അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. “നല്ല ഭംഗിയുണ്ട്, മോള് അമ്മയുടെ ആ ചുവന്ന സാരിയൊന്നു ഉടുത്തു വന്നേ. അമ്മ അത് ഉടുക്കാതെ നിനക്കായി മാറ്റി വച്ചിരിക്കുകയാണ്. ” അവള് ആ ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്ത് പിടിച്ചു. അവളുടെ നിറത്തിന് ആ ചുവന്ന നിറം നല്ല ചേർച്ച. അവളതു ഉടുത്ത് വന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു, ആ മോഹൻലാൽ എങ്ങാനും എന്റെ മോളെ കണ്ടിരുന്നേൽ… “ഇതാര് കാവിലെ ഭഗവതിയോ ” എന്ന് ചോദിച്ചേനെ, അത്ര ഭംഗിയാണ് അവൾക്ക്, നല്ല പൊക്കവും മെലിഞ്ഞ വടിവൊത്ത ശരീരവും. “ഈശ്വരാ ഞാൻ തന്നെ കണ്ണ് വയ്ക്കുമല്ലോ. ” “ഞായറാഴ്ച ആ റെയിൽവെക്കാരൻ പയ്യൻ പെണ്ണ് കാണാൻ വരുമ്പോൾ മോൾ ഈ സാരി ഉടുക്കണം കേട്ടോ. നിനക്ക് നല്ല ചേർച്ചയുണ്ട്. “എനിക്കിപ്പോൾ കല്യാണം വേണ്ടമ്മേ, ഒരു ജോലി കിട്ടിയിട്ട്…
Author: Nisha Pillai
ആദ്യഭാഗം രാഹുൽ രഘുവരൻ ഗേറ്റിനടുത്തേയ്ക്കു നടന്ന് വരുന്നത് കണ്ടു, അവിടെ കാവൽ നിന്ന പോലീസുകാർ അദ്ദേഹത്തിന് സല്യൂട്ടടിച്ചു. അവർ ചോദ്യം ചെയ്തിരുന്നത് ഒരു മധ്യവയ്സകനായ വ്യക്തിയെ ആയിരുന്നു. ജീൻസും ഷർട്ടും ഒരു ഓവർക്കോട്ടും ആയിരുന്നു അയാളുടെ വേഷം. അയാൾ ഇൻസ്‌പെക്ടർ രാഹുലിനെ കണ്ടു തെല്ലൊന്ന് വിരണ്ടു. “എന്താടോ പ്രശ്നം. ” “സർ ഇയാൾ ആ മരിച്ച ആളുടെ മാനേജർ ആണെന്ന് പറയുന്നു. ആരോണിൻ്റെ ശരീരം ഒന്ന് കാണണമെന്ന് പറയുന്നു. ഇവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പറഞ്ഞിട്ട് ഇയാൾ വിശ്വസിക്കുന്നില്ല. ” “അയാളെ ഇങ്ങോട്ടു വിട്ടേക്ക്. ” രാഹുൽ രഘുവരന്റെ പിറകെ അയാൾ നടന്നു. “എന്താ തന്റെ പേര്. ” “മുരുകദാസ് വെട്രിവേൽ, ഞാൻ ആരോൺ സാറിന്റെ മൂന്നാറിലെ റിസോർട്ട് മാനേജരായിരുന്നു. ” “ആയിരുന്നു എന്ന് വച്ചാൽ? ഇപ്പോൾ അല്ലെന്ന് ആണോ. ” “സാറെ മൂന്നാറിലെ റിസോർട്ട് ആൻഡ്രു സാറിന്…
മായ ടീച്ചറുടെ സയൻസ് ക്ലാസ്. ” ഇന്ന് വിഷയം ബിഗ് ബാങ് തിയറി. ” മായ ടീച്ചർ ചിരിച്ചുകൊണ്ട് ബോർഡിൽ വലുതായി എഴുതി. ബിഗ് ബാങ് അഥവാ പ്രപഞ്ചത്തിൻ്റെ ജനനം അഥവാ ജീവൻ്റെ ഉത്പത്തി. “പ്രപഞ്ചം എങ്ങനെ ഉണ്ടായി?” ടീച്ചർ ചോദിച്ചു. വിദ്യാർത്ഥികൾ ഓരോരോ ഉത്തരങ്ങൾ പറയാൻ തുടങ്ങി. ഒരു കുട്ടി പറഞ്ഞു. “റോബോട്ടുകൾ ഉണ്ടാക്കി. ” ക്ലാസിലെ ഫിലോസഫറായ സിജു പറഞ്ഞു. “evolution from infinity!” സിജു വീണ്ടും ഉച്ചത്തിൽ പറഞ്ഞു “ബൈബിളിൽ പറയുന്നുണ്ട്, ജീവൻ അനന്തതയിൽ നിന്നാണ് വന്നതെന്ന്, അതായത് ജീവനെ സൃഷ്ടിച്ചത് ദൈവമാണ്…. ” ക്ലാസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു. മായ ടീച്ചർ ചിരി അടക്കാൻ പറ്റാതെ പറഞ്ഞു. “സിജു, നീ പറയുന്നത് ബിഗ് ബാങ് തിയറി അല്ല, സിജ് ബാങ് തിയറി. അനന്തതയിൽ…
ആദ്യഭാഗം അജ്മൽ പുതിയതായി തുടങ്ങിയ ഓയസ്റ്റർ റെസ്റ്റോറൻ്റിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ദേവിയും നിധിനും. അജ്മൽ അവരോടൊപ്പം വന്നിരുന്നപ്പോൾ വിഷമങ്ങളൊക്കെ താൽക്കാലികമായി മറന്ന് സന്തോഷവതിയാകാൻ ദേവി ശ്രമിച്ചു. വാഷ് റൂമിൽ നിന്നും മടങ്ങി വന്ന സമയത്ത് തങ്ങളുടെ ടേബിൾ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഒരു മനുഷ്യൻ നിധിൻ്റെ ശ്രദ്ധയിൽ പെട്ടു. അയാളുടെ ശ്രദ്ധ മുഴുവൻ ദേവിയിലായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് ദേവിയുടെ എതിർ വശത്തായി നിധിൻ ഇരുന്നു ആ അജ്ഞാതനെ നിരീക്ഷിച്ചു. ജയിലിലേക്ക് പോകുമ്പോൾ തങ്ങളുടെ കാറിനെ ഫോളോ ചെയ്ത് വന്ന കാർ ഇയാളുടേതായിരിക്കും. അയാളുടെ ശ്രദ്ധ ടിവിയിലെ വാർത്താ ചാനലിലേയ്ക്ക് തിരിഞ്ഞു. അയാൾ പെട്ടെന്ന് നാപ്കിൻ എടുത്ത് കൈകൾ തുടച്ച്, മേശയിൽ ഇരുന്ന താക്കോലും എടുത്ത് പുറത്തേക്ക് കുതിച്ചു. പെട്ടെന്ന് വണ്ടി സ്റ്റാർട്ടാക്കി അയാൾ അവിടം വിട്ട് പോയി. അപ്പോഴാണ് നിധിൻ ചാനലിലെ വാർത്ത ശ്രദ്ധിച്ചത്. മാനസിക രോഗാശുപത്രിയിൽ കൂട്ടിരിപ്പുകാരൻ്റെ ദാരുണമായ അന്ത്യം. ചികിൽസയിലായിരുന്ന…
ആദ്യഭാഗം സലിം സാറിനെ നോക്കി മഹേഷ് പുഞ്ചിരിച്ചു. “സാർ പെട്ടെന്ന് ഇങ്ങ് തിരികെ വന്നല്ലോ. ” “അത് പിന്നെ ആ രാഹുൽ സാറിന് ചില സമയത്ത് ഇഞ്ചി കടിച്ച കുരങ്ങിൻ്റെ സ്വഭാവമാണ്. തിരികെ വരുമ്പോൾ എന്നെ കണ്ടില്ലേൽ എല്ലാവരുടേയും മുന്നിൽ വച്ച് തെറി വിളിച്ചു നാണം കെടുത്തി കളയും.. ” “അത് ശരിയാണ് സർ, ഞാൻ കുറെ തെറി കേട്ടിട്ടുണ്ട്. ” “ആ താൻ ഇനി പൊയ്ക്കോളൂ, തൻ്റെ ജോസഫ് സാറിനോട് പറഞ്ഞേക്ക് ആ ആരോൺ മരിച്ചു പോയെന്ന്. വിതച്ചതല്ലേ കൊയ്യൂ. മാത്യൂവിൻ്റെ മകനല്ലേ, അയാളാരാ മോൻ. ” രാഹുലിൻ്റെ കണ്ണിൽ പെടാതെ രക്ഷപെടാനായിരുന്നു മഹേഷിൻ്റെ ശ്രമം. ആളൊരു കുറുക്കനാണ്. എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ അത് മതി. പിന്നെ അയാൾ സദാ പിറകെയുണ്ടാകും. മഹേഷ് പുറത്തിറങ്ങി ജീപ്പ് സ്റ്റാർട്ട് ചെയ്തു. ജീപ്പിൽ പി ബി കയറി കാണുമോ? അവൻ മിടുക്കനാണ്,…
ആദ്യഭാഗം ഗേറ്റിലൂടെ കൂടെ കടന്ന് വരുന്ന ഇന്നോവ കാർ റിവേഴ്സ് എടുത്ത് ഗേറ്റിനടുത്ത് തന്നെ പാർക്ക് ചെയ്തിരിക്കുന്നു. ഇന്നോവയിൽ നിന്നും തല മറച്ച നല്ല പൊക്കവും ഒത്ത വണ്ണവുമുള്ള ഒരാൾ ഇറങ്ങി നാലു പാടും നോക്കുന്നു. “ആരാണയാൾ. ” സെക്യൂരിറ്റി ചീഫ്, ഗേറ്റ് സെക്യൂരിറ്റിയോട് ചോദിച്ചു. “താനെന്തിനാണ് അയാൾക്ക് ഗേറ്റ് തുറന്നു കൊടുത്തത്. ” ചീഫ് സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ടു. “സാർ അത് നമ്മുടെ ആരോൺ സാറാണ്. പ്രൊഫസ്സർ മാലതിയുടെ ഭർത്താവിന്റെ മൂത്ത മകൻ. സാറിൻ്റെ മമ്മായെ കാണാനായി വന്നതാണ്. സെക്യൂരിറ്റി പറഞ്ഞു. “അയാൾക്ക് അവരെ കാണാൻ ഡോക്ടർ പെർമിഷൻ കൊടുത്തിരുന്നോ. ” “ഇല്ല സാർ. ” “പിന്നെ!! നമ്മൾ പോലീസിനോട് എന്ത് പറയും. ആ മനുഷ്യനാണ് ചത്തത് പോലെ കട്ടിലിന് അടിയിൽ കിടന്നത്. ഈ സെല്ലിന്റെ പൂട്ട് ആരാണ് തുറന്നത്. താൻ പെടും സൂക്ഷിച്ചോ. ” ആ സമയത്ത് ഡോക്ടറുടെ മുറിയിലായിരുന്ന മാലതി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ മാലതി പൊട്ടിക്കരഞ്ഞു. …
ആദ്യഭാഗം ആ സമയത്ത് പി ബി യുടെ ഫോണിലേക്ക് ഒരു കോൾ വന്നു. “എന്നാൽ ശരി നിങ്ങൾ വിട്ടോളൂ. നേരെ ജയിലിലേക്ക് പോകൂ. മാത്യുവിനോട് സംസാരിക്കൂ. തിരികെ നേരെ അനുപമയുടെ വീട്ടിലേക്ക് പോകണ്ട. സൂക്ഷിക്കണം പിറകേ ആളുകൾ ഉണ്ടാകും. ആരോൺ ഒരു ചെറിയ മീനല്ല. ഞാനിവിടെ കാണും, പ്രൊഫസർ മാലതിയ്ക്ക് ഒരു കൂട്ടായിട്ട്. ” ദേവിയും നിധിനും പോയപ്പോൾ പി ബി പോക്കറ്റിൽ നിന്നും ഫോൺ കയ്യിൽ എടുത്തു. “പറയെടാ ഉവ്വേ. ” “അയാൾ ഇവിടെ നിന്നും ഇറങ്ങി. ടൗണിലേക്ക് തിരിച്ചിട്ടുണ്ട്. ” “ആരോൺ?. ” “പേരറിയില്ല, ഫോട്ടോയിലെ ആളുടെ ഒരു വിദൂര സാമ്യം മാത്രം. ആളെ തിരിച്ചറിയാതിരിക്കാനാകും മുടി മുഴുവൻ വടിച്ച് കളഞ്ഞിക്കുന്നു. ” “അതയാളാകും, നിങ്ങൾ കൂടെയുണ്ടാകണം. ” ജയിലിലെ സൂപ്രണ്ട് അവരെ കാത്തിരിക്കുകയായിരുന്നു. ” നീൽ പറഞ്ഞിട്ടാണ് വന്നതല്ലേ, അവൻ എന്നെ വിളിച്ചിരുന്നു. പണ്ടൊക്കെ…
“ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ?മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ, ഇതുവരെ തിരികെ വന്നില്ല” “അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ. മീൻകാരൻ വൈകി കാണും. ” “പന്ത്രണ്ടു വയസായെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല, ഇപ്പോഴും കുഞ്ഞാണെന്നാ അവളുടെ വിചാരം. അവളെ പറയുന്നതെന്തിനാ. ഞാനീ പ്രായത്തിൽ പെറ്റിക്കോട്ടിട്ടു അച്ഛന്റെ മടിമേൽ കയറി ഇരിക്കുവാരുന്ന്. ഇന്നത്തെ ശരീര വളർച്ച അന്നില്ലല്ലോ, ഞാനാകെ മെലിഞ്ഞുണങ്ങി ഇരിക്കുവാരുന്ന് ” “നീ വെറുതെ ഓരോ പായാരം പറയാതെ, കൊച്ചിങ്ങ് വരും, ചെറുക്കൻ ജോലി കഴിഞ്ഞു ഇപ്പോൾ വരും. ഞാനവനെ അങ്ങാടിയിൽ തിരക്കാൻ വിടാം. ” ശാരദയുടെ വീടിന്റെ വരാന്തയിൽ ഇരിക്കുവാണ് രണ്ടു പേരും. വീടിന്റെ മുൻവശത്തെ ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത ദൂരം പറന്നു കിടക്കുന്ന വയലേലകളാണ്. അവിടെയിരുന്നാൽ ദൂരെയുള്ളതു കാണാം ടാറിട്ട റോഡിലൂടെ ബൈക്കോടിച്ചു വന്ന ചെറുപ്പക്കാരൻ ത്രേസ്യാമ്മയുടെ മകൻ ജോഷ്വ ആയിരുന്നു. “എടാ ജോഷ്വ കൊച്ചെ,…
ആദ്യഭാഗം ഡോക്ടർ സുബ്രഹ്മണ്യൻ കടുത്ത ആലോചനയിൽ കുറെ നേരം കസേരയിൽ ഇരുന്നു. “എനിക്ക് പ്രൊഫസർ മാലതിയോട് ഒന്ന് തുറന്ന് സംസാരിക്കണം. ഒരു പക്ഷേ അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചാൽ എനിക്ക് വേറെ മാർഗ്ഗം ഉപയോഗിക്കേണ്ടി വരും. ചികിൽസിക്കാൻ അവരുടെ മകളുടെ സമ്മതപത്രം വേണ്ടി വരും. ” “ഡോക്ടർക്ക് എന്നെ വിശ്വാസമില്ലേ. ” “അയ്യോ ഇത് വിശ്വാസത്തിൻ്റെ പ്രശ്നമല്ല. ഈ ആശുപത്രിയിലെ ഒരു പ്രൊസീജർ ആണ്. ” “അതൊന്നും ഓർത്ത് ഡോക്ടർ വിഷമിക്കണ്ട. ദേവി ഇപ്പോൾ തന്നെ സമ്മതപത്രം ഒപ്പിട്ടു തരും, എല്ലാം നിയമപ്രകാരം നടക്കട്ടെ, ഡോക്ടർ ചികിത്സ തുടങ്ങണം. ” പി ബി പറഞ്ഞു. ഡോക്ടർ പെട്ടെന്ന് തൻ്റെ ജൂനിയർ ഡോക്ടറുമായി ഒരു കൂടി കാഴ്ച നടത്തി. മാലതിക്ക് ബോധം വന്നപ്പോൾ ഡോക്ടർ സെല്ലിലേക്ക് വന്നു. “ഇപ്പോൾ എങ്ങനെയുണ്ട് മാലതി മാഡം. ” “ഡോക്ടർ എനിക്കൊരു മാനസിക പ്രശ്നവുമില്ല.…
ആദ്യഭാഗം നിധിൻ കാർ നേരെ ആശുപത്രിയിലേക്ക് വിട്ടു. പിന്നിലെ സീറ്റിൽ കണ്ണടച്ച് ചാരി കിടന്നിരുന്ന മാലതി, വണ്ടി നിർത്തിയപ്പോൾ കണ്ണ് തുറന്നു. “ആ കോടതിയെത്തിയോ. ” “ഉം. ” ദേവി മൂളി. “നമ്മളെന്തിനാണിവിടെ. ഇത് ഹോസ്പിറ്റൽ അല്ലേ. ” നിധിനാണ് മറുപടി പറഞ്ഞത്. “ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം, ആരോണിന് മാനസികമായി പ്രശ്നമൊന്നുമില്ല എന്ന് തെളിയിക്കണം. ” “അവന് അങ്ങനെയൊരു പ്രശ്നവുമില്ല. ” “വാ അമ്മേ, നമുക്ക് പോയി ഡോക്ടറെ കാണാം. ” ഡോക്ടറുടെ ഓ പി തുടങ്ങാൻ രാവിലെ ഒൻപത് മണിയാകും. ആറ് മണി മുതൽ ഓ പി ടിക്കറ്റും എടുത്ത് ആളുകൾ മുറിയുടെ മുന്നിൽ കാത്തിരിക്കുകയാണ്. വാതിലിന് മുന്നിൽ അവർ ചെന്ന് നിന്നതോടെ, കാത്തിരുന്നവരുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടായി. “അമ്മ ഇവിടെ ഇരിക്കൂ, ഡോക്ടർ വരട്ടെ. ” ഡോക്ടർ വന്നതോടെ മാലതി അകത്ത് കയറാൻ…
