Author: Nisha Pillai

ആദ്യഭാഗം    “അതേ പി ബി, നമുക്ക് തീർക്കണം ഇവനെ കൂടി. പക്ഷേ ഇവൻ്റെ മരണം, അതാരുടെ കൈ കൊണ്ടാകും എന്നാണ്. നേരിട്ട് കൊല്ലാൻ വയ്യ, ജയിലിൽ പോകാൻ വയ്യ, എനിക്ക് ശേഷിച്ച കാലം ദേവിക്കും മകൾക്കും ഒപ്പം കഴിയണമെന്നാണ് ആഗ്രഹം. ” “അതൊക്കെ ചെയ്തിരിക്കും നിധിൻ. ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. ” “പി ബി എന്തിന് സ്വയം ആ പാപം ഏറ്റെടുക്കണം. ” “എനിക്ക് സഞ്ജീവിനോട് കുറച്ചു കടം ബാക്കിയുണ്ട്. ഞാൻ കുറെ വൈകി. അറിയാം, പക്ഷെ ഒരാൾ കൂടി ഇവന്റെ മരണത്തിനു സാക്ഷിയാകാനുണ്ട്. ഒരു ദിവസം കൂടി വേണം, ആ സാക്ഷി, അല്ല ഇവൻ്റെ ആരാച്ചാർ ഇവിടെ എത്തി ചേരാൻ. ” “പി ബി ആരെക്കുറിച്ചാണ് ഈ പറയുന്നത്. ” പി ബി കൂടുതൽ ഒന്നും പറയാൻ ശ്രമിച്ചില്ല.  “ഒരു ദിവസം കൂടി ഇയാളെ ആരോഗ്യത്തോടെ സൂക്ഷിക്കണമല്ലോ. ” നിധിൻ സഞ്ജീവിന്റെ മുഖത്തു വെള്ളം തളിച്ച് ബോധം വരുത്താൻ…

Read More

ആദ്യഭാഗം      തന്നെ ഒളിഞ്ഞു നോക്കി കൊണ്ട് നടന്നു പോകുന്ന ചെറുപ്പക്കാരെ ദേവി കണ്ടില്ല. അവളുടെ ശ്രദ്ധ മുഴുവൻ തൻ്റെ മുന്നിൽ അനക്കമില്ലാതെ കിടക്കുന്ന ആൻഡ്രുവിൻ്റെ മുഖത്തായിരുന്നു. ഗ്ലാസ് കഷണങ്ങൾ തറച്ച് അയാളുടെ മുഖം മുഴുവൻ മുറിഞ്ഞിരുന്നു. അവൾക്ക് അയാളോട് സ്നേഹവും സഹതാപവും തോന്നി.    മരണ വർത്തയറിഞ്ഞ് ആശ്വസിപ്പിക്കാൻ വന്നവരൊക്കെ പിരിഞ്ഞു തുടങ്ങി. വീട്ടിൽ അടുത്ത ചില ബന്ധുക്കൾ മാത്രമായി. കൊലപാതകത്തിലേക്ക് നയിക്കാൻ പാകത്തിന് ആൻഡ്രുവിന് ഇപ്പോൾ ഒരു ശത്രു ഉണ്ടെന്ന് വിശ്വസിക്കാൻ ആ കുടുംബത്തിനായില്ല. ആൻഡ്രുവിന്റെ കൂടെ ആ രാത്രിയിൽ കാറിൽ ഉണ്ടായിരുന്നത് സഞ്ജീവാണെന്നു എല്ലാവരും കരുതി. അയാളിപ്പോൾ ഓരോരുത്തരെയായി കൊന്നു കൊണ്ടിരിക്കുകയാണ്. കൊലയുടെ കാരണം വ്യക്തമല്ലെങ്കിലും ആദ്യമയാൾ ഒലീവിയ ടീച്ചറെ കൊന്നു, പിന്നെ ദേവിയെ കൊല്ലാൻ ശ്രമിച്ചു, അത് പരാജയപ്പെട്ടു. തുടർന്ന് കൂട്ടാളിയായ വിമലിനെ കൊന്നു, പിന്നെയിപ്പോൾ ആൻഡ്രുവിനെയും……    മദ്യപിച്ചു ബോധം നശിച്ച ആൻഡ്രു, ചിലപ്പോൾ പഴയ പരിചയം വച്ച് അയാളെ കാറിൽ കയറ്റിയതാകും.…

Read More

ആദ്യഭാഗം    നിലത്ത് വീണു കിടന്ന യുവതി എഴുന്നേറ്റ്, ഇടിയിൽ തരിപ്പണമായി കിടന്ന ആൻഡ്രുവിൻ്റെ വണ്ടിയുടെ തുറന്ന് കിടന്ന ഇടത് വശത്തെ ഡോർ വലിച്ചടച്ചു. കാറിൻ്റെ കുറെ പിറകിലായി വന്ന് നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് യുവതി നടന്നു വന്നു. യുവതിയുടെ മുഖം സംതൃപ്തമായിരുന്നു, അവൾ പുഞ്ചിരിച്ചു.  “നിധിന് കുഴപ്പമൊന്നുമില്ലല്ലോ. ” നിധിൻ തലയിലിരുന്ന വിഗ് ഊരി മാറ്റി.  “എനിക്ക് കുഴപ്പമൊന്നുമില്ല. ആൻഡ്രുവിൻ്റെ ശ്രദ്ധ ഡ്രൈവിംഗിൽ നിന്നും മാറ്റാൻ ഞാൻ വളരെ പാടുപ്പെട്ടു. വണ്ടിയുടെ വേഗത കൂടിയപ്പോൾ ഡോർ ലോക്കായി, തുറക്കാൻ പറ്റിയില്ല. എന്തോ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. ” “നിധിനെ ഇപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. പെണ്ണല്ലായെന്ന് ആർക്കും മനസ്സിലാകില്ല, സുന്ദരിയായ ഒരു മെലിഞ്ഞ പെൺകുട്ടി. ” വാനിറ്റി ബാഗും ഹൈ ഹീൽ ചെരിപ്പും നിധിൻ ഊരി മാറ്റി, ഏജൻ്റ് പി ബി നൽകിയ ബാക്ക് പാക്ക് ബാഗിൽ വച്ചു തൻ്റെ ഷർട്ടിൻ്റെ അടിയിൽ നിന്നും ബ്രെസ്റ്റ് പാഡുകൾ മാറ്റി, നിധിൻ ഷൂസ്…

Read More

ആദ്യഭാഗം      കസേരയിൽ ഇരുന്ന ധന്യ ശ്യാമളൻ എന്ന യുവതിക്ക് ബോധം വന്നു. കണ്ണ് കെട്ടി വച്ചതു കൊണ്ട് എവിടെയാണ് താനെന്നു അവൾക്കു വലിയ നിശ്ചയം ഉണ്ടായില്ല. ചുറ്റും നിശബ്ദതയാണ്, അവളുടെ അടുത്താരെങ്കിലുമുണ്ടോയെന്ന് അറിയില്ല. അവളുടെ കൈ വല്ലാതെ വേദനിക്കുന്നു. കൈ ഉയർത്താൻ സാധിക്കുന്നില്ല. പിറകിൽ വച്ച് കൈ രണ്ടും കെട്ടി വച്ചിരിക്കുന്നു. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എന്താണ് തനിക്ക് സംഭവിച്ചത്.    രണ്ടു ദിവസം മുൻപ് ടി വിയിൽ ഒരു ഫ്ലാഷ് ന്യൂസ് കണ്ടിരുന്നു. ഇങ്ങനെയായിരുന്നു ആ വാർത്ത, നഗരത്തിലെ പ്രശസ്ത അഡ്വക്കേറ്റായ ദേവി ബ്രഹ്മദത്തനെ ആക്രമിക്കാൻ മുതിർന്ന രണ്ടു പേരെ പോലീസ് അന്വേഷിക്കുന്നു. പട്ടണത്തിലെ പോലീസ് ഓഫീസറായ ഇൻസ്പെക്ടർ സഞ്ജീവും കൂട്ടുകാരൻ വിമലും സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.    ആദ്യമൊരു ഞെട്ടലുണ്ടായെങ്കിലും പിന്നീട് അത് മാറി, കാരണം ഭർത്താവായ വിമലിന്റെ സ്വഭാവം നല്ലത് പോലെ അറിയാം. അയാൾ കാരണം ധന്യയുടെ ജീവിതം പൊറുതി മുട്ടിയിരിക്കുകയായിരുന്നു.…

Read More

  അനിരുദ്ധൻ കവലയിൽ ബസിറങ്ങുമ്പോൾ, ദല്ലാൾ നാരായണൻ നായർ ഒരു ഓട്ടോയുമായി കാത്തു നിന്നിരുന്നു.    “അനിരുദ്ധൻ സാറല്ലേ, ഇങ്ങോട്ടു കയറിയാട്ടെ. ”   അനിരുദ്ധൻ ചിരിച്ചു.    “നാരായണൻ നായർക്ക് ദല്ലാൾ പണി മാത്രമല്ല അല്ലേ, കോശി പറഞ്ഞിരുന്നു സർവകലകളും പയറ്റി തെളിഞ്ഞതാണെന്ന്. ”   “ജീവിയ്ക്കേണ്ടേ സാറെ, കുറച്ചു സേവന പ്രവർത്തനങ്ങൾ ഉണ്ട്, പൈസ വേണ്ടേ, ഇപ്പോൾ തന്നെ പ്രായം അമ്പതു കഴിഞ്ഞു, വേറെ സമ്പാദ്യമൊന്നുമില്ല, നിത്യ ചെലവിനുള്ള വക കണ്ടെത്തണ്ടേ. ”   നാരായണൻ നായർ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. പറഞ്ഞത് മുഴുവൻ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും അയാൾ നടത്തി കൊണ്ടിരിക്കുന്ന സ്‌നേഹവീട് എന്ന അഗതി മന്ദിരത്തെക്കുറിച്ചുമായിരുന്നു.    “എല്ലാ പ്രായക്കാരുമുണ്ട്, അച്ഛൻമാരും അമ്മമാരും പിന്നെ ചേച്ചിമാർ, കുറെ കൊച്ചു കുട്ടികൾ, നല്ല രസമാണ് സാറെ, അവർക്കു കൊടുക്കാതെ എന്റെ വയറു നിറയില്ല. ”   നാരായണൻ നായർ ഓടിട്ട ഒരു പഴയ വീടിനു മുന്നിൽ ഓട്ടോ നിർത്തി.…

Read More

ആദ്യഭാഗം    “നന്നായി സാറേ, സാറിന്റെ അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിച്ചിട്ടുണ്ടാകും. ”   സഞ്ജീവ് മറുപടിയൊന്നും പറഞ്ഞില്ല.    തറയിൽ ചലനമില്ലാതെ കിടക്കുന്ന ഒലീവിയയുടെ ശരീരം കണ്ടിട്ട്, അടുത്തിരുന്ന വിമൽ പേടിച്ചു നിരങ്ങി മാറി.    ഒരു ഹിന്ദിക്കാരൻ വിമലിനേയും സഞ്ജീവിനേയും മറ്റൊരു മുറിയിലേയ്ക്കു മാറ്റി. ഒലീവിയ കിടന്ന മുറി പുറത്ത് നിന്നും പൂട്ടി.    “ഇനി നമുക്ക് ഇവിടെ നിന്നും മാറണം, നേരത്തോടു നേരമാകുമ്പോൾ ദുർഗന്ധം പരക്കും. ഇന്ന് രാത്രിയിൽ നമുക്ക് മറ്റൊരു ഇടം തേടി പോകേണ്ടി വരും. ”   നിധിൻ ഏജൻ്റ് പി ബി യോട് പറഞ്ഞു.    “പ്ലാൻ എ വർക്ക് ചെയ്തില്ലെങ്കിൽ പ്ലാൻ ബി വർക്കാകണം. ”   ദേവിയുടെ മുറിയുടെ വരാന്തയിലായിരുന്നു മാലതിയും കുഞ്ഞും ആ രാത്രി ചിലവഴിച്ചത്.    “അമ്മ വേണമെങ്കിൽ പോയി കിടന്നു ഉറങ്ങിക്കൊള്ളൂ. ഞാൻ ഉണർന്നിരുന്നോളാം. ”   പലപ്രാവശ്യം ആൻഡ്രു ഇങ്ങനെ പറഞ്ഞതാണ്..    “വേണ്ട…

Read More

 വലിയൊരു ശബ്ദം കേട്ടാണ് നിവേദ ഞെട്ടി ഉണർന്നത്. ബസ് എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തല മുൻപിലെ സീറ്റിന്റെ കമ്പിയിൽ തട്ടി മുഴച്ചിരിക്കുന്നു. നിവേദ തല തടവി നിവർന്നിരുന്നു. തൊട്ടടുത്തിരുന്ന് ഉറങ്ങിയിരുന്ന മലയോര ഗ്രാമീണൻ അവളെ നോക്കി പുഞ്ചിരിച്ചു.    “പേടിച്ചു പോയോ മേംസാബ്. ”   “എന്താ സംഭവിച്ചത് ? എന്തായിരുന്നു ശബ്ദം. ”   അയാൾ മുന്നിലേയ്ക്ക് കൈ ചൂണ്ടി കാണിച്ചു.    “മണ്ണിടിച്ചിലാണ് മേംസാബ്, സ്ഥിരം ഉള്ളതാണ്. വലിയൊരു പാറ റോഡിന്റെ നടുക്ക് വീണു. അതിൽ തട്ടി ബസ് നിന്നു പോയി. ആക്സിൽ ഒടിഞ്ഞു. ഇനി ഈ രാത്രി ഒന്നും ചെയ്യാൻ പറ്റില്ല. ഈ തണുപ്പത്ത് ബസിൽ കിടന്നുറങ്ങാമെന്നു മാത്രം. ”   “അപ്പോൾ യാത്ര?”   “ഇന്ന് നടക്കില്ല, ഒന്ന് പബ്ലിക് വർക്സിൻ്റെ വണ്ടി വന്നു റോഡ് ക്ലിയർ ചെയ്യണം. അത് ഇനി രാവിലെ നടക്കൂ. അങ്ങനെ ചെയ്താൽ തന്നെ, പിന്നെ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ…

Read More

എൻ്റെ മിഴിയൊന്ന് നിറഞ്ഞപ്പോൾ, സ്വരമൊന്ന് ഇടറിയപ്പോൾ, എൻ്റെ സങ്കട തോണിയിലേക്ക് ഓടിയണഞ്ഞത് നീ മാത്രമായിരുന്നു കൃഷ്ണാ… എന്നെ മാറോടണച്ച്, ഞാനുണ്ട് കൂടെയെന്ന് കാതിൽ മൊഴിഞ്ഞ്, വിരലുകളിൽ വിരലുകൾ കോർത്ത്, എല്ലാം നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞത് ഞാനോർക്കുന്നു. എൻ്റെ പരിഭവങ്ങളുടെ ചൂടേറ്റപ്പോൾ, എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച്, കാച്ചെണ്ണ മണക്കുന്ന എൻ്റെ മുടിയിഴകളിൽ വാസനിച്ച്, എന്നെ നിൻ്റെ മനസ്സാം സ്നേഹ സാഗരത്തിൻ്റെ ആഴത്തിൽ മുക്കിയെടുത്തത് എന്നോടുള്ള പ്രേമം കൊണ്ടല്ലേ. പ്രണയത്തിൻ്റെ ,മുന്തിരി ചാറിനാൽ നീയെന്നെ ചുവപ്പിക്കുമ്പോൾ, നിൻ്റെ ദന്തക്ഷതങ്ങളാലേറ്റ മുറിവുകളുടെ നീറ്റലിനെ നീ ഊതി ഊതി മെല്ലെ തണുപ്പിക്കുമ്പോൾ,നിൻ്റെ പ്രണയപ്പനി എന്നിൽ ആളി പടരുമ്പോൾ, ഞാൻ തിരിച്ചറിഞ്ഞു , നീയെൻ്റെ കണ്ണാടിയാണെന്ന്, നീയെൻ്റെ പ്രതിഫലനമാണെന്ന്. എല്ലാം നീയാണെന്ന്… എല്ലാം ഞാനാണെന്ന്…. നീയും ഞാനായിരുന്നുവെന്ന്…. എൻ്റെ കൃഷ്ണാ…. ✍️✍️നിഷ പിള്ള

Read More

ആദ്യഭാഗം   മാലതി മടങ്ങി വന്നപ്പോൾ ഇടതും വലതുമായി രണ്ട് പേർ കൂടെയുണ്ടായിരുന്നു, വളരെ പിറകിലായി മാത്യുവും നടന്നു വന്നു. മാലതി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അവരെ പരിചയപ്പെടുത്തി കൊടുത്തു.    “ഞങ്ങളുടെ രണ്ട് ആൺമക്കൾ. മുമ്പ് ഞാനിവരെ കൂടെ കൂട്ടിയത് ആയിരുന്നു. അന്നവർക്ക് എന്നെ വെറുപ്പായിരുന്നു. ദേവിയും എന്നെ വെറുത്തിരുന്നു. ഇപ്പോളെൻ്റെ മനസ്സ് സ്നേഹത്താൽ നിറഞ്ഞു. ”   മാലതി കണ്ണ് തുടച്ചു. ആരോൺ ദേവിയുടെ കുഞ്ഞിനെ അനുപമയിൽ നിന്നും ഏറ്റു വാങ്ങി. ആൻഡ്രൂ ദേവിയെ ഒന്ന് കാണാനായി അവൾ കിടന്നിരുന്ന മുറിയിലേയ്ക്ക് എത്തി നോക്കി.    ആൻഡ്രു ദേവിയുടെ അടുത്തേയ്ക്ക് നടന്നു. ദേവി അയാളെ കണ്ട് അത്ഭുതപ്പെട്ടു. വർഷങ്ങളായി പരിചയമുണ്ടെങ്കിലും ഒരിക്കൽ പോലും പരസ്പരം മിണ്ടിയിട്ടില്ല. ആൻഡ്രുവിന് ഒരു അഹങ്കാരിയുടെ രൂപമാണ്. വെറുപ്പ് നിറഞ്ഞ നോട്ടം, ഒരു വില്ലനെ പോലെ മുഴുവൻ ഷേവ് ചെയ്ത് മാത്രം കണ്ടിട്ടുള്ള മൊട്ടത്തല. ആകെ ടെറർ ആണ് കാഴ്ചയിൽ.    ആൻഡ്രൂ ദേവിയുടെ…

Read More

ആദ്യഭാഗം   അപ്രതീക്ഷിതമായി ടി വി യുടെ ശബ്ദം കേട്ട് സഞ്ജീവ് ഞെട്ടി എഴുന്നേറ്റു.നിലത്തു വീണു കിടക്കുന്ന സുമതിയെ നോക്കി സഞ്ജീവ് ഹാളിലേക്ക് നടന്നു. “ഈ സമയത്തു ആരാണ് ടി വി വച്ചത്.” വിമൽ തന്റെ വസ്ത്രങ്ങൾ ഓരോന്നായി ധരിച്ചും കൊണ്ട് സഞ്ജീവിന്റെ പിറകെ ഹാളിലേക്കു നടന്നു. സുമതി നിലത്തു നിന്നും മെല്ലെ എഴുന്നേറ്റു , വേഗത്തിൽ ദേവിയുടെ അടുത്തേയ്ക്കു കുതിച്ചു.മുറിയിലെ അലമാരയിൽ നിന്നും ഒരു നൈറ്റി എടുത്ത് ദേവിയുടെ നഗ്നത മറച്ചു.ചോര കട്ട് പിടിച്ചു തുടങ്ങിയ കഴുത്തിലെ മുറിവിൽ ,ഒരു തോർത്ത് കൊണ്ട് മെല്ലെ അമർത്തി .മേശമേലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി ദേവിയുടെ ചുണ്ടിൽ ഇറ്റിച്ചു.ശകലം വെള്ളം കയ്യിലെടുത്ത് മുഖത്തേയ്ക്കു കുടഞ്ഞു ,ദേവി കണ്ണ് തുറന്നു.അവൾ വേദന കൊണ്ട് ഞെരങ്ങി. ഹാളിലെത്തിയ സഞ്ജീവ് അത്ഭുതപ്പെട്ടു.ഹാളിലെ ടി വി യിലെ സ്പോർട്സ് ചാനലിൽ ഫുട്ബോൾ കളി നടക്കുന്നു.മുൻവശത്തെ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു.ആരോ ഈ വീട്ടിൽ കടന്നിട്ടുണ്ട്.എങ്ങനെ?. സഞ്ജീവ്…

Read More