Author: Nisha Pillai

ആദ്യഭാഗം    ഒന്നിച്ചിരുന്ന് പ്രാതൽ കഴിക്കുമ്പോൾ ആര്യൻ്റെ കണ്ണുകൾ പ്രണവിലായിരുന്നു.ഒരിക്കൽ സുന്ദരനായിരുന്ന യുവാവിന്റെ വെറുമൊരു പേക്കോലമായിരുന്നു അത്.ആര്യൻ്റെ ശ്രദ്ധ മുഴുവൻ പ്രണവിന്റെ കണ്ണുകളിൽ ആയിരുന്നു.ചത്ത് മലച്ച മീനിന്റെ കണ്ണുകൾ പോലെ, ദൃഷ്ടി ഉറപ്പിക്കാൻ അയാൾ പാടുപ്പെട്ടു. ആര്യന് വേണ്ടി വീട്ടിലെ ഏറ്റവും വലിപ്പമുള്ള മുറി തന്നെ അനുപമ ഒരുക്കി നൽകി.പ്രാതൽ കഴിഞ്ഞ് ആര്യൻ വിശ്രമിക്കുമെന്നാണ് കരുതിയതെങ്കിലും അയാൾ ഫ്രഷ് ആയതിന് ശേഷം പൂന്തോട്ടത്തിലേക്ക് വന്നു.അവിടെ ദേവിയും അനുപമയും കുട്ടികളുമായി പന്ത് കൊണ്ട് കളിക്കുകയായിരുന്നു. കുട്ടികളുടെ കളികൾ ആര്യൻ ആസ്വദിച്ച് കണ്ട് കൊണ്ടിരുന്നു.കുട്ടികൾക്ക് ഭക്ഷണ സമയമായപ്പോൾ ആയ വന്ന് ഇളയ കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.അവരെ സഹായിക്കാൻ മൂത്ത കുട്ടിയേയും കയ്യിൽ എടുത്തു കൊണ്ട് അനുപമ ആയയുടെ പിറകെ പോയി.ആ സമയത്ത് ദേവി ആര്യനൊപ്പം തനിച്ചായി.പരസ്പരം സംസാരിക്കാൻ വിഷയമൊന്നും കിട്ടാതെയിരുന്നപ്പോൾ ദേവി ചോദിച്ചു. “അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ? പ്രണവിന്റെ സ്പിരിച്ച്യൽ ട്രീറ്റ്മെന്റ് എപ്പോൾ തുടങ്ങാനാണ് ആര്യൻ്റെ തീരുമാനം.” ആര്യനൊന്നു ചിരിച്ചു. “എത്രയും…

Read More

ആദ്യഭാഗം    “എന്ത് പറ്റി രാഹുൽ ?എന്താണ് ഈ വണ്ടിയുടെ നമ്പർ?” ദേവി രാഹുലിനെ കൈ പിടിച്ചു കുലുക്കി. അവൻ എന്തോ ആലോചനയിൽ നിന്നും ഉണർന്നു.  “KL 01 BZ-1105 ” “ഇതിനിപ്പോൾ എന്താ പ്രത്യേകത. ” “ചേച്ചീ അതാണല്ലോ എന്റെ ജന്മ തീയതി. ” ദേവി ആര്യനെ നോക്കി.  “നിങ്ങൾ രണ്ടു പേർക്കും ഇതിലൊന്നും വിശ്വാസമില്ലായെന്നെനിക്കറിയാം. അതാണ് എനിക്കിതു വിശദീകരിക്കേണ്ടി വന്നത്. ഇത് രാഹുലിന്റെ സുഹൃത്തിന്റെ കാറാണെന്നല്ലേ പറഞ്ഞത്. പ്രണവിന്റെ ദുരിതം മാറ്റാൻ പ്രണവിനെ സ്നേഹിക്കുന്ന, സുഹൃത്ത് ദേവി തയാറായി. ദേവിയെ സഹായിക്കാൻ സഹോദര തുല്യനായ രാഹുൽ തയാറായി. രാഹുലിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വാഹനമാണിത്. രാഹുൽ ഇതിൽ സ്ഥിരം യാത്ര ചെയ്യാറുണ്ട്. പക്ഷെ വാഹനത്തിന്റെ നമ്പർ ചോദിച്ചപ്പോൾ രാഹുൽ അത് മറന്നു പോയി. പക്ഷെ എനിക്കറിയാമായിരുന്നു, എന്നെ വിളിക്കാൻ വരുന്ന വാഹനത്തിന്റെ സാരഥിയുടെ ജനന തീയതിയും വാഹന നമ്പറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകുമെന്ന്. ” അവിശ്വസനീയമായി ദേവി…

Read More

ആദ്യഭാഗം    അജ്മലിനെ കണ്ട് രാഹുൽ പെട്ടെന്ന് തന്നെ മടങ്ങിയെത്തി. അവൻ ദേവിയോട് ഒന്നും മിണ്ടിയില്ല.കാർ ഗേറ്റ് കടന്നു പോകുമ്പോൾ ദേവി പിൻ സീറ്റിൽ കമഴ്ന്നു കിടന്നു.കുറെ ദൂരം കാർ മുന്നോട്ടു പോയി. “ചേച്ചി ഇനി എഴുന്നേറ്റോളൂ.” രാഹുലിന്റെ വിളി കേട്ട് ദേവി എഴുന്നേറ്റിരുന്നു. “ഇതിപ്പോൾ എവിടെയെത്തി നമ്മൾ.” ദേവി ചുറ്റും നോക്കി. “ഇതൊരു പഴയ വായനശാലയുടെ മുറ്റമാണ്.ഇവിടെ ആരും വരില്ല.ചേച്ചിക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.അതാ ഞാൻ ഇവിടെ കാർ നിർത്തിയത്.അവിടെ റസ്റ്റോറന്റിൽ ഒരു പോലീസുകാരൻ കറങ്ങി നടന്നിരുന്നു.അജ്മലിനോട് ഒരു ഹലോ പറഞ്ഞപ്പോഴേക്കും അയാളെൻ്റെ അടുത്തെത്തി.പിന്നെ ഞാനവിടെ നിന്നില്ല, പെട്ടെന്ന് മടങ്ങി.” “അപ്പോൾ അജ്മൽ നിന്നോട് ഒന്നും പറഞ്ഞില്ലേ.” “ഇല്ല ചേച്ചീ.” ദേവിയുടെ മുഖത്ത് സങ്കടം നിറഞ്ഞു. “രഹസ്യമായി ഇത് ചേച്ചിയെ ഏൽപ്പിക്കാൻ പറഞ്ഞു.” ഒരു ചെറിയ ബ്രൗൺ എൻവെലപ്പ് അവൻ ദേവിയെ ഏൽപ്പിച്ചു.രാഹുൽ നോക്കിയിരിക്കെ അതവൾ തുറന്ന് വായിച്ചു. അതിലൊരു കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. “പോലീസ് നമ്മുടെ പിറകിലുണ്ട്.എന്നെ അന്വേഷിച്ചു…

Read More

ആദ്യഭാഗം    ചായ കുടി കഴിഞ്ഞു സഞ്ജീവ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. പക്ഷെ അയാളുടെ മനസിലെ ചില സംശയങ്ങൾ സഞ്ജീവ് അവർ മൂന്നുപേരോടുമായി പങ്കു വച്ചു. “എന്തായാലും വന്നയാൾ വീടുമായി നല്ല ബന്ധമുള്ള ആളായിരിക്കും. ക്യാമറയുടെ ആംഗിളുകൾ നോക്കിയായിരുന്നു അയാളുടെ ഓരോ ചലനങ്ങളും.അയാൾ ക്യാമറയിൽ പതിഞ്ഞിട്ടേയില്ല.ആരോ ദേവിയെ പിന്തുടരുന്നു.” “പക്ഷെ പൊലീസിന് കിട്ടിയ ചില പഴയ ദൃശ്യങ്ങളിൽ അയാൾ പതിഞ്ഞിട്ടുണ്ട്.അപ്പോൾ അയാൾ സ്ഥിരം അവിടെ കറങ്ങുന്നുണ്ട് എന്നല്ലേ.മോഷണശ്രമവും ആകാമല്ലോ.” “ഞാൻ ആ വീഡിയോ ഒന്ന് കണ്ടു നോക്കട്ടെ ,എന്താണ് പ്രണവിന്റെ ഇപ്പോഴത്തെ അവസ്ഥ?” “പ്രണവിന് നല്ല മാറ്റമുണ്ട്.തനിയെ ഇരിക്കാനും,നല്ല പോലെ സംസാരിക്കാനും ഒക്കെ കഴിയുന്നുണ്ട്.” കാറിൽ കയറിയ സഞ്ജീവിനെ കൈ വീശി കാണിച്ചു കൊണ്ട് ദേവി അയാൾ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നു.സഞ്ജീവിന്റെ മനസ്സിൽ എന്തോ സംശയമുണ്ട്.അയാൾ ഒരു കുറുക്കനാണ് ,അയാൾ ആരും ചിന്തിക്കാത്ത വഴികളിൽ ചിന്തിക്കുന്നവനാണ്. അന്ന് ഓഫീസിൽ ദേവി വളരെ സന്തോഷവതിയായി കാണപ്പെട്ടു.തന്നിൽ പതിയുന്ന കണ്ണുകളെ അവളിപ്പോൾ…

Read More

ആദ്യഭാഗം    “എവിടെയായിരുന്നു ഇത്രനാളും നീ? നിനക്ക് എന്താ സംഭവിച്ചത്. ”  ദേവി അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി.   “പറയാൻ കുറെയുണ്ട് ദേവി. ഞാൻ ഈ നാട്ടിലെത്തിയിട്ടു കുറച്ച് നാളായി. ഞാൻ നിന്റെ പിറകിൽ തന്നെയുണ്ടായിരുന്നു. പക്ഷെ നിയമത്തിന്റെ മുന്നിൽ എനിക്ക് വരാൻ കഴിയില്ലായിരുന്നു. ഞാൻ ഒരു റെസ്റ്റോറന്റിൽ വച്ച് നിന്നെ കണ്ടപ്പോൾ, എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. നീ ഇനിയും ഏതെങ്കിലും അപകടത്തിൽ ചാടുന്നതിന് മുൻപ്, നിനക്ക് മുന്നറിയിപ്പ് നൽകാൻ വന്നതാ. ”  “ആരാണ് അപകടം. എനിക്ക് പലരേയും സംശയം തോന്നിയിരുന്നു, അതാണ് ഞാൻ സഞ്ജീവിനെ കൂടെ നിർത്തിയത്. ”  “നിന്റെ തെറ്റായ തീരുമാനമാണ്, സഞ്ജീവ്, നിന്നെ സ്വന്തമാക്കാൻ വേണ്ടി അയാളെന്തെങ്കിലും ചെയ്താൽ, പോലീസ് ബുദ്ധിയല്ലേ അയാൾക്ക്. അയാളോടൊപ്പം നിന്നെ കണ്ടപ്പോൾ… ”  “അതൊക്കെ അഭിനയമല്ലേ. ”  അയാൾ ദേഷ്യത്തോടെ പല്ലുകൾ കടിച്ചു.   “നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടിയാണു എനിക്ക് പുറത്തു വരേണ്ടി വന്നത്. ”  “എത്രനാൾ നീ ഒളിച്ചു…

Read More

ആദ്യഭാഗം    രാഹുൽ കുറെ നേരം അവളോട് മൗനം പാലിച്ചു.ദേവി രാഹുലിനെ നുള്ളി നോവിച്ചു. “എന്താടാ ചെറുക്കാ നീ കാര്യം പറയൂ.എന്നോട് സ്നേഹവും ബഹുമാനവും ഉണ്ടെന്നല്ലേ നീ പറഞ്ഞത്.അപ്പോൾ എന്നോട് നിനക്ക് തുറന്നു പറഞ്ഞാലെന്താണ്.?” രാഹുൽ സംസാരിക്കാൻ തയാറെടുത്തു.അവൻ ശബ്ദം മയപ്പെടുത്തി, എന്നിട്ട് ഗൗരവത്തിൽ ഇങ്ങനെ പറഞ്ഞു. “ചേച്ചി,തെറ്റ് തെറ്റാണെന്നു പറയുക തന്നെ വേണം.ഒരു പക്വതയുമില്ലാതെയാണ് ചേച്ചി ബന്ധങ്ങളിൽ ചെന്ന് ചാടുന്നത്.നിധിനുമായുള്ള പ്രണയത്തിലൊക്കെ ചേച്ചി എത്ര പെട്ടെന്നാണ് വീണത്.ഞാനും ആതിരയും പ്രേമത്തിലായിട്ടിപ്പോൾ എട്ടു വർഷമായി.പരസ്പരം വിവാഹം കഴിക്കാനുള്ള തീരുമാനമെടുക്കാൻ ഞങ്ങൾക്ക് ആറു വർഷം വേണ്ടി വന്നു.ചേച്ചിയുടെ ധൃതി കാണുമ്പോൾ….ഇപ്പോൾ ചേച്ചി സഞ്ജീവിന്റെ പിറകെയാണ്,അതിന്റെ കൂടെ പ്രണവിന്റെ ചികിത്സയും സംരക്ഷണവും.ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്നാണോ ചേച്ചിയുടെ വിചാരം.” “ഞാൻ ആരെ സ്നേഹിക്കണം,ആരെ സഹായിക്കണം എന്നൊക്കെ നാട്ടുകാരാണോ തീരുമാനിക്കേണ്ടത്.അപ്പോൾ എന്റെ ജീവിതത്തിൽ എനിക്കൊരു അവകാശവുമില്ലെന്നാണോ ?” “നാട്ടുകാർ മാത്രമല്ല ചേച്ചീ, വക്കീലന്മാരുടെ ഇടയിലും ,ബാർ അസോസിയേഷനിലും എന്തിനു നമ്മുടെ ഓഫീസിൽ പോലും ചേച്ചി…

Read More

ആദ്യഭാഗം    ദേവി അമ്മയുടെ മടിയിൽ സുരക്ഷിതയായി കിടന്നു കണ്ണടച്ചു. മുറ്റത്തൊരു വണ്ടി വന്നു നിന്നപ്പോൾ മാലതി ദേവിയെ ഉണർത്താതെ സെറ്റിയിൽ നിന്നും എഴുന്നേറ്റു. ജനലിലൂടെ പുറത്തേയ്ക്കു നോക്കി, മാത്യൂ ആണത്, അയാൾ മുറ്റത്തു നിന്ന് അയൽക്കാരനോടും ഗൂർഖയോടും സംസാരിക്കുകയാണ്. അവർ ആരും തന്നെ തലേന്ന് രാത്രിയിൽ അങ്ങനെയൊരു കറുത്ത രൂപത്തെ അവിടെയെങ്ങും കണ്ടില്ല.    മാത്യൂ സെറ്റിയിൽ കിടന്നു ശാന്തമായി ഉറങ്ങുന്ന ദേവിയെ നോക്കി കുറെ നേരം നിന്നു. അയാൾക്കവളോട് വല്ലാത്ത വാൽസല്യം തോന്നി.    പിന്നീട് കമ്പ്യൂട്ടർ ഓൺ ആക്കി മാത്യൂ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴേക്കും മാലതി ചായയുമായി മുറിയിലേയ്ക്ക് കടന്ന് വന്നു.    “ഒരാൾ പുറത്തു നിന്ന് വന്നെങ്കിൽ സി സി ടി വി ക്യാമറയിൽ പതിയേണ്ടതല്ലേ. അങ്ങനെയാണ് ഗൂർഖയും പോലീസുമൊക്കെ പറയുന്നത്. ഈ ദൃശ്യങ്ങളിൽ ആരെയും കാണുന്നില്ലല്ലോ. ”   “പക്ഷെ ദേവി കണ്ടല്ലോ, അവൾ വല്ലാതെ പേടിച്ചു. “…

Read More

ആദ്യഭാഗം    മുന്നിലെ തീൻ മേശമേൽ കുത്തരിച്ചോറും, വറുത്തരച്ച സാമ്പാറും, നെയ്മീൻ കറിയും, വെളിച്ചെണ്ണ തൂവിയ അവിയലും നിരന്നു.ദേവി തന്റെ ചിന്തകളിൽ നിന്നുമുണർന്നു.അനുപമയുടെ മുന്നിൽ അവൾ സന്തോഷവതിയായി അഭിനയിച്ചു.അജ്ഞാതനെ അവൾ മറക്കാൻ ശ്രമിച്ചു. പ്രണവിന്റെ മാനേജറിൽ നിന്നും ലഭിച്ച വിവരങ്ങൾക്കായി അവൾ വെബ്‌സൈറ്റിൽ പരതി.ആര്യൻ,ദി മെന്റലിസ്റ്റ് ആൻ്റ് ലൗവ് റീഡർ.വെബ് സൈറ്റിൽ നിന്നും അയാളെ കോൺടാക്ട് ചെയ്യാനുള്ള ഈമെയിൽ വിലാസം ലഭിച്ചു.അന്ന് രാത്രി തന്നെ അവൾ തന്റെ ഈമെയിലിൽ നിന്നും ഒരു മെയിൽ ആര്യന് അയച്ചു. രാവിലെ വരെ മെയിലിന് മറുപടി ഒന്നും കാണാഞ്ഞപ്പോൾ ദേവി പരിഭ്രമിച്ചു.പ്രണവിനെ വീണ്ടും ആരോഗ്യവാനായി കാണണം,പ്രണവിലൂടെ അജ്ഞാതനെ കണ്ടു പിടിയ്ക്കണം,അനുപമയുടെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ,ആരോഗ്യവാനായ പ്രണവിനെ തിരികെ നൽകണം. മെയിലിനു മറുപടി വരാഞ്ഞതിനാൽ ദേവി പിന്നെ അതിനെക്കുറിച്ചോർത്തതുമില്ല.ഓഫീസിലെ ജോലിയ്ക്കിടക്കു ഫോണിൽ വന്ന ഒരു മെയിൽ നോട്ടിഫിക്കേഷൻ അവൾ കണ്ടു.1111 ഏഞ്ചൽ ലവ് റീഡർ എന്ന് സബ്ജക്ടിൽ കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.എന്തായിരിക്കും മെയിലിന്റെ ഉള്ളടക്കം ?അവൾ…

Read More

ആദ്യഭാഗം    ദേവി പ്രണവിന്റെ അടുത്ത് ഇരുന്നു.    “സത്യം പറയൂ പ്രണവ്, എന്തായിരുന്നു രാജയുമായി പ്രണവിനുണ്ടായിരുന്ന കരാർ. അതിൽ നിധിൻ എങ്ങനെ പെട്ടൂ. എനിക്ക് സത്യമറിഞ്ഞേ മതിയാകൂ. ”   ” കൈലാസന്റെ മരണശേഷം ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ ദേവി പുതിയൊരാളെ ഇണയായി കണ്ടെത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഞാൻ നിന്റെ ഈ സ്വഭാവത്തെക്കുറിച്ച് പലതവണ അനുപമയുമായി തർക്കിച്ചിട്ടുണ്ട്. അവൾ ആണ് നിന്റെ അറ്റൻഷൻ സീക്കിങ് ബിഹേവിയറിനെക്കുറിച്ച് എന്നോട് പറഞ്ഞത്. ദേവി ആഗ്രഹിച്ച രീതിയിൽ ഉള്ള ഒരു ജീവിതമല്ല നിനക്കു ലഭിച്ചത്. ചിന്തിച്ചപ്പോൾ അതൊക്കെ ശരിയാണെന്ന കാര്യം എനിക്ക് ബോധ്യമായി. ഞാൻ വളരെ ആത്മാർഥമായി തന്നെയാണ് നിങ്ങളുടെ വിവാഹം നടത്തി തന്നത്. ”   “അനുപമയെ എനിക്കറിയാം അവൾ എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ”   “ഇടയ്ക്ക് എന്റെ കരിയറിൽ ഒരു തകർച്ചയുണ്ടായ കാലം. എന്നെ പരിചയപ്പെടാൻ ഒരു പ്രവാസിയായ നിർമാതാവ് വന്നു. രാജ എന്ന മേക്കപ്പ്മാനാണ്…

Read More

ആദ്യഭാഗം    അനുപമ അതിശയത്തോടെ അവരെ രണ്ടുപേരേയും മാറി മാറി നോക്കി. ഇവളിതെന്തിനുള്ള പുറപ്പാടാണ്, കാലാവസ്ഥ മാറുന്നത് പോലെയാണ് അവളുടെ മനസ്സ് മാറുന്നത്. ദേവിയുടെ ഉള്ളിലെന്താണെന്നു ആർക്കും മനസിലാകില്ല. പുറമെ കാണുന്നതോ നമ്മൾ ഊഹിക്കുന്നതോ ആകില്ല അവളുടെ ലക്‌ഷ്യം. എന്തായാലും അവൾ ഈ ചെയ്യുന്നതൊക്കെ, തന്നെ സഹായിക്കാനാണെന്ന് മാത്രം വിശ്വസിക്കാനാണ് അനുപമയ്ക്കിഷ്ടം.    സഞ്ജീവ് പോകാനായി എഴുന്നേറ്റ് ദേവിയെ നോക്കി.    “നേരം ഇരുട്ടി തുടങ്ങി, ദേവിയ്ക്ക് വണ്ടിയില്ലല്ലോ, വന്നാൽ ഞാൻ വീട്ടിൽ കൊണ്ട് വിടാം. ”   വേണ്ട എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും ദേവി അങ്ങനെ പറഞ്ഞില്ല.    പിച്ച വച്ച് തുടങ്ങിയ അനുവിന്റെ ഇരട്ട കുട്ടികളെ ഓരോരുത്തരെയായി ദേവി എടുത്തു കളിപ്പിച്ചു കൊണ്ടിരുന്നു. അത് കണ്ടു കൊണ്ട് ക്ഷമയോടെ സഞ്ജീവ് ദേവിയെ കാത്ത് നിന്നു. അനുപമ ദേവിയുടെ അടുത്ത് വന്നു പിറുപിറുത്തു.    “എടീ, അയാൾ അക്ഷമനായി കാത്ത് നിൽക്കുന്നു, നീ മനഃപൂർവം അയാളെ ബുദ്ധിമുട്ടിക്കുകയാണ്. ”  …

Read More