“അക്കാ പോകുന്നില്ലേ? യാത്രയ്ക്കുള്ള കാശൊക്കെ കയ്യിലുണ്ടോ?”
അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ സുമതിയുടെ നേരെ നീട്ടികൊണ്ടു ദേവി ചോദിച്ചു.
“കാശൊക്കെ എന്റെ കയ്യിലുണ്ട്, പക്ഷെ ഞാൻ പോകണോ, എന്തിനാ ഇപ്പോൾ അങ്ങോട്ട് പോകുന്നതെന്നാണ് എന്റെ ആലോചന. കഴിഞ്ഞ മാസം ഒന്ന് പോയി വന്നതല്ലേ, അവിടെയാർക്കും എന്നെ കാണണമെന്നില്ല. എന്റെ പൈസ മാത്രം മതിയല്ലോ അവർക്ക്. അതെനിക്ക് കൊച്ചമ്മ ആവശ്യത്തിന് തരാറുമുണ്ട്. “
“സാരമില്ല സുമതിയക്കാ ഒന്ന് പോയി വന്നോളിൻ, മനുഷ്യരങ്ങനെയാ, സ്വാർത്ഥരാ. എന്നാലും മക്കളും കൊച്ചുമക്കളുമല്ലേ, പോയി കണ്ട് വന്നോളൂ. അക്കയുടെ തളർന്നു കിടക്കുന്ന ഇളയ മകനെ പൊന്നു പോലെ കാത്തു സംരക്ഷിക്കുന്ന ആ പെൺകുട്ടിയില്ലേ അവിടെ, അവളുടെ ആ കുസൃതിയായ മകനില്ലേ. അവർക്ക് അക്കനല്ലാതെ വേറെയാരാ ഉള്ളത്. പോയി കണ്ടിട്ട് മടങ്ങി വരൂ. വൈകിയാൽ വിളിക്കൂ, ഞാൻ ഡ്രൈവറെ പറഞ്ഞ് വിടാം. “
ദേവി വീണ്ടും പേഴ്സ് തുറന്നു രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ കൂടി എടുത്തു.
“കുഞ്ഞു മോന് എന്തേലും വാങ്ങി കൊടുക്കണേ അക്കാ. “
പണത്തിനേക്കാൾ നല്ല പ്രലോഭനമില്ലായെന്നറിയാം. സുമതി നോട്ടുകൾ വാങ്ങി മടക്കി ബ്ലൗസിനടിയിൽ തിരുകി വച്ചു.
“ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ സെക്യുരിറ്റി രാജേന്ദ്രനോട് പറയൂ. അക്കാ വിഷമിയ്ക്കാതെ പോയി വരൂ. “
സുമതി ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ചുവന്ന കവർ ചുരുട്ടി കയ്യിൽ പിടിച്ചു. വില കുറഞ്ഞ വയലറ്റ് വോയിൽ സാരിയും കറുത്ത ബ്ലൗസുമായിരുന്നു സുമതിയുടെ വേഷം. ഓണത്തിനും വിഷുവിനും നല്ല പട്ടു സാരികൾ ദേവിയുടെ അമ്മ പ്രൊഫസർ മാലതി അവർക്ക് വാങ്ങി കൊടുക്കാറുണ്ട്. പക്ഷെ അവരെപ്പോഴും വില കുറഞ്ഞ വേഷത്തിലെ വീടിനു
പുറത്തിറങ്ങാറുള്ളു.
വർഷങ്ങൾക്കു മുൻപ് ദേവിയുടെ അമ്മയുടെ ഒരു ഹൈറേഞ്ച് യാത്രയിലാണ് സുമതിയെ അമ്മ ആദ്യമായി കണ്ടു മുട്ടുന്നത്. അവിടെ ഒരു ലോറി താവളത്തിൽ ചായക്കട നടത്തുകയായിരുന്നു സുമതിയുടെ ഭർത്താവു മുരുകൻ. തന്റെ മുന്നിലിട്ട് മുരുകൻ സുമതിയെ തല്ലുന്നത് പ്രൊഫസർ മാലതി ചോദ്യം ചെയ്തു. അവരുടെ രണ്ടു പെൺകുട്ടികളുടെയും തളർന്നു കിടക്കുന്ന ഇളയ മകന്റേയും കാര്യം അറിഞ്ഞപ്പോൾ ദയ തോന്നി, ജാതക ദോഷം, വീടിന്റെ ദാരിദ്രാവസ്ഥ, എല്ലാത്തിനും കുറ്റം സുമതിയ്ക്കാണ്. അതും പറഞ്ഞ് അയാൾ സുമതിയെ ശാരീരികമായി പീഡിപ്പിച്ചു കഷ്ടപെടുത്തിയിരുന്നു.
മാലതിയുടെ മുന്നിൽ വച്ച്, മുരുകന്റെ തല്ലു കൊണ്ട് സുമതി ബോധം കെട്ട് വീണു. ആ സ്ത്രീയുടെ അവസ്ഥയിൽ പരിതപിച്ചു മാലതി അവളെ സ്വന്തം വീട്ടിലേയ്ക്കു ജോലിക്ക് കൂട്ടി കൊണ്ട് വന്നു. അന്ന് മുതൽ പ്രൊഫസർ മാലതിയുടെ വിശ്വസ്തയായി സുമതി മാറി.
വിവാഹം കഴിഞ്ഞു ദേവി പുതിയ വീട്ടിലേയ്ക്കു മാറിയപ്പോൾ, മാലതിയുടെയും അവരുടെ പുതിയ ഭർത്താവ് മാത്യുവിന്റെയും നിർദേശപ്രകാരമാണ് ദേവിയുടെ വേലക്കാരിയായി സുമതി വന്നത്. ദേവിയുടെ ആദ്യഭർത്താവിന്റെ മരണത്തോടെ അവൾ ഒറ്റയ്ക്കായി മാറി. പക്ഷേ സുമതിയുടെ സാന്നിധ്യം അവളുടെ ഏകാന്ത ജീവിതത്തിന് ഒരു തടസ്സമായി മാറി. ദേവി സുമതിയെ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.
ദേവിയുടെ സ്വന്തം അച്ഛൻ പ്രശസ്തനായ വക്കീലായിരുന്നു. അഡ്വക്കേറ്റ് ബ്രഹ്മദത്തൻ ഉണ്ണിത്താൻ, . അച്ഛന്റെ മരണം ദേവിയെ വല്ലാതെ തളർത്തി കളഞ്ഞു. സ്വന്തം ദുഃഖം മറച്ചു വച്ചു അവൾ അമ്മയ്ക്ക് വേണ്ടി സന്തോഷം പ്രകടിപ്പിച്ചു. അച്ഛന്റെ മരണം അമ്മയെ തളർത്തിയെന്നവൾ തെറ്റിധരിച്ചു.
പക്ഷെ അച്ഛൻ്റെ മരണശേഷം മാസം രണ്ട് കഴിയുന്നതിനു മുൻപ് അമ്മയുടെ ജീവിതത്തിലേയ്ക്ക് പുതിയൊരാൾ കടന്നു വന്നു. അതും അമ്മയുടെ പഴയ കാമുകനായ, പ്രവാസിയായ, വിഭാര്യനായ, രണ്ടാണ്മക്കളുടെ പിതാവായ മാത്യു ജോൺ. മാത്യുവിന്റെ സാന്നിധ്യം ദേവിയെ ഭയചകിതയാക്കി. അതോടെ അമ്മയുടെ കൂടെ ഒരേ വീട്ടിലുള്ള ജീവിതം അവൾ മതിയാക്കി. പണ്ട് അച്ഛൻ അവൾക്കായി നിർമ്മിച്ച് നൽകിയിരുന്ന വീട്ടിലേയ്ക്കവൾ താമസം മാറ്റി.
നഗരത്തിലെ ഏറ്റവും തിരക്കുള്ള പോഷ് ഏരിയയിൽ, ആധുനിക മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വീട്. അതിലേയ്ക്ക് അവൾ അവളുടെ സ്വപ്നങ്ങളെ ആവാഹിച്ചു. അവളുടെ പെട്ടെന്നുള്ള ആ തീരുമാനം പ്രൊഫസർ മാലതിയെ വിറളി പിടിപ്പിച്ചു. മകളെ അവർ അത്രയും സ്നേഹിച്ചിരുന്നു, എന്നാൽ കാമുകനെ നഷ്ടപ്പെടുത്താനും വയ്യ.
രണ്ടാനച്ഛനോടൊപ്പം തനിക്കു കഴിയാനാവില്ല എന്നും അയാളെ ഒരിക്കലും തൻ്റെ അച്ഛന്റെ സ്ഥാനത്തു കാണാനാകില്ലയെന്നും അവൾ തുറന്നടിച്ചു.
അവളുടെ ദിനചര്യകൾ അമ്മയുടെ നിയന്ത്രണത്തിലാക്കാനുള്ള എളുപ്പ വഴി ആയിരുന്നു സുമതി. മാത്യുവിന്റെ ഉപദേശ പ്രകാരം സുമതിയും ദേവിയെ പിന്തുടർന്നു. സുമതി ആ വീടിന്റെ കടിഞ്ഞാൺ സ്വയം ഏറ്റെടുത്തു. ദേവിയുടെ ഓരോ പ്രവർത്തിയും മാലതിയുടെയും മാത്യുവിന്റെയും ചെവിയിലെത്തിച്ചു.
“എന്നാൽ ഞാൻ പോയി വരാം മോളെ. “
സുമതിയുടെ ശബ്ദം ദേവിയെ ഓർമ്മകളിൽ നിന്നുമുണർത്തി.
“ശരി അക്കാ. “
സുമതി വെളിയിലിറങ്ങി വാതിലടച്ചപ്പോൾ ദേവി നെഞ്ചത്ത് കൈ വച്ചു ആശ്വാസം കൊണ്ടു. സുമതി ഗേറ്റ് കടന്നു പുറത്തിറങ്ങി. പെട്ടെന്ന് തന്നെയവർ തിരികെ വരുന്നത് ദേവി വാതിലിൻ മറവിൽ നോക്കി നിന്നു, സുമതി ബെല്ലടിച്ചു.
“എന്താ അക്കാ ഇത് വരെ പോയില്ലേ. “
വാതിൽ തുറന്നു അവൾ ചോദിച്ചു.
“സെക്യൂരിറ്റി ഇവിടെയില്ല, മോളിവിടെ തനിയെ, ഞാൻ എന്നാൽ പോകുന്നില്ല. “
“അക്കാ അയാളെ ഞാൻ ഒരു പാർസൽ വാങ്ങാൻ അയച്ചിരിക്കുകയാണ്. അയാളിപ്പോൾ വരും. അത്രയും നേരം എന്നെ ആരും തട്ടി കൊണ്ടൊന്നും പോകില്ല. ഞാൻ എന്താ കൊച്ചു കുട്ടിയാണോ. അക്കാ പൊയ്ക്കോളൂ. എനിക്കൊരു കേസ് പഠിക്കാനുണ്ട്. വെള്ളിയാഴ്ച ഹൈ കോർട്ടിൽ ഹിയറിങ്ങാണ്. “
സുമതിയെ പുറത്തിറക്കി ദേവി വാതിലടച്ചു. സുമതി മനസില്ലാ മനസോടെ ഗേറ്റ് കടന്നു പുറത്തു പോയി.
ദേവി കുറച്ചു നേരം ഹാളിലെ സോഫയിൽ കിടന്നു. പത്തു നിമിഷം കഴിഞ്ഞു കാണും, അവൾ ജനലിലൂടെ പുറത്തേയ്ക്കു നോക്കി. ഇല്ല ആരുമില്ല, ഗേറ്റും പരിസരവും ശൂന്യം. അവൾ തന്റെ ഓഫീസ് മുറി തുറന്നു, മേശയ്ക്കുള്ളിലെ ഫയലിൽ ഒളിപ്പിച്ച ചെറിയ കീ പാഡ് ഫോൺ കയ്യിലെടുത്തു. ഒരു നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയ്ക്കടുത്തേയ്ക്കു പിടിച്ചു.
“ഹലോ ഏജന്റ് പി ബി, നിങ്ങളെവിടെയാ?”
“ഞാൻ ഈ പരിസരത്തുണ്ട്. നിങ്ങളുടെ വീട്ടിൽ നിന്നുമിറങ്ങിയ ആ മെലിഞ്ഞ സ്ത്രീ നിങ്ങൾ കാണാതെ മതിലരികിൽ ഒളിച്ചു നിൽക്കുകയാണ്. അവർ ആരെയോ കാത്തു നില്ക്കുന്നത് പോലെ തോന്നുന്നു. അവർ പോകാനാണ് ഞാൻ വെയിറ്റ് ചെയ്തത്. “
പി ബി ഫോൺ കട്ട് ചെയ്തു.
ദേവിയ്ക്ക് ദേഷ്യം വന്നു തുടങ്ങി. എന്തൊരു സ്ത്രീയാണ്. ചെയ്യുന്ന ജോലിക്കു ഇത്ര ആത്മാർത്ഥത വേണോ?
വീണ്ടും സമയം കടന്നു പോയി. ദേവി വീണ്ടും പി ബി യെ ഫോൺ ചെയ്തു.
“ഹലോ ഞാൻ അങ്ങോട്ട് വരികയാണ്. ആ സ്ത്രീ ഒരു കറുത്ത ഇന്നോവ കാറിൽ കയറി പോയി. അവരെ കൂട്ടി കൊണ്ടു പോയത് ഒരു താടി വച്ച പൊക്കമുള്ള വെളുത്ത മനുഷ്യനാണ്. നിങ്ങളുടെ അമ്മയുടെ ഇപ്പോഴത്തെ ഭർത്താവ്, മാത്യു. അയാൾ നിങ്ങളുടെ സെക്യൂരിറ്റിയെ വിളിച്ചു വരുത്തിയിട്ടുണ്ട്. ഞാൻ പിറകു വശത്തെ മതിൽ ചാടി കടന്നു വരാം. പിന്നിലെ ക്യാമറകൾ കുറച്ച് നേരം ഓഫാക്കൂ. “
ദേവി വീടിന്റെ പിൻവശത്തെ ക്യാമറ ഓഫാക്കി, അടുക്കള വാതിൽ തുറന്നിട്ടു. ജനൽ വഴി ഗേറ്റിനടുത്തു നോക്കി. സെക്യൂരിറ്റി രാജേന്ദ്രൻ മടങ്ങിയെത്തിയിട്ടുണ്ട്. പാവം ദേവി അയാൾക്ക് വൈകിട്ട് വരെ ഓഫ് കൊടുത്തതാണ്. ദേവി ജനൽ തുറന്ന് അയാളെ വിളിച്ചു.
“എന്താ രാജേന്ദ്രൻ തിരികെ വന്നത്?”
രാജേന്ദ്രൻ പല്ല് കടിച്ചു.
“അയാളെന്നെ തിരിച്ചു വിളിച്ചു. “
അയാൾ ദേഷ്യം കൊണ്ട് കൈകൾ കൂട്ടി തിരുമ്മി.
“സോറി മാഡം മുതലാളി വിളിച്ചു വരുത്തി, ആ സുമതി പാര പണിഞ്ഞതാണ്. എല്ലാവർക്കും മാഡത്തിന്റെ അത്ര നല്ല മനസൊന്നുമല്ല. ഞാൻ കൊച്ചിനേയും കൊണ്ടു ആശുപത്രിയിൽ പോകാനിരുന്നതാണ്. “
“രാജേന്ദ്രൻ പൊയ്ക്കോളൂ. “
“അയ്യോ വേണ്ട മാഡം, ഈ ജോലി കൂടി നഷ്ടപ്പെട്ടാൽ… “
“രാജേന്ദ്രൻ പൊയ്ക്കോളൂ, അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തന്റെ ആജ്ഞയാണ്. കുഞ്ഞിനേയും കൊണ്ടു ഹോസ്പിറ്റലിൽ പോകൂ. എന്താവശ്യമുണ്ടേലും ഈ നമ്പറിൽ വിളിച്ചോളൂ, രാഹുൽ എന്റെ ജൂനിയർ വക്കീൽ ആണ്, അവൻ മാത്യുവിന്റെ അടിമയല്ല”
രാജേന്ദ്രൻ പോയി കഴിഞ്ഞു വാതിലടച്ചപ്പോഴേക്കും അടുക്കള വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടു. പിന്നിലൊരു നിഴലനക്കം കണ്ടു. അവൻ വന്നു കഴിഞ്ഞു ദേവി കാത്തിരുന്ന ഏജന്റ് പി ബി.
(തുടരും )
✍️✍️നിഷ പിള്ള


101 Comments
Pingback: ന്യൂസ് പേപ്പർ ബോയ്-111 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -110 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -109 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -108 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -107 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -106 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -105 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -104 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -103 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -102 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -101 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -100 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -99 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -98 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -97 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -95 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -96 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -94 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -93 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -92 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -91 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -89 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -90 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -87 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -86 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -85 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -84 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -83 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -82 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -81 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -79 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -80 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -78 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -75 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -74 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -67 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -73 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -68 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -69 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -64 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -65 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -62 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -60 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-59 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-58 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-57 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-56 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-55 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-54 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -53 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -52 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -51 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -50 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-49 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -48 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-47 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -46 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -45 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -44 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-43 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-42 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -41 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -40 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-39 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-38 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-37 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-36 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-35 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-34 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-33 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-32 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-30 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-31 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-29 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-28 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-27 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-26 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-25 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-24 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -23 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -22 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -21 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -20 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -19 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -18 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -17 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -16 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -15 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -14 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -13 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -12 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -11 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്- 10 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -9 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -8 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -7 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-6 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്- 5 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ് -4 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-3 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
Pingback: ന്യൂസ് പേപ്പർ ബോയ്-2 - By Nisha Pillai - കൂട്ടക്ഷരങ്ങൾ