Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗസ്റ്റ് ഹൗസ്
കഥ ത്രില്ലർ

ഗസ്റ്റ് ഹൗസ്

By Nisha PillaiSeptember 7, 2024No Comments11 Mins Read285 Views
Bookmark Now
Please login to bookmark Close

No account yet? Register

 

വിനയ് നല്ല ഉറക്കത്തിലായിരുന്നു. ടാക്സി ഡ്രൈവറായ വിനയൻ മൂന്നാർ വരെ ഒരു ഓട്ടം കഴിഞ്ഞു വന്നു കിടന്നതാണ്. ഫോൺ റിങ്ങ് ചെയ്തതൊന്നും അവൻ കേട്ടതേയില്ല. മൂന്നോ നാലോ കോൾ വന്നു കട്ട് ആയി. ഇടയ്ക്കു ഒന്ന് മൂത്രം ഒഴിക്കാൻ എഴുന്നേറ്റപ്പോൾ ഫോണിൽ കുറെ മിസ്സ്ഡ് കോളുകൾ. അമേരിക്കയിൽ നിന്നും സുഹൃത്ത് തരുൺ തോമസാണ്. 

 

വിനയൻ, സെയ്ദാലി, തരുൺ, മഞ്ജു ജോസഫ് നാലുപേരും ബാല്യകാല സുഹൃത്തുക്കളാണ്. ഓട്ടോ ഡ്രൈവറുടെ മകനായ വിനയനും ഇറച്ചി വെട്ടുകാരന്റെ മകനായ സെയ്ദാലിയും കപ്യാരുടെ മകളായ മഞ്ജുവും പ്രസിദ്ധനായ ക്രിമിനൽ വക്കീലായ തോമസ് കുര്യന്റെ മകനായ തരുണും പത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു. തന്റെ അപ്പന്റെയും വീട്ടുകാരുടെയും എതിർപ്പിനെ മറികടന്നാണ് തരുൺ ഈ മൂവർ സംഘത്തിനോടുള്ള സൗഹൃദം നിലനിർത്തിയത്. 

 

എൻജിനീയറിങ്ങ് കഴിഞ്ഞു അമേരിക്കയിൽ നല്ലൊരു ജോലി കിട്ടി തരപ്പെട്ടപ്പോൾ തരുണിൻ്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നാണ് വിനയൻ കരുതിയത്. എല്ലാ ആഴ്ചയും വീഡിയോ കോളും വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ ഒത്തു ചേരലും തരുൺ നടത്താറുണ്ട്. അടുത്താഴ്ച അവൻ നാട്ടിൽ വരുന്നുണ്ട്. ഇപ്രാവശ്യത്തെ ഒത്തു ചേരലിനു ഒരു സ്ഥലം കണ്ടു പിടിയ്ക്കാൻ വിനയനെ വിളിച്ചു പറഞ്ഞിരുന്നു. 

 

എത്രയും പെട്ടെന്ന് സ്ഥലം കണ്ടു പിടിച്ചില്ലെങ്കിൽ അവൻ വിനയന് ഒരു സമാധാനവും നൽകില്ല. മൂന്നാർ പോയി മടങ്ങി വന്നപ്പോൾ രാത്രിയിൽ മലമുകളിൽ കണ്ടൊരു പഴയ ഗസ്റ്റ് ഹൗസിന്റെ പടം വാട്സാപ്പിൽ അവനയച്ചിരുന്നു. ഇപ്രാവശ്യം അവനൊരു ഏകാന്തമായ സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു. അത് കൊണ്ടാണ് മലമുകളിലെ ആ ഒറ്റപ്പെട്ട വീടിന്റെ ഫോട്ടോ എടുത്തത്. അവിടത്തെ കോൺടാക്ട് അഡ്രസ്സും അവനു അയച്ചു കൊടുത്തിരുന്നു. 

 

ഫോൺ വീണ്ടും റിങ്ങ് ചെയ്തു. 

 

“ടാ പിശാചേ, എത്ര നേരമായി നിന്നെ വിളിയ്ക്കുന്നു. “

 

“ടാ ഞാൻ ഒരു ഓട്ടം കഴിഞ്ഞു വന്നതേയുള്ളു. നല്ല ക്ഷീണം, ഉറങ്ങി പോയി. “

 

“നീ അയച്ച ഫോട്ടോ ഞാൻ കണ്ടു എനിക്കിഷ്ടമായി. ആ നമ്പറിൽ വിളിച്ചു നോക്കി. ആരും ഫോൺ എടുത്തില്ല. “

 

“അതൊക്കെ ഞാൻ രാവിലെ വിളിച്ചോളാം. കഴിഞ്ഞ പ്രാവശ്യം കടലോരത്തെ വീട്ടിൽ പോയി നീ ആ മൂപ്പിൽസിന്റെ മകളെ വളയ്ക്കാൻ ശ്രമിച്ചത് ഓർമ്മയുണ്ടോ. അന്ന് അടി കിട്ടാതെ രക്ഷപെട്ടത് നമ്മുടെ ഭാഗ്യം. “

 

“നീ അതൊന്നും മറന്നിട്ടില്ലേ. “

 

“ആ ഓട്ടം ഞാൻ മറക്കില്ല മോനെ. അതുകൊണ്ട് ഈ പ്രാവശ്യം എല്ലാം ഞാൻ നേരിട്ട് ഏർപ്പാടാക്കിയാൽ മതിയെന്ന സെയ്ദ് പറഞ്ഞത്. പിന്നെ ഇത് നമ്മുടെ അവസാനത്തെ ബാച്ച്ലർ പാർട്ടി അല്ലേ. നിനക്ക് നിന്റെ മഞ്ജു ജോസഫിനെ മിന്നു കെട്ടാൻ നിന്റെ അപ്പന്റെ മരണം വരെ കാത്തിരിയ്‌ക്കേണ്ടി വന്നില്ലേ. അവളാകട്ടെ പാവം, നിനക്കുവേണ്ടി എല്ലാവരുടെയും ആട്ടും തുപ്പും എത്ര സഹിച്ചു. അത് കൊണ്ട് കല്യാണം കഴിഞ്ഞാൽ നിന്നെ ഞങ്ങളുടെ കമ്പനിയിൽ നിന്നും പുറത്താക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇനിയെങ്കിലും അടങ്ങി ഒതുങ്ങി ജീവിയ്ക്കേടാ. ആ പാവം പെങ്കൊച്ചിന്റെ കണ്ണ് നിറയ്ക്കല്ലേ. “

 

“നീ പോടാ, അവളെന്റെ ജീവനാണ്, നിങ്ങളും….. എനിക്കെല്ലാവരേയും വേണം. “

 

ക്ഷീണം കാരണം വിനയൻ വീണ്ടും ഉറങ്ങാൻ കിടന്നു. വീണ്ടും ഫോൺ ശബ്ദിച്ചു. 

 

“വിനയാ അവസാനം ഫോണെടുത്തെടാ. ഞാൻ മൂന്ന് ദിവസത്തേയ്ക്ക് രണ്ട് മുറി ബുക്ക് ചെയ്തു. ഉടമസ്ഥൻ, അയാളങ്ങ് ജർമ്മനിയിലാ. നാട്ടിലൊരു മാത്തച്ചനാ കാര്യസ്ഥൻ. അയാളെ വിളിച്ചാൽ മതി. “

 

മാത്തച്ചൻ തുറന്ന് തന്ന മുറി അതിഗംഭീരമായിരുന്നു. വലിപ്പമുള്ള ഒരു കിടപ്പുമുറി, അതിന്റെ വലതുവശത്തായി ആധുനികരീതിയിൽ ബാത്ത് ടബ്ബോട് കൂടി നിർമ്മിച്ച ഒരു കുളിമുറി. വാതിലിനു എതിർവശത്തായുള്ള ഭിത്തിയിലെ ചുവന്ന നിറം മുറിക്ക് ഒരു മാസ്മരിക ഭംഗി നൽകി. മറ്റു ഭിത്തികളിലെ വെള്ളനിറത്തിൽ ചുവപ്പ് പ്രതിഫലിച്ചു. 

ചുവപ്പ് ഭിത്തിയോട് ചേർന്ന് മനോഹരമായ, രാജകീയ പ്രൗഡിയിൽ നിർമ്മിച്ച വലിയ ഒരു ഈട്ടിയുടെ കട്ടിൽ. ഇടതു വശത്തായി ഗ്ലാസിൽ തീർത്ത വലിയ മൂന്ന് പാളി ജനൽ. 

 

“ഇവിടെ ഒരു ഹണിമൂൺ കോട്ടേജിൻ്റെ വൈബ് ആണല്ലോ. “

 

തരുൺ കൂട്ടുകാരോടായി പറഞ്ഞു. 

തരുണിൻ്റെ സാധനങ്ങൾ ആ മുറിയിൽ വെച്ചിട്ട് കൂട്ടുകാർ അടുത്ത മുറിയിലേക്ക് നടന്നു. 

 

“ഇവിടെ നമുക്ക് ഒരിക്കൽ കൂടി വരണം. തരുണിൻ്റേയും മഞ്ജുവിൻ്റെയും ഹണിമൂൺ ഇവിടെ നിന്ന് ആരംഭിക്കാം. “

 

അവർ മൂന്ന് പേരും ചെന്ന പാടെ ഡൈനിംഗ് റൂമിലേക്ക് നടന്നു. 

ചോറും മോരുകറിയും ചിക്കൻ വറുത്തതും, കറി വെച്ചതും ചൂടോടെ പാത്രങ്ങളിൽ നിരത്തി വെച്ചിരുന്നു. അടിവാരത്തു നിന്നും രാവിലെ കഴിച്ച ദോശയും കടലക്കറിയും ദഹിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു

മൂന്ന് പേരുടെയും ഭക്ഷണം കഴിഞ്ഞപ്പോൾ മേശപ്പുറത്തെ പാത്രങ്ങൾ കാലിയായിരുന്നു. 

 

ഭക്ഷണം കഴിഞ്ഞപ്പോൾ മുറ്റത്തെ ഓക്ക് മരച്ചുവട്ടിൽ ഇട്ടിരുന്ന മേശമേൽ, മാത്തച്ചൻ സോഡയും, അച്ചാറും വറുത്ത ഇറച്ചിയും കൊണ്ട് വച്ചു. തരുൺ തൻ്റെ ബാഗിൽ നിന്ന് വോഡ്കയുടെ ബോട്ടിൽ പുറത്ത് എടുത്തു. മാത്തച്ചൻ നാല് ഗ്ലാസ്സുകൾ മേശമേൽ നിരത്തിവച്ചു. ഉദ്ദേശം മനസിലാക്കിയ തരുൺ ഒരു ഗ്ലാസ്സിൽ വോഡ്ക ഒഴിച്ച് മാത്തച്ചൻ്റെ നേരെ നീ നീട്ടി. 

 

“ചേട്ടാ സോഡ ചേർത്ത് അടിക്കണേ. “

 

“ശരി കുഞ്ഞേ ഇവിടുത്തെ തണുപ്പിൽ ഇത് ഇല്ലാതെ പറ്റില്ല. “

 

മാത്തച്ചൻ പെട്ടെന്ന് തൻ്റെ ഗ്ലാസ് കാലിയാക്കി. എന്നിട്ടും അയാൾ അവിടെ തന്നെ ചുറ്റിപറ്റി നിന്നു. 

 

“മാത്തച്ചന് ഒന്നും കൂടെ ഒഴിക്കട്ടെ. “

 

“അതല്ല കുഞ്ഞേ, ഞാനും ദാസപ്പനും വൈകുന്നേരങ്ങളിൽ വീട്ടിൽ പോകും. പോകുന്നതിന് മുൻപ് രാത്രി ഭക്ഷണം തയാറാക്കും. ബട്ടർ നാനും വെടിയിറച്ചിയുമാണ് ഇന്നത്തെ അത്താഴം. സാറന്മാര് കഴിക്കുന്നതിനു മുൻപ് അവനിൽ വച്ച് ചൂടാക്കിയാൽ മതി. നേരം വെളുക്കുന്നതിനു മുൻപ് ഞങ്ങൾ ഇങ്ങെത്തും. രാത്രി മുഴുവൻ സാറന്മാർക്കിവിടെ ആഘോഷിക്കാം. ആരും ഇങ്ങോട്ടു വരത്തമില്ല. എന്നാൽ ഞങ്ങൾ പോയേച്ചും വരാം. “

 

“നിങ്ങൾ പൊയ്ക്കോ. വാട്ടർ ടാങ്ക് ഫുൾ ആക്കിയേച്ചും പോകണം. പിന്നെ ഒരു എമർജൻസി ലാമ്പും വേണം. ഇൻവെർട്ടർ ഉണ്ടോ മാത്തച്ചാ. “

 

“അതൊക്കെ റെഡിയാണ് സാർ. എന്നാൽ ഞാൻ പൊയ്ക്കോട്ടേ സാർ. “

 

സെയ്ദാലി ചാടി കയറി ഇടപെട്ടു. 

 

“അതെങ്ങനെ ശരിയാകും. അറിയാത്ത സ്ഥലം രാത്രിയും കാടിന്റെ വന്യതയും. രാത്രി ആർക്കേലും വയ്യാതായാലോ. പിന്നെന്ത് ചെയ്യും. “

 

“സാറെ ദാ ഈ കാണുന്ന നമ്പറിലൊന്നു വിളിച്ചാൽ മതി. മാത്തച്ചൻ ഏത് പാതിരാവിലും പറന്നിങ്ങ് വരും. “

 

മാത്തച്ചൻ തന്റെ പഴയ റാലി സൈക്കിളിൽ സ്ഥലം കാലിയാക്കി. അത്താഴം പാകം ചെയ്തു അടച്ചു വച്ചിട്ട് ദാസപ്പൻ തന്റെ സ്‌കൂട്ടറിനടുത്തേയ്ക്കു നടന്നു. 

 

ഒരു സ്മാളടിക്കാനായി തരുൺ അയാളെ ക്ഷണിച്ചുവെങ്കിലും അയാൾ വിസമ്മതിച്ചു. 

 

“ഭാര്യയും മൂന്നു പെണ്മക്കളുമാണ് സാറെ, അവർക്കു ഞാനല്ലാതെ വേറെയാരുമില്ല. ഇവിടെ വല്ലപ്പോഴുമേ ആൾക്കാര് വരൂ, ഈ വരുമാനം കൊണ്ട് ഒന്നും തികയില്ല. അത് കൊണ്ട് ഇവിടത്തെ വേറെയൊരു ഹോട്ടലിൽ രാത്രി സെക്യൂരിറ്റി പണിക്കു പോകുന്നുണ്ട്. അത് കൊണ്ട് പച്ചയ്ക്കു തന്നെ പോയേ പറ്റൂ സാർ. “

 

തരുൺ എഴുന്നേറ്റു സ്കൂട്ടറിന് അടുത്തേയ്ക്കു നടന്നു. അവന്റെ കാലുകൾ നന്നായി ഇടറുന്നുണ്ടായിരുന്നു. തന്റെ പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത ദാസപ്പൻ്റെ കയ്യിൽ കൊടുത്തു. 

 

“ദാസപ്പൻ പോയ്‌ക്കോ, സൂക്ഷിച്ചു പോകണേ. “

 

ഓക്ക് മരച്ചുവട്ടിലിരുന്നു അസ്തമയ സൂര്യനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അത്താഴം വരെ മരച്ചുവട്ടിൽ കൂടാനായിരുന്നു അവരുടെ മൂവരുടേയും പദ്ധതി. 

 

പക്ഷേ അവരെ ഞെട്ടിച്ചും കൊണ്ട് ചുറ്റും കോട പരന്നു അടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാതെയായി. അവർ ഡൈനിങ്ങ് റൂമിലേയ്ക് നടന്നു. പൊതുവെ പേടി കൂടിയ സെയ്ദാലി പുറത്തു നിന്നുള്ള എല്ലാ വാതിലുകളും അടച്ചു പൂട്ടി. 

 

തരുൺ ചൂടാക്കിയ ഭക്ഷണം വല്ല വിധേനയും വാരി വിഴുങ്ങി വിനയനും സെയ്ദാലിയും മുറിയിലേക്ക് മടങ്ങി. അമേരിക്കൻ വിശേഷങ്ങൾ പങ്ക് വെക്കുന്നതിനിടയിൽ കൂട്ടുകാർ കൂർക്കം വലിച്ചു തുടങ്ങി. അവരുടെ ബെഡ് റൂമിന്റെ വാതിൽ ചാരി, തരുൺ തന്റെ ബെഡ് റൂമിലേയ്ക്ക് നടന്നു. 

 

മഞ്ജുവിനോട് ഫോണിൽ വിശേഷങ്ങൾ പങ്കുവെച്ചതിന് ശേഷം അവൻ ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നതേയില്ല. ആ മുറിക്കു എന്തോ ഒരു മാറ്റം വന്നത് പോലെ. രാത്രി മുഴുവൻ ആഘോഷിക്കണമെന്നു കരുതിയതാണ്. അതിനു മുൻപേ തന്നെ കൂട്ടുകാർ രണ്ടുപേരും ഫ്ലാറ്റായി. അവനു നിരാശ തോന്നി. 

 

കല്യാണം കഴിച്ചാൽ ഇത് പോലൊന്നും സ്വാതന്ത്ര്യം കിട്ടിയെന്ന് വരില്ല. അതിനാൽ അവസാന ബാച്ച്‌ലർ പാർട്ടി ഗംഭീരമാക്കണമെന്നു കരുതിയതാണ്. ബാല്യകാല സുഹൃത്തുക്കളുമൊത്തു കറങ്ങി നടക്കുന്ന സുഖം, അതൊന്നു വേറെ തന്നെയാണ്. 

 

അവൻ വിനയനെക്കുറിച്ചും സെയ്ദാലിയെക്കുറിച്ചും മഞ്ജുവിനെക്കുറിച്ചും തന്റെ വീട്ടുകാരെ കുറിച്ചും ഓർത്തു ഉറങ്ങി പോയി. കൊടും തണുപ്പിൽ കാലിലെ മസിലുകൾ പെരുത്ത് കയറിയപ്പോൾ അവൻ ഉണർന്നു. കമ്പിളി പുതപ്പു കാണാനില്ല. നല്ലവണ്ണം പുതച്ചാണ് ഉറങ്ങാൻ കിടന്നത്. കാലുകളിലൂടെ തണുപ്പ് അരിച്ചു കയറുന്നു. പുതച്ച കമ്പിളി തണുത്തു വിറച്ച വെറും നിലത്തു ചുരുണ്ട് കിടക്കുന്നു. 

 

കമ്പിളി പുതച്ചു അവൻ വീണ്ടും ഉറങ്ങാൻ കിടന്നു. ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ കമ്പിൽ ആരോ വലിച്ച് കമ്പിളിയകറ്റുന്നു. തരുൺ രണ്ടു കൈകൊണ്ടും പുതപ്പിൽ ബലമായി പിടിച്ചു. പിന്നീട് അതും കൊണ്ട് മുഖവും തലയും മൂടി. ആരോ കാലിൽ പിടിക്കുന്നു. കമ്പിളിക്കകത്തൂടെ ആരോ മുകളിലേയ്ക്കു കയറുന്നു. അവന്റെ നെഞ്ചിൽ ആരുടെയോ ഭാരം അമർന്നു. ചെവിയിൽ ആരുടെയോ നിശ്വാസ ശബ്ദമെത്തി. 

 

പേടികൊണ്ടു തരുണിന്റെ ഹൃദയം പെരുമ്പറ കൊട്ടി. മുകളിലെ ഭാരം ശരീരത്തിലമരും തോറും അവനു മൂത്രശങ്ക തോന്നി തുടങ്ങി. പേടിച്ചു കൂട്ടുകാരെ വിളിക്കാൻ അവനാഗ്രഹിച്ചു. അവൻ ശബ്ദമുയർത്താൻ ശ്രമിച്ചു. 

 

“വിനയാ ഓടി വാടാ. “

 

തരുൺ ഉച്ചത്തിൽ നിലവിളിച്ചു. പക്ഷെ ശബ്ദം പുറത്തേയ്ക്കു വരുന്നില്ല. ആരോ തൊണ്ടയിൽ പിടിച്ച പോലെ. 

 

പെട്ടെന്ന് കമ്പിളിയിൽ നിന്നുമൊരു തല പുറത്തേയ്ക്കു വന്നു. മുഖത്തിന്റെ പകുതി പൊള്ളലേറ്റു കരിഞ്ഞിരിക്കുന്നു. മുറിയിൽ പുക നിറഞ്ഞു. മുടി കരിഞ്ഞ ഗന്ധം അന്തരീക്ഷത്തിൽ പരന്നു. 

 

പെട്ടെന്ന് കട്ടിൽ മുറിയുടെ മധ്യത്തേയ്ക്കു നീങ്ങാൻ തുടങ്ങി. അന്തരീക്ഷത്തിൽ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി കേട്ടു. വെള്ള ഗൗണിട്ട ഒരു രൂപം അന്തരീക്ഷത്തിൽ പറന്നുയരാൻ തുടങ്ങി. ചുറ്റിലും നായ്ക്കളുടെ ഓരിയിടൽ പോലെ. 

 

ഇടത് വശത്തെ ജനൽ ഗ്ലാസിലെ മുട്ട് കേട്ട് തരുൺ അങ്ങോട്ട് നോക്കി. അവിടെ ഒരു കറുത്ത് വികൃതമായ രൂപം ഗ്ലാസ്സിലൂടെ അവനെ നോക്കി നില്ക്കുന്നു. ആ രൂപം മാറി പോയപ്പോൾ ഗൗണിട്ട രൂപം അവന്റെ കഴുത്തിൽ അമർത്തി അവനെ ശ്വാസം മുട്ടിക്കാൻ തുടങ്ങി. 

 

അവന്റെ മനസ്സിലേയ്ക്ക് അമ്മച്ചിയുടെയും മഞ്ജുവിന്റെയും രൂപങ്ങൾ മാറി മാറി വന്നു. പെട്ടെന്ന് ഈശോയുടെ ക്രൂശിത രൂപം മനസ്സിൽ തെളിഞ്ഞു. അവനു ഉള്ളിലൊരു വെളിച്ചം തെളിഞ്ഞ പോലെ തോന്നി. ഒരു ഉൾവിളി തോന്നിയപ്പോൾ തന്റെ മുകളിലിരുന്ന് രൂപത്തെ അവൻ ശക്തമായി തള്ളി മാറ്റി. ചാരിയിട്ട വാതിൽ തുറന്നവൻ കൂട്ടുകാരുടെ മുറിയിലേയ്ക്കു പാഞ്ഞു. 

 

താൻ ചാരിയിട്ടിരുന്ന കൂട്ടുകാരുടെ മുറിവാതിൽ ആരോ പുറത്തു നിന്നും ഓടാമ്പലിട്ടിരിക്കുന്നു. “ആരാണത്?”

 

ആ സ്വകാര്യ ഗസ്റ്റ് ഹൗസിൽ അന്ന് രാത്രി അവർ മൂന്ന് പേർ മാത്രമേയുള്ളു. പിന്നെയാരാണ് വാതിൽ പൂട്ടിയത്? ഓടാമ്പൽ മാറ്റിയവൻ മുറി തുറന്നു കൂട്ടുകാരുടെ നടുവിലേക്ക് ചെന്ന് വീണു. 

 

എന്താ ആ മുറിയിൽ നടന്നത് ? ആ വെളുത്ത രൂപം ഏതാണ്? വല്ല ദുരാത്മാവും ആയിരിക്കും. ജനലിൽ കണ്ടവികൃതമായ രൂപം? ഇവിടെ എന്തൊക്കെയോ കുഴപ്പമുണ്ട്. 

 

“നീ എങ്ങനെ ഇവിടെയെത്തി. എന്താടാ വല്ലാതെ കിതയ്ക്കുന്നത്?”

 

മൂത്രമൊഴിക്കാനായി ഉണർന്നപ്പോഴാണ് വിനയൻ തരുണിനെ കണ്ടത്. തരുൺ വിനയനെ അമർത്തി കെട്ടിപിടിച്ചു. 

 

“നീയെപ്പോഴാണ് ഇവിടെ വന്നു കിടന്നത്. “

 

“ടാ അവിടെ പ്രേതമുണ്ട്. “

 

“പ്രേതമോ ഒന്ന് പോടാ. രാത്രിയും പകലുമില്ലാതെ നാടായ നാട്ടിലൊക്കെ വണ്ടി ഓടിച്ചു നടക്കുന്ന ഞാൻ ഇതുവരെ ഒരു പ്രേതത്തെയും കണ്ടിട്ടില്ല. അങ്ങനൊന്നില്ല അളിയാ. “

 

“നീ എന്നെ ഒന്ന് വിശ്വാസിക്ക്. അത് എന്റെ നെഞ്ചത്ത് കയറി കിടന്നു. എനിക്ക് ശ്വാസം മുട്ടി. “

 

“ഒന്ന് പോടാ ഉവ്വേ, കല്യാണം വരെയൊന്ന് ക്ഷമിക്കളിയാ. ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ചു കിടന്നിട്ടാ. ഒരാഴ്ച കഴിയുമ്പോൾ എല്ലാം ശരിയാകും. “

 

വിനയൻ പൊട്ടിച്ചിരിച്ചു. 

 

“അതല്ല എന്റെ അളിയാ, ആ മുറി മൊത്തം പുക നിറഞ്ഞു. മുടി കരിഞ്ഞ മണം ഇപ്പോഴും എന്റെ മൂക്കിൽ നിറഞ്ഞു നില്ക്കുന്നു. “

 

“എന്നാൽ വാ നമുക്ക് പോയി നോക്കാം. “

 

“ഇപ്പോൾ വേണ്ട രാവിലെയാകട്ടെ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മഞ്ജു അനാഥയാകില്ലേ. “

 

അവർ എപ്പോഴോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. മാത്തച്ചൻ ചായയുമായി വന്നവരുടെ വാതിലിൽ മുട്ടി. 

 

“സാറെ താമസം എങ്ങനുണ്ടായിരുന്നു. പ്രശ്നം ഒന്നും ഇല്ലാരുന്നല്ലോ അല്ലേ. “

തരുൺ എന്തെങ്കിലും പറയുന്നതിന് മുൻപ് വിനയൻ ഇടപെട്ടു

 

“എന്ത് പ്രശ്നം. നന്നായി ഒന്നുറങ്ങി. അതും കുറെ നാളുകൾക്കു ശേഷം. “

 

“മ് “

 

മറുപടി ഇഷ്ടപ്പെടാത്തത് പോലെ മാത്തച്ചൻ ഒന്ന് നീട്ടി മൂളി. 

 

വാതിലടച്ചപ്പോൾ തരുൺ വിനയനോട് ചോദിച്ചു. 

 

“നീയെന്തിനാ അയാളോട് കള്ളം പറഞ്ഞത്. “

 

“ഞാൻ നിന്നോട് പറഞ്ഞില്ലായെന്നേയുള്ളു. അയാളെ ആദ്യമേ കണ്ടപ്പോൾ തന്നെ എനിക്കെന്തോ ഗുലുമാല് തോന്നി. നമുക്ക് ആ മുറി ഒന്ന് പരിശോധിക്കണം. ഇന്ന് രാത്രിയിൽ കൂടി ഇവിടെ തങ്ങേണ്ടതല്ലേ. കുഴപ്പം വല്ലതും ഉണ്ടേൽ നമുക്കങ്ങു സ്ഥലം വിടാം. ജർമൻ കാരൻ മുതലാളിക്ക് കൊടുത്ത പൈസ പോകുമെന്നല്ലേയുള്ളു. എന്നാലും ജീവൻ കിട്ടുമല്ലോ. “

 

അവരുടെ സംഭാഷണം കേട്ടാണ് സെയ്ദാലി ഉണർന്നത്. 

 

“ഇത്രേം പെട്ടെന്ന് നേരം വെളുത്തോ?”

 

“കട്ടിൽ കണ്ടാൽ മതിയല്ലോ അളിയന് കൂർക്കം വലിക്കാൻ. “

 

വിനയൻ വളരെ സ്വകാര്യമായി സെയ്ദാലിയോട് തലേന്ന് രാത്രിയിലെ സംഭവ വികാസങ്ങൾ പറഞ്ഞു കേൾപ്പിച്ചു. 

 

“നീ മാത്തച്ചനെ ഒന്ന് നിരീക്ഷിക്കണം. അയാളുടെ വീടും സെറ്റപ്പുംനോക്കണം. ഞങ്ങൾ ആ മുറിയും പരിസരവും ഒന്ന് നിരീക്ഷിക്കട്ടെ. “

 

പ്രാതല് കഴിഞ്ഞു സെയ്ദാലി തന്നെ ഏല്പിച്ച കർത്തവ്യത്തിലേയ്ക്ക് കടന്നു. 

 

“മാത്തച്ചാ ഞങ്ങൾക്കിന്നു രാത്രി ഒന്ന് വേട്ടയ്ക്കിറങ്ങണം. ചുമ്മാ തമാശയ്ക്ക്. ഇവിടെ തോക്കുള്ള വേട്ടക്കാർ ആരെങ്കിലുമുണ്ടെങ്കിൽ “

 

“അതൊന്നും നടക്കില്ല സാറെ. “

 

“പൈസ എത്ര വേണേലും കൊടുക്കാം മാത്തച്ചാ. “

 

“പൈസയും തോക്കുമൊന്നുമല്ല സാറേ കാര്യം. തോക്കൊക്കെ എന്റെ കയ്യിലുണ്ട്. പക്ഷെ ഫോറസ്റ്റുകാർ അറിഞ്ഞാൽ പ്രശ്നമുണ്ട് സാറേ. ജാമ്യമില്ലാ വകുപ്പാണ് സാറേ. വീട്ടിൽ ഭാര്യയും കെട്ടിക്കാൻ പ്രായമായ ഒരു മകളുമുണ്ട്. ഞാൻ ജയിലിൽ ആയാൽ കാര്യങ്ങൾ ആകെ ചക്ക കുഴയുന്നു പോലെ കുഴയും. “

 

“ഒന്നുമില്ല മാത്തച്ചാ. “

 

“എന്നാൽ ഞാൻ വീട്ടിൽ പോയി തോക്കെടുത്തു കൊണ്ട് വരാം സാറേ. “

 

“ഞാനും കൂടെ വരാം മാത്തച്ചാ. “

മാത്തച്ചനും സെയ്ദാലിയും കൂടി ദാസപ്പന്റെ സ്‌കൂട്ടറിൽ പുറത്തു പോയപ്പോൾ വിനയൻ ആ മുറി മുഴുവൻ പരിശോധിച്ചു. 

 

കട്ടിലിന്റെ കാലുകൾക്കിടയിൽ സൂക്ഷ്മമായ വീലുകൾ, കട്ടിൽ ചേർത്തിട്ട ഭാഗത്ത് കണ്ട കരിഞ്ഞ പാടുകൾ, മുകളിൽ തൂങ്ങി കിടക്കുന്ന ചെറിയ നൈലോൺ റോപ്പുകൾ, ഇതൊന്നും രാത്രിയിൽ കണ്ടില്ല. കട്ടിലിന്റെ അടിയിലെ ഇളകിയ ടൈൽ പൊക്കി നോക്കിയപ്പോളാണ് അടിയിലേക്ക് ചെറിയൊരു പടികെട്ടു കണ്ടത്. അതിലൂടെ ഇറങ്ങാൻ തുടങ്ങിയ വിനയനെ തരുൺ തടഞ്ഞു. 

 

“വേണ്ട അളിയാ, അവിടെ ഏതെങ്കിലും അപകടം ഉണ്ടെങ്കിലോ. ഇത് മനുഷ്യനാണെന്ന് മനസിലായില്ലേ. പ്രേതങ്ങളെക്കാൾ അപകടമാണ് മനുഷ്യൻ. മാത്തച്ചൻ വരട്ടെ, നമുക്ക് ഇതിന്റെ രഹസ്യം കണ്ടു പിടിക്കണം. “

 

മുറിക്കു വെളിയിൽ, ജനലിന്റെ അടുത്ത് കണ്ട സിഗരറ്റിന്റെ കുറ്റി, അത് മാത്തച്ചൻ വലിക്കുന്ന സിഗററ്റ് ബ്രാൻഡാണ്.. 

 

മാത്തച്ചൻ വീട്ടിൽ നിന്നും തോക്കുമായി മടങ്ങി. അന്ന് പകൽ മുഴുവൻ മാത്തച്ചനും ദാസപ്പനും അവരുടെ നിരീക്ഷണത്തിലായിരുന്നു. പ്രത്യേകിച്ച് മറ്റൊന്നും കണ്ടെത്തിയില്ല. പ്രധാന ഹാളിലെ ഭിത്തിയിൽ മാലയിട്ടു തൂക്കിയിരുന്ന ഒരു വല്യപ്പന്റെ ഛായാചിത്രം കണ്ടപ്പോൾ സെയ്ദാലി പറഞ്ഞു. 

 

“ഇത് പോലെ ഒരെണ്ണം മാത്തച്ചന്റെ വീട്ടിലും കണ്ടു. “

 

രാത്രിയായപ്പോഴും മാത്തച്ചൻ വീട്ടിൽ പോയില്ല. വേട്ടക്ക് പോകാൻ മൂവർ സംഘം താല്പര്യം കാണിച്ചതുമില്ല. 

 

“അല്ല സാറെ നമുക്കങ്ങു പോകണ്ടായോ. ഇപ്പോൾ പോയാൽ വല്ല മുയലിനെയോ മുള്ളൻ പന്നിയോ കിട്ടും. സൂപ്പർ രുചിയാ സാറേ. “

 

“കുറച്ചു കഴിയട്ടെ മാത്തച്ചാ, രണ്ടു അടിച്ചിട്ട് പോയാലാണ് അതിന്റെ ഒരു സുഖം. “

 

“അല്ല സാറെ കോടയിറങ്ങിയാൽ പാടാണാ. വഴിയൊക്കെ തെറ്റും. നിങ്ങളൊക്കെ ഇവിടെ പുതിയ ആളുകളല്ലേ. “

 

മൂവർ സംഘം നന്നായി മദ്യപിക്കുന്ന പോലെ അഭിനയിച്ചു തുടങ്ങി. 

 

“അല്ലെടാ നമുക്ക് അയാളുടെ കൂടെ പോകണ്ടേ. “

 

“മണ്ടത്തരം പറയാതെ പുറത്തു നമ്മളെ കാത്ത് എന്ത് അപകടമാണ് എന്നറിയില്ലല്ലോ. മാത്തച്ചനെ നല്ല പോലെ കുടിപ്പിച്ചു മുറിയിൽ ഇരുത്തി, അയാളുടെ അടുത്ത് തന്നെ രണ്ടു പേരും കാവലുമിരുന്നു. എന്തായാലും ആ ഗൗണിട്ട രൂപം ഇനിയും വരും. 

 

തരുൺ തന്റെ മുറിയിലേയ്ക്കു പോയി ഉറക്കം നടിച്ചു കിടന്നു. ഒരു പന്ത്രണ്ടു മണി കഴിഞ്ഞു കാണും തരുണിന്റെ മുറിയിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. ചുറ്റും പുക പരന്നു. ആരോ മുറിയിലെത്തിയപോലെ. മുറിയുടെ വാതിൽ തുറന്നു ആരോ പുറത്തേയ്ക്കു പോയി. പെട്ടെന്നൊരു പെണ്ണിന്റെ കരച്ചിൽ കേട്ടുതരുൺ ഉണർന്നു പുറത്തേയ്ക്കു ചെന്നു. 

 

വാതിലിനു മുന്നിൽ വിനയൻ ഒരു പെണ്ണിനെ ബലമായി പിടിച്ചു വച്ചിരിക്കുന്നു. വെളുത്ത ഗൗണിട്ട അവളുടെ മുഖത്ത് പൊള്ളലേറ്റത് പോലെയൊരു മേക്ക് അപ് ഇട്ടിരിക്കുന്നു. 

 

“എന്നെ വിടൂ. “

 

അവൾ വിനയന്റെ കരവലയത്തിൽ കിടന്നു പിടച്ചു. അവളുടെ ശബ്ദം കേട്ട് മാത്തച്ചൻ കണ്ണ് തുറന്നു. വിനയനെ മർദ്ദിക്കാനായി മുന്നോട്ട് വന്ന മാത്തച്ചൻ കാലിടറി നിലത്തു വീണു. സെയ്ദാലി മാത്തച്ചനെ പൊക്കി ഒരു കസേരയിൽ ഇരുത്തി. അയാളുടെ രണ്ടു കൈകളും പിന്നിൽ കെട്ടി വച്ചു. ആ പെണ്ണിനെ മറ്റൊരു കസേരയിലിരുത്തി അവളുടെ കൈകളും പിന്നിൽ കെട്ടി വച്ചു. 

 

“സത്യം പറ, നീയേതാ. എന്തായിരുന്നു ഉദ്ദേശ്യം മോഷണമാണോ? പോലീസിനെ വിളിച്ചു ജയിലാക്കും. ഫ്രോഡുകൾ. “

 

പെണ്ണ് കരയാൻ തുടങ്ങി

 

“അല്ല സാറെ. ഞാൻ മാത്തച്ചന്റെ മോളാണ്, സോഫി. എന്റെ വല്യപ്പച്ഛന്റെ ആയിരുന്നു ഈ ഗസ്റ്റ് ഹൗസും സ്വത്തുക്കളും, അപ്പനു ഗൾഫിൽ ഓയിൽ റിങ്ങിലായിരുന്നു പണി. കൂട്ടുകുടുംബമായിരുന്നു അന്ന്, അപ്പന് നല്ല വരുമാനവും, അപ്പന്റെ സമ്പാദ്യവും കുടുംബ സ്വത്തുക്കളും അപ്പന്റെ ചേട്ടൻ മൈക്കളും മക്കളും അടിച്ചെടുത്തു. അവസാനം ജീവിക്കാൻ ഒരു വഴിയുമില്ലാതെ ആയപ്പോൾ ഈ ഗസ്റ്റ് ഹൗസിന്റെ കാര്യസ്ഥ പണി കൊടുത്തു. “

 

“അതിനു, നിങ്ങൾ ഈ വേഷം കെട്ടുന്നതെന്തിനാ. ഇവിടെ വരുന്നവരെ ഭയപെടുത്തുന്നതെന്തിനാ. “

 

“അവരീ ഗസ്റ്റ് ഹൌസ് വിൽക്കാൻ ശ്രമിക്കുന്നു. അന്ന് മുതൽ ഞാനും അപ്പനും ഈ പേടിപെടുത്താൽ നടത്തുന്നു. വില്പന നടക്കുന്നില്ലായെങ്കിലും പരസ്യത്തിലൂടെ ഇവിടെ താമസക്കാർ വരാറുണ്ട്. പരസ്യവും വരുമാനവുമൊക്കെ ഓൺലൈൻ ആയതുകൊണ്ട് ഞങ്ങൾക്ക് ഒന്നും കിട്ടാറുമില്ല. “

 

“ആരെങ്കിലും നിന്നെ കണ്ടു പേടിച്ചു മരിച്ചെങ്കിലോ?”

 

“അതായിരുന്നു അപ്പന്റെ ഉദ്ദേശവും. മരണം നടന്നാൽ പോലീസും കേസുമൊക്കെയായി പിന്നെ പേടിച്ചു ഇവിടെയാരും വരില്ലായെന്നു അപ്പൻ കരുതി. “

 

“ദാസപ്പന് ഇതിൽ പങ്കുണ്ടോ?”

 

“ഇല്ല അയാൾക്കൊന്നുമറിയില്ല. ഇവിടെ പണ്ടൊരു ഭൂഗർഭ അറ ഉണ്ട്. അവിടേയ്ക്കു ഞങ്ങൾ വന്ന് കാത്തിരിയ്ക്കും. എല്ലാവരും ഉറങ്ങുമ്പോൾ അവിടെ നിന്നും മുകളിലേയ്ക്കു വരും. സാറേ ഞങ്ങളെ രക്ഷിക്കണം. ഈശോയുടെ നാമത്തിൽ ഞാൻ സത്യം ചെയ്യാം ഞാൻ ഇനി ഇങ്ങനെയൊന്നും ചെയ്യില്ല. എനിക്കിഷ്ടമുണ്ടായിട്ടല്ല. ഇനിയിങ്ങനെയൊന്നും ചെയ്യില്ല. അപ്പന് സ്വത്തു പോയ അന്ന് മുതൽ തുടങ്ങിയ വൈരാഗ്യമാണ്. “

 

അവൾ സ്വന്തം തലയിൽ കൈവച്ച് സത്യം ചെയ്തു. 

 

“വയസ്സ് ചെന്ന അപ്പനെ പോലെയാണോ കുട്ടീ നിന്റെ കാര്യം നിനക്കിനി ഒരു ജീവിതമില്ലേ. “

 

“ഇന്നിവിടെ കിടക്ക്, അപ്പനും മോൾക്കും രാവിലെ പോകാം. രാവിലെ ഞങ്ങൾ സ്ഥലം വിടും. ഇന്നലെയും ഉറങ്ങിയില്ല. ഇന്നെങ്കിലും ഒന്ന് ഉറങ്ങട്ടെ. “

 

അപ്പനെയും മകളെയും വിനയന്റെയും സെയ്ദാലിയുടെയും മുറിയിൽ വിട്ടിട്ടു അവർ മൂവരും ഹണി മൂൺ മുറിയിലെത്തി. മൂന്ന് പേരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. ഉറക്കത്തിൽ തന്റെ നെഞ്ചിലെ ഭാരം തരുൺ തിരിച്ചറിഞ്ഞു. 

 

“വിനയാ വേണ്ട പേടിപ്പിക്കാൻ നോക്കണ്ട. “

 

അവൻ രണ്ടു വശത്തേക്കും നോക്കി. രണ്ടു പേരും അവന്റെ ഇരു വശത്തുമായി കിടന്നുറങ്ങുന്നു. അപ്പോൾ തന്റെ മുകളിലാരാണ്? പെട്ടെന്ന് മുറിയിൽ പുക മണം പരന്നു. അവൻ കമ്പിളി മാറ്റി ആ മുഖത്തേയ്ക്കു നോക്കി. പകുതി കരിഞ്ഞ മുഖമുള്ള ഒരു പെണ്ണ്. അവനെ നോക്കി അവൾ ഭയാനകമായി ചിരിച്ചു. അവനു ശ്വാസം മുട്ടി. 

 

അവന്റെ പിടച്ചിൽ കണ്ടു വിനയൻ ഞെട്ടിയുണർന്നു. 

 

“എന്താടാ ?”

 

മറുപടി പറയാൻ അവനായില്ല. ശബ്ദം പുറത്തേയ്ക്കു വന്നില്ല. 

 

“ഇവിടെ ആരോ, ഈ മുറിയിൽ ഉണ്ട്. “

 

വിനയൻ തറയിലെ ഇളകിയ ടൈൽ നോക്കി അത് ഉറച്ചു തന്നെയിരിക്കുകയാണ്. മുറിയുടെ മൂലയിൽ കത്തി കൊണ്ടിരിക്കുന്ന തീകൂമ്പാരം അവന്റെ കണ്ണിൽ പെട്ടു. 

 

“എന്താണിത് അളിയാ. “

 

അവർ മൂവരും സോഫിയുടെ അടുത്തേയ്ക്കു ഓടി. 

 

“വല്യപ്പാ ഒരു പെണ്ണിനെ പണ്ട് ആ മുറിയിൽ ചുട്ടെരിച്ചു കൊന്നെന്നു കേട്ടിട്ടുണ്ട്. സത്യമാണോയെന്നറിയില്ല. പക്ഷെ എത്ര പെയിന്റടിച്ചാലും ആ മുറിയിലെപുകയുടെ പാട് പിറ്റേന്നും അവിടെ കാണും. അതാ ആ ഭാഗത്തു ചുവന്ന പെയിന്റ് അടിച്ചത്. അത് കാണാതിരിക്കാൻ കട്ടിൽ ചേർത്തിട്ടതും. “

 

“ഇക്കാലമത്രയും ഞാൻ ധൈര്യത്തോടെയാണ് രാവും പകലും യാത്ര ചെയ്തത്. ഇപ്പോൾ എനിക്ക് ചെറുതായി പേടി തുടങ്ങി. ഇനി എങ്ങനെ ഞാൻ രാത്രിയിൽ യാത്ര ചെയ്യും. “

 

സോഫിയുടെ കയ്യിൽ കുറച്ചു പൈസ വച്ച് കൊടുത്തിട്ടു തരുൺ ഇങ്ങനെ പറഞ്ഞു. 

 

“മാത്തച്ചൻ ഉണരുമ്പോൾ ഞങ്ങൾ പോയി എന്ന് പറഞ്ഞേക്കൂ. “

 

അജ്ഞാതയായ ആ പെൺകുട്ടിയെ ഓർത്തു അവർക്കു സങ്കടം തോന്നി. നേരം പുലരാൻ കാത്ത് നില്ക്കാതെ മൂവരും അവിടെ നിന്ന് എത്രയും പെട്ടെന്ന് സ്ഥലം വിട്ടു. 

 

✍️✍️✍️നിഷ പിള്ള

#horror

Post Views: 207
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.