ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.
വാടകയ്ക്ക് കഴിഞ്ഞിരുന്ന ബാബുവേട്ടൻ മരിച്ചപ്പോൾ മഹല്ല്കാര് ആറടി മണ്ണ് കൊടുത്ത് അന്ത്യവിശ്രമമൊരുക്കി.
സഹായത്തിനായി അവിടെ എവിടേയും നമ്മെ രണ്ടാക്കുന്ന മതത്തെ കണ്ടേയില്ല!
എത്തിയത് ഏവരേയും ഒന്നായി കണ്ട കരുണ മാത്രം!
മനുഷ്യത്വമാണ് കരുണയേകുന്നവൻ്റെ മതം.
