ആദ്യഭാഗം മുന്നിലെ തീൻ മേശമേൽ കുത്തരിച്ചോറും, വറുത്തരച്ച സാമ്പാറും, നെയ്മീൻ കറിയും, വെളിച്ചെണ്ണ തൂവിയ അവിയലും നിരന്നു.ദേവി തന്റെ ചിന്തകളിൽ നിന്നുമുണർന്നു.അനുപമയുടെ മുന്നിൽ അവൾ സന്തോഷവതിയായി അഭിനയിച്ചു.അജ്ഞാതനെ അവൾ മറക്കാൻ ശ്രമിച്ചു. പ്രണവിന്റെ മാനേജറിൽ നിന്നും ലഭിച്ച വിവരങ്ങൾക്കായി അവൾ വെബ്‌സൈറ്റിൽ പരതി.ആര്യൻ,ദി മെന്റലിസ്റ്റ് ആൻ്റ് ലൗവ് റീഡർ.വെബ് സൈറ്റിൽ നിന്നും അയാളെ കോൺടാക്ട് ചെയ്യാനുള്ള ഈമെയിൽ വിലാസം ലഭിച്ചു.അന്ന് രാത്രി തന്നെ അവൾ തന്റെ ഈമെയിലിൽ നിന്നും ഒരു മെയിൽ ആര്യന് അയച്ചു. രാവിലെ വരെ മെയിലിന് മറുപടി ഒന്നും കാണാഞ്ഞപ്പോൾ ദേവി പരിഭ്രമിച്ചു.പ്രണവിനെ വീണ്ടും ആരോഗ്യവാനായി കാണണം,പ്രണവിലൂടെ അജ്ഞാതനെ കണ്ടു പിടിയ്ക്കണം,അനുപമയുടെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ,ആരോഗ്യവാനായ പ്രണവിനെ തിരികെ നൽകണം. മെയിലിനു മറുപടി വരാഞ്ഞതിനാൽ ദേവി പിന്നെ അതിനെക്കുറിച്ചോർത്തതുമില്ല.ഓഫീസിലെ ജോലിയ്ക്കിടക്കു ഫോണിൽ വന്ന ഒരു മെയിൽ നോട്ടിഫിക്കേഷൻ അവൾ കണ്ടു.1111 ഏഞ്ചൽ ലവ് റീഡർ എന്ന് സബ്ജക്ടിൽ കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.എന്തായിരിക്കും മെയിലിന്റെ ഉള്ളടക്കം ?അവൾ…
Author: Nisha Pillai
ആദ്യഭാഗം ദേവി പ്രണവിന്റെ അടുത്ത് ഇരുന്നു. “സത്യം പറയൂ പ്രണവ്, എന്തായിരുന്നു രാജയുമായി പ്രണവിനുണ്ടായിരുന്ന കരാർ. അതിൽ നിധിൻ എങ്ങനെ പെട്ടൂ. എനിക്ക് സത്യമറിഞ്ഞേ മതിയാകൂ. ” ” കൈലാസന്റെ മരണശേഷം ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ ദേവി പുതിയൊരാളെ ഇണയായി കണ്ടെത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഞാൻ നിന്റെ ഈ സ്വഭാവത്തെക്കുറിച്ച് പലതവണ അനുപമയുമായി തർക്കിച്ചിട്ടുണ്ട്. അവൾ ആണ് നിന്റെ അറ്റൻഷൻ സീക്കിങ് ബിഹേവിയറിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ദേവി ആഗ്രഹിച്ച രീതിയിൽ ഉള്ള ഒരു ജീവിതമല്ല നിനക്കു ലഭിച്ചത്. ചിന്തിച്ചപ്പോൾ അതൊക്കെ ശരിയാണെന്ന കാര്യം എനിക്ക് ബോധ്യമായി. ഞാൻ വളരെ ആത്മാർഥമായി തന്നെയാണ് നിങ്ങളുടെ വിവാഹം നടത്തി തന്നത്. ” “അനുപമയെ എനിക്കറിയാം അവൾ എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ” “ഇടയ്ക്ക് എന്റെ കരിയറിൽ ഒരു തകർച്ചയുണ്ടായ കാലം. എന്നെ പരിചയപ്പെടാൻ ഒരു പ്രവാസിയായ നിർമാതാവ് വന്നു. രാജ എന്ന മേക്കപ്പ്മാനാണ്…
ആദ്യഭാഗം അനുപമ അതിശയത്തോടെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി. ഇവളിതെന്തിനുള്ള പുറപ്പാടാണ്, കാലാവസ്ഥ മാറുന്നത് പോലെയാണ് അവളുടെ മനസ്സ് മാറുന്നത്. ദേവിയുടെ ഉള്ളിലെന്താണെന്നു ആർക്കും മനസിലാകില്ല. പുറമെ കാണുന്നതോ നമ്മൾ ഊഹിക്കുന്നതോ ആകില്ല അവളുടെ ലക്‌ഷ്യം. എന്തായാലും അവൾ ഈ ചെയ്യുന്നതൊക്കെ, തന്നെ സഹായിക്കാനാണെന്ന് മാത്രം വിശ്വസിക്കാനാണ് അനുപമയ്ക്കിഷ്ടം. സഞ്ജീവ് പോകാനായി എഴുന്നേറ്റ് ദേവിയെ നോക്കി. “നേരം ഇരുട്ടി തുടങ്ങി, ദേവിയ്ക്ക് വണ്ടിയില്ലല്ലോ, വന്നാൽ ഞാൻ വീട്ടിൽ കൊണ്ട് വിടാം. ” വേണ്ട എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും ദേവി അങ്ങനെ പറഞ്ഞില്ല. പിച്ച വച്ച് തുടങ്ങിയ അനുവിന്റെ ഇരട്ട കുട്ടികളെ ഓരോരുത്തരെയായി ദേവി എടുത്തു കളിപ്പിച്ചു കൊണ്ടിരുന്നു. അത് കണ്ടു കൊണ്ട് ക്ഷമയോടെ സഞ്ജീവ് ദേവിയെ കാത്ത് നിന്നു. അനുപമ ദേവിയുടെ അടുത്ത് വന്നു പിറുപിറുത്തു. “എടീ, അയാൾ അക്ഷമനായി കാത്ത് നിൽക്കുന്നു, നീ മനഃപൂർവം അയാളെ ബുദ്ധിമുട്ടിക്കുകയാണ്. ” …
ആദ്യഭാഗം പ്രണവിനെ പഴയ പോലെ, ആരോഗ്യത്തോടെ കാണാൻ എല്ലാവരെയും പോലെ ദേവിയും അതിയായി ആഗ്രഹിച്ചു.പ്രണവിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചതിന്റെ കാരണം കണ്ടെത്താൻ അവൾ തീരുമാനിച്ചു. “അനൂ ,പ്രണവിനെ ആരാണ് ചതിച്ചതെന്നു നമുക്ക് കണ്ടു പിടിയ്ക്കണം.അതിനു ഞാൻ ഏത് മാർഗ്ഗം വേണേലും സ്വീകരിയ്ക്കാം.” “നീ എന്ത് ചെയ്യാനാണ് പോകുന്നത്.ഞാൻ പ്രണവിനോട് സംസാരിച്ചിരുന്നു.പ്രണവ് ഒന്നും തുറന്നു പറയുന്നില്ല.പ്രണവ് ആരെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നുന്നു.” “സഞ്ജീവിന്റെ സഹായം തേടിയാലോ, ഒന്നുമില്ലെങ്കിലും അയാളൊരു പോലീസ്കാരനല്ലേ.ഞാൻ തീരുമാനിച്ചെടീ,ഞാൻ അയാളുടെ മെസേജുകൾക്കു ഇന്ന് മുതൽ മറുപടി അയയ്ക്കും.എനിക്ക് അയാളോട് തോന്നിയ പിണക്കം മാറിയതായി നടിക്കും, സ്നേഹം അഭിനയിക്കും.” “എന്താ നീ ഉദ്ദേശിക്കുന്നത് ഒരു ഹണി ട്രാപ് ആണോ? ചാര വനിത.അവസാനം കളി കാര്യമാകരുത്” അനുപമ ചിരിച്ചു. “ഭഗവദ്ഗീതയിൽ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്,മാർഗ്ഗമല്ല ,ലക്ഷ്യമാണ് പ്രധാനമെന്ന്.അയാളോട് ഹണി ട്രാപ് ഒന്നും നടക്കില്ല മോളെ.ആര് വിചാരിച്ചാലും അയാളൊന്നും തുറന്നു പറയാനും പോകുന്നില്ല.എന്ന് വച്ച് നിരാശ വേണ്ട,നമുക്കൊന്ന് ശ്രമിക്കാം.” “നമ്മൾ വിജയിക്കുമോ.ആരായാലും പ്രണവിനെ…
മുംബൈ നഗരത്തിലെ തിരക്കിലൂടെ ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുമ്പോൾ ഹൻസിക ആകാശിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒന്നര വർഷമായി ഇരു ശരീരവും ഒരു മനസ്സും ആയിരുന്ന അവർ എത്ര പെട്ടെന്നാണ് മനസ്സും കൊണ്ട് അകന്നത്. കേണൽ അങ്കിളിന്റെ വിവാഹ വാർഷികത്തിൽ വച്ച് ആന്റിയാണ് ഹൻസികയ്ക്ക് ആകാശിനെ പരിചയപ്പെടുത്തി കൊടുത്തത്. കണ്ട മാത്രയിൽ തന്നെ ഇഷ്ടമായി. സുന്ദരൻ, സുമുഖൻ, വിജയിച്ച യുവ സംരംഭകൻ. അച്ഛനും അമ്മയ്ക്കും ആളെ ഒറ്റ നോട്ടത്തിൽ ഇഷ്ടമായി. ഗുജറാത്തി വേരുകളുള്ള ബിസിനസ് കുടുംബം. പരിചയപെട്ടു, പ്രണയിച്ചു വിവാഹം കഴിച്ചു. പക്ഷെ ഈയിടെയായി തോന്നുന്ന ഒറ്റപ്പെടൽ, അതിന്റെ ശ്വാസം മുട്ടൽ, ആരോടും പറഞ്ഞറിയിക്കാൻ വയ്യ. ബിസിനസിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആകാശ്, അതിൽ മാത്രം ശ്രദ്ധിക്കുന്നതാണെന്ന് കരുതി. മുബൈയിലെ മികച്ച പത്തു യുവ വ്യവസായികളെ എടുത്താൽ അതിലൊന്ന് ആകാശാണ്. റാങ്കിങ്ങിൽ ഒന്ന് താഴെ പോയാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികൾ ആകും ആകാശിന്. വിജയത്തിനായി എത്ര വേണമെങ്കിലും പരിശ്രമിക്കും. ഇരുപത്തിനാലു മണിക്കൂറും മൊബൈലും…
മുറ്റത്തെ മാവിൻ ചോട്ടിൽ ചായ കുടിക്കാനായി ബാലകൃഷ്ണ അമ്മാവനോടും അമ്മായിയോടുമൊപ്പം ഇരിയ്ക്കുമ്പോൾ ലക്ഷ്മിയുടെ ഹൃദയം പടപടാന്ന് ഇടിയ്ക്കുകയായിരുന്നു. അമ്മായിയുടെക്രൂരമായ ചോദ്യങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് അവൾ അവർക്ക് മുന്നിലിരുന്നത്. വക്കീലായ അമ്മാവൻ ആദ്യ ചോദ്യമെറിഞ്ഞു. “സോ യൂ ആർ ഡിവോഴ്സ്ഡ്? ” “യെസ്, അയാം ഹാപ്പിലി ഡിവോഴ്സ്ഡ്. ” “പറയുന്നതിന്റെ അർത്ഥം വല്ലോം കുട്ടിയ്ക്ക് അറിയുമോ? വെറും ഇരുപത്തിനാല് വയസ്സ്, അഹമ്മതി, ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും അറിയുമോ നിനക്ക്. ” അമ്മായി പറഞ്ഞു. “ലക്ഷ്യമറിയാത്ത കുട്ടിയെ വിവാഹം ചെയ്തു കൊടുത്ത നിന്റെ സഹോദരനല്ലേ അപ്പോൾ തെറ്റുകാരൻ. രണ്ടു പക്ഷവും കേൾക്കണ്ട, അവൾക്കും കാണില്ലേ അവളുടെ ന്യായം. മോള് പറ എന്താണ് സംഭവിച്ചത്?” “തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു അമ്മാവാ, അജിത്ത് ഒരേയൊരു മകനല്ലായിരുന്നോ? അവിടെ അമ്മക്ക് ഭയങ്കര ഭക്തിയും വൃത്തിയും. കിടപ്പു മുറിയിൽ നിന്ന് പുറത്തു വരുമ്പോഴൊക്കെ കുളിച്ചു വൃത്തിയാക്കണം അതായിരുന്നു എന്റെ ആദ്യ പ്രശ്നം.…
ആദ്യഭാഗം തിളക്കമുള്ള രണ്ട് കുഞ്ഞി കണ്ണുകൾ ദേവിയെ നോക്കി കൊണ്ടിരുന്നു.ദേവിയുടെ വിഷമം മനസ്സിലായത് കൊണ്ടാകും കുഞ്ഞ് ആശ്വസിപ്പിക്കുന്ന പോലെ ദേവിയുടെ മാറിലേക്ക് ചാഞ്ഞു.അവളും കുഞ്ഞും മാത്രമാകുന്ന ചില അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്. വാതിലിൽ മുട്ട് കേട്ടാണ് ദേവി വാതിൽ തുറന്നത്,മാലതിയാണ്. “മോള് വേഷം മാറി കുളിച്ച് വരൂ, ഭക്ഷണം കഴിക്കാം.” മാലതി വളരെ സ്നേഹത്തിലാണ്.അവർ കുഞ്ഞിനെയെടുക്കാൻ കൈ രണ്ടും നീട്ടി. “എനിക്കൊന്നും വേണ്ട.” ദേവി പരിഭവിച്ചു കൊണ്ട് കുഞ്ഞിനെ മാറ്റി കളഞ്ഞു. “സഞ്ജീവ് സർ ,നിന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മാത്യുവിനെ വിളിച്ചിരുന്നു.നീ ഫോണെടുത്തില്ല, എവിടെ പോയി എന്ന് ചോദിച്ചപ്പോൾ,അയാളോട് ഒരു മറുപടി പറയാൻ…മാത്യുവിന് കഴിഞ്ഞില്ല…അതാ മാത്യുവിന് ദേഷ്യം വന്നത്.” “സഞ്ജീവിന് ഞാൻ മറുപടി കൊടുത്തിരുന്നു.എന്നോട് ദേഷ്യപ്പെടാൻ ഈ മാത്യൂ ആരാ.അയാൾ എൻ്റെ അച്ഛനൊന്നുമല്ലല്ലോ.” “നീ പതുക്കെ പറ, സുമതി കേൾക്കും.തൽക്കാലം ആരെയും പിണക്കേണ്ട.” മാലതി ദേവിയെ സാന്ത്വനപ്പെടുത്തി. രാവിലെ കുറെ നേരം മകളുമായി കളിയും ചിരിയുമായി ചെലവഴിച്ചു.ഇന്നെന്തായാലും ഓഫിസിസിലേയ്ക്കില്ല…
ആദ്യഭാഗം സഞ്ജീവിനേയും തന്റെ വഴിയിൽ നിന്നും ഒഴിവാക്കേണ്ടി വരും, പക്ഷെ അതത്ര എളുപ്പമല്ല, അയാളൊരു പൊലീസുകാരനാണ്, മിടുക്കനും തന്ത്രശാലിയുമാണ്. അയാൾ കാരണം രണ്ടു ദിവസമായി ദേവിയുടെ ഉറക്കം നഷ്ടപ്പെട്ടു. അടുത്ത ദിവസം കോടതിയിൽ ഒരു വാദം ഉണ്ട്. പോകുന്ന വഴിയിൽ അനുപമയുടെ ഫോൺ വന്നെങ്കിലും ദേവിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. വഴിയിൽ കനത്ത ട്രാഫിക്കും, പിന്നെ ചെറിയൊരു ടെൻഷനുമുണ്ട്. വാദത്തിനു മുൻപായി ദേവി സാധാരണ മൗന വ്രതത്തിലാകാറുണ്ട്. കോടതിയിലെ വാദത്തിനു മുൻപ് സംഭാഷണങ്ങൾ കുറയ്ക്കും, ചിന്തകൾ കൂട്ടും, അത് തന്റെ ബുദ്ധിക്കും ഓർമ്മയ്ക്കും നല്ല തെളിച്ചം കിട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്നു. അന്നത്തെ വാദം കഴിഞ്ഞു ഓഫീസിലെത്തിയപ്പോഴും അനുപമയുടെ കാര്യം ദേവി മറന്നു. തിരികെ വീട്ടിലേയ്ക്കു മടങ്ങാൻ നേരമാണ് അനുപമയുടെ വാട്സാപ്പ് ശബ്ദ സന്ദേശം ദേവി കേട്ടത്. “ദേവി സമയം കിട്ടുമെങ്കിൽ വീട്ടിലേയ്ക്കു വരാമോ?” ദേവിയാകട്ടെ ക്ഷീണിച്ചതു കൊണ്ട് വീട്ടിലേയ്ക്കു പെട്ടെന്ന് മടങ്ങണം എന്ന് കരുതിയതാണ്.…
ആദ്യഭാഗം ദേവി കണ്ണീർ തുടച്ചു. “നമ്മൾ വൈകും അനൂ ,നിന്റെ പ്രണവ് നിന്നെ കാണാതെ വഴക്കുണ്ടാക്കും,നമുക്ക് പെട്ടെന്ന് പോകാം.” ദേവി കാർ സ്റ്റാർട്ടാക്കാൻ തുടങ്ങി.അനുപമ അവളുടെ കയ്യിൽ പിടിച്ചു. “ദേവീ,എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.” “എന്താണ് പെണ്ണേ.” “പ്രണവിന്റെ കാര്യമാണ്.ഞങ്ങളുടെ ഇടയിൽ ചില പ്രശ്നങ്ങൾ ..” “ഓ ആ പുതുമുഖ നടിയെക്കുറിച്ചാണോ? നിനക്ക് വേറെ പണിയൊന്നുമില്ലേ ഇതൊക്കെ വിശ്വസിക്കാൻ ,ആ സിനിമ മാഗസിൻകാർ കൂടുതൽ വിറ്റഴിക്കാൻ വേണ്ടി മസാലക്കഥകൾ എഴുതി വിടും.പ്രണവിനെ സംബന്ധിച്ച് നല്ല പോപ്പുലാരിറ്റിയുള്ള നടൻ,നല്ല അഭിനയം,ചെറുപ്പം,സുന്ദരൻ.അപ്പോൾ അയാളുടെ കഥകൾക്ക് മാർക്കറ്റ് കൂടും.നിനക്കവനെ പതിനാറ് വർഷമായി അറിയുന്നതല്ലേ.രണ്ട് പേരും എത്ര വർഷം പ്രണയിച്ചു നടന്നതാണ്.എന്നിട്ടും നിനക്കവനെ സംശയമാണോ അനൂ.? അഭിനയമാണ് മോളെ അവന്റെ തൊഴിൽ.” “നീ വിചാരിക്കുന്നത് പോലെയല്ല ദേവീ…എനിക്കറിയാം,അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു.അല്ല ഇങ്ങോട്ട് ഉണ്ടോയെന്ന്,അതെനിക്കുറപ്പില്ല,പക്ഷെ പ്രണവിന് അവളോട് പ്രണയമായിരുന്നു.സാധാരണ പ്രണവ് രണ്ട് ഫോൺ ഉപയോഗിക്കാറുണ്ട്.ഒന്ന് പ്രൈവറ്റ് ആവശ്യത്തിനും മറ്റൊന്ന് തൊഴിലാവശ്യത്തിനും,കൂടാതെ അവൻ്റെ മാനേജരുടെ കയ്യിലുമുണ്ട് രണ്ട് ഫോണുകൾ.ഞാൻ എന്റെ…
ആദ്യഭാഗം അമ്മയുടേയും മകളുടേയും ജീവിതങ്ങൾക്ക് സമാനതകളേറെയാണ്. അമ്മ സ്നേഹത്തെ തേടി അലഞ്ഞത് പോലെ മകൾക്ക് അലയേണ്ടി വന്നില്ല എന്ന് മാത്രം. ദേവിയെ സ്നേഹിക്കാൻ ആൺകുട്ടികൾ ക്യൂ നിന്നിരുന്നു. പക്ഷേ തേടി വന്ന് സ്നേഹിച്ചവരൊന്നും അധികം നാൾ അവളുടെ കൂടെ നിന്നതുമില്ല. ദേവി ചെറുപ്പം മുതൽക്കേ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയാണ് ദാഹിച്ചത്. നിധിൻ പോയതിന് ശേഷമുള്ള ഒറ്റപ്പെടൽ ഭീകരമാണ്, വീണ്ടും പഴയ മാനസിക നിലയിൽ എത്തുമോയെന്ന പേടിയിലാണവൾ. മുൻപ് ചികിൽസിച്ചിരുന്ന ഡോക്ടർ അമേരിക്കയിൽ പോയപ്പോൾ മുടങ്ങി പോയ ട്രീറ്റ്മെന്റ് വീണ്ടും പുനരാരംഭിയ്ക്കണം എന്നവൾ തീരുമാനമെടുത്തു. രാത്രിയിൽ പലതവണ സഞ്ജീവിൻ്റെ ഫോൺ കാളുകൾ വന്നെങ്കിലും അവൾ സംസാരിച്ചില്ല. കിടക്കാൻ നേരം അവൾ ഫോണിൽ നോക്കി, അയാളുടെ പതിനാല് മിസ്ഡ് കാളുകൾ. “ഇതെന്താ കുട്ടിക്കളിയാണോ, ഫോൺ എടുക്കാതിരുന്നാൽ അയാളെന്ത് വിചാരിക്കും. അയാളുടെ വിസ്സമ്മതം അവളെ വേദനിപ്പിച്ചു എന്നയാൾ കരുതില്ലേ. അത് പാടില്ല. ” അത്രയ്ക്കേ ഉള്ളോ താൻ, അനു…
