Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുഖംമൂടികൾ
ജീവിതം സ്ത്രീ

മുഖംമൂടികൾ

By Nisha PillaiSeptember 3, 20256 Comments3 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

 

 

ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഇതിലെന്താണെന്നവൾക്കറിയാം. ഒരു മുഖമൂടി. അതവളുടെ നാലാമത്തെ മുഖമൂടിയാണ്. അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി. നല്ല നീണ്ട മൂക്കും പരന്ന ചുണ്ടുകളും വിശാലമായ നെറ്റിയും ഉള്ള മുഖം മൂടി. ഇതിനു മാച്ച് ചെയ്യാൻ തന്റെ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും. മുൻപ് വാങ്ങിയ മുഖംമൂടിയിൽ നിന്ന് തീരെ വ്യത്യസ്തം. മൂന്നാമത്തേതിന്റെ കവിളുകൾക്കു കുറച്ചും കൂടെ മുഴുപ്പും തുടിപ്പും ഉണ്ടായിരുന്നു. വാങ്ങുന്ന മുഖമൂടികൾ ശരീരവുമായി പൊരുത്തമുള്ളതാണോയെന്നു ശ്രദ്ധിക്കണം. അതിൽ പിഴച്ചാൽ പലപ്പോഴും സ്വയം അപഹാസ്യരാകും. 

 

ആദ്യമായി സ്വന്തം മുഖം ഒളിപ്പിക്കണമെന്നു തോന്നിയത് അച്ഛൻ്റേയും അമ്മയുടെയും മരണ സമയത്താണ്. 

 

സ്കൂളിൽ ഉച്ചഭക്ഷണത്തിന് എല്ലാവരും ഇരുന്ന സമയത്താണ്, ടീച്ചർ അടുത്ത് വന്നു അവളുടെ മാതാപിതാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഒരു കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചു, ഗുരുതരമായി പരിക്കേറ്റു ഹോസ്പിറ്റലിൽ ആണെന്ന് അറിയിക്കുന്നത്. വളരെ അധികം വിഷമത്തോടെ ഐ സി യൂ വിന്റെ മുന്നിൽ നിൽക്കുമ്പോൾ ബന്ധുക്കളിൽ പലരും ദുഃഖം തന്റെ മുന്നിൽ മാത്രം അഭിനയിക്കുകയാണെന്നും, അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ തനിക്കും ഒരു പൊയ്‌മുഖം വേണമെന്ന് അവളിലെ പതിനാലുകാരിക്ക് തോന്നിയത്. 

 

അനാഥയായ അവൾക്ക് സംരക്ഷകരായി ചെറിയച്ഛൻ എത്തിയപ്പോൾ ക്രുദ്ധയായ ചെറിയമ്മ ചിരിയുടെ താൽക്കാലിക പൊയ്മുഖം അണിഞ്ഞത്. 

രാത്രികാലങ്ങളിൽ ഉറക്കം വരാതെ ഉണർന്നിരുന്നപ്പോൾ അവളുടെ അച്ഛൻ്റെ സ്വത്തിന്റെ ഭാഗം വയ്പ്പിൻ്റെ തീരുമാനങ്ങൾ ചെറിയമ്മയോടും മക്കളോടും പങ്ക് വയ്ക്കുന്ന ചെറിയച്ഛൻ്റെ യഥാർത്ഥ മുഖം കണ്ടു. 

 

ഇഷ്ടമല്ലാതിരുന്നിട്ടും എഞ്ചിനീയറിംഗ് പ്രവേശനം കിട്ടിയപ്പോൾ ചേരാൻ നിർബന്ധം പിടിച്ചത് വീട്ടിലെ മുഖംമൂടികളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു. അവിടെ വച്ചാണ് അവളും മുഖംമൂടി അണിയാൻ തുടങ്ങിയത്. തൻ്റെയുള്ളിലെ നിസഹായതയും സങ്കടവും പുറലോകം അറിയാതിരിക്കാൻ ഒരു തൻ്റേടിയുടെ മുഖംമൂടി അണിഞ്ഞു. 

 

ആദ്യമായി മുഖംമൂടിയില്ലാത്തൊരാളെ പരിചയപ്പെടുന്നത്, ക്ളാസ്സിലെ പഠിപ്പിസ്സ്റ്റായ ജയേഷിലൂടെയാണ്. കപടതകളില്ലാത്ത മുഖം. രണ്ട് വർഷം അങ്ങോട്ട് പ്രണയം അഭിനയിച്ചു. കോളേജിലെ ഫെയർ ഡേയ്ക്ക് അനാഥയായ അവളെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലായെന്നും, IIM കഴിഞ്ഞുള്ള ഒരു ഇൻ്റർനാഷണൽ കരിയറാണ് ലക്ഷ്യമെന്നും നമുക്ക് പിരിയാമെന്നും അവൻ പറഞ്ഞപ്പോൾ അതിലെ ആത്മാർത്ഥത ഉൾകൊണ്ട് പരസ്യമായി അവളവനെ ചുംബിച്ചു. 

 

ക്യാമ്പസ് പ്ലേയ്സ്മെൻ്റ് വഴി ബാംഗ്ലൂരിൽ ജോലി നേടിയപ്പോൾ ജീവിതത്തിന് ഒരു അർത്ഥമുണ്ടായെന്നും മുഖംമൂടികളിൽ നിന്നും രക്ഷപ്പെട്ടെന്നും കരുതിയതാണ്. 

സ്വാതന്ത്ര്യമെന്തെന്ന് അറിഞ്ഞ നാളുകൾ. രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് മടങ്ങിയപ്പോൾ കയറിയ ടാക്‌സി കാബ്. ഡ്രൈവറും കൂട്ടാളികളും പിച്ചി ചീന്തിയത്. പെൻഡിങ്ങ് വർക്ക് തീർക്കാനായി നേരത്തെ ഇറങ്ങിയതിനാലാണ് പരിചയമില്ലാത്ത വണ്ടിയിൽ കയറിയത്. 

 

പ്രതികളെ പിടിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോഴും തുടയിടുക്കിലെ മാലിന്യം കഴുകി കളയാനാവാതെ സ്വയമൊരു അഴുക്കുകൂനയായി ഒതുങ്ങി കൂടിയതും മാനസികാരാഗ്യകേന്ദ്രത്തിൻ്റെ മുറിയിൽ ചികിൽസയ്ക്കായി കഴിഞ്ഞതും നോവായി മനസ്സിൽ പതിഞ്ഞു. 

പത്രത്തിൽ അച്ചടിച്ചു വന്നപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. പുറമേ സഹതപിച്ച പലരും സ്വകാര്യതയിൽ “സുഖം വേണോ” എന്നന്വേഷിച്ചു തുടങ്ങി. 

 

നൈമിഷിക സുഖത്തിന് വേണ്ടി ഒരു കൂട്ടം ക്രിമിനൽസിൻ്റെ ചെയ്തികൾ, ഒരു പെണ്ണിൻ്റെ ജീവിതത്തെ അപ്പാടെ നശിപ്പിച്ചു. ഓഫീസിൽ പോലും “ഒന്നു മുട്ടി നോക്കടാ. ” എന്ന് അവൾ കേൾക്കാതെ പരസ്പരം പറഞ്ഞു തുടങ്ങി. പത്രത്തിലൂടെ സുപരിചിതമായ തൻ്റെ മുഖം മറയ്ക്കാൻ അപരിചിതമായ നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം ആഗ്രഹിച്ചു. 

 

ഓഫീസിലെ HR മാനേജറുടെ കരുണയാൽ കൊൽക്കത്തയിലേയ്ക്ക് ഒരു ട്രാൻസ്ഫർ തരപ്പെട്ടു. “എൻ്റെ അനിയത്തിക്കും ഇങ്ങനെ സംഭവിച്ചതാണ്. അന്നു പുറംലോകം അറിയാതെ ഗോപ്യമായി വച്ചവളെ വിവാഹം കഴിപ്പിച്ചു. മാനസിക വ്യഥയാൽ അവൾ പിന്നീട് ആത്മഹത്യ ചെയ്തു. പ്രതികൾ നാട്ടിൽ വിലസി നടക്കുന്നത് കാണുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സു വിലപിക്കാറുണ്ട്. 

 

അവിടെ അവളെ സ്വീകരിക്കാൻ മാനേജറുടെ സുഹൃത്ത് അഭിഷേക് ചക്രവർത്തി ഉണ്ടായിരുന്നു. മാനേജരുടെ വംഗദേശ സുഹൃത്ത്. ഇപ്പോൾ അവളുടെയും. അയാളുടെ ഫ്ളാറ്റിലെ ഒഴിഞ്ഞമുറി അവൾക്കായി നൽകി. അവളുടെ ദുഖങ്ങൾക്ക് പ്രതിവിധിയായി അവൾക്കാദ്യമായി ഒരു മുഖംമൂടി നൽകിയത് അവനാണ്. അന്നുമുതൽ അവൾ സന്തോഷവതിയായ മുഖംമൂടി ധരിച്ചു. 

 

ഓരോരോ നാട്ടിലും പുതിയ മുഖംമൂടി ധരിച്ചു. പുതിയ മുഖവുമായി ആളുകളുമായി ഇടപഴകി. ഒടുവിൽ സ്വയം കണ്ടെത്താനായി മുഖംമൂടികൾ ഓരോന്നായി വലിച്ചെറിഞ്ഞു നോക്കി. അവളെ അവളാക്കിയത് ആ മുഖംമൂടികളായിരുന്നു. വലിച്ചെറിഞ്ഞ മുഖംമൂടികൾക്ക് പകരം വാങ്ങിയ നാലാമത്തെ മുഖംമൂടിയണിഞ്ഞ് ബാൽക്കണിയിൽ നിന്നവൾ പുറംലോകത്തെ അഭിമുഖീകരിക്കാൻ തയാറെടുത്തു. 

 

✍️✍️നിഷ പിള്ള

Post Views: 58
1
Nisha Pillai

6 Comments

  1. RAMACHANDRAN TV on September 6, 2025 5:12 PM

    നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ
    ഇന്ന് മുഖം മൂടി വയ്ക്കുക തന്നെ വേണം
    യഥാർത്ഥ മുഖം ഏത് എന്ന് ആർക്കും അറിയാനാകില്ല.ക്രൂരതയുടെ മുഖങ്ങൾ ആണ് ചുറ്റും.പക്ഷെ മറ്റുള്ളവരുടെ മുഖം മൂടി വലിച്ചു കളയാൻ നമുക്ക് കഴിയണം.
    യഥാർത്ഥ മുഖം കണ്ടെത്തുകയും വേണം.

    Reply
    • Nisha Pillai on September 7, 2025 10:50 AM

      ❤️🙏

      Reply
  2. മിനി സുന്ദരേശൻ on September 5, 2025 9:31 PM

    ഇന്നിൻ്റെ കാഴ്ചകൾ …… നന്നായെഴുതി🌹👍

    Reply
    • Nisha Pillai on September 7, 2025 10:50 AM

      ❤️🙏

      Reply
  3. SonyMathew on September 3, 2025 9:59 PM

    ♥️♥️

    Reply
    • Nisha Pillai on September 7, 2025 10:51 AM

      ❤️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.