Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്ട്രോബെറിക്കള്ളി
ബന്ധങ്ങൾ

സ്ട്രോബെറിക്കള്ളി

By Nisha PillaiAugust 24, 202410 Comments5 Mins Read3,534 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മൂ അച്ഛനും അമ്മയും നാട്ടിൽ ഇല്ലാത്തത് കൊണ്ടല്ലേ മോളേ. നീ ഇളയമ്മേടെ അടുത്തേയ്ക്ക് പൊയ്ക്കോ. രണ്ടാഴ്ചത്തെ കാര്യമല്ലേയുള്ളൂ, അപ്പോഴേയ്ക്കും ഹോസ്റ്റൽ തുറക്കില്ലേ മോളേ. “

“അതെന്തിനാ എന്റെ ചേട്ടനും ചേട്ടത്തിയും ടൗണിൽ തന്നെയുണ്ടല്ലോ. എനിക്ക് അങ്ങോട്ട് പോയാൽ പോരെ, എന്തിനാ വലിഞ്ഞു കയറി ഇളയച്ഛനടുത്തേയ്ക്കു പോകുന്നത്. ഇളയമ്മയുടെ ജാഡ കാണുന്നത്. “

“എടി കൊച്ചേ, ഞാൻ നിന്റെ അച്ഛനോട് എന്ത് പറയും. നിന്റെ ചേട്ടത്തി ഒരു നസ്രാണി കൊച്ചാണെന്നു അറിയാമോ. അവളെ ആ മനുഷ്യന് ഇതുവരെ മരുമകളായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലായെന്നറിയില്ലേ. അവളെ ഇത് വരെ വീട്ടിൽ കയറ്റിയിട്ടില്ല. എന്നിട്ടാണ് അവളുടെ വീട്ടിൽ നീ വലിഞ്ഞു കയറി ചെല്ലുന്നത്. അവനെങ്കിലും സ്വസ്ഥമായി അവിടെ കഴിയട്ടെ. “

“എന്റെ പൊന്നമ്മച്ചി ഞാൻ ഇളയച്ഛനെ വിളിച്ചിരുന്നു, ഇളയമ്മയ്ക്കു നടുവേദനയാണെന്നും മരുമകൾ മായയാണ് വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതെന്നും പറഞ്ഞു, എന്താ അതിനർത്ഥം? നീയും കൂടെ വന്നാൽ അവൾക്കു ബുദ്ധിമുട്ടാകുമെന്ന് അല്ലേ. നേരിട്ട് എന്നോട് പറഞ്ഞില്ലായെങ്കിലും. അതിലും ഭേദം അമ്മയുടെ നസ്രാണി മരുമകളല്ലേ. “

“ആഹാ എന്നാൽ അത് ഞാൻ നിൻ്റെ അച്ഛനോട് പറഞ്ഞേക്കാം. പിന്നെ നീ മനപ്പൂർവ്വം പോകാത്തതാണെന്ന് കുറ്റം പറയില്ലല്ലോ. “

“അത് വേണ്ടമ്മാ, അറിഞ്ഞാൽ അച്ഛനപ്പോൾ തന്നെ വല്യേട്ടൻ ചമഞ്ഞു ഇളയച്ഛനെ തെറി വിളിയ്ക്കും. ഒന്നാമത് ഇളയച്ഛന്റെ കുടുംബത്തിന് എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ. ഇനിയിപ്പോൾ എരിതീയിൽ എണ്ണ ഒഴിക്കണോ. “

“പിന്നെ എന്ത് ചെയ്യും. “

“ഞാൻ ഇളയച്ഛൻ്റെ വീട്ടിൽ പോകാമെന്നു പറഞ്ഞുവെന്ന് അമ്മ അച്ഛനോട് പറഞ്ഞാൽ മതി. ഞാൻ നേരെ ഹോസ്റ്റലിൽ നിന്നും ചേട്ടന്റെ ഫ്ലാറ്റിലേക്ക്, രണ്ടു ദിവസം ചക്കി മോളുടെ കൂടെ കളിയ്ക്കണം, സിനിമയ്ക്ക് പോകണം. റോസി ചേട്ടത്തിയുടെ മുളക് അരച്ച മീൻ കറിയും താറാവ് കറിയും കഴിക്കണം. മെനു ഒക്കെ ഞാൻ നേരത്തെ തന്നെ ചേട്ടത്തിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. എല്ലാം സെറ്റാണ്. അമ്മയായിട്ട് എനിക്ക് പാര വയ്ക്കരുത്. “

“ഞാനല്ലല്ലോ പാര, ഭൂലോക പാര നിന്റെ അച്ഛനാണെടീ കഴുതേ. “

ഫോൺ സംഭാഷണം അവിടെ തീർന്നെങ്കിലും അവൾക്കു പേടി തോന്നി. അച്ഛനിനി ഇളയച്ഛനെ വിളിച്ചു അമ്മു അവിടെയെത്തിയോ എന്ന് ചോദിക്കുമോ? അതിനു മുൻപ് ചേട്ടന്റെ അടുത്തെത്തണം. ഇത് വരെ പറഞ്ഞത് മുഴുവൻ കള്ളമാണ്. ചേട്ടൻ്റെയൊപ്പം കുറച്ച് ദിവസം കഴിയണം, അതാണ് ലക്ഷ്യം. ചേട്ടൻ മാത്രമാണ് അമ്മുവിനെ ഒരു കുട്ടിയായി കാണുന്നത്. അമ്മുവിനോട് വാൽസല്യം ചേട്ടന് മാത്രമാണ്. അച്ഛൻ്റെ വാശി കാരണം അവൾക്ക് എല്ലാം നഷ്ടമായി. 

ചേച്ചിയുടെ പ്രസവം അടുത്തത് കൊണ്ടാണ് അച്ഛനും അമ്മയും ഇപ്പോൾ ജയ്പൂരിലേയ്ക്ക് പോയത്. അമ്മുവിനേം കൂടെ കൊണ്ട് പോകാനിരുന്നതാണ്, അപ്പോഴാണ് ഫോർത്ത് സെമസ്റ്റർ പരീക്ഷ മാറ്റി വച്ചത്. പരീക്ഷ തീർന്നതും ഹോസ്റ്റൽ അടച്ചതും നല്ല സമയത്താണ്. അമ്മുവിന് ചേട്ടനെ കാണാൻ സൗകര്യമായി. 

ഇനി ഇങ്ങനെ ഒരു ചാൻസ് ഉടനെയെങ്ങും കിട്ടില്ല. അമ്മുവിൻ്റെ ചേട്ടനും ചേച്ചിയും ഇരട്ടകൾ ആയിരുന്നു. അവര് ജനിച്ചു പത്തു വർഷം കഴിഞ്ഞാണ് അമ്മുവിന്റെ ജനനം. അച്ഛന് അതിർത്തിയിൽ ജോലി ആയതു കൊണ്ടാണ് അമ്മുവിന്റെ ജനനം താമസിച്ചത്. ഇളയച്ഛൻ അച്ഛനെയിടയ്ക്ക് അമ്മുവിന്റെ പ്രായം പറഞ്ഞ് കളിയാക്കാറുണ്ട്. 

ഇളയ സന്താനം എന്ന എല്ലാ ആനുകൂല്യവും അനുഭവിച്ച് കൊണ്ടാണ് അമ്മു വളർന്നത്. ചേട്ടന്റെ പ്രണയമാണ് ജീവിതത്തെ മാറ്റിമറിച്ചത്. അച്ഛനെ ആകെ മാറ്റിയത്, എല്ലാവരുടെയും ജീവിതം തുലച്ചത് ആ പ്രണയം മാത്രമാണ് എന്നെല്ലാവരും കരുതി. ഒക്കെ അച്ഛന്റെ വാശിയായിരുന്നു, ദുർവാശി. 

ചേട്ടത്തി ഒരു കോട്ടയത്തുകാരി നസ്രാണി പെങ്കൊച്ചാണെന്നു അറിഞ്ഞപ്പോൾ കമ്മ്യൂണിസ്റ്റായ അച്ഛൻ ഒന്നാന്തരം മൂരാച്ചി നായരായി മാറി. ഇരട്ടയായ ചേച്ചിക്ക് നല്ലൊരു വിവാഹം വൈകിയതിന് പ്രതിയായതും ചേട്ടനാണ്. നല്ലൊരു ജോലി കിട്ടിയിട്ടും വിവാഹം വൈകുന്നതിന്റെ നിരാശ ചേച്ചി അമ്മുവിനോടും അമ്മയോടും വഴക്കിട്ടു തീർത്തു. ഒടുവിൽ വീട്ടിൽ നിന്ന് രക്ഷപെടാൻ അമ്മു കണ്ട ഏക മാർഗ്ഗമാണ് നഗരത്തിലെ കോളേജിൽ എൻജിനീയറിങ്ങ് അഡ്മിഷൻ, കൂടെ ഹോസ്റ്റൽ വാസം. നാലു വർഷം സേഫ് ആണ്, ഇടയ്ക്കിടെ ചേട്ടനെ കാണാം. അമ്മയെ പിരിഞ്ഞു എന്നതിന്റെ വിഷമം മാത്രമുള്ളിലുണ്ട്. 

കല്യാണം കഴിഞ്ഞു ഏഴെട്ടു വർഷം കഴിഞ്ഞിട്ടും, അച്ഛൻ ചേട്ടനെയും ഭാര്യയെയും തറവാട്ടിൽ കയറ്റിയില്ല. കഴിഞ്ഞ ഓണത്തിന് അച്ഛനൊരു നെഞ്ച് വേദന വന്നത് കൊണ്ട് ഒരു ഗുണമുണ്ടായി. അച്ഛന്റെ രോഗമന്വേഷിച്ചു വീട്ടിൽ വരാൻ ചേട്ടനും ചക്കി മോൾക്കും കഴിഞ്ഞു. എന്നിട്ടും ചേട്ടത്തിയ്ക്ക് അച്ഛൻ അനുമതി നൽകിയില്ല. 

എന്തായാലും അമ്മുവിന് ഇപ്പോൾ നല്ലൊരു ഭാഗ്യം വന്നിരിക്കുന്നു. ഫ്ലാറ്റിൽ അവളെയും കാത്ത് ചേട്ടനും ചേട്ടത്തിയും ചക്കിയും കാത്തിരിയ്ക്കുന്നു. കണ്ട പാടെ ചക്കി ഓടി വന്നവളെ കെട്ടിപിടിച്ചു. 

“അപ്പച്ചീ. “

ചക്കിയ്ക്ക് നൽകിയ മിഠായിയും കളർ ബുക്കുകളും അവൾക്കിഷ്ടമയി. 

“അല്ല. ഇവിടെ തീറ്റയും കുടിയും ഒന്നുമില്ലേ. മനുഷ്യനാണേൽ വിശന്നിട്ടു കണ്ണ് കാണാൻ വയ്യ. മീൻ കറി കൂട്ടാൻ കൊതിയായിട്ടു ഉച്ചക്ക് പോലും ഞാൻ ഒന്നും കഴിച്ചിട്ടില്ല. “

“കൊതിച്ചീ നീ കുളിച്ചിട്ടു വാ, ഇന്ന് നമുക്ക് പുറത്തു പോയി കഴിക്കാം. “

അങ്ങനെ രണ്ടു ദിവസം തിന്നും കുടിച്ചും സിനിമ കണ്ടും ചക്കി മോളുടെ കൂടെ കളിച്ചും അമ്മു ചിലവഴിച്ചു. ചേട്ടത്തിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. 

“അമ്മുവിനെ കാണുമ്പോൾ എന്റെ നാത്തൂനായല്ല, സ്വന്തം അനിയത്തി പോലെയാ എനിക്ക് തോന്നുന്നത്. “

പിറ്റേന്ന് രാവിലെ അമ്മു ഉണർന്നപ്പോൾ ടോയ്‌ലറ്റിൽ നല്ല ബഹളം. ചേട്ടനും ചേട്ടത്തിയും കൂടെ ചക്കിയെ വഴക്കു പറയുകയാണ്. അവളാണെങ്കിൽ കരച്ചിലിന്റെ വക്കിലാണ്. 

“എന്താ ഇവിടെ ബഹളം. “

“എന്റെ അമ്മു, ഈ കൊച്ചിന് ഒരാഴ്ച ഒരു ട്യൂബ് ടൂത്ത് പേസ്റ്റ് വേണം. കഴിഞ്ഞ സൺ‌ഡേ ഞാൻ എടുത്തു വച്ചതാണ്. ഈ സൺഡേ ആയപ്പോഴേക്കും നോക്കിയേ ഈ ട്യൂബിലെ പേസ്റ്റ് തീർന്നു. “

“ഞാൻ അല്ല മമ്മി. പാറ്റ തിന്നുന്നത് ആകും. “

“പിന്നെ പാറ്റ അടപ്പു മാറ്റി തിന്നു അടച്ചു വച്ചിട്ട് പോകുമല്ലേ. എന്റെ അമ്മൂ ഷേക്ക് ഉണ്ടാക്കാൻ ഞാൻ വാങ്ങി വച്ച ഒരു പാക്കറ്റ് സ്ട്രോബെറി കാണുന്നില്ല, അതിവള് തിന്നു തീർത്തതാകും. ഫ്രിഡ്ജിൽ വച്ച മിഠായികളും കാണുന്നില്ല. പല്ല് കേടായി പോകില്ലേ?. ഇവൾക്കെന്താ ഈയിടെ പറ്റിയത്. “

എന്താ ഇപ്പോൾ അമ്മു ചേട്ടത്തിയോട് മറുപടി പറയുക. ചക്കി കൊച്ചാണെങ്കിൽ കരയുകയാണ്. അമ്മുവിനെ ചേട്ടൻ അടിമുടി നോക്കി. അമ്മുവിൻ്റെ മുഖം കണ്ട് ചേട്ടൻ ഇടപെട്ടു. 

“നീയെന്താ അമ്മു ഇളയച്ഛന്റെ ഫോണെടുക്കാഞ്ഞത്. എന്തിനാ അവരെയൊക്കെ നീ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നത്. ഇളയച്ഛൻ എന്നെ വിളിച്ചു, അച്ഛന്റെ വിളി അവിടെ ചെന്ന് കാണും. ഇന്ന് തന്നെ നിന്നെ അവിടെ കൊണ്ടാക്കണമെന്നാണ് കല്പന. നീ വേഗം റെഡി ആകൂ. ഞാൻ കൊണ്ട് വിടാം. റോസീ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്ക്. ചക്കി മോള് വേഗം പല്ലു തേച്ചു വന്നേ. അപ്പച്ചിയുടെ കൂടെ ഒന്നിച്ചിരുന്നു കഴിക്കാം. അച്ഛൻ വരുമ്പോൾ മോൾക്ക് പുതിയ പേസ്റ്റ് വാങ്ങി കൊണ്ട് വരാം. “

ചക്കിയോടും ചേട്ടത്തിയോടും ബൈ പറഞ്ഞു ചേട്ടന്റെ കൂടെ കാറിൽ കയറി. കാറിൽ വച്ച് ചേട്ടനോട് അമ്മു ഒന്നും സംസാരിച്ചില്ല. അവാർഡ് പടത്തിലെ സീൻ പോലെ കാർ ഓടി കൊണ്ടിരുന്നു. ചേട്ടനും എന്തോ ചിന്തയിലായിരുന്നു. ഒടുവിൽ ചേട്ടൻ തന്നെ മൗനം വെടിഞ്ഞു. 

“അമ്മൂ എനിക്കും ചേട്ടത്തിക്കും നീ പോകുന്നതിൽ നല്ല സങ്കടമുണ്ട്. ഇത് പോലെ ഒരവസരം ഇനിയും ഉണ്ടാകും, നീ വിഷമിക്കണ്ട, നമുക്ക് ഒരു ടൂറിന് പോകാം. അച്ഛന്റെ വാശി നിനക്കറിയാമല്ലോ. തത്കാലം ആ വാശി ജയിക്കട്ടേ. നിന്റെ ചേട്ടത്തി പറഞ്ഞിട്ടുണ്ട് നിന്റെ കല്യാണം ആകുമ്പോൾ അവൾ എങ്ങനെയെങ്കിലും തറവാട്ടിൽ കയറുമെന്ന്. നിന്നെ അവൾക്കു അത്ര ഇഷ്ടമാണ്. നിന്റെ കുറുമ്പുകളും. “

“എനിക്കും ചേട്ടത്തിയെ ഇഷ്ടാണ്. “

“പിന്നെ നിനക്ക് സ്ട്രോബെറി ഇഷ്ടമാണെന്നു ഞാൻ ചക്കി കേൾക്കാതെ അവളോട് പറഞ്ഞിട്ടുണ്ട്. പിന്നെ ആ പേസ്റ്റ് തീർന്നതല്ലേ, അതൊന്നും സാരമില്ല. പക്ഷേ മോളിപ്പോൾ തീരെ ചെറിയ കുട്ടിയല്ല. “

കാറിൽ വച്ച് ചേട്ടൻ ഒരു പൊതി അവളുടെ കയ്യിൽ കൊടുത്തു. 

“തുറന്നു നോക്ക്. “

അവൾ തുറന്നു, നിറയെ സ്ട്രോബെറി മിഠായികളും, സ്ട്രോബെറി മണമുള്ള ടൂത്ത് പേസ്റ്റുകളും. അവൾക്കു കരച്ചിൽ വന്നു. പാവം ചക്കി മോൾ താൻ കാരണം വേദനിച്ചു. 

അവൾ ചേട്ടനെ കെട്ടിപ്പിടിച്ചു. 

“അവള് നിനക്ക് ഒരു സ്ട്രോബെറി പ്രിന്റുള്ള ബെഡ്ഷീറ്റ് വാങ്ങി തന്നിട്ടുണ്ട്. എന്ത് വേണേലും ചേട്ടനോട് പറഞ്ഞാൽ മതി. വേറെ ആരുടേയും ഒന്നും എൻ്റെ അമ്മുവിന് വേണ്ട കേട്ടോ. “

അപ്പോൾ തന്നെ അമ്മു ചേട്ടത്തിയുടെ വാട്സാപ്പിലേയ്ക്ക് നിറയെ ലവ് സ്മൈലികൾ അയച്ചു. സ്വന്തം ചേച്ചിയും അച്ഛനും അമ്മുവിനെ ഇത്രത്തോളം മനസിലാക്കിയിട്ടില്ല. ചേട്ടൻ കാർ നിർത്തിയത് അമ്മു അറിഞ്ഞില്ല. 

നിറഞ്ഞ കണ്ണുകൊണ്ടു നോക്കിയത് കൊണ്ടാകും മുന്നിൽ നിന്ന ഇളയച്ഛനെ അവൾ കണ്ടില്ല. കൂട്ടിയിടിച്ചു വീഴാൻ നേരം ഇളയച്ഛനവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. 

“സോറി ഇളയച്ഛാ. “

“നീയെന്താ ഫോൺ എടുക്കാഞ്ഞത്. ഇളയച്ഛനോടു ദേഷ്യമാണോ. ഇളയമ്മയ്ക്കു വയ്യന്നേയുള്ളു. നിൻ്റെ ഇളയച്ഛനില്ലേ ഇവിടെ. ഞാൻ നല്ലപോലെ ബീഫും മീനുമൊക്കെ ഉണ്ടാക്കുമെടി കൊച്ചേ. നീ എന്റെ കൂടെ കൂടിയാൽ മതി. “

“അത് സെറ്റ്. “

ഇളയമ്മ അവളെ ചേർത്ത് പിടിച്ചു ഉമ്മ വച്ചു. ഈ ലോകം അത്ര മോശമല്ല എന്ന് അവൾക്കു തോന്നി. 

✍️✍️✍️നിഷ പിള്ള

Post Views: 57
5
Nisha Pillai

10 Comments

  1. Vijayalekshmi on September 12, 2024 2:26 PM

    നല്ല സന്തോഷം തരുന്ന പ്രമേയം. ❤❤❤

    Reply
    • Nisha Pillai on September 12, 2024 4:12 PM

      ❤️❤️

      Reply
  2. Sinoey on September 3, 2024 9:38 AM

    നന്നായിട്ടുണ്ട്….
    പെട്ടെന്ന് തീർന്നു പോയതു പോലെ ഒരു ഫീൽ ..👍👍

    Reply
    • Nishapillai on September 3, 2024 5:29 PM

      ❤️❤️🙏

      Reply
  3. Nishiba M on September 3, 2024 12:20 AM

    മനോഹരം

    Reply
    • Nishapillai on September 3, 2024 5:29 PM

      ❤️❤️🙏

      Reply
  4. Divya Sreekumar on September 2, 2024 8:43 PM

    നന്നായിട്ടുണ്ട് 👍💜

    Reply
    • Nishapillai on September 2, 2024 9:15 PM

      ❤️❤️

      Reply
    • Suma Jayamohan on September 10, 2024 4:58 AM

      അടിപൊളി ട്ടോ….❤️💐👌❤️

      Reply
      • Nisha Pillai on September 11, 2024 7:34 PM

        ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.