Author: Nisha Pillai

 കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരും അത്ര പഥ്യമല്ലാതിരുന്ന ഒരു കാലം. ആ സമയത്ത് കഴിയുന്നതും ബസ് യാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി. ആയിടയ്ക്കാണ് കെ എസ് ആർ ടി സി യുടെ തകർച്ചയും ജീവനക്കാരുടെ ശമ്പളരഹിത സേവനങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നത്. അവരോടു തോന്നിയ അനുകമ്പ പൊതു സമൂഹത്തിൽ പ്രകടിപ്പിക്കുമ്പോൾ പാർട്ടിക്കാരായ പല സുഹൃത്തുക്കളും അതിന് പ്രതികൂലമായി പറയുന്നതിന് സാക്ഷ്യം വഹിച്ചു.  പുതിയ സ്ഥലം മാറ്റത്തിൽ പുതിയ സ്കൂളിലെത്തി, സൗകര്യപ്രദമായ യാത്ര കെ എസ് ആർ ടി സി ബസിലായിരുന്നു, പിന്നെയും ബസുകളിൽ മാറി സഞ്ചരിക്കേണ്ടി വന്നു. ചില ദിവസം സൂപ്പർ ഫാസ്റ്റ് കിട്ടും, ചിലപ്പോൾ സ്വിഫ്റ്റ് ബസിൽ രാജകീയമായി യാത്ര ചെയ്യാം. ചിലപ്പോൾ ഫാസ്റ്റ് പാസഞ്ചറിൽ മെല്ലെയുള്ള യാത്ര. ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ചേച്ചിയെ എന്നും കാണുന്നത് കൊണ്ടാകും, കാണുമ്പോൾ അവർ ഒന്ന് മനോഹരമായി ചിരിക്കും.  പതിവായി ആ കെ…

Read More

ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്ന സെയിൻ നദി. അതിന് കുറുകെ കെട്ടിയിരുന്ന പുതിയ പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിൽക്കുകയാണ് നിരഞ്ജൻ. കേരളത്തിൽ നിന്നും നല്ലൊരു ഭാവി തേടി പോയ ഒരു സാധാ മലയാളി. ചുറ്റുപാടുമുള്ള വെളിച്ചം വെള്ളത്തിൽ തട്ടി പ്രതിഫലിക്കുന്ന മനോഹരമായ കാഴ്ച. അവനങ്ങനെ നോക്കി നിന്നു അതാസ്വദിക്കുകയാണ്. ജീവിതം അവസാനിപ്പിക്കാനാണ് താൻ പാലത്തിൽ കയറിയതെന്ന സത്യം അവൻ ആ നിമിഷത്തിൽ വിസ്മരിച്ചു. അത്ര മനോഹരമാണ് ജലോപരിതലത്തിലെ പ്രകാശത്തിന്റെ പ്രതിഫലനം. അവനെപ്പോലെ ഏതൊരു കലാകാരൻ്റേയും മനസ്സിനെ ആകർഷിപ്പിക്കുന്നത്.  പാലത്തിന്റെ മറുകരയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. അവളും നദിയിലേക്കു തന്നെ ഉറ്റുനോക്കി കൊണ്ട് നിൽക്കുകയായിരുന്നു. ഒരു പക്ഷെ അവളും തന്നെ പോലെ ജീവിതം അവസാനിപ്പിക്കാൻ വന്നിട്ട് നദിയുടെ മാസ്മരിക സൗന്ദര്യം കണ്ടു ഭ്രമിച്ചു നിൽക്കുകയായിരിക്കും. അവൻ അവളെ നോക്കി. നീളൻ വൂളൻ കോട്ടും, മഫ്ളറും ക്യാപ്പും അണിഞ്ഞ ഒരു ചെറുപ്പക്കാരി. മുഖം അത്ര വ്യക്തമല്ല. അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ ലോലമായ രൂപം കാണാം. അവൻ…

Read More

  വിനയ് നല്ല ഉറക്കത്തിലായിരുന്നു. ടാക്സി ഡ്രൈവറായ വിനയൻ മൂന്നാർ വരെ ഒരു ഓട്ടം കഴിഞ്ഞു വന്നു കിടന്നതാണ്. ഫോൺ റിങ്ങ് ചെയ്തതൊന്നും അവൻ കേട്ടതേയില്ല. മൂന്നോ നാലോ കോൾ വന്നു കട്ട് ആയി. ഇടയ്ക്കു ഒന്ന് മൂത്രം ഒഴിക്കാൻ എഴുന്നേറ്റപ്പോൾ ഫോണിൽ കുറെ മിസ്സ്ഡ് കോളുകൾ. അമേരിക്കയിൽ നിന്നും സുഹൃത്ത് തരുൺ തോമസാണ്.    വിനയൻ, സെയ്ദാലി, തരുൺ, മഞ്ജു ജോസഫ് നാലുപേരും ബാല്യകാല സുഹൃത്തുക്കളാണ്. ഓട്ടോ ഡ്രൈവറുടെ മകനായ വിനയനും ഇറച്ചി വെട്ടുകാരന്റെ മകനായ സെയ്ദാലിയും കപ്യാരുടെ മകളായ മഞ്ജുവും പ്രസിദ്ധനായ ക്രിമിനൽ വക്കീലായ തോമസ് കുര്യന്റെ മകനായ തരുണും പത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു. തന്റെ അപ്പന്റെയും വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് തരുൺ ഈ മൂവർ സംഘത്തിനോടുള്ള സൗഹൃദം നിലനിർത്തിയത്.    എൻജിനീയറിങ്ങ് കഴിഞ്ഞു അമേരിക്കയിൽ നല്ലൊരു ജോലി കിട്ടി തരപ്പെട്ടപ്പോൾ തരുണിൻ്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നാണ് വിനയൻ കരുതിയത്. എല്ലാ ആഴ്ചയും വീഡിയോ കോളും വർഷത്തിലൊരിക്കൽ…

Read More

” ലക്ഷ്മി ആൻ്റീ, ആ സുപാലിൻ്റെ ലോൺ ഫയൽ ഒന്ന് അപ്രൂവ് ചെയ്യാമോ? മാനേജരുടെ കയ്യിൽ ഉടനെ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ”   ലക്ഷ്മി തലയുയർത്തി നോക്കി. റിയയാണ്, ആ കുട്ടി ബാങ്കിലെ പുതിയ നിയമനമാണ്. ലക്ഷ്മി ഒരു ഞെട്ടലോടെ തലയാട്ടി. റിയ അവളുടെ സീറ്റിലേക്ക് മടങ്ങി.    ആന്റിയോ? ഇത് വരെ ആരും ലക്ഷ്മിയെ ഓഫീസിൽ ആൻ്റിയെന്ന് വിളിച്ചിട്ടില്ല. അവളിവിടെ എല്ലാവരുടെയും ലക്ഷ്മി ചേച്ചിയാണ്. ആദ്യമായിട്ടാണ്, അതും ഒരു കിളുന്ത് പെണ്ണ്. പറയാതെ വയ്യ ആ പെൺകൊച്ച് ഇത്തിരി ഓവറാണ്.    എന്നാലും എന്തിനാ അവൾ ആന്റിയെന്ന് വിളിച്ചത്? വയസ്സ് നാല്പത്തിയഞ്ചല്ലേ ആയുള്ളൂ, അവൾക്കുമുണ്ടാകും പത്തിരുപത്തഞ്ചു വയസ്സ്. വേറെയാർക്കും അങ്ങനെയൊന്നും വിളിയ്ക്കാൻ ഇതുവരെ തോന്നാഞ്ഞത് എന്താകും. ആകെ ടെൻഷനായല്ലോ.    ലക്ഷ്മി ബാഗിൽ നിന്നും ഫോണെടുത്ത് സെൽഫി ക്യാം ഓണാക്കി. മുഖത്ത് മെല്ലെ തടവി, ചെറിയ ചുളിവുകൾ വന്നിട്ടുണ്ടോ? കവിളുകളിൽ തുടിപ്പ് മാറി, കവിളുകൾ ഒട്ടി തുടങ്ങിയിട്ടുണ്ട്. മുടിയിഴകൾ…

Read More

എൻ്റെ കൃഷ്ണാ… നിന്നോടുള്ള എൻ്റെ പ്രണയം തീവ്രമാകുന്നതെന്തുകൊണ്ടാണ്? എൻ്റെ പ്രണയം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വരുന്നത് കൊണ്ടാണോ? നീ എൻ്റെ ആത്മാവിൽ കുടിയിരിക്കുന്നത് കൊണ്ടാകുമോ?. ഹേ കൃഷ്ണാ എനിക്ക് നിന്നെ പ്രണയിക്കണം. ഭാവനയിലല്ല, ജീവിതത്തിൽ.. എന്റെ ശരീരവും അതിലെ കാമനകളും നിന്നെ ജന്മാന്തരങ്ങളായി കാത്തിരിക്കുകയാണ്. എൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ കൃഷ്ണാ. നിനക്കത് മനസ്സിലാകുന്നില്ലേ. നിനക്കെന്നെ ഉൾക്കൊള്ളാനാകുന്നുണ്ടോ കൃഷ്ണാ? സമൂഹത്തിന്റെ ശരികളല്ലല്ലോ കൃഷ്ണാ നമ്മുടെ ശരി, അത് നമ്മുടെ മാത്രം ശരിയല്ലേ അത് സ്നേഹം മാത്രമല്ലേ , അത് സത്യം മാത്രമല്ലേ. എൻ്റെ കണ്ണുകളിലേക്ക് നോക്കിയാലും കൃഷ്ണാ അറിയുന്നില്ലേ നീ ഞാനാണെന്ന്… ഞാൻ നീയാണെന്ന് ഇനി നിന്നെ കാണുമ്പോൾ നിന്നോട് ചേർന്ന് നിന്ന് നിന്റെ ഉമിനീർ നനവുള്ള ചുണ്ടുകളെയെനിക്ക് അമർത്തി ചുംബിക്കണം.നിന്റെ കാതുകളിലെനിക്കു മധുരമായ്, ആവർത്തിച്ചാവർത്തിച്ചു “നീയെന്റേതാണ്, നീയെന്റേതു മാത്രമാണെന്ന്” കൊഞ്ചി കൊഞ്ചി പറയണം.അപ്പോൾ നീയെന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു “സഖീ, നിന്നെയെനിക്ക് എന്തിഷ്ടമാണെന്നു ” ചൊല്ലീടണം കൃഷ്ണാ. ഭാഗ്യവും യോഗവുമില്ലാത്തവളാണ്…

Read More

പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ എന്നിൽ താളാത്മകമായ വാക്കുകളില്ല. അതിനാൽ മധുരമായി സംസാരിക്കാനും എനിക്കറിയില്ല. കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയിട്ടും കവിത എനിക്ക് വഴങ്ങുന്നില്ല. കവിതയുടെ ജനനം ആത്മാവിലാണോ? അതോ ഹൃദയത്തിലോ? എച്ച് എസ് എസ് ലൈവിൻ്റെ സാരഥി- ധീരതയോടെ,അനുനയത്തോടെ നയിക്കുന്നവൻ സാരഥി, എല്ലാവർക്കും പ്രിയങ്കരനായവന് നൽ-വാഴ്ത്തുക്കൾ. എല്ലാവരാലും സ്നേഹിക്കപ്പെടുന്നു എന്നത് വലിയ ആനന്ദം. മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹവും ഒരേ പോലെ ലഭിയ്ക്കുന്നത് മഹത്വം,അത് ആസ്വദിക്കാൻ കഴിയുന്നത് ജന്മ സാഫല്യം. എല്ലാവരുടേയും അംഗീകാരം പോലെ മറ്റെന്ത് ഭാഗ്യമാണ് ഈ ഭൂമിയിൽ ലഭിയ്ക്കേണ്ടത്……. കർമ്മമാണ് ജീവിതമെന്നും പ്രാർത്ഥനയെന്നും തെളിയിച്ച് ഞങ്ങളുടെ വഴികാട്ടിയായി മുന്നോട്ട് നയിക്കുക.ഈ ദിനത്തിൽ, കർമ്മനിരതമായ , സന്തോഷം നിറഞ്ഞ ഭാവി ജീവിതത്തിന് ഭാവുകങ്ങൾ നേരുന്നു.

Read More

“അമ്മൂ അച്ഛനും അമ്മയും നാട്ടിൽ ഇല്ലാത്തത് കൊണ്ടല്ലേ മോളേ. നീ ഇളയമ്മേടെ അടുത്തേയ്ക്ക് പൊയ്ക്കോ. രണ്ടാഴ്ചത്തെ കാര്യമല്ലേയുള്ളൂ, അപ്പോഴേയ്ക്കും ഹോസ്റ്റൽ തുറക്കില്ലേ മോളേ. ” “അതെന്തിനാ എന്റെ ചേട്ടനും ചേട്ടത്തിയും ടൗണിൽ തന്നെയുണ്ടല്ലോ. എനിക്ക് അങ്ങോട്ട് പോയാൽ പോരെ, എന്തിനാ വലിഞ്ഞു കയറി ഇളയച്ഛനടുത്തേയ്ക്കു പോകുന്നത്. ഇളയമ്മയുടെ ജാഡ കാണുന്നത്. ” “എടി കൊച്ചേ, ഞാൻ നിന്റെ അച്ഛനോട് എന്ത് പറയും. നിന്റെ ചേട്ടത്തി ഒരു നസ്രാണി കൊച്ചാണെന്നു അറിയാമോ. അവളെ ആ മനുഷ്യന് ഇതുവരെ മരുമകളായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലായെന്നറിയില്ലേ. അവളെ ഇത് വരെ വീട്ടിൽ കയറ്റിയിട്ടില്ല. എന്നിട്ടാണ് അവളുടെ വീട്ടിൽ നീ വലിഞ്ഞു കയറി ചെല്ലുന്നത്. അവനെങ്കിലും സ്വസ്ഥമായി അവിടെ കഴിയട്ടെ. ” “എന്റെ പൊന്നമ്മച്ചി ഞാൻ ഇളയച്ഛനെ വിളിച്ചിരുന്നു, ഇളയമ്മയ്ക്കു നടുവേദനയാണെന്നും മരുമകൾ മായയാണ് വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതെന്നും പറഞ്ഞു, എന്താ അതിനർത്ഥം? നീയും കൂടെ വന്നാൽ അവൾക്കു ബുദ്ധിമുട്ടാകുമെന്ന് അല്ലേ. നേരിട്ട് എന്നോട് പറഞ്ഞില്ലായെങ്കിലും. അതിലും…

Read More

Is Love Enough? Sir ഈ സിനിമയിലെ പ്രധാന കഥാപാത്രമായ രത്നയെ അവതരിപ്പിക്കുന്നത് തിലോത്തമ ഷോം എന്ന നടിയാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണ്, വിധവയായ ജോലിക്കാരി രത്ന. അവളൊരു സ്വതന്ത്ര വ്യക്തിയാണെങ്കിലും അവൾക്കുള്ളത് വളരെ പരിമിതമായ വരുമാനവും പ്രതീക്ഷകളുമാണ്. സ്വയം പര്യാപ്തത നേടാനും സഹോദരിയെ പഠിപ്പിക്കാനുമായി അവൾ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തി ജോലി ചെയ്യുന്നു.  വിവാഹം മൂലം പഠനം പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല, പഠനം അവളുടെ സ്വപ്നമായിരുന്നു. ഫാഷൻ ഡിസൈനർ ആകുക എന്നതായിരുന്നു അവളുടെ ആഗ്രഹം.   പത്തൊൻപതാം വയസ്സിലായിരുന്നു രത്നയുടെ വിവാഹം. രോഗിയായ ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയാകുന്നു. വെറും നാലുമാസത്തെ ദാമ്പത്യം മാത്രമാണ് അവൾക്കു ലഭിച്ചത്. നിരാശയിൽ നിന്നും കരകയറിയ രത്ന കുടുംബത്തെ പോറ്റാൻ ജോലിക്കു പോകുന്നു.   ഒരു പുരുഷനോടൊപ്പം ഒറ്റയ്ക്കൊരു ഫ്ലാറ്റിൽ കഴിയുകയെന്ന റിസ്ക്ക് ഏറ്റെടുത്ത്, അവൾ അശ്വിന് വേണ്ടി ജോലി ചെയ്യുന്നു.   വിവേക് ഗോംമ്പർ അവതരിപ്പിക്കുന്ന അശ്വിനെന്ന നായക കഥാപാത്രം പക്വതയാർന്ന അഭിനയം കാഴ്ച…

Read More

 ഭർത്താവിൻ്റെ അമ്മാവൻ്റെ മകൻ്റെ കല്യാണമാണ് നാളെ. ഭർത്താവും മാതാപിതാക്കളും രാവിലെ അങ്ങോട്ട് യാത്രയ്ക്ക് ഒരുങ്ങി. കൂടെ പോകാനൊരുങ്ങിയതാണ് ഈയുള്ളവൾ. അപ്പോഴാണ് അവിവാഹിതയായ നാത്തൂനാരുടെ ഡിമാൻഡ്. അവൾക്ക് ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന്…  “എനിക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ട്. ചേട്ടത്തിയും കുഞ്ഞും ഇവിടെ നിൽക്കട്ടെ. കുഞ്ഞിനേയും കൊണ്ട് അവിടെ തിരക്കിൽ ബുദ്ധിമുട്ടാകും. നിങ്ങളെല്ലാം പോയിട്ട് വാ. എല്ലാവർക്കും കൂടി നാളെ ഒന്നിച്ച് കല്യാണം കൂടാൻ പോകാം. ” പഠിക്കാനുള്ള അവളുടെ ഒരു ത്വര കണ്ടില്ലേ. അതും ഈയുള്ളവൾക്ക് പാര വച്ചോണ്ട്. നാളെ കല്യാണത്തിനുള്ള ആക്സസറീസ് വാങ്ങാൻ പുറത്ത് പോകണമെന്ന് ചേട്ടനെ ചട്ടം കെട്ടിയതാണ്.  എല്ലാം അവൾ കുളമാക്കി. അടുക്കളയിലേയ്ക്ക് തിരിഞ്ഞു നോക്കാതെ മുറിയടച്ച് ഇരിക്കുകയാണ്. ഉണ്ണാൻ സമയത്തിങ്ങോട്ട് വരട്ടെ, കാട്ടി കൊടുക്കാം ഞാനാരാണെന്ന്. അവളുടെ ഒരു ക്ലാസ്. ഓണത്തിനിടയിലാണ് അവളുടെ പുട്ട് കച്ചവടം. എന്തോരം സ്വപ്നം കണ്ടതാ ഇന്നത്തെ ദിവസത്തെ കുറിച്ച്… എല്ലാവരേയും കാണാം. ഡാൻസും പാട്ടും റീൽസും… പുതിയ ചുരിദാർ വാങ്ങിയത് വെറുതെയായല്ലോ.…

Read More

ഒറ്റമുറി ഫ്ലാറ്റിലെ വട്ട മേശയ്ക്കരികിലിരുന്ന് രവിയൊരു കഥ എഴുതുകയാണ്. ഇന്ന് പൂർത്തിയാക്കി കൊടുക്കാമെന്ന് കൈവല്യ ബുക്ക്സിലെ ബിനോയ്ക്ക് വാക്ക് കൊടുത്തതാണ്. അറിയാവുന്ന ഏക തൊഴിൽ എഴുത്താണ്, ജീവിയ്ക്കാനുള്ള ഏക മാർഗ്ഗവും എഴുത്താണ്. പക്ഷേ ഈയിടെ എഴുത്ത് ആകെ മടുപ്പാണ്. ആവർത്തനം, എല്ലാത്തിലും ദാരിദ്ര്യവും പ്രേമവും അവിഹിതവുമൊക്കെ തന്നെയാണ് വിഷയങ്ങൾ. ജീവനോപാധിയായത് കൊണ്ട് ആ മടുപ്പൊക്കെ മാറ്റി വച്ച് എഴുതിയേ മതിയാകൂ.  രവിയുടെ കഥയിലെ നായികയായ രമ്യ, തൻ്റെ വിവാഹത്തലേന്ന് ഒളിച്ചോടാൻ പ്ലാനിടുകയാണ്. അവളുടെ മനസ്സിലെ പ്ലാനുകൾ രവി ആവേശത്തോടെ വിരലുകളിലേയ്ക്ക് ആവാഹിച്ചു. അക്ഷരങ്ങൾ കടലാസിലേയ്ക്ക് കുതിച്ച് ചാടി. പെട്ടെന്ന് അവൻ്റെ വിരലുകൾ കെട്ടിയിട്ടത് പോലെ നിശ്ചലമായി. അവൻ്റെ ചുറ്റും ലോകം മാറിയ പോലെ, ചുറ്റും സ്നേഹത്തിന്റെ ഊഷ്മളത വന്നടിയുന്നത് പോലെ.  തൻ്റെ അമ്പിളി ഫ്ലാറ്റിൻ്റെ താഴത്തെ നിലയിലെ റസ്റ്റോറൻ്റിലെത്തി കാണും. അവളുടെ സാമീപ്യം അവനറിയുന്നു, അതവനെ പ്രണയ പരവശനാക്കുന്നു.  അമ്പിളിയെ ഒരു നോക്ക് കാണാനായി അവൻ്റെ മനസ്സ് വെമ്പി. അവൻ തുറന്ന…

Read More