“നിധീ, എടി നിധീ മനുഷ്യനെ മര്യാദക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ, എന്തൊരു കൂവലാണ്. ” നിധി ഞെട്ടി എഴുന്നേറ്റു മാർട്ടിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ ക്രൂരമായ നോട്ടം താങ്ങാനാകാതെ അവൾ തല കുനിച്ചു. “എന്താ മാർട്ടി, എന്തിനാ എന്നെ വിളിച്ചുണർത്തിയത്. ” അവൾ അവന്റെ കൈ പിടിച്ചു തല തോളിലേക്ക് ചായ്ച്ചു. അവളെ തളളി മാറ്റി. “എന്തിനാണെന്നോ, ഇതിപ്പോൾ നാലാമത്തെ ദിവസമാ, നിന്റെയീ കൂവലും വിളിയും. കൃത്യം 1. 52 ആകുമ്പോൾ നിന്റെ നിലവിളി തുടങ്ങും. ഇതെന്താ ഇങ്ങനെ. നാളെ മുതൽ ഹാളിലെങ്ങാനും പോയി കിടന്നോ. മനുഷ്യന് ഒരു സ്വസ്ഥതയും തരില്ലെന്ന് വച്ചാൽ. ” അവനിപ്പോൾ ഒരു സിങ്കപ്പൂർ കമ്പനിയിലാണ് ജോലി. രാത്രി പന്ത്രണ്ടു മണി കഴിയും ജോലി തീരാൻ. പിന്നെ ഫ്രഷ് ആയി കിടന്ന് ഒന്ന് മയക്കം പിടിക്കുമ്പോഴേക്കും നിധിയുടെ കരച്ചിൽ തുടങ്ങും. മാർട്ടിന് ഉറക്കം പ്രധാനമാണ്. അത് കിട്ടിയില്ലേൽ അവൻ നിധിയോടു തട്ടി കയറും. കഴിഞ്ഞ കുറെ ദിവസമായി അവൻ…
Author: Nisha Pillai
പ്രൊഫസർ അനുപമ, പാലത്തിങ്കൽ തറവാട്ടിൽ കയറി ചെല്ലുമ്പോൾ അവിടെയൊരു ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന രീതിയിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് മുറ്റത്തു നടന്നു കൊത്തിപ്പറക്കി തിന്നുന്ന കുറെ വൈറ്റ് ലഗോൺ കോഴികൾ. അനുപമയുടെ കാർ മുറ്റത്തെത്തിയത് മുതൽ കൂട്ടിൽ കിടന്നു ഒരു കാവൽക്കാരന്റെ ഗാംഭീര്യത്തിൽ നിർത്താതെ കുരയ്ക്കുന്ന ഒരു അൾസേഷ്യൻ നായ. മുറ്റത്തേയും തൊടികളിലേയും മരങ്ങളിൽ, ഉടമസ്ഥനോടുള്ള അരിശം തീർക്കാനെന്ന മട്ടിൽ വള്ളികൾ നിറയെ കായ്ച്ചു കിടക്കുന്ന കുരുമുളക് ചെടികൾ. ആകെ ഒരു വന്യമായ സൗന്ദര്യത്തിൽ മുങ്ങി കിടക്കുകയാണ് പാലത്തിങ്കൽ വലിയ തറവാട്. പുരവാസ്തുബലി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും അതേ തലയെടുപ്പോടെ ആ വലിയ സ്ഥലത്തിന്റെ കേന്ദ്രഭാഗത്തു നിൽക്കുന്ന പാലത്തിങ്കൽ തറവാട്. തറവാട് ഭാഗം ചെയ്തു അനുജന്മാരും അനുജത്തിമാരും പുതിയ മാളികകൾ പണി തീർത്ത് താമസം മാറിയെങ്കിലും, തറവാട്ടിലെ മൂത്തവനായ ടോണി പാലത്തിങ്കൽ എന്ന റിട്ടയേർഡ് പ്രൊഫസർ ടോണിക്ക് പ്രിയങ്കരമായത് പൂർവികരാൽ പണി കഴിപ്പിച്ച, തലമുറകൾ കൈമാറ്റം ചെയ്തു വന്ന പാലത്തിങ്കൽ…
“എൻ്റെ ഉണ്ണിയേട്ടാ… മടുത്തു ഈ അദ്ധ്യാപന ജോലി, ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്. ആണും പെണ്ണും കണക്കാണ്. പിള്ളേർക്ക് ഒരു ബോധവുമില്ല. ചോദിച്ചാൽ ഫ്രണ്ടാണ്, ബെസ്റ്റിയാണ് എന്നൊക്കയുള്ള സ്ഥിരം പല്ലവി. എല്ലാത്തിനും അവർ എളുപ്പവഴി കണ്ട് പിടിച്ചിരിക്കും. ” സാരി ഇസ്തിരി ചെയ്ത് കൊണ്ടിരുന്ന സുജ ടീച്ചർ ഭർത്താവ് ഉണ്ണിയോട് പരാതി പറഞ്ഞു. “സുജേ, നിനക്കറിയുമോ ഒരു കാര്യം, നമ്മുടെ മോൾ കഴിഞ്ഞാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നത് അവളുടെ കൂട്ടുകാരന്റെ ബൈക്കിന് പിറകിലിരുന്നാണ്. ” “അയ്യോ ആര് നമ്മുടെ പാർവതിയോ, എന്താ നിങ്ങൾ എന്നോട് പറയാതിരുന്നത്. നല്ല തല്ല് കൊടുക്കുമായിരുന്നു, ആരേലും കണ്ടിരുന്നേൽ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കില്ലേ?” “നീ വെറുതെ ടെൻഷനടിക്കാതെ, ഇനി മേലാൽ ആവർത്തിക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോളിത് നിന്നോട് പറഞ്ഞതെന്താണെന്നു വച്ചാൽ മറ്റുള്ള കുട്ടികളെ കുറിച്ച് പറയുന്നതിന് മുൻപ് നമ്മുടെ വീട്ടിലെ കുട്ടികളും ഇതൊക്കെ ചെയ്യുന്നുവെന്ന് പറയാനാ. തിരുത്തി കൊടുത്താൽ നമ്മൾ…
പുസ്തക പരിചയം മലയാളനോവലിസ്റ്റായ ഹരിത സാവിത്രിയുടെ സിൻ(Zîn) എന്ന നോവലിനു 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിനെ ഇവിടെ പരിചയപ്പെടുത്തുന്നു. കുർദ് ഭാഷയായ കുർമാഞ്ചിയിലെ, ജീനി എന്നർത്ഥം വരുന്ന സിൻ എന്ന പേര് ജനിച്ചത്. സംസ്കാര സമ്പന്നരായ മനുഷ്യരാണ് കുർദുകൾ. കുർദ് സാഹിത്യത്തിലെ ഓർഹൻ പാമുക്ക് കൃതികളോടുള്ള ഒരിഷ്ടം ഹരിതയുടെ ‘സിൻ’ എന്ന നോവലിനോട് തോന്നി. തുർക്കിയിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സാധാരണ ജനങ്ങളുടെ ശ്രമങ്ങളെപ്പറ്റിയുള്ള എഴുത്താണ് ഈ നോവൽ. തുർക്കിയിലെ ഏകാധിപതിയായ പ്രസിഡന്റും രാഷ്ട്രീയ അരാജകത്വവും ഭരണ നേതൃത്വത്തിന്റെ കളിപ്പാവയായ നിയമവ്യവസ്ഥയും ദുരിതക്കയത്തിൽ ആണ്ടുമുങ്ങിയ സാധാരണക്കാരന്റെ ജീവിതവുമാണ് വിഷയം. തുർക്കിയുടെ രക്ഷകനാണ് എർദോഗൻ എന്ന് വിശ്വസിക്കുന്ന ചില മനുഷ്യരെങ്കിലും തുർക്കിക്കു പുറത്തുള്ള ലോകത്തിലുണ്ട്. അദ്ദേഹമാകട്ടെ പഴയ ഓട്ടോമാൻ സാമ്രാജ്യം പുനസ്ഥാപിച്ചു…
ആദ്യഭാഗം മുതൽ വായിക്കാം. തുഷാരയുടെ മുഖത്തിൻ്റെ ഒരു ഭാഗം മാത്രമേ സുതാര്യമായ ശവപ്പെട്ടിയിലൂടെ കാണാൻ കഴിഞ്ഞുള്ളൂ. അത്രയും ഭാഗം മാത്രമേ പൊള്ളലേൽക്കാതെ അവശേഷിച്ചിരുന്നുള്ളൂ. അവളുടെ അവസാനത്തെ ഭാവം, മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു. അതൊരിക്കലും ഭയത്തിന്റേതായിരുന്നില്ല. ഗൗരവം കലർന്ന പുഞ്ചിരി ആ ചുണ്ടിൽ വിടർന്നിരുന്നു. അർഷാദിന്റെ പൊട്ടിക്കരച്ചിൽ കാണാൻ കാത്തിരുന്നവരെ അത്ഭുതപ്പെടുത്തി കൊണ്ട് അവൻ അവൾക്ക് അവസാനമായി ഒരു സല്യൂട്ട് നൽകി. ഒരു നിമിഷം കണ്ണടച്ച് നിന്നിട്ട്, അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. ആരൊക്കെയോ ചേർന്നവനെ പിടിച്ച് മാറ്റി കൊണ്ട് പോയി. ദിവസങ്ങൾക്ക് ശേഷം മൃണാളിനിയുടെ മുന്നിൽ മാത്രമാണവൻ ഹൃദയം തുറന്ന് കരഞ്ഞത്. “ഓരോരുത്തർക്കും ഓരോരോ ജന്മ നിയോഗങ്ങൾ. അവളുടേത് കഴിഞ്ഞു അവള് മടങ്ങി പോയി. താമസിയാതെ ആദിയും മടങ്ങും. ഇനി ആദിയുടെ മക്കൾക്ക് ആരുണ്ട്? ആ മക്കളുടെ കാര്യം ഞാനല്ലേ നോക്കേണ്ടത്. ” “നിനക്കിനിയെങ്കിലും ആ മോതിരം വിരലിൽ നിന്നും ഊരി കൂടെ. ” മൃണാളിനി ചോദിച്ചു. “അതിനി…
ആദ്യഭാഗം മുതൽ വായിക്കാം. തുഷാര പോയിട്ട് ഒൻപത് മാസം പിന്നിട്ടു.രണ്ടു മാസത്തിനുള്ളിൽ തുഷാര മടങ്ങി വരും.ഉടൻ വിവാഹം,വളരെ ചെറിയ രീതിയിൽ, നാട്ടിൽ വച്ച് നടത്തണമെന്നാണ് രണ്ട് പേരുടെയും ആഗ്രഹം. അർഷാദിന് വളരെ കുറച്ച് പേരെ മാത്രമേ വിവാഹത്തിന് ക്ഷണിക്കാനുള്ളൂ.ആദിദേവൻ,അനഘ,അമ്മുവമ്മ എന്നിവർ വീട്ടുകാർ.അതിഥികളുടെ ലിസ്റ്റ് ഉണ്ടാക്കി നോക്കി ചന്ദ്രൻ ചേട്ടൻ,അഖിൽ, മൃണാളിനി,പിന്നെ കുറെ സഹപ്രവർത്തകർ അർഷാദിനെ ഏറ്റവും കൂടുതൽ വെറുത്ത,അവൻ തന്റെ ആരുമല്ലെന്ന് ഒരിക്കൽ തള്ളി പറഞ്ഞ ആദിയോടൊപ്പമാണ് അവനിപ്പോൾ.ആദിയുടെ മക്കളാണ് അവന്റെ കൂട്ടുകാർ.അവനെ കാണാൻ പഴയ ചില സുഹൃത്തുക്കൾ കൂടെ കൂടെയെത്തും.പക്ഷേ ഇപ്പോൾ ഏറ്റവും അടുപ്പം ആദിയോടാണ്. മടങ്ങി വന്നാലും തുഷാരയ്ക്ക് ജാർഖണ്ഡ് കേഡറിൽ തന്നെയാകും ജോലി.മൈസൂരിലെ ജോലി രാജി വച്ച് ജാർഖണ്ഡിൽ ഏതെങ്കിലും കോളേജിൽ ഒരു ജോലിക്കു ശ്രമിക്കാമെന്നു അവൾ പറഞ്ഞിരുന്നു.മൈസൂറുമായുള്ള വർഷങ്ങളായുള്ള ബന്ധം കല്യാണത്തോടെ അവസാനിക്കും.അതാണ് അർഷാദിൻ്റെ സങ്കടം. തുഷാര ജോലി ചെയ്യുന്ന ,ജാർഖണ്ഡിലെ നക്സൽ ഏരിയയെക്കുറിച്ച് അവൾ പറഞ്ഞ കാര്യങ്ങൾ ആദിയോട് പങ്കു വച്ചിരുന്നു. “നക്സലുകളുടെ ഏരിയയിലേയ്ക്ക്…
ആദ്യഭാഗം മുതൽ വായിക്കാം. വെളുപ്പിനുള്ള വണ്ടിയിൽ മടങ്ങാമെന്ന് കരുതി.ഇപ്പോൾ തന്നെ കുറെ ക്ലാസുകൾ നഷ്ടപ്പെട്ടു. ഉറങ്ങുന്നതിനു മുൻപ് മുറ്റത്ത് മൂത്ര ശങ്ക തീർക്കാൻ ഇറങ്ങിയതാണ്,ഇരുട്ടത്തൊരു നിഴലനക്കം.അമ്മുവേച്ചിയെ പോലെ മെലിഞ്ഞിട്ട് ,ആദ്യമൊന്നു ഞെട്ടി.പഴയ സ്വഭാവം മാറി,ഈയിടെയായി കുറച്ചു ധൈര്യ വന്നിട്ടുണ്ട്. “ആരാ അത്.” ഉച്ചത്തിൽ ചോദിച്ചു. “ശ്ശ് ശ്ശ് …ഏട്ടാ ഇത് ഞാനാണ് ,അനഘ .” അനഘ ആദിയുടെ ഭാര്യയാണ് , ഇത് വരെ മിണ്ടിയിട്ടില്ല .ദൂരെ നിന്ന് കണ്ടിട്ടേയുള്ളു.അവൾ വെളിച്ചത്തേയ്ക്കു നീങ്ങി നിന്നു.അവളെ കണ്ടു അമ്മുവമ്മയും മുറ്റത്തേക്ക് ഇറങ്ങി വന്നു. “ആദിയില്ലേ മോളെ ,നിന്നെ ഇവിടെ കണ്ടാൽ മതി .അവന് ദേഷ്യം വരും,അവൻ നിന്നെ തല്ലി കൊല്ലും മോളേ…” “വന്നിട്ടുണ്ട്,കുടിച്ചു നാലു കാലിലാണ് മടങ്ങിയത്.ഇനി രാവിലെയേ ബോധം വരൂ,ഉണർന്നു വരൂ.ഏട്ടൻ നാളെ പോവുകയാണല്ലേ ,ഇത് ഏട്ടന് തരാനായി.” അവളൊരു പഴയ റാഡോ വാച്ചും ഒരു നോട്ട് ബുക്കും അവനു വച്ച് നീട്ടി. “ഇത് രണ്ടും ഏട്ടനെ ഏൽപ്പിക്കണമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.ആദി…
ആദ്യഭാഗം മുതൽ വായിക്കാം. വീടിൻ്റെ വരാന്തയിൽ നാരായണ ഇരിക്കുന്നു. നാരായണയുടെ നേരെ നോക്കിയിരുന്നു. മറ്റേ ചെവിയിൽ മുഴങ്ങുന്ന മന്ത്രം, മഹാമാന്ത്രികൻ്റെ ശബ്ദം. “പതിനായിരത്തെട്ട് തവണ ഉരുക്കഴിക്കണം. ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. ഏത് ആപത്തിലും നിനക്ക് അത് ഉപയോഗിക്കാം. നിനക്ക് നന്മ വരും. ” രണ്ടാത്മാക്കളുടെ നടുക്കിരുന്ന് മന്ത്രം ജപിച്ച് സിദ്ധി നേടി. അപ്പോഴേക്കും നേരം വെളുക്കാറായി. തകിടിലെഴുതി നാലു മൂലയ്ക്കും കുഴിച്ചിട്ടപ്പോഴേക്കും നേരം പര പരാ വെളുത്തു. അവനൊന്ന് മയങ്ങിയപ്പോഴേക്കും അച്ഛനെ സ്വപ്നം കണ്ടു. ശുഭ്രവസ്ത്രം ധരിച്ച അച്ഛൻ. തലയിൽ തഴുകി “മോനെ സൂക്ഷിക്കണേ ” എന്ന് മാത്രം പറഞ്ഞ് ഒരു മിന്നായം പോലെ മറഞ്ഞ് പോയി. അടുത്ത മുറിയിൽ നിന്നും നിലവിളി കേട്ടുണർന്നു. “അപ്പാ അപ്പാ. ” തണുത്ത് മരവിച്ച് കിടക്കുന്ന നാരായണയുടെ ശരീരം, ശാന്തമായ മുഖഭാവം. ഈ ജന്മത്തിലെ നിയോഗം കഴിഞ്ഞിരിക്കുന്നു നാരായണയുടെ മൃതദേഹം കുളിപ്പിക്കാനും…
ആദ്യഭാഗം മുതൽ വായിക്കാം. പുതിയ കോളേജ്, പുതിയ ക്യാമ്പസ് നല്ല അദ്ധ്യാപകർ, ആദ്യമുണ്ടായ മാനസിക പ്രശ്നമൊക്കെ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു. പഠിക്കാൻ ഉത്സാഹം തോന്നി, തന്നെ സഹായിക്കുന്നത്, അവനാത്മാർത്ഥമായി പ്രണയിക്കുന്ന തുഷാരയാണ്. നല്ല പോലെ പഠിക്കണം രക്ഷപ്പെടണം ഇതായിരുന്നു അവൻ്റെ ലക്ഷ്യം. തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ വളർച്ചയിൽ അഭിമാനവും നേട്ടവും ഉണ്ടാകണം എന്ന തോന്നൽ അവനിൽ ശക്തമായിരുന്നു. ചരിത്രം പഠിക്കാനായി മലയാളി കുട്ടികളാരും ഇല്ലായിരുന്നു. രണ്ടു മൂന്നു നോർത്ത് ഇന്ത്യൻ പിള്ളേരും പിന്നെ കന്നഡിഗകരും. അതിൽ അവന്റെ ബെഞ്ചിൽ എന്നും വന്നിരിക്കുന്ന ഒരു കുട്ടിയുണ്ട്, മൃണാളിനി. ആദ്യമവൻ പരിചയപ്പെട്ടത് അവളെയായിരുന്നു. ബെല്ലാരിയ്ക്കടുത്താണ് അവളുടെ വീട്. അവളവിടെ ട്രൈബൽ ഹോസ്റ്റലിൽ ആയിരുന്നു താമസം. വീട്ടിലെ ദാരിദ്യം കാരണം രണ്ടു പെൺമക്കളും ഹോസ്റ്റലിൽ ആണ്. അമ്മ കൂലി പണിയ്ക്കു പോകും. അച്ഛൻ തളർന്നു കിടപ്പാണ്. ആകെയുള്ളൊരു ചേട്ടനെ കാണ്മാനില്ല. അവളായിരുന്നു അർഷാദിന്റെ ശത്രുവും മിത്രവും. പഠിക്കുന്ന കാര്യത്തിൽ അവരുടെ ഇടയിൽ ശത്രുതയുണ്ടായിരുന്നു. അല്ലാത്ത സമയത്തൊക്കെ…
ആദ്യഭാഗം മുതൽ വായിക്കാം. അവന്റെ മനസാക്ഷി സൂക്ഷിപ്പ്കാരിയായിരുന്ന, പഠിക്കാൻ മിടുക്കിയായിരുന്ന തുഷാരയ്ക്കു ഐ പി എസ് ലഭിച്ചു. അവനവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി ധാരാളം ആളുകളും മാധ്യമ പ്രവർത്തകരും അവിടെ കൂടിയിരുന്നു. അവളെ കാണാൻ കുറെ നേരം അവൻ കാത്തിരുന്നു. അവനെ ദൂരെ നിന്നും കണ്ടപ്പോൾ തന്നെ സരസൻ മാഷ് വന്നവനെ കൂട്ടികൊണ്ടു പോയി. അവനെ കണ്ടപ്പോൾ തുഷാര ഓടി വന്നു. ചുറ്റുമുള്ളവരെയൊന്നും ഗൗനിക്കാതെ അവനെയവൾ കെട്ടിപിടിച്ചു കഴുത്തിൽ തൂങ്ങി. “എനിക്കറിയാമായിരുന്നു നീ വരുമെന്ന്. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. ” “നിനക്ക് ഐ എ എസ് അല്ലേ താല്പര്യം. ഒന്നും കൂടെ ശ്രമിച്ചു കൂടെ നിനക്ക്? ” “എനിക്കിപ്പോൾ ഒരു പോലീസുകാരിയാകാനാണ് താല്പര്യം. എന്തായാലും എൻ്റെ ട്രെയിനിങ് കഴിയട്ടെ. ചിലപ്പോൾ തീരുമാനം മാറിയാലോ. ” മസൂറിയിലെ ട്രെയിനിങ്ങിന് പോകുന്നതിന് മുൻപായി തുഷാര അവനെ ഒരിക്കൽ കൂടി കാണാൻ വന്നു. അവനെയും കൂട്ടി അവൾ ബീച്ചിൽ പോയി. അന്നാദ്യമായി അവൻ…
