Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ചിരിക്കാൻ മറന്നുപോയൊരാൾ
  • ദ മെറ്റിൽഡ മർഡർ കേസ് – ഒരു ആസ്വാദന കുറിപ്പ്
  • ലാവണ്യം
  • എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
  • ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
  • രാമന്റെയും സീതയുടെയും രാവണന്റെയും രാമായണം
  • മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
  • സ്വപ്നത്തിലെ പൂമ്പാറ്റ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, November 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിരിക്കാൻ മറന്നുപോയൊരാൾ
കഥ ജീവിതം

ചിരിക്കാൻ മറന്നുപോയൊരാൾ

By Kavalloore MuraleedharanNovember 13, 2026Updated:November 13, 2026No Comments2 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

അല്ലെങ്കിലും അയാൾ മാനുഷിക വികാരങ്ങൾ ഒന്നും പ്രകടിപ്പിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ്. ചിരിക്കാനോ, സന്തോഷിക്കാനോ, പ്രണയിക്കാനോ, ഉള്ളിൽ ഉള്ള സ്നേഹം പുറത്തു കാണിക്കാനോ അറിയാത്ത ഒരു വ്യക്തിത്വം.

മനുഷ്യാ, നിങ്ങൾക്കൊന്ന് ചിരിച്ചുകൂടേ എന്ന് അയാളോട് പലരും ചോദിക്കാറുണ്ട്. ചിലർക്ക് ചില സംശയങ്ങൾ ഇല്ലേ, ജീവിതത്തിൽ എല്ലാ വികാരങ്ങളും ഒരേ അളവുകോലിലാണത്രെ ഓരോരുത്തർക്കും നൽകിയിരിക്കുന്നത്. ഇന്ന് ചിരിച്ചാൽ നാളെ കരയേണ്ടി വരും. അതാണോ അയാളെ ചൂഴ്ന്നു നിൽക്കുന്ന സന്ദേഹം എന്ന് പലപ്പോഴും തോന്നിയിരുന്നു. എല്ലാ വികാരങ്ങളും വിചാരങ്ങളും ജീവിതത്തിൽ ഒരേ തോതിൽ നിലനിർത്താനുള്ള ഒരു അളവുകോൽ നിയന്ത്രണം അറിയാതെയോ അറിഞ്ഞോ അയാളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സ്ഥായിയായ ഒരു ദുഃഖഭാരം നിങ്ങൾക്ക് ചേരില്ല എന്ന് അയാൾ ഇഷ്ടപ്പെടുന്ന (എന്നാൽ അത് അവരോടു പ്രകടിപ്പിക്കാത്ത) ആരെങ്കിലും പറഞ്ഞാൽ, ചുണ്ടിന്റെ ഒരു കോണിൽ ഒരു ചെറുചിരി വരുത്തിയെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും, അത് വേഗത്തിൽ മാഞ്ഞുപോവുകയും ചെയ്യും.

എന്തിനാണ് നിങ്ങൾ ജീവിതം ഇത്ര ഗൗരവമായി എല്ലാ സമയത്തും എടുക്കുന്നത്. നിങ്ങൾ ഏതുനേരവും കൊണ്ട് നടക്കുന്ന പിരിമുറുക്കങ്ങളിൽനിന്ന് നിങ്ങൾക്കൊന്ന് പുറത്തുകടന്നുകൂടേ? എന്തുകൊണ്ടാണ് ഈ ലോകത്ത് നിങ്ങളെ സ്നേഹിക്കാൻ, അറിയാൻ, നിങ്ങളെ തലോടാൻ, ആവേശത്തോടെ പുൽകാൻ ആരുമില്ലെന്ന് തോന്നുന്നത്. ഓഫീസിൽ ഒരു മേശക്കിരുപുറവും ഇരുന്നു ചായകുടിക്കുമ്പോൾ ശിവാനി അയാളോട് ചോദിച്ചു, അവർ കൈ നീട്ടി അയാളുടെ കൈത്തലം മുറുകെ പിടിച്ചപ്പോൾ അയാൾ മറ്റേകൈകൊണ്ട് അവരുടെ കൈത്തലം ചെറു ചിരിയോടെ എടുത്തുമാറ്റി.

നിങ്ങൾക്ക് ഈ ലോകത്തെ ഭയമാണല്ലേ? എന്ന ശിവാനിയുടെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞില്ല. ഭയം വേണ്ട എന്നല്ല, ഒരാളോട് ഒന്ന് ചിരിച്ചാൽ ലോകം നിങ്ങളെ കളിയാക്കുമെന്ന് എന്തിനാണ് നിങ്ങൾ കരുതുന്നത്.

നിങ്ങൾ ജീവിതത്തെ അകാരണമായി ഭയക്കുകയാണ്. നിങ്ങൾ തോറ്റുപോകുമോ എന്ന ഭയം. തോൽവിയും ജയവും ജീവിതത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്, കനത്ത വേദനയിൽ വാവിട്ടു കരഞ്ഞു, മനസ്സിൽ ഘനീഭവിച്ച ദുഃഖങ്ങൾ കണ്ണീരിലൂടെ പൊട്ടിയൊഴുകി കഴിയുമ്പോൾ മനുഷ്യർ മനസ്സിൽ അനുഭവിക്കുന്ന ഒരു ലാഘവത്വം ഉണ്ട്. നിങ്ങൾ അത് അനുഭവിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഒരുപക്ഷേ നിങ്ങൾ എല്ലാം മനസ്സിന്റെ അറകളിൽ അടുക്കിയടുക്കി കൂട്ടിവെച്ചിരിക്കുകയാകാം, എന്നോ ഉപയോഗിക്കാം എന്ന് കരുതി, പ്രണയംപോലും.

നിങ്ങൾ ഒന്ന് കിടപ്പിലായി എന്ന് കരുതൂ, നിങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്ന സ്നേഹം, പ്രണയം പങ്കിടാൻ പിന്നെ ആരാണ് വരിക. ജീവിതത്തിൽ അതാതുകാലങ്ങളിൽ അനുഭവിക്കാനുള്ളതും അറിയാനുള്ളതും അപ്പപ്പോൾ അനുഭവിക്കണം, പ്രകടിപ്പിക്കണം. ഒരുപക്ഷേ നിങ്ങളുടെ അഗാധമായ പ്രണയം ചിലർ തിരിച്ചറിഞ്ഞില്ല എന്നും വരാം, ചിലപ്പോൾ അതാഗ്രഹിക്കുന്ന ഒരാൾ തൊട്ടപ്പുറത്ത് കാത്തുനിൽക്കുന്നുണ്ടാകാം, നിങ്ങളുടെ അതേ തീവ്രതയോടെ ജീവിതം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളുമായി ഒരേ തരംഗദൈർഘ്യം ഉള്ള ഒരാൾ.

ആരും തോറ്റുകൊണ്ടിരിക്കാൻ മാത്രം ജനിക്കുന്നില്ലല്ലോ. തോൽക്കും എന്ന് കരുതി നിരന്തരമായി ജീവിതത്തിൽ നിന്ന് മാറിനിൽക്കാനും കഴിയില്ല. ഓരോ തോൽവിയും നമ്മളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കും. ഇരുപത് വയസ്സിലെ തിരിച്ചറിവല്ലല്ലോ നാൽപതു വയസ്സാകുമ്പോൾ ഉണ്ടാവുക. അപ്പോഴേക്കും നമ്മൾ ജീവിതത്തോട് കൂടുതൽ പാകപ്പെടും. വെല്ലുവിളികളേക്കാൾ നല്ലത്‌ വിട്ടുവീഴ്ചകളാണെന്ന് കാലം നമ്മളെ പഠിപ്പിക്കും.

എന്താണ് ഒരാളോട് ഒന്ന് ചിരിച്ചാൽ, ഒരു ചിരി ഒരു സൗഹൃദമല്ലേ നിങ്ങളിലേയ്ക്ക് നൽകുന്നത്. അത് ഒരുപക്ഷേ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സൗഹൃദമാകാം നിങ്ങൾക്ക് സമ്മാനിക്കുന്നത്, ആ വ്യക്തിയിലൂടെ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് സൗഭാഗ്യങ്ങളും സന്തോഷങ്ങളും ആഹ്ലാദങ്ങളും കടന്നുവന്നേക്കാം.

എന്തും തിരസ്കരിക്കാൻ എളുപ്പമാണ്, എല്ലാം ചേർത്തുവെച്ചു എല്ലാവരെയും ഒപ്പം ചേർത്തുനിർത്തി ജീവിതവിജയം നേടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, അതിന് നിങ്ങൾക്ക് വേണ്ടത് ഒരു പുഞ്ചിരി മാത്രമാണ്. നിങ്ങൾ ഒളിപ്പിച്ചു വെയ്ക്കുന്നതും ആ പുഞ്ചിരിയാണ്.

ജീവിതത്തിൽ രണ്ടുകാര്യങ്ങളാണ് തിരിച്ചുപിടിക്കാൻ കഴിയാത്തത്, ഒന്ന് സമയം മറ്റൊന്ന് നാം നഷ്ടപ്പെടുത്തിയ പുഞ്ചിരികൾ.

നിങ്ങളുടെ കൈവിരലുകളിലേയ്ക്ക് എന്റെ കൈവിരലുകൾ വീണ്ടും വീണ്ടും നീണ്ടുവരികതന്നെ ചെയ്യും, നിങ്ങൾ മനസ്സിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പുഞ്ചിരികൾ, നിങ്ങളുടെ ഹൃദയതന്തുക്കളിലൂടെ തുറന്നെടുക്കാൻ.

@കാവല്ലൂർ മുരളീധരൻ

0
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.