ആദ്യഭാഗം പദ്മിനി കഥ പറഞ്ഞു നിർത്തുമ്പോൾ ആദർശ് ആകെ ആശയക്കുഴപ്പത്തിലായി.ഇതെന്ത് സ്ത്രീയാണ്.? ടിം റോബിൻസൺ നിയമപരമായി അവരുടെ ഭർത്താവല്ല, അമ്മയെ ബോധ്യപ്പെടുത്താനായി കഴുത്തിൽ മംഗല്യസൂത്രം അണിഞ്ഞിട്ടുണ്ട്.അയാളിപ്പോഴും അവരുടെ ബിസിനസ് പാർട്ട്ണർ ആണെന്ന്,അവരു തമ്മിൽ ഇപ്പോഴും ബന്ധം നിലനിർത്തുന്നു.ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ അയാൾ കൂടെ കൂടെ ഭാരതത്തിൽ വന്ന് പോകുന്നുണ്ട്.അച്ഛന് മകളെ അറിയാം ,മകൾക്ക് സ്വന്തം അച്ഛൻ ആരെന്ന് അറിയാൻ അവകാശമില്ലേ. പദ്മിനി ചോദിച്ചു. “നീ എൻ്റെ കഥയ്ക്ക് എന്ത് പേര് നൽകും.? ഒരു വേശ്യയുടെ കഥയെന്നോ.” ഒരു കൂസലുമില്ലാതെ തൻ്റെ മറുചോദ്യം പ്രതീക്ഷിച്ച് മേശയുടെ എതിർവശത്തിരിക്കുന്ന പദ്മിനിയുടെ മുഖത്തേയ്ക്കവൻ നോക്കി. ” മുറിവേറ്റ ഫീനിക്സ് പക്ഷിയെന്ന്….സംഭവിച്ചതൊന്നും ഒന്നും മനപൂർവ്വമല്ലല്ലോ.ആ നരകത്തീയിൽ നിന്നും ഈ സ്വർഗത്തിലേയ്ക്ക് കുതിച്ചുയർന്നില്ലേ,ഒരു ഫീനിക്സ് പക്ഷിയെ പോലെ.അതല്ലേ ജയം,അത് തെളിയിച്ചില്ലേ.കാമാത്തിപുരയിൽ പെട്ട് പോയ എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു മടങ്ങി വരവ് ലഭിച്ച് കാണും.സമ്പാദ്യത്തിൻ്റെ ഒരു പങ്ക് ഇപ്പോഴും അവരുടെ ഉന്നമനത്തിനായി മാറ്റി വയ്ക്കുന്നുണ്ടല്ലോ.അതല്ലേ മാതൃക.അതല്ലേ കരുത്ത്.” “ഒക്കെ ശരി…
Author: Nisha Pillai
ആദ്യഭാഗം അവൾ അദ്ദേഹം വഴി കിരണിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. അബോർഷനിൽ മാല മരിച്ചതും, അമ്മായിയും മാധവ് സിംഗും ജയിലിലായതും അച്ഛനെ സഹോദരിയുടെ കയ്യിൽ ഏൽപ്പിച്ചു കിരൺ അപ്രത്യക്ഷനായതും അദ്ദേഹം പദ്മിനിയെ അറിയിച്ചു. ഒരിക്കൽ തന്നെ തേടി കിരൺ വരുമെന്നവൾ പ്രത്യാശിച്ചു. പദ്മിനിയ്ക്ക് പുതിയ ജോലിയായ മോഡലിംഗ് വളരെയധികം ഇഷ്ടപ്പെട്ടു. അവളെ നൃത്തം അഭ്യസിപ്പിച്ചത് ലക്ഷ്മി ദീദി നേരിട്ടായിരുന്നു. അവൾ മുഴുവൻ സമയവും നൃത്തത്തിനായി മാറ്റി വച്ചു, ഇടയ്ക്ക് അൽപ്പം മോഡലിംഗ്. സന്തോഷകരമായ ജീവിതം, ഇടയ്ക്കിടക്ക് അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിലെ സന്ദർശനം ഒഴിച്ചാൽ എല്ലാം നല്ല രീതിയിൽ മുന്നേറി. അദ്ദേഹത്തിന് വേണ്ടി അറപ്പുള്ള പലകാര്യങ്ങളും ചെയ്യേണ്ടി വരുന്നു. ആ സമയം അവൾ തന്റെ ജീവിതത്തെ വെറുത്തിരുന്നു. അദ്ദേഹത്തിനും പ്രായമായി വരികയാണ്, ഏറിയാൽ ഒന്നോ രണ്ടോ വർഷം കൂടി അദ്ദേഹം തന്നെ ബുദ്ധിമുട്ടിക്കുമായിരിക്കും എന്നവൾ കരുതി. എഗ്രിമെന്റിലെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ തനിക്ക് സ്വാതന്ത്ര്യം കിട്ടും. അപ്പോൾ താനൊരു അമ്മയാകും. അവിവാഹിതയായ അമ്മ,…
ആദ്യഭാഗം കാമാത്തിപുര, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. സ്വയം ഇല്ലാതാകുന്ന ജീവിതങ്ങളുടെ തെരുവ്, മുബൈയിലെ കാമാത്തിപുരയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കുക. ഒരു പാട് ലൈംഗിക തൊഴിലാളികൾ ഈ തെരുവിൽ ജോലി ചെയ്ത് ജീവിക്കുന്നു. രാജഭരണകാലം മുതൽ നിലവിൽ വന്ന ഒരു തൊഴിലാണ് വേശ്യാവൃത്തി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർക്കു പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. യൂറോപ്പിൽ നിന്നും, ജപ്പാനിൽ നിന്നും വന്നവരാണ് ഈ തൊഴിലാളികളുടെ മുൻഗാമികൾ എന്ന് കരുതപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്കു വേണ്ടിയും പിന്നീട് ഇന്ത്യക്കാർക്ക് വേണ്ടിയും ഈ തൊഴിലിൽ ഏർപ്പെട്ടു. കാമാത്തിപുരയിലെ ഒരു കെട്ടിടത്തിൽ ചുവന്ന ലൈറ്റുകൾ തെളിയിച്ച, ചുവന്ന കർട്ടനുകൾ വിരിച്ച വിശാലമായ ഒരു മുറി അവൾക്കായി നൽകപ്പെട്ടു. ലീല ബഹൻ അവളോട് വിശ്രമിക്കാൻ പറഞ്ഞിട്ട് ആ മുറിയിൽ നിന്നിറങ്ങി പോയി. പാതിരാത്രി കഴിഞ്ഞിട്ടും അവൾക്കു ഉറക്കം വന്നില്ല. അടുത്തുള്ള മുറികളിൽ നിന്നും വളകളുടെ കിലുക്കവും ശീല്ക്കാര ശബ്ദങ്ങളും കിതപ്പുകളും തുടരെ തുടരെ…
ആദ്യഭാഗം ഉത്തർപ്രദേശിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്നു മാധവ് സിംഗ്. അയാളുടെ അനന്തരവനായ കിരൺ കുമാർ സിംഗ് ആയിരുന്നു, പദ്‌മിനിയുടെ വരൻ. അയാളൊരു അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു. രഞ്ജി ട്രോഫിക്കിടയിൽ എതിർ ടീമിലെ ബൗളറുടെ ബീമർ ബോൾ മൂലം കിരണിന് സാരമായ പരിക്ക് പറ്റുകയും അയാൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു. കിരൺ കുമാർ വളരെ സൽസ്വഭാവിയും സത്യസന്ധനും ആയിരുന്നു. പദ്‌മിനിയുടെ സമ്മതം കൂടാതെ തന്നെ അവളുടെ ഏട്ടന്മാർ അവളുടെ കല്യാണം തീരുമാനിച്ചു. അവളുടെ അമ്മയ്ക്ക് കല്യാണത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. തുടർ പഠനമെന്ന പദ്മിനിയുടെ സ്വപ്നം അവിടെ അവസാനിച്ചു. രണ്ടു വീട്ടുകാരുടെയും അന്തസ്സിന് യോജിച്ച തരത്തിൽ, ആർഭാടമായി പദ്‌മിനിയുടെ വിവാഹം നടത്തപ്പെട്ടു. പക്ഷെ ആ വിവാഹം ഒരു കെണിയായിരുന്നു. അവൾ വരന്റെ വീട്ടിലേയ്ക്ക് പോയതോടെ അവളുടെ അമ്മ മൂത്തചേട്ടന്റെ വീട്ടിലെ വേലക്കാരിക്ക് സമമായി മാറി. പദ്മിനി ചെന്ന് കയറിയ വീട് അവൾക്കു നരക തുല്യമായിരുന്നു. അമ്മായി അച്ഛനും അമ്മായിയമ്മയും അമ്മാവനും വേലക്കാരിയും ഭർത്താവും മാത്രമുള്ളൊരു…
ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ്, എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്. ഇന്ന് അപ്പന് വലിവ്കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിയ്ക്കാൻ കൊടുത്ത് അപ്പൻ്റെ നെഞ്ച് തടവി കൊടുത്തു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല. വെയിൽ ഉദിക്കുമ്പോഴെല്ലാം ശരിയാകുമെന്ന് പറയുന്നത് കേട്ടു. അപ്പന് ആശുപത്രി പേടിയാണ്, അപ്പൻ്റെ ഈ അവസ്ഥയിൽ അഡ്മിറ്റാക്കും എന്ന് പേടി. പള്ളിയിലേക്കുള്ള വഴി വിജനമാണ്. വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ്. നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ബി എഡും ഒക്കെ എടുത്തെങ്കിലും ഹരികൃഷ്ണന് ഇതുവരെ ഒരു ജോലി തേടാൻ കഴിഞ്ഞില്ല, എന്നാലും ഹരിയ്ക്ക് നിരാശ ഒന്നുമില്ല. രാവിലെ അയാൾ ചായക്കടക്കാരൻ ഹരിയായി മാറും. അച്ഛനെയും അമ്മയെയും കടയിൽ സഹായിക്കും. ചുരം കയറി പോകുന്ന തൊഴിലാളികളുടെ വണ്ടികളൊക്കെ ഹരിയുടെ കടയിലെ സ്ഥിരം പറ്റുകാരാണ്. പത്തു മണി കഴിഞ്ഞാൽ പിന്നെ പ്ലംബർ ഹരിയാണ്. ഞായറാഴ്ചകളിൽ, പാരലൽ കോളജ്…
ആദ്യഭാഗം പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി. അഫ്രയുണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടൽ ഉണ്ടാകുമായിരുന്നില്ല. അടിച്ചമർത്താൻ ശ്രമിയ്ക്കുമ്പോഴാണ് ഓർമ്മകൾ ഭാരമാകുന്നത്, ഓർമ്മകളെ അതിന്റെ വഴിക്ക് വിടുക, അതാണ് നല്ലതെന്നവന് തോന്നി. രാമേട്ടനെ വിളിച്ചു, ആ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. മൂന്നാഴ്ച കഴിയുമ്പോൾ ആദർശ് നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചപ്പോൾ അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയെന്ന് രാമേട്ടൻ അവനെ അറിയിച്ചു. ഫോൺ വച്ചപ്പോൾ ഉടനെ രൂപാലിയുടെ വിളി വന്നു. സ്വരത്തിൽ സഹതാപം കലർത്താതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു. നാളെ വൈകിട്ട് കാണാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു. അന്നത്തെ വിശേഷങ്ങൾ അഫ്രയെ ടെക്സ്റ്റ് വഴി അറിയിച്ചു. ഉറങ്ങി ഉണർന്നപ്പോൾ അമ്മയെ കാണണമെന്ന് ഭയങ്കരമായി ആഗ്രഹം തോന്നി. രാമേട്ടനെ വിളിച്ചു. ‘രാമേട്ടാ, ഫോൺ അമ്മയ്ക്കൊന്നു കൊടുക്കാമോ. ” കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അങ്ങേത്തലക്കൽ അമ്മയുടെ ശബ്ദം…
ആദ്യഭാഗം ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോഴേ അവൻ പദ്‌മിനിയുടെ വീടിന് മുന്നിലെത്തി.ട്രാഫിക്ക് ബ്ലോക്കിനെ പേടിച്ചു അവൻ ബൈക്കിലാണ് പുറപ്പെട്ടത്.ഡോറിൽ ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നു തന്നത് രൂപാലിയാണ്.രാവിലെ കണ്ടത് പോലെയല്ല,കുളിച്ചു ഈറനായ മുടിയോടെ , കറുത്ത കുർത്തയും വെളുത്ത പലാസോയും ധരിച്ചിരുന്നു.മോഡേൺ വേഷങ്ങളേക്കാൾ അതവൾക്കു നല്ലത് പോലെ യോജിക്കുന്നുണ്ടായിരുന്നു.അവൾക്കു നീളൻ മുടി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൻ ഭാവനയിൽ കണ്ടു.അവന്റെ തുറിച്ചു നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കി. “എന്താ.?” “‘അമ്മ ഓഫീസിൽ നിന്നും വന്നില്ലേ ?” “ഉവ്വ്,മൗഷ്മി….,അമ്മയെവിടെ?” അവൾ ജോലിക്കാരിയെ വിളിച്ചു ചോദിച്ചു. “പൂജാമുറിയിൽ ആണ്.” “രണ്ട് കോഫി കൊണ്ട് വരൂ.” കണ്ണുകൾ കൊണ്ട് അതാരാണ് എന്നവൻ അന്വേഷിച്ചു. “അമ്മയുടെ പുതിയ മകളാണ്.നേപ്പാളിക്കുട്ടിയാണ്.ലൈംഗികതൊഴിലിന് പന്ത്രണ്ട് കുട്ടികളെ അതിർത്തി കടത്തി കൊണ്ട് വന്നതാണ്.അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു.പോലീസ്കാരൻ രക്ഷിച്ച് ഇവിടെ കൊണ്ടെത്തിച്ചു.രേഖകളൊന്നും കൈവശമില്ല, പ്രായപൂർത്തിയായതുമില്ല.ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്.നാട്ടിൽ തിരികെ കൊണ്ട് വിടാമെന്ന് വച്ചാൽ വീട്ടുകാർ തന്നെ വീണ്ടും വിൽക്കുമെന്നാ അവള് പറയുന്നത്.” “കഷ്ടമാണ്!!!,പണത്തിനും സുഖത്തിനും വേണ്ടിയുള്ള…
ആദ്യഭാഗം രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നിട്ടും രൂപാലി വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തില്ല. അവളെ വിളിക്കാൻ തോന്നിയതുമില്ല, എന്തോ, അവൻ്റെ ഈഗോ സമ്മതിക്കുന്നില്ല. രാവിലെ അഫ്ര വിളിച്ചപ്പോൾ ഇനിയെന്ത് എന്ന ചോദ്യം അവളുന്നയിച്ചു. “അറിയില്ല, ഈ പ്രോജക്ട് ഞാൻ വിടും. ” “നിരാശ വേണ്ട. ഞാൻ ഒന്നും കൂടെ ശ്രമിയ്ക്കാം. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി. ” “എനിക്ക് വല്ലാത്തൊരു നിരാശ തോന്നുന്നു, നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ… ” “ഞാനുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ. ഇന്ന് നീ റെസ്റ്റ് എടുക്കൂ. നാളെ ഉണരുമ്പോഴേക്കും എല്ലാം ശരിയാകും. ” പകൽ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. ഓഫീസിൽ പോകാനായി ഇറങ്ങി. ജുഹുവിലെത്തിയപ്പോൾ കടൽത്തീരത്ത് കുറച്ചിരിക്കണമെന്ന് തോന്നി. പണ്ട് അമ്മയും മീരയുമായി ബീച്ചിലെത്തിയതും മണൽക്കൊട്ടാരമുണ്ടാക്കിയതും, അവൾ ബീച്ചിൽ വിൽക്കുന്ന വില കുറഞ്ഞ ഐസ്ക്രീം വാങ്ങാൻ വാശി പിടിച്ചതും അവളുടെ ചെവിയ്ക്ക് കിഴുക്ക് കൊടുത്തതും, വേദന സഹിക്കാൻ വയ്യാതെ അവൾ…
ആദ്യഭാഗം കഫേ ബ്ലെസ്സ്ഡ് ബീനിൻ്റെ കാർ പാർക്കിംഗിൽ കാർ നിർത്തിയിട്ട് ആദർശ് തൻ്റെ മുടിയിഴകൾ ഒതുക്കി കോതി വച്ചു. രണ്ട് പെൺകുട്ടികൾ സൈക്കിളിൽ വന്ന്, കഫേയിലെ സെക്യൂരിറ്റിയോട് ഒഴിവാക്കപ്പെട്ടവരുടെ പറുദീസ എവിടെയെന്ന് അന്വേഷിച്ചു. അയാൾ കെട്ടിടത്തിൻ്റെ മുകളിലേയ്ക്ക് വിരൽ ചൂണ്ടി. അവരുടെ പിറകിൽ അവനും നടന്നു. കഫേയിലെ നീണ്ട ഹാൾ, പല പ്രായത്തിലുള്ള ആളുകൾ നിറഞ്ഞിരുന്നു. മൂന്ന് മണി, എല്ലാവർക്കും കോഫീ ടൈം ആയിരിക്കുന്നു. സന്ദർശകരെല്ലാം ജോഡികളായിരുന്നു, ഒരാണിന് ഒരു പെണ്ണും വീതം. ഒരു മൂലയിലിരുന്ന് രൂപാലി വായിക്കുന്നുണ്ടായിരുന്നു, അവളൊറ്റയ്ക്കായിരുന്നു. അവളുടെ കയ്യിലിരുന്നത് ഓസ്‌ട്രേലിയൻ എഴുത്തുകാരൻ മാർക്കസ് സുസാക്കിന്റെ നോവലാണ്, “ദി ബുക്ക് തീഫ്. ” ലോകമഹായുദ്ധസമയത്ത് നാസി ജർമ്മനിയിൽ നടന്ന ഒരു കഥ. യുദ്ധത്തിന്റെ ഇരകളുടെ ലോകത്തു “മരണം” ഒരു മൂർത്തമായ കാര്യമായി ആ ബുക്കിൽ വ്യക്തമാക്കിയിരിന്നു. “സ്പർശനീയമായ മരണം. ” അവനെ കണ്ടപ്പോൾ അവൾ മുഖമുയർത്തി പുഞ്ചിരിച്ചു. “ആദർശ് എപ്പോഴെങ്കിലും മരണത്തെ സ്പർശിച്ചിട്ടുണ്ടോ…
ആദ്യഭാഗം രാവിലെ അഫ്രയെ വിളിച്ചപ്പോൾ അവൾ ഫോൺ കട്ട് ചെയ്തു. അർമാൻ അടുത്ത് ഉണ്ടെങ്കിൽ അവളങ്ങനെ ചെയ്യുന്നത് പതിവാണ്. അപ്പോഴൊക്കെ ആദർശ് പിണങ്ങാറുണ്ടായിരുന്നു, അല്ല പിണക്കം നടിക്കാറുണ്ടായിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ അവനെ തിരിച്ചു വിളിച്ചു. “എന്തായി, നീ തനിമയെ പോയി കണ്ടോ. ” “ഓഹ് വേണ്ട, ഞാനൊന്നും പോകുന്നില്ല. നിനക്ക് നിന്റെ കുടുംബം. നീ ഫോൺ വച്ചിട്ട് പൊയ്ക്കോ. ” “അങ്ങനെ പിണങ്ങല്ലേ, അർമാന് ഇന്ന് മുതൽ ജോലി സമയം മാറ്റമാണ്, ഞാൻ അത് നിന്നോട് പറയാൻ മറന്നു. നമ്മുടെ ബന്ധം അവനിഷ്ടമല്ല എന്നറിയില്ലേ. ” “എടീ അങ്ങനെ ഞാൻ നിന്നോട് പിണങ്ങുമോ, അപ്പോൾ നീ എനിക്കൊരു ആൾ ദ ബെസ്റ്റ് പറഞ്ഞേ, ഞാൻ സേവിയേഴ്സ് കോളേജിൽ പോകാൻ പോകുന്നു. ” “ആൾ ദ ബെസ്റ്റ് ഡിയർ. ” ആദർശ് തനിമയോടൊപ്പം കോളേജ് ക്യാൻ്റീനിലേയ്ക്ക് നടന്നു, രൂപാലിയെ തേടി നടക്കുമ്പോൾ രൂപാലി എന്ന് പേരിന്റെ അർത്ഥം അവനോർക്കുകയായിരുന്നു. “രൂപഭംഗി…
