Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീയെൻ സർഗ്ഗ സൗന്ദര്യമേ
ജീവിതം പ്രണയം സ്ത്രീ

നീയെൻ സർഗ്ഗ സൗന്ദര്യമേ

By Nisha PillaiJuly 6, 2024Updated:August 5, 20245 Comments2 Mins Read459 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒഴിവ് സമയങ്ങളിൽ കവിതയെഴുത്ത് അയാൾക്കൊരു ശീലമായി. ഓഫീസ് ഗ്രൂപ്പിൽ കവിത, ചർച്ചാ വിഷയം ആയപ്പോളാണ് സഹപ്രവർത്തകയായ സതിഭായ് “രചനാ ലോകം” എന്ന് ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച് പറഞ്ഞത്. താമസിയാതെ അതിൽ അംഗമാകുകയും ചെയ്തു.

കഥകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗ്രൂപ്പായതിനാൽ അയാളുടെ കവിതകൾക്ക് അത്ര ആരാധകരുണ്ടായില്ല.എന്നാലും ആഴ്ചയിൽ ഒരിക്കൽ അയാൾ കവിതകൾ പോസ്റ്റ് ചെയ്യുന്നത് പതിവാക്കി.അപ്പോഴാണ് അവളുടെ കമൻ്റുകൾ അയാൾ ശ്രദ്ധിച്ച് തുടങ്ങിയത്. നല്ലൊരു കവിതാ നിരൂപകയായിരുന്നു അവൾ. കവിതയുടെ വിഷയവും പ്രാസഭംഗിയും അവളുടെ പുകഴ്ത്തലിന് വിധേയമായി. അയാളുടെ കവിതകളെ കീറി മുറിച്ച് ഇഴ പിരിച്ച് പരിശോധിക്കും. ആദ്യം തോന്നിയ ദേഷ്യം പിന്നെ ഒരു രസമായി മാറി. അവളുടെ കമൻ്റുകൾ അയാൾ കാത്തിരിക്കാൻ തുടങ്ങി.

ആയിടയ്ക്കാണ് എഴുത്ത് ഗ്രൂപ്പിൻ്റെ കൂട്ടായ്മ തീരുമാനിക്കപ്പെട്ടത്.  അഡ്മിൻ അയച്ചു തന്ന ജോയിൻ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്തു.പ്രഗൽഭരായ പല കവികളേയും കഥാകൃത്തുക്കളേയും ഗ്രൂപ്പിൽ കണ്ടു. നഗരത്തിലെ പ്രമുഖ ആഡിറ്റോറിയത്തിൽ നടത്താനിരുന്ന രചനാ കൂട്ടായ്മയിൽ പങ്കെടുക്കാൻ പുതിയ കുപ്പായവും വാങ്ങി വച്ചു തയാറായി.

ഭാഗ്യദോഷമെന്നേ പറയേണ്ടൂ.അമ്മായിയച്ഛന് ശനിയാഴ്ച വൈകുന്നേരം ഒരു കാർഡിയാക് അറസ്റ്റ് ഉണ്ടാകുകയും ഐ സി യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അങ്ങനെ ഞായറാഴ്ച ദിവസത്തേ കൂട്ടായ്മ നഷ്ടമായി. താൻ ആരാധിക്കുന്ന പലരേയും നേരിട്ട് കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.

തിങ്കളാഴ്ച ഓഫീസിലെ തിരക്കിൽ, അജ്ഞാതമായ ഒരു നമ്പറിൽ നിന്നും ഒരു മെസേജ് വന്നു.

“ഞാൻ താങ്കളുടെ ആരാധികയാണ്. താങ്കളെ ഇന്നലെ കണ്ടില്ലല്ലോ. എനിക്ക് താങ്കളുടെ കവിതകൾ വളരെ ഇഷ്ടമാണ്. ഞാൻ ഇന്നലെ കാത്തിരുന്നു .”

അത് അവളായിരുന്നു. അതൊരു തുടക്കമായിരുന്നു. കവിയും ആരാധികയും.

പുതിയ ആരാധികയുടെ പരോക്ഷമായ പ്രോൽസാഹനം മൂലം പുതിയ കവിതകൾക്ക് ജീവൻ വച്ചു. അയാൾ കഥകളും എഴുതി തുടങ്ങി. കഥകളും അയാൾക്ക് നല്ലവണ്ണം വഴങ്ങി വന്നു എന്ന് പറയാം. അവളുടെ ആരാധനയിൽ അയാളുടെ ഉള്ളിലെ കനൽ ആളി കത്തി. അയാൾ അവൾക്ക് വേണ്ടി പ്രണയകഥകൾ എഴുതി തുടങ്ങി.

പരസ്പരം കാണാതെ കഥകളിലൂടെ അവർ പരസ്പരം ഇഷ്ടപ്പെട്ടു. കുടുംബമെന്ന സമാന്തര തോണികളിലെ യാത്രക്കാർ. ഒഴുക്കിനൊത്ത് നീന്തുന്നവർ.അവളാദ്യമായി അയാളെ കാണണമെന്ന് പറഞ്ഞു. ഉടനെ കാണാമെന്ന് അയാൾ വാക്കും നൽകി. അയാളവളെ ഹിമക്കരടിയെന്നോമനിച്ച് വിളിച്ചു. പരസ്പരം കാണാതെ തന്നെയവർ സ്നേഹിച്ചു.

കൂട്ടായ്മയിലെ സുഹൃത്തിന്റെ പുസ്തക പ്രകാശനമാണ്, എല്ലാവർക്കും ക്ഷണമുണ്ട്. അവിടെ വച്ച് കാണാമെന്ന് തീരുമാനിച്ചു.തൻ്റെ നഗരത്തിൽ നിന്നും അവൾ തീവണ്ടിയിൽ കയറി.റയിൽവേ സ്റ്റേഷനിൽ അയാൾ കാത്ത് നിൽക്കും. ട്രെയിനിൽ നിന്നും ഇറങ്ങിയ ഓരോ യാത്രക്കാരേയും അയാൾ നിരീക്ഷിച്ചു.സാമാന്യം തടിയുള്ള മദ്ധ്യവയസ്സുകാരി, കോട്ടൺ സാരിയിൽ, തിളങ്ങുന്ന മൂക്കുത്തിയും വട്ട പൊട്ടും. അയാളവളെ കൗതുകത്തോടെ നോക്കി, ഇത് തന്നെ ഹിമക്കരടി. തടിച്ച് വെളുത്ത് രൂപവും പെട്ടെന്ന് അലിയുന്ന മനസ്സും.

“പ്രിയ കഥാകാരാ.”

“പ്രിയ ആരാധികേ.”

“നേരിട്ട് ഒരു ചങ്ങമ്പുഴ ലൈനാണല്ലോ, പ്രണയ പരവശൻ.”

“അതേ ജീവിതത്തിലെ ചില സന്തോഷങ്ങൾ നാൽപതുകളിൽ തിരിച്ചറിഞ്ഞ ഒരു ഹതഭാഗ്യൻ. ഞാൻ ഇത് വരെ ധരിച്ചിരുന്നത്, പ്രണയം മാംസ നിബദ്ധമാണെന്നാണ്.”

ഒരേ കാറിൽ ചെന്നിറങ്ങിയത് ആരും ശ്രദ്ധിച്ചില്ല. അയാൾ സ്റ്റേജിലും അവൾ മറ്റുള്ളവരുടെ നടുവിലും സ്ഥാനം പിടിച്ചു. അയാളുടെ കഥകളെ പ്രകീർത്തിച്ച് പലരും സംസാരിച്ചു. അയാളുടെ മറുപടിയിൽ അയാൾ തൻ്റെ കഥകളുടെ ഉൽഭവത്തെക്കുറിച്ച് വാചാലനായി.കഥകൾ വരുന്ന ഊർജ്ജ ബിന്ദുവിനെക്കുറിച്ച്, അവളെ കൂട്ടായ്മയിൽ കണ്ടെത്തിയതിനെക്കുറിച്ച്. എല്ലാവരും ചുറ്റും നോക്കി. ആർക്കും അവളെ മനസ്സിലായില്ല. ആരുടേയും മുന്നിൽ വച്ച് അവളോട് മിണ്ടാനും കഴിയാതെയായി.

തിരികെ ആരും കാണാതെ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ ഒന്നേ പറഞ്ഞുള്ളൂ.

“നന്ദി എന്നെ പ്രണയിക്കാൻ പഠിപ്പിച്ചതിന്, എൻ്റെ മനസ്സിലെ പ്രണയം കഥകളായി ഒഴുകുകയാണ്. എൻ്റെ മാറ്റത്തിൽ ഭാര്യയും മക്കളും ഹാപ്പിയാണ്.”

“പ്രണയിക്കാൻ പ്രായമൊരു തടസ്സമല്ലല്ലോ.”

“ഇനിയെന്ന് കാണും .”

“അടുത്ത കൂട്ടായ്മയ്ക്ക്, അത് വരെ ഞാനീ ഹൃദയത്തിലുണ്ടാകും.”

അവളയാളുടെ നെഞ്ചിൻ വിരലുകൾ കൊണ്ട് തൊട്ടു. തീവണ്ടി പോകാനുള്ള വിസിൽ മുഴങ്ങി. ഈറനണിഞ്ഞ കണ്ണുകൾ കൊണ്ട് അവൾ യാത്ര പറഞ്ഞു. അയാൾ തൻ്റെ കൈ ഉയർത്തി വീശി കാട്ടി.

✍️✍️✍️നിഷ പിള്ള

Post Views: 44
3
Nisha Pillai

5 Comments

  1. മിനി സുന്ദരേശൻ on October 7, 2025 6:45 PM

    ഇതാണ് പ്രണയം…… സുന്ദരമായ കഥ❤️👍

    Reply
  2. Shreeja R on July 17, 2024 6:05 AM

    👌

    Reply
    • Nishapillai on July 17, 2024 8:12 AM

      ❤️🙏

      Reply
      • Joyce Varghese on October 7, 2025 6:11 PM

        👍👏❤️

        Reply
      • Suma Jayamohan on October 8, 2025 6:23 AM

        പ്രണയം തുടിക്കുന്ന കഥ❤️👌🌹

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.