Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലാക്ക് ഡാലിയ -10
തുടർക്കഥ / സീരീസ് ബന്ധങ്ങൾ

ബ്ലാക്ക് ഡാലിയ -10

By Nisha PillaiApril 19, 2026Updated:April 22, 20261 Comment6 Mins Read26 Views
Bookmark Now
Please login to bookmark Close

No account yet? Register

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   

” എന്താ ഡാനിയേല നിനക്ക് പറ്റിയത്. ഞാൻ കുറെ നേരമായി നിന്നെ വീക്ഷിക്കുകയായിരുന്നു. നീ വേറെ ഏതോ ലോകത്തായിരുന്നു. “

 

ഡാനിയേല തൻ്റെ പിറകിൽ നിൽക്കുന്ന ഫ്രാൻസിസ്കയെ അപ്പോഴാണ് കാണുന്നത്. 

 

“മാമായി… എനിക്ക് കുഴപ്പമൊന്നുമില്ല. രാവിലെ ഉണർന്നപ്പോൾ മുതൽ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. “

 

“നീ ഒരു വിച്ച് ആകാൻ നിയോഗിക്കപ്പെട്ടവളാണ്, അതോർമ്മ വേണം. ഇനി മുതൽ കുറെ നാളത്തേക്ക് വൈൻ, മദ്യം ഇതൊന്നും നിനക്ക് പാടില്ല. “

 

ഡാനിയേല തലയാട്ടി. 

 

“ശരി മാമായി. “

 

ഡാനിയേലക്ക് സന്തോഷം തോന്നി. താൻ പിടിക്കപ്പെട്ടില്ല. മാത്രമല്ല, മാമായി പഴയ പോലെ അടുക്കളയിൽ കയറി പാചകം തുടങ്ങിയിരിക്കുന്നു. 

 

“തനിക്കെന്താണ് പറ്റിയത്. “

 

താൻ കണ്ണപ്പനെക്കുറിച്ചാണ് ചിന്തിച്ചത്. ഇരുട്ടിൽ ഏതാനും നിമിഷം മാത്രം, അത്ര വ്യക്തമല്ലാതെ കണ്ട കണ്ണപ്പൻ്റെ മുഖം… കൂടെ കൂടെ ആ മുഖം മനസ്സിൽ കയറി വരുന്നു. പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് മടങ്ങി വന്ന പോലെ. 

 

ഉച്ചയ്ക്ക് മാമായി ഉറക്കമായപ്പോൾ ഒരു മരത്തൊട്ടിയുമായി ഡാനിയേല വെള്ളമെടുക്കാൻ ഇറങ്ങി. ഈ സമയത്താണ് അവൾ കുളിക്കാറുള്ളത്. ഈ സമയങ്ങളിൽ വഴി വിജനമായിരിക്കും. റീത്തയെ കാണുകയായിരുന്നു ലക്ഷ്യം, അവൾ വഴി കണ്ണപ്പൻ്റെ കാര്യങ്ങൾ അറിയാനൊരു ആഗ്രഹം. 

 

കുളി കഴിഞ്ഞ് ഡാനിയേല ഉള്ളതിൽ നല്ലൊരു ഫ്രോക്കും ധരിച്ച് ഗബ്രിയേലിനെ കാത്ത് വഴിയിൽ നിന്നു. 

 

“എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് ഡാനിയേല. “

 

ഗബ്രിയേൽ തിരക്കി. 

 

“ഗബ്രിയേലെ, ഇന്ന് മുഴുവൻ എന്നെ മാമായി സംശയത്തോടെയാണ് നോക്കിയത്. “

 

“നിന്നെ മാത്രമല്ല, എന്നേയും. മാമായി നമ്മളെ നിരീക്ഷിക്കുകയാണ്. അവരുടെ മനസ്സിൽ ഒരു സംശയവും ഉണ്ടാക്കാതെ പെരുമാറാൻ നോക്കണം. “

 

ഡാനിയേലയും ഗബ്രിയേലും സൂക്ഷിച്ചാണ് ഫ്രാൻസിസ്കയുടെ മുന്നിൽ വച്ച് പെരുമാറിയത്. വൈകുന്നേരം അത്താഴത്തിന് ഇരുന്നപ്പോൾ ഡാനിയേല തൻ്റെ ചിന്തകളെ നിയന്ത്രിച്ചു. മാമായിക്ക് എന്തെങ്കിലും സംശയം തോന്നിയാൽ എല്ലാ പ്ലാനും അവസാനിക്കും. പിന്നെ ഒരിക്കലും തനിക്ക് ഈ വീട്ടിൽ നിന്നും രക്ഷപെടാൻ കഴിയില്ല. 

 

അന്ന് രാത്രിയിലും കണ്ണപ്പൻ വരുമെന്ന് അവൾ പറഞ്ഞിട്ടും ഗബ്രിയേൽ വിശ്വസിച്ചില്ല. മാമായിയുടെ പ്രാർത്ഥനാ സമയത്ത് ഡാനിയേല പറഞ്ഞു. 

 

“ഗബ്രിയേലെ, കണ്ണപ്പൻ നമ്മളെ കാത്ത് വഴിയിൽ നിൽക്കുന്നുണ്ടാകും. “

 

“ഏയ് വ്യാഴാഴ്ചകളിലാണ് അവൻ വരാറുള്ളത്. “

 

“നമുക്കൊന്ന് പോയി നോക്കിയാലോ. “

 

ഡാനിയേലയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ ഗബ്രിയേൽ അവളെയും കൂട്ടി വഴിയിലേക്ക് നടന്നു. 

 

ദൂരെ നിന്ന് തന്നെ അവൻ്റെ മൊബൈലിൻ്റെ വെളിച്ചം കാണാമായിരുന്നു. 

 

“ദേ കണ്ണപ്പൻ, ഞാൻ പറഞ്ഞില്ലേ വരുമെന്ന്. “

 

അവരെ കണ്ടപ്പോൾ കണ്ണപ്പൻ മൊബൈൽ പോക്കറ്റിൽ വച്ചു. 

 

“എത്ര നേരമായി ഞാനിവിടെ കാത്ത് നിൽക്കുന്നു. “

 

“നീയെന്താ ഇന്ന് വന്നത്. ഇനി അടുത്താഴ്ചയെ ഉള്ളൂ എന്നാ ഞാൻ കരുതിയത്. “

 

“അത് പിന്നെ… നിന്നെ ഇന്നലെയും നല്ലത് പോലെ കാണാൻ പറ്റിയില്ല. “

 

“അത് ശരി. അല്ലാതെ ഇവളെ കാണാൻ വന്നതല്ല. അല്ലേ. “

 

ഡാനിയേല ലജ്ജിച്ചു തല താഴ്ത്തി. 

 

“കണ്ണപ്പന് അളിയനോട് പെട്ടെന്ന് സ്നേഹം കൂടിയോ. “

 

ചമ്മിയ മുഖത്തോടെ കണ്ണപ്പൻ ഡാനിയേലയെ നോക്കി. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. 

 

“അതല്ലടാ. അമ്മയ്ക്കും ചെറിയമ്മയ്ക്കും നിങ്ങളെ രണ്ടാളേയും കാണാൻ വല്ലാത്ത മോഹം. ഞാൻ ഇന്ന് ഫോട്ടോ എടുത്ത് കൊണ്ട് ചെന്ന് കാണിക്കാം എന്ന് പറഞ്ഞിരിക്കുകയാണ്. “

 

“ഈ ഇരുട്ടിൽ എങ്ങനെ ഫോട്ടോ എടുക്കാനാണ്. “

 

“അത് കുഴപ്പമില്ല, എൻ്റെ ഫോണിൽ നൈറ്റ് ക്യാമറ അടിപൊളിയാണ്. “

 

കണ്ണപ്പൻ ഡാനിയേലയുടെയും ഗബ്രിയേലിൻ്റെയും കുറെ പടങ്ങൾ തൻ്റെ ഫോണിലെടുത്തു. 

 

“ഇനി നിങ്ങൾ രണ്ടാളും ചേർന്ന് നിൽക്കൂ. മുറപ്പെണ്ണും മുറചെറുക്കനുമല്ലേ. അപ്പനുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒന്നിക്കേണ്ടവർ ആയിരുന്നു. “

 

“അതെന്താ അപ്പനില്ലെങ്കിലും അമ്മാവൻ്റെ വാക്കുകൾ നമ്മൾ നടപ്പാക്കി കൊടുക്കണ്ടേ. “

 

കണ്ണപ്പൻ ഒരു വേള സംസാരം നിർത്തി, ഗബ്രിയേലിനേയും ഡാനിയേലയേയും മാറി മാറി നോക്കി. 

 

“അമ്മാവനും അമ്മയും, കുഞ്ഞിലെ പറഞ്ഞ വാക്കുകൾ എൻ്റെ മനസ്സിലുണ്ട്. ഡാനിയേല എൻ്റെ പെണ്ണാണ്. “

 

കണ്ണപ്പൻ്റെ ബലിഷ്ഠമായ കരങ്ങൾ ഡാനിയേലയെ ചേർത്ത് പിടിച്ചു. ഗബ്രിയേലിന് അഭിമാനം തോന്നി. 

 

“കണ്ണപ്പാ… നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ. മാമായി ഇവളെ.. “

 

“നിൻ്റെ മാമായി എന്ത് തീരുമാനിച്ചാലും പ്രശ്നമല്ല. ഇവളെ ഈ മലയിൽ നിന്നും ഇറക്കി തന്നാൽ മതി. നമ്മുടെ കാവിലമ്മ അത്ര മോശമൊന്നുമല്ല. എഡ്വേർഡ് രാജകുമാരൻ്റെ കല്ലറയിലെ ആഭിചാരങ്ങളെ നമുക്ക് മറി കടക്കണം. “

 

കണ്ണപ്പൻ്റെ വാക്കുകൾ കേട്ടപ്പോൾ ഗബ്രിയേലിന് ധൈര്യമായി. അവൻ ഫോൺ വാങ്ങി കണ്ണപ്പൻ്റേയും ഡാനിയേലയുടേയും ധാരാളം പടങ്ങൾ എടുത്തു. 

 

കണ്ണപ്പൻ്റെ വിരലുകൾ ഡാനിയേലയുടെ തോളിൽ പതിഞ്ഞപ്പോൾ, അവൾക്ക് ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞ് പോയ പോലെ തോന്നി. മാമായി, ഗബ്രിയേൽ കൂടാതെ റീത്ത, മാഗി, പെരേര… ഡാനിയേല ആകെ പരിചയപ്പെട്ട ആൾക്കാർ ഇവരൊക്കെയാണ്, ഇതിപ്പോൾ തൻ്റെ കൂടെയുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുന്ന ഒരു സുന്ദരനായ യുവാവ്, തൻ്റെ അപ്പൻ്റെ സ്വന്തം അനന്തരവൻ. 

 

“ടാ ഗബ്രിയേലേ, നിനക്ക് ഒരു ഫോൺ വാങ്ങി കൂടെ. എനിക്ക് ഇടയ്ക്ക് നിങ്ങളെ വിളിക്കാമല്ലോ. ഞാൻ വരുന്ന ദിവസവും സമയവും നിങ്ങൾക്ക് അറിയാമല്ലോ. “

 

ഗബ്രിയേൽ തല കുമ്പിട്ടു. 

 

“ഇത് വരെ കറണ്ട് പോലും കടന്ന് വരാത്ത ഞങ്ങളുടെ വീട്ടിൽ ഫോൺ കൊണ്ട് എന്ത് പ്രയോജനം. എൻ്റെ അനുജത്തിക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ശരിക്കും കിട്ടിയിട്ടില്ല. “

 

“ഡാനിയേലയുടെ കാര്യം ഞാൻ നോക്കി കൊള്ളാം. ഇനി വരുമ്പോൾ ഒരു പഴയ ഫോൺ ഞാൻ കൊണ്ട് തരാം. അമ്മയ്ക്കും ചെറിയമ്മയ്ക്കും നിങ്ങളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്. “

 

“ഫോൺ കിട്ടിയിട്ട് കാര്യമെന്താ?. ചാർജ് ചെയ്യാൻ എന്ത് ചെയ്യും. “

 

“നിങ്ങളുടെ കടയിൽ സൗകര്യമുണ്ടല്ലോ. “

 

ഗബ്രിയേൽ തല കുലുക്കി സമ്മതിച്ചു. 

 

“ഡാനിയേല നീ പൊയ്ക്കോ. അധിക നേരം ഇവിടെ നിന്ന് മാമായിയ്ക്ക് സംശയം ഒന്നും തോന്നേണ്ട. “

 

തിരിഞ്ഞ് നോക്കി നോക്കി വീട്ടിലേക്ക് പോയ ഡാനിയേലയെ കണ്ണപ്പൻ തിരിച്ചു വിളിച്ചു, അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. 

 

“നീ പേടിക്കേണ്ട ഡാനിയേല, കണ്ണപ്പൻ ജീവനോടെയുള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല. “

 

ആ കാഴ്ച കണ്ട് ഗബ്രിയേലിൻ്റെ മുഖം ചുവന്നു. 

 

“ഗബ്രിയേലെ നിനക്ക് ഇഷ്ടപ്പെടില്ല എന്നറിയാം. ഈ ലോകത്തെ ഒരു ആങ്ങളയും സഹിക്കില്ല. എൻ്റെ ചെറിയമ്മേടെ മക്കളെ ആരേലും തൊട്ടാൽ ഞാനും ഇങ്ങനെ തന്നെ പ്രതികരിക്കും. പക്ഷെ ഡാനിയേല എൻ്റേതാണ്. അവൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞാൽ പിറ്റേ ദിവസം ഞാനവളെ കൊണ്ട് പോകും. കാവിലമ്മയാണെ സത്യം. “

 

ഡാനിയേല മടങ്ങി പോയപ്പോൾ ഗബ്രിയേൽ തൻ്റെ മാമായിയുടെ ഉദ്ദേശ്യം കണ്ണപ്പനോട് വെളിപ്പെടുത്തിയത്. 

 

“സംശയം തോന്നാതെയിരിക്കാൻ ഞങ്ങൾ അവരുടെ മുന്നിൽ അഭിനയിക്കുകയാണ്. കണ്ണപ്പാ, മാമായിക്ക് ചില മാജിക്കുകൾ വശമുണ്ട്. അതിൽ നിന്നും രക്ഷപ്പെടാൻ ചില സാധനങ്ങളുമായിട്ടാണ് ഞങ്ങളുടെ നടപ്പ്. “

 

“എന്ത് സാധനങ്ങൾ. “

 

“ബ്ലാക്ക് ഡാലിയ പൂക്കൾ. “

 

ഗബ്രിയേൽ ഉണങ്ങിയ കറുത്ത പൂക്കൾ പോക്കറ്റിൽ നിന്നും പുറത്തെടുത്തു. 

 

“ആരെ കണ്ടാലും അവരുടെ കണ്ണുകളിലേക്ക്, ആഴത്തിൽ ചൂഴ്ന്നു പോകുന്ന ഒരു തരം നോട്ടമാണ് മാമായിയുടേത്.. അത് അവരുടെ മനസ്സ് വായിച്ചെടുക്കാനുള്ള അടവാണ്… “

 

ഗബ്രിയേൽ കണ്ണപ്പനെ നോക്കി. 

 

“മനക്കട്ടിയില്ലാത്തവർ പേടിച്ചു പോകും. അവരുടെ കൈകൾ വിറയ്ക്കും. അവരുടെ രഹസ്യങ്ങൾ, ഒരു നിമിഷം അവരുടെ മനസ്സിലൂടെ ഒരു സിനിമയിൽ എന്ന പോലെ കടന്ന് പോകും. അവരുടെ ചിന്തകളെ മാമായി പിടിച്ചെടുക്കും. “

 

“അപ്പോൾ, നിങ്ങളുടെ മനസ്സിലെ കാര്യങ്ങളും അവർ അറിയില്ലേ. “

 

“അതിനാണ് ഈ പൂക്കൾ, അത് ആരുടെ കയ്യിലുണ്ടോ. അവരുടെ ചുറ്റും ഒരു മാന്ത്രിക വലയം സൃഷ്ടിക്കും. നീയും സംരക്ഷണത്തിന് ഇത് കയ്യിൽ കരുതിക്കോ. “

 

പൂവിതളുകൾ ഗബ്രിയേൽ കണ്ണപ്പൻ്റെ പോക്കറ്റിൽ ഇടാൻ ശ്രമിച്ചു. 

 

“വേണ്ട, ഇത് ആഭിചാരമാണ്. ഇതും കൊണ്ട് എനിക്ക് കളരിയിൽ കയറാൻ പറ്റില്ല. ചുവടുകൾ പിറക്കും. മരണം വരെ സംഭവിക്കാം. “

 

“നമ്മളിനി എന്താ ചെയ്യുക. “

 

“കളരി ഗുരുക്കളുടെ കയ്യിൽ നിന്നും രക്ഷ ഞാൻ കൊണ്ട് വരും. പിന്നെ ഈ പൂക്കൾ നിങ്ങൾ തൊടാൻ പാടില്ല. ഒന്ന് ദൈവികവും മറ്റൊന്ന് പൈശാചികവുമാണ്. “

 

അകന്ന് പോകുന്ന ബൈക്കിൻ്റെ വെട്ടം നോക്കി ഗബ്രിയേൽ നിന്നു. സമയം കുറെയായി. മാമായി തന്നെ കാത്ത് ഉറങ്ങാതെ ഇരിക്കും. കള്ളി പൊളിയും. 

 

ഗബ്രിയേൽ കാട്ട് ചോലയിൽ പോയി ഒരു തവണ കൂടി കുളിച്ച് മടങ്ങി വന്നു. വരാന്തയിൽ ഡാനിയേലയും മാമായിയും ഗബ്രിയേലിനെ കാത്തിരിക്കുന്നു. മാമായി ചൂരൽമല ചൂണ്ടിക്കാട്ടി എന്തൊക്കെയോ അവൾക്ക് പറഞ്ഞ് കൊടുക്കുന്നു. 

 

“എന്താ ഗബ്രിയേലെ ഈ സമയത്തൊരു കുളി. രാത്രിയിൽ ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ടില്ലേ. പാവം ഡാനിയേല ഇവിടെ ഒറ്റയ്ക്ക്. “

 

“മാമായിയുടെ പ്രാർത്ഥന കഴിയാറായപ്പോൾ ആണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. “

 

“ഇനി രാത്രിയിൽ പുറത്ത് പോകാൻ പാടില്ല. ഡാനിയേലയുടെ ചടങ്ങുകൾ കഴിയുന്നത് വരെ ഇവിടെ എല്ലാവരും സൂക്ഷിക്കണം. നീ ചെറിയ കുട്ടിയാണ് ഗബ്രിയേൽ. “

 

ഗബ്രിയേൽ അകത്ത് കയറി വേഷം മാറി. അടുത്തേക്ക് വന്ന ഡാനിയേലയോട് അവൻ ചെവിയിൽ പറഞ്ഞു. 

 

“ഞാൻ കൊച്ച് കുട്ടി. നീ വലിയ പെണ്ണായി, എഡ്വേർഡ് രാജകുമാരന് സ്വയം സമർപ്പിക്കാൻ നടക്കുന്നു. “

 

ഡാനിയേല പുഞ്ചിരിച്ചു. 

 

“കഷ്ടം തന്നെ മാമായിയുടെ കാര്യം. “

 

പ്രഭാതത്തിൽ, പതിവിന് വിപരീതമായി ഫ്രാൻസിസ്ക ഗബ്രിയേലിനെ വിളിച്ചുണർത്തി. 

 

“ഗബ്രിയേലെ നിനക്ക് പോകാൻ സമയമായി. “

 

അവന് കഴിക്കാനുള്ള ബ്രഡും ഇറച്ചിയും ഡാനിയേല ഒരു പാത്രത്തിലാക്കി നൽകി. 

 

“മാമായി ഇന്ന് രാത്രി ജാൻസി ചേച്ചിയ്ക്ക് കൂട്ടിനായി ഞാനവരുടെ തറവാട്ടിൽ പോകും. “

 

മുൻപൊരിക്കൽ ഗബ്രിയേൽ കൂട്ട് കിടക്കാൻ പോയത് കൊണ്ട് മാമായി മറുപടി ഒന്നും പറഞ്ഞില്ല. 

 

ഡാനിയേല അവനോടൊപ്പം വഴി വരെ നടന്നു. 

 

“ഡാനിയേല സൂക്ഷിക്കണം. മാമായിയുടെ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. നീ അവരുടെ മുന്നിൽ നല്ല രീതിയിൽ പെരുമാറണം. “

 

ഡാനിയേല തല കുലുക്കി. 

 

അന്ന് ഗബ്രിയേൽ കടയിൽ നിന്നും മടങ്ങിയത് സൈമണിൻ്റെ ബൈക്കിലായിരുന്നു. മാമായി കാണാതെ ഗബ്രിയേൽ ഡാനിയേലയെ ബൈക്കിന് പുറകിലിരുത്തി ഒരു തവണ കറങ്ങി. 

 

“ഇന്ന് ഇത് മതി. നിനക്കിഷ്ടമായോ. മാമായി കണ്ടാൽ പുകിലാകും. “

 

“നല്ല രസമുണ്ട്. കണ്ണപ്പൻ്റെ പിറകിലിരുന്ന് നിനക്ക് എന്നും കറങ്ങാമല്ലോ. “

 

ഗബ്രിയേലും ഡാനിയേലയും വരാന്തയിലേക്ക് കയറി ചെല്ലുമ്പോൾ ആരോ മാമായിയുടെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നു. ശരീരമാസകലം മൂടി പുതച്ച്, കൂനിക്കൂടിയ ആ രൂപം ഇരുവരേയും നോക്കി കൊണ്ട്, മുറ്റത്തേക്ക് ഇറങ്ങി പോയി. 

 

“ഗബ്രിയേൽ ആരാണത്. “

 

ഗബ്രിയേൽ അറിയില്ലായെന്ന് തല കുലുക്കി. 

 

ആ രൂപം ചൂരൽ മലയിലേക്ക് തിരിയുന്നത് നോക്കി ഗബ്രിയേൽ ഞെട്ടി. 

 

✍️നിഷ പിള്ള

ബ്ലാക്ക് ഡാലിയ -11
Post Views: 22
1
Nisha Pillai

1 Comment

  1. Pingback: ബ്ലാക്ക് ഡാലിയ -9 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.