“അമ്മൂ അച്ഛനും അമ്മയും നാട്ടിൽ ഇല്ലാത്തത് കൊണ്ടല്ലേ മോളേ. നീ ഇളയമ്മേടെ അടുത്തേയ്ക്ക് പൊയ്ക്കോ. രണ്ടാഴ്ചത്തെ കാര്യമല്ലേയുള്ളൂ, അപ്പോഴേയ്ക്കും ഹോസ്റ്റൽ തുറക്കില്ലേ മോളേ. ” “അതെന്തിനാ എന്റെ ചേട്ടനും ചേട്ടത്തിയും ടൗണിൽ തന്നെയുണ്ടല്ലോ. എനിക്ക് അങ്ങോട്ട് പോയാൽ പോരെ, എന്തിനാ വലിഞ്ഞു കയറി ഇളയച്ഛനടുത്തേയ്ക്കു പോകുന്നത്. ഇളയമ്മയുടെ ജാഡ കാണുന്നത്. ” “എടി കൊച്ചേ, ഞാൻ നിന്റെ അച്ഛനോട് എന്ത് പറയും. നിന്റെ ചേട്ടത്തി ഒരു നസ്രാണി കൊച്ചാണെന്നു അറിയാമോ. അവളെ ആ മനുഷ്യന് ഇതുവരെ മരുമകളായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലായെന്നറിയില്ലേ. അവളെ ഇത് വരെ വീട്ടിൽ കയറ്റിയിട്ടില്ല. എന്നിട്ടാണ് അവളുടെ വീട്ടിൽ നീ വലിഞ്ഞു കയറി ചെല്ലുന്നത്. അവനെങ്കിലും സ്വസ്ഥമായി അവിടെ കഴിയട്ടെ. ” “എന്റെ പൊന്നമ്മച്ചി ഞാൻ ഇളയച്ഛനെ വിളിച്ചിരുന്നു, ഇളയമ്മയ്ക്കു നടുവേദനയാണെന്നും മരുമകൾ മായയാണ് വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതെന്നും പറഞ്ഞു, എന്താ അതിനർത്ഥം? നീയും കൂടെ വന്നാൽ അവൾക്കു ബുദ്ധിമുട്ടാകുമെന്ന് അല്ലേ. നേരിട്ട് എന്നോട് പറഞ്ഞില്ലായെങ്കിലും. അതിലും…
Author: Nisha Pillai
Is Love Enough? Sir ഈ സിനിമയിലെ പ്രധാന കഥാപാത്രമായ രത്നയെ അവതരിപ്പിക്കുന്നത് തിലോത്തമ ഷോം എന്ന നടിയാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണ്, വിധവയായ ജോലിക്കാരി രത്ന. അവളൊരു സ്വതന്ത്ര വ്യക്തിയാണെങ്കിലും അവൾക്കുള്ളത് വളരെ പരിമിതമായ വരുമാനവും പ്രതീക്ഷകളുമാണ്. സ്വയം പര്യാപ്തത നേടാനും സഹോദരിയെ പഠിപ്പിക്കാനുമായി അവൾ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തി ജോലി ചെയ്യുന്നു. വിവാഹം മൂലം പഠനം പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല, പഠനം അവളുടെ സ്വപ്നമായിരുന്നു. ഫാഷൻ ഡിസൈനർ ആകുക എന്നതായിരുന്നു അവളുടെ ആഗ്രഹം. പത്തൊൻപതാം വയസ്സിലായിരുന്നു രത്നയുടെ വിവാഹം. രോഗിയായ ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയാകുന്നു. വെറും നാലുമാസത്തെ ദാമ്പത്യം മാത്രമാണ് അവൾക്കു ലഭിച്ചത്. നിരാശയിൽ നിന്നും കരകയറിയ രത്ന കുടുംബത്തെ പോറ്റാൻ ജോലിക്കു പോകുന്നു. ഒരു പുരുഷനോടൊപ്പം ഒറ്റയ്ക്കൊരു ഫ്ലാറ്റിൽ കഴിയുകയെന്ന റിസ്ക്ക് ഏറ്റെടുത്ത്, അവൾ അശ്വിന് വേണ്ടി ജോലി ചെയ്യുന്നു. വിവേക് ഗോംമ്പർ അവതരിപ്പിക്കുന്ന അശ്വിനെന്ന നായക കഥാപാത്രം പക്വതയാർന്ന അഭിനയം കാഴ്ച…
ഭർത്താവിൻ്റെ അമ്മാവൻ്റെ മകൻ്റെ കല്യാണമാണ് നാളെ. ഭർത്താവും മാതാപിതാക്കളും രാവിലെ അങ്ങോട്ട് യാത്രയ്ക്ക് ഒരുങ്ങി. കൂടെ പോകാനൊരുങ്ങിയതാണ് ഈയുള്ളവൾ. അപ്പോഴാണ് അവിവാഹിതയായ നാത്തൂനാരുടെ ഡിമാൻഡ്. അവൾക്ക് ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന്… “എനിക്ക് ഓൺലൈൻ ക്ലാസ്സ് ഉണ്ട്. ചേട്ടത്തിയും കുഞ്ഞും ഇവിടെ നിൽക്കട്ടെ. കുഞ്ഞിനേയും കൊണ്ട് അവിടെ തിരക്കിൽ ബുദ്ധിമുട്ടാകും. നിങ്ങളെല്ലാം പോയിട്ട് വാ. എല്ലാവർക്കും കൂടി നാളെ ഒന്നിച്ച് കല്യാണം കൂടാൻ പോകാം. ” പഠിക്കാനുള്ള അവളുടെ ഒരു ത്വര കണ്ടില്ലേ. അതും ഈയുള്ളവൾക്ക് പാര വച്ചോണ്ട്. നാളെ കല്യാണത്തിനുള്ള ആക്സസറീസ് വാങ്ങാൻ പുറത്ത് പോകണമെന്ന് ചേട്ടനെ ചട്ടം കെട്ടിയതാണ്. എല്ലാം അവൾ കുളമാക്കി. അടുക്കളയിലേയ്ക്ക് തിരിഞ്ഞു നോക്കാതെ മുറിയടച്ച് ഇരിക്കുകയാണ്. ഉണ്ണാൻ സമയത്തിങ്ങോട്ട് വരട്ടെ, കാട്ടി കൊടുക്കാം ഞാനാരാണെന്ന്. അവളുടെ ഒരു ക്ലാസ്. ഓണത്തിനിടയിലാണ് അവളുടെ പുട്ട് കച്ചവടം. എന്തോരം സ്വപ്നം കണ്ടതാ ഇന്നത്തെ ദിവസത്തെ കുറിച്ച്… എല്ലാവരേയും കാണാം. ഡാൻസും പാട്ടും റീൽസും… പുതിയ ചുരിദാർ വാങ്ങിയത് വെറുതെയായല്ലോ.…
ഒറ്റമുറി ഫ്ലാറ്റിലെ വട്ട മേശയ്ക്കരികിലിരുന്ന് രവിയൊരു കഥ എഴുതുകയാണ്. ഇന്ന് പൂർത്തിയാക്കി കൊടുക്കാമെന്ന് കൈവല്യ ബുക്ക്സിലെ ബിനോയ്ക്ക് വാക്ക് കൊടുത്തതാണ്. അറിയാവുന്ന ഏക തൊഴിൽ എഴുത്താണ്, ജീവിയ്ക്കാനുള്ള ഏക മാർഗ്ഗവും എഴുത്താണ്. പക്ഷേ ഈയിടെ എഴുത്ത് ആകെ മടുപ്പാണ്. ആവർത്തനം, എല്ലാത്തിലും ദാരിദ്ര്യവും പ്രേമവും അവിഹിതവുമൊക്കെ തന്നെയാണ് വിഷയങ്ങൾ. ജീവനോപാധിയായത് കൊണ്ട് ആ മടുപ്പൊക്കെ മാറ്റി വച്ച് എഴുതിയേ മതിയാകൂ. രവിയുടെ കഥയിലെ നായികയായ രമ്യ, തൻ്റെ വിവാഹത്തലേന്ന് ഒളിച്ചോടാൻ പ്ലാനിടുകയാണ്. അവളുടെ മനസ്സിലെ പ്ലാനുകൾ രവി ആവേശത്തോടെ വിരലുകളിലേയ്ക്ക് ആവാഹിച്ചു. അക്ഷരങ്ങൾ കടലാസിലേയ്ക്ക് കുതിച്ച് ചാടി. പെട്ടെന്ന് അവൻ്റെ വിരലുകൾ കെട്ടിയിട്ടത് പോലെ നിശ്ചലമായി. അവൻ്റെ ചുറ്റും ലോകം മാറിയ പോലെ, ചുറ്റും സ്നേഹത്തിന്റെ ഊഷ്മളത വന്നടിയുന്നത് പോലെ. തൻ്റെ അമ്പിളി ഫ്ലാറ്റിൻ്റെ താഴത്തെ നിലയിലെ റസ്റ്റോറൻ്റിലെത്തി കാണും. അവളുടെ സാമീപ്യം അവനറിയുന്നു, അതവനെ പ്രണയ പരവശനാക്കുന്നു. അമ്പിളിയെ ഒരു നോക്ക് കാണാനായി അവൻ്റെ മനസ്സ് വെമ്പി. അവൻ തുറന്ന…
ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ. അവളാകെ പരിഭ്രാന്തയായി മാറി. അറിയാത്ത നാട്, പരിചയമില്ലാത്ത മനുഷ്യർ. എന്തിനാണ് ഇങ്ങനെയൊരു ജോലി താനേറ്റെടുത്തത്? അമ്മച്ചി വളരെ കഷ്ടപ്പെട്ടാണ് അച്ഛനില്ലാത്ത മൂന്നു കുട്ടികളെ പോറ്റുന്നത്. മൂത്തമകളായ ഷൈനി വിദൂര പഠനം വഴി ബിരുദം ചെയ്യുകയാണ്. അനിയത്തിമാർ രണ്ടുപേരും പഠിക്കാൻ മിടുക്കികളാണ്. രണ്ടാമത്തവളായ ഷെറിന് നഴ്സിംഗ് പഠിക്കണമെന്ന് ഒരേയൊരു വാശി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് പത്ര പരസ്യം കണ്ട് ഷൈനി ഈ ജോലിക്കു അപേക്ഷിച്ചത്. ഹൈറേഞ്ചിലെ ഒരു പഴയ തറവാട്ട് വീട്ടിൽ ഒരു വശം തളർന്നു കിടക്കുന്ന ഒരു അറുപതുകാരനെ മരിക്കുന്നതു വരെ പരിചരിക്കണം. മാസം പന്ത്രണ്ടായിരം രൂപയും താമസവും ഭക്ഷണവും നൽകും. ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കണം. അമ്മച്ചിയെ സമ്മതിപ്പിക്കാൻ കുറെ പാടുപെട്ടു. അമ്മച്ചി ഒന്നേ പറഞ്ഞുള്ളു. “നാലാള് അറിയപ്പെടുന്ന ഒരു അപ്പച്ചന്റെ മകളാണ് നീ. പണമേ ഇല്ലാതെയുള്ളു, അഭിമാനം പണയപ്പെടുത്തരുത്. “…
 “ഏപ്രിൽ 24 ന് ആണ് നവ്യയുടെ പാസിങ്ങ് ഔട്ട്. എനിക്ക് പോകണം. ഞാനവിടെയുണ്ടാകണം ആ സമയത്ത്. എന്താണ് നിങ്ങൾ രണ്ടാളുടേയും തീരുമാനം. ” പത്രം വായിച്ചു കൊണ്ടിരുന്ന മോഹനനോടും മൊബൈലിൽ തോണ്ടി കൊണ്ടിരുന്ന മകൻ നവീനോടുമായി അനിത പറഞ്ഞു. “അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ. അമ്മയാണ് അവളെ ഇങ്ങനെ തലയിൽ കയറ്റി നടക്കുന്നത്. പഴയതൊന്നും ഞാൻ മറന്നിട്ടില്ല അവൾ കാട്ടിക്കൂട്ടിയത്. ഈ ജന്മം ഞാൻ അതൊന്നും മറക്കാനും പോകുന്നില്ല. ” “നീ മറക്കണ്ട. പതിനേഴാം വയസ്സിൽ അവൾക്കു പറ്റിയൊരു തെറ്റ്, അതിന്റെ പേരിൽ അവളെ ഈ ജീവിതകാലം മുഴുവനും ദ്രോഹിക്കണമെന്നാണോ നീ പറയുന്നത്. ” “എന്ത്? ചെറിയ തെറ്റോ, കൂടെ പഠിച്ചവനെ മുറിയിൽ വിളിച്ചു കയറ്റിയതാണോ അവൾ ചെയ്ത ചെറിയ തെറ്റ്, അതും വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ. ” “ഞാൻ ട്രാൻസ്ഫറായി പോകുന്നതിനു മുൻപ് തന്നെ നിന്റെ അച്ഛന് മുന്നറിയിപ്പ് കൊടുത്തതാണ്. ഇളയ മകളാണ്, എല്ലാവരും അവളെ കൊഞ്ചിച്ചു വഷളാക്കിയിരിക്കുകയാണ്. അവൾക്ക് ആണെന്നോ…
ഓഫീസിലെ പ്രധാന വാതിലിലൂടെ നീലിമ കടന്നു വരുന്നത് ദൂരെ നിന്ന് തന്നെ ബ്രിട്ടോ കണ്ടിരുന്നു. അവൻ അടുത്തിരുന്ന നിധിനെ തോണ്ടി വിളിച്ചു. ബ്രിട്ടോയും നിധിനും നീലിമയെ നോക്കി ചിരിച്ചു. “ദേവൻ കളഞ്ഞിട്ടു പോയിട്ടും ഇവൾക്കൊരു കുലുക്കവുമില്ലല്ലോ അളിയാ. മൂന്നേ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവൾ പഴയതു പോലെയായി. ഇവളാണ് അളിയാ മോഡേൺ പെണ്ണ്. ” “എന്താടാ രാവിലെ പരദൂഷണം പറയുന്നത്? നാണമില്ലേടാ നിനക്കൊക്കെ. ” പിറകിൽ മായയാണ്. അവർ പറഞ്ഞത് അവൾ കേട്ടിരിക്കുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അവളൊരു നല്ല സുഹൃത്താണെങ്കിലും അവൾക്കു ഗോസിപ്പിലൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറ്റം പറയുന്നത് അവൾക്കു തീരെ ഇഷ്ടമല്ല. “അല്ലടീ, നീലിമ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ വന്നല്ലോ. മൂന്നു ദിവസം മുൻപ് കരഞ്ഞു കലങ്ങിയ മുഖത്തോടെ അവൾ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ഞാൻ കരുതിയില്ല. അവൾക്കെല്ലാം, ഇത്ര പെട്ടെന്ന് ക്ഷമിക്കാനും മറക്കാനും കഴിയുമെന്ന്. ” ബ്രിട്ടോ പറഞ്ഞു. …
ഒഴിവ് സമയങ്ങളിൽ കവിതയെഴുത്ത് അയാൾക്കൊരു ശീലമായി. ഓഫീസ് ഗ്രൂപ്പിൽ കവിത, ചർച്ചാ വിഷയം ആയപ്പോളാണ് സഹപ്രവർത്തകയായ സതിഭായ് “രചനാ ലോകം” എന്ന് ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച് പറഞ്ഞത്. താമസിയാതെ അതിൽ അംഗമാകുകയും ചെയ്തു. കഥകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗ്രൂപ്പായതിനാൽ അയാളുടെ കവിതകൾക്ക് അത്ര ആരാധകരുണ്ടായില്ല.എന്നാലും ആഴ്ചയിൽ ഒരിക്കൽ അയാൾ കവിതകൾ പോസ്റ്റ് ചെയ്യുന്നത് പതിവാക്കി.അപ്പോഴാണ് അവളുടെ കമൻ്റുകൾ അയാൾ ശ്രദ്ധിച്ച് തുടങ്ങിയത്. നല്ലൊരു കവിതാ നിരൂപകയായിരുന്നു അവൾ. കവിതയുടെ വിഷയവും പ്രാസഭംഗിയും അവളുടെ പുകഴ്ത്തലിന് വിധേയമായി. അയാളുടെ കവിതകളെ കീറി മുറിച്ച് ഇഴ പിരിച്ച് പരിശോധിക്കും. ആദ്യം തോന്നിയ ദേഷ്യം പിന്നെ ഒരു രസമായി മാറി. അവളുടെ കമൻ്റുകൾ അയാൾ കാത്തിരിക്കാൻ തുടങ്ങി. ആയിടയ്ക്കാണ് എഴുത്ത് ഗ്രൂപ്പിൻ്റെ കൂട്ടായ്മ തീരുമാനിക്കപ്പെട്ടത്. അഡ്മിൻ അയച്ചു തന്ന ജോയിൻ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്തു.പ്രഗൽഭരായ പല കവികളേയും കഥാകൃത്തുക്കളേയും ഗ്രൂപ്പിൽ കണ്ടു. നഗരത്തിലെ പ്രമുഖ ആഡിറ്റോറിയത്തിൽ നടത്താനിരുന്ന രചനാ കൂട്ടായ്മയിൽ…
1986-ൽ വ്യഭിചാരക്കുറ്റം ചുമത്തി കല്ലെറിഞ്ഞ് കൊല്ലാൻ വിധിക്കപ്പെട്ട ഇറാനിയൻ വനിത സൊരായ മനുച്ചെഹ്‌രിയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കി 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ സ്റ്റോണിംഗ് ഓഫ് സൊരായ”. ഫ്രീഡൗൺ സാഹേബ്ജത്തിൻ്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇറാനിലെ ക്രൂരമായ കല്ലേറ് സമ്പ്രദായത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടു വന്ന സിനിമയാണിത്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളും അനീതിയും ക്രൂരതയും, അവയെ അഭിമുഖീകരിക്കാൻ ആർജ്ജിക്കേണ്ട, ധൈര്യത്തിൻ്റെയും ശക്തിയുടെയും ആവശ്യകതയും ഈ കഥ ഉയർത്തിക്കാട്ടുന്നു. സൊരായയായി വേഷമിട്ട “മൊഴാൻ നവാബി” ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ്. ബ്ലാക്ക്‌ലിസ്റ്റ്, ഹൗസ് ഓഫ് കാർഡ്സ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ അറിയപ്പെടുന്നു. ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവർത്തകനും യുദ്ധ ലേഖകനുമായ ഫ്രീഡൂൺ സാഹെബ്ജം ഇറാനിലൂടെ യാത്ര ചെയ്യവേ, സൊരായ മനുച്ചെഹ്‌രിയുടെ ഗ്രാമത്തിൽ എത്തി. അവിടെ നിന്ന് സൊരായയെക്കുറിച്ചും അവളുടെ ക്രൂരമായ വിധിയെക്കുറിച്ചും അവളുടെ അമ്മായിയിൽ നിന്ന് മനസ്സിലാക്കി. 1990-ൽ പുറത്തിറങ്ങിയ ഫ്രീഡൗണിൻ്റെ പുസ്തകമായ ലാ ഫെമ്മെ ലാപിഡി, 1994-ൽ ഇംഗ്ലീഷിലേക്ക്…
ചെറുപ്പത്തിന്റെ ആവേശത്തിന് ഇറങ്ങി പോരാൻ പറഞ്ഞതായിരുന്നു. പൊന്നുപോലെ നോക്കുമെന്നു വെല്ലു വിളിച്ചതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുൻപിൽ വച്ച് ” നീ എന്റെ പെണ്ണാണെന്നും, നീ എനിക്ക് വേണ്ടി ജനിച്ചതാണെന്നും ” ഒക്കെ വെല്ലുവിളിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല തീരെ നിസഹായനായി നിൽക്കുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന്. സമ്പന്നമായ ചുറ്റുപാടിൽ വളർന്ന അവളെ തന്റെ വീട്ടിലെ ദാരിദ്ര്യത്തിലേയ്ക്ക് കൊണ്ട് പോകാനിഷ്ടപ്പെട്ടില്ല. സമ്പത്തിലുള്ള അന്തരങ്ങൾ, ജാതീയമായ വൈവിധ്യം അതൊക്കെ അവളുടെ വീട്ടുകാരുടെ എതിർപ്പിന് കാരണമായി. അന്നൊക്കെ വാശിയായിരുന്നു സ്നേഹിച്ച പെണ്ണിനെ രാജകുമാരിയെ പോലെ സംരക്ഷിക്കണമെന്ന്, അല്ലലറിയാതെ പോറ്റണമെന്നു. ഒരു പരിധി വരെ അതിലൊക്കെ അവൻ വിജയിച്ചിട്ടുമുണ്ട്. രജിസ്റ്റർ മാരിയേജ് കഴിഞ്ഞു ഒന്നിച്ചു വാടക വീട്ടിലേയ്ക്കു മാറിയതാണ് ആദ്യ വിജയം. അവളെ പി എസ്സി കോച്ചിങ്ങിനു വിട്ടു. ഒരു പ്രൈവറ്റ് ബാങ്കിലെ ജോലിക്കാരന്റെ ശമ്പളം അത്ര മികച്ചതായിരുന്നില്ല. അവളുടെ ആവശ്യങ്ങൾ ഇപ്പോഴും വലുതായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട് വീട്ടു വാടക, കോച്ചിങ് ഫീസ്,…
