ആദ്യഭാഗം എന്തിനാണിവർ ഇത്ര അഹങ്കരിക്കുന്നത്? അവൾ തന്റെ മുറിയിലേയ്ക്ക് മടങ്ങാനായി എഴുന്നേറ്റു. തൊട്ടു പിന്നിൽ ആ ദമ്പതികളുടെ കളിചിരിയുടെ ശബ്ദം, ചുംബന സീൽക്കാരങ്ങൾ, അവർ മദ്യപിച്ചിരിക്കുന്നു. പെൺകുട്ടിയുടെ നാക്ക് കുഴയുന്നു. പിന്നിൽ പൂൾ ഗാർഡിന്റെ ശബ്ദം കേട്ടു. ആ ദിവസത്തെ കുറഞ്ഞ താപനിലയെ കുറിച്ച് ഗാർഡ് അവരോടു വിശദീകരിക്കുന്നു. ഇന്ന് തണുപ്പ് കൂടുതലാണെന്നും, പാതിരാവാകുമ്പോൾ മൈനസ് ഡിഗ്രിയിലേയ്ക്ക് താപനില താഴുമെന്നും അതിനാൽ വെള്ളത്തിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും കയറി പോകണമെന്നും അയാൾ അഭ്യർത്ഥിക്കുന്നു. ഗാർഡിന്റെ നിർദ്ദേശമനുസരിച്ചു പൂളിൽ നിന്നും കയറാൻ ശ്രമിച്ച യുവാവിനെ ആ പെൺകുട്ടി പിറകിൽ നിന്നും വെള്ളത്തിലേക്ക് വീണ്ടും വലിച്ചിട്ടു. പൂളിലേക്ക് ശ്രദ്ധിച്ചു കൊണ്ട് ദേവി മുറിയിലേയ്ക്കു നടന്നു. അവൾ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന ശരീരവുമായി അവൾ കോറിഡോറിലൂടെ വേച്ചു വേച്ചു നടന്നു. തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ ധൃതിയിൽ മുന്നോട്ടു നടന്നു. മുറിയുടെ മുന്നിലെത്തി താക്കോൽ ദ്വാരത്തിലിട്ട് തിരിച്ചതും…
Author: Nisha Pillai
ആദ്യഭാഗം പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ ഉടക്കി.കവറിന്റെ ഒരു വശത്തു ചെറിയ അക്ഷരത്തിൽ ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ആ വാക്കുകൾ. “മിസ്റ്റി മെഡോസ് .” മുന്നാറിലെ ആ റിസോർട്ടിന്റെ പേര്,അത് ആരോ മനഃപൂർവം എഴുതിയതാകും.അത് ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരുന്നു.അവൾ ആ കവർ പൊട്ടിച്ചു നോക്കി.ഒരു ഫോട്ടോഗ്രാഫ്,ഇരുട്ടിൽ, ആരോ എടുത്ത ഒരു ഫോട്ടോ,കൈലാസന്റെ ദേഷ്യപ്പെട്ട മുഖം കാണാം.കൈ ചൂണ്ടി അവനാരോടോ കയർത്തു സംസാരിക്കുന്നു.എതിർ വശത്തു നിൽക്കുന്ന ആളുടെ പിൻഭാഗം വ്യക്തമായി കാണാം. ഷോർട്സും ടീഷർട്ടും ധരിച്ച അയാളുടെ തലയുടെ പിൻഭാഗം കഷണ്ടിയാണ്.സാമാന്യം പൊക്കവും വണ്ണവുമുള്ള ഒരാൾ.അയാളുടെ ടീഷർട്ടിനെ പിൻഭാഗത്ത് ഏതൻസ് എന്നെഴുതിയിട്ടുണ്ട്. കൈലാസനെ അങ്ങനെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.ആരാണയാൾ ? എന്തിനാണ് കൈലാസൻ അയാളോട് കയർക്കുന്നത് .അവർ തമ്മിൽ വഴക്കുണ്ടായി കാണുമോ.അയാൾ കൈലാസനെ കൊന്നതാകുമോ. എന്താകും,ഇത് അയച്ചു തന്നയാളുടെ ഉദ്ദേശ്യം .പോലീസിലറിയിക്കാനാണോ?അതാകില്ല ലക്‌ഷ്യം,അങ്ങനെയാണെങ്കിൽ അയാൾക്കതു…
ആദ്യഭാഗം സുമതിയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകാൻ ദേവിയ്ക്ക് ആയിട്ടില്ല. വർഷങ്ങൾ പലതു കഴിഞ്ഞു ദേവി ഇപ്പോഴും അവരെ തൻ്റെ മുറിയിൽ പ്രവേശിപ്പിക്കില്ല. അമ്മയ്ക്ക് വേണ്ടിയുള്ള ചാരപ്പണിയായിരുന്നു സുമതിയ്ക്കു ഇഷ്ടം. സദാസമയവും ദേവിയുടെ പിറകിൽ തന്നെ അവർ കാണും. അവളെപ്പോൾ എഴുന്നേൽക്കുന്നു, ആരെയൊക്കെ കാണുന്നു, ആരെയൊക്കെ ഫോൺ ചെയ്യുന്നു, എപ്പോൾ ഉറങ്ങുന്നു എന്നിങ്ങനെ അവളുടെ മുഴുവൻ വിവരവും അവർ അമ്മയെ അറിയിക്കും. അമ്മയുടെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ അമ്മ അവളിൽ നിന്നും എന്തോ മറയ്ക്കാനായ് ശ്രമിക്കുന്നത് പോലെ അവൾക്കു തോന്നിയിട്ടുണ്ട്. ഈ ലോകത്തു നിന്നും അവളെ അകറ്റി നിർത്താനായി ശ്രമിക്കുന്ന അമ്മ. ഒരേ വീട്ടിൽ ഒന്നിച്ചു താമസിക്കുന്നുവെങ്കിലും അവൾക്കു അമ്മയുമായും മാത്യൂ ആയിട്ടും ഒരു ആത്മ ബന്ധം ഉണ്ടായില്ല. വിവാഹം വരെ അല്ലെങ്കിൽ തൻ്റെ കരിയറിൽ മുന്നേറുന്നത് വരെയുള്ള ഒരു ഇടത്താവളം, അതായിരുന്നു അവൾക്ക് ആ വീട്. കൈലാസനോടൊത്തുള്ള തലേന്നത്തെ മനോഹരമായ സായാഹ്നം അവൾക്കു അത്ഭുതമായി തോന്നി. അവൾ തന്റെ…
പാസഞ്ചർ ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ സൗഹൃദത്തിനുപരി പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടെന്ന് രണ്ടാൾക്കും അറിയാം. തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറയാനായിട്ടാണ് മീര വൈഷ്‌ണവിനോട് ഈ വീക്കെൻഡ് ഒരു ട്രിപ്പിന് പോകാമെന്ന് പറഞ്ഞത്. അടുത്തടുത്തിരുന്നു യാത്ര ചെയ്യാനാണ് അവൾ ട്രെയിൻ എന്ന ഓപ്ഷൻ വച്ചത് തന്നെ. പക്ഷെ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങിയത് മുതൽ മീര പുറത്തെ കാഴ്ചകൾ കാണുകയും വൈഷ്ണവാകട്ടെ തന്റെ ഫോണിൽ തന്നെ കണ്ണുകൾ പൂഴ്ത്തി ഇരിക്കുകയുമാണ്. മീരയ്ക്ക് നിരാശ തോന്നി. അവനോടു തൊട്ടുരുമ്മിയിരിക്കാൻ അവൾക്കു കൊതി തോന്നി. പുറത്തെ കാഴ്ചകൾ കണ്ടു മടുത്തപ്പോൾ അവൾ പരിസരം നോക്കാതെ അവനോടു ചേർന്നിരുന്നു. അവന്റെ കൈവിരലുകളിൽ അവൾ വിരലുകൾ കോർത്തു പിടിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ…
ആദ്യഭാഗം അവിഹിതനായ ഒരു ചെറുപ്പക്കാരൻ ഡോക്ടർക്ക് പലയിടത്തു നിന്നും ഇങ്ങനെയുള്ള സന്ദേശങ്ങൾ വരാറുണ്ട്.സഹപ്രവർത്തകരൊക്കെ ഇങ്ങനെ ചില മെസ്സേജുകളൊക്കെ ഇടാറുണ്ട്.കണ്ടില്ലായെന്നു നടിക്കാറുണ്ട്,അവഗണിക്കാറുണ്ട്,അതിനാൽ ഇപ്പോൾ അധികം ശല്യമില്ല.വിദേശത്തു പോയി കൂടുതൽ പഠിക്കണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്‌ഷ്യം.അതിനിടയിൽ ഇങ്ങനുള്ള തമാശയ്ക്കൊന്നും താല്പര്യമില്ല. അമ്മയേയും കൂടെ കൊണ്ട് പോകണം.അമ്മ ബോധി പാരലൽ കോളേജും നാടും വിട്ടു കൂടെ വരുന്നില്ല എന്ന വാശിയിലാണ്.അമ്മയുടെ മനസ്സ് മാറ്റാനുള്ള തത്രപ്പാടിലാണ് കൈലാസൻ. കൈലാസൻ വീണ്ടും ഫോണെടുത്തു നോക്കി.പരിചയമില്ലാത്ത നമ്പറാണ്.തന്റെ സ്വഭാവം ശരിക്കും അറിയാവുന്ന പരിചയക്കാരൊന്നും തനിക്കിങ്ങനെ മെസേജ് അയയ്ക്കില്ല.പണ്ടൊരു നേഴ്സ് ട്രെയിനീ മെസേജ് അയച്ചതാണ്,എല്ലാ സഹപ്രവർത്തകരുടെയും മുൻപിൽ വച്ച് തുറന്നു ചോദിച്ച് അവളെ നാണം കെടുത്തിയിരുന്നു.അന്ന് ആ സംഭവത്തിൽ പലരും ഞെട്ടിയിരുന്നു.കാരണം അതൊരു ഹണി ട്രാപ് ആയിരുന്നു.കൂടെയുള്ള രണ്ടു ഡോക്ടേഴ്സിനും മെസേജ് ചെന്നിരുന്നു അവർ മറുപടി കൊടുത്തു ,അവളുടെ ട്രാപ്പിൽപെട്ടിരുന്നു.അതവളുടെ സ്ഥിരം പണിയായിരുന്നു.അതിനു ശേഷമെല്ലാവരും പേടിച്ചാണ് ഡോക്ടർ കൈലാസനോട് ഇടപെടുന്നത്. ഇതാരാണിപ്പോൾ കളത്തിൽ പുതിയ പോരാളി. എന്തോ ആ സന്ദേശം അവഗണിക്കാൻ…
ആദ്യഭാഗം എൻ്റെ പിറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. താടിയുള്ള ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു. നല്ല പൊക്കവും തടിയും താടിയുമുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. സുമുഖനായ അവന്റെ ചിരിയ്ക്കു നല്ല ഭംഗി തോന്നി. ഇതാണോ ടീച്ചറമ്മയുടെ ഡോക്ടർ മോൻ. “ആരാണ്?” “ടീച്ചറമ്മയെ ഒന്ന് കാണാനാണ്. ഞാൻ വക്കീലാണ്, ദേവി ബ്രഹ്മദത്തൻ. ” “‘അമ്മ അകത്തുണ്ട്, കിടപ്പാണ്, വീണതൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ. ” “വീണോ? ആര് ടീച്ചറമ്മയോ?” “അതെ ഈ പടിക്കെട്ടിൽ ഒന്ന് തെന്നി വീണു. കാലിൽ ചെറിയ പൊട്ടലുണ്ട്. പ്ലാസ്റ്റർ ചെയ്തു, ഇപ്പോൾ റെസ്റ്റിലാണ്. ” “അകത്തേയ്ക്കു വരാമോ? ടീച്ചറമ്മയെ ഒന്ന് കാണാൻ പറ്റുമോ?” “അതിനെന്താ. അമ്മയെ ശുശ്രുഷിക്കാൻ നിന്ന സ്ത്രീ അവരുടെ വീട് വരെയൊന്നു പോയി. ഇന്നിപ്പോൾ ഞാൻ ലീവെടുത്തു കൂടെ നില്ക്കുന്നു. ” അതുംപറഞ്ഞു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. അതിമനോഹരമായ ചിരിയാണവന്റേത്.…
ആദ്യഭാഗം ഞാൻ നിറം മങ്ങിയ കോട്ടൺ സാരികൾ ഉപേക്ഷിച്ചു. പുതിയ തരം ഫാഷൻ വസ്ത്രങ്ങൾ എൻ്റെ വാർഡ് റോബിൽ സ്ഥാനം പിടിച്ചു. നര കയറാൻ തുടങ്ങിയ മുടിയിഴകളിൽ ചായം തേച്ചു കറുപ്പിച്ചു. ഇളം ചുവപ്പുള്ള ചുണ്ടുകളിൽ കടും നിറങ്ങൾ പുരട്ടി ചുവപ്പിച്ചു. പ്രണവിൻെറയും അനുപമയുടെയും വീട്ടിൽ പുഷ്പിച്ചു തുടങ്ങിയ ഞങ്ങളുടെ പ്രണയകഥ ഞാൻ അനുപമയിൽ നിന്ന് പോലും മറച്ചു വച്ചു. എത്ര മറച്ചു വച്ചിട്ടും എൻ്റെ മാറ്റം എല്ലാവരും ശ്രദ്ധിച്ചു. പ്രായം പെട്ടെന്ന് കുറഞ്ഞത് പോലെ, ഞാൻ കൂടുതൽ സുന്ദരിയായത് പോലെ തോന്നിച്ചു. ഞാൻ ഓഫിസിലും വീട്ടിലും എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവരും അതിനെക്കുറിച്ച് എന്നോട് അന്വേഷിക്കുകയും ചെയ്തു. എന്റെ സ്വപ്‌നങ്ങൾ പരമ രഹസ്യമായി വയ്ക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യമായ എൻ്റെ സന്തോഷങ്ങൾ എന്നെ ആനന്ദിപ്പിക്കുകയും ചെയ്തു. ആയിടെയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന എന്റെ സ്വകാര്യ ഡയറിയിൽ പുരണ്ട രക്തക്കറ ഞാൻ ശ്രദ്ധിക്കുന്നത്. എല്ലാവരും ഓഫീസിൽ നിന്ന് പോകുമ്പോൾ മാത്രം വളരെ…
ആദ്യഭാഗം ദേവി പ്രതീക്ഷിച്ച ഒരു രൂപമായിരുന്നില്ല അവളുടെ മുന്നിൽ വന്ന് നിന്നയാൾക്ക്. പതിനെട്ടു പത്തൊൻപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പൊടിമീശക്കാരൻ പയ്യൻ. “ഇവനാണോ അത്? ദിവസങ്ങളായി താൻ കാത്തിരിക്കുന്ന തന്റെ രക്ഷകൻ. ” എല്ലാ പ്രശ്നങ്ങളിൽ നിന്നും പി ബി യ്ക്ക് തന്നെ രക്ഷിക്കാൻ കഴിയുമെന്നായിരിക്കുന്നു അവളുടെ ധാരണ. ഇപ്പോൾ അവൾക്കു സംശയമായി. ദേവി ചിന്തകളിൽ മുഴുകിയതു കണ്ടപ്പോൾ പി ബി ഒന്ന് ചുമച്ചു. “എന്താണ് മാഡമിപ്പോൾ ചിന്തിക്കുന്നതെന്നു ഞാൻ പറയട്ടെ. ” ദേവി മറുപടിയൊന്നും പറയാതെ അവന്റെ മുന്നിലേയ്ക്ക് ഒരു കസേര നീക്കിയിട്ടു. “ക്ഷമിയ്ക്കണം. ഞാൻ ഇത് വരെ നിങ്ങളോടു ഇരിക്കാൻ പറഞ്ഞില്ല. ” ദേവിയുടെ ഓഫീസിൽ, അവളുടെ മേശയുടെ എതിർവശത്തായി പി ബി ഇരുന്നു. “എന്ത് സഹായമാണ് ഞാൻ മാഡത്തിന് ചെയ്തു തരേണ്ടത്?” ദേവി മേശയിൽ നിന്നുമൊരു കല്യാണ കാർഡ് എടുത്ത് അവന്റെ നേരെ നീട്ടി. “എന്റെ കല്യാണമാണ്. എന്റെ പ്രതിശ്രുത വരൻ ഡൽഹിയിലെ അറിയപ്പെടുന്ന ഒരു…
“അക്കാ പോകുന്നില്ലേ? യാത്രയ്ക്കുള്ള കാശൊക്കെ കയ്യിലുണ്ടോ?” അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ സുമതിയുടെ നേരെ നീട്ടികൊണ്ടു ദേവി ചോദിച്ചു. “കാശൊക്കെ എന്റെ കയ്യിലുണ്ട്, പക്ഷെ ഞാൻ പോകണോ, എന്തിനാ ഇപ്പോൾ അങ്ങോട്ട് പോകുന്നതെന്നാണ് എന്റെ ആലോചന. കഴിഞ്ഞ മാസം ഒന്ന് പോയി വന്നതല്ലേ, അവിടെയാർക്കും എന്നെ കാണണമെന്നില്ല. എന്റെ പൈസ മാത്രം മതിയല്ലോ അവർക്ക്. അതെനിക്ക് കൊച്ചമ്മ ആവശ്യത്തിന് തരാറുമുണ്ട്. ” “സാരമില്ല സുമതിയക്കാ ഒന്ന് പോയി വന്നോളിൻ, മനുഷ്യരങ്ങനെയാ, സ്വാർത്ഥരാ. എന്നാലും മക്കളും കൊച്ചുമക്കളുമല്ലേ, പോയി കണ്ട് വന്നോളൂ. അക്കയുടെ തളർന്നു കിടക്കുന്ന ഇളയ മകനെ പൊന്നു പോലെ കാത്തു സംരക്ഷിക്കുന്ന ആ പെൺകുട്ടിയില്ലേ അവിടെ, അവളുടെ ആ കുസൃതിയായ മകനില്ലേ. അവർക്ക് അക്കനല്ലാതെ വേറെയാരാ ഉള്ളത്. പോയി കണ്ടിട്ട് മടങ്ങി വരൂ. വൈകിയാൽ വിളിക്കൂ, ഞാൻ ഡ്രൈവറെ പറഞ്ഞ് വിടാം. ” ദേവി വീണ്ടും പേഴ്സ് തുറന്നു രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ കൂടി എടുത്തു. “കുഞ്ഞു മോന് എന്തേലും…
വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു. സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്. പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും ചെയ്യുകയാണ് അവൻ്റെ പതിവ്. അപ്പോൾ അവനെ പിടിച്ചു മാറ്റാൻ വേറെ ആർക്കും കഴിയില്ല. തൻ്റെ ദൃഷ്ടി വലയത്തിൽ നിന്നും അവൻ പുറത്ത് പോകാതെ അവൾ ശ്രദ്ധിച്ചു. മാഗിയുടെ മുന്നിൽ അവൻ അനുസരണയുള്ളൊരു പൂച്ചക്കുട്ടിയായി മാറും. ഓഫീസിൽ മാഗിയുടെ ബോസാണ് വിക്ടർ പക്ഷേ പുറത്ത് അവളുടെ ദാസനാണവൻ. അവളൊരു നിമിഷം അവനെക്കുറിച്ചോർത്തിരുന്ന് പോയി. മലയാളിയായ കേണൽ ഡെന്നിസിന്റേയും ആംഗ്ലോ ഇന്ത്യനായ, ഗോവക്കാരി എമിലിയുടേയും ഒരേയൊരു പുത്രിയായിരുന്നു മാഗി. നല്ല സ്വാതന്ത്ര്യ ബോധത്തോടെയാണവളെ മാതാപിതാക്കൾ വളർത്തിയത്. ബോയ് കട്ട് ചെയ്ത് ചെമ്പിച്ച തലമുടിയുമായി, മുട്ടോളം എത്തുന്ന സ്കേർട്ടിലും ഷർട്ടിലും ചിലപ്പോൾ ജീൻസിലും മാത്രമേ അവൾ ഓഫീസിൽ പ്രത്യക്ഷപെടാറുള്ളു. തന്റേടിത്തമുള്ള ലുക്കിലും നടത്തത്തിലും അവൾ അഭിമാനിച്ചിരുന്നു. അവൾക്ക് പെൺ സൗഹൃദങ്ങൾ കുറവായിരുന്നു. ഓഫീസിലെ മറ്റു…
