Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജനിമൃതികളിലൂടെ
ജീവിതം ബന്ധങ്ങൾ

ജനിമൃതികളിലൂടെ

By Nisha PillaiAugust 17, 20242 Comments7 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒറ്റമുറി ഫ്ലാറ്റിലെ വട്ട മേശയ്ക്കരികിലിരുന്ന് രവിയൊരു കഥ എഴുതുകയാണ്. ഇന്ന് പൂർത്തിയാക്കി കൊടുക്കാമെന്ന് കൈവല്യ ബുക്ക്സിലെ ബിനോയ്ക്ക് വാക്ക് കൊടുത്തതാണ്. അറിയാവുന്ന ഏക തൊഴിൽ എഴുത്താണ്, ജീവിയ്ക്കാനുള്ള ഏക മാർഗ്ഗവും എഴുത്താണ്. പക്ഷേ ഈയിടെ എഴുത്ത് ആകെ മടുപ്പാണ്. ആവർത്തനം, എല്ലാത്തിലും ദാരിദ്ര്യവും പ്രേമവും അവിഹിതവുമൊക്കെ തന്നെയാണ് വിഷയങ്ങൾ. ജീവനോപാധിയായത് കൊണ്ട് ആ മടുപ്പൊക്കെ മാറ്റി വച്ച് എഴുതിയേ മതിയാകൂ. 

രവിയുടെ കഥയിലെ നായികയായ രമ്യ, തൻ്റെ വിവാഹത്തലേന്ന് ഒളിച്ചോടാൻ പ്ലാനിടുകയാണ്. അവളുടെ മനസ്സിലെ പ്ലാനുകൾ രവി ആവേശത്തോടെ വിരലുകളിലേയ്ക്ക് ആവാഹിച്ചു. അക്ഷരങ്ങൾ കടലാസിലേയ്ക്ക് കുതിച്ച് ചാടി. പെട്ടെന്ന് അവൻ്റെ വിരലുകൾ കെട്ടിയിട്ടത് പോലെ നിശ്ചലമായി. അവൻ്റെ ചുറ്റും ലോകം മാറിയ പോലെ, ചുറ്റും സ്നേഹത്തിന്റെ ഊഷ്മളത വന്നടിയുന്നത് പോലെ. 

തൻ്റെ അമ്പിളി ഫ്ലാറ്റിൻ്റെ താഴത്തെ നിലയിലെ റസ്റ്റോറൻ്റിലെത്തി കാണും. അവളുടെ സാമീപ്യം അവനറിയുന്നു, അതവനെ പ്രണയ പരവശനാക്കുന്നു. 

അമ്പിളിയെ ഒരു നോക്ക് കാണാനായി അവൻ്റെ മനസ്സ് വെമ്പി. അവൻ തുറന്ന പേന മേശപ്പുറത്ത് വച്ച് എഴുന്നേറ്റു. മൂന്നാം നിലയിലെ ഫ്ലാറ്റിൻ്റെ റോഡ് വശത്തുള്ള ജനലരികിലേയ്ക്ക് രവി നടന്നു. റോഡിൻ്റെ എതിർവശത്തുള്ള കാർ പാർക്കിംഗിൽ അതാ അവൾ നിൽക്കുന്നു. പ്രണയ പാരവശ്യത്തോടെ അവൾ രവിയെ നോക്കി. കണ്ണുകൾ കൂട്ടി മുട്ടിയ ആ നിമിഷനേരം കൊണ്ടവൾ നിരവധി സന്ദേശം കൈമാറി. അപ്പോഴേക്കും അവളുടെ ഭർത്താവ് അവളുടെ അരികിലെത്തിയിരുന്നു, അവൾ നോട്ടം പിൻവലിച്ചു. 

അമ്പിളിയുടെ സാന്നിദ്ധ്യം തന്നെ എന്ത് സന്തോഷം തരുന്നതാണ്. അവൾക്കും അങ്ങനെ തന്നെ. നഗരത്തിൽ നിലവാരമുള്ള അനേകം റസ്റ്റോറന്റുകൾ ഉണ്ടെങ്കിലും ഫ്ലാറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന “ടേസ്റ്റ് ബഡ്‌സ്” എന്ന ചൈനീസ് കിച്ചൻ അവൾ തെരഞ്ഞെടുക്കുന്നത് തന്നെ കാണാൻ വേണ്ടി മാത്രമാണെന്ന് രവിയ്ക്കു അറിയാം. 

ആദ്യമായി അവൻ അമ്പിളിയെ കാണുന്നത് ഒരു പുസ്തക മേളയിൽ വച്ചാണ്. ആ സമയത്താണ് രവിയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. വിരൽ തുമ്പിലെ ലോകം എന്ന പ്രണയ കവിത സമാഹാരം പ്രസിദ്ധീകരിച്ചത് വിഷൻ ബുക്ക്സ് ആയിരുന്നു. ബുക്കിന്റെ സെയിൽസ് പ്രമോഷന് വേണ്ടി രവിയും പോയിരുന്നു. 

പുസ്തകത്തിന് അധികം സെയിൽസ് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ മറ്റു എഴുത്തുകാരുടെയും അവരുടെ ആരാധകരുടേയും തിരക്കുകൾ ആസ്വദിച്ചിരിക്കുമ്പോഴാണ് രവിയെ തേടി അമ്പിളി വരുന്നത്. ആരോ അവനു പണി കൊടുക്കാൻ അവളെ നിർബന്ധിച്ചു അവൻ്റെടുത്തേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. 

“രവി മോഹനല്ലേ? ഞാൻ അമ്പിളി. നവമാലിക മാസികയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ കഥ ഞാൻ വായിക്കാറുണ്ട്. “മോഹനം ” എന്ന കഥ, എത്ര ആഴത്തിലാണ് നിങ്ങൾ ചിന്തിച്ചു എഴുതി കൂട്ടുന്നത്. ഒരു പുതിയ കഥാകാരനാണ് എന്ന് തോന്നുകയേയില്ല. അഭിനന്ദനങ്ങൾ. “

“പുതിയ എഴുത്തുകാരനൊന്നുമല്ല, കവിതയായിരുന്നു എൻ്റെ തട്ടകം. കഥകളിലേയ്ക്ക് ഈയിടെ എത്തിപ്പെട്ടതാണ്. അതിപ്പോൾ കൂടുതൽ പ്രിയങ്കരമായി മാറി. “

അവൻ തന്റെ കവിതാ പുസ്തകം ഉയർത്തി കാട്ടി. അവൾ ആ പുസ്തകം ഒരെണ്ണം മേടിച്ചു കൊണ്ട് അവനോടു യാത്ര ചോദിച്ചു. അവൾ പോയിക്കഴിഞ്ഞപ്പോൾ അവനു വല്ലാത്ത നിരാശ തോന്നി. ഹൃദയം വിങ്ങി പൊട്ടുന്നപോലെയൊരു വേദന. ആരാണിവൾ? മുൻപ് എപ്പോഴെങ്കിലും അവളെ അറിയാമായിരുന്നോ?

പിറ്റേ ദിവസവും അമ്പിളി പുസ്തകമേളയിലെത്തി. രവി വരുന്നത് വരെ അവൾ കാത്തിരുന്നു. രവിയുടെ കവിതകൾ വായിച്ച് അതിനൊരു ആസ്വാദനകുറിപ്പ് തയാറാക്കി അവൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് വായിച്ചു കവിയെയും കവിതയെയും കുറിച്ചന്വേഷിച്ചവരുടെ ലിസ്റ്റ് അവളവനു കാണിച്ചു കൊടുത്തു. അതിന് ശേഷം രവിയുടെ പുസ്തകത്തിനു നല്ല വില്പനയുണ്ടായി. രവിമോഹനെന്ന കവിയെ കൂടുതൽ പേരറിയാൻ തുടങ്ങി. 

അതായിരുന്നു തുടക്കം. പിന്നെയവർ എന്നും കണ്ടു മുട്ടി. നഗരത്തിലെ സമ്പന്നനായ ബിസിനസ്കാരന്റെ ഭാര്യയും ദരിദ്രനായ കവിയും തമ്മിലുള്ള അഗാധമായ ഹൃദയ ബന്ധം അവിടെ തുടങ്ങി. അവരുടെ കൂടിച്ചേരലുകൾക്കു വേദിയായത് നഗരത്തിലെ പഴയ ഒരു മ്യൂസിയം കോപ്ലക്സാണ്. 

 

അവനവൾക്കു വേണ്ടി അവൻ്റെ കവിതകൾ ഈണത്തിൽ ആലപിച്ചു, അവളവന് ഹൃദയം നിറയെ സ്നേഹവും, വായിക്കാൻ നല്ല പുസ്തകങ്ങളും, വയറു നിറയെ രുചികരമായ ഭക്ഷണവും നൽകി. മക്കളില്ലാത്ത ദുഃഖം അങ്ങനെ അമ്പിളി മറക്കാൻ ശ്രമിച്ചു. 

 

“നിങ്ങളാരെയാണ് ഇങ്ങനെ നോക്കി കൊണ്ട് നിൽക്കുന്നത് ?”

 

പിറകിലൊരു ഗർജ്ജനം കേട്ട് രവി ഞെട്ടിത്തരിച്ചു. ആര്യയാണ്, അവന്റെ ഭാര്യ. അടുക്കള കാലിയാണ്. ചപ്പാത്തി ഉണ്ടാക്കി വച്ചിട്ടുണ്ട്. പച്ചക്കറികൾ വാങ്ങാത്തതിനാൽ കറിയില്ല, പഞ്ചസാര കൂട്ടി കഴിയ്ക്കണം എന്നൊക്കെ പറഞ്ഞു വഴക്കിട്ടിട്ടു അഞ്ചു മിനിറ്റായിട്ടില്ല. അവളെങ്ങാനും അമ്പിളിയെ കണ്ടാൽ, അമ്പിളിയെക്കുറിച്ച് അവൾക്കൊന്നും അറിയില്ലെങ്കിൽ കൂടി അവന് പേടി തോന്നി.. 

 ” ഇവിടെ പട്ടിണിയാണ് എന്ന് നിങ്ങൾക്കറിയാമോ. ആ കോട്ടിട്ട മനുഷ്യനെ നോക്കി വെള്ളമിറക്കി നിന്നിട്ട് ഒരു കാര്യവുമില്ല. അയാളെ പോലെയൊക്കെ ജീവിക്കണേൽ ഭാഗ്യം കൂടി വേണം മനുഷ്യാ… “

 

“നീ വിഷമിക്കാതെ ആര്യേ, ഞാൻ ഈ കഥ ഇപ്പോൾ തീർക്കും. ബിനോയ്ക്ക്, ഈമെയിലിൽ അയച്ചു കൊടുത്താൽ അയാൾ ഈ ലക്കം പ്രസിദ്ധീകരിക്കും. ഇപ്പോൾ തന്നെ എനിക്ക് അഡ്വാൻസ് തുക അയയ്ക്കുകയും ചെയ്യും. നാളെ രാവിലെ തന്നെ പോയി ഞാൻ പച്ചക്കറിയും പലചരക്കും വാങ്ങാം. “

 

“ഓഹ് വാങ്ങും വാങ്ങും. അതിനു ബിനോയ് നിങ്ങൾക്ക് പതിനായിരമൊന്നുമല്ലല്ലോ അയച്ചു തരുന്നത്. ഏത് സമയത്താണ് എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ തോന്നിയത്. നിങ്ങളുടെ പ്രണയ കവിതയും മണ്ണാങ്കട്ടയും, നിങ്ങളെ പ്രണയിച്ച സമയത്ത് നിങ്ങളുടെ സുഹൃത്ത് രാഹുലിനെ പ്രണയിച്ചിരുന്നെങ്കിൽ, ഞാനിപ്പോൾ മഹാറാണിയെ പോലെ കഴിഞ്ഞേനെ. രാഹുലെന്നോടു പലതവണ അവന്റെ ഇഷ്ടം പറഞ്ഞതാ. ഞാനൊരു മരമണ്ടി. നിങ്ങളെ പോലൊരു നപുംസകത്തിനെ തന്നെ എന്റെ തലയിൽ കെട്ടി വച്ചല്ലോ ദൈവമേ. “

 

“ദാരിദ്ര്യം ഒക്കെ മാറും ആര്യേ, എന്റെ പുതിയ ബുക്കൊന്നിറങ്ങട്ടെ. “

 

“പിന്നെ ഇതൊക്കെ കുറെ ഞാൻ കേട്ടതാണ്. ഇപ്പോഴത്തെ കാലത്തു ബുക്കൊക്കെ വായിക്കുന്ന മണ്ടൻമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നിങ്ങളൊന്ന് ചത്ത് കിട്ടിയിരുന്നേൽ… ഇൻഷുറൻസ് തുക കൊണ്ട് ഞാനും മക്കളും സുഖമായി ജീവിച്ചേനെ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. മടുത്തൂ ജീവിതം. “

 

“ആര്യേ. “

 

നിലത്തിരുന്നു കളിച്ച് കൊണ്ടിരുന്ന മൂന്നുവയസുകാരി അമ്മുകുട്ടിയെ കാല് കൊണ്ട് തട്ടി മാറ്റി ആര്യ അടുക്കളയിലേയ്ക്ക് പാഞ്ഞ് പോയി. ശരീരം വേദനിച്ച കുട്ടി നിലവിളിച്ചു കൊണ്ട് രവിയുടെ മടിയിൽ കയറിയിരുന്നു. അത് കേട്ട് ആര്യയുടെ ഒക്കത്തിരുന്ന ആറു മാസക്കാരൻ നീലനും നിലവിളി തുടങ്ങി. 

 രവിക്ക് കരച്ചിൽ വന്നു എന്തിനാണു താൻ ജീവിച്ചിരിക്കുന്നത്? ആർക്ക് വേണ്ടിയാണ്. ഏതോ ഒരവസരത്തിൽ താൻ കാണിച്ച ചാപല്യം, അതാണിപ്പോൾ അമ്മുകുട്ടിയുടെ രൂപത്തിൽ തന്റെ മടിയിൽ ഇരിക്കുന്നത്. അന്നത്തെ രാത്രിയിൽ, മദ്യപിച്ചു ബോധം കെട്ട അവസ്ഥയിൽ മഴയത്ത് ഒന്നിച്ചുള്ള യാത്രയിൽ അവളെ കൂടെ കൂട്ടിയിരുന്നില്ലായെങ്കിൽ, ഇങ്ങനെയൊരു ട്രാപ്പിൽ ചെന്ന് രവി ചാടില്ലായിരുന്നു. 

 ***************************************************************************

രാവിലെ, ഡ്രൈവറും തോട്ടക്കാരനും കൂടി രഹസ്യമായി, ഗൗരവത്തിൽ എന്തോ സംസാരിക്കുന്നത് ജനലരികിൽ നിന്ന് അമ്പിളി കണ്ടു. ചായക്കപ്പുമായി അവൾ ജനലരികിലേയ്ക്ക് നീങ്ങി നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു. 

 “അങ്ങനെ അയാളും പോയി. “

 “എന്താ സംഭവിച്ചത്. “

 “ആത്മഹത്യയിരുന്നു ഇന്ന് പുലർച്ചെ, ആ മ്യൂസിയം വളപ്പിൽ, വിഷം കഴിച്ചാണ്, കയ്യിലൊരു ഫൗണ്ടൻ പെൻ മുറുക്കി പിടിച്ചിരുന്നു. പ്രിയപ്പെട്ട ആരുടെയോ സമ്മാനം. കഴിവുള്ള ആളായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം. സമാധാനമാണല്ലോ പ്രധാനം. ആ പെണ്ണ് ഒരു സ്വസ്ഥതയും സമാധാനവും കൊടുത്തിരുന്നില്ല എന്നാണ് അയൽവാസികൾ പറഞ്ഞത്. “

 “അയാൾക്ക് വേറെ ആരുമില്ലായിരുന്നോ? ഈ മരണം എല്ലാവരും പെട്ടെന്ന് മറക്കുമോ.”

 “ഇല്ല എല്ലാവരും മറക്കില്ല. അദ്ദേഹത്തെ പതിവായി കാണാൻ പോയിരുന്ന ഒരു മാന്യയായ സ്ത്രീയുണ്ട്, ഈ നഗരത്തിൽ, ചോദിക്കണ്ട !! ഞാൻ ആരാണെന്നു പറയില്ല, ഞാനവർക്ക് വാക്ക് കൊടുത്തിരുന്നതാണ്. “

 അമ്പിളി ചായക്കപ്പ് മേശമേൽ വച്ചു. മുകളിലെ ഭർത്താവിന്റെ കിടപ്പു മുറിയിലേയ്ക്കു ഓടി കയറി. ആരുമായോ രഹസ്യ സംഭാഷണത്തിലായിരുന്ന അയാൾ, അവളെ കണ്ടു, ഫോണുമായി കുളിമുറിയിൽ കയറി. അമ്പിളി അതൊന്നും ശ്രദ്ധിക്കാതെ അയാളുടെ അലമാരയിൽ എന്തിനോ വേണ്ടി പരാതി. 

 “അവിടെ എന്താണ് നീ നോക്കുന്നത്. പേഴ്സ് മേശപ്പുറത്തു വച്ചിട്ടുണ്ട്. ” അയാൾ വിളിച്ചു പറഞ്ഞു. 

 അമ്പിളി മറുപടിയൊന്നും പറഞ്ഞില്ല. അവൾ അയാളുടെ വസ്ത്രങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കൈത്തോക്ക് പുറത്തെടുത്തു. 

 “ട്ടോ ട്ടോ ” രണ്ട് പ്രാവശ്യം വെടി ശബ്ദം കേട്ടു. 

 നനഞ്ഞ ടർക്കി ടൗവലും ചുറ്റി അവളുടെ ഭർത്താവു കുളിമുറിയിൽ നിന്നും പുറത്തു വന്നു. ഡ്രൈവറും തോട്ടക്കാരനും അടുക്കളക്കാരിയും ഓടി വന്നു. കണ്ണുകൾ തുറന്നു കമഴ്ന്നു കിടന്ന അമ്പിളിയുടെ ചെന്നിയിൽ നിന്നും ചോര ഒലിച്ചു നിലത്തു പടർന്നു. 

*************************************************************************

 സുമുഖനായ ദൈവത്തിന്റെ മുമ്പിൽ തലകുനിച്ചു നിൽക്കുകയാണ് രവി മോഹനും അമ്പിളിയും. 

 “ഒരാത്മാവിൻ്റെ അംശമാണ് നിങ്ങളിരു വരുമെന്ന് ഭൂമിയിൽ വച്ച് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? ഒരു ആത്മാവ് രണ്ട് ശരീരങ്ങളിലായി വിഭജിക്കുന്നത് അപൂർവമാണ്, എന്നിട്ടും. “

 “ഞങ്ങൾ പരസ്പരം കണ്ട് മുട്ടുന്നതിന് മുൻപേ വിവാഹിതരായിരുന്നു. “

 രവി മോഹൻ പതിയെ പറഞ്ഞു. 

 ” അതിന്? ഒരാളുടെ രണ്ട് ഭാഗങ്ങൾ!! പരസ്പരം സ്നേഹിയ്ക്കാനും മനസ്സിലാക്കാനും എന്തായിരുന്നു തടസ്സം. “

 ദൈവത്തിന്റെ വെളുത്ത മുഖം ദേഷ്യം കൊണ്ട് ചുവന്നു. അദ്ദേഹത്തിൻ്റെ നരച്ച താടി ഇളംകാറ്റിൽ പാറി പറന്നു. 

 ദൈവവും തൻ്റെ ഭർത്താവിനെ പോലൊരു മുൻകോപിയാണല്ലോയെന്ന് അമ്പിളി ചിന്തിച്ചു. 

 “നിങ്ങൾ പരസ്പരം കണ്ടുമുട്ടുകയും പിൻതുണച്ച് നിങ്ങളുടെ ജീവിതം പൂർണ്ണമാക്കി മാറ്റുകയും വേണമായിരുന്നു. നിങ്ങളുടെ ജീവിതങ്ങൾ വ്യത്യസ്തമായി മാറിയേനെ. “

 “ഒന്നിനും പറ്റിയില്ല. ധൈര്യമുണ്ടായില്ല. “

 പെട്ടെന്ന് അമ്പിളി വാ തുറന്നു. 

 “ഞങ്ങൾക്ക് ഒരു ജന്മം കൂടി തരുമോ പ്രഭോ, ഒന്നിച്ച് ഭൂമിയിൽ, ഒരിക്കൽ കൂടി. “

 “കഴിഞ്ഞ ജൻമത്തിലും… നിങ്ങൾ ഇത് തന്നെ പറഞ്ഞു. പരസ്പരം തിരിച്ചറിഞ്ഞില്ല. കണ്ട് മുട്ടാൻ വളരെ വൈകിപ്പോയി. ഇനിയുമൊരു ജൻമം കൂടി എന്നൊക്കെ. “

 ദൈവം കടുത്ത ആലോചനയിലായി. 

 “അടുത്ത ജന്മത്തിലും സ്വന്തം ആത്മാവിന്റെ പാതിയെ കണ്ടുമുട്ടാൻ കഴിയാതെ അപരിചിതരായി കഴിഞ്ഞിട്ട്, പിന്നീട് നിരാശയിൽ സ്വയംഹത്യ ചെയ്തു പരാജിതരായി നിങ്ങൾ വീണ്ടും എന്റെ മുന്നിലെത്തും. “

 “ഇനി അങ്ങനെ ഉണ്ടാകില്ല. “

 ദൈവം മൂക്ക് ചൊറിഞ്ഞു

 “കഴിഞ്ഞ ജന്മത്തിലും ദൈവിക കോടതിയിൽ ഇത് തന്നെ പറഞ്ഞു. വീണ്ടുമൊരു ജന്മത്തിനു അഭ്യർത്ഥിച്ചു. ഞാൻ നിങ്ങളെ ഒരിക്കൽ കൂടി ഭൂമിയിലേയ്ക്ക് വിട്ടു. എന്നിട്ടും… “

 “ദൈവമേ, ഒരു മാറ്റം വേണം. രൂപമാറ്റം വേണം. യിൻ ഊർജവും യാങ് ഊർജവും പരസ്പരം മാറണം. ഞാൻ ഒരു പുരുഷനായും രവിയൊരു സ്ത്രീയായും ജനിക്കണം. അടുത്തജന്മത്തിൽ ഞങ്ങൾ കുട്ടിക്കാലത്തു തന്നെ പരസ്പരം തിരിച്ചറിയണം. പരസ്പരം തിരിച്ചറിഞ്ഞു ഞങ്ങളുടെ ജന്മ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കണം. “

 “മ്”

 

ദൈവം ഒന്നമർത്തി മൂളി. ഇരുന്ന ഇരുപ്പിടത്തിൽ നിന്നുമെഴുനേറ്റു അവരുടെ അടുത്തേയ്ക്കു നടന്നു. കുനിഞ്ഞു നിന്ന രവിയുടെ താടി അദ്ദേഹം തൻ്റെ കരങ്ങളാൽ മെല്ലെ ഉയർത്തി. അവന്റെ മുടിയിഴകളിൽ മെല്ലെ തലോടി. 

 

“നിങ്ങളിൽ വെളിച്ചവും ഇരുട്ടുമുണ്ട്. രാവും പകലും, നന്മയും തിന്മയും, യിന്നും യാങ്‌മൊക്കെ നിങ്ങൾ തന്നെയാണ്. പരസ്പര പൂരകങ്ങളായി നിങ്ങൾ മാറണം. ഇരട്ട ജ്വാലകളായി മാറണം. “

 

ദൈവം അവരെ അനുഗ്രഹിച്ചു. 

 

**********************************************************************

മകളുടെ സ്കൂളിൽ പോയപ്പോഴാണ് മഹേഷ്, സബ് ഇൻസ്‌പെക്ടർ അലക്സ് സാറിനെ വീണ്ടും കാണുന്നത്. കൂടെ സുന്ദരനായ മിടുക്കൻ, മകനുമുണ്ട്. അവനും അതേ സ്‌കൂളിലാണ് എന്നറിഞ്ഞപ്പോൾ മഹേഷിനു കൗതുകം തോന്നി. ഒരേ ആശുപത്രിയിൽ ഒരേ സമയത്തായിരുന്നു അവരുടെ ജനനം. ഇപ്പോൾ ഒന്നിച്ചു ഒരേ സ്കൂളിൽ പഠിയ്ക്കുന്നു. 

 

മിടുക്കനായ അലക്സിനെ ആദ്യമായി കണ്ട രംഗം മഹേഷിനു ഓർമ്മ വന്നു. 

 

സോഫ്റ്റ്‌വെയർ എൻജിനീയറായ മഹേഷ് തന്റെ ഭാര്യയെ ആദ്യ പ്രസവത്തിനായി ലേബർ റൂമിലേയ്ക്ക് കൊണ്ട് പോകുന്നത് സങ്കടത്തോടെനോക്കി നിന്നു. ചുറ്റും തന്റെയും അവളുടെയും മാതാപിതാക്കളും ബന്ധുക്കളുമുണ്ട്. ദൂരെ ഒരു കസേരയിൽ തല കുനിച്ചു, ദുഖിച്ചിരിക്കുന്ന ഒരു നാല്പതഞ്ചുകാരനെ കാണുന്നു. അടുത്തേയ്ക്ക് ചെന്ന് ആശ്വസിപ്പിക്കുന്നു. 

 

“ആരാ അകത്തുള്ളത്. മകളോ ? സഹോദരിയോ?”

 

“ഭാര്യയാണ്, പത്തു വർഷത്തോളം കുട്ടികളില്ലായിരുന്നു. കാത്തു കാത്തിരുന്ന് കിട്ടിയതാ. ആകെ ടെൻഷനാണ്. വിവാഹം ഒളിച്ചോട്ടമായിരുന്നു, കൂടെ ആരുമില്ല, അവൾക്കു ഞാനും എനിക്ക് അവളും മാത്രം. “

 

അയാൾ കരയാൻ തുടങ്ങി. 

 

അലക്സ് ജോൺ എന്ന ആ പോലീസുകാരനെ മഹേഷ് ആശ്വസിപ്പിച്ചു. തൻ്റെ ഭാര്യയുടെ പ്രസവ സമയത്ത് അയാളുടെ ഭാര്യയും സുഖകരമായി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആകുന്നത് വരെ അയാളെ സഹായിക്കാൻ മഹേഷും അമ്മയും കൂടെ ഉണ്ടായിരുന്നു. അലക്സ് സ്ഥലം മാറി പോയിരുന്നു, പിന്നീട് ഇപ്പോഴാണ് കാണുന്നത്. 

 

മഹേഷിനെ കണ്ടപ്പോൾ അലക്സിന്റെ മകൻ ഓടി എത്തി. 

 

“ഇതാണോ പപ്പാ മഹേഷ് അങ്കിൾ, എന്റെ കൂട്ടുകാരി നിളയുടെ അച്ഛനാണ്. “

 

“അതേ അച്ഛാ അശ്വിൻ എൻ്റെ ഫ്രണ്ടാണ്. “

 

നിള മഹേഷിനോട് ചേർന്ന് നിന്നു. 

 

ബെല്ലടിച്ചപ്പോൾ അശ്വിൻ നിളയുടെ കൈയും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു. തിരിഞ്ഞ് നോക്കി മഹേഷിനോട് പറഞ്ഞു. 

 

“അങ്കിൾ ധൈര്യമായി പോയ്ക്കോളൂ. നിളയുടെ കാര്യം ഞാൻ നോക്കി കൊള്ളാം. “

 

അത് കേട്ട് മഹേഷ് പൊട്ടിച്ചിരിച്ചു. 

 

“ഇവനാണ് കൊള്ളാമല്ലോ അലക്സേട്ടാ. “

 

“പിള്ളേര് വളരട്ടെ മഹേഷേ. ഒന്നുമില്ലേലും രണ്ടാളും ഒന്നിച്ച് ഒരേ സമയം വന്നവരല്ലേ. നേരത്തേ പരിചയംകാണും. അവന് വീട്ടിൽ വന്നാലും നിളയുടെ കാര്യം പറയാതെ സമയമുള്ളൂ. “

 

“അതേ അവര് നിഷ്കളങ്കരായി വളരട്ടെ. “

 

ജീപ്പിൽ കയറുമ്പോൾ മഹേഷിനെ നോക്കി ചിരിച്ച് കൊണ്ട് അലക്സ് ബൈ പറഞ്ഞു. 

 

✍️✍️✍️നിഷ പിള്ള

Post Views: 25
1
Nisha Pillai

2 Comments

  1. Sreeja Ajith on August 18, 2024 12:48 PM

    Super 👌👌👌

    Reply
    • Nisha Pillai on August 18, 2024 10:19 PM

      Thank you 🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.