Author: Nisha Pillai

­ആദ്യഭാഗം പൂക്കളെയും പൂമ്പാറ്റകളെയും നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു അഫ്ര. അവളുടെ ചെറുപ്പകാലം ദുരിതപൂർണ്ണമായിരുന്നു. ക്രൂരനായ അവളുടെ അബ്ബയുടെയും അയാളുടെ കൂട്ടുകാരുടെയും നിഴൽ പോലും അവളിൽ പതിയാത്ത വിധം അവളുടെ ഉമ്മ ശ്രദ്ധിച്ചിരുന്നു. അബ്ബയുടെ വസൂരി കലകൾ നിറഞ്ഞ ക്രൂരമായ മുഖവും ചുവന്ന കണ്ണുകളും പല രാത്രികളിലും ബാലികയായ അഫ്രയുടെ ഉറക്കം കെടുത്തിയിരുന്നു. അബ്ബയും ശിങ്കിടികളും കുടിച്ച് ബോധം കെട്ട് വരുന്ന രാത്രികളിൽ ആ ഉമ്മ മകളെയും കൊണ്ട് സമീപത്തെ വീടുകളിൽ ഒളിക്കും.  നഗരത്തിലെ കുപ്രസിദ്ധമായ ഗ്യാങ്ങിലെ, ലഹരിക്കടിമകളായ ഗ്യാങ്ങ് മെമ്പേഴ്സിന് ബാലികയായാലും വയോധികയായാലും സമമാണ്. വികാരത്തിന്റെ ഉത്തുംഗാവസ്ഥയിൽ അമ്മ പെങ്ങന്മാരെ പോലും വേർതിരിച്ചറിയാൻ കഴിയാത്ത നീച ജന്മങ്ങളാണവർ.  അഫ്ര, അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്ലാസ്സുകളിലും അവൾ ഒന്നാമതായി പഠിച്ചു വന്നു. ആംഗലേയ സാഹിത്യത്തിൽ ഡോക്റേറ്റ് എടുത്ത് അദ്ധ്യാപികയാവാനായിരുന്നു അവളുടെ മോഹം. പ്ലസ് ടുവിന് അവൾ നേടിയ ഉയർന്ന റിസൽട്ടൊന്നും അവളുടെ അബ്ബ ഗൗനിച്ചില്ല. കൂട്ടുകാരികൾ കോളേജിൽ അഡ്മിഷൻ നേടി പോയപ്പോൾ രണ്ടു…

Read More

ആദ്യഭാഗം രാവിലെ തന്നെ അഫ്രയുടെ വിളി വന്നു. അവളുടെ കൂട്ടുകാരി തമന്നയുടെ സഹോദരി തനിമ “ബിയോണ്ട് ദ സ്ട്രീറ്റ്സ് ” ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അവൾ സേവിയേഴ്സ് കോളേജിൽ കംപ്യൂട്ടർ ഫാക്കൽറ്റിയാണ്. അവളെ ചെന്ന് കണ്ടാൽ, അവൾ വഴി പദ്മിനിയുടെ മകൾ രൂപാലിയെ പരിചയപ്പെടാം.  ഓഫീസിൽ കയറിയിട്ട് നേരെ സേവിയേഴ്സ് കോളേജിൽ പോകാമെന്ന് കരുതി. സുധീർ സാർ കാബിനിൽ എത്തിയതേയുള്ളൂ. സാറിന് രാവിലെ കാബിനിലെ, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സലീം ചാച്ചയുടെ ഛായാചിത്രത്തിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്ന ശീലം തുടക്കം മുതലേയുണ്ട്. നല്ല മൂഡിലാണെങ്കിൽ തമാശയൊക്കെ ആസ്വദിക്കുന്ന സരസനാണ് ബോസ്.  ” ബോസ് എത്ര പുകച്ച് ചാടിക്കാൻ നോക്കിയിട്ടും സലീം ചാച്ച പോകുന്നില്ല, അല്ലേ?. ” ബോസ് ചിരിച്ചു.  ” സലീം ചാച്ച എന്നും കൂടെ വേണമെന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തെ ഓർമ്മകളിൽ സൂക്ഷിക്കുന്നത്. ” സുധീർ സാർ കുറെ നേരം ചാച്ചായുടെ ചിത്രത്തിന് മുന്നിൽ നിന്നു. പിന്നെ കസേര…

Read More

ആദ്യഭാഗം ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സുധീർ ബാബുവെന്ന ബോസ് വന്നു ചേർന്നു.വേൾഡ് റ്റുഡേയുടെ പത്രാധിപർ.വെള്ള പൈജാമയിലും കുർത്തയിലും ആ ഇരുണ്ട മനുഷ്യൻ വളരെ സുന്ദരനായി കാണപ്പെട്ടു.ഒരു പക്ഷേ ഈ മനുഷ്യനില്ലായിരുന്നുവെങ്കിൽ തൻ്റെ ജീവിതം മറ്റൊന്നായേനെ.കൂടുതൽ ആലങ്കാരികമായി പറഞ്ഞാൽ അവൻ്റെ തലതൊട്ടപ്പൻ, ആദർശിൻ്റെ ഗോഡ് ഫാദറാണയാൾ. കേരളത്തിൽ നിന്നും ഒരു രാത്രി കള്ളവണ്ടി കയറുമ്പോൾ മുംബൈ അവന് അപരിചിതമായിരുന്നു.കയ്യിലൊരു ജേർണലിസം ബിരുദവും ,കുറച്ച് പൈസയും മാത്രമാണ് മുതൽക്കൂട്ട്.മീരയുടെ ആഭരണങ്ങൾ വിറ്റ് കിട്ടിയ പൈസ.അതും രാമേട്ടൻ്റെ മേശയിൽ നിന്ന് കട്ടെടുത്തത്.രാമേട്ടന് ഇഷ്ടമില്ലാതിരുന്നിട്ടും അമ്മയുടെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് രാമേട്ടനെ കൊണ്ട് സ്വർണം വിൽപ്പിച്ചത് ദുഷ്ടലാക്കോടെയാണ്. പണം തീർന്ന് പട്ടിണി ആയ ദിവസങ്ങൾ ,ജോലി തേടി കയറിയിറങ്ങാത്ത സ്ഥാപനങ്ങളും പരസ്യ ഏജൻസികളുമില്ല.സുധീർ സാർ കാബിനിൽ നിന്നിറങ്ങുമ്പോഴാണ് ആദർശ് ഫ്രണ്ട് ഓഫീസിൽ എൻക്വയറി നടത്തി മടങ്ങിയത്.സുധീർ സാറിന് മുന്നിൽ തല കറങ്ങി വീണ ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ കാറിലാണ് അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്.അന്നദ്ദേഹം അത്ര വലിയ പത്ര…

Read More

കുറിപ്പ് : ഏതു കഥക്കും ഭാവനയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.  കാദംബരി കുളിച്ചു കഴിഞ്ഞു വന്നിട്ടും ശരണ്യ ജനലിന്റെ അടുത്ത് അതേയിരുപ്പ് തന്നെയായിരുന്നു. ഈയിടെയായി അവൾ അസ്വസ്ഥയാണ്. ഒന്നിലുമൊരു ശ്രദ്ധയില്ല. അവൾക്കേറ്റവും ഇഷ്ടമുള്ള ഫിൽറ്റർ കോഫിയുമായി അടുത്ത് ചെന്നിരുന്നു. കോഫീ കപ്പ് അവളെ ഏൽപ്പിക്കുമ്പോൾ കാദംബരി ഇങ്ങനെ പറഞ്ഞു.  “ഷാരു നിനക്ക് എന്ത് പറ്റി, ഒന്നിലുമൊരു ശ്രദ്ധയുമില്ല. ഇന്നലെ ലൈബ്രറിയിൽ നിന്റെ തൊട്ടടുത്തിരുന്ന എന്നെ നീ കണ്ടത് പോലുമില്ല. എന്താ പറ്റിയെ ? എന്തായാലും എന്നോട് പറഞ്ഞു കൂടെ. ഡിഗ്രി മുതൽ ഒരേ അപാർട്ട്മെൻറ് പങ്കു വയ്ക്കുന്ന നമ്മള് തമ്മിൽ ഇത്രേം രഹസ്യം വേണോ. അതോ ഇനി പ്രേമമെങ്ങാനും തലയ്ക്കു പിടിച്ചോ?ആരാ നിന്റെ മനസ്സിൽ?” പെട്ടെന്ന് കണ്ണ് നിറഞ്ഞ ശരണ്യ അവളുടെ തല കാദംബരിയുടെ മടിയിലേക്കു ചായ്ച്ചു.  “നിന്നോട് എങ്ങനെ പറയുമെന്നോർത്താ. നിന്നോട് ഞാനൊന്നും ഒളിക്കാറില്ലല്ലോ. ഞാനൊരു തെറ്റ് ചെയ്തു കുറ്റബോധം എന്നെ വേട്ടയാടുന്നു. അതിലുപരി അതേ അബദ്ധം നിനക്ക് പറ്റാതിരിക്കാനുള്ള മുൻകരുതലാണ്.…

Read More

കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു. പക്ഷേ ആരെയും വേദനിപ്പിക്കാനും വയ്യ. പെട്രോ പരസ്ക്കോവ് ഒരു ഗ്രീക്ക് ഡോക്യുമെന്ററി നിർമ്മാതാവാണ്. അദ്ദേഹത്തിൻ്റെ ഒരു പുതിയ പദ്ധതിയുമായി കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാനായി ഒരു ചരിത്രകാരിയെ ഇൻ്റർനെറ്റിൽ തിരഞ്ഞപ്പോൾ ആകസ്മികമായി എൻ്റെ പേര് കാണുകയും എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. നല്ലൊരു തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുപ്പത്തിയെട്ടുകാരനായ പെട്രോയ്ക്ക് നാൽപതുകാരിയായ മാർഗ്ഗദർശി. വിചിത്രമായ പെട്രോയുടെ നിർദ്ദേശത്തെ എൻ്റെ ഭർത്താവ് ശക്തമായി എതിർത്തെങ്കിലും ഞാൻ കൂടെ പോകാൻ തീരുമാനിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ വാസ്തു വിദ്യാ അവശിഷ്ടങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ഗവേഷണം നടത്തിയിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ സസ്യാഹാരികളായിരുന്നു. അവർ അതിഥി സൽക്കാരത്തിനും മാംസാഹാരങ്ങൾ വിളമ്പാനുമൊക്കെ കനകക്കുന്ന് കൊട്ടാരം ഉപയോഗിച്ചിരുന്നതായി ഞാനെന്റെ ഗവേഷണ പ്രബന്ധത്തിലെഴുതിയിരുന്നു. അതിലൂടെയാണ് പെട്രോ എൻ്റെ പേര് കണ്ടെത്തിയത്,…

Read More

ജോലി കഴിഞ്ഞു തളർന്നു വന്ന നിതിൻ, കിടക്കയിലേക്ക് മറിഞ്ഞു വീണു. ഫോണിൽ അമ്മയുടെ കുറെ മിസ്സ്ഡ് കാളുകൾ കണ്ടിരുന്നു, തിരികെ വിളിക്കാൻ തോന്നിയില്ല, പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും. അതിനു മാത്രമാണ് ഇപ്പോൾ അമ്മയുടെ വിളി വരുന്നത്.    പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല അമ്മ. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം അവനെയായിരുന്നു, വീട്ടിലെ ഇളയ മകനായിരുന്നു, അമ്മയുടെ പൊന്നോമന.    അമ്മയും അച്ഛനും രണ്ടു ചേച്ചിമാരും അടങ്ങിയ ഒരു സന്തുഷ്ട കുടുംബമായിരുന്നു അവൻ്റേത്. അന്നൊക്കെ വീട്ടിൽ എന്നും സന്തോഷമായിരുന്നു. മൂത്ത ചേച്ചിയുടെ കല്യാണ ശേഷമാണു എല്ലാം മാറി മറിഞ്ഞത്. വരൻ അമേരിക്കൻ ജോലിക്കാരനായത് കൊണ്ട് ധാരാളം സ്ത്രീധനം നൽകിയാണ് ചേച്ചിയുടെ വിവാഹം നടത്തിയത്. കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹ ശേഷം ചേച്ചിയും അളിയനും അവരുടെ കാര്യം നോക്കി അമേരിക്കയിലേക്ക് പോയി. പിന്നീട് അവർക്ക് വീടുമായി ഒരു ബന്ധവും ഉണ്ടായില്ല. കടം തന്നവർ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി.    “കൊക്കിനു…

Read More

ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ പുഞ്ചിരി സുരേഷിന്റെ മുഖത്ത് തെളിഞ്ഞു.    “പുതുവത്സര ദിനമാണ്, അവധി തരണം. ഇതല്ലേ പതിവ് പല്ലവി. ”   “അതെ, സാർ. ”   “വേണുവും സ്റ്റാൻലിയും നേരത്തേ പോയല്ലോ, താൻ വൈകിയതെന്തേ ? താൻ പൊയ്ക്കോ, രണ്ടാം തീയതി ഇങ്ങു വന്നേക്കണം. രണ്ടു മൂന്നു ബുക്കുകളുടെ വർക്ക് പെന്റിങ്ങ് ആണ്. ഗബ്രിയേൽ ഉണ്ടല്ലോ, പക്ഷെ എപ്പോഴും ഒരാളെ മാത്രം ആശ്രയിച്ചാൽ എങ്ങനെയാണ്. ”   “വേണുവും സ്റ്റാൻലിയും പോയിട്ടില്ല. പക്ഷെ….. അതല്ല സാർ, ഗബ്രിയേലിനെ കാണാനില്ല. ഉച്ചവരെ പ്രസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവൻ്റെ ഫോണും സ്വിച്ച് ഓഫ് ആണ്. ”   “കാണാനില്ലെന്നോ, താൻ എന്താണീ പറയുന്നത്. അവനെവിടെ പോകാനാണ്. ?”   അദ്ദേഹം തന്റെ ഫോണെടുത്തു ഗബ്രിയെ വിളിച്ചു കൊണ്ടിരുന്നു.…

Read More

മുല്ലവള്ളിയും തേൻമാവും ഒന്നിച്ചൊരു യാത്ര തുടങ്ങി. മുല്ലയെ ഊട്ടാതെ തേൻമാവും തേൻമാവിനെ ഉടുപ്പിക്കാതെ മുല്ലയും ഉറങ്ങിയിരുന്നില്ല. രണ്ട് പേരും ഏകോദര സഹോദരൻമാരെ പോലെ, നല്ല സതീർത്ഥ്യരായി വാണു വന്നു. മുല്ല പൂമ്പൊടിയേറ്റ് തേൻമാവിനൊരു ജനിതകമാറ്റം. കായ്ച മാങ്ങയിലൊക്കെ മുല്ലപ്പൂവിന്റെ നറുമണം. മുല്ല വള്ളിയാകട്ടെ മൽസരിച്ച് പൂത്തുലഞ്ഞ് വർഷം മുഴുവൻ പൂക്കൾ നൽകി. മാവ് വെട്ടി മാറ്റാനെത്തിയ മരം വെട്ടുകാരന് അവരുടെ സൗഹൃദം കണ്ട് മാനസാന്തരമുണ്ടായി. മുല്ലയെ വെട്ടിയാൽ മാവും, മാവിനെ വെട്ടിയാൽ മുല്ലയും നിലം പതിയ്ക്കും. അതിനാൽ വെട്ടേണ്ട എന്നയാൾ തീരുമാനിച്ചു. അയാളുടെ മനം മാറ്റത്തിൽ സന്തുഷ്ടയായ മുല്ല അയാൾക്കൊരു മനോഹരമായ മുല്ലമാല സമ്മാനിച്ചു. തേൻമാവാകട്ടെ ഒരു കുട്ട നിറയെ പഴുത്ത തേൻ മാങ്ങ നൽകി. പിണങ്ങി നിന്ന ഭാര്യയുമായി രമ്യതയിലെത്താൻ ആ സമ്മാനങ്ങൾ കൊണ്ടയാൾക്ക് സാധിച്ചു. ഇനിയൊരിക്കലും ഒരു മരവും വെട്ടി നശിപ്പിക്കില്ലയെന്നയാൾ തേൻ മുല്ലയോടും വള്ളിമാവിനോടും പ്രതിജ്ഞ ചെയ്തു.

Read More

കൃഷ്ണാ, ഇന്ന് പുലർകാലത്ത് ഉണർന്നെഴുന്നേറ്റപ്പോൾ നിന്നെ എൻ്റെയടുത്ത് കണ്ടില്ലല്ലോ.  ഇന്നലെ സായാഹ്നത്തിൽ, വൃന്ദാവനത്തിൽ നമ്മളൊന്നിച്ചായിരുന്നില്ലേ കൃഷ്ണാ, തന്ത്രപൂർവം നീ മറ്റുള്ള ഗോപികമാരെ തിരികെ അവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കുമ്പോൾ, ആരും കാണാതെ ഞാനാ വള്ളിപ്പടർപ്പിനരികിൽ ഒളിച്ചു നില്ക്കുകയായിരുന്നു. മന്ദാകിനിയും വൈഷ്ണവിയും എന്നെ കണ്ട് പിടിക്കുമോയെന്ന പേടിയോടെ…  “നാം വല്ലാതെ ക്ഷീണിച്ചു ഇനി നാളെ കാണാം” എന്ന് നീ പറഞ്ഞത് മന്ദാകിനിക്കു വിശ്വാസമായില്ലെന്ന് തോന്നി. അവൾ മടങ്ങി പോകുമ്പോൾ പലതവണ പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു.  എന്നേക്കാൾ ചെറുപ്പമായത് കൊണ്ടാകും വൈഷ്ണവിക്ക് നിന്നിൽ കൂടുതൽ അവകാശം അല്ലേ? ഞാൻ നിന്റെ അടുത്തേയ്ക്കു വരുമ്പോൾ അവൾ പലതും പറഞ്ഞെന്നെ തള്ളി മാറ്റുന്നത് നീ കണ്ടിട്ടില്ലേ. നീയവരോട് അടുത്തിടപഴകുമ്പോൾ എനിക്കിപ്പോൾ വിഷമം ഒന്നും തോന്നാറില്ല കൃഷ്ണാ. കാരണം എനിക്കറിയാം നീയെന്റേത് കൂടിയാണെന്ന്. അല്ല നീ എന്റേത് മാത്രമാണെന്ന്.  വള്ളിപ്പടർപ്പിൽ മന്ദാകിനിയും വൈഷ്ണവിയും എന്നെ തിരയുമ്പോൾ നീ അവരെ ശകാരിച്ചു പറഞ്ഞയക്കുന്നത് ഞാനാ അരുവിയുടെ മറവിൽ നിന്നും കണ്ടിരുന്നു. നീ…

Read More