Author: Nisha Pillai

ആദ്യഭാഗം     നിധിൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തിരിഞ്ഞു നോക്കി. തൊട്ടു പിറകിൽ ഇൻസ്‌പെക്ടർ സഞ്ജീവ് ചിരിച്ചു കൊണ്ട് നില്കുന്നു.    “എന്താ നിധിൻ? രാവിലെ എന്തോ തിരക്കിലാണല്ലോ?”   “ദേവിക്ക് ഒരു പട്ടിയെ വേണമെന്ന്, ഒരു പട്ടികൂട് കെട്ടാനുള്ള സൗകര്യം നോക്കുവാണ്. ”   “പെണ്ണ് കെട്ടാഞ്ഞത് ഭാഗ്യമായി എന്ന് തോന്നുന്നു, എന്തായി നിധിന്റെ റെസ്റ്റോറന്റിന്റെ കാര്യം. ”   “അടുത്തയാഴ്ച ആണ് ഉൽഘാടനം, അതും സഞ്ജീവ് സർ തന്നെ ചെയ്യണമെന്ന് ദേവിക്ക് ഒരേ നിർബന്ധം. ഞങ്ങൾ സാറിനെ ഔദ്യോഗികമായി ക്ഷണിക്കാൻ വീട്ടിലേയ്ക്കു വരുന്നുണ്ട്. ”   സഞ്ജീവ് തന്റെ ജീപ്പിൽ കയറി മടങ്ങി പോയി. പ്രാതൽ കഴിഞ്ഞു മാത്യുവും മടങ്ങി.    “ഞാൻ നിങ്ങളോടൊപ്പം താമസമാക്കിയപ്പോൾ മാത്യു ഫ്രീ ആയി. ഇപ്പോൾ മാത്യു ഏതോ ബിസിനസ് തുടങ്ങിയിട്ടുണ്ട്. പകൽ ഫുൾ ടൈം ആൾ തിരക്കിൽ ആണ്, രാത്രിയിൽ, പതിവായി ബാറിൽ പോയി മദ്യം കഴിക്കും, നാലു പെഗ്ഗാണ് ഡെയിലി…

Read More

ആദ്യഭാഗം     ചുറ്റും നല്ല തണുത്ത കാറ്റ് വീശി. ഇന്ന് രാത്രി മഴയുണ്ടാകാം.  “മോനേ എഴുന്നേൽക്കൂ. പറ്റിയത് പറ്റി, ശവം മറയ്ക്കണം. അതുംഎത്രയും പെട്ടെന്ന്. ദേവി മോൾ ഇപ്പോൾ ഒന്നും അറിയണ്ട. ” “ഇവൻ മരിച്ചതിലല്ല എൻ്റെ സങ്കടം, ഇവനാരാണ് എന്ന്… നമുക്ക് ഒരു തെളിവും കിട്ടിയിട്ടില്ലല്ലോ. ” അരണ്ട മൊബൈൽ വെട്ടത്തിൽ നിധിൻ ശവത്തിന്റെ ശരീരം പരീശോധിച്ചു. കാക്കി പാൻ്റും കറുത്ത ഫുൾ കയ്യൻ ടീഷർട്ടുമാണ് വേഷം. തലയിൽ ചുറ്റിയ മഫ്ളറും കയ്യിലെ വൂളൻ ഗ്ലൗസുകളും, പോക്കറ്റിൽ ബുള്ളറ്റിൻ്റെ താക്കോലും മാത്രം. തിരിച്ചും മറിച്ചുമിട്ട് നിധിൻ ആ ശരീരം പരിശോധിച്ചു.  അശോകദാസും ശവശരീരത്തിൽ പരിശോധന നടത്തി. ഒരു തെളിവും ബാക്കിയില്ല. അയാളുടെ കഴുത്തിന്റെ പിറകുവശത്തുള്ള പച്ച കുത്തൽ, അവൻ ആ റ്റാറ്റൂ നോക്കി. രണ്ടു മൽസ്യങ്ങൾ വിപരീത ദിശയിൽ ചലിക്കുന്നു, യിൻ ആന്റ് യാങ്ങ്., ഇങ്ങനൊരു ടാറ്റൂ നിധിൻ ആദ്യമായിട്ടാണ് കാണുന്നത്. ടൂറിസ്റ്റ് മേഖലയിൽ ജോലി ചെയ്തത് കൊണ്ടും…

Read More

ആദ്യഭാഗം     ഇത് പോലൊരു രാത്രിയിലാണ് ദേവിക്ക് കൈലാസനെ നഷ്ടമായത്. ഒരു വർഷം കഴിയുന്നതിന് മുമ്പേ വീണ്ടും ഭയാനകമായ ഒരു രാത്രി കൂടി.  “ഞാൻ ഒന്ന് പോയി നോക്കിയിട്ട് വന്നാലോ ദേവീ. ” “വേണ്ട നിധിൻ, ആരാണ് ഇതിന് പിന്നിലെന്ന് നമുക്ക് അറിയില്ല. മരിക്കുകയാണെങ്കിലും ജീവിക്കുകയാണെങ്കിലും നമ്മളൊന്നിച്ച് മാത്രം. ” അവനവളെ ചേർത്ത് പിടിച്ചു. ചുറ്റുമുള്ള നിശബ്ദതയെ കീറി മുറിക്കാൻ ചീവീടുകളുടെ ശബ്ദം മാത്രം. നാലു വശത്തേയ്ക്കും കണ്ണും കാതും കൂർപ്പിച്ച് അവർ നേരം വെളുപ്പിച്ചു.  നേരം വെളുത്തു തുടങ്ങിയിരുന്നു. കിഴക്ക് നിന്നും സൂര്യന്റെ അരുണ കിരണങ്ങൾ തെളിയുന്നു. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് റോഡിൽ കാറിന്റെ ശബ്ദം കേട്ടു.  അവളുടെ ലോലമായ വസ്ത്രം അപ്പോഴാണവൻ ശ്രദ്ധിച്ചത്. ഈ വേഷത്തിൽ പുറത്തിറങ്ങാൻ സാധിക്കില്ല. തിരികെ മടങ്ങാൻ എത്ര ദൂരം പിന്നിടെണമെന്നറിയില്ല. രാത്രിയിൽ ഭയന്ന് വിറച്ച് ദേവിയുടെ കയ്യും പിടിച്ചു ഓടുമ്പോൾ ഒരു ദിക്കും മനസിലായതുമില്ല. മുന്നിലെ ഗേറ്റ് ചാടി കടന്നു മെയിൻ…

Read More

ആദ്യഭാഗം      അനുപമയുടെ വീട്ടിൽ അന്ന് ഉത്സവ പ്രതീതിയായിരുന്നു. അനുപമയുടെയും പ്രണവിനെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. ഒരു അമ്മയാകാനുള്ള അനുപമയുടെ ആഗ്രഹം എത്ര ആഴമേറിയതാണെന്ന് ഏറ്റവും നന്നായി അറിയുന്നത് കൂട്ടുകാരി ദേവിയ്ക്കാണ്. കുറെ പ്രാത്ഥനയുടെയും ചികിത്സയുടെയും ഫലമായിട്ടാണ് ഈ ഒരു സന്തോഷം അവൾക്കു ലഭിച്ചിരിക്കുന്നത്.    അനുപമയുടെ അമ്മയുടെ നിർബന്ധം കാരണം അനുപമ ദേവിയ്‌ക്കൊപ്പം മണ്ണാറശാല ക്ഷേത്തിൽ പോയി ഉരുളി കമഴ്ത്തി. രണ്ടു മാസം കഴിഞ്ഞതേയുള്ളു, അവളുടെ ഉള്ളിൽ ഒരു ജീവൻ വളർന്നു വരാൻ തുടങ്ങിയിരുന്നു.    അനുവിന്റെ അമ്മയ്ക്ക് അമ്മയുടെ വിശ്വാസം, ദേവിയ്ക്ക് ചികിത്സകളുടെ ഫലം, പ്രണവിന് അയാളുടെ പ്രണയ സാഫല്യം, ഓരോരുത്തരും ഗർഭത്തിന് ഓരോ കാരണം കണ്ടെത്തി. പ്രണവിൻ്റെ മാതാപിതാക്കൾക്ക് അനന്തരാവകാശിയുടെ വരവ് സന്തോഷപ്രദമായ അനുഭവമായി.    നിധിന് അവരുടെ സന്തോഷം തന്നിലേയ്ക്കും പകരുന്നതായി തോന്നി. താനും ഒരു അച്ഛനാകുന്നത് അവൻ സ്വപ്നം കണ്ടു. ഇരുപത്തിനാലാം വയസ്സിൽ ഒരു കുട്ടിയുടെ അച്ഛനാകുക, ഒരു കരുത്തയായ…

Read More

ആദ്യഭാഗം     മാലതി നിധിന്റെ അടുത്ത് വന്നിരുന്നു.  “ഒരു പക്ഷെ ഇതൊക്കെ ദേവിയുടെ ഹാലൂസിനേഷൻ ആകാമല്ലോ മോനെ. ?” “എന്തിനെക്കുറിച്ചാണ് അമ്മ പറയുന്നത്. സുമതിയുടെ പെരുമാറ്റം ആദ്യം മുതലേ എന്നിൽ സംശയം ഉണ്ടാക്കിയിരുന്നു. ആ സംശയം ദേവിക്കും ഉണ്ടായിരുന്നു, അതൊന്നും അവളുടെ ഹാലൂസിനേഷൻ അല്ലമ്മേ, യാഥാർഥ്യമാണ്. തലേദിവസം രാത്രിയിൽ ദേവി എഴുതിയുണ്ടാക്കിയ നോട്ട്സ്, അതും ആര്യയെന്ന പെൺകുട്ടിയുടെ കൊലപാതക കേസിന്റേത്, അത് സുമതി ഫോട്ടോ എടുക്കുന്നത് ദേവി കണ്ടിരുന്നു. ” “അത് ഫോട്ടോ എടുത്തിട്ട് സുമതിക്ക് എന്ത് പ്രയോജനം, ഞാൻ അതിൽ ഒരു യുക്തിയും കാണുന്നില്ല. മാത്രമല്ല സുമതിയുടെ ഫോണിൽ ഫോട്ടോ എടുക്കാൻ സാധ്യമല്ല. ” “പിന്നെ ആരുടെ ഫോണിലാണ് അവർ ഫോട്ടോയെടുത്തത്. സുമതിയുടെ ഓരോ പ്രവർത്തിയും സംശയം ജനിപ്പിക്കുന്നതാണ്. ദേവി പറഞ്ഞത് സത്യമാണെന്നാണ് എനിക്ക് തോന്നിയത്. സുമതി വാതിലിനടുത്തു ഉണ്ടായിരുന്നെന്ന ദേവിയുടെ വാദം ശരിയാണ്, കാരണം ആരോ ഓടി പോകുന്ന കാലൊച്ച ഞാനും കേട്ടതാണ്. സുമതിയല്ലാതെ വേറെ ആരാണ്…

Read More

ആദ്യഭാഗം     നിധിൻ ദേവിയെ ശകാരിച്ചു.  ” വേണ്ടായിരുന്നു ദേവീ, അവരെയിങ്ങനെ ഉപദ്രവിക്കേണ്ടായിരുന്നു. ” “ഞാൻ മനപ്പൂർവ്വം ചെയ്തതാണ്, അവർ എൻ്റെ ഫോൺ പരിശോധിക്കുന്നത് ഞാൻ കണ്ടതാണ്. അവർ മാത്യുവിന്റെ ചാരപ്പണിയുമായി എൻ്റെ പിറകേ കൂടിയതാണ്. ശത്രുക്കൾ പുറത്തല്ല, അകത്താണ്. ” “പക്ഷേ ദേവീ, അവർക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. ” “ഞാൻ കണ്ടതാണ്, അവർ ഫയലിന്റെ ഫോട്ടോ എടുക്കുന്നത്, അടുത്ത് മാത്യുവും ഉണ്ടായിരുന്നു. ഇപ്പോൾ എൻ്റെ ഈ അവസ്ഥ കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായില്ലേ. സുമതിയ്ക്കാണ് കൊടുത്തെങ്കിലും കൊണ്ടത് മാത്യുവിന് ആണ്. ” ഇതേ സമയം കാറിൽ വച്ച് മാത്യു മാലതിയോട് കയർത്ത് സംസാരിക്കുകയാണ്.  “അച്ഛനില്ലാത്ത കുട്ടിയാണെന്ന് കരുതി ഞാൻ ഇത് വരെ അവളുടെ ഒന്നിലും ഇടപെട്ടിരുന്നില്ല. നീയാണവളെ വളർത്തി വഷളാക്കിയത്. ” “മാത്യൂ അതിന് ബുദ്ധിമുട്ടണ്ട, എൻ്റെ മകളുടെ കാര്യങ്ങൾ നോക്കാൻ അവൾക്ക് ഇപ്പോഴൊരു ഭർത്താവുണ്ട്. പിന്നെ സ്വന്തം അപ്പൻ ജീവിച്ചിരുന്നിട്ടും നിങ്ങളുടെ ആൺമക്കളെന്താ വഴി പിഴച്ച് പോയത്. എത്ര…

Read More

ആദ്യഭാഗം     ന്യൂറോ സർജൻ വിവേക് വേണുഗോപാൽ നിധിന്റെ അടുത്തേയ്ക്കു വന്നു. ഡോക്ടറുടെ മുഖത്തെ പുഞ്ചിരി കണ്ടു നിധിന് ആശ്വാസമായി, അവൻ മാലതിയെ ചേർത്ത് പിടിച്ചു.    “വരൂ സംസാരിക്കാനുണ്ട്. ”   ഫോണിൽ തിരക്കിലായിരുന്ന മാത്യുവിനെ അവഗണിച്ചു അവർ രണ്ടുപേരും ഡോക്ടറുടെ പിറകെ അദ്ദേഹത്തിന്റെ കൺസൾട്ടിങ്ങ് മുറിയിലേയ്ക്കു നടന്നു.    “സർജറി വിജയകരമാണ്. ഇതൊരു ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി ആണ്. പതിയെ പതിയെ ദേവി ജീവിതത്തിലേയ്ക്ക് മടങ്ങി വരും. സ്നേഹത്തോടെ കരുതലോടെ പിന്തുണയോടെ നിങ്ങളെപ്പോഴും കൂടെയുണ്ടാകണം. വിഷമിപ്പിക്കുന്ന വാർത്തകളൊന്നും ഒരു കാരണവശാലും അറിയിക്കരുത്. വീട്ടിൽ സന്തോഷകരമായ, ശാന്തമായ അന്തരീക്ഷം അവർക്ക് നൽകണം. ”   “അപ്പോൾ എന്റെ മോൾ ഇനി പഴയപോലെ ആകില്ലേ. ”   “അങ്ങനെയല്ല അമ്മേ, എല്ലാം പഴയത് പോലെ ആകും. പക്ഷേ ചിലപ്പോൾ, ചിലരിൽ തലവേദന, കാഴ്ചക്കുറവ്, ഓർമക്കുറവ്, മൂഡ് സ്വിങ്ങ്സ് ഒക്കെ ഉണ്ടാകാറുണ്ട്. ദേവി ചെറുപ്പമല്ലേ, തലച്ചോറിൽ പുതിയ കോശങ്ങൾ രൂപം കൊള്ളുന്നതിനനുസരിച്ചു…

Read More

ആദ്യഭാഗം    നിധിന്റെ ദേഹത്തേയ്ക്ക് ചാഞ്ഞിരുന്നു കൊണ്ട് ദേവി ബെഡ് കോഫി ആസ്വദിച്ചു.പ്രഭാതത്തിലെ സൂര്യകിരണങ്ങളെ സ്വാഗതം ചെയ്യാനായി അവൾ മുറിയിലെ ജനൽ തുറന്നിട്ടു. “വേണ്ട ദേവി ജനൽ തുറക്കേണ്ട,നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല.നമ്മളെ സഹായിക്കാനായി കുറച്ചു സുഹൃത്തുകളില്ലേ ,അവരുടെ അടുത്ത നിർദ്ദേശത്തിനായി നമുക്ക് കാത്തിരിക്കാം,” രാവിലെ തന്നെ അവർക്ക് നിർദ്ദേശമെത്തി.അവരെ കൂട്ടികൊണ്ടു പോകാനായി രാഹുലെത്തി.രാഹുലിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ നഗരം ഉണർന്നിരുന്നു.നേരെ തന്റെ വീട്ടിലേയ്ക്കു പോകണമെന്നും അമ്മയെ കാണണമെന്നും ദേവി വാശി പിടിച്ചു. ദേവലോകമെന്ന വീട് അച്ഛൻ അവൾക്കായി സമ്മാനിച്ചതാണ്.അവിടെ അച്ഛന്റെ ഓർമ്മകളുണ്ട് .അവിടെ നിധിനെ കൂട്ടി കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചു. ദേവിയെ കണ്ടപ്പോൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും,അമ്മ അവരെ ഇരുവരെയും അനുഗ്രഹിച്ചു.മാത്യൂ വളരെ ദേഷ്യത്തിൽ ആണെന്നും ഇത് വരെ തന്നെ വിളിച്ചില്ലായെന്നും അമ്മ സങ്കടപ്പെട്ടു. “നിന്റെ പപ്പ ഇന്നലെ എന്നെ അന്വേഷിച്ചതേയില്ല.ഞാനും നിന്നെ സപ്പോർട്ട് ചെയ്തുവെന്ന് കരുതുന്നുണ്ടാകും.ദേവി സൂക്ഷിക്കണം.ഇപ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നൊന്നും…

Read More

ആദ്യഭാഗം    അമ്മയോടൊപ്പം രണ്ടു ദിവസങ്ങൾ, അതും വളരെ വർഷങ്ങൾക്ക് ശേഷം, അമ്മ അവൾക്കായി മാത്രം മാറ്റി വച്ച ആ ദിനങ്ങൾ. ആ സമയത്ത് അവൾക്കു അമ്മയോട് നല്ല സ്നേഹം തോന്നിയിരുന്നു. അമ്മയുടെ സ്ഥാനത്തു നിന്നും ഒരിക്കലും അവൾ ചിന്തിച്ചിരുന്നില്ല.  സ്കൂളിൽ വച്ച് അമ്മയ്ക്ക് തുടങ്ങിയ പ്രണയം ഒരു പക്ഷേ മറക്കാൻ കഴിഞ്ഞു കാണില്ല. പിന്നീട് വീട്ടുകാർ തന്നെക്കാൾ പ്രായമേറിയ ഒരാളെ വിവാഹത്തിന് കണ്ടെത്തുമ്പോൾ തുറന്നു പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല, ഭർത്താവിന്റെ തണലിൽ ജീവിതം തുടങ്ങി. അദ്ദേഹം അമ്മയെ പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു. പിന്നെ സംഭവിച്ചതോ ? കൊടും ചതിയല്ലേ. എല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ. ഇപ്പോൾ സഹതാപം തോന്നുന്നു അമ്മയോട്.  ഈ ദിവസങ്ങളിൽ അവർ, ഉറക്കം പോലും ഒന്നിച്ചായിരുന്നു. അവളുറങ്ങാതെ അമ്മ ഉറങ്ങിയിരുന്നില്ല. ഉറക്കത്തിൽ അമ്മയുടെ കൈ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ ആദ്യമായി മാതൃസ്നേഹം എന്തെന്ന് അറിയുമായിരുന്നു. ഒരു പക്ഷെ മാത്യൂ ഇല്ലാതായാൽ അമ്മയെ പൂർണമായും തനിക്കു കിട്ടുമെന്നോർത്തു…

Read More

ആദ്യഭാഗം    ദേവി അന്നത്തെ ദിവസം പൂർണ്ണമായും വിശ്രമിച്ചു. സുമതിയുടെ നോട്ടത്തിൽ ദേവി കുഞ്ഞ് എപ്പോഴും ക്ഷീണിച്ചു തളർന്ന് സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പക്ഷെ ദേവിയുടെ മനസ്സിൽ ചില പ്ലാനിങ്ങുകൾ നടക്കുകയായിരുന്നു. ഓഫീസിൽ നിന്നും വിട്ട് നിൽക്കാനൊരു കാരണംവേണം.    ഇടയ്ക്കിടയ്ക്ക് സുമതിയുടെ വക പ്രത്യേക പരിപാലനമുണ്ട്. ജ്യൂസും മരുന്നും ആഹാരവുമൊക്കെ ഒരു കൈയ്യകലത്തിൽ സമയാസമയം എത്തിയിരുന്നു. അവർ അതൊക്കെ യഥാസമയം ദേവിയുടെ അമ്മയെ വിളിച്ചു പറയുന്നുമുണ്ട്. അവളെ കാണാൻ ആരൊക്കെ വരുന്നു. അവളാരോടൊക്കെ, എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നൊക്കെ അറിയുകയാണ് സുമതിയുടെ ലക്‌ഷ്യം.    സന്ധ്യ മയങ്ങുന്നത് വരെ അവൾ ക്ഷീണം പ്രകടിപ്പിച്ചു. രാത്രി ആയപ്പോൾ അവൾ നേരത്തെ ഭക്ഷണം കഴിച്ചു ടെറസിൽ ഇരുന്ന് വിശ്രമിച്ചു. നിലാവെളിച്ചത്തിൽ റോഡിലൂടെ പോകുന്നവർക്ക് നിഴൽ കാണത്തക്ക വിധത്തിൽ അവൾ ഇരുന്നു. സുമതിയോടു നേരത്തെ ആഹാരം കഴിച്ചു കിടന്നോളാൻ പറഞ്ഞു. സുമതി ഉറങ്ങാൻ പോകുന്നത് വരെ അവൾ ടെറസിൽ വിശ്രമിച്ചു.    ഒരു പന്ത്രണ്ടു മണി…

Read More