Author: Nisha Pillai

ആദ്യഭാഗം   “സർ,ഇത് നിങ്ങളുടെ നിധിൻ ആണെന്ന് ഞങ്ങൾക്കും തോന്നുന്നില്ല.അങ്ങനെ പറയണമെങ്കിൽ ഡി എൻ എ ടെസ്റ്റ് ചെയ്തു തെളിയണ്ടേ” “ഈ ബോഡി നോക്കൂ, നല്ല ടെമ്പറേച്ചറിൽ കത്തി കരിഞ്ഞു പോയ നിലയിലാണ് .തീവ്രമായ ചൂട് ,ഡി എൻ എ ഉൾപ്പടെയുള്ള മിക്ക ജൈവകലകളെയും നശിപ്പിക്കുന്നു.ചില ഡി എൻ എ അസ്ഥികളിലോ പല്ലുകളിൽ നിന്നോ കിട്ടാൻ സാധ്യതയുടെങ്കിലും ഡി എൻ എ യുടെ ഗുണനിലവാരം കുറവായിരിക്കും , ടെസ്റ്റ് റിസൾട്ട് വിശ്വസനീയമായിരിക്കില്ല.” “ഞങ്ങൾ ഫോറൻസിക് സർജനുമായി സംസാരിച്ചു,അഡ്വാൻസ്ഡ് ടെക്‌നിക്സ് ഉപയോഗിച്ച് ഡി എൻ എ വീണ്ടെടുക്കാമെന്നു അവർ പറയുന്നു.ഉയർന്ന താപാവസ്ഥയിൽ പോലും, പല്ലുകൾ, അസ്ഥി എന്നിവയിൽ നിന്നും മൈറ്റോകോൺഡ്രിയൽ ഡി എൻ എ വീണ്ടെടുക്കാൻ കഴിയും.നിധിന്റെ നിത്യോപയോഗ സാധനങ്ങളായ ടൂത്ത് ബ്രഷ്,അല്ലെങ്കിൽ ടവൽ ,ചീർപ്പ് അവയിൽ നിന്നൊക്കെ ഡി എൻ എ ശേഖരിക്കാം.” രാഹുൽ ഒരു ചോദ്യം ചോദിച്ചു. “സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.ഞങ്ങൾ അറിയുന്ന നിധിൻ്റെ ബ്ലഡ് റിലേറ്റീവ്സ്…

Read More

ആദ്യഭാഗം     സഞ്ജീവ് വളരെ ആകാംഷയോടെ ഫോൺ അറ്റൻഡ് ചെയ്തു. മറുവശത്തു നിന്നും പറയുന്നത് വളരെ ഗൗരവത്തോടെയാണ് അയാൾ കേട്ടു കൊണ്ടിരുന്നത്. ഏകദേശം അഞ്ചാറു മിനിറ്റ് അയാള് ഫോണിൽ സംസാരിച്ചു കാണും, അതിനിടയിൽ അയാൾ അസ്വസ്ഥനാകുന്നത് അവർ ശ്രദ്ധിച്ചു.    “സ്റ്റേഷനിൽ നിന്നാണ് ഫോൺ വന്നത്. നാഷണൽ ചാനലിൽ നിധിന്റെ മിസ്സിംഗ് വാർത്ത ഫ്ലാഷ് ന്യൂസ് ആയി എഴുതി കാണിക്കുന്നുവെന്ന്…. ”   “എന്താണ് സർ? ആ വാർത്ത. ”   “ദുബായ് പോലീസ് ആ ബിൽഡിംഗ് സീൽ ചെയ്തു കഴിഞ്ഞു. അവർ ഡ്രോൺ ഉപയോഗിച്ച് ആ കെട്ടിടത്തിന്റെ നാലു വശവും അരിച്ചു പെറുക്കി, കെട്ടിടത്തിന് മുകളിൽ കയറി ചാടാനുള്ള സാധ്യതയും അവർ സംശയിക്കുന്നു. പക്ഷേ കെട്ടിടത്തിനുള്ളിലും പുറത്തും നിധിനെ അവർക്ക് കണ്ടെത്താനായില്ല. പക്ഷെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ ഇപ്പോഴും ആ കെട്ടിടത്തിനുള്ളിൽ തന്നെയാണ്. എന്തൊക്കെയോ നിഗൂഢതകൾ നിധിന്റെ തിരോധനത്തിലുണ്ടെന്ന് ചാനലുകൾ പറയുന്നു. നിധിനോട് ഇത്രമാത്രം…

Read More

കൃഷ്ണാ … ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നു വരും. പരസ്പരം വളരെ തീവ്രമായ സ്നേഹംതോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം മടുക്കും ഉടനെ പിരിയും. സ്നേഹം വിരിയുന്നതും കൊഴിയുന്നതും ഒരേ വേഗത്തിലായിരിക്കും. വണ്ട് വേറെ പൂവ് തേടി പോകും, പൂവ് മറ്റൊരു വണ്ടിനായി കാത്തിരിക്കും.  രാധ, കൃഷ്ണനെ മാളിലെ കഫേയിൽ കാത്തിരുന്നു. വളരെ നാളുകൾക്കു ശേഷമാണു അവൻ ജോലി ചെയ്യുന്ന നഗരത്തിലേക്ക് അവളുടെ മടങ്ങി വരവ്. അവനെ ഒരിക്കൽ കൂടി കണ്ട് മടങ്ങണം. ആ കൂടിക്കാഴ്ച എങ്ങനെയാകണമെന്നു അവൾക്കൊരു നിശ്ചയവുമില്ല. എങ്ങനെയാകും താൻ അവനെ കാണുമ്പോൾ പെരുമാറുക, തിരികെ അവനെന്നോട് എന്താകും പറയുക. തന്നോട് അവനു വെറുപ്പാകുമോ? ഒരിക്കലും പരസ്പരം പിരിയില്ല എന്ന് വാക്കുകൊടുത്തവളാണ് രാധ. ഒരിക്കൽ കൃഷ്‌ണനും ഏറ്റു പറഞ്ഞു ഞാനായിട്ട് നിന്നെ പിരിയില്ല. എന്നിട്ടു രാധ അവനോടു ചെയ്തതെന്താണ്, ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ വാങ്ങി ദൂരെ ഒരു നഗരത്തിലേക്ക് പറന്നു പോയി.…

Read More

ആദ്യഭാഗം   അനുപമ ,രാഹുൽ ,അവർ രണ്ട് പേർ വിചാരിച്ചിട്ടും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.അവൾ വീട്ടിനുള്ളിൽ ഓടി നടക്കുകയും പാത്രങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു.ശരിക്കും ഉന്മാദം ബാധിച്ചവളെ പോലെയായി.അവസാനം അവളെ അജ്മലും രാഹുലും ബലമായി പിടിച്ചു കിടത്തി തുണി കൊണ്ട് അവളുടെ കാലും കയ്യും കെട്ടി,വായിൽ ഒരു തുണി കഷണം തിരുകി വച്ചു.ഈ കാഴ്ചകൾ കണ്ടു മാലതി പൊട്ടിക്കരയുകയും ചെയ്തു. അപ്പോഴേക്കും പോലീസ് ജീപ്പ് വീടിന്റെ പടി കടന്നെത്തി.മാത്യുവിന്റെ കാറിൽ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് ജീപ്പ് കാറിനെ അനുഗമിച്ചു.അനുപമ ഡോക്ടറോട് ദേവി ഗർഭിണിയാണെന്ന ആശങ്ക പങ്ക് വച്ചു.ഡോക്ടർ അവളുടെ അക്രമവാസന അവസാനിപ്പിക്കാനായി അവൾക്കു മയങ്ങുന്ന ഇൻജക്ഷൻ വച്ചു. മെല്ലെ ദേവി മയക്കത്തിലേക്ക് വഴുതി വീണു.മുറിയിൽ മാലതിയും ദേവിയും തനിച്ചായ നിമിഷത്തിൽ അനുപമയും രാഹുലും ഇൻസ്‌പെക്ടർ സഞ്ജീവിനോടൊപ്പം ക്യാന്റീനിലേയ്ക്ക് നടന്നു. “ദേവി ഇങ്ങനൊക്കെ വയലന്റ് ആകാറുണ്ടോ? വല്ലാത്തൊരു അവസ്ഥയായിരുന്നു ആ കുട്ടിയുടേത്.അവൾ ഭാരമുള്ള വസ്തുക്കളൊക്കെ എടുത്തുയർത്തിയ സമയത്തു ഞാൻ ശരിക്കും പേടിച്ചു പോയി.ഈ അവസ്ഥയിൽ….”…

Read More

ആദ്യഭാഗം      ഓരോ ദിവസം കഴിയും തോറും നിധിന്റെ ആത്മവിശ്വാസം വർദ്ധിച്ചു വന്നു.എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവൻ അൻവറിന്റെ ഭാര്യയോടൊത്ത് ഷോപ്പിംഗിനു പോകും.രാത്രിയിലുള്ള പാചകം നിധിന്റെ ഡ്യൂട്ടി ആയി മാറി.അൻവറിന്റെ മൂന്നു ആൺകുട്ടികൾക്കും നിധിന്റെ പുതിയ പാചക പരീക്ഷണ വിഭവങ്ങളോടായിരുന്നു കൂടുതൽ താല്പര്യം. വീഡിയോ കാൾ വഴി ദേവിക്കും ആ കുടുംബത്തോട് കൂടുതൽ പരിചയവും അടുപ്പവും തോന്നി.എല്ലാ ദിവസവും വൈകുന്നേരം പാചകം ലൈവ് ആയി കാണിക്കുന്ന യൂട്യൂബ് പരിപാടി നിധിൻ സ്വയം ചെയ്തു തുടങ്ങി.അൻവറിന്റെ മൂത്തമകൻ സൽമാനാകട്ടെ അവന്റെ യൂട്യൂബ് ചാനൽ വഴി നിധിന്റെ പാചകം റെക്കോർഡ് ചെയ്തു കാണിക്കുകയും അവന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. യൂട്യൂബ് ലിങ്ക് ദേവിയും അജ്മലും അവരുടെ സുഹൃത്തുക്കൾ വഴി നാട്ടിൽ നല്ല പ്രചാരണം കൊടുക്കുകയും ചെയ്തു.ഇതറിഞ്ഞ് അശോകദാസ് ദേവിയെ ശാസിക്കുകയും ചെയ്തു. “മോളെ ഇതിപ്പോൾ എല്ലാവർക്കും മനസിലായല്ലോ നിധിനിപ്പോൾ എവിടെ പോയതാണെന്ന്.യാത്രയൊക്കെ രഹസ്യമായി വയ്ക്കണമെന്ന് ഞാൻ നിധിനോട് പ്രത്യേകം പറഞ്ഞിരുന്നതാ .ഇതിപ്പോൾ…

Read More

ആദ്യഭാഗം      ജീപ്പിൽ നിന്നും ഇൻസ്‌പെക്ടർ സഞ്ജീവും രണ്ടു പോലീസുകാരും ഇറങ്ങി വന്നു.    “ആരാണ് ആ കാറിൽ പോയത്. നല്ല വേഗതയിൽ ആയതു കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ല. ”   സഞ്ജീവ് ചോദിച്ചു. മാലതിയാണ് അതിന് ഉത്തരം പറഞ്ഞത്.    “നിധിൻ രണ്ടാഴ്ചത്തെ ദുബായ് സന്ദർശനത്തിന് പോയതാണ്. ആരൊക്കെയോ സുഹൃത്തുക്കൾ അവിടെയുണ്ട്. ഇപ്രാവശ്യത്തെ ഗെറ്റ് ടുഗെതർ ദുബായിൽ വച്ചാണ് എന്ന് പറഞ്ഞു. അജ്മലാണ് അവനെ എയർ പോർട്ടിൽ കൊണ്ട് പോയി വിട്ടത്. ”   സഞ്ജീവ് മുന്നിലെ കസേരയിൽ ഇരുന്നു.    “ദേവിയില്ലെ ഇവിടെ. ദേവിയും കൂടെ പോയോ?”   “ഇല്ല നിധിൻ പോയ സങ്കടത്തിൽ മുറിയിൽ കിടക്കുകയാണ്. അവളെ വിളിക്കണോ?”   ദേവി സ്വീകരണ മുറിയിൽ വന്ന് സഞ്ജീവിനു എതിർവശത്തായി ഇരുന്നു.    “ആ കാറ് കണ്ടെത്തി. കോട്ടയത്തെ ഒരു വർക്ക്ഷോപ്പിൽ നിന്നാണ് കിട്ടിയത്. ”   “പഴയത് പോലെ ഫേക്ക് നമ്പർ ആയിരിക്കും അല്ലേ…

Read More

ആദ്യഭാഗം        പോലീസ് ഡ്രൈവർ പെട്ടെന്ന് ജീപ്പ് സ്റ്റാർട്ട് ആക്കി ആ കാറിനു പിന്നാലെ പോകാൻ തയാറായി. കാറിന്റെ കമ്പനിയുടെ പേരും നിറവും നമ്പറുമെല്ലാം വയർലെസ്സിലൂടെ കണ്ട്രോൾ റൂമിലേയ്ക്ക് വിളിച്ചു പറഞ്ഞു. അപ്പോഴേക്കും പിങ്ക് പോലീസിൻ്റെ കാർ അവിടെയെത്തുകയും പരിക്കേറ്റ പോലീസുകാരനെ കാറിൽ കയറ്റുകയും ചെയ്തു.    പിങ്ക് പോലീസ് കാറിലുണ്ടായിരുന്ന വനിതാ പോലീസ് നിധിനോട് സ്വന്തം കാറിൽ അവരുടെ പിറകിൽ വരാൻ ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം അവർ ദേവിയോട് കുഴപ്പമൊന്നുമില്ലല്ലോ എന്ന് തിരക്കി. താലൂക്ക് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി ഡോക്ടർ ഭയന്ന് പോയ ദേവിയെ പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലായെന്നു പറയുകയും ചെയ്തു.    “ആരാണ് വക്കീലേ നിങ്ങളെ പിന്തുടർന്നത്. വക്കീൽ ലേശം ഭയന്ന പോലുണ്ടല്ലോ, പേടിക്കാനൊന്നുമില്ല.  ഇനി ഇങ്ങനുള്ള സാഹചര്യങ്ങൾ, ഈ സമയത്ത് ഒഴിവാക്കണം. എനിക്കറിയാം ഈ ജോലിയിൽ കുടിപ്പകകളും ശതുതകളും ഉണ്ടാകുമെന്ന്. ”   നിധിനാണ് ഉത്തരം പറഞ്ഞത്.    “അവരാരാണ് എന്ന് ഞങ്ങൾക്കറിയില്ല…

Read More

ആദ്യഭാഗം        ജീപ്പിൽ നിന്നും ഇൻസ്‌പെക്ടർ സഞ്ജീവും രണ്ടു പോലീസുകാരും ഇറങ്ങി വന്നു.    “ആരാണ് ആ കാറിൽ പോയത്. നല്ല വേഗതയിൽ ആയതു കൊണ്ട് എനിക്ക് ആളെ മനസ്സിലായില്ല. ”   സഞ്ജീവ് ചോദിച്ചു. മാലതിയാണ് അതിന് ഉത്തരം പറഞ്ഞത്.    “നിധിൻ രണ്ടാഴ്ചത്തെ ദുബായ് സന്ദർശനത്തിന് പോയതാണ്. ആരൊക്കെയോ സുഹൃത്തുക്കൾ അവിടെയുണ്ട്. ഇപ്രാവശ്യത്തെ ഗെറ്റ് ടുഗെതർ ദുബായിൽ വച്ചാണ് എന്ന് പറഞ്ഞു. അജ്മലാണ് അവനെ എയർ പോർട്ടിൽ കൊണ്ട് പോയി വിട്ടത്. ”   സഞ്ജീവ് മുന്നിലെ കസേരയിൽ ഇരുന്നു.    “ദേവിയില്ലെ ഇവിടെ. ദേവിയും കൂടെ പോയോ?”   “ഇല്ല നിധിൻ പോയ സങ്കടത്തിൽ മുറിയിൽ കിടക്കുകയാണ്. അവളെ വിളിക്കണോ?”   ദേവി സ്വീകരണ മുറിയിൽ വന്ന് സഞ്ജീവിനു എതിർവശത്തായി ഇരുന്നു.    “ആ കാറ് കണ്ടെത്തി. കോട്ടയത്തെ ഒരു വർക്ക്ഷോപ്പിൽ നിന്നാണ് കിട്ടിയത്. ”   “പഴയത് പോലെ ഫേക്ക് നമ്പർ ആയിരിക്കും…

Read More

ആദ്യഭാഗം      “ദേവിയെ എന്തിന് കരയിക്കണം”   എന്നയാളോട് മാർട്ടിന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷേ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചോദിയ്ക്കാൻ ധൈര്യം വന്നില്ല. ഒരു മനുഷ്യന് ഒരു പെണ്ണിനോട് ഇത്രേം ക്രൂരത കാണിക്കാൻ സാധിക്കുമോ?ദേവിയെ മാർട്ടിൻ കണ്ടിട്ടുണ്ട്, നല്ല മിടുക്കിയായ പെൺകുട്ടി, ഇയാൾക്ക് അവളോട് ഇത്രേം ദേഷ്യം തോന്നാൻ എന്താകും കാരണം.    “മാർട്ടിൻ ഞാൻ ഇറങ്ങുന്നു. പുതിയ ആളും പുതിയ പ്ലാനും, പെട്ടെന്ന് നടപ്പാക്കണം. ”   “എല്ലാം ശരിയാക്കാം. നീ ഒന്ന് കൂളാക്. ഒരെണ്ണം കൂടി ഒഴിയ്ക്കട്ടെ. ”   “വേണ്ട, ഞാനിറങ്ങുന്നു. കുറെ പണികൾ ചെയ്തു തീർക്കാനുണ്ട്. ”   രാവിലെ, ദേവി നല്ല സന്തോഷത്തിലായിരുന്നു, നിധിൻ ഒരച്ഛനാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്. രാവിലത്തെ യൂറിൻ എടുത്ത് ടെസ്റ്റ് ചെയ്തിട്ട് വേണം സന്തോഷവിവരം എല്ലാവരോടും പങ്ക് വയ്ക്കാൻ.    ദേവി രണ്ടു വരകൾ തെളിഞ്ഞ പ്രെഗ്നൻസി സ്റ്റിക്ക് നിധിനെ ഉയർത്തി കാട്ടി. നിധിൻ സന്തോഷത്തോടെ ദേവിയെ എടുത്ത്…

Read More

ആദ്യഭാഗം      വെളുപ്പാൻ കാലത്ത് മാത്യുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.  “ടാ മാത്യൂ, ഞാൻ അവിടെ മുഴുവൻ തെരഞ്ഞു, ഒന്നും കിട്ടിയില്ല. ” “എൻ്റെ തരകോ ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്ന്, എടുത്ത് ചാടി ഒന്നും ചെയ്യല്ലേയെന്ന്. ആരോ വമ്പൻ കളി നടത്തുന്നുണ്ട്. നമ്മളീ കളിയിൽ ഇല്ല, ഗാലറിയിൽ ഇരുന്ന് കണ്ടേച്ചാൽ മതി. ” “എന്നാലും വിൽഫ്രഡിന്റെ മരണം, അതൊരു സങ്കടമാണ്. അതേ പോലൊരുത്തനെ ഇനി എങ്ങനെ കണ്ട് പിടിയ്ക്കാൻ. ഇനി നമ്മളെ സഹായിക്കാൻ വിശ്വസ്തനായ, ആത്മാർത്ഥയുള്ള ഒരാൾ എവിടുന്ന് വരും. ” ” നീ വിഷമിക്കാതെ. ഒന്ന് ചീഞ്ഞാൽ മറ്റൊന്ന്. അത് പ്രകൃതി നിയമമാണ്. ” “മുറ്റം മുഴുവൻ അവന്മാർ കുത്തി മറിച്ചിട്ടു നോക്കി, അവർക്ക് ഒളിക്കാനൊന്നുമില്ലേൽ അവർ പോലീസിൽ പരാതി പെടില്ലേ. നമുക്ക് നോക്കാമല്ലോ അവരുടെ അടുത്ത നീക്കമെന്താണെന്ന്. ” “അത് ശരിയാ, ഞാൻ അറിയാതെ അവിടെ ഒന്നും നടക്കില്ല. രാവിലെ തന്നെ ഞാൻ അങ്ങോട്ട്…

Read More