Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ന്യൂസ് പേപ്പർ ബോയ്-42
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

ന്യൂസ് പേപ്പർ ബോയ്-42

By Nisha PillaiMay 28, 2025Updated:May 29, 20251 Comment5 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം   

തിളക്കമുള്ള രണ്ട് കുഞ്ഞി കണ്ണുകൾ ദേവിയെ നോക്കി കൊണ്ടിരുന്നു.ദേവിയുടെ വിഷമം മനസ്സിലായത് കൊണ്ടാകും കുഞ്ഞ് ആശ്വസിപ്പിക്കുന്ന പോലെ ദേവിയുടെ മാറിലേക്ക് ചാഞ്ഞു.അവളും കുഞ്ഞും മാത്രമാകുന്ന ചില അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്.

വാതിലിൽ മുട്ട് കേട്ടാണ് ദേവി വാതിൽ തുറന്നത്,മാലതിയാണ്.

“മോള് വേഷം മാറി കുളിച്ച് വരൂ, ഭക്ഷണം കഴിക്കാം.”

മാലതി വളരെ സ്നേഹത്തിലാണ്.അവർ കുഞ്ഞിനെയെടുക്കാൻ കൈ രണ്ടും നീട്ടി.

“എനിക്കൊന്നും വേണ്ട.”

ദേവി പരിഭവിച്ചു കൊണ്ട് കുഞ്ഞിനെ മാറ്റി കളഞ്ഞു.

“സഞ്ജീവ് സർ ,നിന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മാത്യുവിനെ വിളിച്ചിരുന്നു.നീ ഫോണെടുത്തില്ല, എവിടെ പോയി എന്ന് ചോദിച്ചപ്പോൾ,അയാളോട് ഒരു മറുപടി പറയാൻ…മാത്യുവിന് കഴിഞ്ഞില്ല…അതാ മാത്യുവിന് ദേഷ്യം വന്നത്.”

“സഞ്ജീവിന് ഞാൻ മറുപടി കൊടുത്തിരുന്നു.എന്നോട് ദേഷ്യപ്പെടാൻ ഈ മാത്യൂ ആരാ.അയാൾ എൻ്റെ അച്ഛനൊന്നുമല്ലല്ലോ.”

“നീ പതുക്കെ പറ, സുമതി കേൾക്കും.തൽക്കാലം ആരെയും പിണക്കേണ്ട.”

മാലതി ദേവിയെ സാന്ത്വനപ്പെടുത്തി.

രാവിലെ കുറെ നേരം മകളുമായി കളിയും ചിരിയുമായി ചെലവഴിച്ചു.ഇന്നെന്തായാലും ഓഫിസിസിലേയ്ക്കില്ല എന്ന് തീരുമാനിച്ചു.രാഹുലിനെ വിളിച്ചു ഓഫീസിലെ കാര്യങ്ങൾ ഏല്പിച്ചു.ദേവിയെ പോലെ തന്നെ രാഹുലിനും അനുപമയോട് നല്ല സൗഹൃദമാണ്.

“അമ്മേ ഞാൻ ആശുപത്രിയിലേയ്ക്ക് പോകുന്നു.ഇനി ഇതിനെക്കുറിച്ച് നമ്മുടെ ഇടയിലൊരു സംസാരം ആവശ്യമില്ല.അനുപമ എനിക്കെന്നും പ്രിയപ്പെട്ടവളാണ്.”

മാലതി അനിഷ്ടത്തോടെ തലയാട്ടി.ദേവി കാറെടുത്തു ആശുപത്രിയിലേയ്ക്ക് തിരിച്ചു.അവിടെ അനുപമ ദേവിയെ കാത്തിരിക്കുകയായിരുന്നു.

“ദേവി ഡോക്ടറെ ഒന്ന് കണ്ടു സംസാരിക്കണം,എനിക്കെന്തോ ധൈര്യം വന്നില്ല.നീ വന്നിട്ട് ഒന്നിച്ചു പോകാമെന്നു കരുതി.”

“ഞാൻ ഇന്ന് മുഴുവൻ നിന്നോടൊപ്പമുണ്ട്.നമുക്ക് ഡോക്ടറോട് സംസാരിക്കാം.നീ ധൈര്യമായിട്ടിരിക്കൂ.”

കരഞ്ഞു കൊണ്ടിരുന്ന അനുപമയ്‌ക്ക് സ്വന്തം കൈ കൊണ്ട് പ്രാതൽ വാരി കൊടുത്തു കൊണ്ട് ദേവി തന്റെ സ്നേഹം പ്രകടിപ്പിച്ചു.

“നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്,നീ വിഷമിച്ചിരിക്കുന്നതു കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുമോ? പരിഹാരം നമ്മൾ ഉണ്ടാക്കണം.അതിനു മനസ്സിൽ ധൈര്യം കൊടുക്കണം.”

മാനേജരും ദേവിയും അനുപമയും കൂടി ഡോക്ടറെ പോയി കണ്ടു.

“പ്രണവിന്റെ അവസ്ഥ വളരെ മോശമാണ്.വൃക്കയുടെ പ്രവർത്തനം കുറഞ്ഞിരിക്കുന്നു.മരുന്നുകൾ കൊണ്ടൊന്നും ക്രിയാറ്റിൻ നില നിയന്ത്രിക്കാൻ പറ്റുന്നില്ല.അയാളുടെ വയറു വീർത്തു വല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്.രക്തസമ്മർദ്ദം വല്ലാതെ കൂടുന്നു, നിയന്ത്രിക്കാൻ പറ്റുന്നില്ല.ഇന്ന് തന്നെ ഡയാലിസിസ് തുടങ്ങണം.അതൊരു സ്ഥിരമായ പരിഹാരമല്ല.പ്രണവിന്റെ പ്രായവും ആരോഗ്യവും ഒക്കെ നോക്കുമ്പോൾ എത്രയും പെട്ടെന്നൊരു വൃക്കമാറ്റൽ ശസ്ത്രക്രിയ നടത്തണം.അതേ ഇനി മാർഗ്ഗമുള്ളൂ.പിന്നെ പേടിക്കാനില്ല ഭക്ഷണം ,വ്യായാമം ഒക്കെ നിയന്ത്രിച്ചാൽ ഒരു സാധാരണ മനുഷ്യനെ പോലെ അയാൾക്ക് വളരെക്കാലം ജീവിക്കാം.”

“ട്രാൻസ്‌പ്ലാന്റേഷൻ നടത്താൻ ഒരു അനുയോജ്യമായ ഡോണറെ ഉടനെ കണ്ടെത്തണ്ടേ ഡോക്ടർ.”

ദേവി ചോദിച്ചു.

“വേണം,പണം കൊടുക്കാൻ തയാറായാൽ ഡോണേഴ്‌സിനെ ഇവിടെ നിന്ന് കിട്ടും.പക്ഷെ നല്ല ആരോഗ്യമുള്ള, രക്തബന്ധമുള്ളവർ തന്നെ വൃക്ക കൊടുക്കുന്നതാണ് കൂടുതൽ ഉത്തമം.അങ്ങനെ ആരെങ്കിലുമുണ്ടോ നിങ്ങളുടെ കൂടെ?”

“യോജിക്കുമെങ്കിൽ ഞാൻ എന്റെ വൃക്ക, എന്റെ ഭർത്താവിന് കൊടുക്കാൻ തയാറാണ്.”

“ഒന്ന് രണ്ടു പേരെ തയാറാക്കി നിർത്തണം,വിശദമായിട്ടെല്ലാം ജൂനിയർ ഡോക്ടർ പറഞ്ഞു തരും.ടെസ്റ്റുകൾ നടത്തി ബെസ്ററ് മാച്ചിങ് ആയ വ്യക്തിയുടെ വൃക്ക പ്രണവിന് നൽകും.”

ഡോക്ടറുടെ റൂമിൽ നിന്നിറങ്ങുമ്പോൾ ദേവിക്ക് നല്ല വിഷമം തോന്നി.മുപ്പത്തിനാല് വയസ്സു മാത്രമേ പ്രണവിനായിട്ടുള്ളു.ഒരു സാധാരണ മനുഷ്യൻ അയാളുടെ ആയുസ്സിൽ സമ്പാദിക്കുന്ന ധനവും പ്രശസ്തിയും കുറഞ്ഞ പ്രായത്തിൽ നേടിയ വ്യക്തിയാണ്,അറിഞ്ഞിടത്തോളം എല്ലാവരോടും മാന്യമായി പെരുമാറുന്നവൻ.പെട്ടെന്നുള്ള വിജയങ്ങൾ അയാളെ കുറച്ച് അഹങ്കാരിയാക്കി മാറ്റിയുണ്ടായിരുന്നു.

അപ്പോഴായിരിക്കും അയാൾക്ക് പങ്കാളിയായി അനുപമ പോരായെന്നു തോന്നിയിട്ടുണ്ടാകും.സിനിമയിലെ ഗ്ലാമർ അയാൾ തൻ്റെ വ്യക്തി ജീവിതത്തിലും ആഗ്രഹിച്ചിട്ടുണ്ടാകും.

ഒരു സിനിമയുടെ പ്രമോഷന് വേണ്ടി പ്രണവ് ഒരിക്കൽ തലസ്ഥാനത്തെ ഒരു പ്രമുഖ കോളേജിൽ പോയിരുന്നു.ആയിരക്കണക്കിന് കാണികളുടെ ഇടയിൽ നിന്നൊരു പതിനേഴുകാരി പ്രണവിനോടൊപ്പം നൃത്തം ചെയ്യാൻ താല്പര്യപെട്ടിരുന്നു.അവളതു മൈക്കിലൂടെ വിളിച്ചു കൂവി.അപ്പോഴാണ് സംഘാടകർ അവൾക്കു സ്റ്റേജിൽ കയറാൻ അവസരം നൽകിയത്.പ്രണവിനും മറ്റു താരങ്ങൾക്കുമൊപ്പം നൃത്തം ചെയ്ത് ,സ്റ്റേജ് വിട്ടിറങ്ങാൻ നേരം ആ പെൺകുട്ടി പ്രണവിനെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാൻ ശ്രമിച്ചു.അത് കോളേജിലെ അധികൃതർക്ക് വല്ലാത്തൊരു ഷോക്ക് ആയി,കുട്ടികളടങ്ങിയ സദസ്സ് ഇളകി തുടങ്ങി.പിന്നെ ആകെ ബഹളമായി, പെൺകുട്ടിയ്ക്ക് ഒരു കൂസലുമുണ്ടായില്ല

ഷോ കഴിയുന്നത് വരെ ആ പെൺകുട്ടി സിനിമാ സംഘത്തിന്റെ കൂടെ തന്നെ സ്റ്റേജിൽ തന്നെ ഇരുന്നു.അവളെ അന്ന് തന്നെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്‌തു.പ്രണവിന്റെ ശുപാർശയിൽ ആ സംവിധായകന്റെ അടുത്ത സിനിമയിൽ അവൾ പുതുമുഖ താരമായി പ്രവേശിച്ചു,അതായിരുന്നു തുടക്കം.ആ സംവിധായകനും പ്രണവും അവളെ വച്ച് കൊണ്ടിരിക്കുകയാന്നെന്നു സിനിമ വൃത്തങ്ങളിൽ വാർത്തകൾ നിറഞ്ഞു.ഒടുവിൽ സംവിധായകന് വേണ്ടാതായപ്പോൾ അവൾ പ്രണവിന്റെ ഒപ്പമായി.നിറയെ അവസരങ്ങൾ വന്നു ചേർന്നപ്പോൾ അവൾ പ്രണവിനെ അനുസരിക്കാതെ സ്വന്തം വഴികളിലൂടെ നടന്നു.ഒടുവിൽ ഒന്നര വർഷത്തോളം നീണ്ടു നിന്ന അവരുടെ പ്രണയത്തിനൊടുവിൽ അവർ വേർപിരിഞ്ഞു.

നടി പിന്നെ രാത്രി മുഴുവൻ പാർട്ടികളിൽ പങ്കെടുത്തു ,സമയത്തിന് ഷൂട്ടിങ്ങിനു വരാതെയായി.ചാൻസുകൾ കുറഞ്ഞ് തുടങ്ങി.ഇപ്പോൾ ഒരു പുതുമുഖ നടനൊപ്പമാണ് ആ പെൺകുട്ടിയുടെ താമസം.അവളുടെ പിറന്നാൾ പാർട്ടിയിലായിരുന്നു പ്രണവ് അവസാനമായി പങ്കെടുത്തത്.അവിടെ വച്ച് അയാൾക്ക് നൽകപ്പെട്ട ഭക്ഷണം വഴി എന്തോ ഒരു വസ്തു അയാളുടെ ശരീരത്തിലെത്തി.അയാളുടെ ഉള്ളിൽ പോയ വസ്തു എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

“ദേവി എന്റെ വൃക്ക പ്രണവിന് ചേരുമോ.”

“പ്രണവിന് മാച്ച് ആയ രണ്ടു വൃക്ക ഡോണേഴ്‌സിനെ കിട്ടിയിട്ടുണ്ടല്ലോ.അത് പോരെ ,വേണമെങ്കിൽ നിനക്ക് വേണ്ടി,നിന്റെ പ്രണവിന് ഞാൻ എന്റെ വൃക്ക കൊടുക്കാൻ തയാറാണ്.”

“അതൊന്നും വേണ്ട ,ഇപ്പോൾ തന്നെ പഴയ കാര്യങ്ങൾ മാത്യൂ കുത്തി പൊക്കിയില്ലേ ,ഇനി വൃക്ക കൂടി കൊടുത്തിട്ടു വേണം.നിൻ്റെ എല്ലാ കഥകളും എനിക്കറിയാമെന്നത് കൊണ്ട് കുഴപ്പമില്ല ,ഇല്ലെങ്കിലോ?”

“എടീ ,അന്ന് നിന്റെ അച്ഛൻ നിന്റെയും പ്രണവിൻെറയും സ്നേഹബന്ധമറിഞ്ഞു നിന്നെ സംസ്ഥാന കലോത്സവത്തിൽ,നാടകം മൽസരത്തിൽ പങ്കെടുക്കാൻ വിലക്കിയില്ലേ.എല്ലാ പ്രാക്ടീസും കഴിഞ്ഞിട്ട് നാടകത്തിലെ മെയിൻ നടിയായ നിന്റെ പിന്മാറ്റം നാടകം സംവിധായകനായ മാഷിനെ വിഷമിപ്പിച്ചു.അന്ന് രാത്രിയിൽ നമ്മുടെ മാഷ് വന്നു എന്റെ അച്ഛനെ കണ്ടു.വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും എനിക്ക് ഡയലോഗുകൾ ഒക്കെ കാണാപ്പാഠം ആയതു കൊണ്ടും അച്ഛൻ എന്നെ പോകാൻ അനുവദിച്ചു.പ്രണവ് നായകൻ,ഈ ദേവിയെന്ന ഞാൻ നായികയായി,എല്ലാവരും ഞങ്ങളുടെ ജോഡിപ്പൊരുത്തത്തെ പുകഴ്ത്തി,അത് കേട്ട് നീ കരഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്.”

ദേവി ചിരിച്ചു ,അനുപമ പരിഭവിച്ചു.

“മടങ്ങി വന്ന നിന്റെ മുഖം എനിക്കും നല്ല ഓർമ്മയുണ്ട്.ഒന്നാംസമ്മാനം കിട്ടിയ ട്രോഫി നീ എന്റെ കയ്യിൽ വച്ച് തന്നിട്ട് എന്നെ പ്രണവിനൊപ്പം ചേർത്ത് നിർത്തി.പിറകിൽ നിന്നും വിവേകും കൂട്ടരും നിന്നെ കളിയാക്കിയത് ഞാൻ കേട്ടിരിക്കുന്നു.ആരും കാണാതെ നീ ടോയ്‌ലെറ്റിൽ പോയി കരഞ്ഞത്,ഞാൻ പിറകിൽ വന്ന് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് ,അന്ന് ബസിൽ വച്ച് സംഭവിച്ചതെല്ലാം നീ പറഞ്ഞത്.എനിക്കെല്ലാം ഓർമ്മയുണ്ട്,എനിക്ക് നിന്നെ അന്ന് മുതൽ വിശ്വാസമാണ്.”

“സ്റ്റേജിൽ നിന്നിറങ്ങിയ ഉടനെ ആഹാരം കഴിച്ചു ബസിൽ കയറാൻ മാഷ് പറഞ്ഞിരുന്നതാണ്.

നാട്ടിലെത്താനാണെങ്കിൽ നാലഞ്ചു മണിക്കൂർ വേണം.അപ്പോഴാണ് നാടകത്തിലെ വില്ലനായ വിവേകും കൂട്ടരും റിസൾട്ട് വന്നിട്ട് പോയാൽ മതി മാഷെയെന്നു നിർബന്ധിച്ചത്.കുറച്ചു പേരും ബസിലും കുറച്ചു പേര് സ്റ്റേജിന്റെ മുന്നിലുമായി സ്ഥാനം പിടിച്ചു.ഞങ്ങൾക്ക് അവർ കുടിക്കാൻ ഒരു കോള തന്നിരുന്നു,അതിൽ മദ്യമുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല.ഞങ്ങൾ കുടിച്ചു.ബോധം കെട്ടുറങ്ങിയ പ്രണവിന്റെ കയ്യ് എന്റെ തോളിലും,എൻ്റെ ചുണ്ടിലെ ലിപ്സ്റ്റിക്ക് വിവേകിന്റെ മുഖത്തും അങ്ങനെ എന്തൊക്കെയോ അവർ കാട്ടി കൂട്ടി.ഒടുവിൽ മാഷ് വന്നു ഞങ്ങളെ രണ്ടു പേരെയും തല്ല് തന്ന് ഉണർത്തി.ഇതൊക്കെ അവന്മാരുടെ ചതിയാണെന്നു മനസിലായ പ്രണവ് ദേഷ്യത്തോടെ മാഷിന്റെ കയ്യിൽ കയറി പിടിച്ചു.അത് ആകെ വിഷയമായി,മാഷിനെ പ്രണവ് അടിയ്ക്കാൻ ശ്രമിച്ചു എന്ന് സ്കൂളിലും നാട്ടിലും പാട്ടായി.എനിക്ക് ഇത്തരം നാണക്കേട് പുത്തരിയല്ലല്ലോ,എന്നും എല്ലാവരിൽ നിന്നും ഇതൊക്കെ തന്നെയാണ് എനിക്ക് ലഭിച്ചിരുന്നത്.”

“എനിക്കോർമ്മയുണ്ട് ദേവി,നിന്റെ വിഷമം കാണാൻ വയ്യാതെ പ്രണവ് കരഞ്ഞത്.നിന്നോട് അവനന്ന് നല്ല ഇഷ്ടമുണ്ടായിരുന്നു.നിങ്ങളുടെ ഇടയിൽ ഞാനായിരുന്നോ തടസ്സം,അതോ ഞങ്ങളുടെ ഇടയിൽ നീയായിരുന്നോ തടസ്സം ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്.”

“ഒരിക്കൽ വിവേക് പ്രണവിനോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത്ര ഇഷ്ടമാണേൽ നിനക്ക് രണ്ടിനെയും കെട്ടി കൂടായിരുന്നോയെന്ന് .”

ദേവി ചിരിച്ചു.

“വിവേകിന് പണ്ടേ വട്ടല്ലേ,കർമ്മഫലം എന്ന് കേട്ടിട്ടില്ലേ ,ഇപ്പോഴും ജയിലിലാണ്,കഞ്ചാവ് കേസ്,കഴിഞ്ഞ തവണ ഞാനാണ് ജാമ്യമെടുത്തു കൊടുത്തത്.ഇനി ഇതൊക്കെ നിർത്തണമെന്ന് ഉപദേശിച്ചാണ് അന്ന് ഞാനവനെ വിട്ടത്.എന്നോടവൻ മാപ്പും പറഞ്ഞു,പക്ഷെ അവനെവിടെ നന്നാകാൻ ?വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങി.ഇതൊക്കെ ഒരു അധോലോകം പോലെയാണ് ഒരിക്കൽ വീണാൽ പിന്നെ രക്ഷപെടാൻ കഴിയില്ല.”

രണ്ട് പേരും പ്രണവിനെക്കുറിച്ച് വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു.

അനുപമയുടെ വൃക്ക പ്രണവിന് മാച്ച് ആയില്ല.ധാരാളം പേര് വൃക്ക ദാനം ചെയ്യാൻ വന്നു,അതിലൊരാളുടെ വൃക്കയാണ് പ്രണവിന് നൽകിയത്.

ആ ആഴ്ച തന്നെ പ്രണവിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.സർജറി വിജയകരമായിരുന്നു.പുതിയ വൃക്ക പ്രണവിൻ്റെ ശരീരം സ്വീകരിച്ചു.രക്തസമ്മർദ്ദം പഴയ പോലെയായി.പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രണവിന് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിഞ്ഞില്ല.തേജസ്സും ഓജസ്സും നഷ്ടപ്പെട്ട് ,പ്രണവ് കിടക്കയിൽ തന്നെ കഴിഞ്ഞു.

(തുടരും….)

✍️✍️നിഷ പിള്ള

ന്യൂസ് പേപ്പർ ബോയ്-43
Post Views: 44
2
Nisha Pillai

1 Comment

  1. Pingback: ന്യൂസ് പേപ്പർ ബോയ് -41 - By Nisha Pillai - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.