ആദ്യഭാഗം ഡെന്നി, എയർ പോർട്ടിന് വെളിയിൽ അലക്സിനെ കാത്ത് നിന്നു. നീലിൻ്റെ തുറുപ്പ് ചീട്ടാണ് അലക്സ്, നീലിൻ്റെ അഭാവത്തിൽ മാത്രം കാര്യങ്ങളിൽ ഇടപെടുന്ന അലക്സ്. അയാൾ വരുന്നു, തൻ്റെ ഡ്യൂട്ടി ചെയ്ത് മടങ്ങുന്നു. ഏത് പാതിരാത്രിയിലായാലും എന്ത് പറഞ്ഞാലും അലക്സ് വിളിപ്പുറത്തുണ്ട്. എത്ര വൈകിയാലും അവൻ വരാതിരിക്കില്ല. എന്താണ് നീലിൻ്റെ പ്ലാൻ എന്നറിയില്ല. എന്തായാലും അത് കൃത്യവും അനുയോജ്യവും ആയിരിക്കും. അലക്സിനോട് നീൽ കാണിക്കുന്ന അടുപ്പത്തിലും ആദരവിലും, ആദ്യമൊക്കെ ഡെന്നിക്ക് ദേഷ്യം തോന്നിയിരുന്നു. അവരെ രണ്ട് പേരേയും കൂടുതൽ മനസ്സിലാക്കിയപ്പോൾ അവരോട് രണ്ട് പേരോടും കൂടുതൽ ഇഷ്ടം തോന്നി. അലക്സ് ഒരു എത്തിക്കൽ ഹാക്കറാണ്. ഏതോ വിദേശ കമ്പനിയിലാണവൻ ജോലി ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് അയാൾ സിംഗപ്പൂരിലുള്ള ഹെഡ് ഓഫീസിൽ പോകാറുണ്ട്. അത് കൊണ്ട് തന്നെ നാട്ടിലെ ട്രാവൽ ഏജൻസിയുമായി നല്ല അടുപ്പം അലക്സിനുണ്ട്. മാസത്തിൽ കൂടുതൽ സമയവും വർക്ക് ഫ്രം ഹോം ആയതിനാൽ അവൻ എപ്പോഴും…
Author: Nisha Pillai
ആദ്യഭാഗം ഫോൺ നിർത്താതെ ശബ്ദിച്ചപ്പോൾ സാറ മതിലിനരികിലേയ്ക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു. “എന്താ ഫെഡറിക്? എന്തിനാ ഈ സമയത്ത് വിളിച്ചത്, ഞാൻ ആരോണിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുകയാണ്. ” “മാഡം, നമ്മുടെ വെട്രിവേൽ മരിച്ചു. ” “ഏയ് നെവർ എവർ, വെട്രി എപ്പോഴേ കേരളം വിട്ടു. അയാൾ ആകാശത്തു കൂടെ ഓസ്ട്രേലിയയിലേക്കു പറക്കുകയാണ്, ഇന്നലെ രാത്രിയിൽ കൊച്ചി വിട്ടു. ” “ഇല്ല മാഡം വെട്രി മരണപ്പെട്ടു, ആരോ എയർപോർട്ടിൽ വച്ച് വിഷം കുത്തി വച്ചതാണ്. മാഡം സൂക്ഷിക്കണം ആരോ നമ്മളെ പിന്തുടരുന്നുണ്ട്. ആദ്യം ആൻഡ്രു, പിന്നീട് ആരോൺസാർ, ഇപ്പോൾ വെട്രിവേൽ. ഞാൻ രണ്ടു ദിവസത്തേയ്ക്ക് ഇവിടെ നിന്നും മാറി നിന്നാലോ എന്നാണ് ആലോചിക്കുന്നത്. ” “നിങ്ങൾ പോയാൽ എങ്ങനെയാണു ഫെഡറിക്, എന്റെ കാര്യങ്ങൾ ഇനി ആര് നോക്കും, എന്നെ സഹായിക്കാൻ ഈ നാട്ടിൽ ഒരാൾ കൂടി ഇല്ല. ” സാറ ഫോൺ…
ആദ്യഭാഗം മഹേഷ് തനിക്ക് ചുറ്റും പറക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. കടൽതിരകൾ കൂടുതൽ ഉള്ളിലേക്ക് കയറി വരുന്നു. കാറ്റിന് ശക്തി കൂടുന്നു. തനിക്ക് ചുറ്റുമുള്ള പ്രകൃതിയിലെ മാറ്റങ്ങൾ മഹേഷ് അനുഭവിച്ചറിഞ്ഞു. അകാരണമായ ഒരു ഭയം തന്നിൽ പൊതിയുന്നു. “അവനെ ഞാനിനി കാണില്ലായെന്ന് എൻ്റെ മനസ്സ് പറയുന്നു. ” ജോസഫിൻ്റെ ശബ്ദം അവൻ്റെ കാതുകളിൽ മുഴങ്ങി. മഹേഷ് ബൈക്ക് പെട്ടെന്ന് സ്റ്റാർട്ടാക്കി. പെട്ടെന്ന് അവിടുന്ന് സ്ഥലം വിടണമെന്ന് മനസ്സ് പറയുന്നു. തിരിഞ്ഞ് നോക്കാതെ ഹൈവേയിലേക്ക് പാഞ്ഞു. ആശുപത്രി വരാന്തയിൽ മഹേഷിനെ കാത്ത് നിൽക്കുന്ന സഹപ്രവർത്തകർ. കുറ്റബോധത്തോടെ തല കുനിഞ്ഞു നിന്ന മഹേഷിൻ്റെ അടുത്തേക്ക് സലീം സാർ നടന്നു വന്നു. “ജോസഫ് സാറിന് നീ മകനെ പോലെയായിരുന്നു. നിന്നെ ദുരിതത്തിലാക്കി വിട്ട് പോകാൻ അങ്ങേർക്ക് കഴിയുമോ, ആ മനസ്സ് വേദനിക്കും. ” മഹേഷ് തലയുയർത്തി നോക്കി. “ഇവിടെ കൊണ്ട് വന്നപ്പോൾ ചെറിയ പൾസുണ്ടായിരുന്നു. സാറിനെ വെൻ്റിലേറ്ററിലേക്ക്…
ആദ്യഭാഗം മുരുകദാസിൻ്റെ ശ്വാസഗതി നോർമ്മലാകുന്നത് വരെ സാറ അയാളെ തന്നെ നോക്കിയിരുന്നു. “എങ്ങനെയാണ് ഇവിടെയെത്തിയത്. ” “ഊബർ ടാക്സിയിൽ. മാഡം നാട്ടിൽ എപ്പോൾ എത്തി. ” “ഇന്നലെ തന്നെ ഞാൻ നാട്ടിൽ വരണമെന്ന് ആരോൺ നിർബന്ധം പിടിച്ചു. എല്ലാം ഇട്ടെറിഞ്ഞു ധൃതിയിൽ വന്നതാണ് ഞാൻ…… എന്നെ എയർ പോർട്ടിൽ കാത്തിരുന്നത് ടി വിയിലെ ആരോണിൻ്റെ വാർത്തകളാണ്, മരണത്തിലേക്ക് ആണോ അയാളെന്നെ വിളിച്ചു വരുത്തിയത്. ” സാറ കുരിശ് വരച്ചു. “സാർ എന്നെ വിളിച്ചിട്ട് ആണ് ഞാൻ ആശുപത്രിയിൽ പോയത്. ദേവിയേയും അമ്മയേയും കൂടി ഒഴിവാക്കിയാൽ…… സാർ പറഞ്ഞിട്ട് ഞാൻ രണ്ട് ദിവസമായി അവരുടെ പിറകേയാണ്. ” “ആരോൺ എന്തൊരു മണ്ടത്തരമാണ് കാണിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നും നേരെ ഭ്രാന്താശുപത്രിയിലേയ്ക്ക്…. ” അവർ കയ്യിലെ മെഡിക്കൽ കിറ്റ് എടുത്ത് പൊക്കി കാണിച്ചു. അതിൽ നിന്നും ഒരു സിറിഞ്ചും മരുന്നും എടുത്തു. “കണ്ടോ…
ആദ്യഭാഗം “എല്ലാ സംഭവങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ” “എന്താണ് അമ്മ ഇങ്ങനെ പറയുന്നത്?. ” ഉറക്കത്തിൽ പുലമ്പി കൊണ്ടിരുന്ന അമ്മയുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ദേവി ചോദിച്ചു. “ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോൾ ഒരു സ്ത്രീ എൻ്റെയടുത്ത് വന്ന് പറഞ്ഞു, പുണ്യാളന് ഒരു അപേക്ഷ കൊണ്ടിടൂ, നിങ്ങളുടെ പ്രാർത്ഥന ഉടൻ നിറവേറപ്പെടുമെന്ന്. ” ” ആ സംഭവത്തിന് ആരോണിൻ്റെ മരണവുമായി എന്ത് ബന്ധമാണുള്ളത്. ” “ഉണ്ട്, ബന്ധമുണ്ട്, അതല്ലേ കൃത്യസമയത്ത് ആ പയ്യനിവിടെ വന്ന് ആരോണിനെ ഇല്ലാതാക്കിയത്. ” “അത് നീൽ ആണെന്നല്ലേ അമ്മ പറഞ്ഞത്, ഞങ്ങളുടെ സുഹൃത്താണയാൾ. ” “നീൽ എന്തിനാണ് എനിക്ക് സംരക്ഷണം തന്നത്. അയാൾ എന്റെ മുറിക്കു കാവൽ നിന്നത് എന്തിനാണ് ? എന്നെ ഉപദ്രവിച്ചപ്പോൾ അയാളെന്തിനാണ് ആരോണിനെ കൊന്നത്. നിങ്ങൾ അയാളോട് എന്നെ സംരക്ഷിക്കാൻ ഏല്പിച്ചിരുന്നോ?ഇല്ലല്ലോ. നിങ്ങളാരും പറയാതെ അയാൾ എന്തിനാണ് ആ കർമ്മം ഏറ്റെടുത്തത്. ” “ഒരു പക്ഷെ കൊല്ലാൻ വന്നത് ആകില്ല.…
ആദ്യഭാഗം അവൾ പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ അവളെ നോക്കി കൈവീശി. “ആ ചെക്കൻ കൂടെയുണ്ടായിരുന്ന കാര്യം സാർ ആരോടും പറയണ്ട. ” സ്റ്റേഷനിൽ ചെന്ന് കയറിയപ്പോൾ എന്നെ സാകൂതം നോക്കി കൊണ്ട് നിൽക്കുകയായിരുന്നു ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ള. “നീ ഇന്നലെ എവിടെ ആയിരുന്നു. ” “ഞാൻ ആ ചെക്കനേയും കൂട്ടി ഇന്നലെ രാത്രി ആ മരുതൻമല കയറി. ” ചെക്കന്റെ കാര്യം പറയേണ്ടിയിരുന്നില്ല, അറിയാതെ വായിൽ നിന്നും പുറത്തു ചാടി, ഞാൻ നാക്ക് കടിച്ചു. കുട്ടൻ പിള്ള പൊട്ടിച്ചിരിച്ചു. “എന്നിട്ടു എന്തായി, പ്രതിയെ പിടിക്കുമോ, ഇനിയിപ്പോൾ നിനക്ക് പ്രതിയെ കിട്ടിയെന്ന് തന്നെ വച്ചോ. ആ വക്കീൽ അവരെ രക്ഷപ്പെടുത്തും. ഞാൻ ഈ നാട്ടിൽ കുറെയായി. അനുഭവം കൊണ്ട് പറയുകയാണ്. ” ഞാൻ ഒന്നും മിണ്ടിയില്ല. തലേ ദിവസത്തെ അനുഭവങ്ങൾ എന്നെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ചെക്കന്റെ അപ്രത്യക്ഷമാകൽ, തലയുടെ…
അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. “നല്ല ഭംഗിയുണ്ട്, മോള് അമ്മയുടെ ആ ചുവന്ന സാരിയൊന്നു ഉടുത്തു വന്നേ. അമ്മ അത് ഉടുക്കാതെ നിനക്കായി മാറ്റി വച്ചിരിക്കുകയാണ്. ” അവള് ആ ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്ത് പിടിച്ചു. അവളുടെ നിറത്തിന് ആ ചുവന്ന നിറം നല്ല ചേർച്ച. അവളതു ഉടുത്ത് വന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു, ആ മോഹൻലാൽ എങ്ങാനും എന്റെ മോളെ കണ്ടിരുന്നേൽ… “ഇതാര് കാവിലെ ഭഗവതിയോ ” എന്ന് ചോദിച്ചേനെ, അത്ര ഭംഗിയാണ് അവൾക്ക്, നല്ല പൊക്കവും മെലിഞ്ഞ വടിവൊത്ത ശരീരവും. “ഈശ്വരാ ഞാൻ തന്നെ കണ്ണ് വയ്ക്കുമല്ലോ. ” “ഞായറാഴ്ച ആ റെയിൽവെക്കാരൻ പയ്യൻ പെണ്ണ് കാണാൻ വരുമ്പോൾ മോൾ ഈ സാരി ഉടുക്കണം കേട്ടോ. നിനക്ക് നല്ല ചേർച്ചയുണ്ട്. “എനിക്കിപ്പോൾ കല്യാണം വേണ്ടമ്മേ, ഒരു ജോലി കിട്ടിയിട്ട്…
ആദ്യഭാഗം രാഹുൽ രഘുവരൻ ഗേറ്റിനടുത്തേയ്ക്കു നടന്ന് വരുന്നത് കണ്ടു, അവിടെ കാവൽ നിന്ന പോലീസുകാർ അദ്ദേഹത്തിന് സല്യൂട്ടടിച്ചു. അവർ ചോദ്യം ചെയ്തിരുന്നത് ഒരു മധ്യവയ്സകനായ വ്യക്തിയെ ആയിരുന്നു. ജീൻസും ഷർട്ടും ഒരു ഓവർക്കോട്ടും ആയിരുന്നു അയാളുടെ വേഷം. അയാൾ ഇൻസ്‌പെക്ടർ രാഹുലിനെ കണ്ടു തെല്ലൊന്ന് വിരണ്ടു. “എന്താടോ പ്രശ്നം. ” “സർ ഇയാൾ ആ മരിച്ച ആളുടെ മാനേജർ ആണെന്ന് പറയുന്നു. ആരോണിൻ്റെ ശരീരം ഒന്ന് കാണണമെന്ന് പറയുന്നു. ഇവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പറഞ്ഞിട്ട് ഇയാൾ വിശ്വസിക്കുന്നില്ല. ” “അയാളെ ഇങ്ങോട്ടു വിട്ടേക്ക്. ” രാഹുൽ രഘുവരന്റെ പിറകെ അയാൾ നടന്നു. “എന്താ തന്റെ പേര്. ” “മുരുകദാസ് വെട്രിവേൽ, ഞാൻ ആരോൺ സാറിന്റെ മൂന്നാറിലെ റിസോർട്ട് മാനേജരായിരുന്നു. ” “ആയിരുന്നു എന്ന് വച്ചാൽ? ഇപ്പോൾ അല്ലെന്ന് ആണോ. ” “സാറെ മൂന്നാറിലെ റിസോർട്ട് ആൻഡ്രു സാറിന്…
മായ ടീച്ചറുടെ സയൻസ് ക്ലാസ്. ” ഇന്ന് വിഷയം ബിഗ് ബാങ് തിയറി. ” മായ ടീച്ചർ ചിരിച്ചുകൊണ്ട് ബോർഡിൽ വലുതായി എഴുതി. ബിഗ് ബാങ് അഥവാ പ്രപഞ്ചത്തിൻ്റെ ജനനം അഥവാ ജീവൻ്റെ ഉത്പത്തി. “പ്രപഞ്ചം എങ്ങനെ ഉണ്ടായി?” ടീച്ചർ ചോദിച്ചു. വിദ്യാർത്ഥികൾ ഓരോരോ ഉത്തരങ്ങൾ പറയാൻ തുടങ്ങി. ഒരു കുട്ടി പറഞ്ഞു. “റോബോട്ടുകൾ ഉണ്ടാക്കി. ” ക്ലാസിലെ ഫിലോസഫറായ സിജു പറഞ്ഞു. “evolution from infinity!” സിജു വീണ്ടും ഉച്ചത്തിൽ പറഞ്ഞു “ബൈബിളിൽ പറയുന്നുണ്ട്, ജീവൻ അനന്തതയിൽ നിന്നാണ് വന്നതെന്ന്, അതായത് ജീവനെ സൃഷ്ടിച്ചത് ദൈവമാണ്…. ” ക്ലാസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു. മായ ടീച്ചർ ചിരി അടക്കാൻ പറ്റാതെ പറഞ്ഞു. “സിജു, നീ പറയുന്നത് ബിഗ് ബാങ് തിയറി അല്ല, സിജ് ബാങ് തിയറി. അനന്തതയിൽ…
ആദ്യഭാഗം അജ്മൽ പുതിയതായി തുടങ്ങിയ ഓയസ്റ്റർ റെസ്റ്റോറൻ്റിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ദേവിയും നിധിനും. അജ്മൽ അവരോടൊപ്പം വന്നിരുന്നപ്പോൾ വിഷമങ്ങളൊക്കെ താൽക്കാലികമായി മറന്ന് സന്തോഷവതിയാകാൻ ദേവി ശ്രമിച്ചു. വാഷ് റൂമിൽ നിന്നും മടങ്ങി വന്ന സമയത്ത് തങ്ങളുടെ ടേബിൾ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യൻ നിധിൻ്റെ ശ്രദ്ധയിൽ പെട്ടു. അയാളുടെ ശ്രദ്ധ മുഴുവൻ ദേവിയിലായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് ദേവിയുടെ എതിർ വശത്തായി നിധിൻ ഇരുന്നു ആ അജ്ഞാതനെ നിരീക്ഷിച്ചു. ജയിലിലേക്ക് പോകുമ്പോൾ തങ്ങളുടെ കാറിനെ ഫോളോ ചെയ്ത് വന്ന കാർ ഇയാളുടേതായിരിക്കും. അയാളുടെ ശ്രദ്ധ ടിവിയിലെ വാർത്താ ചാനലിലേയ്ക്ക് തിരിഞ്ഞു. അയാൾ പെട്ടെന്ന് നാപ്കിൻ എടുത്ത് കൈകൾ തുടച്ച്, മേശയിൽ ഇരുന്ന താക്കോലും എടുത്ത് പുറത്തേക്ക് കുതിച്ചു. പെട്ടെന്ന് വണ്ടി സ്റ്റാർട്ടാക്കി അയാൾ അവിടം വിട്ട് പോയി. അപ്പോഴാണ് നിധിൻ ചാനലിലെ വാർത്ത ശ്രദ്ധിച്ചത്. മാനസിക രോഗാശുപത്രിയിൽ കൂട്ടിരിപ്പുകാരൻ്റെ ദാരുണമായ അന്ത്യം. ചികിൽസയിലായിരുന്ന…
