Author: Nisha Pillai

ആദ്യഭാഗം   ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു. “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു. “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ” ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി. “ഇരിക്ക് മാഡം. ” ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം, ഇരുനിറം, തോളറ്റം നീണ്ട മുടി. മിസ്റ്റി മെഡോസ്…

Read More

ആദ്യഭാഗം   ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു.    “എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു.    “ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. ”   ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി.    “ഇരിക്ക് മാഡം. ”   ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു.    “മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം,…

Read More

ആദ്യഭാഗം   മുന്നിലിരിക്കുന്ന സ്ത്രീകളെ ദേവി അത്ഭുതത്തോടെ നോക്കി. ആശ്വാസത്തോടെ അവൾ തന്റെ കയ്യെടുത്തു ഇടം നെഞ്ചിൽ ചേർത്ത് വെച്ച് സർവ്വേശ്വരനോട് നന്ദി പറഞ്ഞു. അവളുടെ കണ്ണുകൾ യാദൃശ്ചികമായി മുറിയിലെ സിസിടിവി ക്യാമറയിൽ ഉടക്കി. അവൾ കണ്ണുകൾ കൊണ്ട് മുന്നിലിരിക്കുന്നവരെ ക്യാമറയുടെ കാര്യം ഓർമ്മപ്പെടുത്തി.    അവൾ ആതിര വക്കീലിനെ വിളിച്ചു.    “ആതിരേ ഇവർ പറയുന്നതൊന്ന് എഴുതി വാങ്ങൂ. ഇവർക്ക് ഡിവോഴ്സ് വേണം. ഇവരുടെ രണ്ടു പേരുടെയും ഭർത്താവ് ഒരാളാണ്. ആളൊരു വിവാഹത്തട്ടിപ്പു വീരനാണ്. ഇപ്പോൾ അയാൾ മറ്റൊരു സ്ത്രീയുടെ പിറകെയാണ്. തൽക്കാലം ഒരു പരാതി എഴുതി വാങ്ങി വിട്ടേക്ക്, അയാളുടെ കൂടുതൽ വിവരങ്ങൾ ഇവർ പിന്നീട് തന്ന് കൊള്ളും. ഇതിലൊരു സ്ത്രീ ഊമയാണ്, അവരെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട. ”   സ്ത്രീകൾ ക്യാബിനിൽ നിന്നും പുറത്ത് പോയപ്പോൾ ദേവി ആതിരയുടെ ചെവിയിൽ പറഞ്ഞു.    “എന്തോ ഉടായിപ്പാണെന്ന് തോന്നുന്നു. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കൂ. ഇവിടെ നിന്നും…

Read More

ആദ്യഭാഗം   ദേവിയുടെ മനസ്സിൽ ആഗ്രഹങ്ങൾ തമ്മിലുള്ള പിടിവലി ആയിരുന്നു. വിവാഹ ശേഷം അമ്മയുടേയും മാത്യൂവിന്റേയും ആ ഓഫർ സ്വീകരിക്കാതിരുന്നെങ്കിൽ, ആ നശിച്ച ഹോട്ടലിൽ പോകാതിരുന്നെങ്കിൽ, ഒരു പക്ഷേ കൈലാസൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ. കൈലാസൻ ദേവിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നേനെ.  കൈലാസൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും നിധിൻ എന്ന വ്യക്തിയെ പരിചയപ്പെടില്ലായിരുന്നു. കൈലാസൻ ജീവന്റെ ജീവനായിരുന്നു. നിധിനോ? ഇവരിൽ നിന്നും ഒരാളെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ ഉറപ്പായും കൈലാസനെ തെരഞ്ഞെടുക്കും. പക്ഷേ നിധിനെ ഉപേക്ഷിക്കാനുമാവില്ല. അവനേയും ഇഷ്ടമാണ്.  ആരെയാണ് ദേവിക്ക് കൂടുതൽ ഇഷ്ടം. അവരിൽ ആരാണ് കൂടുതൽ നല്ലത്? ആർക്കാണ് ദേവിയോട് കൂടുതൽ സ്നേഹം. രണ്ട് പേരെയും അവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നു.  ” മോള് ഉറക്കത്തിൽ കരയുകയായിരുന്നോ?’ കൈലാസിന്റെ ഫോട്ടോ ദേവിയുടെ കയ്യിൽ നിന്നും വാങ്ങി മേശപ്പുറത്ത് തിരികെ വച്ച് കൊണ്ട് ടീച്ചറമ്മ അവളുടെ തലയിൽ തലോടി.  “ഇതാ ചൂടോടെ ചായ കുടിക്കൂ. നിന്നോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. ” “എന്താ…

Read More

ആദ്യഭാഗം   അവനോട് യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നപ്പോൾ അവൾക്ക് സങ്കടം വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തൊരു വിധിയാണ് തന്റേത്. ജീവിതത്തിൽ ഒരിക്കലും മനസമാധാനം എന്ന അവസ്ഥ ഉണ്ടായിട്ടില്ല.  ദേവി തൻ്റെ അമ്മ മാലതിയെക്കുറിച്ചോർത്തു. അവൾക്ക് അമ്മയോട് ആദ്യമായി വെറുപ്പ് തോന്നിയത് മാത്യുവുമായുള്ള വിവാഹ സമയത്താണ്. ഭർത്താവിൻ്റെ ചിതയടങ്ങും മുൻപ് അമ്മ പുതിയ പങ്കാളിയെ തേടി,അല്ല… അതല്ല ശരി അമ്മ തൻ്റെ പഴയ പങ്കാളിയെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും പുറത്ത് കൊണ്ട് വന്നു എന്നതാണ് ശരി.  “ഇവരെന്ത് സ്ത്രീയാണ് ,ആ പെൺകൊച്ചിൻ്റെ ഭാവിയെ പറ്റി അവർക്ക് ഓർത്ത് കൂടായിരുന്നോ. ” വീട്ടിലെ ജോലിക്കാരടക്കമുള്ള മറ്റ് സ്ത്രീകൾ അമ്മയെ പ്രാകുന്നത് കേട്ടാണ് ദേവി വളർന്നത്. ഇപ്പോൾ താനും.. തന്നെക്കുറിച്ച് ഇനി ടീച്ചറമ്മയടക്കം എല്ലാവരും എന്താണ് പറയാൻ പോകുന്നത്. ദേവിക്ക് അമ്മയുടെ രണ്ടാം വിവാഹത്തിൽ യാതൊരു പരാതിയുമില്ല,പരാതി അമ്മ കണ്ട് പിടിച്ച പങ്കാളിയെക്കുറിച്ചാണ്.  “ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച് അധികനാൾ കഴിയുന്നതിന് മുൻപ്…

Read More

ആദ്യഭാഗം   സുമതിയുടെ മുൻപിലൂടെ കോടതിയിലേക്ക് പോകുമ്പോൾ ദേവിയ്ക്ക് ചിരി വന്നു.എന്നും ഉർജ്ജസ്വലയായി ദേവിയെ പറഞ്ഞയക്കാറുള്ള സുമതിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്.പക്ഷെ അവരുടെ ചില സമയത്തെ അഹങ്കാരം സഹിക്കാൻ കഴിയില്ല.അമ്മയുടെ മുന്നിൽ തന്നെക്കാൾ സ്ഥാനം അവർക്കാണെന്ന മട്ടിലാണ് അവരുടെ പ്രകടനം. “ചേച്ചി അമ്മ വിളിക്കുമ്പോൾ പറഞ്ഞേക്കൂ ഞാനിത്തിരി വൈകുമെന്ന്.ഒരു പുതിയ കേസിന്റെ പുറകെയാണ്.” ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മനസിലേയ്ക്ക് നിധിന്റെ മുഖം കടന്നു വന്നു.എത്ര സുന്ദരനാണവൻ,പാവം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും. എത്ര നേരമാണ് ഒറ്റയ്ക്ക് ഇരിക്കുക. ട്രാഫിക്കിൽ കാർ നിർത്തിയിട്ടപ്പോൾ അവൾ മൊബൈൽ എടുത്തു.” ദേവലോകം ” എന്ന തന്റെ വീട്ടിലെ ക്യാമറ ആപ്പ് അവൾ ഓണാക്കി.ഇപ്പോൾ ഫ്രണ്ട് ക്യാമറ മാത്രമല്ല,ഹാളിലെ ക്യാമറയും വർക്ക് ചെയ്യുന്നു.ഇത് അവന്റെ പണി ആകും,അവനാകും ആ ക്യാമറ കണക്ട് ചെയ്തത്. അവൾ തന്റെ കണ്ണുകൾ ഹാളിലെ ക്യാമറയിലെ ദൃശ്യങ്ങളിലേയ്ക്ക് പതിപ്പിച്ചതും , ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞു.അവൾ ഫോൺ മടിയിൽ വച്ച് വണ്ടി മുന്നോട്ടെടുത്തു.ഓഫീസിലെത്തിയിട്ടും…

Read More

ആദ്യഭാഗം   നിധിൻ കട്ടിലിൽ തല കുമ്പിട്ടിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവിക്ക് അവനോട് വാൽസല്യം തോന്നി.  ” എന്നെയവർ എന്തായാലും കൊല്ലുമെന്ന് ഉറപ്പായി. ദേവി സൂക്ഷിക്കണം. ഇനി ഒറ്റയ്ക്കുള്ള യാത്രകളൊന്നും വേണ്ട. ” “നിധിനെ കൊല്ലാനോ,എന്നോടല്ലേ അവർക്ക് വിരോധം,നിധിനോടെന്താണ് അവർക്ക് ദേഷ്യം. എന്നെ സഹായിക്കാൻ ശ്രമിച്ചതാണോ. ” “അതൊരു കഥയാണ്, ഞാൻ മുമ്പ് പറഞ്ഞിരുന്നില്ലേ,ഈ അന്വേഷണത്തിന് എനിക്കൊരു വ്യക്തിപരമായ കാരണം കൂടിയുണ്ടെന്ന്. ” “അതെന്താണ്? ഞാൻ കൂടി അറിയട്ടെ. ” ദേവി അവൻ്റെ അടുത്തിരുന്ന് അവൻ്റെ വലത് കൈ തൻ്റെ കൈപ്പത്തികൾക്കുള്ളിലാക്കി.  “എൻ്റെ എട്ടാമത്തെ വയസ്സിൽ പപ്പയെ ഞങ്ങൾക്ക് നഷ്ടമായി. പിന്നീട് കാറ്ററിംഗ് ബിസിനസ് നടത്തിയാണ് ഞങ്ങൾ ജീവിച്ചത്. ചേച്ചിയും ഞാനും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ചേച്ചി ഹോട്ടൽ മാനേജ്മെന്റിന് കോയമ്പത്തൂർ ഒരു കോളേജിൽ ചേരുന്നത്. ഞങ്ങൾ രണ്ട് പേരും അമ്മയുടെ കൂടെ എന്നും വേണമെന്ന് അമ്മ ആശിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും പാചകം…

Read More

ആദ്യഭാഗം   അപ്പോൾ തന്നെ രാഹുലിൻ്റെ മറുപടി എത്തി.  “രാവിലെ കാണാം. ” സുമതി അക്കയുമായി ബോധി വീട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. ടീച്ചറമ്മ മടങ്ങി വന്നിട്ടില്ല ഒറ്റയ്ക്ക് നീ പോകണ്ട. മാത്യുവിനൊപ്പം ഈ വീട്ടിൽ കഴിയുന്നത് അരോചകമായി അവൾക്കു തോന്നി. പിറ്റേ ദിവസം രാവിലെ തന്നെ ദേവി, കൂട്ടിന് സുമതിയുമായി അവിടേയ്ക്കു യാത്രയായി. ടീച്ചറമ്മയ്ക്ക് സുമതിയെ തീരെ ഇഷ്ടമല്ല. ടീച്ചറമ്മ വരുമ്പോൾ സുമതിയെ തിരികെ പറഞ്ഞയക്കാൻ അവൾ തീരുമാനിച്ചു.  അവളെ കാണാൻ പത്ത് മണിയോടെ രാഹുൽ വന്നു.  “ചേച്ചി ആരോടും പറയാതെ എവിടെ പോയിരുന്നു. എന്നെ, മാത്യുവിന്റെ വക ചോദ്യചെയ്യൽ ഉണ്ടായി. ” സുമതി അടുത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയ ശേഷം ദേവി ശബ്ദം താഴ്ത്തി പറഞ്ഞു.  “ഞാൻ മൂന്നാറിൽ പോയി, ആ പഴയ ഹോട്ടലിൽ, റിസോർട്ടിൽ. സത്യം കണ്ടുപിടിക്കാതെ വയ്യ രാഹുൽ. ഞാൻ ഒരു വക്കീലായിട്ടും എനിക്ക് അതിനായിലില്ലെങ്കിൽ ?” അവൾ തിരിഞ്ഞ് നോക്കിയതും രണ്ടു ചായ കപ്പുകളുമായി…

Read More

ആദ്യഭാഗം     അവൾ കഴിച്ചു തീരുന്നതിനു മുൻപ് നിധിൻ വേഷം മാറി പുറത്തേയ്ക്കു നടന്നിരുന്നു. അവന്റെ ഒപ്പം പോകാനായി അവൾ ഗ്ലാസിലെ ജ്യൂസ് വലിച്ചു കുടിച്ചു. അവൾ ബിൽ പേ ചെയ്തു വന്നപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു. അവൾക്കു നിരാശ തോന്നി.    ഇനി എവിടെ വച്ചാണ് അവനെ കാണേണ്ടതെന്നു അവൾക്കു ഒരു നിശ്ചയമില്ല. അവന്റെ പേര് മാത്രം ദേവിക്ക് അറിയാം. അവളുടെ യാത്ര വെറുതെ ആയി പോകുമോ എന്ന് സങ്കടം അവൾക്കുണ്ടായി.    അവൾ മുറിയിൽ പോയി സാധനങ്ങൾ പാക്ക് ചെയ്തു, മുറി വെക്കേറ്റ് ചെയ്തു. അവൾ ഒരു കറുത്ത സ്റ്റാൾ കൊണ്ട് തല മറച്ചു, അതിനു മുകളിലേയ്ക്കു ഹൂഡിയുടെ ക്യാപ് തലയിലേക്ക് വലിച്ചിട്ടു.. ബാഗുമെടുത്ത് അവൾ ഹോട്ടലിൽ നിന്നും പുറത്തേയ്ക്കു നടന്നു.    അവൾ ഹോട്ടലിന്റെ പുറത്തു നിന്നും ചുറ്റും നിരീക്ഷിച്ചു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷം അവൾ മുന്നിൽ കണ്ട ഓട്ടോയിൽ കയറി.…

Read More

  ഇരുട്ടിനെ കീറിമുറിച്ചു വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു.  ഭാസ്കരയണ്ണൻ!! അവളാകെ വിറച്ചു. അയാളും തന്നെ കണ്ടു കാണും. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. കിതപ്പും വെപ്രാളവും കൊണ്ട് നടക്കാൻ വയ്യ. അടിയന്തിരമായി ഒരു മരുന്ന് പുറത്തു നിന്ന് വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് അവൾ ഇളയ ചെറുക്കൻ്റെ കൈയും പിടിച്ച് മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഓടിയത്. പലകടകളിലും ആ മരുന്നില്ല, കൊച്ചിൻ്റെ ജീവനാപത്താണെന്ന്. അവൾ അടുത്ത മെഡിക്കൽ ഷോപ്പിലേയ്ക്ക് നടന്നു.  ഇല്ല, അവിടെയും ആ മരുന്നില്ല.  ചെറുക്കൻ്റെ ഹുക്ക് പൊട്ടിപോയ നിക്കർ ഒരു കൈ കൊണ്ട് പിടിച്ച് അവൻ അവളുടെ വേഗതയ്ക്കൊപ്പം അഡ്ജസ്റ്റ് ചെയ്തു നടക്കുകയാണ്. അവളുടെ തോളിൽ ഒരു കൈ പതിച്ചു.  “സരസ്വതീ നീ ഇവിടെ?” അവൾ പകച്ചു പിന്നോട്ട് മാറി.  “അണ്ണാ, ഞാൻ ആ പണി നിർത്തി. കൊച്ച് ആശൂത്രിയിലാ. മരുന്ന് വാങ്ങാനിറങ്ങിയതാ. അണ്ണാ, ഞാനിനി ആ പണി…

Read More