവൻ മാമായിയുടെ മുറിയിലേയ്ക്ക് എത്തി നോക്കി. ഇരുട്ട് നിറഞ്ഞ ആ മുറിയിൽ മാമായി കിടക്കുകയാണ്. മാമായിയുമായുള്ള വഴക്ക് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തോന്നി. അവരെ പിണക്കുന്നത് മണ്ടത്തരമാണ്, രണ്ട് പേർക്കും ആപത്താണ്. ഗബ്രിയേൽ, രാവിലെ കഴിച്ചതൊക്കെ ദഹിച്ചു കഴിഞ്ഞു, നല്ല വിശപ്പ് തോന്നുന്നു. ഡാനിയേല മേശപ്പുറത്ത് ചോറും വറുത്ത ഉരുളക്കിഴങ്ങും നിരത്തി വച്ചു. ബീഫ് കൂടി പാകമാകണം. “മാമായി.” ഗബ്രിയേൽ വിളിച്ചിട്ടും ഫ്രാൻസിസ്ക പ്രതികരിച്ചില്ല. ഗബ്രിയേൽ മാമായിയുടെ കാലിൽ തടവി. ഫ്രാൻസിസ്ക കാല് വലിച്ചെടുത്തു. വലിയ വാശിക്കാരിയാണ്. ഗബ്രിയേൽ അവിടെ നിന്നും എഴുന്നേറ്റില്ല. “മാമായി.” “നിനക്ക് എന്താണ് വേണ്ടത് ഗബ്രിയേൽ. നീ വളർന്നു എന്നെക്കാൾ വലുതായല്ലോ. ഇനി നിനക്കെന്തിനാണ് ഈ മാമായിയെ.” “ഈ ലോകത്ത്, എനിക്കെൻ്റെ മാമായി മാത്രമേ ഉള്ളൂ. എനിക്ക് മാമായിയെ…
ഒരു പാട് നാളുകൾക്ക് ശേഷമാണ് ശ്രീനിഷ് നയനയുടെ ശബ്ദം ഫോണിലൂടെ കേൾക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ ഒരു അപരിചിതമായ നമ്പറിൽ നിന്നും പലപ്രാവശ്യം കാൾ വന്നെങ്കിലും ശ്രീനിഷ് കാൾ സ്വീകരിച്ചില്ല. അവൻ്റെ കൂടെയുള്ള ജയമോഹൻ അവന് വളരെ പ്രധാനപ്പെട്ട ഒരു ക്ലൈൻ്റാണ്. അത് കൊണ്ടാണ് ഞായറാഴ്ച ആയിട്ട് കൂടി ഒരു കൂടിക്കാഴ്ചയ്ക്ക് അവൻ സമ്മതിച്ചത്. “വക്കീലിൻ്റെ വിലപ്പെട്ട സമയം പാഴാക്കാനല്ല, ഇത് വളരെ ഇംപോർട്ടൻ്റ് ആയത് കൊണ്ടാണ് ഞാൻ നേരിട്ട് ഇങ്ങോട്ട് വന്നത്. ” “ജയമോഹൻ, എനിക്ക് വിഷയത്തിൻ്റെ ഗൗരവം മനസ്സിലായി. ഈ വസ്തുവിൻ്റെ രണ്ട് മൂന്ന് മുൻപ്രമാണങ്ങൾ കൂടി സംഘടിപ്പിച്ചാൽ, ഈ കേസ് പുഷ്പം പോലെ ജയിക്കുന്ന കാര്യം ഞാനേറ്റു. ” വീണ്ടും ശ്രീനിഷിൻ്റെ ഫോൺ സ്ക്രീനിൽ ആ നമ്പർ തെളിഞ്ഞു. “എന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു. ഇതിപ്പോൾ തന്നെ ആറേഴ് വിളികളായല്ലോ. ഞാൻ കാത്തിരിക്കാം, വക്കീൽ വേണമെങ്കിൽ സംസാരിച്ചു കൊള്ളൂ.” “അത് സാരമില്ല ആവശ്യക്കാരനാണെങ്കിൽ ഇനിയും വിളിക്കും. “…
മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴ. 2018 ലെ പ്രളയ സമയത്ത് സംഭവിച്ചത് പോലെ… നഗരത്തിലെ സാഫല്യം അപ്പാർട്ട്മെൻ്റിൻ്റെ താഴത്തെ നിലയുടെ പകുതി വെള്ളം കയറി. താമസക്കാരെ മുകളിലെ നിലയിലെ ഒഴിഞ്ഞ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം മഴ ഇനിയും കനക്കാൻ സാദ്ധ്യതയുണ്ട്. ഫ്ലാറ്റ് 7Aയിലെ ബാൽക്കണിയിൽ അരുണ നിൽക്കുന്നു. അവൾ മഴ കാണുകയാണ്, കയ്യിലൊരു കാപ്പി കപ്പ് പിടിച്ചിരിക്കുന്നു. അവളുടെ കണ്ണുകൾ വിദൂരതയിലാണ്. ആരെയോ കാത്ത് നിൽക്കുന്ന പോലെ. “പാലെടുക്കാൻ വാതിൽ തുറന്നപ്പോൾ 7C യിലെ വിമലേച്ചി അരുണയെ നോക്കി ചിരിച്ചു. “എന്തുണ്ട് അരുണ മോളെ. കിരൺ വിളിക്കാറുണ്ടോ. അവനെ കണ്ടിട്ട് കുറെ നാളായല്ലോ. ലീവെടുത്ത് ഭാര്യയെ വന്ന് കാണാൻ പോലും അവന് സമയമില്ലേ. ” “അടുത്ത മാസം എന്തായാലും വരാതിരിക്കില്ല വിമലേച്ചി. ചെറിയമ്മേടെ മോളുടെ കല്യാണമാണ്. ” “അത് നന്നായി. അവനെ ഒന്ന് കാണണം. ഈ സുന്ദരിക്കുട്ടിയെ തനിച്ചാക്കി…
“അവളെപ്പോഴും ഏകാകിനിയാണ്. ആരോടും ഒന്നും മിണ്ടില്ല. ഒരു ജാഡ തെണ്ടി.” ലൈബ്രറിയിൽ അവളുടെ പിറകിലിരിക്കുന്ന ആൺകുട്ടികളിൽ ഒരാൾ അവളെ ചൂണ്ടി പറഞ്ഞു. അവർ എഴുന്നേറ്റു പോയപ്പോൾ അവളവരെ ശ്രദ്ധിച്ചു. അതിലൊരാളുടെ മുഖം കണ്ടവളുടെ മനസ്സ് തകർന്നു. “നീയോ കൃഷ്ണാ എൻ്റെ ശത്രു പക്ഷത്ത്.” കോളേജിൽ സീനിയർ ആയിരുന്ന ഹരികൃഷ്ണനെ ഭാമയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവേ ആരോടും മിണ്ടാത്ത അന്തർമുഖിയായ ഭാമയെ കോളേജിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അവൾക്ക് സൗഹൃദങ്ങൾ കുറവായിരുന്നു. അവളുടെ അടുത്ത സുഹൃത്തുക്കളായ കാവ്യയും ദിവ്യയും സ്ഥിരമായി ഒരു ചെറുപ്പക്കാരനെ പിന്തുടരുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ സീനിയറായ ഹരികൃഷ്ണൻ, ബിഎസ് സി മാത്സ് അവസാന വർഷ വിദ്യാർത്ഥി. നല്ല ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ. അവളുടെ മനസ്സിലൊരു കൃഷ്ണനായി, അവനൊരു വൃന്ദാവനം സൃഷ്ടിച്ചു. ആ കൃഷ്ണനാണ് ഇപ്പോൾ തൻ്റെ നാട്ടുകാരനായ സൂരജിനോട് തനിക്ക് ജാഡയാണ് എന്ന് പറഞ്ഞു കൊടുക്കുന്നത്. ഭാമയ്ക്ക് ദേഷ്യം തോന്നി. എന്നിട്ടും അവൾക്ക് കൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല. ഭാമയുടെ മനസ്സിലെ…
