അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം.
അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.
