Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമർപ്പണം
പ്രണയം

സമർപ്പണം

By Nisha PillaiOctober 13, 20247 Comments2 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

കൃഷ്ണാ, ഇന്ന് പുലർകാലത്ത് ഉണർന്നെഴുന്നേറ്റപ്പോൾ നിന്നെ എൻ്റെയടുത്ത് കണ്ടില്ലല്ലോ. 

ഇന്നലെ സായാഹ്നത്തിൽ, വൃന്ദാവനത്തിൽ നമ്മളൊന്നിച്ചായിരുന്നില്ലേ കൃഷ്ണാ, തന്ത്രപൂർവം നീ മറ്റുള്ള ഗോപികമാരെ തിരികെ അവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കുമ്പോൾ, ആരും കാണാതെ ഞാനാ വള്ളിപ്പടർപ്പിനരികിൽ ഒളിച്ചു നില്ക്കുകയായിരുന്നു. മന്ദാകിനിയും വൈഷ്ണവിയും എന്നെ കണ്ട് പിടിക്കുമോയെന്ന പേടിയോടെ… 

“നാം വല്ലാതെ ക്ഷീണിച്ചു ഇനി നാളെ കാണാം” എന്ന്
നീ പറഞ്ഞത് മന്ദാകിനിക്കു വിശ്വാസമായില്ലെന്ന് തോന്നി. അവൾ മടങ്ങി പോകുമ്പോൾ പലതവണ പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു. 

എന്നേക്കാൾ ചെറുപ്പമായത് കൊണ്ടാകും വൈഷ്ണവിക്ക് നിന്നിൽ കൂടുതൽ അവകാശം അല്ലേ? ഞാൻ നിന്റെ അടുത്തേയ്ക്കു വരുമ്പോൾ അവൾ പലതും പറഞ്ഞെന്നെ തള്ളി മാറ്റുന്നത് നീ കണ്ടിട്ടില്ലേ. നീയവരോട് അടുത്തിടപഴകുമ്പോൾ എനിക്കിപ്പോൾ വിഷമം ഒന്നും തോന്നാറില്ല കൃഷ്ണാ. കാരണം എനിക്കറിയാം നീയെന്റേത് കൂടിയാണെന്ന്. അല്ല നീ എന്റേത് മാത്രമാണെന്ന്. 

വള്ളിപ്പടർപ്പിൽ മന്ദാകിനിയും വൈഷ്ണവിയും എന്നെ തിരയുമ്പോൾ നീ അവരെ ശകാരിച്ചു പറഞ്ഞയക്കുന്നത് ഞാനാ അരുവിയുടെ മറവിൽ നിന്നും കണ്ടിരുന്നു. നീ മടങ്ങി എന്റെ ചാരത്തു വന്നപ്പോൾ എന്റെ കൃഷ്ണാ, എന്റെ അധരം വിറകൊണ്ടു, നിന്റെ അധരത്തിൽ മുദ്രിതമാകാൻ ഞാൻ ആ നിമിഷം ആഗ്രഹിച്ചു. നെഞ്ചിനകത്ത് ആനന്ദത്തിന്റെ ഉത്സവമേളം തുടങ്ങി. വിയർത്തു തുടങ്ങിയ എൻ്റെ ഉള്ളം കയ്യിൽ നീ കോർത്ത് പിടിച്ചപ്പോൾ, കൃഷ്ണാ, ഞാൻ ഇതുവരെ അനുഭവിക്കാത്ത ഒരു വികാരത്തിന്റെ ആനന്ദഭൈരവി രാഗം കേട്ടു തുടങ്ങി. 

നനവ് പടർന്ന എന്റെ കണ്ണുകളിൽ നീ ചുംബിക്കുമ്പോൾ, എന്റെ കൈവിരലുകളിൽ നീ തലോടുമ്പോൾ, എന്നിൽ സന്തോഷത്തിന്റെ സപ്തരാഗങ്ങളും മീട്ടി തുടങ്ങിയിരുന്നു. ആ സുന്ദര സായാഹ്നത്തിൽ നിന്റെ വേണുഗാനം കേട്ട്, ഞാൻ നിന്റെ മടിയിൽ മയങ്ങി കിടന്നപ്പോൾ കണ്ണാ, നിന്റെ ആ രൂപം, നിന്നോളം സുന്ദരമായ രൂപം ഞാൻ കണ്ടിട്ടേയില്ല എന്ന് തോന്നി. ഇല്ലാ ഇത് വരെ കണ്ടിട്ടില്ല. 

ഞാൻ ആലോചിച്ചു ഗ്രാമത്തിലെ മറ്റു ഗോപന്മാർക്കില്ലാത്ത എന്ത് പ്രത്യേകതയാണ് നിനക്കുള്ളത്. മറ്റാരും കാണിക്കാത്ത സ്നേഹവും അനുതാപവും നീ എന്നോടെന്തിനാണ് കാണിക്കുന്നത്. നീ അടുത്തിരിക്കുമ്പോൾ ഞാൻ തീയേറ്റുരുകുന്ന നറുവെണ്ണ പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നു. ഒടുവിൽ ഞാനും നീയും അലിഞ്ഞു ഒന്നിച്ചാകുന്ന ആ നിമിഷം, കണ്ണാ ആ നിമിഷം അവസാനിക്കരുതേയെന്നു പ്രാർത്ഥിച്ചു കണ്ണടച്ചു ഞാൻ കിടക്കുന്നു. 

വാടിയ ചേമ്പിൻ താൾ പോലെയായ എന്റെ ശരീരത്തെ നീ ഇരുകൈകൾ കൊണ്ട് പൂ പോലെ ഉയർത്തിയെടുത്ത് മുന്നോട്ട് നടക്കുമ്പോൾ കൃഷ്ണാ ഞാൻ നിന്റെ നെഞ്ചിലേയ്ക്കു കൂടുതൽ ചേർന്ന് കിടന്നിരുന്നു, ആ സമയത്ത് എൻ്റെ കൈകൾ നിന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരുന്നു. എന്റെ ആ പ്രവൃത്തികൾ കണ്ടു നിന്റെ ചെഞ്ചുണ്ടത്തു വിരിഞ്ഞ ആ മനോഹരമായ പുഞ്ചിരി കണ്ണ് തുറക്കാതെ ഞാൻ കണ്ടിരുന്നു. കള്ളം കണ്ടു പിടിച്ചല്ലോയെന്നോർത്തു ഞാൻ ലജ്ജയാൽ ചൂളിപ്പോയി. 

എന്റെ കണ്ണാ, രാത്രി മുഴുവൻ നിന്റെ സാമീപ്യത്തിൽ ശയിക്കുമ്പോൾ, നിന്റെ ഉറങ്ങുന്ന രൂപത്തെ നോക്കി ഞാൻ പ്രാർത്ഥിച്ചത് നാളെ പുലരുന്നത്. വൈകണേയെന്നായിരുന്നു…. എപ്പോഴോ ഞാൻ ഉറങ്ങി ഉണരുമ്പോൾ എന്റെ കൃഷ്ണാ നീയെന്റെ അടുത്തുണ്ടായിരുന്നില്ലല്ലോ.
കണ്ടതെല്ലാം സ്വപ്നമാണെന്നു ധരിച്ചു വശായി ഞാൻ കണ്ണീരു വാർക്കുമ്പോൾ നിന്റെ പട്ടിന്റെ മഞ്ഞ ഉത്തരീയം എന്റെ കൈകളിൽ ചുറ്റി കിടക്കുന്നതു ഞാൻ കണ്ടിരുന്നു. കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ കോലായിലെ ദർപ്പണത്തിലേയ്ക്ക് സന്തോഷ പൂർവ്വം നോക്കിയപ്പോൾ ഞാൻ കണ്ട ആ സുന്ദര രൂപം, എന്റേതല്ലായിരുന്നു നിന്റെ ആ സുന്ദര രൂപത്തെയാണ് എനിക്ക് കാണാൻ സാധിച്ചത്. 

ഞാൻ ഞാനല്ലായെന്നും നീ മാത്രമാണെന്നും അറിഞ്ഞപ്പോൾ എൻ്റെ കൃഷ്ണാ, എത്ര നാളുകൾ വേണമെങ്കിലും നിന്നെ കാത്തിരിക്കാനുള്ള എന്റെ ആ തീരുമാനം ശരിയാണെന്നു ഞാൻ മനസിലാക്കിയിരുന്നു. കൃഷ്ണാ.. 

സമയത്തിനും സ്ഥലത്തിനും അതീതമായ നിന്റെ സ്നേഹത്തിൻ്റെ രഹസ്യത്തിനായി എൻ്റെ കാത്തിരിപ്പ്. 

✍️✍️നിഷ പിള്ള

Post Views: 64
5
Nisha Pillai

7 Comments

  1. Joyce Varghese on February 28, 2026 6:29 PM

    മനോഹരം!
    ❤️

    Reply
  2. Nishiba M on October 15, 2024 4:45 PM

    മനോഹരം. രാധാകൃഷ്ണപ്രണയം..

    Reply
    • Nisha Pillai on October 15, 2024 8:20 PM

      സ്നേഹം ❤️

      Reply
  3. Sharmila Shantharaman on October 15, 2024 9:07 AM

    Lv ur writing

    Reply
    • Nisha Pillai on October 15, 2024 8:20 PM

      സ്നേഹം ❤️

      Reply
  4. Anju Ajish on October 14, 2024 8:15 PM

    👏

    Reply
    • Nisha Pillai on October 15, 2024 8:41 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.