Author: Nisha Pillai

ആദ്യഭാഗം      പി ബി നാലുപാടും നോക്കി. ആരും അടുത്തില്ലായെന്ന് ഉറപ്പായപ്പോൾ ദേവിയുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു.    പി ബി നൽകിയ ഫോണിലെ ദൃശ്യങ്ങൾ ദേവി പരിശോധിച്ചു. അവൾ ഞെട്ടലോടെ പി ബി യെ നോക്കി.    “അയ്യോ, ഇതെങ്ങനെ. ”   പി ബി ഫോൺ തിരികെ വാങ്ങി, ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. കുറെ നേരത്തിന് ശേഷമാണ് മറു വശത്ത് ഫോണെടുത്തത്.    “സാറെ ആ വാട്സാപ്പ് ഒന്ന് ചെക്ക് ചെയ്യണേ. ”   എന്തെങ്കിലും ഇങ്ങോട്ട് തിരിച്ച് ചോദിക്കുന്നതിന് മുൻപ്, പി ബി ഫോൺ കട്ട് ചെയ്തു.    ഇൻസ്പെക്ടർ രമേഷ് കോടതിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു. നല്ല വിശപ്പ്, രാവിലെ തൊട്ട് നല്ല തിരക്കാണ്, അതിനിടയിലാണ് ഓരോരുത്തൻമാരുടെ വാട്ട്സാപ്പ് മെസേജും വിളിയും.    ഇന്ന് മോളുടെ പിറന്നാളാണ്, ഒരേയൊരു മകളാണ്, അവൾ ആഹാരം കഴിക്കാതെ തന്നെയും കാത്തിരിക്കും. ഹെഡ്…

Read More

മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു.  “നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക് സീൻ ആണ്. നോക്ക് ആ പെൺകുട്ടി അവന്റെ ചെവിയിൽ മൃദുവായി കടിക്കുന്നത്. ” അവൻ അവർക്കെതിരെ ഇരുന്ന കുട്ടികളെ നോക്കി. അവരെ കണ്ടാൽ ആർക്കും സ്നേഹിക്കാൻ തോന്നും. രൂപാലിയെ പോലെ തന്നെ. അവൾ അവനോടൊന്നും കൂടി ചേർന്ന് നിന്നു.  “മുകിലാ നമുക്ക് ഈ ആംപിയൻസിൽ ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ” “കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ. ആരെങ്കിലും കണ്ടാലോ. ” അവൻ അടിയ്ക്കാനായി കൈയോങ്ങി.  “എനിക്കെന്തു മാറ്റം, പണ്ടും ഞാൻ മുകിലന്റെ കാമുകി. ഇപ്പോഴും ഞാൻ മുകിലന്റെ കാമുകി. സതീദേവി ഭഗവാൻ ശിവനെ എങ്ങനെ പ്രണയിച്ചുവോ, അതെ പോലെ ഈ പാവം രൂപാലി അവളുടെ മുകിലനെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. വർഷങ്ങൾ പന്ത്രണ്ടു കഴിഞ്ഞെങ്കിലും പ്രണയത്തിന്റെ…

Read More

 ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ,  വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ് പാഡിൽ ഉറപ്പിച്ചു വച്ചിരുന്നു. നല്ല കാറ്റുണ്ടായത് കൊണ്ട് അത് പേപ്പറിനെ പറത്താൻ സാധ്യതയുണ്ടെന്ന് അവൾക്കു തോന്നി കാണും. അവളെഴുതാൻ പോകുന്നത്,  നിസാരമായ,   വെറുമൊരു കുറിപ്പല്ല,  അവളുടെ ആത്മാവിന്റെ തേങ്ങലുകൾ ആണ് അവൾ എഴുതിപ്പിടിപ്പിക്കുന്നത്. അത് പറന്നു ചെന്ന് ഏതെങ്കിലും ഒരാളുടെ കയ്യിലെത്താനുള്ളതല്ല. അവളുടെ മാത്രം സ്വന്തമായ,  അല്ലെങ്കിൽ സ്വന്തമെന്നു അവൾ എന്നും വിശ്വസിച്ചിരുന്ന നരേന്ദ്രന്റെ കയ്യിൽ നേരിട്ട് എത്താനുള്ളതാണീ കുറിപ്പ്.    അവൾ എന്തോ ഓർത്തു കൊണ്ട് മെല്ലെ നിശ്വസിച്ചു. അവൾ കസേരയിൽ നിന്നിറങ്ങി നിലത്തു കാലുകൾ നീട്ടിയിരുന്നു. പിന്നെ ചൂണ്ടു വിരലും നടു വിരലും കൂട്ടിപ്പിടിച്ച് കൊണ്ടവൾ പേന ചലിപ്പിച്ചു,   അവൾ എഴുതാൻ തുടങ്ങി.    പ്രിയ നരൻ,   എങ്ങനെ തുടങ്ങണം…

Read More

    ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഇതിലെന്താണെന്നവൾക്കറിയാം. ഒരു മുഖമൂടി. അതവളുടെ നാലാമത്തെ മുഖമൂടിയാണ്. അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി. നല്ല നീണ്ട മൂക്കും പരന്ന ചുണ്ടുകളും വിശാലമായ നെറ്റിയും ഉള്ള മുഖം മൂടി. ഇതിനു മാച്ച് ചെയ്യാൻ തന്റെ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും. മുൻപ് വാങ്ങിയ മുഖംമൂടിയിൽ നിന്ന് തീരെ വ്യത്യസ്തം. മൂന്നാമത്തേതിന്റെ കവിളുകൾക്കു കുറച്ചും കൂടെ മുഴുപ്പും തുടിപ്പും ഉണ്ടായിരുന്നു. വാങ്ങുന്ന മുഖമൂടികൾ ശരീരവുമായി പൊരുത്തമുള്ളതാണോയെന്നു ശ്രദ്ധിക്കണം. അതിൽ പിഴച്ചാൽ പലപ്പോഴും സ്വയം അപഹാസ്യരാകും.    ആദ്യമായി സ്വന്തം മുഖം ഒളിപ്പിക്കണമെന്നു തോന്നിയത് അച്ഛൻ്റേയും അമ്മയുടെയും മരണ സമയത്താണ്.    സ്കൂളിൽ ഉച്ചഭക്ഷണത്തിന് എല്ലാവരും ഇരുന്ന സമയത്താണ്, ടീച്ചർ അടുത്ത് വന്നു അവളുടെ മാതാപിതാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഒരു കെ എസ് ആർ ടി സി…

Read More

ആദ്യഭാഗം    ഏജൻറ് പി ബി മടങ്ങി വന്നു വാതിലടച്ചു. അയാൾ ഗൗരവത്തിലായി. എന്തോ പ്രശ്നമുണ്ടെന്ന് നിധിന് തോന്നി.  “എന്താ പി ബി പ്രശ്നം. അതാരാ” “മൂപ്പര് നമ്മുടെ ആളാണ്. പോലീസ് ഈ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയെന്ന് മൂപ്പര് പറയുന്നു. വഴിയിലെ വാഹനങ്ങളെല്ലാം നിർത്തി പരിശോധിക്കുകയാണെന്ന് പറഞ്ഞു,അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്നും പുറത്തു കടക്കണം. രാവിലെ കാറിൽ നമ്മൾ മൂന്നുപേര് വന്നിറങ്ങിയത് അയല്പക്കകാർ ഒക്കെ കണ്ടതല്ലേ,അവർ തിരക്കി വന്നാൽ. ” “ഇനി നമ്മൾ എങ്ങോട്ടു പോകും,റോഡ് മാർഗ്ഗം പുറത്തേക്ക് കടക്കാൻ പറ്റില്ലല്ലോ. ” നാദിയ അവളുടെ ആശങ്ക പ്രകടിപ്പിച്ചു.  “ഇവിടെ നിന്ന് പോകാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. ” ” സഞ്ജീവിന്റെ മരണശേഷവും അവരാരെയാണ് തെരയുന്നത്. അതിനർത്ഥം അവർ ഇപ്പോഴും ആരെയൊക്കെയോ സംശയിക്കുന്നുവെന്നല്ലേ. ” നിധിൻ തന്റെ ആശങ്ക അവരെ അറിയിച്ചു.  “അതെ അവർക്കു ആരെയോ സംശയമുണ്ട്. അവർ വിമലിന്റെ ഭാര്യയുടെ…

Read More

“എവിടെ നിന്റെ മോൻ?” ആശുപത്രി കിടക്കയിൽ കിടന്നു ചന്ദ്രേട്ടൻ എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.  “അമ്മയും മോനും ഒരു കൈയല്ലിയോ, ഒരു കാര്യത്തിന് കൊള്ളാത്തവൻ, പത്തു ഇരുപതു വയസ്സായി, ആർക്കു ഉണ്ടായതാണോ എന്തോ? അവൻ ഉറക്കമുണരാൻ നട്ടുച്ചയാകുമല്ലോ. എല്ലാം നിൻ്റെ വളർത്തു ദോഷം ” “അവൻ ആരെയെങ്കിലും കണ്ടു പൈസ മേടിച്ചോണ്ട് വരും. ബസിൽ അല്ലേ പോയത്, ഇത്തിരി വൈകും. ഒരു ബൈക്ക് ഉണ്ടായിരുന്നേൽ പെട്ടെന്നിങ്ങ് വന്നേനെ. നിങ്ങൾ അവനെ ഇങ്ങനെ ശപിക്കാതിരിക്കൂ ” “പിന്നെ അതിന്റെ ഒരു കുറവേ ഉള്ളു. അവന്റെ കൂടെയുള്ളവരെ ഒക്കെ കാണുമ്പോളാണ് വിഷമം. നീ പുന്നാരിച്ചു വഷളാക്കി. അവന്റെ രൂപം കാണുമ്പോൾ തന്നെ എനിക്ക് അറപ്പാണ്. അവൻ്റെ കാടു പിടിച്ച ചുരുണ്ട മുടിയും മെലിഞ്ഞ രൂപവും. ഹോ ഭയങ്കരം” ഒന്നും മിണ്ടാൻ പോയില്ല. എന്താ ഈ മനുഷ്യൻ ഇങ്ങനെ? മനുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ. ഞങ്ങളുടെ ഒരേയൊരു മകനാണ്. അച്ഛനും മകനും പരസ്പരം മുഖത്തോടു മുഖം…

Read More

ഉറക്കത്തിനിടയിൽ മുഖത്തു പതിച്ച മഴത്തുള്ളികളെന്നെ കോരിത്തരിപ്പിച്ചു. ഫ്ലാറ്റിന്റെ ഒരു വശത്തെ ഗ്ലാസ് വിൻഡോ തുറന്നിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഈ വസന്തകാലത്ത്, അതും മധ്യാഹ്ന നേരത്തൊരു മഴ പ്രതീക്ഷിച്ചതേയില്ല. രണ്ടാം നിലയിലെ ഫ്ലാറ്റിലിരുന്നാൽ അടുത്തുള്ള ആൽമരത്തിൽ കൂടു കൂട്ടിയിരിക്കുന്ന കിളികളുടെ ആരവങ്ങൾ കേൾക്കാം. അതാസ്വദിക്കാൻ കിടന്നതാണ്, ഞാൻ ഉറങ്ങി പോയി. എൻ്റെ തൊട്ടടുത്ത് ഫാഷൻ മാഗസിൻ വായിച്ചു കിടന്നിരുന്നവൻ എവിടെ? കൈ കൊണ്ട് കിടക്കയിൽ പരതി നോക്കി.  “ജോൺ ജോൺ. ” വിൻഡോ ഗ്ലാസ് വലിച്ചു നീക്കി അടയ്ക്കുന്ന ശബ്ദം കേട്ടു. ജോൺ അടുത്തുണ്ട്. താൻ മഴ നനയാതിരിക്കാനായി ജോൺ വിൻഡോ വലിച്ച് അടച്ചതാണ്.  ജോൺ എന്റെ അടുത്ത് വന്നിരുന്നു. എന്റെ മുഖത്തേയ്ക്കു വീണു കിടക്കുന്ന ചുരുണ്ട മുടികൾ അവൻ കൈകൊണ്ടു ഒതുക്കി വച്ചു.  “കുട്ടീ, ഉറക്കം മതിയായില്ലേ. ” “ഇല്ല ഒരു പത്തു മിനിറ്റ് കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടേ, നല്ല രസമുണ്ട്. ” “ശരി, എനിക്ക് സെറ്റിൽ നിന്നും…

Read More

ആദ്യഭാഗം    നിധിന്റെ അടുത്തേയ്ക്കു നീൽ നീങ്ങിയിരുന്നു. കഥ കേൾക്കാനായി ആകാംഷയോടെ അവന്റെ മുഖത്തേയ്ക്കു നോക്കി. അവൻ്റെ മനസ്സ് പഴയ കാലത്തേക്ക് പോയി. അവന്റെ മുഖത്തു ദൈന്യത നിറഞ്ഞു. അവൻ പറഞ്ഞു തുടങ്ങി.    “ഞാൻ ജനിച്ചതും വളർന്നതും ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. എൻ്റെ അപ്പന് അവിടെ കച്ചവടമായിരുന്നു. അമ്മ ഒരു ആശുപത്രിയിൽ മിഡ് വൈഫ് ആയി ജോലി ചെയ്തിരുന്നു. അപ്പനും അമ്മയും ഞാനും അനിയത്തിയും, വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. ”   “ഒരിക്കൽ അപ്പൻ കടയിൽ വച്ച് രക്തം ശർദ്ധിച്ചു, ആ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ആ ദിവസം. ”   നീൽ കുറെ നേരം ദൂരേയ്ക്ക് നോക്കിയിരുന്നു. നാദിയ അടുക്കളയിൽ നിന്നും ആ മുറിയിലേയ്ക്കു മടങ്ങി വന്നു. നീലിനും നിധിനും ഇടയിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരയിൽ നാദിയ ഇരുന്നു.    “അപ്പനെ ഉടൻ തന്നെ അമ്മ വർക്ക്…

Read More

  ആദ്യഭാഗം    ആൻഡ്രുവിന്റെ ഗതി തന്നെ തനിക്കും ഉണ്ടാകുമെന്നു ദേവിക്ക് മനസ്സിലായി. മരണം ഏകദേശം ഉറപ്പായി. കാലടി ശബ്ദം അടുത്തടുത്തേയ്ക്കു വരുന്നു. ദേവി പേടിച്ചു വിറച്ചു. അവളുടെ കഴുത്തിലെ മുറിവുകൾ തുടിച്ചു, അവൾ വേദന കടിച്ചമർത്തി. ദേവി ഭയം കൊണ്ട് കണ്ണുകൾ അമർത്തിയടച്ചു.    ആരുടെയോ നിശ്വാസ വായു മുഖത്തടിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. അവളെ നോക്കി ഒരു വൃത്തികെട്ട ചിരിയുമായി അവളുടെ അടുത്തിരിക്കുന്ന കറുത്ത രൂപം, സഞ്ജീവ്. മുറിയിലേയ്ക്കു കടന്നു വന്ന നിലാവിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്തിന്റെ പകുതി മാത്രം കാണാനായി.    “നീ എന്താ വിചാരിച്ചത്, നിന്നെ ഞാൻ കണ്ടു പിടിക്കില്ലെന്നോ, ഈ വീടിന്റെ മുക്കും മൂലയും എനിക്കറിയാം. ഇവിടെ എനിക്കധികം സമയമില്ല. ”   ദേവിയുടെ നീണ്ട മുടിയിൽ വലിച്ചിഴച്ചും കൊണ്ട് സഞ്ജീവ് നീങ്ങി. ദേവി വേദന കൊണ്ട് നിലവിളിച്ചു. അവളുടെ വായിലേയ്ക്ക് അയാളൊരു ടേബിൾ ക്ലോത്ത് ചുരുട്ടി തിരുകി വച്ചു. ദേവിയുടെ ശബ്ദം നേർത്തതായി…

Read More

  ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു.    “ജഗദേച്ചീ, അച്ഛൻ വരാറായി. എനിക്കാകെ ടെൻഷനാകുന്നു. ”   “ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം, സഹിച്ചല്ലേ പറ്റൂ, എന്നെക്കൂടി ഇതിൽ പിടിച്ചിട്ടല്ലോ, നിന്റെ തള്ളേടെ ഒരു കാര്യം. സ്വപ്നേച്ചിക്കു എന്നോട് ഇത്ര വിരോധം ഉണ്ടായിരുന്നോടാ. ”   “അയ്യോ അങ്ങനെ പറയല്ലേ, ജഗദേച്ചി, ഈ നാട്ടിൽ അമ്മയ്ക്ക് നിങ്ങളല്ലേ കൂട്ടുണ്ടായിരുന്നുള്ളു. അസുഖം വന്നു മരിക്കാറായപ്പോൾ അമ്മ പറഞ്ഞിരുന്നു, മോന് കൂട്ട് എന്നും ജഗദേച്ചി ഉണ്ടാകുമെന്ന്. ”   “മതി മതി ഈ കഥ കേട്ട് ഞാൻ മടുത്തു. എന്നാലും ചാവാൻ നേരം നിന്റെ തള്ള എന്റെ കൈ പിടിച്ചു നിന്റെ അച്ഛനെ ഏല്പിച്ചത് എന്തിനാണ്, ചതിയല്ലായിരുന്നോ, വൻ ചതി. അത് കേൾക്കാനിരിക്കുകയായിരുന്നു എന്റെ അച്ഛനും അമ്മയും, ചുളിവിൽ മോളെ ഒരുത്തനെ ഏൽപ്പിച്ചു. ഫ്രീയായിട്ടു ഒരു പതിനഞ്ചുകാരൻ മകനേയും കിട്ടി. ഇനിയിപ്പോൾ എല്ലാം സഹിക്കാം, അങ്ങേരു രാത്രിയിൽ കുടിച്ചിട്ടു വന്ന് കാട്ടുന്ന കോപ്രാട്ടികളാണ്…

Read More