ആദ്യഭാഗം മുതൽ വായിക്കാം. പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ പഠിക്കാൻ കൂടുതൽ സമയം വേണമെന്നായി, നല്ലത് പോലെ പഠിക്കണമെന്നും ,അച്ഛനെ സംരക്ഷിക്കണമെന്നുമുള്ള ആഗ്രഹം അർഷാദിന് ബലപ്പെട്ട് വന്നു.പക്ഷെ ട്യൂഷൻ ഒന്നും ഇല്ലാത്തത് കൊണ്ട് പല വിഷയങ്ങളിലും നല്ലത് പോലെ മാർക്ക് നേടാൻ കഴിഞ്ഞില്ല.ആദ്യ വർഷത്തെ പരീക്ഷാഫലം വന്നപ്പോൾ പഴയ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ സരസൻ മാഷാണ് ഒരു നിർദ്ദേശം മുന്നോട്ട് വച്ചത് ,സംശയ നിവാരണത്തിന് അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് ചെന്നാൽ.അദ്ദേഹത്തിൻ്റെ ഡിഗ്രിയ്ക്ക് പഠിക്കുന്ന മകൾ അവന് ട്യൂഷൻ നൽകി കൊള്ളും. അർഷാദിന് ആദ്യം താൽപ്പര്യമൊന്നും തോന്നിയില്ലയെങ്കിലും,മാഷിന്റെ മകൾ തുഷാരയെ കണ്ടത് മുതൽ ആ താൽപര്യക്കുറവ് മാറി കിട്ടി.അർഷാദിനേക്കാൾ രണ്ട് വയസ്സ് മുതിർന്ന ഒരു പെൺകുട്ടിയായിരുന്നു തുഷാര. ആത്മാർത്ഥമായി തന്നെ അവളവനെ പഠിപ്പിച്ചു.പരീക്ഷയ്ക്ക് നല്ലത് പോലെ മാർക്ക് കൂടിയെങ്കിലും, അവർക്ക് പരസ്പരം എന്തോ ഒരു ആകർഷണം തോന്നി തുടങ്ങി.ഒരു പെണ്ണിന് തൻ്റെ ഇഷ്ടം ആണിൽ നിന്നും മറച്ച് പിടിയ്ക്കാൻ എളുപ്പമാണ്.എന്നാൽ ആണിന് അങ്ങനെയല്ല, അറിയാതെ…
Author: Nisha Pillai
ആദ്യഭാഗം മുതൽ വായിക്കാം. ഏട്ടൻ്റെ മരണത്തോടെ, കുടുംബം താറുമാറായി, പൂർണ്ണമായും ഇല്ലാതെയായി എന്ന് തന്നെ പറയാം. അമ്മ പിന്നെ ആരോടും മിണ്ടാതെയായി. ഒരേ കിടപ്പ് തന്നെ. ഒന്നിനോടും പ്രതികരിയ്ക്കാതെയായി. തൻ്റെ കുഴപ്പം കൊണ്ടാണ് തൻ്റെ മൂത്ത മകൻ ഒരു ഉഭയലിംഗത്തിൽ ജനിച്ചതെന്ന് അമ്മയ്ക്ക് ഒരു ധാരണയുണ്ടായി. വർഷങ്ങളായി ആചാരങ്ങളും പൂജകളും നടക്കുന്ന പവിത്രമായൊരു ബ്രാഹ്മണ ഗൃഹത്തിൽ ഒരു അവിശ്വാസിയുടെ താമസമാണ് ഈ ആപത്തുകൾക്കൊക്കെ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ചിലരെങ്കിലും അർഷാദ് കാരണമാണ് ഈ ദോഷങ്ങളെന്ന് അച്ഛനെ ധരിപ്പിച്ചു. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും അച്ഛൻ അവനെ പിന്തുണച്ചു. അവൻ്റെ കണ്ണുകൾ നിറയാതെ, പഠനം മുടങ്ങാതെ കാത്ത് സൂക്ഷിച്ചു. ഒടുവിൽ സാത്വികനായ ആ അച്ഛനെക്കുറിച്ചും കെട്ട്കഥകൾ പ്രചരിച്ചു. അർഷാദ് അദ്ദേഹത്തിൻ്റെ ജാരസന്തതിയാണത്രേ. വർഷങ്ങൾ പിന്നെയും കടന്നു പോയി. അർഷാദ് അവനിപ്പോൾ പതിനാലു വയസ്സ് കഴിഞ്ഞിരുന്നു. ഒൻപതാം ക്ലാസിൽ ആയി. വീട്ടിൽ നിന്ന് മാറി നിൽക്കണം. നാടാണ് പ്രശ്നം, നാട്ടാർക്കാണ് പ്രശ്നം. രണ്ട്…
ആദ്യഭാഗം മുതൽ വായിക്കാം. പുതിയ വീട്ടിൽ അർഷാദ് സന്തോഷവാനായിരുന്നു.പുതിയ മാതാപിതാക്കളും സഹോദരങ്ങളും സ്നേഹമുള്ളവർ തന്നെ. മൂത്തവനായ മഹാദേവൻ അവനെ സ്വന്തം അനുജനായി കരുതി ,അത് പോലെ ഇളയവനായ ആദിദേവൻ കരുതിയില്ല.അവന് അർഷാദ് വീടിനുള്ളിൽ കയറുന്നതേ ഇഷ്ടമില്ലായിരുന്നു. മുസ്ലിമായ അർഷാദ് കയറിയാൽ തന്റെ ബ്രാഹ്മണ ഗൃഹത്തിന്റെ പവിത്രത നശിക്കുമെന്ന്, അവനെ ആരോ തെറ്റിധരിപ്പിച്ചിരുന്നു.അച്ഛനും അമ്മയും ചേട്ടനും ചിന്തിക്കുന്നതിന് നേർവിപരീതമായിരുന്നു അവൻ്റെ ചിന്തകളും പ്രവൃത്തികളും.പലപ്പോഴും അർഷാദ് ആ വീട്ടിന് അധികപ്പറ്റാണ് എന്ന രീതിയിലാണ് അവന്റെ പെരുമാറ്റം. സ്വജാതിക്കാരിൽ പലരുടെയും എതിർപ്പ് വന്നപ്പോളാണ് അവനെ ചേട്ടനായ മഹാദേവൻ്റെ കൂടെ വീടിന്റെ പിറകിലുള്ള മുറിയിലേയ്ക്ക് താമസിപ്പിച്ചത്.മഹാദേവന് അർഷാദെന്ന് വച്ചാൽ ജീവനായിരുന്നു.ഒരമ്മയുടെ വയറ്റിൽ പിറന്നില്ലയെന്നേയുള്ളു ,അത്ര ഇഷ്ടം.അതിനാൽ സ്കൂൾ വിട്ടാൽ അവൻ മഹാദേവന്റെ മുറിയിൽ കൂടും. ഒന്നിച്ചു പഠിക്കും,ഒന്നിച്ചു കളിക്കും ,ഒന്നിച്ചു കഴിക്കും ,ഒന്നിച്ചു ഉറങ്ങും.അവനെല്ലാം അവൻ്റെ ചേട്ടനായിരുന്നു.അവരുടെ പരസ്പരസ്നേഹം കണ്ട് അച്ഛനമ്മമാരുടെ കണ്ണ് നനഞ്ഞു. ബ്രാഹ്മണനായ വളർത്തച്ഛൻ എല്ലാവരും കേൾക്കെ അവനോടു സസ്യ ഭക്ഷണം കഴിക്കാൻ പറഞ്ഞിരുന്നു.ആരുമറിയാതെ…
ഒരു നീണ്ടകഥ പൊരി വെയിലത്ത് വിശന്ന് തളർന്ന മകനേയും കൂട്ടി ആ ഉമ്മ വൃക്ഷതണലിൽ ഇരുന്നു. ഇത്രയും ദൂരം നടന്ന് വന്നതിനാൽ ഏഴ് വയസ്സുള്ള മകൻ ഉറങ്ങാൻ തുടങ്ങി. മുപ്പത്കാരിയാണെങ്കിലും അവരെ അകാലവാർദ്ധക്യം ബാധിച്ചിരുന്നു. ദൂരെ കാണുന്ന പള്ളി മിനാരങ്ങളിലേയ്ക്ക് അവർ ഉറ്റു നോക്കി. അവരുടെ ഭർത്താവ് ആ പള്ളീയിലെ ജോലിക്കാരനാണ്. അറുപത് കാരനായ അയാളുടെ മൂന്നാം ഭാര്യയാണവർ. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട് സന്ദർശിക്കുകയും ഭാര്യയുടേയും മകൻ്റെയും കാര്യങ്ങൾ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ. അടുത്തുള്ള ഹാജിയാരുടെ വീട്ടിലെ ജോലികൾ ചെയ്താണ് അന്നന്നത്തെ അന്നത്തിനുള്ള വക ആ ഉമ്മ കണ്ടെത്തുന്നത്. ഇപ്പോൾ ജോലിയും ചെയ്യാൻ വയ്യാതിരിക്കുന്നു. ഈയിടെയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ തുടയിടുക്കിലൂടെ രക്തസ്രാവമുണ്ടായി. അണപൊട്ടി ഒഴുകുന്നത് പോലെയുള്ള കുതിച്ചു ചാട്ടം. കട്ടിയുള്ള പഴന്തുണികൾ തിരുകി വച്ചെങ്കിലും, രക്തം വാർന്ന് ബോധം കെട്ട് വീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആ വീട്ടുകാരുടെ കാരുണ്യത്താൽ ടെസ്റ്റിംഗും സ്കാനിങ്ങും ഒക്കെ ചെയ്തു. ശസ്ത്രക്രിയ…
സ്കൂട്ടറിൽ അഞ്ജന ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു. തൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചു. പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വച്ച് തുടങ്ങിയതാണ്. പ്രണയിച്ചപ്പോൾ അവൻ ജാതിയും മതവുമൊന്നും ചോദിച്ചില്ലല്ലോ. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിക്കാൻ അവന് മതമൊരു കാരണമായിരിക്കുന്നു. “മമ്മിയ്ക്ക് ഇഷ്ടമാകില്ല നിന്നെ, അപ്പച്ചൻ വളരെ റിലീജിയസായ വ്യക്തിയാണ് ” എന്നൊക്കെയായിരുന്നു അവൻ്റെ മുട്ടാപ്പോക്ക് ന്യായങ്ങൾ.. “പ്രണവ്, നീ കാലിൽ എണ്ണയും തേച്ചു എന്റെ പിറകെ നടന്നപ്പോൾ അതൊന്നും ഓർത്തില്ലേ. ” എത്ര നല്ല വിവാഹാലോചനകൾ വന്നതാണ് തനിക്ക്, അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു അവൾ ഒഴിവാക്കി. ഒടുവിൽ അവൻ അവളെ ഉപേക്ഷിച്ചു പോയി. ഇന്ന് വൈകിട്ട് അവൻ അവസാന സന്ദേശം അയച്ചിട്ട്, എന്നന്നേക്കുമായി അവളെ ബ്ലോക്കും ചെയ്തു. അവിടെ തീർന്നു അവരുടെ എട്ടു വർഷത്തെ പ്രണയം. പോകുന്ന വഴിക്കു അവൾ വിദേശ മദ്യ ഷോപ്പിൽ കയറി ഒരു വോഡ്ക വാങ്ങി, മെഡിക്കൽ ഷോപ്പിൽ…
ആദ്യഭാഗം നാല്പത്തിയെട്ടു മണിക്കൂറോളം പദ്മിനി ഗുരുതരാവസ്ഥയിൽ തുടർന്നു. പിന്നെ മെല്ലെ അവർ ജീവിതത്തിലേയ്ക്ക് തിരികെ വന്നു.ഇനിയും ദിവസങ്ങൾ കഴിഞ്ഞേ അവരെ ഐ സി യുവിൽ നിന്നും പുറത്തു കൊണ്ട് വരൂ. പദ്‌മിനി ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്ന മണിക്കൂറുകൾ രൂപാലി വേറൊരു ലോകത്തിലായിരുന്നു.അവൾക്കു തന്റെ കുഞ്ഞിനെ നോക്കാനോ ലാളിക്കാനോ കഴിഞ്ഞില്ല.മൗഷ്മിയാണ് ആ സമയത്ത് കുഞ്ഞിനെ പരിചരിച്ചത്. കാത്തിരിപ്പ് അവസാനിച്ചു.പദ്മിനി കണ്ണ് തുറന്നു.ജീവിതത്തിലേയ്ക്ക് അവർ മടങ്ങി വന്നു.ആദ്യം അവർ രൂപാലിയെ കാണണമെന്ന് പറഞ്ഞു.തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അമ്മയുടെ അടുത്തേയ്ക്കു ചെന്നു.രൂപാലിയെ നോക്കി പദ്മിനി പുഞ്ചിരിച്ചു. “നിനക്ക് സന്തോഷമായോ രൂപാലി.നിനക്ക് തരാൻ ഇതിനേക്കാൾ മികച്ചൊരു സമ്മാനമില്ല എന്നു അമ്മയ്ക്കറിയാം.അത് കൊണ്ടാണ് അമ്മ ഇതിനു തയാറായത്.” പദ്മിനി കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.ടിമ്മിന്റെ കയ്യിൽ സ്നേഹത്തോടെ തലോടി .ആദർശിനെ അടുത്ത് വിളിച്ചു പറഞ്ഞു. “നിന്റെ പൊന്നോമനയെ കണ്ടോ ആദർശ് ,നമ്മുടെ പൊന്നിൻകുടത്തെ .എന്റെ മകളുടെ ജീവനാണവൻ.നിന്നെ പോലൊരു…
ആദ്യഭാഗം അഫ്ര അതീവദുഖിതയായി കാണപ്പെട്ടു. ഒരേ സമയം ഒരാൾക്ക് സന്തോഷവും ദുഖവും തോന്നുന്ന അവസ്ഥയിലൂടെ അവൾ കടന്ന് പോയി. തന്റെ എല്ലാമെല്ലാമായിരുന്ന ആദർശിനൊരു സന്തോഷകരമായ ജീവിതം കിട്ടുമെന്നത് ആശ്വാസകരം. പക്ഷെ അവൻ തന്നിൽ നിന്നും എന്നന്നേക്കുമായി അകലും, അവനെ പൂർണമായും നഷ്ടപ്പെടും അത് സങ്കടകരം. അത് സഹിക്കാനുള്ള മാനസിക കരുത്ത് നേടണം. പുതിയ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത അഫ്ര ഔട്ട് ഹൗസിൽ നിന്നും തന്റെ താമസം മാറ്റി. ഇനിയും കാത്തിരിക്കാൻ വയ്യെന്നും ഉടനെ തന്നെ കല്യാണം നടത്തണമെന്നുമുള്ള രൂപാലിയുടെ വാശിക്ക് മുൻപിൽ രണ്ടു വീട്ടുകാരും സമ്മതം മൂളി. അഫ്രയുടെ ദുഖത്തിനൊരു പരിഹാരം ഈ വിവാഹമാണ്. ആദർശെന്ന അധ്യായം കഴിഞ്ഞുവെന്ന് അവളും തിരിച്ചറിയണം. പദ്മിനിക്ക് ടിം എപ്പോഴും തന്റെ കൂടെയുള്ളത് ആശ്വാസമായി. ” അവൾക്കു നിന്റെ വാശി തന്നെയാണ്. നിന്റെ വാശി മൂലം എനിക്കെന്റെ മകളുടെ ബാല്യവും കൗമാരവും അവളുടെ കളിചിരികളും വളർച്ചയും ഒക്കെ നഷ്ടമായി. ” ടിം…
ആദ്യഭാഗം സുധീർ ബാബുവിനെ കാണാൻ ആദർശ് രൂപാലിയുമായി അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി.പദ്‌മിനിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ വായിച്ചതിനു ശേഷം സുധീർ സാറിന്റെ വൈഫിനു പദ്‌മിനിയെ കാണണമെന്ന് ആഗ്രഹം തോന്നി.പദ്മിനിക്ക് പകരം മകളായ രൂപാലിയെ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം അവർ പങ്കു വച്ചു. “രൂപാലിയുടെ മുടി നല്ല സ്റ്റൈൽ ആണല്ലോ ” രുഗ്മിണി ദേവി രൂപാലിയുടെ മുടിയുടെ ഭംഗിയേയും സ്റ്റൈലിനേയും പുകഴ്ത്തി . “താനറിഞ്ഞോ ? ആദർശ് രൂപാലിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു .” “അതിനെന്താ പ്രശ്നം ,അവർ രണ്ടു പേരും മേയ്ഡ് ഫോർ ഈച്ച് അദർ ആണ് ,നല്ല ചേർച്ച ” അവർ രൂപാലിയുടെ കവിളിൽ തലോടി.രൂപാലിയെ രുഗ്മിണിയുടെ കൂടെ സംസാരിയ്ക്കാൻ വിട്ടിട്ട് ആദർശ് തൻ്റെ ബോസുമായി ഉദ്യാനത്തിലെ കസേരയിൽ പോയിരുന്നു . “എന്താ ആദർശ് നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ?അത്രയും ടെറിഫിക് കാര്യമാണോ.അഫ്ര എന്നെയും വിളിച്ചിരുന്നു .ജോലിക്കാര്യം ശരിയാക്കാമെന്നു ഞാൻ അവൾക്ക് ഉറപ്പ് നൽകിയിരുന്നു .” “എന്റെയും രൂപാലിയുടെയും കാര്യമറിഞ്ഞാൽ…
ആദ്യഭാഗം മുംബൈയിൽ, തിരികെ വന്നപ്പോൾ ആദർശിനേയും രൂപാലിയേയും സ്വീകരിക്കാനായി സുധീർ ബാബുവും പദ്‌മിനിയും നിന്നിരുന്നു. ആദ്യം ആദർശിനെ ആലിംഗനം ചെയ്ത പദ്മിനി രൂപാലിയെ ഉമ്മ വച്ചപ്പോൾ അവൾ പഴയതൊക്കെ മറന്ന് അമ്മയോട് വളരെ സ്നേഹത്തോടെ പെരുമാറി. പഴയ പിണക്കങ്ങളൊക്കെ മറക്കാൻ അവളെ സഹായിച്ചത് ആദർശിന് അവൻ്റെ അമ്മയോടുള്ള സ്നേഹമാണ്. മകൾക്കു വന്ന മാറ്റം പദ്‌മിനിയെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. എല്ലാം കലങ്ങി തെളിയട്ടെ. മകൾക്കു അവളുടെ അച്ഛനെ മടക്കി കൊടുക്കണം. അവൾക്ക് അച്ഛൻ്റെ സ്നേഹം ലഭ്യമാക്കണം. അവൾക്കൊരിക്കലും അവളുടെ അച്ഛനെ ഫുൾ ടൈം ആയി കിട്ടില്ല. അയാൾക്ക് വേറെ ഭാര്യയും മകനുമുണ്ട്. പദ്‌മിനിക്കും ടിമ്മിനും പരസ്പരം തോന്നിയ പ്രണയം ഇപ്പോഴുമുണ്ട്. ഈ കാലമത്രയും അത് പൂർണമായി നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. പഴയതിലും ശക്തമായി, തീവ്രതയോടെ അവരിപ്പോഴും പ്രേമിക്കുന്നുണ്ട്. മുൻപ് വീട്ടിൽ വരാൻ സ്വാതന്ത്രമില്ലായിരുന്നു ടിമ്മിന്, ഇനി ഇപ്പോൾ അതും പേടിക്കണ്ട. ഓഫീസിലെ ഔട്ട്ഹൗസിൽ അയാൾക്കെപ്പോഴും ഒരു മുറി സജ്ജമാക്കിയിരുന്നു. “ആന്റി, ഇത്…
ആദ്യഭാഗം രൂപാലി പോയതിൽ പിന്നെ പദ്മിനി മൗനത്തിൻ്റെ കൊക്കൂണിലായി.ആകെയുള്ള ആശ്വാസം മൗഷ്മി എന്ന നേപ്പാളി പെൺകുട്ടിയാണ്.അവൾ പദ്മിനിയെ വെറുതേയിരിക്കാൻ സമ്മതിക്കാറില്ല.എന്തെങ്കിലുമൊക്കെ ചെയ്തും പറഞ്ഞും എപ്പോഴും പദ്മിനിയുടെ കൂടെ കാണും.അവളോട് ദേഷ്യപ്പെട്ടാലും മറുത്തൊന്നും ഉരിയാടാതെ അവൾ ചിരിച്ച് കൊണ്ട് നിൽക്കും.അവളെ മകളായി ദത്തെടുക്കാൻ പദ്മിനി ആഗ്രഹിക്കുന്നു.അവളെ നല്ല രീതിയിൽ പഠിപ്പിക്കണം.രൂപാലിയോട് ഇത് വരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ ഉറപ്പാണ് അവൾ ആ തീരുമാനത്തിൽ സന്തോഷിക്കും. ഓഫീസിലും വീട്ടിലും , എപ്പോഴും പദ്മിനി തിരക്കിലാണ്.തിരക്കിനിടയിലും ഇടയ്ക്കിടക്ക് രൂപാലിയെ വിളിച്ചു അവളുടെ ക്ഷേമം അന്വേഷിക്കാറുണ്ട്.ആദർശ് അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നറിയാം,അവർ തമ്മിലുള്ള പ്രായ വ്യത്യാസം പദ്മിനിയെ ആശയക്കുഴപ്പത്തിലാക്കി.അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്.അവനവളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ട്.അവസാന തീരുമാനം രൂപാലി എടുക്കട്ടെ. അങ്ങ് ദൂരെ കേരളത്തിന്റെ തലസ്ഥാനത്ത്,എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ട് പോകാൻ രാമേട്ടൻ വന്നിരുന്നു.ആദർശിൻ്റെ കൂടെ നടന്ന് വന്ന രൂപാലിയെ രാമേട്ടൻ അതിശയത്തോടെ നോക്കി. “രാമേട്ടാ, ഇതാണ് രൂപാലി,എൻ്റെ സുഹൃത്താണ്.” തോളിൽ കയ്യിട്ട് അവനവളെ തന്നോട്…
