Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സിദ്ധിത്രയ
ഗർഭം സൗഹൃദം

സിദ്ധിത്രയ

By Nisha PillaiMarch 23, 2026Updated:April 14, 20264 Comments4 Mins Read310 Views
Bookmark Now
Please login to bookmark Close

No account yet? Register

 മനീഷിൻ്റേയും ദീപയുടേയും കല്യാണം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞു. ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഇത് വരെ അവർക്ക് ഉണ്ടായില്ല. രാത്രികളിൽ ദീപ കട്ടിലിൽ കമഴ്ന്നു കിടന്ന് കരയാറുള്ളത് മനീഷ് കാണുന്നുണ്ടായിരുന്നു. 

“ദീപേ നമുക്കൊരു നല്ല ഡോക്ടറെ കാണാം. “

മനീഷും ദീപയും വീട്ടുകാരറിയാതെ നഗരത്തിലെ ഒരു പ്രശസ്തമായ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയി. രണ്ട് പേരും ടെസ്റ്റുകൾക്ക് വിധേയമായി. 

“റിപ്പോർട്ട് എപ്പോൾ കിട്ടും മനീഷേട്ടാ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ, അങ്ങനെയാണെങ്കിൽ മനീഷേട്ടൻ വേറെ കല്യാണം കഴിക്കണം. “

പിറ്റേ ദിവസം ആശുപത്രിയിൽ നിന്നും റിപ്പോർട്ട് കിട്ടി. മനീഷിനാണ് കുഴപ്പം അവൻ്റെ അഭിമാനം ആകെ തകർന്നു, ഇത് ദീപയറിഞ്ഞാൽ അവളുടെ പ്രതികരണമോർത്ത് മനീഷ് വിങ്ങി പൊട്ടി. 

അവൾ തന്നെ ആശ്വസിപ്പിക്കുമോ, അതോ തള്ളി പറയുമോ. എന്തായാലും അവളോട് എല്ലാം തുറന്ന് പറയാമെന്ന് മനീഷ് തീരുമാനിച്ചു. 

അവൻ റിപ്പോർട്ട് ദീപയെ കാണിച്ചു. അത് കണ്ട് അവൾ ഞെട്ടി, അവൾക്ക് സങ്കടമായി, മനീഷേട്ടനെ പോലെയൊരു കുഞ്ഞ് മോൻ അവളുടെ സ്വപ്നമാണ്. അവൾ അവനെ തള്ളി പറഞ്ഞില്ല, പകരം ചേർത്ത് പിടിച്ചു. 

“സാരമില്ല മനീഷേട്ടാ, നമുക്ക് ചികിത്സ തേടാം. ദൈവം നമ്മളെ കൈ വിടില്ല. “

“നിനക്ക് അമ്മയാകണം, അത് നിൻ്റെ ആഗ്രഹമല്ലേ. അതിന് എന്ത് ചികിത്സയ്ക്കും ഞാൻ തയാറാണ് മോളേ. “

“തൽക്കാലം ഇത് നമ്മൾ രണ്ടുപേരും അറിഞ്ഞാൽ മതി, വീട്ടുകാരോട് ഒന്നും പറയണ്ട മനീഷേട്ടാ. “

ഇരു വീട്ടുകാരും അറിയാതെ അവർ രഹസ്യമായി ചികിത്സ ആരംഭിച്ചു. അനേകം ടെസ്റ്റുകൾക്ക് ശേഷം ഡോക്ടർ ആ സത്യം തുറന്നു പറഞ്ഞു. 

“ഇനി മനീഷിന് ഒരു അച്ഛനാകാൻ പ്രയാസമാണ്. മൂന്ന് മാസത്തെ ചികിൽസയ്ക്ക് ശേഷവും മനീഷിൻ്റെ ടെസ്റ്റ് റിസൾട്ടുകളിൽ ഒരു പുരോഗതിയും കാണുന്നില്ല. നമുക്ക് ഒരു സ്പേം ഡോണറെ കണ്ട് പിടിക്കേണ്ടി വരും. “

“ഡോക്ടർ… “

മനീഷ് വിതുമ്പി. 

“എനിക്കറിയാം, പല സാമൂഹിക പ്രശ്നങ്ങളും അതിലുണ്ടെന്ന്. പക്ഷേ നമുക്ക് വേറെ വഴിയില്ല. ഡോണറുടെ വിവരങ്ങൾ ആരേയും അറിയിക്കാതെ വയ്ക്കണം. “

അവസാനം, അവർ ഡോണർ വഴി കുഞ്ഞിനായി ശ്രമിക്കാൻ തീരുമാനമെടുത്തു. അപരിചിതരായ ആളുകളുടെ ബീജം മതിയെന്ന് ദീപ വാശി പിടിച്ചു. എന്നാൽ നല്ല ജനിതകമുള്ള ബീജം വേണമെന്ന് മനീഷ് നിർബന്ധം പിടിച്ചു. 

മനീഷിന്റെ അടുത്ത സുഹൃത്തായ വിമൽ നല്ലവനാണ്. വിമൽ ബീജദാനത്തിനായി സ്വമേധയാ മുന്നോട്ട് വന്നു. അവന്റെ ഭാര്യ രമ്യയ്ക്ക് ആദ്യമുണ്ടായിരുന്ന എതിർപ്പ് ക്രമേണ കുറഞ്ഞു വന്നു. 

രമ്യയുടെ മുന്നിൽ, അമ്മയാകാനുള്ള തൻ്റെ ആഗ്രഹം ദീപ വെളിപ്പെടുത്തുമ്പോൾ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ അവൾ ഓർത്തില്ല, അതൊന്നും ദീപയെ ലവലേശം അലട്ടിയില്ല.
മാസങ്ങൾ കൊഴിഞ്ഞു, ഓരോ മാസവും മാസമുറ ഉണ്ടാകില്ല എന്ന് പ്രതീക്ഷിച്ച് ദീപ കാത്തിരുന്നു. പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങൾ വൈകി അത് അതിൻ്റെ ചുവന്ന സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. 

നാലാം മാസം തീരെ പ്രതീക്ഷയില്ലാതെയാണ് ദീപ പ്രഗ്നൻസി കിറ്റെടുത്തത്. അതിലെ ഇരട്ട ചുവന്ന വരകൾ കണ്ട് അവൾക്ക് കരച്ചിൽ വന്നു. 

“മനീഷേട്ടാ… പോസിറ്റീവ് ആണ്. “

അവൾ സ്നേഹത്തോടെ മനീഷിനെ കെട്ടി പിടിച്ചു. 

അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ വളർന്നു കൊണ്ടിരുന്നു. 

ഒരു ദിവസം മനീഷും വിമലും ഗൗരവമായി കുറെനേരം സംസാരിക്കുന്നത് ദീപ ജനലിലൂടെ കണ്ടു. അവർ അവളിൽ നിന്നും എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് ദീപ ശ്രദ്ധിച്ചു. 

എന്തോ കുഴപ്പമുണ്ട്. പക്ഷെ അതൊന്നും അവൾ അറിയാൻ ശ്രമിച്ചില്ല. ടെൻഷൻ തീരെ പാടില്ലായെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. മനസ്സ് എപ്പോഴും ശാന്തമായിരിക്കണം. 

ഒരു ദിവസം ക്ഷമ കെട്ട് ദീപ മനീഷിനോട് തുറന്ന് ചോദിച്ചു. 

“മനീഷേട്ടാ, എന്താണ് കാര്യം, നിങ്ങൾ രണ്ട് പേരും എന്നിൽ നിന്നും ഒളിപ്പിക്കുന്നത് എന്താണ്. “

“രമ്യയ്ക്ക് ഈയിടെയായി നല്ല മാറ്റമാണ്. നിൻ്റെ വയറ് വലുതാകും തോറും രമ്യ വിമലിൽ നിന്നും അകലുകയാണ്, അവർ തമ്മിൽ പരസ്പരം മിണ്ടാറില്ല. ഈ പ്രശ്നത്തിനെല്ലാം കാരണം നമ്മളാണെന്ന് ഓർക്കുമ്പോൾ… “

ഞാൻ അന്നേ മനീഷേട്ടനോട് പറഞ്ഞതാണ്, അപരിചിതരായ ആരുടെയെങ്കിലും ബീജം സ്വീകരിച്ചാൽ മതിയെന്ന്, അപ്പോൾ മനീഷേട്ടനാണ് വിമലിൻ്റെ സൗഹൃദം, ആരോഗ്യം, പാരമ്പര്യം ഒക്കെ പറഞ്ഞ് കൊണ്ട് വന്നത്. “

“എല്ലാം സംഭവിച്ച് പോയില്ലേ. കുഞ്ഞ് ജനിച്ചാൽ നമുക്ക് ട്രാൻസ്ഫർ വാങ്ങി ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം. “

“ഇനി നമ്മുടെ വീട്ടുകാരുടെ മുന്നിൽ വച്ച് രമ്യ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ. “

“നമ്മൾ എന്തിനാ പേടിക്കുന്നത്, സത്യം എല്ലാവരോടും തുറന്നു പറയാം. എനിക്ക് ജീവിതത്തിൽ ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകില്ലായെന്ന് എല്ലാവരും അറിയട്ടെ. “

ദീപ മനീഷിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

മനീഷ് ഓഫീസിൽ ആയിരുന്നപ്പോഴാണ് ദീപയ്ക്ക് പ്രസവ വേദന തുടങ്ങിയത്. മനീഷിനൊപ്പം വിമലും ലീവെടുത്ത് വന്നാണ് ദീപയെ ആശുപത്രിയിൽ കൊണ്ടു പോയത്. 

ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ കുഞ്ഞിനെ കാത്തിരുന്ന മനീഷിനെക്കാൾ ടെൻഷൻ വിമലിനായിരുന്നു. 

“ഇതിൽ ദീപയുടെ ഭർത്താവ് ആരാണ്, കുഞ്ഞ് പെൺകുട്ടിയാണ്. “

നഴ്സ് കുഞ്ഞിനെ വിമലിൻ്റെ കയ്യിൽ കൊടുത്തു. വിമൽ ലേശം ചമ്മലോടെ കുഞ്ഞിനെ ഏറ്റ് വാങ്ങി മനീഷിനെ ഏൽപ്പിച്ചു. മനീഷ് കുഞ്ഞിന് ഉമ്മ കൊടുത്തു. 

“ഭാഗ്യം കൊച്ച് അമ്മയെ പോലെ തന്നെയിരിക്കുന്നു. ഇനി എന്നെ പോലെങ്ങാനും ആണെങ്കിൽ ഈ ബന്ധുക്കളൊക്കെ പുതിയ കഥകൾ ഇറക്കിയേനെ. “

മനീഷും വിമലും മുറിയിൽ ദീപയ്ക്കും കുഞ്ഞിനുമൊപ്പം ഇരിക്കുമ്പോൾ രമ്യ കയറി വന്നു. മൂന്ന് പേരും പേടിച്ചു കൊണ്ട് അവളെ നോക്കി. ദീപയുടെ അടുത്ത് കിടന്ന കുഞ്ഞിനെ രമ്യ എടുത്തു. 

മനീഷ് ചാടിയെഴുന്നേറ്റു കുഞ്ഞിനെ വാങ്ങാൻ നോക്കി. ദീപ കരയാൻ തുടങ്ങി. വിമൽ രമ്യയെ പിടിയ്ക്കാനൊരുങ്ങി. കാര്യം മനസ്സിലാകാതെ കസേരയിൽ ഇരുന്ന് ഇതൊക്കെ കണ്ട് ദീപയുടെ അമ്മ അമ്പരന്നു. 

“പേടിക്കണ്ട ദീപേ, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല. “

രമ്യ കുഞ്ഞിനെ മാറോടണച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു. പിന്നെ കുഞ്ഞിനെ മെല്ലെ ദീപയുടെ അടുത്ത് കിടത്തി. 

“എനിക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അത് പേടിച്ചു നിങ്ങൾ ട്രാൻസ്ഫർ വാങ്ങി ദൂരെ പോകുന്നു എന്ന് കേട്ടപ്പോൾ… മനീഷേട്ടനും ദീപയും എന്നോട് ക്ഷമിക്കണം. “

വിമൽ എഴുന്നേറ്റു ചെന്ന് രമ്യയെ കെട്ടിപ്പിടിച്ചു. 

“അതേ കുഞ്ഞിന് ഞാനൊരു പേര് കണ്ട് പിടിച്ചിട്ടുണ്ട്, സിദ്ധിത്രയ. “

“സിദ്ധിത്രയ, പേര് കൊള്ളാം. പക്ഷേ ഈ ത്രയം എന്ന് പറഞ്ഞാല് മൂന്ന് എന്നല്ലേ. “

വിമൽ ചോദിച്ചു. 

“അതേ ദീപ പ്രസവിച്ചു എന്നേയുള്ളൂ. കുഞ്ഞിന് രണ്ടച്ഛൻമാരും രമ്യയെന്നൊരു അമ്മ കൂടിയുണ്ട്. അവൾ നമ്മുടെ നാല് പേരുടേയും മകളായിട്ടങ്ങ് വളരും. “

സന്തോഷത്തോടെ മനീഷ് എല്ലാവർക്കും ലഡു വിതരണം ചെയ്തു. രമ്യ ഒരു ലഡു ദീപയുടെ ചുണ്ടോടടുപ്പിച്ചു. 

✍️✍️നിഷ പിള്ള

Post Views: 436
5
Nisha Pillai

4 Comments

  1. Sunandha on March 24, 2026 5:20 PM

    😍👍

    Reply
  2. Joyce Varghese on March 23, 2026 5:45 PM

    👍

    Reply
  3. Shreeja R on March 23, 2026 4:26 PM

    👌👌

    Reply
  4. Manju sreekumar on March 23, 2026 3:48 PM

    പേര് കലക്കി
    നല്ല കഥ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.