എന്നിലെ പ്രണയം ഞാൻ മരിക്കുവോളം നിലനിൽക്കും…
നീ എത്ര അകലെയാണെങ്കിലും…
നീ അകന്ന് പോയിട്ടും, ഞാൻ ഒരിക്കലും
നിന്നെ പ്രണയിക്കുന്നത് നിർത്തിയില്ല.
അകലെ നിന്ന് ഒരാളെ സ്നേഹിക്കുന്നത്
ഒരുതരം നിശബ്ദ വേദനയാണ്…
നിന്നെ എന്റേത് എന്ന് വിളിക്കാൻ
എനിക്ക് അവകാശമില്ലെങ്കിലും,
നിന്നോടുള്ള എന്റെ കരുതൽ
ഇപ്പോഴും യഥാർത്ഥമാണ്.
അത് അദൃശ്യമായിരിക്കാം…
പക്ഷേ അത് ഇപ്പോഴും ഇവിടെയുണ്ട്,
എന്റെ ഹൃദയത്തിൽ…….
✍️നിഷ പിള്ള
