Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അയൽവീട്ടിലെ ഭാര്യയും ഭർത്താവും
  • ജീവിതം
  • ബ്ലാക്ക് ഡാലിയ -14
  • സൗഹൃദങ്ങൾ
  • നേഴ്സ്
  • ഓട്ടോബയോഗ്രഫി ഓഫ് എ പുരുഷൻ
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, May 15
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലാക്ക് ഡാലിയ -14
തുടർക്കഥ / സീരീസ് ബന്ധങ്ങൾ

ബ്ലാക്ക് ഡാലിയ -14

By Nisha PillaiMay 15, 20261 Comment7 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

ബ്ലാക്ക് ഡാലിയ ആദ്യഭാഗം     

പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു. ഡാനിയേലയുടെ മുറിഞ്ഞ കൈമുട്ടുകൾ ഗബ്രിയേൽ പരിശോധിച്ചു. 

 

“ഇത് എന്താണ് ഡാനിയേല, ഈ മുറിവ് മാമായി കണ്ടാൽ. “

 

“ഗബ്രിയേലേ, ആ പൊക്കമുള്ള രൂപത്തെ ഞാൻ കണ്ടതാണ്. അത് ഞങ്ങളുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു, ഞങ്ങൾ പേടിച്ചു പോയി. “

 

“ആരായിരിക്കും അത്. “

 

“മാർട്ടിൻ അച്ചനായിരിക്കും, അന്ന് പെരേര പറഞ്ഞതല്ലേ. “

 

“മ് മം ആയിരിക്കില്ല, ഏഴെട്ടടി പൊക്കമെന്നല്ലേ പറഞ്ഞത്. “

 

ഗബ്രിയേൽ പതിയെ പറഞ്ഞു. 

 

“നീ മാമായിക്ക് സംശയം തോന്നാത്ത രീതിയിൽ വേണം പെരുമാറാൻ. നാളെ രാവിലെ കാണാം, ഉറങ്ങി കൊള്ളൂ. “

 

ഗബ്രിയേൽ ഉറങ്ങാനായി പോയി. ആ രാത്രിയിൽ ഡാനിയേലയ്ക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. തൻ്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. തൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം ആയിരുന്നു ഇന്ന്. 

 

കണ്ണപ്പനെക്കുറിച്ചോർത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി. ആദ്യമായി കാണുന്ന അപ്പൻ്റെ തറവാട്, അപ്പൻ്റെ ബന്ധുക്കൾ, ആ കാഴ്ചകൾ എല്ലാം മനസ്സിന് നല്ല തൃപ്തി നൽകി. 

 

റീത്ത പറഞ്ഞത് അനുസരിച്ച് വിവാഹരാത്രിയാണ് ഒരു പെണ്ണിൻ്റെ ജീവിതത്തിലെ സ്വപ്നങ്ങൾ പൂവണിയുന്ന രാത്രി. അവൾ പറഞ്ഞതൊന്നും പൂർണ്ണമായി മനസ്സിലായില്ല എങ്കിലും, വിവാഹശേഷം താനും കണ്ണേട്ടനും രണ്ട് ശരീരവും ഒരു മനസ്സുമായി കഴിയേണ്ടവരാണ്. കണ്ണപ്പനെ പിരിഞ്ഞതിൽ അവൾക്ക് നല്ല സങ്കടം തോന്നി. വൈകാതെ, തന്നെ കൊണ്ട് പോകാൻ കണ്ണേട്ടൻ വരും. അത് വരെ ആർക്കും ഒരു സംശയവും തോന്നരുത്. 

 

ഓരോന്ന് ചിന്തിച്ചു കിടന്ന് ഡാനിയേലയ്ക്ക് ഉറക്കം വന്നില്ല. അവൾ മാമായി ഉണരുന്നതിന് മുമ്പ് ഉണർന്നു വസ്ത്രം മാറി. ഗബ്രിയേലിനുള്ള ഭക്ഷണം തയാറാക്കി വച്ചു. ഗബ്രിയേലിനെ വിളിച്ചുണർത്തി. മഞ്ഞചരടിൽ കോർത്ത താലിയെക്കുറിച്ച് ഓർത്തു. ഗബ്രിയേൽ പറഞ്ഞത് അനുസരിച്ച് അവൾ താലി അടി കുപ്പായത്തിൽ ഒളിപ്പിച്ചു വച്ചു. 

 

“ഡാനിയേല നീ നേരത്തെ എഴുന്നേറ്റോ?”

 

ഫ്രാൻസിസ്ക പതിവ് പോലെ ഉണർന്നു വന്നു. 

 

“ഇല്ല മാമായി പതിവ് പോലെ. “

 

“അവിടെയെന്താ ഒരു തീക്കൂന. “

 

ഗബ്രിയേൽ ആണ് മറുപടി പറഞ്ഞത്. 

 

“മാമായി ഡാനിയേലയുടെ കൈ കണ്ടില്ലേ, ഒരു കാട്ട് പന്നി, ഇവളെ തള്ളി മറിച്ചിട്ടതാണ്. കൈ മുട്ട് പൊട്ടിയുരഞ്ഞ് ചോര വന്നു. “

 

ഫ്രാൻസിസ്ക ഡാനിയേലയുടെ കൈ പരിശോധിച്ചു. 

 

“ഇത് പന്നി മറിച്ചിട്ടതാകാൻ വഴിയില്ല. കല്ലിലോ പാതയിലോ ഉരഞ്ഞ് മുറിഞ്ഞതാകും. കണ്ടില്ലേ, കട്ടിയുള്ള എന്തോ ഉരഞ്ഞ് തൊലി ഇളകിയത്. “

 

കള്ളം കണ്ട് പിടിച്ചു എന്ന് മനസ്സിലാക്കിയെങ്കിലും ഒട്ടും പതറാതെ ഗബ്രിയേൽ പറഞ്ഞു. 

 

“എന്തായാലും ഞാൻ വിറക് കൂട്ടിയിട്ട് ഒരു അഗ്നി കുണ്ഠം ഉണ്ടാക്കി. തീ ആളി കത്തിയപ്പോൾ പന്നി പേടിച്ചു ഓടി പോയി. “

 

ഫ്രാൻസിസ്ക കുറെ നേരം ആലോചിച്ചിരുന്നു. 

 

“നിങ്ങൾ അപ്പോൾ എന്നെ വിളിക്കാഞ്ഞത് എന്താണ്. അത് കാട്ടുപന്നി ആകില്ല. ആരോ ഒടിവിദ്യ ഇറക്കിയതാ. നിൻ്റെ അപ്പൻ്റെ കൂട്ടുകാരൻ കുമാരൻ അറിയപ്പെടുന്ന ഒടി വിദ്യക്കാരൻ ആയിരുന്നു. അയാളുടെ ഒടി രൂപം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. “

 

“എനിക്ക് സംശയം തോന്നിയിരുന്നു മാമായി. അതിന് കാട്ടുപന്നിയുടെ വൃത്തികെട്ട മണമുണ്ടായിരുന്നില്ല.. മനുഷ്യൻ്റെ മണമായിരുന്നു അതിന്. “

 

ഫ്രാൻസിസ്കയുടെ അടുത്ത് ഡാനിയേലയെ ഒറ്റയ്ക്ക് വിട്ടിട്ട് ഗബ്രിയേൽ കടയിൽ പോകാൻ തയാറായി. 

 

“ഡാനിയേല നീ സൂക്ഷിക്കണം, ആ മന്ത്രങ്ങൾ ഇടയ്ക്കിടെ മനസ്സിൽ ഉരുവിടണം. അല്ലാതെ വേറെ രക്ഷയില്ല. മാമായി നിൻ്റെ മനസ്സ് വായിച്ചാൽ നിന്നെ ആ മലയിൽ കൊണ്ട് പോയി, നഗ്നയായി അടിമ കിടത്തും. പിന്നെ നീ എഡ്വേർഡിൻ്റെ അടിമയാകും. നീ കറുത്ത വസ്ത്രം ധരിച്ച് ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. നല്ലൊരു മന്ത്രവാദിയാകും, നിൻ്റെ പ്രവചനങ്ങൾ തേടി നാട്ടുകാരും നമ്മുടെ ആൾക്കാരും വരും. ധാരാളം പണം കിട്ടും. നമുക്കെല്ലാം ഗോവയിലോ പോർച്ചുഗലിലോ പോകാം. പക്ഷെ വർഷാവർഷം നീ ആ ശവകുടീരത്തിൽ ഒരു രാത്രി കഴിയേണ്ടി വരും. “

 

“എപ്പോൾ എൻ്റെ ജീവിതം? സന്തോഷം, സമാധാനം?”

 

“എല്ലാം നഷ്ടപ്പെടും. നീ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ ബാധ്യസ്ഥയാകും. നീ അങ്ങനെയാകാൻ പാടില്ല. നീ സന്തോഷവതിയായി, ഒരു കുടുംബജീവിതം നയിക്കണം. അപ്പൻ്റെ ഒരാഗ്രഹം എങ്കിലും നമുക്ക് സാധിച്ച് കൊടുക്കണം. “

 

ഗബ്രിയേൽ പുറത്തേക്ക് നടന്നു. 

 

“ഡാനിയേല നീ വെറും പാവമാകരുത്. ഫ്രാൻസിസ്കയുടെ അടവുകൾ, അത് നീ അവരോട് തിരികെ പ്രയോഗിക്കണം. “

 

ഡാനിയേല തലയാട്ടി. അവനോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ അവനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. 

 

“ഇന്നലെ ഇവിടെ എന്താ സംഭവിച്ചത്. “

 

“നിങ്ങൾ പോയതും നല്ല കാറ്റ് തുടങ്ങി. ചുഴലി രൂപത്തിൽ കാറ്റ് ഈ വീടിന് ചുറ്റും ആഞ്ഞ് വീശി. ആ സമയത്ത് വീടിൻ്റെ മേൽക്കൂര പറന്ന് പോകുമോയെന്ന് ഞാൻ സംശയിച്ചു. പിന്നെ ആ കാറ്റ് നിങ്ങളുടെ ബൈക്ക് പോയ വഴിയിലൂടെ കറങ്ങി. പിന്നെ അപ്രത്യക്ഷമായി. ആ സമയത്ത് പെരേര മാമായിയുടെ മുറിയുടെ പുറത്ത് പ്രാർത്ഥനയോടെ ഇരുന്നു. “

 

“മുറ്റത്തെ ബൈക്കിൻ്റെ ടയർ പാടൊക്കെ, മാമായി കാണില്ലേ. അവർ അതിനെ കുറിച്ച് ചോദിച്ചാലോ. ?

 

“ഇന്നലെ രാത്രിയിലെ മഴയിൽ ഞങ്ങളതൊക്കെ വലിയ തടി ഉരുട്ടി മായിച്ച് കളഞ്ഞു, നീയൊന്നും അറിഞ്ഞിട്ടില്ല, ഒന്നും അവരോട് വിട്ട് പറയണ്ട. “

 

ഗബ്രിയേൽ പോയി കഴിഞ്ഞ് ഫ്രാൻസിസ്ക ഡാനിയേലയുടെ മുറിവ് പരിശോധിച്ച് മരുന്ന് പുരട്ടി കൊടുത്തു. 

 

“നിൻ്റെ മാല എവിടെ ഡാനിയേല. “

 

ഡാനിയേല കഴുത്തിൽ കിടന്ന കറുത്ത മാല കാട്ടി കൊടുത്തു. 

 

“നീ എന്തിനാണ് മുറ്റത്ത് പോയത്. അതല്ലേ കാട്ട് പന്നി കുത്താൻ വന്നത്. പകൽ പോലും സൂക്ഷിക്കണം. പകലും ഒടി വിദ്യ ചെയ്യാൻ അവർക്ക് കഴിയും. “

 

ഫ്രാൻസിസ്ക ഒരു നിമിഷം ആലോചനയിൽ മുഴുകി. 

 

“ഞാനിന്നലെ കുറച്ചു നേരത്തെ ഉറങ്ങി പോയി അല്ലേ. ഇന്നലെ നമ്മൾ എന്താ അത്താഴത്തിന് കഴിച്ചത്. രാവിലെ ഉണർന്നിട്ടും ഒരു തല പെരുപ്പ് ഉണ്ടായിരുന്നു. “

 

“ഗബ്രിയേൽ കൊണ്ട് വന്ന കൂണല്ലേ നമ്മൾ കഴിച്ചത്. “

 

“ഞാൻ കൂടുതൽ കഴിച്ചു. “

 

അന്ന് പകൽ മുഴുവൻ ഫ്രാൻസിസ്ക ഡാനിയേലയുടെ പിറകെ തന്നെയായിരുന്നു. അവളും ഗബ്രിയേലും പറഞ്ഞതൊന്നും അവർക്ക് നല്ല വിശ്വാസം ആയിട്ടില്ല. 

 

ഫ്രാൻസിസ്ക മുറിയിൽ കയറി പ്രത്യേകം പ്രാർത്ഥനകൾ നടത്തി. 

 

നേരം പുലർന്നപ്പോൾ, ഗബ്രിയേലിനെ കാത്ത് സൈമൺ കടയിൽ ഇരുന്നിരുന്നു. 

 

“നീയെന്താടാ വൈകിയത്. ?പൊതിയാനുള്ള ഇലകൾ ഒന്നും കടയിൽ ഇല്ലല്ലോ”

 

“സൈമൺ ചേട്ടൻ എപ്പോൾ മടങ്ങിയെത്തി. പെരേര ഇപ്പോൾ ഇലകളുമായി വരും. വീട്ടിൽ ഇന്നലെ കുറച്ച് പ്രശ്നമുണ്ടായി. “

 

“ജാൻസി സൂചിപ്പിച്ചിരുന്നു. നീ വിഷമിക്കാതെ, നമുക്ക് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാം. “

 

സൈമൺ ഒരു പഴയ ഫോൺ ഗബ്രിയേലിന് കൊടുത്തു. 

 

“ജാൻസി തന്ന് വിട്ടതാണ്. നിനക്കൊരു സിം കൂടി എടുത്ത് തരണമെന്ന് അവൾ പറഞ്ഞിരുന്നു. “

 

ഗബ്രിയേൽ ഫോൺ വാങ്ങി തിരിച്ചും മറിച്ചും നോക്കി. 

 

“ഞാൻ ഇപ്പോഴാണ് ആലോചിച്ചത്. നിൻ്റെ പേരിൽ വല്ല രേഖകളും ഉണ്ടോ, തിരിച്ചറിയൽ രേഖകൾ. “

 

“ഞാൻ ഏഴാം ക്ലാസ് വരെ താഴ്വാരത്തെ സ്കൂളിൽ പഠിച്ച രേഖകൾ ഉണ്ട്. “

 

“പിന്നെന്താടാ നീ തുടർന്ന് പഠിക്കാഞ്ഞത്. പത്ത് പാസ്സായെങ്കിൽ, ഈ മലമുകളിൽ നിന്നും എവിടേലും പോയി രക്ഷപ്പെടാമായിരുന്നു. “

 

“എൻ്റെ കാര്യമല്ല സൈമൺ ചേട്ടാ, പെങ്ങൾ ഡാനിയേല, അവളെ രക്ഷിക്കണം. അതിനാ ഞാൻ ഈ പാട് പെടുന്നത്. “

 

“ആ കൊച്ചിന് ഒരു രേഖകളും ഇല്ലല്ലോ, ജനന സർട്ടിഫിക്കറ്റ് ഇല്ല, സ്കൂളിൽ ചേർത്ത് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടില്ല. പാവം, പുറം ലോകം കണ്ടിട്ടില്ല. നിൻ്റെ മാമായി മനഃപൂർവം ചെയ്യുന്നതാണ്. ഗവൺമെൻ്റിൻ്റെ കണക്കിൽ അവളില്ലല്ലോ. അവളൊരു ഇന്ത്യൻ പൗരൻ കൂടി അല്ല. ആരോഗ്യ പ്രവർത്തകരും വില്ലേജ് അധികാരികളും സെൻസസ് പ്രവർത്തകരും, ആരും ഫ്രാൻസിസ്കയെ പേടിച്ച് ആ മല കയറാറില്ല. “

 

“ഇനി എന്താ നമുക്ക് ചെയ്യാൻ കഴിയുന്നത്. “

 

“ഞാനൊന്ന് വില്ലേജിൽ അന്വേഷിച്ച് നോക്കട്ടെ. അവൾക്കൊരു കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ പോലും രേഖകൾ വേണം. പാവപ്പെട്ട ആദിവാസികളേക്കാൾ കഷ്ടമാണ് നിങ്ങളുടെ കാര്യം. “

 

ഗബ്രിയേലിൻ്റെ സിമ്മിൽ നിന്നും ആദ്യത്തെ കാൾ പോയത് കണ്ണപ്പൻ്റെ ഫോണിലേക്ക് ആണ്. 

 

“അളിയാ വളരെ നല്ല കാര്യം, അവസാനം നിന്നെയൊന്ന് വിളിക്കാമെന്ന അവസ്ഥയിൽ എത്തിയല്ലോ. “

 

“സൈമൺ ചേട്ടനും ജാൻസി ചേച്ചിയും എന്നെ സഹായിച്ചു. “

 

“അളിയാ, ഡാനിയേല, എൻ്റെ ഭാര്യ, അവൾ സന്തോഷവതിയാണോ. അവളെ നിൻ്റെ മാമായിയുടെ കൂടെ നിർത്താൻ എനിക്കിനി കഴിയില്ല, അവരെയെനിക്ക് പേടിയാണ്. “

 

“നീ ധൃതി വയ്ക്കല്ലേ. അവളെ ഞാൻ ഉടനെ തന്നെ നിന്നെ തിരികെ ഏൽപ്പിക്കും. “

 

അന്ന് ഗബ്രിയേൽ പതിവിലും നേരത്തെ മടങ്ങിയെത്തി. 

 

“ഗബ്രിയേലെ, എൻ്റെ കോഴികുഞ്ഞ് മുട്ടയിട്ടു. “

 

ഡാനിയേല തവിട്ട് നിറമുള്ള വലിയ മുട്ട ഉയർത്തി കാണിച്ചു. 

 

” മുട്ടയിട്ടാൽ പിന്നെ അത് കോഴി കുഞ്ഞല്ല, തള്ളക്കോഴി ആയി മാറി. “

 

അവൻ നാലുപാടും നോക്കി മാമായി അടുത്തില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഡാനിയേലയുടെ ചെവിയിൽ പറഞ്ഞു. 

 

” ഇനി മുതൽ നീ ഒരു പെൺകുട്ടി അല്ല. ഉത്തരവാദിത്വമുള്ള ഭാര്യയാണ്. “

 

“എന്നിട്ടും എനിക്ക് കണ്ണേട്ടൻ്റെ കൂടെ കഴിയാൻ പറ്റുന്നില്ലല്ലോ. എനിക്ക് കണ്ണേട്ടനെ കാണണം ഗബ്രിയേലെ. “

 

“മാമായി അറിഞ്ഞാൽ. “

 

ഗബ്രിയേൽ ഡാനിയേലയെ സമാധാനിപ്പിച്ചു. 

 

മാമായിയേയും ഡാനിയേലയേയും വീട്ട് ജോലികളിൽ ഗബ്രിയേൽ സഹായിച്ചു. മാമായിയെ സന്തോഷിപ്പിക്കാൻ അവരുടെ പ്രാർത്ഥനയിൽ അവൻ പങ്കെടുത്തു. 

 

ഡാനിയേല വളരെ വിഷമത്തോടെ നേരത്തെ ഉറങ്ങാൻ പോയി. അവൾ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. 

 

“അവൾക്ക് ഇത് എന്ത് പറ്റി. “

 

“തലവേദന എന്നാണ് എന്നോട് പറഞ്ഞത്. “

 

ഡാനിയേല നല്ല ഉറക്കത്തിലായിരുന്നു. മുറിയിലെ ശബ്ദം കേട്ടവൾ കണ്ണ് തുറന്നു, പൊക്കമുള്ള ഒരു നിഴലിനെ മുന്നിൽ കണ്ടവൾ നിലവിളിക്കാൻ തുടങ്ങി. പെട്ടെന്നൊരു കൈ അവളുടെ വാ പൊത്തി പിടിച്ചു. പരിചിതമായ ഗന്ധമുള്ള ശരീരം, അവളെ ചേർത്ത് പിടിച്ചു. 

 

“കണ്ണേട്ടാ… “

 

“ഡാനിയേലാ… “

 

“ഇവിടെങ്ങനെയെത്തി? വേഗം പൊയ്ക്കോ, മാമായിയുടെ മന്ത്രകുരുക്കിൽ പെടേണ്ട. “

 

“ആ മന്ത്രകുരുക്ക് ഞാൻ പൊട്ടിച്ചു. ഗബ്രിയേൽ മാമായിയുടെ മുറിക്ക് പുറത്ത് കാവലുണ്ട്. എനിക്ക് നിന്നെ കാണാതെ വയ്യെന്ന് തോന്നി. കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ ഇവിടെ വരും. “

 

കണ്ണപ്പൻ്റെ നെഞ്ചിൻ തലചായ്ച്ചവൾ ഉറങ്ങി. ഗബ്രിയേൽ വാതിലിൽ മുട്ടിയപ്പോഴാണ് അവർ ഉണർന്നത്. 

 

“നേരം പുലരാറായി. ഇനി മാമായി ഉണരും. “

 

ഡാനിയേലയെ അമർത്തി ചുംബിച്ചു കണ്ണപ്പൻ പടിയിറങ്ങി. 

 

“ഇത് ഒരു അപകടം പിടിച്ച ഏർപ്പാടാണ്. “

 

ഗബ്രിയേൽ ഡാനിയേലയോട് പറഞ്ഞു. നല്ല നിലാവുള്ള ആ രാത്രിയിൽ അവൻ ബൈക്കിൽ യാത്രയാകുന്നത് അവർ നോക്കി നിന്നു. 

 

ഗബ്രിയേൽ ഡാനിയേലയെ നിരീക്ഷിച്ചു. എത്ര പെട്ടെന്നാണ് അവളൊരു സ്ത്രീയായി മാറിയത്. അവളിലെ കുട്ടിത്തം ഇല്ലാതെയായി. 

 

സ്ത്രീ പുരുഷ ബന്ധങ്ങൾ വളരെ അത്ഭുതകരമാണ്. ഒരു പരിചയമില്ലാതെയിരുന്ന കണ്ണപ്പനെ എത്ര പെട്ടെന്നാണ് അവളിഷ്ടപ്പെട്ടത്. ഡാനിയേലയ്ക്ക് കണ്ണേട്ടനെ പിരിയാൻ വയ്യാതെയായി. 

 

തൻ്റെ ജീവിതത്തിലും ഒരു പെണ്ണ് വരുമായിരിക്കും. ആരായിരിക്കും അത്, അമ്മായിയുടെ മകളെ വിവാഹം ചെയ്യണമെന്ന് അപ്പൻ്റെ നിർബന്ധം ആയിരുന്നു. പക്ഷെ ചെറിയ പ്രായത്തിൽ തന്നെ അവൾ സ്വന്തം പങ്കാളിയെ കണ്ടെത്തി കഴിഞ്ഞു. 

 

“ഗബ്രിയേലെ ഇന്നും കണ്ണേട്ടൻ വരുമോ?”

 

രാവിലെ ഡാനിയേലയ്ക്ക് അറിയേണ്ടത് അതായിരുന്നു. 

 

“നീ പറഞ്ഞാൽ അവൻ പറന്നെത്തും. “

 

  • ഡാനിയേല ചിരിച്ചു. അവളുടെ മുഖത്തെ സന്തോഷവും തുടിപ്പും കണ്ട് ഗബ്രിയേൽ അഭിമാനം കൊണ്ടു. 

 

ഇല്ല മാമായിയുടെ ഒരു ദുരാഗ്രഹവും ഇനി നടക്കാൻ പോകുന്നില്ല, ഗബ്രിയേൽ മനസ്സിൽ കരുതി. 

 

(തുടരും…. )

 

✍️നിഷ പിള്ള

Post Views: 6
1
Nisha Pillai

1 Comment

  1. Pingback: ബ്ലാക്ക് ഡാലിയ -13 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.