Author: Nisha Pillai

ആര്യയുടെ ലോകം അവളുടെ അമ്മയെ ചുറ്റി പറ്റിയായിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു അവളെയൊരു ടീച്ചറാക്കണമെന്നത്. അച്ഛൻ്റെ വേർപാടിന് ശേഷം അമ്മയൊരു ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് അവളെ വളർത്തി വലുതാക്കിയത്.   ഗ്രാമത്തിലെ വലിയൊരു സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആയി ആര്യ തൻ്റെ ജീവിതം ആരംഭിച്ചു. ഇംഗ്ലീഷ് സാഹിത്യം അവൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. കുട്ടികൾക്ക് സാഹിത്യം പരിചയപ്പെടുത്തുക, അവരെ നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുക, വൈകിട്ട് സ്കൂളിൽ നിന്നും മടങ്ങി വന്ന് അമ്മയുമൊത്ത് കടൽക്കരയിൽ പോയി കാറ്റ് കൊള്ളുക, നല്ല ആഹാരം വാങ്ങി കഴിക്കുക, ഇതൊക്കെ ആയിരുന്നു അവളുടെ പ്രധാന വിനോദങ്ങൾ.   സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ചാർജ്ജ് ആര്യയ്ക്ക് ആയിരുന്നു. നാഷണൽ സർവീസ് സ്കീമിൻ്റെ സംസ്ഥാന തല പരിപാടിയായിരുന്നു, കുട്ടികളിലൂടെ ഉൾനാടൻ ജലാശയങ്ങളുടെ പരിപാലനം. അതിനായി ആര്യ വോളൻ്റിയർമാരുമായി കൊച്ചിയിലേക്ക് പോകേണ്ടി വന്നു.   ആ പരിപാടിയിൽ വച്ച് അവളൊരു മനുഷ്യനെ പരിചയപ്പെട്ടു, സിദ്ധാർത്ഥ് നായർ. ആദ്യം അയാളുമായി ഉടക്കി പിന്നീട് അയാളുടെ സഹായം തേടി. ഒരു…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   ആ വൈകുന്നേരം ഡാനിയേല തിരക്കിലായിരുന്നു. ഗബ്രിയേൽ കുളി കഴിഞ്ഞ് വന്നപ്പോൾ, അടുക്കളയിൽ നല്ല വെളുത്തുള്ളിയിലും ഉള്ളിയിലും കിടന്ന് വേവുന്ന ബീഫിൻ്റെ മണം വീടിനുള്ളിൽ പരന്നു.  അവൻ മാമായിയുടെ മുറിയിലേയ്ക്ക് എത്തി നോക്കി. ഇരുട്ട് നിറഞ്ഞ ആ മുറിയിൽ മാമായി കിടക്കുകയാണ്. മാമായിയുമായുള്ള വഴക്ക് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തോന്നി. അവരെ പിണക്കുന്നത് മണ്ടത്തരമാണ്, രണ്ട് പേർക്കും ആപത്താണ്.  ഗബ്രിയേൽ, രാവിലെ കഴിച്ചതൊക്കെ ദഹിച്ചു കഴിഞ്ഞു, നല്ല വിശപ്പ് തോന്നുന്നു. ഡാനിയേല മേശപ്പുറത്ത് ചോറും വറുത്ത ഉരുളക്കിഴങ്ങും നിരത്തി വച്ചു. ബീഫ് കൂടി പാകമാകണം.  “മാമായി.” ഗബ്രിയേൽ വിളിച്ചിട്ടും ഫ്രാൻസിസ്ക പ്രതികരിച്ചില്ല. ഗബ്രിയേൽ മാമായിയുടെ കാലിൽ തടവി. ഫ്രാൻസിസ്ക കാല് വലിച്ചെടുത്തു. വലിയ വാശിക്കാരിയാണ്.  ഗബ്രിയേൽ അവിടെ നിന്നും എഴുന്നേറ്റില്ല.  “മാമായി.” “നിനക്ക് എന്താണ് വേണ്ടത് ഗബ്രിയേൽ. നീ വളർന്നു എന്നെക്കാൾ വലുതായല്ലോ. ഇനി നിനക്കെന്തിനാണ് ഈ മാമായിയെ.” “ഈ ലോകത്ത്, എനിക്കെൻ്റെ മാമായി മാത്രമേ ഉള്ളൂ. എനിക്ക് മാമായിയെ…

Read More

ഒരു പാട് നാളുകൾക്ക് ശേഷമാണ് ശ്രീനിഷ് നയനയുടെ ശബ്ദം ഫോണിലൂടെ കേൾക്കുന്നത്.  ഞായറാഴ്ച രാവിലെ മുതൽ ഒരു അപരിചിതമായ നമ്പറിൽ നിന്നും പലപ്രാവശ്യം കാൾ വന്നെങ്കിലും ശ്രീനിഷ് കാൾ സ്വീകരിച്ചില്ല. അവൻ്റെ കൂടെയുള്ള ജയമോഹൻ അവന് വളരെ പ്രധാനപ്പെട്ട ഒരു ക്ലൈൻ്റാണ്. അത് കൊണ്ടാണ് ഞായറാഴ്ച ആയിട്ട് കൂടി ഒരു കൂടിക്കാഴ്ചയ്ക്ക് അവൻ സമ്മതിച്ചത്.  “വക്കീലിൻ്റെ വിലപ്പെട്ട സമയം പാഴാക്കാനല്ല, ഇത് വളരെ ഇംപോർട്ടൻ്റ് ആയത് കൊണ്ടാണ് ഞാൻ നേരിട്ട് ഇങ്ങോട്ട് വന്നത്. ” “ജയമോഹൻ, എനിക്ക് വിഷയത്തിൻ്റെ ഗൗരവം മനസ്സിലായി. ഈ വസ്തുവിൻ്റെ രണ്ട് മൂന്ന് മുൻപ്രമാണങ്ങൾ കൂടി സംഘടിപ്പിച്ചാൽ, ഈ കേസ് പുഷ്പം പോലെ ജയിക്കുന്ന കാര്യം ഞാനേറ്റു. ” വീണ്ടും ശ്രീനിഷിൻ്റെ ഫോൺ സ്ക്രീനിൽ ആ നമ്പർ തെളിഞ്ഞു.  “എന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു. ഇതിപ്പോൾ തന്നെ ആറേഴ് വിളികളായല്ലോ. ഞാൻ കാത്തിരിക്കാം, വക്കീൽ വേണമെങ്കിൽ സംസാരിച്ചു കൊള്ളൂ.” “അത് സാരമില്ല ആവശ്യക്കാരനാണെങ്കിൽ ഇനിയും വിളിക്കും. “…

Read More

മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴ. 2018 ലെ പ്രളയ സമയത്ത് സംഭവിച്ചത് പോലെ… നഗരത്തിലെ സാഫല്യം അപ്പാർട്ട്മെൻ്റിൻ്റെ താഴത്തെ നിലയുടെ പകുതി വെള്ളം കയറി. താമസക്കാരെ മുകളിലെ നിലയിലെ ഒഴിഞ്ഞ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം മഴ ഇനിയും കനക്കാൻ സാദ്ധ്യതയുണ്ട്.   ഫ്ലാറ്റ് 7Aയിലെ ബാൽക്കണിയിൽ അരുണ നിൽക്കുന്നു. അവൾ മഴ കാണുകയാണ്, കയ്യിലൊരു കാപ്പി കപ്പ് പിടിച്ചിരിക്കുന്നു. അവളുടെ കണ്ണുകൾ വിദൂരതയിലാണ്. ആരെയോ കാത്ത് നിൽക്കുന്ന പോലെ.   “പാലെടുക്കാൻ വാതിൽ തുറന്നപ്പോൾ 7C യിലെ വിമലേച്ചി അരുണയെ നോക്കി ചിരിച്ചു.    “എന്തുണ്ട് അരുണ മോളെ. കിരൺ വിളിക്കാറുണ്ടോ. അവനെ കണ്ടിട്ട് കുറെ നാളായല്ലോ. ലീവെടുത്ത് ഭാര്യയെ വന്ന് കാണാൻ പോലും അവന് സമയമില്ലേ. ”   “അടുത്ത മാസം എന്തായാലും വരാതിരിക്കില്ല വിമലേച്ചി. ചെറിയമ്മേടെ മോളുടെ കല്യാണമാണ്. ”   “അത് നന്നായി. അവനെ ഒന്ന് കാണണം. ഈ സുന്ദരിക്കുട്ടിയെ തനിച്ചാക്കി…

Read More

 “അവളെപ്പോഴും ഏകാകിനിയാണ്. ആരോടും ഒന്നും മിണ്ടില്ല. ഒരു ജാഡ തെണ്ടി.”  ലൈബ്രറിയിൽ അവളുടെ പിറകിലിരിക്കുന്ന ആൺകുട്ടികളിൽ ഒരാൾ അവളെ ചൂണ്ടി പറഞ്ഞു. അവർ എഴുന്നേറ്റു പോയപ്പോൾ അവളവരെ ശ്രദ്ധിച്ചു. അതിലൊരാളുടെ മുഖം കണ്ടവളുടെ മനസ്സ് തകർന്നു.   “നീയോ കൃഷ്ണാ എൻ്റെ ശത്രു പക്ഷത്ത്.”  കോളേജിൽ സീനിയർ ആയിരുന്ന ഹരികൃഷ്ണനെ ഭാമയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പൊതുവേ ആരോടും മിണ്ടാത്ത അന്തർമുഖിയായ ഭാമയെ കോളേജിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അവൾക്ക് സൗഹൃദങ്ങൾ കുറവായിരുന്നു.    അവളുടെ അടുത്ത സുഹൃത്തുക്കളായ കാവ്യയും ദിവ്യയും സ്ഥിരമായി ഒരു ചെറുപ്പക്കാരനെ പിന്തുടരുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ സീനിയറായ ഹരികൃഷ്ണൻ, ബിഎസ് സി മാത്സ് അവസാന വർഷ വിദ്യാർത്ഥി. നല്ല ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ. അവളുടെ മനസ്സിലൊരു കൃഷ്ണനായി, അവനൊരു വൃന്ദാവനം സൃഷ്ടിച്ചു.   ആ കൃഷ്ണനാണ് ഇപ്പോൾ തൻ്റെ നാട്ടുകാരനായ സൂരജിനോട് തനിക്ക് ജാഡയാണ് എന്ന് പറഞ്ഞു കൊടുക്കുന്നത്.   ഭാമയ്ക്ക് ദേഷ്യം തോന്നി. എന്നിട്ടും അവൾക്ക് കൃഷ്ണനെ മറക്കാൻ കഴിഞ്ഞില്ല. ഭാമയുടെ മനസ്സിലെ…

Read More

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   നനഞ്ഞ വേഷത്തിൽ അവർ വരാന്തയിൽ കയറി നിന്നു.  “മാമായി പെയ്യിച്ച മഴയായിരിക്കുമോ. ” “അല്ല, മാമായിയ്ക്ക് എതിരെ ഒരാളുണ്ട്, നമ്മളെ സംരക്ഷിക്കാൻ നമ്മുടെ അപ്പനുണ്ട്. ഞാൻ നിന്നെ സംരക്ഷിക്കണമെന്നത് അപ്പൻ്റെ ആഗ്രഹമാകും. ” വീടിൻ്റെ വരാന്തയിൽ നിന്ന് മഴ കാണുകയാണ് ഡാനിയേല. പെട്ടെന്ന് ഗബ്രിയേലിന് ഒരു കുസൃതി തോന്നി, അവൻ ഡാനിയേലയെ മുറ്റത്തേക്ക് തള്ളി ഇറക്കി. ആദ്യത്തെ പ്രതിഷേധത്തിനും കരച്ചിലിനും ഒടുവിൽ അവൾക്ക് മഴ ഇഷ്ടമായി, മഴ അവൾ ആസ്വദിച്ചു. മഴ നനഞ്ഞു കൊണ്ട് അവൾ നൃത്തം വെച്ചു, തുള്ളി ചാടി.  ഡാനിയേല ഇത്രയും സന്തോഷിക്കുന്നത് ആദ്യമായിട്ടാണ് ഗബ്രിയേൽ കാണുന്നത്. നിർവികാരമായ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. ഡാനിയേലെയെ മാമായിൽ നിന്നും മോചിപ്പിക്കാൻ സമയമായി. ഗബ്രിയേൽ ഗാഢമായി അതിനെ കുറിച്ച് ചിന്തിച്ചു.  ഡാനിയേലയുടെ മനസ്സിലും ജീവിതത്തിലെ പുതിയ ആഹ്ലാദത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു. അവൾ പതിനഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. ഇത്രയും നാൾ മഴ പെയ്യുന്ന സമയത്ത് വീടിനുള്ളിൽ അടച്ചിരിക്കുകയാണ്…

Read More

 മനീഷിൻ്റേയും ദീപയുടേയും കല്യാണം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞു. ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഇത് വരെ അവർക്ക് ഉണ്ടായില്ല. രാത്രികളിൽ ദീപ കട്ടിലിൽ കമഴ്ന്നു കിടന്ന് കരയാറുള്ളത് മനീഷ് കാണുന്നുണ്ടായിരുന്നു.  “ദീപേ നമുക്കൊരു നല്ല ഡോക്ടറെ കാണാം. ” മനീഷും ദീപയും വീട്ടുകാരറിയാതെ നഗരത്തിലെ ഒരു പ്രശസ്തമായ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയി. രണ്ട് പേരും ടെസ്റ്റുകൾക്ക് വിധേയമായി.  “റിപ്പോർട്ട് എപ്പോൾ കിട്ടും മനീഷേട്ടാ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ, അങ്ങനെയാണെങ്കിൽ മനീഷേട്ടൻ വേറെ കല്യാണം കഴിക്കണം. ” പിറ്റേ ദിവസം ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടി. മനീഷിനാണ് കുഴപ്പം അവൻ്റെ അഭിമാനം ആകെ തകർന്നു, ഇത് ദീപയറിഞ്ഞാൽ അവളുടെ പ്രതികരണമോർത്ത് മനീഷ് വിങ്ങി പൊട്ടി.  അവൾ തന്നെ ആശ്വസിപ്പിക്കുമോ, അതോ തള്ളി പറയുമോ. എന്തായാലും അവളോട് എല്ലാം തുറന്ന് പറയാമെന്ന് മനീഷ് തീരുമാനിച്ചു.  അവൻ റിപ്പോർട്ട് ദീപയെ കാണിച്ചു. അത് കണ്ട് അവൾ ഞെട്ടി, അവൾക്ക് സങ്കടമായി, മനീഷേട്ടനെ പോലെയൊരു കുഞ്ഞ്…

Read More

 രാവിലെ, ജോബി ഉണർന്നു വന്നപ്പോൾ ലീനയും മാധവേട്ടനും പൂന്തോട്ടത്തിലായിരുന്നു. ജോബിയുടെ അപ്പൻ്റെ പ്രതാപകാലം മുതലുള്ള ഡ്രൈവറാണ് മാധവേട്ടൻ. അപ്പൻ്റെ കോണ്ടെസ്സാ കാർ മാധവേട്ടനല്ലാതെ വേറെയാരും തൊടുന്നത് പോലും അപ്പനിഷ്ടമല്ലായിരുന്നു.   ജോബി ചാരുകസേരയിൽ കിടന്ന് ലീനയെ ശ്രദ്ധിച്ചു. മണവാട്ടിയായി തൻ്റെ കൈ പിടിച്ചു വന്നവൾ, സൗന്ദര്യം മാത്രമല്ല നല്ല കഠിനാദ്ധ്വാനി കൂടിയാണവൾ. അവളും മാധവേട്ടനും കൂടി വലിയ ചെടിച്ചട്ടികൾ മതിലരികിൽ നിന്നും മാറ്റി മാവിന് ചുറ്റും ഭംഗിയായി നിരത്തി വച്ചു.   “അച്ചായാ നമ്മുടെ പൂന്തോട്ടത്തിൽ ഒരു കിളിക്കൂട് കൂടി വേണം. ”  ലീന ജോബിയോട് വിളിച്ചു പറഞ്ഞു.   ശോശാമ്മ ചേട്ടത്തി കൊണ്ട് കൊടുത്ത ഫിൽറ്റർ കോഫി ജോബി ആസ്വദിച്ചു കുടിച്ചു. അമ്മച്ചിയുടെ ചെറുപ്പത്തിൽ നാട്ടിൽ നിന്നും കൂടെ കൊണ്ട് വന്നതാണ് ശോശാമ്മ ചേട്ടത്തിയെ. നല്ല കൈപ്പുണ്യമുള്ളവളാണ് ശോശാമ്മ ചേട്ടത്തി. കൈ തുടച്ച് കൊണ്ട് ചേട്ടത്തി ലീനയെ സഹായിക്കാൻ മുറ്റത്തേക്കിറങ്ങി.   “ഇവള് വന്ന് കയറിയതിൽ പിന്നെ ഒരു സ്വൈര്യം കിട്ടുന്നില്ല അല്ലേ മാധവേട്ടാ. ഷോപ്പിംഗ്,…

Read More

 “ചാരൂ…, എന്താ നിൻ്റെ മുഖം വല്ലാതിരിക്കുന്നത്.”   ചാരുലത ജോണിൻ്റെ കാറിൽ ചാരി നിന്നു. അവൾ വലത്തേ കൈ ജോണിനെ ഉയർത്തി കാണിച്ചു.    “അയാൾ, ആ ആനന്ദൻ എൻ്റെ കയ്യിൽ പിടിച്ചു.”   ജോണിൻ്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു.    “നീ പൊയ്ക്കോ.”   “ജോൺ, നീ അയാളോട് വഴക്കിനൊന്നും പോകല്ലേ.”   “നീ ജോൺ മാത്തൻ്റെ പെണ്ണാണ്.”   ചാരുലത ജോണിൻ്റെ കയ്യിൽ പിടിച്ചു. ജോൺ കാറിൻ്റെ ഡോർ അടച്ച് അവളോട് വീട്ടിൽ പോകാൻ ആംഗ്യം കാട്ടി. അയാൾ തിരികെ ഓഫീസിലേക്ക് പോകുന്നത് അവൾ നോക്കി നിന്നു. അവൾ നിസഹായതയോടെ സ്കൂട്ടർ സ്റ്റാർട്ടാക്കി.    വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മച്ചിയുടെ മുഖം ചുവന്ന് വീർത്തിട്ടുണ്ട്.    “നേരം ഇരുട്ടിയിട്ടും വീട്ടിൽ കയറണമെന്ന തോന്നലില്ല, എൻ്റെ ജോമോൻ ജീവിച്ചിരുന്നെങ്കിൽ… ഇവിടെ ഇതൊന്നും നടക്കത്തില്ല.”   ഇനി ഇന്ന് മുഴുവൻ അവർ സദാചാര പ്രസംഗം നടത്തും. തള്ളയുടെ ഈ നാക്ക്…

Read More

രവിശങ്കറിൻ്റെ ഹൃദയത്തില്‍ കുട്ടിക്കാലം മുതലേ പതിഞ്ഞ് പോയൊരു പേരാണ് റീമ, ഓർമ്മ വച്ച നാൾ മുതല്‍ ഈ നിമിഷം വരെ അവൻ്റെ മനസ്സിൽ അവളുണ്ട്. ഗ്രാമത്തിലെ ചെറിയ വീട്ടിൽ നിന്നും നഗരത്തിന്റെ തിരക്കുള്ള തെരുവിലെ മുറിയിൽ വരെ അവൾ അവനെ പിന്തുടർന്നു.    പുതിയ നഗരത്തിലേക്ക് വന്നപ്പോൾ ആരും അവനെ തിരിച്ചറിഞ്ഞില്ല. അവനൊരു മദ്ധ്യവയസ്കനായി മാറിയിരുന്നു. ദാരിദ്ര്യം മൂലം ചെലവ് ചുരുങ്ങിയ ജീവിതമായിരുന്നു അവൻ്റേതെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നു. എന്നിട്ടും രാത്രികളിൽ അവൻ സഞ്ചരിക്കുന്ന വഴികളിലൊക്കെ അവനവളെ തേടി, അവൻ്റെ റീമയെ. ഹോട്ടലുകളിലും, തെരുവിലെ തമിഴ്‌ വീടുകളിലും അവന്‍ ആവളെ തേടി അലഞ്ഞു.    റീമ എന്ന പേരിലുള്ള എല്ലാ പെൺകുട്ടികളേയും അവൻ നോട്ടമിട്ടിരുന്നു. അതിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളും കോളേജ് കുമാരികളും വീട്ടമ്മമാരും ഉണ്ടായിരുന്നു. എവിടെയെങ്കിലും റീമ എന്ന പേര് കേൾക്കുമ്പോഴൊക്കെ അവന്റെ സപ്ത നാഡികളും തളർന്നുപോകും, പിന്നെ അവരുടെ പിന്നാലെ പോകും.    “റീമ എൻ്റേതാണ്. ”   നഗരത്തിൽ,…

Read More