Author: Nisha Pillai

ആദ്യഭാഗം  പെട്ടെന്ന് അവരുടെ മുന്നിൽ നടന്ന ഡെന്നി അപ്രത്യക്ഷമായി. അവനെവിടെ പോയി എന്ന് കണ്ട് പിടിക്കാൻ മുന്നോട്ട് നടന്ന രാഹുലിനെ സലീം തടഞ്ഞു.  “വേണ്ട സാർ അത് കെണിയാണ്. ” “തന്നെ പോലെ പരിചയമുള്ള ഒരാൾ കൂടെ ഉണ്ടായത് നന്നായി. ഞാനിപ്പോൾ വല്ല അബദ്ധവും കാട്ടി കൂട്ടിയേനെ. ” “ഇനി ഒരടി മുന്നോട്ടു പോകണ്ട സർ, നമുക്ക് തിരികെ മടങ്ങാം. ” ദൂരെ നിന്നും മാത്യുവിൻ്റെ വീട് കാണാം. വീടിൻ്റെ താഴത്തെ നിലയിൽ വെളിച്ചം കാണുന്നുണ്ട്.  മാത്യുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ അവർ വളരെ വേഗത്തിൽ സൈക്കിളിൽ പാഞ്ഞു. സലിം കൂടെ ഉണ്ടായത് കൊണ്ട് ഒരു ധൈര്യം തോന്നി.  സലീമിനെ വീട്ടിലാക്കി മടങ്ങുമ്പോൾ രാഹുൽ ആകെ നിരാശിതനായി.  രാവിലെ തന്നെ ഫോറൻസിക് ലാബിൽ ജോലി ചെയ്യുന്ന സുഹൃത്ത് വഴി രഹസ്യമായി സാമ്പിൾ മുടിയുടെ ഡി എൻ എ പരിശോധിക്കാൻ ഏർപ്പാടാക്കി. റിസൾട്ട് കിട്ടാൻ കാലതാമസമുണ്ട്, അത് വരെ തന്റേതായ രീതിയിൽ അന്വേഷിക്കാൻ…

Read More

ആദ്യഭാഗം  രാഹുൽ ബൈക്കും എടുത്ത് കുരിശടിയുടെ അടുത്തെത്തി. ആളുകൾ അവിടെ കൂട്ടം കൂടി നിൽക്കുന്നു.    “എപ്പോഴായിരുന്നു സംഭവം?.”   “വെളുപ്പിനെ, വള്ളത്തിൽ പോകുന്നതിന് മുൻപ് കുരിശടിയിൽ പ്രാർത്ഥിക്കാൻ വന്നവരാണ് കണ്ടത്. മണ്ണിൽ കമഴ്ന്നു കിടക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തം ഒഴുകിയിട്ടുണ്ടായിരുന്നു.”   രാഹുലിനെ കണ്ടപ്പോൾ ഒരു കോൺസ്റ്റബിൾ ഓടി വന്നു.    “അസാധാരണ മരണമാണ്.”   “എന്താടോ. വേഗം പറ ആളുകൾ കൂടുന്നു. ഇനി ഞാനിവിടെ നിന്നാൽ ശരിയാകില്ല. പുതിയ സർക്കിൾ ഇൻസ്പെക്ടർ എൻ്റെ വിരോധി യാണ്.”   “സാറേ, കപ്യാര് മരിച്ച് കിടന്നത് കുരിശടിയുടെ മുന്നിലാണ്. രാവിലെ പ്രാർത്ഥിക്കാൻ വന്നവരാണ് മൃതദേഹം കമഴ്ന്നു കിടക്കുന്നത് കണ്ടത്. അയാളുടെ മുന്നിൽ നേർച്ചപ്പെട്ടി മറിഞ്ഞ് കിടന്നിരുന്നു. അതിൻ്റെ താക്കോൽ അയാൾ മുറുക്കി പിടിച്ചിരുന്നു. മുറ്റത്ത് പിടിവലി നടന്നതിൻ്റെ ലക്ഷണമുണ്ട്.”   “വേറെ എന്തെങ്കിലും പരിസരത്ത് നിന്നും കിട്ടിയോ.”   പുതിയ സർക്കിൾ ഇൻസ്പെക്ടറെ ദൂരെ കണ്ട് രാഹുൽ ഹെൽമറ്റ് എടുത്ത് മുഖം…

Read More

    നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ. എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ നെയ്റോസ്റ്റും സാമ്പാറും ഏലയ്ക്ക ചേർത്ത് കടുപ്പത്തിലൊരു ചായയും കുടിച്ച് സുഖമായി കിടന്നൊന്ന് ഉറങ്ങണം. പിള്ളേരെയും ഭാര്യയേയും പറഞ്ഞയച്ചിട്ട്, ഇന്ന് മുഴുവൻ വിശ്രമിക്കണം.    ചെല്ലുമ്പോൾ തലയിൽ ഉലക്ക കൊണ്ട് അടി കിട്ടാൻ ചാൻസുണ്ട്. ഒരു ദിവസത്തേയ്ക്ക് മൂന്നാറിലേയ്ക്ക് എന്ന് പറഞ്ഞാണ് കൂട്ടുകാരനൊത്ത് ഖത്തറിലേക്ക് വിമാനം കയറിയത്. അല്ലെങ്കിൽ അവൾ സമ്മതിക്കില്ല. എൻ്റെ ഫുട്ബോൾ ഭ്രാന്ത് അവളെ മടുപ്പിച്ഛിട്ടുണ്ട്. അക്കോമഡേഷൻ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ് മാത്രം മതിയെന്ന് കേട്ടാണ് ചാടിയത്. വീട്ടിലറിയാതെ രണ്ടാഴ്ചത്തെ ലീവ് എടുത്തു. ടിക്കറ്റിനൊക്കെ നല്ല ചാർജ്ജ് ആയത് കൊണ്ട് രേഖയുടെ നാല് വളകൾ പണയം വച്ചിരിക്കുന്നു. സ്വർണ്ണത്തിന് ഇപ്പോൾ വില കൂടുതലായത് കൊണ്ട് ആവശ്യത്തിന് പണവും കിട്ടി. ഇനി പി എഫ് ലോണെടുത്ത് പൈസ തിരിച്ചടച്ച്, വള എടുത്ത് കൊടുക്കണം.…

Read More

ആദ്യഭാഗം  നീലിൻ്റെ പഴയ വീട്ടിൽ വച്ചാണ് എനിക്കും ധന്യയ്ക്കും അയാളെ കാണാൻ കഴിഞ്ഞത്. ഞങ്ങൾ ചെന്നപ്പോൾ അയാളൊരു കടലാസ് വച്ച് നീട്ടി. അത് പള്ളിയിലേയ്ക്കുള്ള നിവേദനമായിരുന്നു, നേർച്ചപ്പെട്ടി തുറന്നപ്പോൾ കപ്യാർക്ക് കിട്ടിയത്. അതിലെഴുതിയത് മിസ് ഒലീവിയ, ഇൻസ്പെക്ടർ സഞ്ജീവ് എന്നിവരുടെ ശല്യം ഭൂമിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കാൻ പുണ്യാളനുള്ള അപേക്ഷ ആയിരുന്നു.  “അതാരപ്പാ ഒരു ഡ്യൂപ്ലിക്കേറ്റ് പരാതിക്കാരി. ” ഞാൻ നീലിനോട് ചോദിച്ചു.  “അറിയില്ല, പക്ഷേ ഈ കയ്യക്ഷരം എനിക്ക് നല്ല പരിചയമുള്ളതാണ്. ” “ആളെ നമുക്കൊന്ന് കണ്ട് പിടിക്കണമല്ലോ നീൽ. ” “മഹേഷ് സാറെ അതത്ര എളുപ്പമല്ല. വികാരിയച്ചൻ്റെ അനുമതി വേണം. ഇത് ഒഫീഷ്യലി പള്ളിയുടെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയല്ല. പള്ളി ഇടവകയിലെ പിള്ളേർക്ക് വേണ്ടി നടത്തുന്ന ഒരു മാര്യേജ് ബ്യൂറോ ആണ്. നമ്മൾ പള്ളി അറിയാതെയാണ് ഈ സേവനം ചെയ്യുന്നത്. ഈയിടെ വിവാഹമോചനങ്ങൾ ഇടവകയിൽ കൂടിയപ്പോൾ മുമ്പിരുന്ന വികാരിയച്ചൻ്റെ ഐഡിയ ആണ്, കല്യാണത്തിന് മുൻപ് ചെക്കനേയും പെണ്ണിനേയും കുറിച്ച്…

Read More

ആദ്യഭാഗം  ആ പോയ സ്ത്രീയെ നല്ല പരിചയം തോന്നുന്നു.പക്ഷേ ആരാണെന്ന് ഓർത്തെടുക്കാൻ രാഹുലിന് കഴിയുന്നില്ല.അവർ വാതിൽ തുറന്നു പുറത്ത് കടന്നു.നീലും ഡെന്നിയും വാതിൽ വരെ ചെന്ന് അവരോട് യാത്ര പറഞ്ഞു.അവർ വാതിലടച്ചു മുറിയിലേയ്ക്ക് മടങ്ങി, രാഹുൽ രഘുവരൻ ആ വീടിനകത്ത് കുടുങ്ങി പോയി. സലിം പുറത്തെവിടെയെങ്കിലും കാണും.ആ സ്ത്രീയെ പിൻതുടരാൻ സലീമിന് മെസേജ് അയയ്ക്കാം.ഡൈനിംഗ് ടേബിളിന് താഴെ കർട്ടന് പിറകിൽ രാഹുൽ പതുങ്ങിയിരുന്നു.ഇരുട്ടിലെ മൊബൈൽ വെളിച്ചം പുറത്ത് കണ്ടാൽ പ്രശ്നമാകും. “ഒരു സ്ത്രീ ഇവിടെ നിന്നും പുറത്തിറങ്ങി,അവരെ പിന്തുടരുക.ഞാനിവിടെ കുടുങ്ങി പോയി.” രാഹുലിന് നല്ല ഉറക്കം വരുന്നു.അവിടിരുന്ന് മയങ്ങാമെന്ന് വിചാരിച്ചാൽ കൂർക്കം വലി യാണ് പ്രശ്നം.ഭാര്യ പരാതി പറയുന്ന ആകെ ഒരു കുഴപ്പം അതാണ്.ഉറക്കത്തെ നിയന്ത്രിച്ചു രാഹുൽ അവിടെത്തന്നെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ സലിമിൻ്റെ മറുപടി കിട്ടി. “എൻ്റെ വണ്ടിയുടെ മുന്നിൽ ഒരു കറുത്ത ടൊയോട്ട ഫോർച്ചൂണർ പോകുന്നുണ്ട്.ഒരു സ്ത്രീ ഒറ്റയ്ക്കാണ് വണ്ടിയിൽ.” “സൂക്ഷിച്ചു അവരെ പിന്തുടരുക.” അകത്തെ മുറിയിൽ സംഭാഷണം നിലച്ചു.രണ്ട്…

Read More

 “ഉമ്മാ, ഞാൻ ലക്ഷ്മിയെയും കൂട്ടി ആ കുന്നിന്റെ മുകളിൽ ഒന്ന് പൊയ്ക്കോട്ടേ, അവിടെ നല്ല ഒരു വ്യൂ പോയിന്റ് ഉണ്ട്. പിന്നെ പടർന്നു പന്തലിച്ചു കിടക്കുന്ന വലിയൊരു ഞാവൽ മരം. നല്ല മധുരവും ചവർപ്പുമുള്ള പഴങ്ങളാണ് അതിൽ. ക്ലാസ്സിലെ ആൺകുട്ടികൾ കൊണ്ട് വന്നു ഞങ്ങൾ കഴിച്ചിട്ടുണ്ട്. പോയിട്ട് വരട്ടെ ഉമ്മാ. ”   “അത് വേണ്ട, നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട. ലക്ഷ്മിയുടെ അച്ഛന് ഇഷ്ടമാകില്ല. ആ കുട്ടിക്കും അത്ര ധൈര്യമുണ്ടാകില്ല. നിന്നെ പിന്നെയൊരിക്കൽ ഞാൻ കൊണ്ട് പോകാം. വേഗം മടങ്ങി വാ, അതൊരു ഒറ്റപ്പെട്ട സ്ഥലമാണ്. നിങ്ങൾ പെൺകുട്ടികളല്ലേ. അതും തനിച്ചു. വെറുതെ റിസ്ക് എടുക്കണ്ട. സാമൂഹ്യവിരുദ്ധന്മാരുടെ ശല്യമുണ്ടാകും. ”   “ആഹാ, അത് ശരി, ഇപ്പോൾ വക്കീലിനു ഞാൻ വെറും പെൺകുട്ടിയായോ, അല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗം ആണല്ലോ ഉമ്മാ. ഇപ്പോളെന്തു പറ്റി. ഞങ്ങൾ പോയി പെട്ടെന്ന് വരാം, എന്റെ പൊന്നുമ്മയല്ലേ. ഇനി കൂടുതൽ സംസാരിച്ചാൽ…

Read More

ആദ്യഭാഗം  ഡി വൈ എസ് പി യാണ് ഫോണിൽ.    “എന്താടോ അവിടെ നടക്കുന്നത്. തനിക്ക് ബോധം ഒന്നുമില്ലേ, സോഷ്യൽ മീഡിയയിലൂടെ തൻ്റെ പ്രവൃത്തി ലോകം മുഴുവൻ കണ്ട് കൊണ്ടിരിക്കുകയാണ്. ”   “സർ ഇവനല്ല യഥാർത്ഥ പ്രതി. ഇവനെ നല്ല പോലെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കും. ”   “താനൊക്കെ എങ്ങനെയാണോ പോലീസിൽ കയറിയത്?. അടുപ്പിച്ചുള്ള കൊലകളിൽ ആളുകളാകെ പാനിക്കാണ്. ഒരുത്തൻ താനാണ് കൊലപാതകി എന്നും പറഞ്ഞ് വന്ന് കയറിയപ്പോൾ അത് പത്രസമ്മേളനം നടത്തി പൊലിപ്പിച്ചെടുക്കാതെ. ”   “സാറെ എനിക്കൊരു പത്ത് മിനിറ്റ് അവനെ ചോദ്യം ചെയ്യാൻ തന്നാൽ… ”   “താനിനി ആറുമാസം വീട്ടിൽ പോയിരുന്നു ചോദ്യം ചെയ്യൽ നടത്തൂ. ഒരു മാനസിക രോഗിയായ ചെറുപ്പക്കാരനെ ഒരു മയവുമില്ലാതെ പെരുമാറുന്നത് ഈ ലോകം മുഴുവൻ കണ്ടു. ഇപ്പോൾ ഫാക്സ് വരും. വാങ്ങി നേരെ എൻ്റെ ഓഫീസിലേക്ക് വരൂ. ”   രാഹുൽ മേശപ്പുറത്ത്…

Read More

ഡിസംബർ മാസത്തിലെ നിശ്ശബ്ദമായ ആ തണുത്ത രാത്രി. ആകാശത്ത് നക്ഷത്രങ്ങൾ അസാധാരണമായി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. —ബെത്ലഹേമിലെ നക്ഷത്രത്തെ പോലെ. ആ ഓടിട്ട ചെറിയ വീട്ടിൽ, അമ്മ മേരിയും മകൾ ആനിയും അപ്പൻ്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.   “അമ്മേ വിശക്കുന്നു. ”  “അപ്പൻ വരട്ടെ മോളേ, മീനും കൂട്ടി ചോറ് കഴിച്ചിട്ട് നമുക്ക് പള്ളിയിൽ പോകാം. ”  “അപ്പൻ എനിക്ക് ഫ്രോക്കും പാവക്കുട്ടിയും കൊണ്ട് വരുമോ അമ്മേ. ഉടുപ്പില്ലേലും കുഴപ്പമില്ല. പാവക്കുട്ടി വേണമെനിക്ക്. ”  “അപ്പൻ കൊണ്ട് വരും. ”  ജോസ് ഒരു വല്ലാത്ത സ്വഭാവക്കാരനാണ്, അയാൾ നാട്ടിലെ ഒരു ഗുണ്ടയാണ്. സ്നേഹമുണ്ടെങ്കിലും അത് അയാൾ ആരോടും പ്രകടിപ്പിക്കാറില്ല. ഭാര്യയ്ക്കും മകൾക്കും അയാളെ പേടിയാണ്.    മേശപ്പുറത്ത് ഒരു മരക്കുരിശും, യേശുവിന്റെ രൂപവും. രണ്ട് മെഴുകുതിരികൾ അതിന് മുന്നിൽ മിന്നി മിന്നി കത്തുന്നു.    “അമ്മേ… അമ്മ ഈ മെഴുകുതിരി എന്തിനാണ് എന്നും മുടങ്ങാതെ കത്തിച്ച് വയ്ക്കുന്നത്. ”   ആനി ചോദിച്ചു.   …

Read More

 വാതിലിൽ മുട്ട് കേട്ടാണ് ടോണി ഉണർന്നത്, ആരായിരിക്കും ഈ വെളുപ്പാൻ കാലത്ത്? മുറിയിലെ ഡിജിറ്റൽ ക്ലോക്കിൽ സമയം മൂന്നരയാണ് കാണിക്കുന്നത്. അവൻ മെല്ലെ വാതിൽ തുറന്നു. മുന്നിൽ മൂടി പുതച്ച ഒരു രൂപം. അവനെ തള്ളി മാറ്റി അകത്തേയ്ക്കു കടന്നു. മുറിയിലെ ബൾബിന്റെ വെളിച്ചത്തിൽ ആളെ പിടി കിട്ടി.   “അർഷാദ് ഭായ് നിങ്ങൾ, എന്തൊരു സർപ്രൈസ് ആണ്. കല്യാണത്തിന് വരും എന്ന് പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല, ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. ”  ടോണിയുടെ സീനിയറും, അതീന്ദ്രിയ ധ്യാനത്തിലൂടെ പ്രകൃതി ഉപാസന ചെയ്യുന്ന ആളുമായിരുന്നു അർഷാദ്. യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപക സ്ഥാനം രാജി വച്ചു അലയുകയാണയാൾ   “എന്തൊരു തണുപ്പാണെടോ ഇവിടെ, കടപ്പുറത്തെ കാറ്റേറ്റ് ഞാൻ മരവിച്ചു. സഹിക്കാൻ മേലാഞ്ഞിട്ട് ഞാൻ ബാഗിൽ നിന്നൊരു മുണ്ടെടുത്തു പുതച്ചു. ”   “നിങ്ങളെന്തിനാ ഭായ്, കടപ്പുറത്തു പോയത്. നേരെ ഇങ്ങോട്ട് പോരാമായിരുന്നില്ലേ, കഴിക്കാനിപ്പോൾ ഒന്നും ഉണ്ടാകില്ല, ഒരു ചായ ഉണ്ടാക്കി തരട്ടെ. ”  …

Read More

ആദ്യഭാഗം  മെർലിൻ്റെ കൊലപാതകിയായ, സാറയെ ജയിലിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണുകയായിരുന്നു ദേവി.    “ഈ കേസിൽ നിന്നും സാറ എളുപ്പത്തിൽ ഇറങ്ങി പോകാം. ”   ദേവി തൻ്റെ വക്കീൽ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു.    “പക്ഷേ ആ മരുന്ന് ആസ്ട്രേലിയയിൽ നിർമ്മിച്ചതാണല്ലോ. സാറ ആ മരുന്ന് ഉപയോഗിക്കുന്നതിൽ വിദഗ്ധയും. പിന്നെന്താ ?അത് പോരെ തെളിവുകൾ. ”   “നമ്മുടെ നിയമ വ്യവസ്ഥയിൽ തെളിവുകൾക്കാണ് പ്രാധാന്യം. അത് സാറ ചെയ്തതാണെന്ന് എങ്ങനെ തെളിയിക്കും. ”   “പക്ഷേ സാറയ്ക്ക് അതിൽ പങ്കുണ്ടല്ലോ. സാറയുടെ ആസ്ട്രേലിയൻ ബന്ധം. ”   ആ സമയത്ത് ടിവിയിൽ ഫ്ലാഷ് ന്യൂസ് സ്ക്രോൾ ചെയ്തു.    “ആരോണിൻ്റേയും വെട്രിവേലിൻ്റേയും മരണത്തിന് പങ്കുണ്ടെന്ന് സംശയത്തിൽ ജോജോ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. ”   “ഇതാരാ യുദ്ധഭൂമിയിലെ പുതിയ ഭടൻ. ”   നിധിൻ മകളെ മടിയിലിരുത്തി വാർത്തയിൽ ശ്രദ്ധിച്ചു.    ഈയിടെയായി ദേവിക്ക് അമ്മയുടെ…

Read More